Timely news thodupuzha

logo

Kerala news

കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം 27 – ന് രാജകുമാരിയിൽ

ചെറുതോണി: കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം 27 -ന് ഉച്ചകഴിഞ്ഞ് 2.30 ന് രാജകുമാരിയിൽ വച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി ടോമി തൈലംമനാൽ അറിയിച്ചു. പ്രസിഡണ്ട് ബാബു കീച്ചേരിൽ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കലാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സെക്രട്ടറിമാരായ ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിക്കും. ഏലം, കുരുമുളക്, റബർ കാർഷികോൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ന്യായവില ആവശ്യപ്പെട്ട് 3.15-ന് ടൗണിൽ നടത്തപ്പെടുന്ന കർഷക പ്രതിഷേധ കൂട്ടായ്മ കെ. ഫ്രാൻസിസ് …

കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം 27 – ന് രാജകുമാരിയിൽ Read More »

ശബരി റെയിൽ പദ്ധതി, പാർലമെൻറിൽ സമരം ശക്തമാക്കുമെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ

മൂവാറ്റുപുഴ: ശബരി റെയിൽ പദ്ധതി വേഗത്തിൽ തന്നെ യാഥാർത്ഥ്യമാക്കണമെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ. സംസ്ഥാനത്തിൻറെ വികസനത്തിന് കരുത്തായി മാറുന്ന പദ്ധതിയാണ് ഇത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇനിയും അലംഭാവം കാണിച്ചാൽ പാർലമെൻറിൽ രണ്ടാം ഘട്ട സമരത്തിന് കേരളത്തിൽ നിന്നുള്ള എം.പിമാർ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്-ൻറെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം മാത്യു …

ശബരി റെയിൽ പദ്ധതി, പാർലമെൻറിൽ സമരം ശക്തമാക്കുമെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ Read More »

ജൽ ജീവൻ മിഷന്റെ ഭാ​ഗമായി ഇടവെട്ടി പഞ്ചായത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയം നേടി കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്കൂൾ

ഇടവെട്ടി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്കൂൾ വിദ്യാർത്ഥികൾ. പ്രസിഡണ്ട് ഷീല നൗഷാദ് ഉദ്ഘാടനം നടത്തി. ജലസംരക്ഷണവബോധം കുട്ടികളിലേക്കും നാട്ടുകാരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. രചന മത്സരങ്ങളിൽ നാല് ഒന്നാം സ്ഥാനങ്ങളും മൂന്ന് രണ്ടാം സ്ഥാനങ്ങളും നേടി കാതറിൻ കെ ജയ്സൺ, എലിസബത്ത് സാജു, അൽഫോൻസാ ഫിലോ ഷിജു, സനീഷ സാബു, പാർവതി സിനോജ്, കാതറിൻ സാജു, …

ജൽ ജീവൻ മിഷന്റെ ഭാ​ഗമായി ഇടവെട്ടി പഞ്ചായത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയം നേടി കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്കൂൾ Read More »

കാര്‍ഷികസെമിനാറും, തൊഴില്‍പരിശീലനവും 26-ന്

ചെറുതോണി: ഫാര്‍മേഴ്സ് അസോസിയേഷന്‍റെ സഹകരണത്തില്‍ മള്‍ട്ടി കമ്മ്യൂണിറ്റി എക്സേഞ്ച് 26-ന് രാവിലെ 10 മണി മുതല്‍ ചെറുതോണി യൂണിറ്റ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഹാളില്‍ വെച്ച് കാര്‍ഷിക അവധിവ്യാപാര സെമിനാറും പേപ്പര്‍ബാഗ് നിര്‍മ്മാണ പരിശീലനവും നടത്തും. പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ്ജ് പോളും തൊഴില്‍പരിശീലനം മെമ്പര്‍ നിമ്മി ജയനുമാണ് ഉദ്ഘാടനം ചെയ്യുന്നത്. പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലന ക്ലാസ് റെജി തോമസ് നയിക്കും. കാര്‍ഷിക ഉല്പന്നങ്ങളുടെ അവധിവ്യാപാര സെമിനാറിൽ ബിജു ഗോപിനാഥാകും സംസാരിക്കുന്നത്. ഹരിതമിത്രം പദ്ധതിയെപ്പറ്റി ഫാര്‍മേഴ്സ് അസോസിയേഷന്‍ …

കാര്‍ഷികസെമിനാറും, തൊഴില്‍പരിശീലനവും 26-ന് Read More »

കെ.പി.എം.എസ് വാർഷിക സമ്മേളനം നടന്നു

‍ കുമാരമംഗലം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) കുമാരമംഗലം ശാഖാ വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു. കുമാരമംഗലം പഞ്ചായത്ത് കവലയിൽ നിന്നും സമ്മേളന വേദിയിയായ ഉരിയരിക്കുന്ന് അംഗൻവാടി അങ്കണത്തിലേക്ക് കാൽനടയായി പ്രവർത്തകർ പ്രകടനം നടത്തി. ശാഖ പ്രസിഡൻറ് അനീഷ് കുമാർ ഇ.റ്റി അധ്യക്ഷത വഹിച്ചു. വാർഷിക സമ്മേളനാനന്തരം നടന്ന പ്രതിനിധി സമ്മേളനം കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം അച്ഛാമ്മ കൃഷ്ണനായിരുന്നു ഉദ്ഘാടനം. ഗ്രാമ പഞ്ചായത്ത് മെമ്പർ സജി ചെമ്പകശേരി, യൂണിയൻ പ്രസിഡന്റ് …

കെ.പി.എം.എസ് വാർഷിക സമ്മേളനം നടന്നു Read More »

ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി. 17 മാസത്തെ ശമ്പള കുടിശികയായ 8.50 ലക്ഷം തുകയാണ് അനുവദിച്ചിരിക്കുന്നത്. ശമ്പള കുടിശിക ചിന്ത ജെറോം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കായിക-യുവജന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐഎഎസ് ആണ് ഉത്തരവിറക്കിയത്. എന്നാൽ താൻ ശമ്പളതുക നൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു നേരത്തെ ചിന്ത ജെറോം നേരത്തെ പ്രതികരിച്ചിരുന്നത്. താൻ ശമ്പള വർധനവ് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത മാധ്യമങ്ങളെ …

ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി Read More »

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ ഇടുക്കി ജില്ലാ സമ്മേളനം നടന്നു

ചെറുതോണി: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 37മത് ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിലെ ഇഗ്ലു ഓഡിറ്റോറിയത്തിൽ വച്ച് കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് എ അബ്ദുൽ ഖാരിസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തി വിലവർധനവ് നിയന്ത്രിക്കുക, 11 ശതമാനം കുടിശ്ശിക തീർത്തും അനുവദിക്കുക, ലീവ് …

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ ഇടുക്കി ജില്ലാ സമ്മേളനം നടന്നു Read More »

ലോട്ടറി തൊഴിലാളികൾ സമരം നടത്തി

തൊടുപുഴ: ലോട്ടറി തൊഴിലികളുടെ റ്റി.സി.എസ്.നികുതി ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അടക്കണമെന്ന് ആൾ കേരള ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ആവശ്യപ്പെട്ടു. ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ ഓൾ കേരള ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഫ്റ്റി ഫിഫ്റ്റിലോട്ടറി പിൻവലിക്കുക, ഞയറാഴ്ച്ച ലോട്ടറി തൊഴിലാളികൾക്ക് അവധി നൽകുക, ഓൺലൈൻ എഴുത്തു ലോട്ടറിക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ …

ലോട്ടറി തൊഴിലാളികൾ സമരം നടത്തി Read More »

സിൽവർ ജൂബിലി ആഘോഷമാക്കി തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ

തൊടുപുഴ: 1998 ൽ സ്ഥാപിതമായ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിന്റെ 25 ആം വർഷം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ. 2022 ജൂൺ 25 ന് പി.ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത സിൽവർ ജൂബിലി പരിപാടികളുടെ സമാപന ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും. ഇതിന്റെ ഭാ​ഗമായി ​ഗാന്ധിസ്കവയർ, മങ്ങാട്ടുകവല ബസ് സ്റ്റാന്റ്, വെങ്ങല്ലൂർ സി​ഗ്നൽ, പ്രൈവറ്റ് ബസ് സ്റ്റാന്റ്, കാഞ്ഞിരമറ്റം കവല എന്നിവിടങ്ങളിൽ ഫ്ലാഷ് മോബുകളും 28 ന് ഡിപോൾ മാരത്തോൺ@25 വും സംഘടിപ്പിച്ചിട്ടുണ്ട്. …

സിൽവർ ജൂബിലി ആഘോഷമാക്കി തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ Read More »

വിസയുമായി ബന്ധപ്പെട്ട് തർക്കം, കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു

കൊച്ചി: പട്ടാപകൽ കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു. രവിപുരം ട്രാവൽസിലെ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആക്രമിച്ചത്. കഴുത്തിൽ സാരമായി പരുക്കേറ്റ യുവതി സമീപത്തുള്ള ഹോട്ടലിൽ ഓടിക്കയറുകയായിരുന്നു. നേരത്തെ വിസയ്ക്കായി ഇയാൾ ട്രാവൽസ് ഉടമയ്ക്ക് പണം നൽകിയിരുന്നു. ഈ പണം തിരികെ നൽകാത്തതിനാൽ ഉടമയെ ലക്ഷ്യം വച്ചാണ് പ്രതി എത്തിയത്. സാരമായി പരിക്കേറ്റ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടുവെന്ന് വിഡി സതീശൻ

തിരുവനന്തപുരം: വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ യാഥാർത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ഇപ്പോൾ ഭരണകക്ഷി എം.എൽ.എ തന്നെ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതിലൂടെ സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടു. ഭരിക്കാൻ മറന്നു പോയ സർക്കാരാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എൽ.ഡി.എഫിലെ ഘടകകക്ഷികൾക്കും ബോധ്യമായിരിക്കുകയാണ്. ഇന്നലെ നടന്ന എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗത്തിൽ ഘടകകക്ഷി നേതാവ് കൂടിയായ എം.എൽ.എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും …

സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടുവെന്ന് വിഡി സതീശൻ Read More »

പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി എറണാകുളം സിജെഎം കോടതി

എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി എറണാകുളം സിജെഎം കോടതി. ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചേന്നാണ് റിപ്പോർട്ട്. ഡെങ്കി പനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആർഷോ നൽകുന്ന വിശദീകരണം. ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഷോ പ്രതികരിച്ചു.

