Timely news thodupuzha

logo

Month: January 2023

മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും, ആനപ്പന്തൽ സമർപ്പണവും, ശിവരാത്രി മഹോത്സവവും

തൊടുപുഴ: മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി മൂന്നിന് രാവിലം 9.15 ന് പുനപ്രതിഷ്ഠയും ചുറ്റമ്പല ആനപ്പന്തൽ സമർപ്പണവും നടത്തപ്പെടുമെന്ന് പ്രസിഡന്റ് ബ.സുരേഷ്കുമാറും സെക്രട്ടറി സി.ജിതേഷും അറിയിച്ചു. ഫെബ്രുവരി 17, 18 ദിവസങ്ങളിൽ ശ്വരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി ഹരി​ഗോവിന്ദൻ നമ്പൂതിരി തുടങ്ങയവരുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ.

കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി ഭാരത് ജോഡോ യാത്ര

ന്യൂ​ഡ​ൽ​ഹി: ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു തു​ട​ങ്ങി ക​ശ്മീ​രി​ൽ അ​വ​സാ​നി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും കാ​ത്തി​രി​ക്കു​ന്ന​തു പ​രീ​ക്ഷ​ണ​ങ്ങ​ൾ. നാ​ലാ​യി​രം കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന പ​ദ​യാ​ത്ര വ​ൻ വി​ജ​യ​മാ​യി എ​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. യാ​ത്ര ക​ട​ന്നു​പോ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ വ​ലി​യ ഉ​ണ​ർ​വു​ണ്ടാ​യി. രാ​ഹു​ലി​ൻറെ പ്ര​തി​ച്ഛാ​യ​യി​ലും യാ​ത്ര മാ​റ്റ​മു​ണ്ടാ​ക്കി. ഒ​മ്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണു രാ​ഹു​ലി​നും കോ​ൺ​ഗ്ര​സി​നും മു​ന്നി​ലെ വ​ലി​യ വെ​ല്ലു​വി​ളിയാണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തെ​യും സ​ഹ​ക​രി​പ്പി​ച്ച​തി​ലൂ​ടെ കോ​ൺ​ഗ്ര​സി​ൻറെ നേ​തൃ​ത്വം അം​ഗീ​ക​രി​പ്പി​ക്കാ​നു​മാ​യി. …

കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി ഭാരത് ജോഡോ യാത്ര Read More »

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ, ശില്പശാല സംഘടിപ്പിച്ചു

പന്നൂർ: നവജ്യോതി ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു. എൻ എസ് എസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത്‌ മെമ്പർ ആൻസി സിറിയക് അധ്യക്ഷത വഹിച്ച ശില്പശാല താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യനായിരുന്നു ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ അഫീസർ ഡോക്ടർ ഇ കെ ഖയസായിരുന്നു ശില്പശാല നയിച്ചത്. പി എസ് സെബാസ്റ്റ്യൻ, പി എം ജോർജ്, പി കെ ശിവൻകുട്ടി, ബർണാമോൾ രാജു, സലോമി കെ പി, മഞ്ജു സാജൻ, …

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ, ശില്പശാല സംഘടിപ്പിച്ചു Read More »

അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സീതാറാം യെച്ചൂരി

കൊൽക്കത്ത: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ്‌ അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.സാധാരണ ജനങ്ങളുടെ ജീവിതനിക്ഷേപമുള്ള എൽഐസി, സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ …

അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സീതാറാം യെച്ചൂരി Read More »

കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടന്നു

തൊടുപുഴ: പാലാ റോഡിൽ ചുങ്കം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ മലാശയരോഗ നിർണയ ക്യാമ്പ് നടന്നു. അറുപതോളം രോഗബാധിതർ ക്യാമ്പിൽ പങ്കെടുത്തു. ഡോ.വിഷ്ണു കാളിമഠവും ഭാര്യ ഡോ. വീണ വിജയും ചേർന്ന് ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. അഖിലേന്ത്യാ കർഷക ക്ഷേമനിധി ബോർഡ് മെമ്പർ മാത്യു വർഗീസ് അധ്യക്ഷനായി. ഡോ.ആതിര എച്ച്, ഡോ.ജീഷ്ന അബ്ദുട്ടി, അഡ്വ.പ്രകാശ് റ്റി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഇവ മറച്ചുവക്കേണ്ട രോഗങ്ങളായി കാണാതെ ഇതിനുള്ള ചികിത്സ നൽകി …

കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടന്നു Read More »

ഭക്ഷ്യ വിഷബാധ, കേസെടുക്കാൻ തടസ്സമായി വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ

തിരുവനന്തപുരം: കേരളത്തിൽ വലിയ ഭക്ഷ്യ വിഷബാധ ഉണ്ടായാൽ പോലും കേസ് എടുക്കാൻ തടസമായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ. ഷവർമ കഴിച്ച് പയ്യന്നൂരിലെ പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ എട്ട് മാസമായിട്ടും ആന്തരിക പരിശോധന ഫലം പോലും വന്നിട്ടില്ല എന്നത് നീതി വൈകുന്നതിന്റെ നേർ സാക്ഷ്യമാണ്. നിയമം നടപ്പാക്കുന്നതിൽ തദ്ദേശ, ഭക്ഷ്യ സുരക്ഷ വകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതിനാൽ സാമ്പിളെടുക്കൽ ഉൾപെടെയുള്ള നടപടിക്രമങ്ങളിൽ പാളിച്ച സംഭവിക്കുന്നു. 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആയിരത്തി അഞ്ഞൂറോളം …

ഭക്ഷ്യ വിഷബാധ, കേസെടുക്കാൻ തടസ്സമായി വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ Read More »

ന്യൂനമർദ്ദം, സംസ്ഥാനത്ത് ഇന്നു മുതൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ‌ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നു മുതൽ നേരിയ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ, ശ്രീലങ്കന്‍ തീരം, തെക്കു കിഴക്കന്‍ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മി വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കേരള, കർണാടക, ല‍ക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അദാനി ​ഗ്രൂപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയും

ഇന്ത്യ​​​​​ൻ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​മു​​​​​ഖ സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ്പു​​​​​ള്ള​​​​​ത്. ഫ്ലാ​​​​​ഗ് ഷി​​​​​പ്പ് ക​​​​​മ്പ​​​​​നി അ​​​​​ദാ​​​​​നി എ​​​​​ന്‍റ​​​​​ർ​​​​​പ്രൈ​​​​​സ​​​​​സ് അ​​​​​ട​​​​​ക്കം പ​​​​​ല മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലു​​​​​ള്ള ബി​​​​​സി​​​​​ന​​​​​സ് സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ട്. പോ​​​​​ർ​​​​​ട്ട് മാ​​​​​നെ​​​​​ജ്മെ​​​​​ന്‍റ്, വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദ​​​​​നം- വി​​​​​ത​​​​​ര​​​​​ണം, പാ​​​​​ര​​​​​മ്പ​​​​​ര്യേ​​​​​ത​​​​​ര വൈ​​​​​ദ്യു​​​​​തി, ഖ​​​​​നി, വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ളം ന​​​​​ട​​​​​ത്തി​​​​​പ്പ്, പ്ര​​​​​കൃ​​​​​തി വാ​​​​​ത​​​​​കം, ഭ​​​​​ക്ഷ്യ​​​​​സം​​​​​സ്ക​​​​​ര​​​​​ണം, അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ വി​​​​​ക​​​​​സ​​​​​നം തു​​​​​ട​​​​​ങ്ങി അ​​​​​വ​​​​​രു​​​​​ടെ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ വി​​​​​ശാ​​​​​ല​​​​​മാ​​​​​ണ്. പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നാ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​ർ തൊ​​​​​ഴി​​​​​ൽ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കി​​​​​യി​​​​​. അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ്പ് വി​​​​​പ​​​​​ണി മൂ​​​​​ല്യം 100 ബി​​​​​ല്യ​​​​​ൻ ഡോ​​​​​ള​​​​​ർ ക​​​​​ട​​​​​ക്കു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ ഗ്രൂ​​​​​പ്പാ​​​​​യ​​​​​ത് 2021 …

അദാനി ​ഗ്രൂപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയും Read More »

1xbet Arizona Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Ap

1xbet Arizona Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Apk 1xbet Azərbaycan Onlayn Matçlar Bu Gün 1xbet İdman Yayımlarına Baxmaq İdman Üzrə Canlı Mərclər Aze 1xbet Com” Content Bukmeker Kontorunun Bonusları Və Promosyonları «1xbet» Bukmeker Şirkəti – Idmana Onlayn Qoyulan Mərclər Bet-də Mərcdən Imtina Etmək Mümkündürmü? Canlı Mərclər Nədir? Bahis Şirkətinin Lisenziyası ⚽bukmeker Kompaniyasinda Hansi …

1xbet Arizona Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Ap Read More »

Алгоритмы Работы Игровых Автоматов Как Работают, Принципы, Логика И Устройство, Описание Для Новичко

Алгоритмы Работы Игровых Автоматов Как Работают, Принципы, Логика И Устройство, Описание Для Новичков Все Об Онлайн Казино: Как Оно Работает И Что Нужно Знать Content Хочу Играть, Или Если Не Онлайн-казино, То Что? Почему Они Так Щедры На Бонусы Алгоритм Работы Как Выбрать Честное Онлайн Казино Мифы Об Игровых Автоматах Надежность Игрового Заведения Вывод Выигрышей …

Алгоритмы Работы Игровых Автоматов Как Работают, Принципы, Логика И Устройство, Описание Для Новичко Read More »

Crossing Broad And you will Warwick grand national who to bet on Betting And obtain Elite Football Nyc

Articles Precisely what does Esports Are a symbol of? Wagering Types Check out the Online game, Competitions, Communities, And you can Players Money Management? Betnow If you find this type of outliers in the esports odds it creates an enormous different to both walking out a winner, or limping house with the tail between the …

