Timely news thodupuzha

logo

Politics

ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ജി.എസ്.ടി കുടിശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും കെ.എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

‘ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ്’; കെ.ടി ജലീൽ

മലപ്പുറം: സർക്കാർ ജോലി, ഉദ്യോ​ഗസ്ഥരുടെ പീഡനം മൂലം രാജിവെച്ചെന്ന ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് കെടി ജലീൽ എം.എൽ.എ. ദമ്പതികൾ തനിക്കെതിരെ പത്രസമ്മേളനം നടത്തിയത് ഫാസിസ്റ്റ് ശക്തികളുടെ പ്രേരണയാലാണെന്നും അവർ ഉന്നയിച്ച വിഷയം വസ്തുകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും കെ.ടി ജലീൽ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം, അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം നികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായും അദ്ദേഹം അറിയിച്ചു. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. അപകടകരമായ സമരമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രളയം, കോവിഡ്‌ കാലഘട്ടത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സർക്കാർ കൈയയച്ച്‌ സഹായിച്ചു; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

തൃശൂർ: കഴിഞ്ഞ ആറുവർഷം മാത്രം ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി സർക്കാർ 459 കോടിരൂപ സഹായം നൽകിയെന്ന്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. പ്രളയം, കോവിഡ്‌ കാലഘട്ടത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സർക്കാർ കൈയയച്ച്‌ സഹായിച്ചു. എന്നിട്ടും, ദേവസ്വങ്ങളുടെ വരുമാനം സർക്കാർ പിടിച്ചെടുക്കുന്നു എന്നതരത്തിൽ ചിലർ കള്ളപ്രചാരണങ്ങൾ നടത്തുകയാണ്. കൊച്ചിൻ ദേവസ്വം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരെയും പെൻഷൻകാരെയും സഹായിക്കാൻ ഈ വർഷവും സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

‘എച്ച്‌.ഐ.എൽ-ഹിൽ ഇന്ത്യ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹം’; എം.വി ഗോവിന്ദൻ

മലപ്പുറം: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ് ലിമിറ്റഡിന്റെ കേരള, പഞ്ചാബ്‌ യൂണിറ്റുകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലും പഞ്ചാബിലും മാന്ത്രമാണ്‌ യൂണിറ്റ്‌ അടച്ചിടാനുള്ള തീരുമാനമുള്ളത്‌. മഹാരാഷ്‌ട്രയിലേത്‌ തുടരും. ഇത്‌ ആർ.എസ്‌.എസിന്റെ ഇടപെടലാണ്‌. കേരളത്തിലും പഞ്ചാബിലും അവർ ഇഷ്‌ടപ്പെടുന്ന ഗവൺമെന്റല്ല. താൽപര്യമുള്ള മഹാരാഷ്‌ട്രയിലെ യൂണിറ്റ്‌ തുടരുകയാണ്‌. കേരളത്തിൽ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല. അതുകൊണ്ടാണ്‌ ഇത്തരം വേർതിരിവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകാധിപതിയുടെ ഭരണത്തെ ദീര്‍ഘകാലം ജനാധിപത്യം സഹിച്ച ചരിത്രമില്ല; രാജ്യം ബി.ജെ.പിക്ക് അധികം വൈകാതെ തന്നെ ഉചിതമായ മറുപടി കൊടുക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹി: മദ്യ നയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സംഊവത്തിൽ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. രാജ്യം മുഴുവന്‍ ഇതെല്ലാം കാണുകയാണെന്നും, ജനങ്ങള്‍ ഉചിതമായ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിസോദിയയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അരവിന്ദ് കേജ്രിവാളിന്‍റെ പ്രതികരണം. രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച യഥാര്‍ഥ രാജ്യഭക്തനാണു മനീഷ് സിസോദിയ. സത്യസന്ധരായ ആളുകളെ ജയിലില്‍ അയക്കുന്ന രീതിയാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. എന്നാല്‍ രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ ആദരിക്കപ്പെടുകയും, ഗവണ്‍മെന്‍റിനാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. …