സ്ഥലം ഈട് വച്ച് ലോൺ എടുക്കാനെത്തി, കെ റെയിൽ പദ്ധതി പ്രദേശമായതിനാൽ വായ്പ നൽകില്ലെന്ന് ബാങ്ക് അധികൃതർ

പത്തനംതിട്ട: സ്ഥലം ഈട് വച്ച് ലോൺ എടുക്കാൻ എത്തിയ വി എം ജോസഫിനാണ് കേരള ബാങ്ക് കുന്നന്താനത്തെ കെ റെയിൽ പദ്ധതി പ്രദേശത്ത് വായ്പ നിഷേധിച്ചത്. വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സ്ഥലത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം പരിഗണിക്കാമെന്നാണ് പറഞ്ഞതെന്നാണ് കുന്നന്താനം ബ്രാഞ്ച് മാനേജറുടെ വിശദീകരണം. ധനകാര്യ മന്ത്രിയുടെ വാക്കിൽ പ്രതീക്ഷയർപ്പിച്ചാണ് വി എം ജോസഫ് കേരള ബാങ്കിന്റെ കുന്നന്താനം ശാഖയിൽ വായ്പക്ക് അപേക്ഷിക്കാൻ എത്തിയത്. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയായ മകന്റെ പഠനത്തിനായി മൂന്ന് ലക്ഷം …

സ്ഥലം ഈട് വച്ച് ലോൺ എടുക്കാനെത്തി, കെ റെയിൽ പദ്ധതി പ്രദേശമായതിനാൽ വായ്പ നൽകില്ലെന്ന് ബാങ്ക് അധികൃതർ Read More »

സൈബി ജോസ് കിടങ്ങൂരും ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ കൂട്ടുകച്ചവടമെന്ന് കെടി ജലീൽ എംഎൽഎ

കൊച്ചി: സിനിമാ നിർമ്മാതാവിൽ നിന്നും ജഡ്ജിക്ക് കോഴ കൊടുക്കാനെന്ന വ്യാജേന പൈസ തട്ടിയെടുത്ത കേസിലെ കുറ്റാരോപിതൻ അഡ്വ: സൈബി ജോസ് കിടങ്ങൂരും നിലവിലെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ കൂട്ടുകച്ചവടമെന്ന വിമർശനവുമായി കെടി ജലീൽ എംഎൽഎ രം​ഗത്ത്. നീതിമാൻമാരായ ഹൈക്കോടതി ന്യായാധിപന്മർ തന്നെയാണ് ആക്ഷേപവുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം പ്രശ്നങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നതാണ്. സിറിയക് ജോസഫ് നേരത്തെ ന്യായാധിപ സ്ഥാനം വഹിച്ച കാലയളവിൽ അനുകൂല വിധി വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരിൽ നിന്ന് സൈബി …

സൈബി ജോസ് കിടങ്ങൂരും ജസ്റ്റിസ് സിറിയക് ജോസഫും തമ്മിൽ കൂട്ടുകച്ചവടമെന്ന് കെടി ജലീൽ എംഎൽഎ Read More »

സമരയാത്ര ഇടുക്കിയിലെ ജനതയുടെ പോരാട്ട യാത്രയെന്ന് ഡീൻ കുര്യാക്കോസ് എം.പി

അടിമാലി: ബഫർസോൺ വിഷയം ഉൾപ്പെടെ സമരയാത്രയിൽ ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കുംവരെ ജനപക്ഷത്ത് നിന്ന് പോരാടുമെന്ന് അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. കർഷകരുടെ വേദനകൾ ഒപ്പിയെടുത്താണ് യാത്ര കടന്നു പോയത്. വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ആശ്വാസമാകുമെന്നു കരുതിയ സർക്കാരും, മന്ത്രിമാരും, ഇടത് നേതാക്കളും പുറം തിരിഞ്ഞ് നിൽക്കുകയാണ്. തൻ്റെ സമരയാത്രയിൽ അണിചേർന്നവരോടും, വിജയിപ്പിച്ചവരോടും പ്രത്യേകം നന്ദി അറിയിച്ചു. കർഷക ജനത വലിയ ആശങ്കയിലാണ്. ഭൂപ്രശ്നങ്ങളും, വില തകർച്ചയും അവരുടെ ജീവിതത്തെ ആകെ തകർത്തിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ജുനൈസിൻ്റെ സഹായിയായ നിസാബാസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്. ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേർത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട ഈ വകുപ്പ് അനുസരിച്ച് പത്ത് വർഷം തടവ് ശിക്ഷ വരെ …

സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ Read More »

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടിയ കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയെ അനുമോദിച്ചു

തൊടുപുഴ: 6 1 ആം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡും ശാസ്ത്രീയ സംഗീതത്തിൽ ബി ഗ്രേഡും കരസ്ഥമാക്കിയ കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അർനോട്ടി പി.എസിനെ സ്കൂൾ പിടി എ യും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു. പിടിഎ പ്രസിഡൻറ് കെ.പി.രാജേഷ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ജിസ് പൊന്നുസ് സ്വാഗതവും, സ്കൂൾ സീനിയർ അസിസ്റ്റൻറ് ടെസ്മോൻ ആശംസകളും പറഞ്ഞ ശേഷം സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി …

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടിയ കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയെ അനുമോദിച്ചു Read More »

ഹൈലൈറ്റ് ഗ്രൂപ്പിൻറെ പാർപ്പിട സമുച്ഛയ നിർമാണം, ക്രമക്കേടുകൾ പുറത്ത്

കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിൽ ഹൈലൈറ്റ് ഗ്രൂപ്പിൻറെ പാർപ്പിട സമുച്ഛയ നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ പുറത്ത്. പാർപ്പിട സമുച്ഛയത്തിലേക്ക് റോഡ് നിർമിച്ചത് തണ്ണീർതടം നികത്തിയെന്ന് കണ്ടെത്തിയ റവന്യൂ അധികൃതർ, നിർമാണം നിർത്തിവയ്ക്കാനായി നോട്ടീസ് നൽകി. എന്നാൽ ഇതും മറികടന്നാണിപ്പോൾ നിർമാണം പൊടിപൊടിക്കുന്നത്. നിർമാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജി കോഴിക്കോട് മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഒളവണ്ണ വില്ലേജിൽ തവിട്ടേരിക്കുന്ന് ഉൾപ്പെടുന്ന ഭാഗത്താണ് ഹൈലൈറ്റ് ഗ്രൂപ്പിൻറെ പുതിയ പാർപ്പിട സമുച്ഛയം ഉയരുന്നത്. …

