മഴ കൂടിയതോടെ നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
കൊല്ലങ്കോട്: മഴ കനത്തതോടെ നെല്ലിയാമ്പതി വിനോദസഞ്ചാരികൾക്ക് രണ്ടുദിവസം നിയന്ത്രണം ഏർപ്പെടുത്തി. പോത്തുണ്ടി ചെക്ക് പോസ്റ്റിൽനിന്ന് വിനോദസഞ്ചാരികളെ വെള്ളി, ശനി ദിവസങ്ങളിൽ കടത്തിവിടില്ല. വ്യാഴാഴ്‌ച ചുരം റോഡിൽ രണ്ടിടത്തായി വീണ മരം എസ്റ്റേറ്റുകളിലെ തൊഴിലാളികളും ജീപ്പ് ഡ്രൈവർമാരും ചേർന്ന് വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും റോഡിൽ മരങ്ങൾ വീണിരുന്നു. നെല്ലിയാമ്പതി മേഖലയിൽ മഴമൂലം വൈദ്യുതി മുടങ്ങി. ഇന്റർനെറ്റ് കണക്ഷനും നിലച്ചു.