Crossing Broad And you will Warwick grand national who to bet on Betting And obtain Elite Football Nyc Read More »

തൊടുപുഴ തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി

തൊടുപുഴ : തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി .സംസ്ക്കാരം 30 .01 .2023 തിങ്കൾ രാവിലെ 11 നു കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ക്ഷനിലുള്ള വീട്ടു വളപ്പിൽ . തൊടുപുഴ പാലാനിക്കൽ കുടുംബാംഗമാണ് .മക്കൾ :രാജേന്ദ്രൻ (റിട്ട .മാനേജർ ,എസ്.ബി .ഐ )പരേതനായ ഗിരീഷ് ,ജയകൃഷ്ണൻ (സുദർശൻ ട്രേഡേഴ്സ് ,തൊടുപുഴ ),ചന്ദ്ര ലേഖ ,ഉഷ ,സുധ .മരുമക്കൾ ;പി .ആർ .ശ്രീധരൻ പിള്ള (റിട്ട .പ്രൊഫസർ ,ഗുരുവായൂരപ്പൻ കോളേജ് ,കോഴിക്കോട് ),രാധാകൃഷ്ണൻ ,രഘുവീരൻ,(റിട്ട .ഉദ്യോഗസ്ഥൻ …

തൊടുപുഴ തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി Read More »

Mostbet UZ Узбекистан букмекер, казино, приложени

Mostbet UZ Узбекистан букмекер, казино, приложение Официальный сайт Мостбет Ставки на спорт Mostbet Content Линия, ставки и коэффициенты Теннис Приложение для IOS Зарегистрироваться в Mostbet Мобильный Mostbet Система бонусов букмекера Депозит и вывод средств в Mostbet Программа лояльности Mostbet Live Ставки Как делать ставки на спорт в MostBet? Игра на джекпот Казино, слоты и другие …

Mostbet UZ Узбекистан букмекер, казино, приложени Read More »

നി​കു​തി വ​ള​ർ​ച്ച​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ കേ​ര​ളമെന്ന് പ​ഠ​നം..!!!

കൊ​ച്ചി: നി​കു​തി വ​ള​ര്‍ച്ച​യി​ല്‍ രാ​ജ്യ​ത്ത് കേ​ര​ളം ഏ​റ്റ​വും പി​ന്നി​ലെ​ന്ന് റി​പ്പോ​ര്‍ട്ട്. മ​റ്റ് പ്ര​ധാ​ന സാ​മ്പ​ത്തി​ക സൂ​ച​ക​ങ്ങ​ളി​ലും കേ​ര​ളം ഏ​റെ പി​ന്നി​ലാ​ണ്. ഗു​ലാ​ത്തി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഫൈ​നാ​ന്‍സ് ആ​ന്‍ഡ് ടാ​ക്സേ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണി​ത്. പ്ര​ധാ​ന​പ്പെ​ട്ട 19 സം​സ്ഥാ​ന​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്താ​യി​രു​ന്നു പ​ഠ​നം. നി​കു​തി സ​മാ​ഹ​ര​ണ​ത്തി​ലെ വ​ന്‍വീ​ഴ്ച​യാ​ണ് റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്. 2016-2021 കാ​ല​ത്ത് കേ​ര​ളം കൈ​വ​രി​ച്ച വ​ള​ര്‍ച്ച 2% മാ​ത്ര​മാ​ണെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. 19 സം​സ്ഥാ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി​യെ​ടു​ത്താ​ലും ഇ​ത് 6.3% ആ​ണ്. കേ​ന്ദ്ര ഗ്രാ​ൻ​ഡ് അ​ട​ക്കം എ​ല്ലാ വ​രു​മാ​ന​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള റ​വ​ന്യൂ വ​ര​വി​ലും കേ​ര​ളം …

നി​കു​തി വ​ള​ർ​ച്ച​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ കേ​ര​ളമെന്ന് പ​ഠ​നം..!!! Read More »

ഭാരത് ജോഡോ യാത്രയുടെ പദയാത്ര സമാപിച്ചു;  സമാപനസമ്മേളനം നാളെ ശ്രീനഗറിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്ര കാശ്മീരിൽ സമാപിച്ചു.  ശ്രീനഗറിലെ   ലാൽ ചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാകയുയർത്തി. സമാപനസമേനം നാളെ ശ്രീനഗറിൽ അവസാനിക്കും. വൈകുന്നേരം കോണൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നേതാക്കൾക്ക് അത്താഴ വിരുന്ന് നൽകും. നാളെ ജമ്മു കാശ്മീർ പിസിസി ഓഫീസിലും രാഹുൽഗാന്ധി  പതാകയുയർക്കും. ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികൾ സമാപന ചടങ്ങിൽ പങ്കെടുക്കും. 2022 സെപ്റ്റംബർ 7 നാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. ഇതുവരെ …

ഭാരത് ജോഡോ യാത്രയുടെ പദയാത്ര സമാപിച്ചു;  സമാപനസമ്മേളനം നാളെ ശ്രീനഗറിൽ Read More »