ഹൈലൈറ്റ് ഗ്രൂപ്പിൻറെ പാർപ്പിട സമുച്ഛയ നിർമാണം, ക്രമക്കേടുകൾ പുറത്ത് Read More »

ചിന്തൻ ശിബിരത്തിൽ പാസാക്കിയ പ്രമേയം, രാഹുൽ മാങ്കൂട്ടവും എം ജി കണ്ണനും യൂത്ത് കോൺഗ്രസിൽ ഒറ്റപ്പെടുന്നു

അടൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടവും ജില്ലാ പ്രസിഡന്റ് എം ജി കണ്ണനും ജില്ലയിലെ യൂത്ത് കോൺഗ്രസിൽ ഒറ്റപ്പെടുന്നു. യുവ ചിന്തൻ ശിബിരത്തിൽ കണ്ണനെതിരെ കൊണ്ടുവന്ന പ്രമേയം പാസായത് രാഹുൽ മാങ്കൂട്ടത്തിനും എം ജി കണ്ണൻ പക്ഷത്തിനും വലിയ തിരിച്ചടിയായി. സർക്കാരിനും പൊതുമരാമത്ത് വകുപ്പിനുമെതിരെ യൂത്ത് കോൺഗ്രസ് കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ച് കലക്‌ടർ ദിവ്യാ എസ് അയ്യർക്കെതിരെ തിരിച്ചുവിട്ട എം ജി കണ്ണനെതിരെ രൂക്ഷ വിമർശനം ചിന്തൻ ശിബിരത്തിൽ ഉയർന്നിരുന്നു. ഇതിന്‌ പിന്നാലെ …

ചിന്തൻ ശിബിരത്തിൽ പാസാക്കിയ പ്രമേയം, രാഹുൽ മാങ്കൂട്ടവും എം ജി കണ്ണനും യൂത്ത് കോൺഗ്രസിൽ ഒറ്റപ്പെടുന്നു Read More »

വിവാദ ഡോക്യുമെൻ്ററി, കേരളത്തിൽ പ്രദർശനത്തിന് അനുമതി നൽകരുതെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നത്. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവ്വം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നും, രണ്ടു ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് …

വിവാദ ഡോക്യുമെൻ്ററി, കേരളത്തിൽ പ്രദർശനത്തിന് അനുമതി നൽകരുതെന്ന് കെ.സുരേന്ദ്രൻ Read More »

അപ്പോളൊ ടയേഴ്സിൽ പൊട്ടിത്തെറി, മൂന്ന് പേർക്ക് പൊള്ളലേറ്റു

കളമശേരി: അപ്പോളൊ ടയേഴ്സിൽ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പറേറ്റർ വിശ്വനാഥൻ (54), അസിസ്റ്റൻ്റ് ഓപ്പറേറ്റർ വർഗീസ് (40), അസിസ്റ്റൻ്റ് ഫോർമാൻ സാഗർ (29) എന്നിവർക്കാണ് പൊള്ളലേറ്റത്. തിങ്കൾ വൈകിട്ട് എട്ട് മണിയോടെയാണ് അപകടം. ടയർ നിർമ്മാണത്തിൻ്റെ അവസാനഘട്ടമായ ക്യൂറിങ് നടക്കുന്നതിനിടെ ക്യൂറിങ് പ്ലാൻ്റ് തുറന്നപ്പോൾ ബ്ലാഡർ പൊട്ടിത്തെറിക്കുകയും ഉയർന്ന ഊഷ്മാവിലുള്ള നീരാവിയും വെള്ളവും ചീറ്റിത്തെറിക്കുകയുമായിരുന്നു. മൂന്നു പേരെയും കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൽസിഎൻജി പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (എൽസിഎൻജി) പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം കൊച്ചുവേളിയിലും ആലപ്പുഴ ചേർത്തലയിലുമാണ്‌ പ്ലാന്റുകൾ. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാവസായിക ആവശ്യത്തിനും ഗാർഹിക ഉപയോഗത്തിനും എൽസിഎൻജി വിതരണം ചെയ്യാനാകും.ആദ്യഘട്ടത്തിൽ 30,000 വീട്ടിലും ഏകദേശം 150- വ്യവസായ, വാണിജ്യ യൂണിറ്റുകളിലും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈനിലൂടെ എത്തും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആൻഡ് പി പ്രഥം ആരംഭിച്ച പ്ലാന്റുകളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. …

എൽസിഎൻജി പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു Read More »

കണ്ണൂർ സർവകലാശാലയിലെ പുനർനിയമനം യുജിസി ചട്ടങ്ങൾ പാലിച്ചെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ: തനിക്ക് കണ്ണൂർ സർവകലാശാലയിൽ പുനർനിയമനം നൽകിയത് യുജിസി ചട്ടങ്ങൾ പാലിച്ചാണെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി, അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചത്. ഹർജിയിൽ ഗവർണർക്ക് വേണ്ടി അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യം വക്കാലത്ത് സമർപ്പിച്ചു. പുനർ നിയമനത്തിന് വീണ്ടും അതേ നടപടികൾ പാലിക്കേണ്ടതില്ല. പ്രായപരിധി പുനർ നിയമനത്തിന് ബാധകമല്ല. ഒരു തവണ വിസിയായതിനാൽ …