ഏകാധിപതിയുടെ ഭരണത്തെ ദീര്‍ഘകാലം ജനാധിപത്യം സഹിച്ച ചരിത്രമില്ല; രാജ്യം ബി.ജെ.പിക്ക് അധികം വൈകാതെ തന്നെ ഉചിതമായ മറുപടി കൊടുക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍ Read More »

ലൈഫ് മിഷൻ കേസ്; സി.എം. രവീന്ദ്രൻ ഇന്ന് ഇഡിയുടെ മുന്നിൽ ഹാജരാകില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്‌ട്രേറ്റിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലും, ഔദ്യോഗിക ചുമതലകൾ ഉള്ളതിനാലും ഹാജരാകാൻ കഴിയില്ലെന്ന് രവീന്ദ്രൻ ഇഡിയെ അറിയിച്ചു. ഇന്നു രാവിലെ പത്തു മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു ഇഡിയുടെ നിർദ്ദേശം. സി.എം രവീന്ദ്രൻ രാവിലെ നിയമസഭാ ഓഫീസിലെത്തി. നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോഴും സി.എം രവീന്ദ്രൻ ഹാജരാകാതെ ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ …

ലൈഫ് മിഷൻ കേസ്; സി.എം. രവീന്ദ്രൻ ഇന്ന് ഇഡിയുടെ മുന്നിൽ ഹാജരാകില്ല Read More »

പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനം പുനരാരംഭിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തോടെയാണു നിയമസഭാ സമ്മേളനം വീണ്ടും ആരംഭിച്ചു. നികുതിഭാരവും മുഖ്യമന്ത്രിയുടെ അധികസുരക്ഷയും ഉന്നയിച്ചാണു പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കുന്നത്. ചോദ്യോത്തര വേളയിലടക്കം ഈ എതിർപ്പ് പ്രകടമായിരുന്നു. ബജറ്റ് അവരതണത്തിനു ശേഷം ഈ മാസം ഒൻപതിനാണു സഭ താത്കാലികമായി പിരിഞ്ഞത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പിനു വിലക്കേർപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവർ കറുത്ത ഷർട്ട് ധരിച്ച് നിയമസഭയിൽ പങ്കെടുത്തു. കൂടാതെ ഇത് കേരളമാണ് ഉത്തര കൊറിയയല്ല, പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം എന്നിങ്ങനെ എഴുതിയ …

പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനം പുനരാരംഭിച്ചു Read More »

ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്തുമെന്ന് യുക്രൈൻ പ്രസിഡന്റ്

റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെ നിലപാട് അറയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലന്സ്കി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമുണ്ടെമന്നാണ് വ്ലാദിമർ സെലന്സ്കി പറഞ്ഞിരിക്കുന്നത്. അതേസമയം റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് ചൈന ആവശ്യപ്പെട്ടത്.

വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാരുടെ അഴിമതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട്. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണെന്നും എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവർ കരുതുന്നത്. പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ല. ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സർക്കാർ നടത്തുന്നുണ്ട്. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും …

വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് മുഖ്യമന്ത്രി Read More »

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി

തിരുവനന്തപുരം: നിയമസഭ എട്ട് ബില്ലുകൾ പാസാക്കിയിരുന്നു. അതിൽ ഒന്നിൽ പോലും ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി. അഞ്ചു മന്ത്രിമാരെത്തി വിശദീകരിച്ചിരുന്നു. എങ്കിലും കൂടുതൽ ആലോചിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ എന്നായിരുന്നു ​ഗവർണറുടെ നിലപാട്. ഗവർണർ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബില്ലുകൾ സംബന്ധിച്ച ഫയൽ പരിശോധിച്ചില്ല. അതിനുപകരം അത്യാവശ്യ കാര്യങ്ങൾ ഇ-ഫയലായി നൽകാൻ നിർദേശിച്ചിട്ടായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയത്.

ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് പ്രവാസി വ്യവസായി കെ.ജി എബ്രഹാം

തിരുവനന്തപുരം: രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്ന് കെ.ജി എബ്രഹാം. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്റെ അഹങ്കാരമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നുവെന്നും കെ.ജി എബ്രഹാം പറഞ്ഞു. ‘ഇനി ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും? ഒരു വീട് …

ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് പ്രവാസി വ്യവസായി കെ.ജി എബ്രഹാം Read More »

പ്രതിപക്ഷ സഖ്യം; കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ നിർണ്ണായക രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും

ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിർണ്ണായക രാഷ്ട്രീയപ്രമേയം ഇന്ന് അവതരിപ്പിക്കും. പ്രമേയത്തിൽ ഉയരുന്നത് വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച് പോകാമെന്ന നിർദ്ദേശമാകും. വിദേശകാര്യം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലും പ്രമേയങ്ങൾ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്ടി അധ്യക്ഷനായി മല്ലികാർജ്ജുൻ ഖർഗയെ തെരഞ്ഞെടുത്ത നടപടിക്കും സമ്മേളനം അംഗീകാരം നൽകും. ഖർഗെ പതാക ഉയർത്തലിന് ശേഷം പത്തരയോടെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതാണ്. മുൻ അധ്യക്ഷ സോണിയ ഗാന്ധി നന്ദി രേഖപ്പെടുത്തും.

കെ.പി.സി.സിയിൽ തർക്കം രൂക്ഷം; കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: കെ.പി.സി.സിയിൽ നേതാക്കൾ തമ്മിലുള്ള തർക്കം കനത്തു. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരണവുമായി കൂടുതൽ നേതാക്കൾ പരസ്യമായി രംഗത്ത് വന്നു. കെപിസിസി നേതൃത്വം കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. പുതിയ കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞില്ല. വർക്കിങ് പ്രസിഡന്റായ താൻ പോലും വിവരങ്ങൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. കെ.പി.സി.സി നേതൃത്വത്തിനെതിരെ വിവിധ ഘടകങ്ങളിൽ വ്യാപകമായി വിമർശനം ഉണ്ട്. മുല്ലപ്പള്ളിയും സുധീരനും വിട്ടുനിന്നത് ചർച്ച ചെയ്യണം. കെ സുധാകരനും വിഡി സതീശനും എതിരായ പരാതികൾ കേന്ദ്രനേതൃത്വത്തിന് …

കെ.പി.സി.സിയിൽ തർക്കം രൂക്ഷം; കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് Read More »

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് കരിങ്കൊടി കാട്ടി

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പൊലീസ് സുരക്ഷയെ മറികടന്ന് കൊട്ടിയത്തും മാടൻനടയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. നാല് പേരെ കസ്റ്റഡിയിലെടുത്തു. ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലുമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കൊല്ലം സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി.

ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം; എടപ്പാടി പളനിസ്വാമിയെ സ്വീകരിക്കാൻ ആയിരങ്ങൾ

ചെന്നൈ: എടപ്പാടി പളനിസ്വാമിയുടെ ശക്തി പ്രകടനമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം മാറി. സുപ്രീം കോടതിയിൽ നിന്ന്, പാർട്ടിയിലെ അധികാരത്തർക്കത്തിൽ അനുകൂല വിധി കിട്ടിയതിന് ശേഷം ആദ്യമായി ചെന്നൈയിൽ വരുന്ന ഇ.പി.എസിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് റോയാപേട്ടിലെ അണ്ണാ ‍ഡി.എം.കെ ആസ്ഥാനത്ത് എത്തിയത്. എന്നാൽ ടി.ടി.വി.ദിനകരനും ശശികലയുമായും ചർച്ച നടത്തുമെന്നാണ് പനീർശെൽവത്തിൻറെ പ്രതികരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശം

റായ്പൂര്‍: പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദ്ദേശ രീതി തുടരാൻ തീരുമാനമെടുത്തു. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ അംഗങ്ങളുടെയും നിലപാടെടുത്തിരുന്നു. തെരഞ്ഞെടുപ്പ് വേണ്ടെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളും പറഞ്ഞത്. തെരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ നിശ്ചയിച്ചത് വഴി പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം നല്‍കാനായി. അതേസമയം, പാര്‍ട്ടിയില്‍ വീണ്ടുമൊരു മത്സരം, ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ നടന്നാൽ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തൽ. …