എസ്.ബി .ഐ .റിട്ട .ഉദ്യോഗസ്ഥൻ നെയ്യശ്ശേരി ചാരുവേലിൽ സി .ജെ .ജോസ് (ജോയി -68 )– നിര്യാതനായി

നെയ്യശ്ശേരി : എസ്.ബി .ഐ .റിട്ട .ഉദ്യോഗസ്ഥൻ ചീങ്കല്ല് ചാരുവേലിൽ സി .ജെ .ജോസ് (ജോയി -68 )– നിര്യാതനായി .സംസ്ക്കാരം 31 .01 .2023 ചൊവ്വ രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ തെയ്യാമ്മ കരിമണ്ണൂർ മാനാക്കുഴിയിൽ തെരുവേൽ കുടുംബാംഗം .മക്കൾ :ജിന്റോ ,ജിൻസി ,ആശ.മരുമക്കൾ :സിമി ,പുത്തൂപ്പറമ്പിൽ(കൂത്താട്ടുകുളം ),പരേതനായ ജോൺസൺ,മുണ്ടയ്ക്കാട്ട്(ചെപ്പുകുളം ),സൈമൺ ,ചേന്നപ്പിള്ളിൽ(നെയ്യശ്ശേരി ) ഭൗതിക ശരീരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ട് വരും .

Mosbet Qeydiyyat Azerbaycan Qeydiyyat Addımları

Mosbet Qeydiyyat Azerbaycan Qeydiyyat AddımlarıBu komandanın qızıl yerində mübarizənin əsl favoriti olması da cəfəng yerə deyil. 5000-dən çox oyun kataloqu ilə Mostbet ətraflı oyunçu seçimlərini əhatə edir. Klassik kazino oyunlarından tutmuş lap yeni slotlara kəmiyyət müxtəlif oyun növləri ötrü təkliflər mövcuddur. Sektorun aparıcı provayderləri ilə əməkdaşlıq sayəsində əksər mostbet-azerbaycanda.com oyunların keyfiyyəti tərifə layiqdir. Mostbet kazinoda …

Mosbet Qeydiyyat Azerbaycan Qeydiyyat Addımları Read More »

a few Scientific Answers nanaimo taxi services Dancing Can be your Hobby

Content Knowledgeable Pursuits As Do you want to Wide open Learning International? Whats An innovative Activity? Will be University School A purchase Composition Thought on massages As being a Hobby: Steps to start? It is hard to nanaimo taxi services obtain a individual that doesn’mirielle because massages. Rubs is the exercise to secure a brain, …

a few Scientific Answers nanaimo taxi services Dancing Can be your Hobby Read More »

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു, കാണാനില്ലെന്ന പരാതിയുമായി പ്രതി പൊലീസ് സ്റ്റേഷനിൽ

കൊച്ചി: കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹേഷ് കുമാറാണ് ഭാര്യ തമിഴ്നാട് തെങ്കാശി സ്വദേശിയായ രത്നവല്ലിയെ (35) കൊലപ്പെടുത്തിയത്. ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡീപ്പിക്കുകയും തൊട്ടു പിന്നാലെ സ്റ്റേഷനിലെത്തി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു. വീടിനടുത്തുള്ള ജാതിത്തോട്ടത്തിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തി. പൊലീസിൻറെ വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതകം പുറത്തുവരുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിനു പുറമേ മറ്റു വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്, തന്നെ ഹിന്ദു എന്ന് വിളിച്ചാൽ മതിയെന്ന് ഗവർണർ

തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. തന്നെ ഹിന്ദു എന്ന് വിളിച്ചാൽ മതിയെന്ന് ഗവർണർ. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമെരിക്ക കോൺക്ലേവിലാണ് ഗവർണറുടെ പരാമർശം.

3 മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷം വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാർ

മുംബൈ: എയർ ഇന്ത്യയുടെ മുംബൈ- കോഴിക്കോട് വിമാനം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ. 3 മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി വിമാനം റദ്ദാക്കിയത്. ഇന്നു രാവിലെ 6.30 ക്ക് പുറപ്പെട്ട് 8 ന് കോഴിക്കോടെത്തുന്ന വിമാനമാണ് റദ്ദാക്കിയത്. പകരം 4 മണിക്ക് വിമാനം സജ്ജീകരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ജപ്പാനിൽ 100 ദിവസം പിന്നിട്ട് ആർ.ആർ.ആർ

ആഗോള അംഗീകാരത്തിൻറെ പൂച്ചണ്ടെുകൾ നേടുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രത്തിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ജപ്പാനിൽ ഇപ്പോഴും ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. നൂറു ദിവസം പിന്നിടുമ്പോഴും 114 തിയറ്ററുകളിൽ ആർആർആർ നിറഞ്ഞോടുകയാണ്. ജപ്പാനിലെ ആർആർആർ ആരാധകർക്കു നന്ദി പറഞ്ഞുകൊണ്ട് സംവിധായകൻ രാജമൗലി സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്തോഷം പങ്കുവച്ചു.

കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധ സ്ഥലം മാറ്റം, കൃഷി അസിസ്റ്റന്റുമാർ പ്രക്ഷോഭത്തിലേക്ക്

തൊടുപുഴ: കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലം മാറ്റത്തിൽ കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധതയും ഭരണാനുകൂല സംഘടനയുടെ സ്ഥാപിത താൽപര്യങ്ങളും നടക്കുന്നതായി അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ. ഉത്തരവുകൾ നിരന്തരം ഇറക്കലും പിന്നാലെ തിരുത്തലുമാണ് നടന്നു വരുന്നത്. 2021ൽ പൊതുസ്ഥലം മാറ്റം സോഫ്റ്റ് വെയർ ഇല്ലെന്നുള്ള കാരണം പറഞ്ഞ് നടത്തിയില്ല. ജീവനക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് 2022ലെ സ്ഥലംമാറ്റ നോട്ടിഫിക്കേഷൻ 2022 മാർച്ചിൽ പ്രസിദ്ധീകരിച്ചെങ്കിലും ഇതേ വരെ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമായ ഓൺലൈൻ സ്ഥലംമാറ്റം നടന്നിട്ടില്ല. കൃഷി വകുപ്പ് ഡയറക്ടറിൽ നിന്നും …

കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധ സ്ഥലം മാറ്റം, കൃഷി അസിസ്റ്റന്റുമാർ പ്രക്ഷോഭത്തിലേക്ക് Read More »

Paypal Casinos ️ Im Verbunden pharaos riches echtgeld Spielsaal Via Paypal Einlösen

Content Traktandum Spielen Slots Existiert Es Eine Angeschlossen Casino Paysafecard Auszahlung? Vorteile Von Freispielen Unteilbar Erreichbar Neues Erreichbar Casino Für jedes Android Spielcasinos Über Bezahlungen Mit Strippe E-Wallets man sagt, sie seien alles in allem unser beliebteste Selektion, falls dies um folgende Einzahlung geht, aber diese Zocker können sekundär Banküberweisungen, Kredit- und Debitkarten einsetzen. Einsehen …

Paypal Casinos ️ Im Verbunden pharaos riches echtgeld Spielsaal Via Paypal Einlösen Read More »

Angeschlossen Spielsaal Echtgeld

Content Darf Meine wenigkeit Über Doch Diesem Bankverbindung Diverse Spiele Spielen? Spielsaal Echtgeld Freispiele Bonus Kollation Das Für nüsse Unter anderem Echtgeld darf Man Echtes Piepen Erlangen, Sofern Man Für nüsse Automatenspiele Auf Slotozilla Spielt? Mobile Casino Boni kommen in verschiedenen Bilden, durch Freispielen solange bis im eimer zu Boni abzüglich Einzahlung. Die Rollover-Anforderungen divergieren …

Angeschlossen Spielsaal Echtgeld Read More »

പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം, ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും

മലപ്പുറം: പെരിന്തൽമണ്ണ ക്രൈം ബ്രാഞ്ച് മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ഇന്ന് അന്വേഷണം തുടങ്ങും. ഇന്നലെയാണ് അന്വേഷണ ചുമതല പെരിന്തൽമണ്ണ പൊലീസിൽ നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ബാലറ്റ് പെട്ടികൾ കൈകാര്യം ചെയ്തതിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു ജില്ലാ കളക്ടറുടെ പ്രാഥമിക നിഗമനം. ഗുരുതര അലംഭാവം ഉണ്ടായെന്നും ജില്ലാ കളക്ടർ കണ്ടെത്തിയിരുന്നു. തർക്ക വിഷയമായ 348 സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതിൽ സഹകരണ …

പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം, ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും Read More »

ജെറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെ വെടിവയ്പ്പ്; എട്ട് മരണം

ഇസ്രയേൽ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജെറുസലേമിലെ ജൂത ആരാധനാലയത്തിലെ സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ വെടിവയ്പ്പുണ്ടായി. എട്ട് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് വധിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.

കടംകൊടുത്ത് മുടിഞ്ഞെന്ന് കെ.ടി.ഡി.എഫ്.സി

തിരുവനന്തപുരം: 777 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടക്കിയ കെഎസ്ആർടിസിക്ക് കടംകൊടുത്ത് മുടിഞ്ഞെന്ന് കെ.ടി.ഡി.എഫ്.സി. ഈ പൊതുമേഖലാ സ്ഥാപനം ഇപ്പോൾ അടച്ചുപൂട്ടലിൻറെ വക്കിലാണ്. കെ.എസ്.ആർ.ടി.സിക്ക് ദീർഘകാല വായ്പയായി കെ.ടി.ഡി.എഫ്.സി നൽകിയത് സർക്കാർ ഗ്യാരണ്ടിയോട് കൂടി പൊതുജനങ്ങളിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച തുകയായിരുന്നു. നാല് വർഷമായി കനത്ത നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം 525 കോടി രൂപയുടെ നിക്ഷേപമാണ് പൊതുജനങ്ങൾക്ക് തിരികെ നൽകാനുള്ളത്. കാലാവധി പൂർത്തിയായ നിക്ഷേപങ്ങളുടെ തുക പൊതുജനങ്ങൾക്ക് തിരിച്ചുനൽകാൻ കോർപറേഷൻറെ കയ്യിൽ പണമില്ല. ദീർഘകാല വായ്പയിൽ 211 …