കണ്ണൂർ സർവകലാശാലയിലെ പുനർനിയമനം യുജിസി ചട്ടങ്ങൾ പാലിച്ചെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ Read More »

സ്വർണവില, പവന് 42,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡിട്ട് സ്വർണവില. പവന് 42,000 രൂപ കടന്നു. ഇന്ന് (24/01/2022) പവന് 280 രൂപ വർധിച്ച് വില 41,760 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 42,160 രൂപയായി. ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. 5270 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. സംസ്ഥാനത്ത് ആദ്യമായാണ് സ്വർണവില 42,000 കടക്കുന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഇന്നലെ …

സ്വർണവില, പവന് 42,000 കടന്നു Read More »

നടിയെ പീഡിപ്പിച്ച കേസ്, രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെൻറ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ …

നടിയെ പീഡിപ്പിച്ച കേസ്, രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ Read More »

നയപ്രഖ്യാപന പ്രസം​ഗം, സർക്കാരിന്റെ താൽപര്യങ്ങൾ എടുത്തുകാട്ടി ​ഗവർണർ

രണ്ടാ​​ഴ്ച മു​​ൻ​​പാ​​ണ് ത​​മി​​ഴ്നാ​​ട് നി​​യ​​മ​​സ​​ഭ​​യി​​ലെ ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗം അ​​സാ​​ധാ​​ര​​ണ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലേ​​ക്കു ന​​യി​​ച്ച​​ത്. സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക്കി​​യ പ്ര​​സം​​ഗ​​ത്തി​​ലെ ചി​​ല ഭാ​​ഗ​​ങ്ങ​​ൾ ഗ​​വ​​ർ​​ണ​​ർ ആ​​ർ.​​എ​​ൻ. ര​​വി ഒ​​ഴി​​വാ​​ക്കി​​യ​​ത് സ​​ർ​​ക്കാ​​രി​​നെ​​യും ഭ​​ര​​ണ​​ക​​ക്ഷി ഡി​​എം​​കെ​​യെ​​യും ചൊ​​ടി​​പ്പി​​ച്ചു. ഗ​​വ​​ർ​​ണ​​ർ ഒ​​ഴി​​വാ​​ക്കി​​യ​​ത​​ട​​ക്കം ചേ​​ർ​​ത്തു​​ള്ള പൂ​​ർ​​ണ​​മാ​​യ പ്ര​​സം​​ഗം സ​​ഭാ​​രേ​​ഖ​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നു​​ള്ള പ്ര​​മേ​​യം മു​​ഖ്യ​​മ​​ന്ത്രി സ്റ്റാ​​ലി​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച​​ത് ര​​വി നി​​യ​​മ​​സ​​ഭ​​യി​​ലു​​ള്ള​​പ്പോ​​ൾ ത​​ന്നെ​​യാ​​ണ്. ഇ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഗ​​വ​​ർ​​ണ​​ർ ഇ​​റ​​ങ്ങി​​പ്പോ​​വു​​ക​​യും ചെ​​യ്തു. നി​​യ​​മ​​സ​​ഭ അ​​ങ്ങ​​നെ പ​​ര​​സ്യ ഏ​​റ്റു​​മു​​ട്ട​​ലി​​ൻറെ വേ​​ദി​​യാ​​യി. ത​​മി​​ഴ്നാ​​ട്ടി​​ലേ​​തു പോ​​ലെ കേ​​ര​​ള​​ത്തി​​ലും സ​​ർ​​ക്കാ​​ർ- ഗ​​വ​​ർ​​ണ​​ർ പോ​​ര് കു​​റ​​ച്ചു​​കാ​​ല​​മാ​​യി വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞു​​നി​​ന്നി​​രു​​ന്ന​​താ​​ണ്. …

നയപ്രഖ്യാപന പ്രസം​ഗം, സർക്കാരിന്റെ താൽപര്യങ്ങൾ എടുത്തുകാട്ടി ​ഗവർണർ Read More »

ധോണിയിൽ വീണ്ടും കാട്ടുകൊമ്പനിറങ്ങി കൃഷി നശിപ്പിച്ചു, ദ്രുതപ്രതികരണ സേന ആനയെ കാട്ടിലേക്ക് കയറ്റി

ധോണി: പി ടി ഏഴിനെ പിടികൂടിയതിന് പിന്നാലെ ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. തിങ്കളാഴ്‌ച രാത്രിയോടെയാണ് കൊമ്പൻ അരിമണി ഭാ​ഗത്ത് ഇറങ്ങിയത്. വാഴയും തെങ്ങും നെല്ലും നശിപ്പിച്ച കൊമ്പൻ മണിക്കൂറുകളോളം ജനവാസമേഖലയിൽ തുടർന്നു. ധോണിയിൽ ക്യാമ്പ് ചെയ്യുന്ന ദ്രുതപ്രതികരണ സേന അരിമണിയിലെത്തി ആനയെ കാട്ടിലേക്ക് കയറ്റി. പി ടി ഏഴ് പിടിയിലായ അടുത്ത ദിവസം തന്നെ മറ്റൊരു കൊമ്പൻ ഇറങ്ങിയത് ധോണിയിലെ ജനങ്ങളെ ആശങ്കയിലാക്കി. പ്രദേശത്ത് ദ്രുതപ്രതികരണ സേന നിലയുറപ്പിച്ചിട്ടുണ്ട്. നാട്ടുകാർ ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ …

ധോണിയിൽ വീണ്ടും കാട്ടുകൊമ്പനിറങ്ങി കൃഷി നശിപ്പിച്ചു, ദ്രുതപ്രതികരണ സേന ആനയെ കാട്ടിലേക്ക് കയറ്റി Read More »

മൂന്ന് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി, അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ്

