Timely news thodupuzha

Local News

കോഴിക്കോട് ഊണ് മേശയിൽ നിന്ന് വീണ് മൂന്ന് വയസ്സുള്ള പെൺകു‍ഞ്ഞ് മരിച്ചു

കോഴിക്കോട്: ഊണു മേശയിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരണത്തിന് കീഴടങ്ങി. കോഴിക്കോട് അത്താണി സ്വദേശി സുബിൻറെ മകൾ അലംകൃതയാണ് മരിച്ചത്. മേശയിൽ നിന്ന് വീണതിനെത്തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെപ്പുകുളം മാപ്പിളകുന്നേൽ എം.ജെ തോമസ് നിര്യാതനായി

ചെപ്പുകുളം: മാപ്പിളകുന്നേൽ എം.ജെ തോമസ് (79) നിര്യാതനായി. ഭൗതികശരീരം ശനിയാഴ്ച്ച(30/05/2026) രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി തോമസ് ചീനിക്കുഴി വെട്ടുകല്ലേൽ കുടുംബാംഗം. മക്കൾ: ജിജോ എം തോമസ്(അധ്യാപകൻ, ഗവ. ഹൈസ്കൂൾ, അടിമാലി), ജിൻ്റോ തോമസ്(ഹെഡ്മാസ്റ്റർ, മാർ മാത്യൂസ് യു.പി.എസ്, മീൻമുട്ടി), ഫാ. ആന്റോ തോമസ് MSFS (ദിവ്യജ്യോതി ആശ്രമം സുന്ദർഗഡ്, ഒഡീഷ). മരുമക്കൾ: ദീപാ അൽഫോൻസ് വള്ളോംപുരയിടത്തിൽ(ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്സ് എൽ.പി …

ചെപ്പുകുളം മാപ്പിളകുന്നേൽ എം.ജെ തോമസ് നിര്യാതനായി Read More »

ജല സമൃദ്ധിയിൽ ആനചാടികുത്ത്; സഞ്ചരികളുടെ ഒഴുക്കു തുടങ്ങി

തൊമ്മൻകുത്ത്: മഴയെത്തിയതോടെ ജല സമൃദ്ധിയിലായ ആനചാടിക്കുത്തിലേക്ക് സഞ്ചരികളുടെ പ്രവാഹം. കുത്തിന് മുകളിൽ വരെ വലിയ വാഹനങ്ങൾ എത്താനുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയായതോടെ വാഹനങ്ങളുടെ നീണ്ട നിര അവധി ദിനത്തിൽ പോലും രൂപപ്പെട്ടു. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ എത്തുന്നുണ്ട്. റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പ് കുത്തിന് താഴെ വാഹനങ്ങൾ ഇട്ടിട്ട് കുത്തനെയുള്ള കയറ്റം നടന്നു കയറിയാണ് സഞ്ചരികൾ എത്തിയിരുന്നത്. പ്രായമായ സഞ്ചരികൾക്ക് ഇത് ബുദ്ധിമുട്ട് ആയിരുന്നു. വാഹനങ്ങൾക്ക് കുത്തിന് തൊട്ട് അടുത്ത് വരെ എത്താൻ കഴിയുമെന്നത് …

ജല സമൃദ്ധിയിൽ ആനചാടികുത്ത്; സഞ്ചരികളുടെ ഒഴുക്കു തുടങ്ങി Read More »

പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടി എം.എ മെഹറിൻ

തൊടുപുഴ: പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി ഇടുക്കി ജില്ലയുടെ ഏക അഭിമാന താരമായി മാറിയിരിക്കുകയാണ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിദ്യാർത്ഥിനി എം.എ. മെഹറിൻ ഫാത്തിമ. മങ്ങാട്ടുകവല വെറ്റിനറി കേന്ദ്രത്തിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ മുളപ്പുറം കോട്ടക്കവലയിൽ മാഞ്ഞുമറ്റത്തിൽ അജീവിന്റെയും ആലക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരി സജീനയുടെയും രണ്ടു മക്കളിൽ മൂത്ത മകളാണ് മെഹറിൻ ഫാത്തിമ. സെന്റ് ജോസഫ് ഹൈസ്കൂളിലെ തന്നെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ എം.എ. നെസ്രിൻ ഫാത്തിമയാണ് …

പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടി എം.എ മെഹറിൻ Read More »

റിട്ടയേ‍ഡ് പോലീസ് സബ് ഇൻസ്പെക്ടർ ഷാജി വർ​ഗീസ് നിര്യാതനായി

കലൂർ: റിട്ടയേ‍ഡ് പോലീസ് സബ് ഇൻസ്പെക്ടർ പയ്യാവ് തുരുത്തിപ്പിള്ളിൽ ഷാജി വർ​ഗീസ്(59) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളി (29/05/2026) രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കലൂർ സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭൗതീക ശരീരം വ്യാഴാഴ്ച്ച വൈകിട്ട് 5.30ന് ഈസ്റ്റ് കലൂർ മേനോൻ പടിയിലുള്ള വീട്ടിൽ കൊണ്ടുവരും. ഭാര്യ ഷാൻ്റി മുരിക്കാശ്ശേരി വരകുകാലാപറമ്പിൽ കുടുംബാം​ഗമാണ്. മക്കൾ: ജെറിൻ ഷാജി, ജെനി ഷാജി. തൊടുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത്.