കടംകൊടുത്ത് മുടിഞ്ഞെന്ന് കെ.ടി.ഡി.എഫ്.സി Read More »

ഡിജിറ്റൽ മീഡിയയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പി സരിൻ

തിരുവനന്തപുരം: കോൺഗ്രസിനെ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെ ഉപയോഗപ്പെടുത്തി ഡിജിറ്റൽ മീഡിയയിൽ ശക്തിപ്പെടുത്തുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കോഡിനേറ്റർ പി സരിൻ. ‘നേതാക്കളുടെയല്ല, കോൺഗ്രസ് പാർട്ടിയുടെ ബ്രിഗേഡ് ആകും ഇനിയുണ്ടാകുക. കോൺഗ്രസിനെ കുത്താൻ വരുന്ന കടന്നലുകളെ തിരിച്ചു കുത്തുമെന്നും സിപിഎം സൈബർ വിഭാഗത്തെ പരോക്ഷമായി പരാമർശിച്ച് സരിൻ പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തലുകൾ പരിശോധിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

ന്യൂഡൽഹി: ഹിൻഡൻബെർഗ് റിസേർച്ചിൻറെ അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തലുകൾ ഇന്ത്യൻ വിപണിയെ വലിയ തോതിൽ ബാധിക്കുമ്പോഴും വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. സെക്യൂരിറ്റിസ് ആൻറ് എകസ്ചേ‌ഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഇവ പരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വെളിപ്പെടുത്തലുകളിൽ ഗൗരവതരമായ അന്വേഷണം വേണമെന്ന ആവശ്യം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുന്നു. മോദി സർക്കാരും അദാനിയും തമ്മിലുള്ള അടുപ്പമാണ് നിസ്സംഗതയ്ക്ക് പിന്നിലെ കാരണമെന്ന വിമർശനം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അനധികൃതമായി വിദേശ കറൻസി കൈമാറ്റം; കരിപ്പൂരിൽ 7 അംഗ സംഘം പിടിയിൽ

കോഴിക്കോട്: വിദേശ കറൻസി കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് അനധികൃതമായി കൈമാറ്റം ചെയ്യുന്ന 7 അംഗ സംഘം പിടിയിൽ. കരിപ്പൂർ സ്വദേശികളായ ബീരാൻ കുട്ടി, രാജേന്ദ്രൻ , കബീർ, അസറുദ്ദീൻ, ബാബുരാജ്, മായിൻ , വീരാൻ കുട്ടി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒൻപത് ലക്ഷത്തി പത്തൊൻപതിനായിരത്തി മുന്നൂറ്റി എൺപതു രൂപയും 3.8 ലക്ഷത്തോളം വിലവരുന്ന വിദേശ കറൻസിയും പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം രണ്ടാഴ്ച മുൻപ് വിമാനത്താവള പരിസരത്തു നടത്തിയ പരിശോധനയിൽ അനധികൃതമായി വിദേശ കറൻസി കൈമാറ്റം …

അനധികൃതമായി വിദേശ കറൻസി കൈമാറ്റം; കരിപ്പൂരിൽ 7 അംഗ സംഘം പിടിയിൽ Read More »

ചിന്താ ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധത്തിൽ ഗുരുതരപിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ. ഈ ആവശ്യം ഉന്നയിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ നിവേദനം നൽകി. ചങ്ങമ്പുഴ കവിതയായ വാഴക്കുല രചിച്ചതു വൈലോപ്പിള്ളിയാണെന്നാണു പ്രബന്ധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘വൈലോപ്പിള്ളി’ എന്നതു തെറ്റായി ‘വൈലോപ്പള്ളി’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ നിരവധി പിഴവുകൾ പ്രബന്ധത്തിലുണ്ടെന്നും പരാതി ഉയരുന്നുണ്ട്.

കട്ടപ്പുറത്തെ കേരള സർക്കാർ; സാമ്പത്തിക പ്രതിസന്ധിയും സർക്കാരിൻറെ ധൂർത്തും അഴിമതിയും ഉയർത്തികാട്ടി യു.ഡി.എഫ് ധവളപത്രം

തിരുവനന്തപുരം: കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ്. സർക്കാരിൻറെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിൻറെ കാരണമെന്ന് ചൂണ്ടക്കാട്ടിയുള്ള ധവളപത്രം ഇന്ന് വൈകിട്ട് പുറത്തുവിടും. കട്ടപ്പുറത്തെ കേരള സർക്കാർ എന്നപേരിലാണ് ധവളപത്രം. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30% താഴെ നിൽക്കണം. 2027 ൽ ഇത് 38.2% ആകുമെന്നാണ് ആർബിഐ പ്രവചനം. പക്ഷേ ഇപ്പോൾ തന്നെ 39.1% ആയി കഴിഞ്ഞെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ. മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയുള്ള …

കട്ടപ്പുറത്തെ കേരള സർക്കാർ; സാമ്പത്തിക പ്രതിസന്ധിയും സർക്കാരിൻറെ ധൂർത്തും അഴിമതിയും ഉയർത്തികാട്ടി യു.ഡി.എഫ് ധവളപത്രം Read More »

സ്വർണവില ഉയർന്നു; പവന് 120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 5265 രൂപയായി. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്.