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശം Read More »

ഹിൻഡൻബെർഗ് റിപ്പോർട്ട്; മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അദാനി ​ഗ്രൂപ്പിനെതിരായ ഹിൻഡൻബെർഗിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. കോടതികൾക്ക് അങ്ങനെ ഒരു നിർദ്ദേശവും നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹിൻഡൻബെർഗ് റിപ്പോർട്ട് അനുസരിച്ചുള്ള വാർത്ത നൽകുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകൻ എം.എൽ.ശർമ്മ നൽകിയ ഹർജി പരാമർശിച്ചപ്പോഴാണ് കോടതി നിലപാട് അറിയിച്ചത്.

‘പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ബി.ബി.സി ചെയ്തത്’; വി.മുരളീധരന്‍

കോഴിക്കോട്: ആരൊക്കെ പാടി പുകഴ്ത്തിയാലും ബി.ബി.സിയുടെ ഗൂഡലക്ഷ്യം മറച്ചു വെക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവര്‍ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലും ഈ കാര്യം അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം അല്ലെന്നു ബി.ബി.സി പറയുമ്പോൾ അത് അംഗീകരിക്കാൻ പറ്റില്ല. മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്നും വി.മുരളീധരന്‍ …

‘പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ബി.ബി.സി ചെയ്തത്’; വി.മുരളീധരന്‍ Read More »

എ.എ.പി കൗൺസിലർ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: എ.എ.പി കൗൺസിലർ ഡൽഹി എം.സി.ഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കൂറുമാറി ബി.ജെ.പിയിൽ ചേർന്നു. പവൻ സെഹരാവതെന്ന ഭാവൻ വാർഡിൽ നിന്നുള്ള കൗൺസിലറാണ് കക്ഷി. ഒരു സ്ഥാനാർത്ഥിക്ക് 35 വോട്ടാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ വേണ്ടത്. ബി.ജെ.പിക്ക് മൂന്ന് സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിക്ക് നാലു സ്ഥാനാർഥികളുമാണ് നിലവിൽ. മൂന്ന് അംഗങ്ങളും സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ 105 വോട്ടാണ് ബി.ജെ.പിക്ക് വേണ്ടത്. 104 സീറ്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയിരുന്നു. എന്നാൽ ഒരംഗത്തിന്റെ കുറവുണ്ടായി. അതേസമയം, സ്റ്റാൻഡിങ് …

എ.എ.പി കൗൺസിലർ ബി.ജെ.പിയിലേക്ക് Read More »

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബി.ജെ.പിക്ക് അഷ്ട ലക്ഷമിയെ പോലെയാണെന്ന് പ്രധാനമന്ത്രി

ന്യൂ‍ഡൽഹി: കോൺഗ്രസ് നേതാക്കൾ എ.ടി.എമ്മിലെന്നപോലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം ഡൽഹിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിക്ക് കോൺഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാനും ജനങ്ങളിലേക്ക് സർക്കാർ പദ്ധതികളുടെ പണം നേരിട്ടെത്തിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞുവെന്ന് നാഗാലാൻഡ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ മോദി പറഞ്ഞു. ഒരു പൈസ പോലും ബി.ജെ.പിയുടെ കാലത്ത് പുറത്തു പോയില്ല. ബി.ജെ.പിക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അഷ്ട ലക്ഷമിയെ പോലെയാണ്. ഭാരത് ജനതാ പാർട്ടിയുടെ കാലത്ത് വടക്കൻ സംസ്ഥാനങ്ങളോട് മുമ്പുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ മാറിയെന്നും മോദി …

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബി.ജെ.പിക്ക് അഷ്ട ലക്ഷമിയെ പോലെയാണെന്ന് പ്രധാനമന്ത്രി Read More »