തിരുവനന്തപുരം ഹാപ്പിലാൻറ് അമ്യൂസ്മെൻറ് പാർക്കിൽ റൈഡ് തകർന്ന് വീണ് അഞ്ച് പേർക്ക് പരുക്ക്

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാൻറ് അമ്യൂസ്മെൻറ് പാർക്കിൽ റൈഡ് തകർന്നു വീണ് അഞ്ച് പേർക്ക് പരുക്ക്. പാർക്കിൻറെ ജയൻറ് വീൽ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാ​ഗർകോവിൽ സ്വദേശികളായിരുന്നു റൈഡ‍ിൽ ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ 30ലധികം ആളുകൾ ഉണ്ടായിരുന്നു. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തിയത്.

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകട കാരണമെന്നാണ് നിഗമനം. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തിന് പിന്നാലെ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

മധു കൊലക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു.വിചാരണക്കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി ഹുസൈന്‍റെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്. മറ്റു പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. മറ്റ് പ്രതികളായ മരക്കാർ, ഷംസുദ്ദീൻ , രാധാകൃഷ്ണൻ, അബൂബക്കർ , സിദ്ധിഖ് , ഉബൈദ് , നജീബ് , ജൈജുമോൻ , സജീവ് , സതീഷ് , ഹരീഷ് , ബിജു എന്നിവരെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. 13 പേർക്ക് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് …

മധു കൊലക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി Read More »

മഴയോ കാറ്റോ വന്നാൽ അന്തിയുറക്കം കടവരാന്തയിൽ; ജീവിതം പ്രതിസന്ധിയിലായ മുരളിക്ക് അധികൃതരോട് പറയാനുള്ളത് ഒന്ന് മാത്രം

തൊടുപുഴ: മഴയും കാറ്റും വരുമ്പോൾ മുരളിയുടെ മനസിൽ ഭയവും ആശങ്കയും. തൊടുപുഴ ലോറി സ്റ്റാൻഡിന് സമീപം പെട്ടിക്കട നടത്തുന്ന മുരളിയുടെ കടയോട് ചേർന്നുള്ള വൃക്ഷം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഒരു ശിഖരം ഒടിഞ്ഞു വീണു.അപകട ഭീഷണിയുള്ള മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ട് നാളുകൾ ആയെങ്കിലും നടപടി ക്രമങ്ങൾ നടന്നു വരുന്നതേയുള്ളൂ. സ്വന്തമായി വീടില്ലാത്ത മുരളി പെട്ടിക്കടയിലാണ് താമസം. രാത്രിയിൽ മഴയും കാറ്റും വരുമ്പോൾ ഭയം മൂലം സമീപത്തുള്ള കട വരാന്തകളിൽ കിടക്കേണ്ട …

മഴയോ കാറ്റോ വന്നാൽ അന്തിയുറക്കം കടവരാന്തയിൽ; ജീവിതം പ്രതിസന്ധിയിലായ മുരളിക്ക് അധികൃതരോട് പറയാനുള്ളത് ഒന്ന് മാത്രം Read More »

ഇടുക്കി രാജകുമാരിയിൽ ബൈക്ക് ഇടിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക്

ഇടുക്കി: ബൈക്ക് ഇടിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക്. രാജകുമാരി ബി ഡിവിഷൻ സ്വദേശി ചാണകപ്പാറയിൽ സുശീലയ്ക്കാണ്(48) പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുശീലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയോടെയാണ് രാജകുമാരി ടൗണിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന സുശീലയെ കുംഭപ്പാറ സ്വദേശി ജോഷ്വ സുരേഷ് ഓടിച്ച ബൈക്ക് ഇടിച്ചത്. സുശീലയെ ഇടിച്ച ശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ച ബൈക്ക് മറിഞ്ഞ് ജോഷ്വക്കും നിസാര പരുക്കേറ്റു. രാജാക്കാട് പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.

പാലക്കാട് റ്റി.വിയുടെ റിമോട്ട് നൽകാത്തതിൻ്റെ പേരിൽ സഹോദരനുമായി വഴക്കിട്ട് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: സഹോദരൻ റ്റി.വിയുടെ റിമോട്ട് നൽകാത്തതിന് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. എട്ടാം ക്ലാസുകാരനായ പ്രദോഷാണ് മരിച്ചത്. റ്റി.വിയുടെ റിമോട്ട് നൽകാത്തതിന് പ്രദോഷ് സഹോദരനുമായി വഴക്കിട്ടിരുന്നു. പിന്നാലെ കുട്ടിയെ വീടിൻറെ തട്ടിൻപുറത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായത്. പ്രദോഷിന് രണ്ട് വയസിന് മൂത്ത ഒരു സഹോദരനുണ്ട്. സഹോദരൻ റ്റി.വിയിൽ ഒരു പരിപാടി കണ്ടുകൊണ്ടിരുന്ന സമയത്താണ് പ്രദോഷ് റിമോട്ട് ആവശ്യപ്പെട്ടത്. ഇത് കൊടുക്കാതിരുന്നതോടെ കുട്ടി വഴക്കിട്ട് വീടിൻറെ …