കൊച്ചി: സിനിമാ നിർമ്മാതാവിൽ നിന്ന് ജഡ്ജിക്ക് നൽകാനെന്ന വ്യാജേന കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പുതിയ കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. 72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് …

മൂന്ന് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി, അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് Read More »

കൊച്ചിയില്‍ മരപ്പൊത്തില്‍ 12 വെടിയുണ്ടകള്‍ കണ്ടെത്തി;അന്വേഷണം

കൊച്ചി: കളമശ്ശേരിക്കടുത്ത് മഞ്ഞുമ്മലില്‍ മരപ്പൊത്തിൽ നിന്നും  12 വെടിയുണ്ടകള്‍ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവ മൂടിയിട്ടു. വെടിയുണ്ടകള്‍ക്ക് കാലപ്പഴക്കം ഉള്ളതായാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പിസ്റ്റളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവ.  വെടിയുണ്ടകൾ എങ്ങനെ ഇവിടെയെത്തി എന്ന കാര്യം വ്യക്തമല്ല, പഴകിയ വെടിയുണ്ടകൾ ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമായി നിക്ഷേപിച്ചതാവാം എന്നാണ് നിഗമനം. സാമൂഹികവിരുദ്ധരുടെ താവളമാണിത്. അതിനാൽ തന്നെ അധികൃതര്‍ ജാഗ്രതയിലാണ്.

നിയന്ത്രണ മേഖല :- പിണറായി സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്ക് നൽകിയ  ഇടി തീ: വി.ഡി. സതീശൻ.

അടിമാലി:  പിണറായി സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്ക് നൽകിയ ഇടി തീയാണ്  ഒരു കിലോമീറ്റർ നിയന്ത്രണ മേഖലയെന്ന് പ്രതി പക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 2015 മുതലുള്ള പിണറായി സർക്കാർ കാണിച്ച നിരുത്തരവാധിത്വപരമായ പ്രവർത്തനം കൊണ്ടാണ് നിയന്ത്രണ മേഖല എന്ന സുപ്രീം കോടതി വിധി വന്നതെന്നും പ്രതിപ ക്ഷ നേതാവ് പറഞ്ഞു. ഇടുക്കികിയി ലെഭൂ പ്രശനത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് നടത്തിയ സമര ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് …

നിയന്ത്രണ മേഖല :- പിണറായി സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്ക് നൽകിയ  ഇടി തീ: വി.ഡി. സതീശൻ. Read More »

ഇടതു സർക്കാർ ഇപ്പോൾ ജനകീയ സമരങ്ങളെ എതിർക്കുന്നത് അത്ഭുതകരമായ കാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സർക്കാർ ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനാവശ്യ സമരങ്ങൾ പോലും ഉണ്ടാക്കി അതിൻറെ സാധ്യതകളെ വരെ ഉപയോഗപ്പെടുത്തി അധികാരത്തിലെത്തിയ ഇടതു സർക്കാർ ഇപ്പോൾ ജനകീയ സമരങ്ങളെ എതിർക്കുന്നത് അത്ഭുതകരമായ ഒരു കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിൻറെ യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായ രീതിയിലാണ് സർക്കാർ നേരിട്ടത്. മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. ഇപ്പോഴിതാ യൂത്ത് ലീഗ് …

ഇടതു സർക്കാർ ഇപ്പോൾ ജനകീയ സമരങ്ങളെ എതിർക്കുന്നത് അത്ഭുതകരമായ കാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി Read More »

കേബിൾ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കൊച്ചി: വീണ്ടും കേബിൾ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മരട് സ്വദേശിയായ അനിൽ കുമാർ ഓടിച്ചിരുന്ന വാഹനം വെണ്ണലയിൽ ഇലട്രിക് പോസ്റ്റിലെ കേബിളിൽ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അനിൽകുമാർ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിലൊരു അപകടം ഉണ്ടാകുന്നത് ആദ്യമായല്ല. മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ പെരുകിയിട്ടും കേബിളുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഉണ്ടായിട്ടില്ല.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തു തീർപ്പായി, അക്കാദമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തു തീർപ്പായതായി മന്ത്രി ആർ ബിന്ദു. അക്കാദമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പുതിയ ഡയറക്‌ടറെ ഉടൻ കണ്ടെത്തുമെന്നും പറഞ്ഞ മന്ത്രി ഒഴിവുള്ള സംവരണ സീറ്റുകൾ ഉടൻ നികത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. എന്നാൽ സംവരണ മാനദണ്ഡങ്ങൾ സർക്കാരാവും തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ 50 ദിവസമായി നടത്തി വന്ന സമരത്തിനാണ് ഇപ്പോൾ പരിഹാരമായത്. ഉന്നത വിദ്യാഭാസമന്ത്രിയുമായി വിദ്യാർഥികൾ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ …

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തു തീർപ്പായി, അക്കാദമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു Read More »

പൗരോഹിത്യ ശുശ്രൂഷയുടെ അൻപതാം നിറവ്

കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികനും റാന്നി – പെരുനാട് ബഥനി ആശ്രമാംഗവും സുപ്പീരിയറുമായിരുന്ന വെരി. റവ. തോമസ് റമ്പാൻ ഒ. ഐ. സി പൗരോഹിത്യ ശുശ്രൂഷയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പാറ അമ്പ്രയിൽ ഫീലിപ്പോസിന്റെയും ഏലിയാമ്മയുടെയും മകനായി 1943 മാർച്ച് 3 -ന് ജനിച്ച അദ്ദേഹം 1966 -ൽ ബഥനി സന്യാസാശ്രമ അംഗമായി. 1973 ജനുവരി 20 -ന് മലബാർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ തീമോത്തിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 2010 …