സീനിയറേജ് തുക കുറയ്ക്കണമെന്ന കമ്മീഷന്റെ ശുപാർശ മറികടന്ന് സർക്കാർ

കോഴിക്കോട്: തോട്ടം മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷൻറെ നിർദ്ദേശങ്ങൾ മറികടന്നാണ് വൻകിട തോട്ടങ്ങളിൽ നിന്നുളള സീനിയറേജ് തുക വേണ്ടെന്ന തീരുമാനത്തിൽ സർക്കാരെത്തിയത്. കമ്മീഷൻ ശുപാർശ ചെയ്തത് സീനിയറേജ് തുക കുറയ്ക്കണമെന്നായിരുന്നു. എന്നാൽ തുക പൂർണമായും ഒഴിവാക്കുകയാണ് സർക്കാർ ചെയ്തത്. ലക്ഷക്കണക്കിന് മരങ്ങൾ ഹാരിസണിൻറെ 11 തോട്ടങ്ങളിൽ നിന്ന് മുറിക്കാനിരിക്കെയായിരുന്നു ഈ ആനുകൂല്യം. കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് കമ്പനിക്ക് ഇതുവഴി ലഭിച്ചത്. കമ്പനികൾ ആവശ്യപ്പെട്ടത് റബ്ബർ മേഖല പ്രതിസന്ധി കണക്കിലെടുത്ത് സീനിയറേജ് കുറയ്ക്കണമെന്ന് മാത്രമായിരുന്നു. അങ്ങനെയിരിക്കെയാണ് സർക്കാർ തുക …

സീനിയറേജ് തുക കുറയ്ക്കണമെന്ന കമ്മീഷന്റെ ശുപാർശ മറികടന്ന് സർക്കാർ Read More »

കോ​ൺ​ഗ്ര​സി​ന്‍റെ പ്ലീ​ന​റി സ​മ്മേ​ള​നത്തിനു തുടക്കമായി

റാ​യ്പു​ർ: 20204 ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കോ​ൺ​ഗ്ര​സി​ന്‍റെ പ്ലീ​ന​റി സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങും. ഛത്തി​സ്ഗ​ഡ് ത​ല​സ്ഥാ​ന​മാ​യ റാ​യ്പു​രി​ലാണ് സ​മ്മേ​ള​നം ചേ​രു​ന്നത്. മൂന്ന് ​ദി​വസം നീണ്ടു നിൽക്കും. ദേ​ശീ​യ ത​ല​ത്തി​ലു​ള്ള സ​ഖ്യ​രൂ​പീ​ക​ര​ണ​മു​ൾ​പ്പെ​ടെ ച​ർ​ച്ചാ വിഷയമാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​ ഉൾപ്പെടെയാണ് സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ൻ​ഡ. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെക്കുറി​ച്ചും ഗു​ജ​റാ​ത്തി​ൽ നി​ന്ന് അ​സ​മി​ലേ​ക്ക് രാ​ഹു​ൽ പ​ദ്ധ​തി​യി​ടു​ന്ന യാ​ത്ര​യെപ്പറ്റിയും ​ച​ർ​ച്ച​ ചെയ്യുന്നതാണ്.

ദുരിതാശ്വാസനിധി അനർഹർ കൈപ്പറ്റുന്നത് തടയുവാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില …

ദുരിതാശ്വാസനിധി അനർഹർ കൈപ്പറ്റുന്നത് തടയുവാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി Read More »

മാതൃകാപരമായ പദ്ധതികൾ; ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ഉടുമ്പന്നൂർ: നൂതനവും വ്യത്യസ്തവും മാതൃകാപരവുമായ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടന്നു. 2024 ജനുവരി ഒന്നാകുമ്പോഴേക്കും പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന മുഴുവൻ ആളുകളേയും ഡിജിറ്റൽ പണമിടപാടുകളടക്കം നൂതന സാങ്കേതിക വിദ്യകളുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗങ്ങൾ പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്താക്കി ഉടുമ്പന്നൂരിനെ പ്രഖ്യാപിക്കുകയെന്നതാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വാർഡുകളിലും പ്രത്യേക കൃഷിക്കൂട്ടങ്ങൾ രൂപിച്ച് 16 ഇനം പച്ചക്കറികൾ ജൈവമാതൃകയിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി ഗ്രാമം …