പാലക്കാട് റ്റി.വിയുടെ റിമോട്ട് നൽകാത്തതിൻ്റെ പേരിൽ സഹോദരനുമായി വഴക്കിട്ട് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു Read More »

മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം

തൊടുപുഴ: കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഡാം അസിസ്റ്റന്റ് എഞ്ചിനീയറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ​ഡാമിലെ ജലനിരപ്പ് + 36.90 മീറ്ററിലേക്ക് താഴ്ത്തേണ്ടതുണ്ട്. ഇതിനായി ഇന്ന് മുതൽ കനാൽ വഴിയുള്ള ജലവിതരണം നിർത്തിവെക്കും. തുടർന്നായിരിക്കും സ്പിൽവേ ഷട്ടറുകൾ ഘട്ടങ്ങളായി തുറക്കുക. പുഴക്കരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി …

മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം Read More »

നെടുംകണ്ടത്ത് ഒരു കുടുംബത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം തകർത്ത് ഭൂ മാഫിയ

ഇടുക്കി: നെടുംകണ്ടം പച്ചടി സ്വദേശിയായ കണ്ടച്ചാലിൽ ജോസ് തോമസിന്റെ വീട്ടിലേക്കുള്ള വഴിയാണ് കഴിഞ്ഞ രാത്രിയിൽ ഇല്ലാതായത്. ടാർ റോഡിൽ നിന്നും വീട്ടിലേയ്ക്കുള്ള പാതയുടെ ഇരു വശത്തുമായുള്ള ഭൂമി, രണ്ട് വ്യത്യസ്ത വ്യക്തികളുടെ ഉടമസ്ഥതയിൽ ആയിരുന്നു. ഏതാനും മാസങ്ങൾക് മുൻപ് ഈ രണ്ട് വസ്തുവും ടാർ റോഡിന് എതിർ ഭാഗത്ത്‌ വിവിധ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമിയും തമിഴ് നാട് സ്വദേശികൾ വിലയ്ക് വാങ്ങി. തുടർന്ന് കൃഷി ഒരുക്കുന്നതിനായി ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചതോടെ, …

നെടുംകണ്ടത്ത് ഒരു കുടുംബത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം തകർത്ത് ഭൂ മാഫിയ Read More »

കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ വാഹനത്തിനകത്ത് നിന്നും പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ നിന്നും പെട്രോളിയം ഉത്പന്നത്തിന്‍റെ സാന്നിധ‍്യം കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തിയത്. പെട്രോൾ ക‍്യാനിന്‍റേതെന്ന് സംശയിക്കുന്ന മൂടിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ യുവതിയുടെ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. സോനയുടേത് ആസൂത്രിത കൊലപാതകമാണെന്നായിരുന്നു ആരോപണം. സംഭവത്തിൽ‌ കൃത‍്യമായ പൊലീസ് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ‍്യപ്പെട്ടിരുന്നു. ചെറുവണ്ണൂരിൽ വച്ച് വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കക്കറമുക്ക് സ്വദേശി റിജിൻ …

കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ വാഹനത്തിനകത്ത് നിന്നും പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി Read More »

ബസിൽ വച്ച് ബലാത്സംഗം: ഡൽഹിയിൽ ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ

ന്യൂഡൽഹി: നിർഭയ കേസിൻ്റെ ഓർമകൾ മങ്ങും മുൻപേ രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം. ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ്സിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ ഡ്രൈവറെയും കണ്ടക്റ്ററെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മെയ് 12-നാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ലീപ്പർ ബസിനുള്ളിൽ വച്ച് ഡ്രൈവറും കണ്ടക്റ്ററും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. …

ബസിൽ വച്ച് ബലാത്സംഗം: ഡൽഹിയിൽ ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ Read More »

മുന്നറിയിപ്പ് സൈറണിന്റെ ട്രയൽ റൺ മെയ് 14 ന്; ആളുകൾ പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ

ഇടുക്കി: കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൽ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് സൈറണിന്റെ ട്രയൽ റൺ മെയ് 14 ന് രാവിലെ 11.30 ന് നടത്തുമെന്ന് ഡാമിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. സൈറണുകളുടെ ക്ഷമത പരിശോധിക്കുന്നതിനുള്ള സാങ്കേതിക ക്ഷമതാ പരിശോധന മാത്രമാണ് ഇത് എന്നതിനാൽ പൊതുജനങ്ങൾ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുത്.

ചിലവ് മുണ്ടത്താനത്ത് പരേതനായ ജോസഫ് മുണ്ടത്താനത്തിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് നിര്യാതയായി

തൊടുപുഴ: ചിലവ് മുണ്ടത്താനത്ത് പരേതനായ ജോസഫ് മുണ്ടത്താനത്തിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് നിര്യാതയായി. 88 വയസ്സായിരുന്നു. പരേത വലവൂർ മഞ്ഞളാങ്കൽ(തുണ്ടത്തിൽ) ദേവസ്യായുടെ മകളാണ്. സംസ്ക്കാരം വ്യാഴാഴ്ച(14/05/2026) രാവിലെ 11 ന് വീട്ടിൽ ആരംഭിച്ച് ചിലവ് ക്രിസ്തുരാജ് പള്ളിയിൽ. മക്കൾ: എൽസി തോമസ്, താന്നിക്കൽ(ഏഴല്ലൂർ), ജോസഫീന, പുളിക്കൽ(തൊടുപുഴ), ജോസ്, തൊടുപുഴ(മുണ്ടത്താനത്ത് മെഡിക്കൽസ്), ബൈജു(ആലക്കോട്), സിജു(മുംബൈ). മരുമക്കൾ: റ്റി.സി തോമസ്, താന്നിക്കൽ(ഏഴല്ലൂർ). പരേതനായ ജോസ് ജേക്കബ്, പുളിക്കൽ(തൊടുപുഴ), ഷൈനി, മൂഴിക്കച്ചാലിൽ(അരിക്കുഴ), ദീപ, മഴുവഞ്ചേരിൽ(തൊടുപുഴ), ബിന്ദു, പുന്നോലിക്കുന്നേൽ, ബന്തഡുക്ക(കാസർകോട്).

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വടകര സ്വദേശിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു

കാസർഗോഡ്: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തതായി പരാതിയിൽ കേസെടുത്ത് പൊലീസ്. വടകര സ്വദേശിയായ മുഹമ്മദ് ഷമ്മാസ് എന്ന 32 കാരനെതിരേയാണ് വിദ്യാനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും എട്ടരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ ബന്ധത്തിൽ നിന്ന് ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നെന്ന് പരാതിയിൽ യുവതി പറയുന്നു. കേസിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

വിവാഹ സദ്യക്കിടെ ഭക്ഷണത്തെ ചൊല്ലി തർക്കവും സം​ഘർഷവും; വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

ഇടുക്കി: വിവാഹ സദ്യക്ക് ഇടയിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ പത്തോളം പേർക്ക് ഗുരുതര പരിക്ക്. വണ്ടിപ്പെരിയാർ ഗ്രാംബി സ്വദേശികളുടെ വിവാഹ ചടങ്ങിനിടയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. ഭക്ഷണം വിളമ്പുന്നതിനെ തുടർന്നുള്ള തർക്കത്തിൽ കേറ്ററിംഗ് ജീവനക്കാർ വരന്റെ ബന്ധുക്കളെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അക്രമത്തിൽ പരിക്കേറ്റവരെ വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

കുഴഞ്ഞുവീണു മരിച്ചതായി കരുതിയ യുവതിയുടെ മരണം കൊലപാതകം, ബന്ധു അറസ്റ്റിൽ

ഇടുക്കി: കുഴഞ്ഞുവീണു മരിച്ചതായി കരുതിയ യുവതിയുടെ മരണം കൊലപാതകം ആണെന്ന് കണ്ടെത്തൽ. ആനയിറങ്കൽ ശങ്കര പാണ്ഡ്യൻമേട് ജഗൻമോഹന്റെ ഭാര്യ ശാന്തിയെ(36) ഇക്കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് 2:00 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. പുറത്തു പോയിരുന്ന ഭർത്താവ് തിരികെ എത്തിയപ്പോൾ അബോധാവസ്ഥയിൽ കാണപ്പെട്ട ശാന്തിയെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. യുവതിക്ക് ജീവിതശൈലി രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് മരണത്തിൽ ആർക്കും സംശയം ഉണ്ടായില്ല. മരണത്തിൽ സംശയം തോന്നിയ ശാന്തൻപാറ …

കുഴഞ്ഞുവീണു മരിച്ചതായി കരുതിയ യുവതിയുടെ മരണം കൊലപാതകം, ബന്ധു അറസ്റ്റിൽ Read More »

വണ്ണപ്പുറത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്ക്

തൊടുപുഴ: വണ്ണപ്പുറത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്ക്. വണ്ണപ്പുറം ഹൈറേഞ്ച് റോഡിൽ ഇന്ന് വൈകീട്ട് ആറിനാണ് അപകടം. എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ബൈക്കിലും രണ്ടു പേർ വീതം ഉണ്ടായിരുന്നു. കള്ളിപ്പാറ വണ്ണപ്പുറം സ്വദേശികൾ ആയ ഇവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഷി അഗസ്റ്റിൻ പാർട്ടിയെ വഞ്ചിച്ചു; ഇനിയും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടുപോകും: ജയകൃഷ്ണൻ പുതിയേടത്ത്

തൊടുപുഴ: റോഷി അഗസ്റ്റിനെതിരെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത്. പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണം കാരണം റോഷി അഗസ്റ്റിനാണെന്ന് അദ്ദേഹം പറ‍ഞ്ഞു. മുന്നണി മാറ്റത്തിന് അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ല. യുഡിഎഫുമായി ചർച്ചയ്ക്കുള്ള അവസരം ജോസ് കെ മാണി സൃഷ്ടിച്ചു. ഇത് പ്രമോദ് നാരായണൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇതറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് റോഷിയെ വിളിച്ചുവെന്നും ഭയന്നുപോയ റോഷി പാർട്ടിയെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഷി ഭയന്നത് മടിയിൽ കനം ഉള്ളതുകൊണ്ടാണ്. മുന്നണി …

