ഐ.എസ്.ആർ.ഒ എക്സിബിഷൻ കരിമണ്ണൂർ സെന്റ് ജോസഫ്സിൽ
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, ഹോളി ഫാമിലി എൽ.പി സ്കൂളുകളുടെ നവതി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 22, 23 തീയതികളിൽ ജ്യോതിശാസ്ത്ര – ചരിത്ര പ്രദർശനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഐ.എസ്.ആർ.ഒ നേതൃത്വം നൽകുന്ന ‘ആസ്ട്രൽ ബ്ലേസ്’ ജ്യോതിശാസ്ത്ര പ്രദർശനത്തിൽ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുക, കുട്ടികളിൽ ശാസ്ത്ര – സാങ്കേതിക അഭിരുചി പ്രോൽസാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഹയർ സെക്കൻഡറി ബ്ലോക്കിൽ നടക്കുന്ന …