കേരള യൂത്ത് ഫ്രണ്ട് എം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി

തൊടുപുഴ: കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറയും കരിമണ്ണൂർ യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് അലൻ അലോഷികും ചേർന്ന് കേരള യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി. തൊടുപുഴ യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് റോയ്സെൻ കുഴിഞ്ഞാലി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് എം നേതാക്കളായ ജെഫിൻ കൊടുവേലി, ജോമി കുന്നപ്പള്ളി, നൗഷാദ് മുക്കിൽ, ദിൽസെൻ കല്ലോലിക്കൽ, അനു ആന്റണി, …

കേരള യൂത്ത് ഫ്രണ്ട് എം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി Read More »

രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് പരിക്ക്

ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. അഭിലാഷ് ചികിത്സ തേടി. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് വെല്ലുവിളിയായത്. 2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. ഇനി ഒൻപതിനായിരം നോട്ടിക്കൽ മൈൽ ദൂരം അഭിലാഷ് പിന്നിടേണ്ടിയിരിക്കുന്നു. സെപ്തംബറിൽ തുടങ്ങിയ യാത്ര ഏപ്രിൽ മാസം വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പായ്‌വഞ്ചിയിൽ ഒറ്റക്ക് …

രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് പരിക്ക് Read More »

ഹിന്ദു കോൺക്ലേവ് 2023 ൽ സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും ഉൾപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ച് അശോകൻ ചരുവിൽ

തിരുവനന്തപുരം: മതേതരസമൂഹം ആദരിക്കുന്ന സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും ഹിന്ദു കോൺക്ലേവ് 2023 പരിപാടിയിൽ അനുവാദമില്ലാതെയും ആക്ഷേപകരവുമായ രീതിയിലുമായിരുന്നു ഉൾപ്പെടുത്തിയത്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. “കേരള ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക” സംഘടനയുടെ ഒരു ഹിന്ദു കോൺക്ലേവ് 2023 പരിപാടിയുടെ ബ്രോഷറിലാണ്‌ പ്രഖ്യാപിത സംഘപരിവാർ നേതാക്കൾക്കും അനുഭാവികൾക്കും ഒപ്പം കേരളത്തിലെ ഏതാനും കലാസാഹിത്യപ്രതിഭകളുടെ പേരും പടവും പ്രദർശിപ്പിച്ചിട്ടുള്ളത്‌. പ്രശസ്‌ത കവി പ്രഭാവർമ്മ തനിക്ക് …

ഹിന്ദു കോൺക്ലേവ് 2023 ൽ സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും ഉൾപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ച് അശോകൻ ചരുവിൽ Read More »

ഭാരത് ജോഡോയാത്ര അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്ന് പുനരാരംഭിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ഇന്ന് പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ യാത്ര നിർത്തിവെച്ചിരുന്നു. അതേസമയം സുരക്ഷ വീഴ്ചയുണ്ടായെന്ന കോൺഗ്രസിൻറെ ആരോപണം ജമ്മുകാശ്മീർ പൊലീസ് തള്ളി. നിരവധി പ്രവർത്തകരെ അണിനിരത്തി ആരംഭിച്ച യാത്ര നിർത്തുന്നതിനു മുമ്പ് അറിയിച്ചിരുന്നില്ലെന്നാണ് ജമ്മുകാശ്മീർ പൊലീസ് സംഭവത്തിൽ പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ലെന്നും പന്താര ചൗക്കിൽ വെച്ച് യാത്ര ആവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി

കൊല്ലം: പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക്. പശു വളർത്തി ഉപജീവനം നടത്തുന്ന വെള്ളിമൺ സ്വദേശിനിയായ ബീനയുടെ പേരിൽ ബാങ്ക് അനധികൃതമായി നൽകിയത് രണ്ടുകോടി രൂപ. 2021 വരെ ഒരു രൂപ പോലും തിരിച്ചടച്ചില്ല. എന്നാൽ വായ്പ്പയുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്നും ബീന പറയുന്നു. മാർക്കറ്റ് വില നോക്കാതെ അധിക വായ്പ്പ നൽകിയതിനൊപ്പം തന്നെ ഓഡിറ്റ് റിപ്പോർട്ടിൽ കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിലെ പ്രധാന …

കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി Read More »

വീണ്ടും കാട്ടാന ആക്രമണം; ബിഎൽ റാവിൽ വീട് ഭാഗികമായി തകർത്തു

ഇടുക്കി: സൂര്യനെല്ലി ബിഎൽ റാവിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് ഭാഗികമായി തകർത്തു. രാജേശ്വരി എന്നയാളുടെ വീടാണ് ആക്രമിച്ചത്. അതേസമയം, ഇന്നലെ ഏലത്തോട്ടത്തിനുള്ളിൽ തമ്പടിച്ചിരുന്ന ആനക്കൂട്ടം പിന്തിരിഞ്ഞെങ്കിലും ഉൾവനത്തിലേക്ക് പോകാൻ കൂട്ടാക്കിയിട്ടില്ല. ഏതാനും നാളുകളായി, മതികെട്ടാൻ ചോലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. ഇന്നലെ പുലർച്ചെ ബിഎൽ റാവിലും പന്നിയാർ എസ്റ്റേറ്റിലും ഉണ്ടായ ആക്രമണത്തിൽ വീടും കടയും തകർന്നിരുന്നു. തൊട്ടടുത്ത ദിവസമാണ് വനംവകുപ്പ് വാച്ചർ, ശക്തിവേൽ കാട്ടാന ആക്രമണത്തിൽ കൊല്ലപെട്ടത്. ബിഎൽ റാവിലെ, …

വീണ്ടും കാട്ടാന ആക്രമണം; ബിഎൽ റാവിൽ വീട് ഭാഗികമായി തകർത്തു Read More »

ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി ന്യൂ​സി​ല​ൻഡ്

റാ​ഞ്ചി: ആദ്യ ടി20​യി​ൽ ഇന്ത്യയ്‌ക്കെതിരെ ന്യൂ​സി​ല​ൻഡി​ന് ജയം. ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ ജയമാണ് ന്യൂ​സി​ല​ൻഡ് സ്വന്തമാക്കിയത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺസെ​ടു​ത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ സാധിച്ചുള്ളു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് മുന്നിലെത്തി (1-0). 28 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ വിജയ പ്രതീക്ഷ …

ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി ന്യൂ​സി​ല​ൻഡ് Read More »

ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 4 മാസത്തേക്ക് വൈദ്യുതി നിരക്ക് കൂടി. ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസയാണ് കൂടിയത്. മാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. നാലു മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂണ് 30 വരെ പുറത്തുനിന്ന് വാങ്ങിയതിന് വൈദ്യുതി ബോർഡിന് അധിക ചിലവായി വന്ന 87.07 കോടി രൂപയാണ് ഇത്തരത്തിൽ …

ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് ഉയർത്തി Read More »

സൈബി ജോസ് കോഴ വാങ്ങിയ കേസ്, പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി

കൊച്ചി: അഡ്യക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിലാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ചത്. പത്തനംത്തിട്ട സ്വദേശി ബാബുവിൻറെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻറെയാണ് അസാധാരണ നടപടി. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നീവർക്ക് ജാമ്യം നൽകിയത് ഇരയായ തൻറെ വാദം …

സൈബി ജോസ് കോഴ വാങ്ങിയ കേസ്, പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി Read More »

ബിബിസി ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്, മല്ലിക സാരാഭായ്

ബാംഗ്ലൂർ: ബിബിസി ഡോക്യുമെൻററി ഗുജറാത്ത് കലാപത്തിൻറെ നേർക്കാഴ്ചയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ് പറ‍ഞ്ഞു. 1969 ലെ കലാപം നടുക്കുന്ന ഓർമ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹൽകയുടേതടക്കം റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അർഹിക്കുന്നുവെന്ന തരത്തിൽ സമൂഹം നിശബ്ദമായിരുന്നു. ഈ ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണെന്നും മല്ലിക സാരാഭായ് വ്യ.ക്തമാക്കി.

ദൃശ്യ മാധ്യമ രംഗത്തെ സർക്കാർ ഇടപെടലുകൾ പ്രതിഷേധാർഹമെന്ന് പന്തളം സുധാകരൻ

കട്ടപ്പന: ദൃശ്യ മാധ്യമ മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും അനാവശ്യ നിയന്ത്രണങ്ങളും , ഭരണാധികാരികൾക്ക് അനിഷ്ടങ്ങൾ മൂലമുണ്ടാകുന്ന ഡോക്യുമെന്ററി പ്രദർശന തടസ്സപ്പെടുത്തലുകളും പ്രതിഷേധാർഹമാണന്ന് പന്തളം സുധാകരൻ. ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ടെക്നീഷ്യൻസ് അസോസിയേഷന്റെ (ഇഫ്റ്റ ) ഇടുക്കി ജില്ല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയിലേയ്ക്കുള്ള ലഹരി, മയക്കുമരുന്ന് മാഫിയയുടെ തള്ളിക്കയറ്റത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. ഇഫ്റ്റ ഇടുക്കി ജില്ല പ്രസിഡണ്ട് ബിറ്റാജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, …

ദൃശ്യ മാധ്യമ രംഗത്തെ സർക്കാർ ഇടപെടലുകൾ പ്രതിഷേധാർഹമെന്ന് പന്തളം സുധാകരൻ Read More »