റോഷി അഗസ്റ്റിൻ പാർട്ടിയെ വഞ്ചിച്ചു; ഇനിയും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടുപോകും: ജയകൃഷ്ണൻ പുതിയേടത്ത് Read More »

വാഹനാപകടത്തിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: കാറുകൾ കൂട്ടിയിടിച്ചു പരിക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് വിരുന്നിൽ പങ്കെടുത്ത് മടങ്ങിയ റാന്നി അത്തിക്കയം സ്വദേശികളായ ഓമന(61), അജിത് ബാബു(30) എന്നിവർക്കും കൊടുങ്ങൂർ സ്വദേശി റ്റി.എ പ്രസാദിനുമാണ്(56) പരുക്കേറ്റത്.

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. കൊല്ലം സ്വദേശി ചിപ്പിയാണ് മരണപ്പെട്ടത്. വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

കോതമംഗലത്ത് ശക്തമായ ഇടിമിന്നലിൽ പള്ളിയുടെ കോൺക്രീറ്റ് സ്‌തൂപം തകർന്ന് ഉടഞ്ഞു

കോതമംഗലം: വേനൽമഴയിലും ശക്തമായ ഇടി മിന്നലിലും കോതമംഗലം സെൻറ് ജോർജ് കത്തീഡ്രലിൻറെ മുഖവാരത്തിന് മുകളിൽ അലങ്കാരമായി സ്ഥാപിച്ചിരുന്ന സ്തൂപങ്ങളിലൊന്ന് തകർന്ന് നിലംപതിച്ചു. ചൊവ്വാഴ്ചയാണ് സ്തൂപം തകർന്നു വീണത്. ഇതിനോടുചേർന്നുള്ള മറ്റൊന്നിൻറെ കുറേഭാഗവും തകർന്നിട്ടുണ്ട്. ഈ സമയം പരിസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല.

പെരിയാർവാലി കനാൽ അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു

കോതമംഗലം: ഓടക്കാലി അശമന്നൂരിലെ പെരിയാർവാലി കനാൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മണർകാട് സ്വദേശി എമിൽ സുനിൽ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എമിൽ. ചൊവ്വാഴ്ചയാണ് അപകടം. പെരിയാൽവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുകുന്നം പൂമല ഇന്ദിരാ ഗാന്ധി മെമ്മോറിയൽ നഴ്സിംഗ് കോളജിലെ ആറു വിദ്യാർഥികളാണ് സ്ഥലത്തെത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുകയായിരുന്നു. ഷട്ടർ തുറന്ന സമയമായതിനാൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്‌സ് …

പെരിയാർവാലി കനാൽ അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു Read More »

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

കൊച്ചി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെൻ്റൽ കോളജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം.കെ റാം മുൻകൂർ ജാമ‍്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിൻ രാജിനോട് തനിക്ക് വൈരാഗ‍്യമില്ലെന്നും ലോൺ ആപ്പ് വായ്പയുമായി ബന്ധമില്ലെന്നുമാണ് കോടതിയിൽ‌ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. നേരത്തെ കേസിൽ മുൻകൂർ ജാമ‍്യം തേടി തലശ്ശേരി അഡീഷണൽ സെഷൻ‌സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് നിതിൻ്റെ പിതാവ് പരാതി നൽകിയതെന്നും പരാതിക്ക് …

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ Read More »

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. ഈ …

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ്

തൊടുപുഴ: വാഹനങ്ങൾ തടഞ്ഞ് ബൈക്കിൽ‌ മടങ്ങാൻ ശ്രമിച്ച ഹർത്താൽ അനുകൂലിയെ തടഞ്ഞ് യുവാവ്. ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം തടഞ്ഞതിനു ശേഷം ഇയാൾ ബൈക്കെടുത്ത് പോവാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ശരത് എന്ന യുവാവ് ഇ‍യാളെ തടയുകയായിരുന്നു. നടന്ന് പോയി തടയാനാണ് ഇയാൾ സമരാനുകൂലിയോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ശരത് പറഞ്ഞു. പിന്നാലെയെത്തിയ പൊലീസിനോട് നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ പ്രശ്‌നമില്ലെന്ന് ശരത് ആവർത്തിച്ചു. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്നെ ചോദ്യം ചെയ്തയാളെ അറസ്റ്റു …

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ് Read More »

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; ടാപ്പിങ്ങ് തൊഴിലാളി മരിച്ചു

മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ്ങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറാണ് മരിച്ചത്. രാവിലെ ടാപ്പിങ്ങിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. പിന്നാലെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും(70) മകൻ റെജിയുടേയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായുളള തിരച്ചിൽ പൊലീസ് ശക്തമാക്കി. കാണാതായ മേരിയുടെ മകൾ ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെന്ന് സംശയിക്കുന്ന സജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ചുളള വിവരങ്ങൾ തേടിയെങ്കിലും …

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി Read More »

പാമ്പുകടിയേറ്റ് വയോധിക മരിച്ചു

തൊടുപുഴ: മുറ്റത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവില്‍ നിന്നും മാങ്ങ അടര്‍ത്തി എടുക്കുന്നതിനിടെ വയോധിക പാമ്പുകടിയേറ്റ് മരിച്ചു. കാഞ്ഞാര്‍ താന്നിയ്ക്കപ്പാറയില്‍ വിശാലാക്ഷി (86) ആണ് മരിച്ചത്. ഇന്നലെ പകല്‍ 12 ഓടെ വീടിന് സമീപം വെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു. വിശാലാക്ഷി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത വീട്ടില്‍ എത്തി പാമ്പ് കടിച്ച വിവരം പറഞ്ഞ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപവാസികള്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. അറക്കുളം ഫോറസ്റ്റ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ വിശാലാക്ഷിയുടെ വീടിന്റെ …

പാമ്പുകടിയേറ്റ് വയോധിക മരിച്ചു Read More »

രാത്രിയിൽ കറണ്ട് കട്ടാക്കിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ കിടന്നുറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്‌

തൊടുപുഴ: അസഹനീയ ചൂടിൽ നട്ടം തിരിയുന്ന തൊടുപുഴയിൽ രാത്രി യിൽ മനഃപൂർവ്വം കറണ്ട് കട്ട്‌ ചെയ്ത് ജനങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന തൊടുപുഴ കെ.എസ്.ഇ.ബി അധികൃതർ കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരുടെയും ഉറക്കം കെടുത്തുന്ന പണി നിർത്തണമെന്നും, കറണ്ട് കട്ടില്ലാത്ത 10 വർഷങ്ങൾ എന്ന് കൊട്ടിഘോഷിച്ച് പരസ്യത്തിനായി കോടികൾ മുടക്കുന്ന പിണറായി വിജയൻ ജനത്തെ കബളിപ്പിച്ചുവെന്നും. ഇനി രാത്രിയിൽ കറണ്ട് കട്ട്‌ ഉണ്ടായാൽ കെ എസ് ഇ ബി ഓഫീസ് കിടന്നുറങ്ങാൻ ഉപയോഗിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ തൊടുപുഴ നിയോജക മണ്ഡലം …

രാത്രിയിൽ കറണ്ട് കട്ടാക്കിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ കിടന്നുറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്‌ Read More »

തൊടുപുഴ മർച്ചൻ്റ്സ്സ് ട്രസ്റ്റ് ഹാളിലെ ലിഫ്റ്റിൻ്റെ ഉദ്ഘാടനവും പൊതുയോഗവും നടത്തി

തൊടുപുഴ: തൊടുപുഴയിലെ വ്യാപാരികളുടെ അഭിമാനം സ്തംഭമായ തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് ഹാളിൻ്റെ ലിഫ്റ്റിൻ്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു. എന്നും എപ്പോഴും തൊടുപുഴ നഗരസഭയക്ക് താങ്ങായി നിൽക്കുന്നവരാണ് വ്യാപാരികൾ എന്നും അവരുടെ ഏതൊരാവശ്യത്തിനും തൊടുപുഴ നഗരസഭ കൂടെയുണ്ടാകും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ ഓർമിപ്പിച്ചു. തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് പ്രസിഡൻറ് ആർ ജയശങ്കറിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്ക് ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് …

തൊടുപുഴ മർച്ചൻ്റ്സ്സ് ട്രസ്റ്റ് ഹാളിലെ ലിഫ്റ്റിൻ്റെ ഉദ്ഘാടനവും പൊതുയോഗവും നടത്തി Read More »

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി

രാജാക്കാട്: മതികെട്ടാൻ ചോലയിൽ നിന്നും 100 വർഷമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളം തടസപ്പെടുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാൻ്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ 2,3 വാർഡുകളായ തോണ്ടിമല,പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിട്ട് കെട്ടി നിർത്തി ആ വെള്ളം ഉപയോഗിച്ച് തോട്ടം നനയ്ക്കുന്നതത്രേ. കുടിവെള്ള സ്രോതസിൽ നിന്നും പൈപ്പ് വഴിയാണ് എച്ച് …

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി Read More »

തൊടുപുഴ മഠത്തിക്കണ്ടം കണ്ണാത്തുകുഴിയിൽ സിജി ജോർജ്ജ്(ഉണ്ണി) നിര്യാതനായി

തൊടുപുഴ: മഠത്തിക്കണ്ടം കണ്ണാത്തുകുഴിയിൽ പരേതനായ വർക്കിയുടെ മകൻ സിജി ജോർജ്(ഉണ്ണി – 52) നിര്യാതനായി. മാതാവ് പരേതയായ അന്നക്കുട്ടി. ചിറ്റൂർ വാഴയ്ക്കൽ കുടുംബാംഗം. ഭാര്യ ലിസ്സി വണ്ടമറ്റം പന്തക്കൽ കുടുംബാംഗം. മക്കൾ: നവീൻ (ക്യാനഡ), സിബിൻ (ദുബായ്), ജിബിൻ (ബാംഗ്ലൂർ). സഹോദരങ്ങൾ: ഷാജു(കണ്ണാത്തുകുഴിയിൽ), ബാബു ജോർജ്, ബിജു ജോർജ്, സിജോ ജോർജ്. സംസ്ക്കാരം ശനിയാഴ്ച്ച(25/04/2026).

തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. രണ്ടാം ക്ലാസ് വിദ‍്യാർഥിയായ ദിക്ഷലാണ് മരിച്ചത്. ചിറയൻകീഴിൽ അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ. വ‍്യാഴാഴ്ച പുലർച്ചയോടെ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർ‌ത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് …

തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു Read More »

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നടുപ്പാറക്ക് സമീപം കാർ അപകടത്തിൽപെട്ടു

പൂപ്പാറ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പെരിയകനാൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള നടുപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇരുനൂറടിയിലധികം താഴ്ചയിലേക്ക് പതിച്ച് രണ്ടു പേർക്ക് ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ(26), തൂത്തുക്കുടി സ്വദേശിനി മഹാ ഐശ്വര്യ(24) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇവർ സഞ്ചരിച്ച കാർ നടുപ്പാറയിൽ വച്ച് വളവ് തിരിയാതെ തേയില തോട്ടത്തിലേക്ക് മറിഞ്ഞത്. പല തവണ തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്നു. നാട്ടുകാരും മറ്റ് …

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നടുപ്പാറക്ക് സമീപം കാർ അപകടത്തിൽപെട്ടു Read More »

പന്നിയാർകൂട്ടിയിൽ കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു

ഇടുക്കി: കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് റോഡിലൂടെ നടന്നു പോയ ഗൃഹനാഥൻ മരിച്ചു. വെള്ളത്തൂവലിന് സമീപം പന്നിയാർകൂട്ടിയിലാണ് സംഭവം. പന്നിയാർകൂട്ടി സ്വദേശി മണ്ണായത്ത് സാബുവാണ്(48) മരിച്ചത്. പന്നിയാർകൂട്ടി ഹോൾസെയിൽ പടിയിൽ റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന സാബുവിനെ സമീപത്തെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ വന്നിടിക്കുകയായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം നാലിനാണ് സംഭവം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ …

പന്നിയാർകൂട്ടിയിൽ കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു Read More »

എറണാകുളത്ത് മദ‍്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 40കാരനെ ഫ്രൈയിങ്ങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം: മദ‍്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ ഫ്രൈയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. എറണാകുളം പച്ചാളത്താണ് സംഭവം. 40 കാരനായ ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. ഇ‍യാളുടെ സുഹൃത്തായ സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി സിനോഷിൻറെ വീട്ടിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ‍്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻറെ നിഗമനം. ഇയാളെ പറ്റി അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

‌ബാംഗ്ലൂരിൽ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻറെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

‌ബാംഗ്ലൂർ: ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻറെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹള്ളിയിലാണ് സംഭവമുണ്ടായത്. ഇരുപത്തിനാലുകാരനായ സച്ചിനാണ് ജീവൻ നഷ്ടപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഗ്രാമവാസികളിൽ ഒരാൾ തൻറെ ഫാം ഹൗസിൻറെ നിർമാണത്തിൻറെ ഭാഗമായി സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയിരുന്നു. മദ്യ ലഹരിയിലായിരുന്ന സച്ചിൻ ബിരിയാണിയും എടുത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീടിനുള്ളിലേക്ക് കയറി. സച്ചിൻ കെട്ടിടത്തിനുള്ളിലുണ്ടെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞില്ല. അവർ ഭക്ഷണം കഴിച്ച് തിരിച്ചുപോയി. വെള്ളിയാഴ്ച രാവിലെ കെട്ടിടം പണിക്കായി തൊഴിലാളികൾ എത്തിയപ്പോഴാണ് മരിച്ച നിലയിൽ …

‌ബാംഗ്ലൂരിൽ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻറെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു Read More »

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക്

കോഴിക്കോട്: ഏപ്രിൽ 13 മുതൽ കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി കേരള പൊലീസ്. വിഷ്ണുവിൻ്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇരുപത്തഞ്ചുകാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയെന്നും ഇതേത്തുടർന്ന് ലോൺ ആപ്പ് സംഘം മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിഷ്ണുവിൻ്റെ കുടുംബം ആരോപിക്കുന്നു. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നുമിറങ്ങിയതെന്നാണ് കുടുംബം പറയുന്നത്. കാസർഗോഡ് ബേക്കലിൽ വച്ച് വിഷ്ണുവിൻ്റെ …

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക് Read More »

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കുമളി അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളായ 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ എം അണക്കര ലോക്കൽ കമ്മിറ്റിയംഗം സാബു ജോസഫ്, അണക്കര സ്വദേശികളായ കെ എച്ച് ഷാജി, അനൂപ് മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എരുമേലി സ്വദേശികളായ ജിതിൻ മധു(26), ആരോമൽ സജി(26), ബിനു ബേബി(26), ജെസിൽ പി എൻ(30), റാന്നി സ്വദേശികളായ അനന്ദു അജി, …

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി

തൊടുപുഴ: മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസും തൊടുപുഴ റിവർ വ്യൂ റോഡ് ശ്രീസദനം വീട്ടിൽ പരേതനായ പി.എൻ കൃഷ്ണൻ നായരുടെ ഭാര്യയുമായ എസ് ആനന്ദവല്ലിയമ്മ (87) നിര്യായയായി. ഭൗതിക ശരീരം നാളെ(18/04/2026) രാവിലെ 8 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാര ചടങ്ങുകൾ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ: കെ ഹരികൃഷ്ണൻ (ഐ.ആർ.പി.എസ്, ഇന്ത്യൻ റെയിൽവേ),ശുഭലക്ഷ്മി(റിട്ട. കെ.എസ്.ഇ.ബി), കെ രാജേഷ്‌കൃഷ്ണൻ(സെക്രട്ടറി, കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ), വന്ദന(ആർ എം എൽ ഐ സി, പാട്ന). മരുമക്കൾ: ബിന്ദു രാഘവൻ(ടൈറ്റൻ …

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി Read More »

പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി

ഇടുക്കി: പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി. പ്രതിയായ തൊടുപുഴ ബം​ഗ്ലാംകുന്ന് എടനാട് പുരയിടത്തിൽ വിനീഷ് വിജയൻ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്നതിനാലാണ് കേസിൽ വിധി പ്രസ്താവിക്കുന്ന തീയതി മാറ്റി കൊണ്ട് തൊടുപുഴ ഒന്നാം നമ്പർ അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തരവിട്ടത്. പ്രോസിക്യൂഷൻ ഭാ​ഗത്ത് നിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകൾ ഹാജരാക്കുകയും ചെയ്തു. മെഡിക്കൽ, ശാസത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കി. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് മുൻകൂർ ജാമ‍്യമില്ല. മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ജാമ‍്യാപേക്ഷ തള്ളി. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരേ കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കേസിലെ അതിജീവിത കോടതിയിൽ ഹാജരാകുകയും അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് …

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല Read More »

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉടലെടുത്തിരിക്കുന്ന അധികാര വടംവലിക്കെതിരേ കടുത്ത വിമർശനവുമായി എം.കെ. രാഘവൻ എംപി. ഇത്തരം ചർച്ചകൾ സജീവമായി നിലനിൽക്കുന്നതും നേതാക്കൾ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ രാപകൽ അധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരേ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ കസേരക്കളി. പാർട്ടി പ്രവർത്തകർ ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവൻ …

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ Read More »

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

രാജാക്കാട്: പന്നിയാർ പുഴയിൽ റെഞ്ചിൽ കുത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മുക്കുടിൽ മുനിയറക്കുന്ന്പുത്തേട്ട് സജീവൻ്റെ മകൻ അനന്തു(28)ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം വാക്കാസിറ്റി റെഞ്ചിൽ കുത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 നാണ് അനന്തുവും ബന്ധുക്കളായ യുവാക്കളും കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയിൽ അനന്തു മുങ്ങി താണു.കൂടെയുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ അവർ കരക്കെത്തി ബഹളം വയ്ക്കുകയും പരിചയക്കാരെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തതിനെ തുടർന്ന് ഓടിയെത്തിയവർ അനന്തുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി …

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More »

മുണ്ടകൈ – ചൂരൽമല ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ; താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

വയനാട്: മുണ്ടകൈ – ചൂരൽമല ദുരന്തബാധിതർക്കു വേണ്ടി സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിൻറെ നിർമാണം അനിശ്ചിതത്വത്തിൽ. ഫെയ്സ് വണ്ണിലെ 178 വീടുകൾ ഇതുവരെ താമസയോഗ‍്യമായിട്ടില്ല. 40 വീടുകൾ മാത്രമാണ് ഇതുവരെ താമസയോഗ‍്യമായതെന്നാണ് ജില്ലാ ഭരണകൂടം ദുരന്തബാധിതരെ അറിയിച്ചത്. ദുരന്തബാധിതർക്ക് സഹായമായി നൽകിയിരുന്ന 9000 രൂപയും മുടങ്ങി. 1184 പേർക്കുള്ള പണമാണ് മുടങ്ങിയത്. ഇതു കൂടാതെ ഫുഡ് കൂപ്പണും ഇതുവരെ ലഭ‍്യമായിട്ടില്ല.

തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി

തിരുവനന്തപുരം: ബാറിൽ‌ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി. തിരുവനന്തപുരം വിഴിഞ്ഞത്ത് കഴിഞ്ഞ ദിസം പത്ത് മണിയോടെയാണ് സംഭവം നടന്നത്. 38കാരനായ സുമനാണ് സഹോദരങ്ങളായ അച്ചുവും അനന്തുവിൻറെയും മർദനം മൂലം കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. ആക്രമണത്തിൻറെ സിസിടിവി ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലുള്ള മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടിയത്.