പൗരോഹിത്യ ശുശ്രൂഷയുടെ അൻപതാം നിറവ് Read More »

കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം

വയനാട്: മുട്ടിൽ ഡബ്ല്യ.എം.ഒ കോളേജ് ബിരുദ വിദ്യാർത്ഥിനിയും കൽപ്പറ്റ സ്വദേശിനിയുമായ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോളേജിലെ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടിയത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടൽ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ സൂചന നൽകുന്ന ഇൻസ്റ്റാഗ്രാം റീലിട്ട ശേഷമാണ് കെട്ടിടത്തിൽ നിന്നും ചാടിയിരിക്കുന്നത്. എന്താണ് കാരണമെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

ഇടുക്കിയിലെ കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് മേൽ വെള്ളടി എന്നപോലെയാണ് പിണറായി സർക്കാർ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്ന് ആൻ്റോ ആൻ്റണി

ഇടുക്കി: സമാനതകൾ ഇല്ലാത്ത ദുരിതമാണ് ഇടുക്കിയിലെ കർഷകർ അനുഭവിക്കുന്നതെന്നും, ആ ദുരന്തങ്ങൾക്ക് മേൽ വെള്ളടി എന്നപോലെയാണ് പിണറായി സർക്കാർ ഓരോ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്നും ആൻ്റോ ആൻ്റണി എംപി. കേരളത്തിലെ മുഴുവൻ വില്ലേജുകളിലും ഫീൽഡ് സർവ്വേ നടത്തിയാണ് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കർഷകർക്ക് സംരക്ഷണം നൽകിയത്. സംരക്ഷിത വനം മാത്രമാണ് പരിസ്ഥിതി ലോലമെന്നാണ് അന്നത്തെ യുഡിഎഫ് സർക്കാരിൻ്റെ നിലപാട്, അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളുടെ സംഘടിത മുന്നേറ്റം കൊണ്ടാണ് ഭരണ കൂടത്തിൻ്റെ ദുഷ് പ്രവൃത്തികൾ മാറ്റാൻ കഴിയൂ. …

ഇടുക്കിയിലെ കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് മേൽ വെള്ളടി എന്നപോലെയാണ് പിണറായി സർക്കാർ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്ന് ആൻ്റോ ആൻ്റണി Read More »

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം, മൂന്നു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2018 ലാണ് വേതനം പരിഷ്കരിച്ചത്. എന്നാൽ ഇതിനകത്ത് ആയുർവേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ്പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി …

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം, മൂന്നു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി Read More »

ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും ചീനിക്കുഴി ബ്രാഞ്ച് മന്ദിരത്തിന്റെയും ഉദ്ഘാടനം 25 ന്

ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹോഡ് ഓഫീസും ചീനിക്കുഴി ബ്രാഞ്ച് മന്ദിരവും 25 ന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ എം.പി ഡീൻ കുര്യാക്കോസാകും മുഖ്യപ്രഭാഷണം നടത്തുന്നത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ, ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ്, പഞ്ചായത്തം​ഗം ഇന്ദു സുധാകരൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക് …

ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും ചീനിക്കുഴി ബ്രാഞ്ച് മന്ദിരത്തിന്റെയും ഉദ്ഘാടനം 25 ന് Read More »

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ

കോഴിക്കോട്: സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ. കേസിൽ ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കല്ലാനിക്കൽ സെന്റ്‌ ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു

കല്ലാനിക്കൽ: സെന്റ്‌ ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ, കേരള കൃഷിവകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായുള്ള കൃഷിയുടെ, വിളവെടുപ്പ് ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറൽ റവ. ഡോ. പയസ് മലേക്കണ്ടം, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ നൌഷാദിന് കൊടുത്തുകൊണ്ട് നിർവഹിച്ചു. കോളി ഫ്ലവർ, പാലക് ചീര, ചുവന്ന ചീര, വഴുതന, പയർ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ ശ്രീമതി ബിൻസി കെ വർക്കി, പദ്ധതിയുടെ ലക്ഷ്യങ്ങളെ …

കല്ലാനിക്കൽ സെന്റ്‌ ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു Read More »

പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കർഷകസ്‌നേഹം കാപഠ്യമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യൻ

കോട്ടയം: പശ്ചിമഘട്ടത്തെയൊന്നാകെ പരിസ്ഥിതിലോലമാക്കി വന്യജീവികൾക്ക് കർഷകഭൂമിയിലേയ്ക്ക് കുടിയിറങ്ങുവാൻ അവസരം സൃഷ്ടിച്ചവരുടെയും പരിസ്ഥിതി മൗലികവാദികളുടെയും കർഷകസ്‌നേഹം കാപഠ്യമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ വി.സി സെബാസ്റ്റ്യൻ. ഗാഡ്ഗിൽ കസ്തൂരിരംഗൻ പരിസ്ഥിതിലോല റിപ്പോർട്ടുകളെത്തുടർന്നുണ്ടായ പ്രതിസന്ധികളും ഭീകരതയും ഇന്നും പശ്ചിമഘട്ടജനത അനുഭവിക്കുകയാണ്. അധികാരത്തിലിരുന്ന് പരിസ്ഥിതിലോല മേഖലകളും ബഫർസോണും സൃഷ്ടിച്ചവരാണ് ഇന്ന് ബഫർസോണിനെതിരെ സമരം ചെയ്ത് ജനങ്ങളെ വിഢികളാക്കുന്നത്. 2011ൽ ബഫർസോൺ മാർഗ്ഗരേഖയും നിബന്ധനകളും സൃഷ്ടിച്ചത് കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരാണ്. 1980ലെ വനനിയമം റദ്ദുചെയ്യണമെന്നും വർദ്ധിച്ചുവരുന്ന വന്യജീവികളെ വിദേശരാജ്യങ്ങളിലേതുപോലെ …

പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കർഷകസ്‌നേഹം കാപഠ്യമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യൻ Read More »

പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതി തന്നെയാണ് സിൽവർലൈനെന്ന് ഉറപ്പിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉദ്ദേശിക്കുന്നത് അടിമുടി മാറ്റമാണെന്നും ഗവർണർ പറഞ്ഞു. പ്രവർത്തനം നിലച്ചതിനർത്ഥം പദ്ധതി ഉപേക്ഷിച്ചതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനത്തിലെ സിൽവർലൈൻ പരാമർശം. പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു. ബിരുദ പ്രോഗ്രാമുകൾ അടക്കം പാഠ്യപദ്ധതിയാകെ കാലോചിതമായി പരിഷ്കരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കും, പൊതു വിദ്യാഭ്യാസ മേഖലയുടെ സ്വഭാവത്തിലും മാറ്റം വരികയാണ്. ഇംഗ്ലീഷ് പഠനവും അധ്യാപനവും …

പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ Read More »

സർക്കാരുമായുള്ള ഒത്തുതീർപ്പിൻറെ ഫലമാണ് ​ഗവർണറുടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സർക്കാരുമായുള്ള ഒത്തുതീർപ്പിൻറെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടൽ. പ്രസംഗത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്. സാമ്പത്തിക സ്ഥിതി ഭദ്രമെന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്. ഗവർണറെ കൊണ്ട് ഇത് പറയിച്ചു. ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ യാഥാർഥ്യത്തെ മറച്ചുവച്ചു. സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല .കേന്ദ്രം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ …

സർക്കാരുമായുള്ള ഒത്തുതീർപ്പിൻറെ ഫലമാണ് ​ഗവർണറുടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ Read More »

തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്

തിരുവനന്തപുരം: മേനിലത്ത് പ്രവർത്തിക്കുന്ന എ.ആർ.ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരിൽ നിന്ന് പണം തട്ടിയെടുത്തു. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകി ആകർഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൻറെ തട്ടിപ്പ്. സഹോദരിമാരായ എ.ആർ.ചന്ദ്രിക, എ.ആർ.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആർ.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരുടെ പേരിലാണ് രജിസ്ട്രേഷൻ. ഇതിലെ ജാനകിയുടെ വീട്ടിലാണ് സ്ഥാപനത്തിൻറെ പ്രവർത്തനം. 2021 ഒക്ടോബർ വരെ കൃത്യമായി പലിശ നൽകി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും …

തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് Read More »

വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ 15 അടി താഴ്ചയുള്ള റോഡിലേക്ക് കനാൽ ഇടിഞ്ഞ് വീണു

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ നിറയെ വെള്ളമുണ്ടായിരുന്ന കനാൽ, 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണു. ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് കനാൽ ഇടിഞ്ഞ് റോഡിൽ വീണത്. ക‍ാ‍ർ കടന്നുപോയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാൽ പൊട്ടിയ വെള്ളം ഇരച്ചെത്തിയിരുന്നു. മൂവാറ്റുപുഴ ഇറിഗേഷൻ വാലി പ്രൊജക്ടിൻറെ ഭാഗമായുള്ള കനാലാണ് തകർന്നത്. മണിക്കൂറുകളോളം തടസപ്പെട്ട വാഹന ​ഗതാ​ഗതം പുനസ്ഥാപിച്ചു. മുൻപും തകർന്നിട്ടുള്ളതിനാൽ നിർമ്മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

യുവാവ് ഫെയ്സ്ബുക്കിൽ ലൈവ് വന്നശേഷം വീടിന് തീയിട്ടു

അടിമാലി: വാളറയിൽ ഫെയ്സ്ബുക്കിൽ ലൈവ് വന്നശേഷം യുവാവ് വീടിന് തീയിട്ടു. വാളറ ദേവിയാർ കോളനിയിൽ പുത്തൻപുരയിൽ ഡോമിനിക് കുട്ടിയുടെ വീടിനാണ് മകൻ ഡാൻലിൻ തീവെച്ചത്. വീടും വീട്ടുപകരണങ്ങളും ഭാഗികമായി കത്തി നശിച്ചു. പത്താം മൈലിൽ വർഷോപ്പ് നടത്തുന്നയാളാണ് ഡാൻലിൻ. തീയിടുമ്പോൾ വീട്ടിനുള്ളിൽ ആളില്ലായിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് ഡാൻലിനെന്ന് പറയുന്നു. അടിമാലിയിൽ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ പരാതിയില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി.

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ

പാലക്കാട്: കഴിഞ്ഞ ദിവസം പിടികൂടിയ പിടി സെവൻ ധോണിയെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ. ആനയ്ക്ക് ഇന്നുമുതൽ ഭക്ഷണം നൽകി തുടങ്ങും. ധോണിക്ക് മാത്രമായി പാപ്പാനെ കണ്ടെത്തുന്നതിനായി പറമ്പിക്കുളം, വയനാട് ക്യാമ്പുകളോട് ആവശ്യപ്പെടും. ആദ്യ ആഴ്ചകളിൽ വയനാട് ടീമിൻ്റെ സേവനം വേണം. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും. വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുക. ആനയ്ക്ക് വേണ്ടി പ്രത്യേകം കുക്കിനെ കൂടി നിയമിക്കുമെന്നും ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞു. മയക്കുവെടി നൽകുകയും ടോപ് അപ് കുത്തിവയ്പ് …

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ Read More »

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും.