Timely news thodupuzha

logo

Month: February 2025

എ.ഐ അപകടകരമെന്ന് എ.എൻ ഷംസീർ

തിരുവനന്തപുരം: ആർട്ടിഫിഷ‍്യൽ ഇന്‍റലിജൻസ് അപകടകരമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എഐ എല്ലാ രാജ‍്യങ്ങളിലും അപകടകരമാണ്. എഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിന്‍റെയും നല്ല വശങ്ങൾ സ്വീകരിക്കാം, എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണം. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് സ്പീക്കർ ഇക്കാര‍്യം പറഞ്ഞത്. ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ‍്യൂഡലിസമാണെന്നും ഷംസീർ പറഞ്ഞു. ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗൊക്കെ ഫ‍്യൂഡലിസ്റ്റാണ്, ടെസ്‌ല മേധാവി ഇലോൺ മസ്ക് ആണ് രണ്ടാമത്തെ ജന്മി. സോഷ‍്യൽ മീഡിയ സ്പേസ് …

എ.ഐ അപകടകരമെന്ന് എ.എൻ ഷംസീർ Read More »

കർണാടകയിൽ മലയാളിയായ നഴ്സിങ്ങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബാംഗ്ലൂർ: കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക രാമനഗരിയിലെ ദയാനന്ദ സാഗർ കോളെജിൽ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ‍്യാർഥിയായ അനാമികയാണ്(19) മരിച്ചത്. ചൊവാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ അനാമിക എത്തിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ ചെന്ന് നോക്കിയിരുന്നു. എന്നാൽ മുറി അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പരോഹള്ളി പൊലീസ് …

കർണാടകയിൽ മലയാളിയായ നഴ്സിങ്ങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

ക്രിസ്തുമസ് പരീക്ഷാ ചോദ‍്യപേപ്പർ ചോർച്ച കേസിൽ എം.എസ് സൊല‍്യൂഷൻസിലെ രണ്ട് അധ‍്യാപകരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

‌കോഴിക്കോട്: ചോദ‍്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല‍്യൂഷൻസിലെ രണ്ട് അധ‍്യാപകരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അധ‍്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പുലർച്ചയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതത്. ചോദ‍്യം ചെയ്യലിന് ഹാജരാവണമെന്ന് നിർദേശം നൽകിയിട്ടും ഹാജരാവാത്ത സാഹചര‍്യത്തിലാണ് നടപടി. അതേസമയം എംഎസ് സൊല‍്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ‍്യാലയങ്ങളിലെ ചോദ‍്യപേപ്പർ എംഎസ് സൊല‍്യൂഷൻസ് ചോർത്തിയതായും യൂട‍്യൂബ് ചാനലിലൂടെ നൽകിയിരുന്നതായും വിദ‍്യാഭ‍്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. …

ക്രിസ്തുമസ് പരീക്ഷാ ചോദ‍്യപേപ്പർ ചോർച്ച കേസിൽ എം.എസ് സൊല‍്യൂഷൻസിലെ രണ്ട് അധ‍്യാപകരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു Read More »

പാലായിൽ ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു, തീ പടർന്ന് പ്രതിയായ മരുമകനും മരിച്ചു

കോട്ടയം: പാലാ കരൂർ അന്ത്യാളത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്ന ഇരുവരും മരിച്ചു. അന്ത്യാളം പരവൻ പറമ്പിൽ സോമരാജൻറെ ഭാര്യ നിർമല(58), മരുമകൻ കരിങ്കുന്നം കൊന്നയ്ക്കൽ മനോജ്(42) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇരുവരും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മനോജിനെതിരെ ഭാര്യവീട്ടുകാർ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. മനോജിൻറെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് …

പാലായിൽ ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു, തീ പടർന്ന് പ്രതിയായ മരുമകനും മരിച്ചു Read More »

പണം തട്ടിപ്പ്; തൻറെ പേരിൽ വാട്സാപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നുണ്ടെന്ന് എ ജയതിലക്: പരാതി നൽകി

തിരുവനന്തപുരം: പണം ആവശ്യപ്പെട്ട് തൻറെ പേരിൽ വാട്സാപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ആഭ്യന്തര വകുപ്പിന് പരാതി നൽകി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സൈബർ തട്ടിപ്പിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകിട്ടോടെയാണ് ജയതിലക് പരാതി നൽകിയത്. കുറച്ച് ദിവസമായി വ്യാജ നമ്പർ ഉപയോഗിച്ച് തൻറെ പേരിൽ പരിചയപ്പെടുത്തികൊണ്ട് ധനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിക്കുന്നുണ്ടെന്നും പണം അയക്കാനാണ് ആവശ്യപ്പെടുന്നതെന്നുമാണ് പരാതി. …

പണം തട്ടിപ്പ്; തൻറെ പേരിൽ വാട്സാപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നുണ്ടെന്ന് എ ജയതിലക്: പരാതി നൽകി Read More »

കതിന നിറയ്ക്കുന്നതിനിടെ അപകടം; ആലപ്പുഴയിൽ രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: കതിന നിറയ്ക്കുന്നതിനിടെ അപകടം. കതിനയിൽ കരിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കരിമരുന്നിന് തീപിടിച്ച് കതിന നിറയ്ക്കുകയായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. കതിന നിറയ്ക്കുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാമചന്ദ്രൻ കര്‍ത്ത, അരൂര്‍ സ്വദേശി ജഗദീഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേര്‍ക്കും 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് 4.30 ഓടെ പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. കതിന നിറയ്ക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ച് പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.

തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു

തൃശൂർ: ചിറ്റാട്ടുകരയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. പാപ്പാനായ ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കുളിപ്പിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. മൂന്നുമണിയോടെയാണ് ആന ഇടഞ്ഞത്.

കാന്‍സര്‍ സാധ്യതയുള്ള മുഴുവന്‍ പേരേയും കണ്ടെത്തി ചികിത്സിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാം​പെയിന്‍റെ ഭാഗമായി വരുന്ന ഒരു വര്‍ഷം ​കൊണ്ടു ​തന്നെ ജനങ്ങളിലെ കാന്‍സര്‍ രോഗ സാധ്യത കണ്ടെത്താനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും ചികിത്സ തേടുന്നതിനും തയാ​റാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനകീയ കാന്‍സര്‍ പ്രതിരോധ …

കാന്‍സര്‍ സാധ്യതയുള്ള മുഴുവന്‍ പേരേയും കണ്ടെത്തി ചികിത്സിക്കുമെന്ന് മുഖ്യമന്ത്രി Read More »

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം; പത്തനംതിട്ടയിൽ യുവതി മരിച്ചു

പത്തനംതിട്ട: വടശേരിക്കരയ്ക്ക് സമീപം സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരിയായ ചിറ്റാർ സ്വദേശി അശ്വതിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. വയ്യാറ്റുപുഴ-പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് സ്‌കൂട്ടറിലിടിച്ചത്. സ്‌കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് സ്‌കൂട്ടറിലിടിച്ചതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ ശരീരത്തിലൂടെ ബസ് ക‍യറി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ വടശ്ശേരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതുപ്പാടിയിൽ രണ്ട് കടകൾക്ക് തീപിടിത്തം

പുതുപ്പാടി: കാക്കവയൽ മണ്ഡലമുക്കിൽ രണ്ട് കടകൾ കത്തിനശിച്ചു. കാക്കവയൽ-കണ്ണപ്പൻകുണ്ട് റോഡിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാക്കവയൽ പടിഞ്ഞാറെയിൽ ഹംസയുടെ ഉടമസ്ഥതയിലുള്ള ഒരു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഫാൻസി, തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ വിൽക്കുന്ന രണ്ടു കടകളാണ് കത്തി നശിച്ചത്. നാട്ടുകാരും മുക്കം അഗ്‌നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്.

പത്തനംതിട്ടയിൽ വിവാഹ സംഘത്തിന് നേരെ പൊലീസ് അക്രമം; എസ്ഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷൽ ബ്രാഞ്ച്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പൊലീസ് അക്രമമുണ്ടായ സംഭവത്തിൽ എസ്ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി സ്പെഷൽ ബ്രാഞ്ചിൻറെ റിപ്പോർട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ്. ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. ബാറിനു മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയത്. എന്നാൽ ആളുമാറി വിവാഹ സംഘത്തെ ആക്രമിക്കുകയായിരുന്നു എന്നാണ് സ്പെഷൽ ബ്രാഞ്ചിൻറെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാത്രി 11നുശേഷമായിരുന്നു സംഭവം. അടൂരിൽ വിവാഹ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിൻറെ മർദനമേറ്റത്. 20 അംഗ സംഘമാണ് …

പത്തനംതിട്ടയിൽ വിവാഹ സംഘത്തിന് നേരെ പൊലീസ് അക്രമം; എസ്ഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷൽ ബ്രാഞ്ച് Read More »

പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. ഗ്യാലറി തകർന്ന് 70-ഓളം പേർക്കാണ് പരുക്കേറ്റത്. സ്റ്റേഡിയം നിർമ്മിച്ചത് പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗത്തിൻറെ അനുമതിയോടെയാണ് എന്നാൽ നിശ്ചയിച്ചിരുന്നതിലും കൂടുതൽ ആളുകൾ മത്സരം കാണാൻ എത്തിയതാണോ അപകടകാരണമെന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഗ്യാലറിയിൽ ഉൾകൊള്ളാനാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടിക്കറ്റ് മുഖേനയാണ് ആളുകളെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ തകർന്നു വീണതിൻറെ കാരണം വ്യക്തമല്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്ന് സംഘാടക സമിതി വിഭാഗം സംഭവത്തിൽ …

പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു Read More »

കോഴിക്കോട് ഉണ്ടായ ബസ് അപകത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേറി സ്വദേശി മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം മുഹമ്മദ് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്ക് മറിയുകയായിരുന്നു. 50ഓളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പാളയം ബസ് സ്റ്റാൻഡിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ഡൽഹിയിൽ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നീളുന്ന വോട്ടെടുപ്പിൽ 1.56 കോടി പേർ തലസ്ഥാനത്തിൻറെ വിധി കുറിക്കും. 70 അസംബ്ലി മണ്ഡലങ്ങളിലേക്കായി 699 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 13766 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ. 220 കമ്പനി അർധസൈനികരും 35,626 ഡൽഹി പൊലീസ് സേനാംഗങ്ങളും 19000 ഹോംഗാർഡുകളുമാണു തെരഞ്ഞെടുപ്പിൻറെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. എട്ടിനാണു വോട്ടെണ്ണൽ. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന എഎപിയും ഡൽഹി പിടിക്കാൻ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച …

ഡൽഹിയിൽ വോട്ടെടുപ്പ് ആരംഭിച്ചു Read More »

കോഴിക്കോട് ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഹോട്ടൽ ജീവനക്കാരി പീഡന ശ്രമത്തിനിടയിൽ കെട്ടിടത്തിൽ വീണ് പരുക്കേറ്റ സംഭവത്തിൽ ഹോട്ടലുടമയും ഒന്നാം പ്രതിയുമായ ദേവദാസിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ കോഴിക്കോട് കുന്ദം കുളത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരായ മറ്റ് രണ്ട് പ്രതികളായ റിയാസും സുരേഷും ഉടൻ പിടിയിലാകുമെന്നാണ് പൊലീസിൻറെ നിഗമനം. കഴിഞ്ഞ ദിവസമാണ് മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതമെന്ന ഹോട്ടലിലെ ജീവനക്കാരിയായ കണ്ണൂർ പയ്യന്നൂർ സ്വദേശിനിക്ക് നേരെയാണ് ശനിയാഴ്ച രാത്രി …

കോഴിക്കോട് ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ Read More »

എ.ഡി.ജി.പി അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി. ബോഡി ബിൽഡിങ് താരങ്ങളുടെ പിൻവാതിൽ നിയമനം വിവാദമായ സാഹചര‍്യത്തിലാണ് നടപടി. പകരം എസ്. ശ്രീജിത്തിനാണ് ചുമതല നൽകിയിരിക്കുന്നത്. ദേശീയ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടുന്നവരെയാണ് സാധാരണ സ്പോർട്ട്സ് ക്വാട്ടയിൽ ഇൻസ്പെക്‌ടർ റാങ്കിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഒരു ബോഡി ബിൽഡിങ് താരത്തെ ഈ റാങ്കിൽ ഉൾപ്പെടുത്താനുള്ള നീക്കം അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ കണ്ണൂർ സ്വദേശിയായ ഒരു വോളിബോൾ താരത്തെ സിപിഒ ആയി …

എ.ഡി.ജി.പി അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി Read More »

കേന്ദ്രബജറ്റ് കർഷകരെ വഞ്ചിച്ചെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ്

കൊച്ചി: പ്രതിസന്ധികൾ നിരന്തരം തുടരുന്ന ഇന്ത്യയുടെ കാർഷികമേഖലയ്ക്ക് കടുത്ത നിരാശയേകി കർഷക വഞ്ചന ആവർത്തിക്കുന്നതാണ് കേന്ദ്രസർക്കാർ ബജറ്റെന്ന് കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ്. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ നടന്ന കേന്ദ്രബജറ്റ് അവലോകനത്തിൽ ചെയർമാൻ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയതു. നാഷണൽ കോർഡിനേറ്റർ അഡ്വ.കെ.വി.ബിജു വിഷയാവതരണം നടത്തി. ഉദ്യോഗസ്ഥർക്കും ഉത്തരേന്ത്യൻ വൻകിട ലോബികൾക്കും സംരക്ഷണമൊരുക്കുന്നതും തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് …

കേന്ദ്രബജറ്റ് കർഷകരെ വഞ്ചിച്ചെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് Read More »

ഭൂപതിവ് ഭേദഗതി; മാർച്ച് മാസത്തോടെ നിയമം പ്രാബില്യത്തിൽ വരും; ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ഭൂപതിവ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തോടെ ചട്ടങ്ങൾ രൂപപ്പെടുത്തി നിയമം പ്രാബില്യത്തിൽ വരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മലയാള മനോരമയും കർഷകശ്രീയും ചേർന്ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ ആരംഭിച്ച കർഷകസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ നിർമാണങ്ങളും ക്രമവത്കരിച്ചു പട്ടയങ്ങൾ നൽകും. ഇടുക്കി പാക്കേജിൽ ഭേദഗതി വരുത്തി വേനലിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കക്ഷി വേർതിരിവില്ലാതെ കാർഷിക പ്രശ്നങ്ങൾ …

ഭൂപതിവ് ഭേദഗതി; മാർച്ച് മാസത്തോടെ നിയമം പ്രാബില്യത്തിൽ വരും; ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ Read More »

സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കമായി

തൊടുപുഴ: സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കമായി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റിയം ഗങ്ങളായ കെ കെ ശൈലജ, പി രാജീവ്, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയ ചന്ദ്രന്‍, വി എന്‍ വാസവന്‍,എംസ്വരാജ്, പുത്തലത്ത് ദിനേശന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എം എം മണി എംഎല്‍എ, സി പി ഐ സംസ്ഥാന സമിതിയംഗം കെ …

സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കമായി Read More »

കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്താൻ ഉള്ള ശ്രമം ചെറുക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ കിഫ്ബി നിർമ്മിച്ച റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള സർക്കാരിൻ്റെ നീക്കങ്ങൾ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബി ഒരു വെള്ളാനയാണ് എന്ന് ഞങ്ങൾ പണ്ടേ പറഞ്ഞതാണ്. ഈ പ്രസ്ഥാനം ഇനി ഒരു ശാപമായി മാറരുത്. കേരളത്തിൽ പണ്ടേ യാത്ര സൗജന്യമാണ്. കാലങ്ങളിലും റോഡുകളിലും ഒന്നും യാത്ര ചെയ്യുന്നതിന് ജനങ്ങൾക്ക് ടോൾ കൊടുക്കേണ്ടിയിരുന്നില്ല. ടോൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. കിഫ്ബി ഒരു വെള്ളാനയാണ് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ …

കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്താൻ ഉള്ള ശ്രമം ചെറുക്കും: രമേശ് ചെന്നിത്തല Read More »

കേന്ദ്ര ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾ തള്ളിക്കളയുക; എഫ്.എസ്.ഇ.ടി.ഒ

തൊടുപുഴ: കേന്ദ്ര ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ താലൂക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതും സേവനമേഖലയെ പൂർണ്ണമായും അവഗണിക്കുന്നതും കേരളത്തെ പരിപൂർണ്ണമായി അവഗണിക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. കാർഷിക തകർച്ച തൊഴിലില്ലായ്മ വിലക്കയറ്റം വരുമാനശോഷണം തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് യാതൊന്നിനും പരിഹാരം കാണാത്ത ബജറ്റ് ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്കും ഭക്ഷ്യ സബ്സിഡി ഉൾപ്പെടെയുള്ളവയ്ക്കും ആവശ്യമായതിനെക്കാൾ വളരെ കുറഞ്ഞ തുകയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്ത് അവശേഷിക്കുന്ന …

കേന്ദ്ര ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾ തള്ളിക്കളയുക; എഫ്.എസ്.ഇ.ടി.ഒ Read More »

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം ആറിന്

മൂലമറ്റം: സെൻ്റ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം 5, 6 തീയതികളിൽ നടക്കും. 5 ന് രാവിലെ 10 ന് കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ : തോമസ് താന്നിമലയിൽ അധ്യക്ഷത വഹിയ്ക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, സിസ്റ്റർ ബെൻസി എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് കലാവിരുന്ന്. 6 ന് ഉച്ച കഴിഞ്ഞ് 1.30 …

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം ആറിന് Read More »

വൈക്കം താലൂക്ക് ആശുപത്രിയിൽ ഫോണിൻറെ വെളിച്ചത്തിൽ കുട്ടിക്ക് സ്റ്റിച്ചിട്ട സംഭവത്തിൽ പരാതിയില്ലെന്ന് കുടുംബം

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച പതിനൊന്നുകാരന് മൊബൈൽ ഫോണിൻറെ വെളിച്ചത്തിൽ തുന്നിലിട്ട സംഭവത്തിൽ, പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് കുട്ടിയുടെ അമ്മ സുരഭി. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നതായി സുരഭി വ്യക്തമാക്കി. മൊബൈലിൻറെ വെളിച്ചത്തിലായിരുന്നു 11 കാരന് പൂർണമായും തലയിൽ സ്റ്റിച്ചിട്ടത്. കുട്ടിയുടെ അച്ഛനും അമ്മയും ചേർന്നാണ് മൊബൈൽ ടോർച്ച് തെളിച്ചുകൊടുത്തതും. സ്റ്റിച്ചിടുന്ന ദൃശ്യങ്ങൾ പകർത്തിയത് താനാണെന്നും സുരഭി പറഞ്ഞു. എന്നാൽ ഇതിൽ കൂടുതൽ പരാതിയുമായി മുന്നോട്ട് …

വൈക്കം താലൂക്ക് ആശുപത്രിയിൽ ഫോണിൻറെ വെളിച്ചത്തിൽ കുട്ടിക്ക് സ്റ്റിച്ചിട്ട സംഭവത്തിൽ പരാതിയില്ലെന്ന് കുടുംബം Read More »

ഊഞ്ഞാലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

തിരുവനന്തപുരം: ഊഞ്ഞാലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല സ്വദേശി അഭിലാഷാണ്(26) മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ അരുവിക്കര മുണ്ടേലിയിലായിലായിരുന്നു സംഭവം. ഊഞ്ഞാലിൽ ഇരുന്ന് കറങ്ങുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയതാണെന്നാണ് നിഗമനം. ചൊവാഴ്ച രാവിലെ നാലു മണിയോടെയായിരുന്നു കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കേബിൾ ടിവി ജീവനക്കാരനാണ് മരിച്ച അഭിലാഷ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റിലയിലെ സൈനിക ഫ്‌ളാറ്റിൻറെ രണ്ട് ടവർ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വൈറ്റിലയിൽ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി,സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മൂന്ന് ടവറുകളാണ് അപ്പാർട്ട്മെൻറിലുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ഫ്ലാറ്റ് നിർമിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിൻറെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് നിരീക്ഷിച്ച കോടതി രണ്ട് …

വൈറ്റിലയിലെ സൈനിക ഫ്‌ളാറ്റിൻറെ രണ്ട് ടവർ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് Read More »

കൊടും ചൂടിന് ആശ്വാസമായി തലസ്ഥാനത്ത് മഴ ലഭിക്കും

തിരുവനന്തപുരം: കൊടും ചൂടിനിടെ തലസ്ഥാനത്ത് ആശ്വസ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിനെ മുന്നറിയിപ്പ്. വരും മണിക്കൂറിൽ തിരുവനന്തപുരത്ത് മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. അതിനിടെ കേരളത്തിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് 05/02/2025 രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

അടൂരിൽ ചായക്കടയിൽ കയറി യുവാക്കളുടെ ആക്രമണം; പ്രതികൾക്കായി തിരച്ചിൽ

പത്തനംതിട്ട: അടൂരിന് സമീപം തെങ്ങമത്ത് ചായക്കടയിൽ കയറി ആക്രമണം. വഴിയരികിൽ വച്ച് 2 യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഇവർ ചായക്കടയിലേക്ക് പ്രവേശിക്കുകയായിരുന്നു. യുവാക്കളിലൊരാൾ ചായക്കടയിലെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ചായക്കട ഉടമയേയും നാട്ടുകാരേയും മർദ്ദിച്ചു. യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. മർദ്ദനമേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും; വൈറലായി വിഡിയോ

കൊച്ചി: ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് പറയുന്ന കുഞ്ഞിന്റെ വിഡിയോ വൈറലായി. മെനുവിൽ പരിഷ്ക്കാരം വരുത്തുമെന്ന് മന്ത്രി. ശങ്കു എന്ന കുട്ടിക്ക് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്നതിനിടെ തനിക്ക് ഉപ്പുമാവ് വേണ്ടെന്നും അംഗനവാടിയിൽ ബിരിയാണിയും പൊരിച്ച കോഴിയും തരണമെന്നുമായിരുന്നു കുട്ടി ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ശങ്കു എന്ന കൊച്ചുമിടുക്കന്റെ ആവശ്യത്തിൽ ഇടപെട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘ആ മകൻ വളരെ നിഷ്കളങ്കമായിട്ട് …

ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും; വൈറലായി വിഡിയോ Read More »

ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്: ചിത്രം ഈദ് റിലീസായി എത്തും

തൊടുപുഴ: ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം നിർവഹിക്കുന്നത് സേതുനാഥ് പത്മകുമാർ ആണ്.നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ …

ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്: ചിത്രം ഈദ് റിലീസായി എത്തും Read More »

കലൂർ മേരി ലാന്റ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി എട്ടിന് സംരംഭക ദിനം ആചരിക്കും

തൊടുപുഴ: നാളെയുടെ സംരംഭകരെ വളർത്തിയെടുക്കാൻ കലൂർ മേരി ലാന്റ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി എട്ടിന് സംരംഭക ദിനം ആചരിക്കും. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ഇതോടനുബന്ധിച്ചുള്ള പ്രദർശനം നടക്കുന്നത്. വിദ്യാർത്ഥികളിലും ചെറുപ്പക്കാരിലും സംരംഭകത്വ മനോഭാവം വളർത്തിയെടുക്കുകയാണ് ദിനാചരണം ലക്ഷ്യമിടുന്നതെന്ന് മേരിലാന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ തോമസ് ജെ കാപ്പൻ പറഞ്ഞു. സംരംഭക ദിനത്തിൽ വ്യവസായ ഉൽപ്പന്നങ്ങളും കഴിവുകളും പ്രദർശിപ്പിക്കുവാൻ ആ​ഗ്രഹിക്കുന്നവർ ഫെബ്രുവരി ആറിന് മുമ്പ് ​ഗൂ​ഗിൾ ഫോം ലിങ്ക് മുഖേനയോ 9947612207 നമ്പർ …

കലൂർ മേരി ലാന്റ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി എട്ടിന് സംരംഭക ദിനം ആചരിക്കും Read More »

അടൂരിൽ കയ്യിൽ ബ്ലേഡുമായി പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തി യുവാവ്

പത്തനംതിട്ട: അടൂരിൽ പരിഭ്രാന്തി പരത്തി യുവാവ്. കയ്യിൽ ബ്ലേഡുമായി പ്രദേശത്ത് പരിഭ്രാന്തി പരത്തിയ യുവാവ് കെഎസ്ആർടിസി ബസിൽ കയറി യാത്രക്കാരോടും ബഹളം വച്ചു. ഇയാളുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്. ഷർട്ടിലും ചോര പടർന്നിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വാഹനങ്ങൾക്കിടയിലൂടെ അലക്ഷ്യനായി നടന്ന യുവാവ് ഒടുവിൽ കെഎസ്ആർടിസി ബസിൽ കയറി ഇരുന്നു. ഇതിനിടെ പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആംബുലൻസിലേക്ക് മാറ്റി. മദ്യലഹരിയിൽ യുവാവ് സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് പൊലീസ് പറഞ്ഞു.

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. അതേസമയം, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കലക്റ്ററേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്. ആത്മഹത്യ ചെയ്ത മുനീർ അഹമ്മദിൻറെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളും തെളിവെടുപ്പിനെത്തി. കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയും മുമ്പ് പഠിച്ചിരുന്ന …

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് Read More »

കെ.എസ്.ആർ.ടി.സി പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ്(ടി.ഡി.എഫ്) പണിമുടക്കുന്നത്. ഇതോടൊപ്പം യുഡിഎഫ് അനുകൂല യൂണിയനുകളും പ്രതിഷേധിക്കുന്നതിനാൽ ചൊവ്വാഴ്ച പല ഡിപ്പൊകളിലും സർവീസ് മുടങ്ങിയേക്കും. ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യണം എന്നതടക്കമാണ് ആവശ്യങ്ങൾ. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ കഴിഞ്ഞ ദിവസം സംഘടന നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സമരം നേരിടാൻ …

കെ.എസ്.ആർ.ടി.സി പണിമുടക്ക് ആരംഭിച്ചു Read More »

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയെക്കാൾ രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ്; ഡൽഹിയിൽ പരസ്യ പ്രചാരണം അവസാനിച്ചു

ന്യൂഡൽഹി: ശക്തമായ ത്രികോണപ്പോരാട്ടം പ്രതീക്ഷിക്കുന്ന ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. ഇന്ന് നിശബ്ദ പ്രചരണം നടക്കും. 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. റോഡ് ഷോകളും റാലികളും കുടുംബയോഗങ്ങളുമടക്കം മൂന്നാഴ്ചയിലേറെ നീണ്ട തീവ്ര പ്രചാരണത്തിനാണ് തിങ്കളാഴ്ച തിരശീല വീണത്. 1.56 കോടി വോട്ടർമാരാണു ബുധനാഴ്ച വിധിയെഴുതുന്നത്. എട്ടിനാണ് വോട്ടെണ്ണൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പിയ്ക്കു വേണ്ടി റാലികളിൽ പങ്കെടുത്തപ്പോൾ എ.എ.പിയുടെ പ്രചാരണം മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കേന്ദ്രീകരിച്ചായിരുന്നു. സിഖ് മേഖലകളിൽ പഞ്ചാബ് മുഖ്യമന്ത്രി …

നിയമസഭാ തിരഞ്ഞെടുപ്പ്; ഡൽഹിയിൽ പരസ്യ പ്രചാരണം അവസാനിച്ചു Read More »

മലപ്പുറത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം: പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്ച

മലപ്പുറം: ആമയൂരിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിൻറെ പോസ്റ്റുമോർട്ടം ചൊവ്വാഴ്ച. കഴിഞ്ഞ വെളളിയാഴ്ച നിക്കാഹ് കഴിഞ്ഞ ഷൈമ സിനിവറാണ്(18) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളെജിലാണ് പോസ്റ്റുമോർട്ടം നടക്കുക. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവറിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിക്കാഹിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. ഷൈമയുടെ മരണ വിവരം അറിഞ്ഞ് 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ …

മലപ്പുറത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം: പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്ച Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും സർവകാല റെക്കോർഡിടുകൾ‌ പിന്നിട്ട് കുതിപ്പു തുടരുന്നു. ഇന്ന്(04/02/2024) പവന് 840 രൂപ ഉയർന്ന സ്വർണം ആദ്യമായി 62,000 വും കടന്ന് 62,480 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് ഉയർന്നത്. ഗ്രാമിന്റെ വില 7810 രൂപ. കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി 60,000 കടന്നത്. പിന്നീട് ഈ മാസത്തിൻറെ തുടക്കത്തിൽ സ്വർണവില 61,960 രൂപയിലുമെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞും മാറ്റമില്ലാതെയും തുടർന്ന സ്വർണവിയാണ് ഇന്ന് …

സ്വർണ വില ഉയർന്നു Read More »

വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാളെ ഇടുക്കി ജില്ലയിൽ

ഇടുക്കി: വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാളെ ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തും. വിവിധ പരിപാടികളിൽ പങ്കെടുക്കും. പകൽ 12 ന് കുട്ടിക്കാനത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം,ഉച്ചക്ക് 2.30 ന് പീരുമേട് എക്കോ ഷോപ്പ് ഉദ്ഘാടനം എന്നിങ്ങനെയാണ് പരിപാടികൾ. ശേഷം വൈകീട്ട് 3.30 ന് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും.

“ആരോഗ്യം ആനന്ദം, അകറ്റാം അർബുദം”- കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ ജില്ലയിൽ നാളെ ആരംഭിക്കും

ഇടുക്കി: ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന “ആരോഗ്യം ആനന്ദം, അകറ്റാം അർബുദം ” എന്ന പേരിൽ ജനകീയ ക്യാമ്പയിന് ജില്ലയിൽ ലോക ക്യാൻസർ ദിനമായ ഫെബ്രുവരി 4 ന് തുടക്കമാവും. സർക്കാർ ,സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധപ്രവർത്തകർ സംഘടനകൾ ,പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ചു കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി നാലിന് രാവിലെ പത്തുമണിക്ക് കുമിളിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിക്കും ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ …

“ആരോഗ്യം ആനന്ദം, അകറ്റാം അർബുദം”- കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ ജില്ലയിൽ നാളെ ആരംഭിക്കും Read More »

പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം നടത്തി

രാജാക്കാട്: ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 1994-95 എസ്.എസ് എൽ സി ബാച്ചിൻ്റെ നേതൃത്വത്തിൽ ഓർമ്മകൾ പെയ്യുമ്പോൾ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം നടത്തി.സ്കൂളിൽ നിന്നും പഠിച്ച് പിരിഞ്ഞ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ 30 വർഷങ്ങൾക്കുശേഷം ആദ്യമായാണ് തങ്ങളുടെ അക്ഷരതറവാട്ടിൽ അന്ന് പഠിപ്പിച്ച ഗുരുഭൂതർക്കൊപ്പം ഒത്തുചേർന്നത്. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച സംഗമ സമ്മേളത്തിൽ പൂർവ്വ വിദ്യാർത്ഥിസംഗമം കമ്മിറ്റി ചെയർമാൻ ടി.ജെ വിൻസെൻ്റ് അദ്ധ്യക്ഷത വഹിച്ചു.ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ച് അദ്ധ്യാപകരേയും അന്നുണ്ടായിരുന്ന ജീവനക്കാരേയും ആദരിച്ചു. …

പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം നടത്തി Read More »

ബാഡ്മിൻ്റൻ മത്സരം സംഘടിപ്പിച്ചു

രാജാക്കാട്: ചെരുപുറത്ത് പ്രവർത്തിക്കുന്ന വി.എസ് ബാഡ്മിൻ്റൻ അക്കാഡമിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെഭാഗമായി ഡി ലെവൽ ബാഡ്മിൻ്റൻ മത്സരം സംഘടിപ്പിച്ചു. കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രമുഖരായ 31 പുരുഷ ടീമുകളും,6 വനിത ടീമുകളും മത്സരങ്ങളിൽ പങ്കെടുത്തു.വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇടുക്കി ഡപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥ് നിർവ്വഹിച്ചു. നിരവധി പ്രശസ്ത കായിക താരങ്ങൾക്ക് ജന്മം നൽകിയ രാജാക്കാട്ട് നിലവിൽ സർക്കാർ തലത്തിൽ ഒരു ഇൻഡോർ സ്റ്റേഡിയം സൗകര്യങ്ങളും ഇല്ലാത്ത സാഹചര്യത്തിലാണ് 2024 ഫെബ്രുവരി മാസത്തിൽ രാജാക്കാട് ചെരുപുറത്ത് റിട്ട.പോലീസ് ഇൻസ്പെക്ടർ വി.എസ് ഷാജി …

ബാഡ്മിൻ്റൻ മത്സരം സംഘടിപ്പിച്ചു Read More »

ബൈസൺവാലിയിൽ ലക്ഷങ്ങൾ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമം; നാട്ടുകാർ തടഞ്ഞു

ഇടുക്കി: ബൈസൺവാലി നെല്ലിക്കാടിന് സമീപം സ്വകാര്യ കൃഷിയിടത്തിൽ നിന്നും പട്ടാപ്പകൽ മൂന്നുലക്ഷം രൂപ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമിച്ചവരെ നാട്ടുകാർ തടഞ്ഞുവച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആലുവ സ്വദേശി അശോക് പരിയാരത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്നാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ മാർഷൽ ബ്രിട്ടോ (പ്രഭു) എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം തേക്ക്, മാവ്, കുളമാവ് തുടങ്ങിയ മരങ്ങൾ മുറിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ ഉടമയെ വിവരമറിയിച്ചപ്പോഴാണ് മരം മോഷ്ടിക്കാനുള്ള …

ബൈസൺവാലിയിൽ ലക്ഷങ്ങൾ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമം; നാട്ടുകാർ തടഞ്ഞു Read More »

വിമാനം പറപ്പിക്കാനുള്ള പരിശീലനത്തിന് ഇടുക്കിയില്‍ നിന്നൊരു മിടുക്കി

ഇടുക്കി: വിമാനം പറപ്പിക്കാനുള്ള പരിശീലനത്തിന് ഇടുക്കിയില്‍ നിന്നൊരു മിടുക്കി അര്‍ഹയായി. എന്‍ജിനീയറിംഗ് കോളജിലെ ഡ്രൈവര്‍ പുളിയ്ക്കത്തൊട്ടി കാവുംവാതുക്കല്‍ റോയിയുടേയും മേഴ്സിയുടേയും മകള്‍ നിസ്സിമോള്‍ റോയി (21) ആണ് രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ എസ് ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായത്. സര്‍ക്കാരിന്റെ വിംഗ്സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുന്നത്. എന്‍ഐറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ചെറുപ്പം മുതലേ പൈലറ്റാവാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ഇതിനായി ശ്രമിച്ചുകൊണ്ടിരുന്നു. …

വിമാനം പറപ്പിക്കാനുള്ള പരിശീലനത്തിന് ഇടുക്കിയില്‍ നിന്നൊരു മിടുക്കി Read More »

ഡോ. എ യൂനുസ്കുഞ്ഞ് മാധ്യമ അവാർഡ് ആർ സാംബന്

തിരുവനന്തപുരം: വ്യവസായിയും മുൻ എംഎൽഎയുമായ ഡോ. എ യൂനുസ്‌ കുഞ്ഞിന്റെ സ്മരണയ്ക്കായി ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. എങ്ങനെ കെട്ടു നക്ഷത്രവെളിച്ചം എന്ന ശീർഷകത്തിൽ നവംബർ 15 മുതൽ ആറ് ലക്കങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് സാംബനെ അവാർഡിന് അർഹനാക്കിയത്. ദൃശ്യ മാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസ്‌ കോട്ടയം ബ്യൂറോ റിപ്പോട്ടർ എസ് ടി ഷിനോജും അർഹനായി. ഡോ …

ഡോ. എ യൂനുസ്കുഞ്ഞ് മാധ്യമ അവാർഡ് ആർ സാംബന് Read More »

അയോധ്യയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു

ഫൈസാബാദ്: അയോധ്യയിൽ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 3 പ്രതികൾ അറസ്റ്റിൽ. കേസിൽ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ലഹരി പുറത്താണ് കൃത്യം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തവെ ശനിയാഴ്ചയോടെയാണ് അയോധ്യ‍യിലെ ഒരു കനാലിൽ 22 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യം ചെയ്ത ശേഷം യുവതിയുടെ നഗ്ന മൃതദേഹം ഗ്രാമത്തിനടുത്തുള്ള കനാലിൽ …

അയോധ്യയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു Read More »

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും എം.വി ജയരാജൻ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്. തളിപ്പറമ്പിൽ ചേർന്ന ജില്ലാ സമ്മേളനത്തിലാണ് ജയരാജനെ തെരഞ്ഞെടുത്തത്. 2019ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൻറെ ഭാഗമായി പി. ജയരാജൻ ഒഴിഞ്ഞപ്പോഴാണ് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. എടക്കാട്‌ മണ്ഡലത്തിൽനിന്ന്‌ രണ്ടുതവണ എംഎൽഎയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു. സമ്മേളനത്തിൽ 50 …

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും എം.വി ജയരാജൻ Read More »

കൊൽക്കത്തയിൽ ഭർത്താവിന്‍റെ വൃക്ക വിറ്റു കിട്ടിയ പണം കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി

കൊൽക്കത്ത: ഭർത്താവിന്‍റെ വൃക്ക വിറ്റു കിട്ടിയ പണം കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചേടി. കൊൽക്കത്തയിലെ ഹൗറ ജില്ലയിലെ സംക്രാലിയിലാണ് സംഭവം. മകളുടെ വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായാണ് യുവാവ് ഭാര്യയുടെ നിർബന്ധത്താൽ വൃക്ക വിൽക്കാൻ തയാറായത്. ലഭിച്ച പത്ത് ലക്ഷം രൂപ യുവാവ് ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. വർഷങ്ങളായുളള അന്വേഷണത്തിനെടുവിലായിരുന്നു ഇവർക്ക് വൃക്ക വിൽക്കാൻ സാധിച്ചത്. വൃക്ക നൽകി വീട്ടിൽ തിരിച്ചെത്തിയ യുവാവ് അറിയുന്നത് ആ പണം കൊണ്ട് ഭാര്യ കാമുകനൊപ്പം ഒളിച്ചേടി എന്നതാണ്. ഏറെക്കാലമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്ന …

കൊൽക്കത്തയിൽ ഭർത്താവിന്‍റെ വൃക്ക വിറ്റു കിട്ടിയ പണം കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി Read More »

കേരളത്തെ അപമാനിച്ച ജോർജ് കുര്യന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല; മാപ്പ് പറയണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണ്. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര …

കേരളത്തെ അപമാനിച്ച ജോർജ് കുര്യന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല; മാപ്പ് പറയണമെന്ന് വി.ഡി സതീശൻ Read More »