മാതൃകാപരമായ പദ്ധതികൾ; ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു Read More »

ഫെയർ & ലൗലിയെ കേരളത്തിൻ്റെ ബ്രാൻഡ് അംബാസിഡറാക്കണം; മുഖ്യമന്ത്രിയെ പരിഹസിച്ച് ഷിബു ബേബി ജോൺ

കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ മുഖ്യമന്ത്രിക്കെതിരെ രം​ഗത്ത്. കരിങ്കൊടി പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പോലീസ് നടപടിയെയും വിമർശിച്ചു. ഫെയർ & ലൗലിയെ മുഖ്യമന്ത്രി കേരളത്തിൻ്റെ ബ്രാൻഡ് അംബാസിഡറാക്കണമെന്നും കറുപ്പിനെ വെളുപ്പിക്കാൻ കഴിയുന്നത് ഫെയർ ആൻഡ് ലൗലിയ്ക്ക് ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കാനത്തിൻ്റെ ഗതികേട് കണ്ടിട്ട് എങ്ങിനയാണ് ആർ.എസ്.പി എൽഡി എഫിലേക്ക് പോകുകയെന്നായിരുന്നു ആർ.എസി.പി ഇടതുമുന്നണിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. ഭരണപക്ഷത്തിൻറെ പിടിപ്പുകേടാണ് മുഖ്യമന്ത്രിയുടെ ദരിതാശ്വാസ നിധി തട്ടിപ്പെന്നും ഷിബു ബേബി ജോൺ …

ഫെയർ & ലൗലിയെ കേരളത്തിൻ്റെ ബ്രാൻഡ് അംബാസിഡറാക്കണം; മുഖ്യമന്ത്രിയെ പരിഹസിച്ച് ഷിബു ബേബി ജോൺ Read More »

കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടതെന്ന് വി.ഡി.സതീശൻ

കൊച്ചി: തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിതെന്നും ക്രമക്കേട് ഞെട്ടിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ പണ തട്ടിപ്പിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. അന്വേഷണം നടത്തിയാൽ സി.പി.എം പങ്ക് വ്യക്തമാകും. കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടത്. പ്രത്യേക അന്വേഷണസംഘം വേണം. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൻറെ അവസ്ഥയാകും. മുഖ്യമന്ത്രിയുടെ ഓഫീസാണ് സഹായം അനുവദിക്കുന്നത്. പ്രളയഫണ്ട് തട്ടിപ്പിൽ ഉൾപെടെ പാർട്ടിക്കാരെ സംരക്ഷിച്ചതിൻറെതിന്റെ ഫലമാണിതെന്നും ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വി.ഡി.സതീശൻ …

കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടതെന്ന് വി.ഡി.സതീശൻ Read More »

ദുരിതാശ്വാസ നിധി തട്ടിപ്പ്; ഏജന്റുമാരും ഇടനിലക്കാരെന്ന് വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിലെ അന്വോഷണത്തിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. സംഘടിതമായ ശ്രമം തട്ടിപ്പിന് പിന്നിലുണ്ട്. രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ ഇതുവരെ പരിശോധിച്ചു. കുറച്ചു കാലം പിന്നിലുള്ള ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ് നടത്തിയതെന്ന് മനോജ് എബ്രഹാം കൂട്ടിച്ചേർത്തു. ഇതിനിടയിൽ സർക്കാരിൽ നിന്നും പരാതികളെത്തി. അത് കൂടി വിലയിരുത്തിയായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ഏറെക്കുറെ എല്ലാ ജില്ലകളിലും ക്രമക്കേടുകൾ …

ദുരിതാശ്വാസ നിധി തട്ടിപ്പ്; ഏജന്റുമാരും ഇടനിലക്കാരെന്ന് വിജിലൻസ് ഡയറക്ടർ Read More »

പവൻ ഖേരയെ ഇറക്കിവിട്ടു; കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി വിമാനത്താവളത്തിൽ

ന്യൂഡൽഹി: നാളെ റായ്‌പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയ പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഉന്നയിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രതിഷേധം നടക്കുകയാണ്. ഇതിന്റെ ഭാ​ഗമായി റൺവേ ഉപരോധിച്ചു. വിമാനത്താവളത്തിൽ ഡൽഹി പൊലീസിന്റെ വൻ സംഘമുണ്ട്. തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത് ലഗേജിൽ പ്രശ്നമുണ്ടെന്ന് ആരോപിച്ചാണെന്ന് പവൻ ഖേര അറിയിച്ചു. കൂടാതെ റായ്പൂരിലേക്ക് പോകാനാവില്ലെന്നും ഡൽഹി പൊലീസ് ഡി.സി.പിക്ക് കാണണമെന്നുമായിരുന്നു വിമാനത്തിൽ നിന്ന് …

പവൻ ഖേരയെ ഇറക്കിവിട്ടു; കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി വിമാനത്താവളത്തിൽ Read More »

ഒ.പനീർസെൽവത്തിന് കനത്ത തിരിച്ചടി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന് തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയിലെ അധികാര തർക്കത്തിൽ തിരിച്ചടി. ഇടപ്പാടി പളനിസ്വാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. പനീർസെൽവം പക്ഷം മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. എടപ്പാടി പളനിസ്വാമി എ.ഐ.എ.ഡി.എം.കെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായത്‌ പാർട്ടിയുടെ നിയമാവലിയിൽ ജനറൽ കൗൺസിൽ വരുത്തിയ ഭേദഗതിയിലൂടെയായിരുന്നു. ഭരണഘടന ഭേദഗതിയിലൂടെ …

ഒ.പനീർസെൽവത്തിന് കനത്ത തിരിച്ചടി Read More »

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം നാല്‌ വർഷത്തിനുള്ളിൽ പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത നാല്‌ വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 4000 സ്റ്റാർട്ടപ്‌ മുഖേന 40,000 തൊഴിലവസരം സൃഷ്ടിക്കാനായെന്ന്‌ സംസ്ഥാന വനിതാ വികസന കോർപറേഷന്റെ 35–-ാം വാർഷികവും കെ ആർ ഗൗരിയമ്മ എൻഡോവ്‌മെന്റ്‌ പ്രഖ്യാപനവും നിർവഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. സംരംഭക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കാനാകണം. തൊഴിൽരംഗത്തെയും വ്യവസായരംഗത്തെയും സ്ത്രീകളുടെ പിന്നോട്ടടി പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു. സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിച്ച 1.33 ലക്ഷം സംരംഭത്തിൽ 43,000ത്തിലധികം സ്ത്രീകളുടേതാണ്. ആകെ …

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം നാല്‌ വർഷത്തിനുള്ളിൽ പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി Read More »

യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത് ജനകീയ സമരമല്ല സർക്കാരിനെതിരെ നടത്തുന്ന കലാപശ്രമാണ്; എം.വി.​ഗോവിന്ദൻ

കണ്ണൂർ: യു.ഡി.എഫും ബി.ജെ.പിയും സമരത്തിന്റെ മറവിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്ന കലാപശ്രമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത് ജനകീയ സമരമല്ല. സമരക്കാർക്ക് അപകടം ഉണ്ടാവാതിരിക്കാനാണ് കൂടുതൽ പൊലീസ് വിന്യാസമെന്നും എം.വി.​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന് ജാഥയിൽ എവിടെ വേണെങ്കിലും വരാമെന്നും എൽ.ഡി.എഫ് കൺവീനർക്ക് പ്രത്യേക ജില്ല ഒന്നുമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം.വി.ഗോവിന്ദൻ മറുപടി നൽകി. ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് സി.പി.ഐ(എം) ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും …

യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത് ജനകീയ സമരമല്ല സർക്കാരിനെതിരെ നടത്തുന്ന കലാപശ്രമാണ്; എം.വി.​ഗോവിന്ദൻ Read More »

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി നൽകി

ന്യൂഡൽഹി: സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്‌മി നേതാവുമായ മനീഷ്‌ സിസോദിയയെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി. അഴിമതി നിരോധനനിയമത്തിലെ 17–-ാം വകുപ്പ്‌ പ്രകാരം മനീഷ്‌ സിസോദിയയെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡൽഹി ലെഫ്‌റ്റനന്റ്‌ ഗവർണർ വി.കെ.സക്‌സേനയെ അറിയിച്ചു. പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി തേടി സി.ബി.ഐ ലെഫ്‌. ഗവർണർക്ക്‌ അപേക്ഷ നൽകിയിരുന്നു. 2015ൽ ആംആദ്‌മി അധികാരത്തിൽ എത്തിയതിന്‌ പിന്നാലെ അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ഫീഡ്‌ബാക്ക്‌ …

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി നൽകി Read More »

ആകാശ് തില്ലങ്കേരി വിവാദം; ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ശുദ്ധീകരണം നടത്തുമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ: നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകുമെന്നും ഈ കളയെല്ലാം പാർട്ടി പറിച്ചു കളയുമെന്നും ആകാശ് തില്ലങ്കേരി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സൂചിപ്പിച്ചു. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം, ശുഹൈബ് വധത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പരാമർശങ്ങൾക്ക് പി.ജയരാജനെ തന്നെ രംഗത്തിറക്കിയായിരുന്നു സി.പി.എം മറുപടി നൽകിയത്. തില്ലങ്കേരിയിലെ …

ആകാശ് തില്ലങ്കേരി വിവാദം; ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ശുദ്ധീകരണം നടത്തുമെന്ന് എം.വി.ഗോവിന്ദൻ Read More »

പ്ലീനറി സമ്മേളനം നാളെ; പ്രവ‍ർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും

ന്യൂഡൽഹി: നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനം ആരംഭിക്കും. ഇതിനിടയിലാണ് പ്രവ‍ർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരിന്റെ പേരുൾപ്പെടുത്തിയിരിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. തരൂരിനെ പ്രത്യേക ക്ഷണിതാവായെങ്കിലും സമിതിയിലേക്ക് എത്തിക്കുമെന്നാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. ശശി തരൂരിൻ്റെ പേര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ്. നാളെ തുടങ്ങുന്ന സമ്മേളനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷ സഖ്യത്തിലടക്കമുള്ള നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. സമതിയിലേക്ക് …

പ്ലീനറി സമ്മേളനം നാളെ; പ്രവ‍ർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും Read More »

ജീവനക്കാർക്ക് നൽകാൻ പണമില്ല; ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് അറിയിച്ച് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. ചിന്തയുടെ ശമ്പള കുടിശിക അടക്കം 26 ലക്ഷം രൂപയാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇതിൽ 18 ലക്ഷം രൂപ അനുവദിച്ചു. യുവജന കമ്മീഷന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. എന്നാൽ ഇത് തികയാതെ വരുകയും ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിക്കുകയുമായിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന 18 ലക്ഷം.

എം.പി.ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്‌ന പുരസ്‌‌കാരത്തിന് അർഹനായ ഡോ. ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി സഹപ്രവർത്തകരെ അഭിനന്ദിച്ചത്. “സൻസദ് രത്‌‌ന പുരസ്‌‌കാരത്തിന് അർഹരായ പാർലമെന്റിലെ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. സമ്പന്നമായ ഉൾക്കാഴ്‌ചകളാൽ പാർലമെന്ററി നടപടികളെ സമ്പന്നമാക്കാൻ അവർക്ക് കഴിയട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും എംപിമാർക്ക് അഭിനന്ദനങ്ങൾ നേർന്നു.

യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ കൊലവിളി

കോഴിക്കോട്‌: കമ്മീഷണർ ഓഫീസിലേക്ക്‌ യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ നേതാക്കളുടെ കൊലവിളി പ്രസംഗം. യുവമോർച്ച പ്രവർത്തനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി ഐയുടെ കൈവെട്ടുമെന്നായിരുന്നു ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി സി മോഹനനന്റെ കൊലവിളി. കാക്കിയിൽ ആല്ലായിരുന്നില്ലെങ്കിൽ ശവം ഒഴുകി നടക്കുമായിരുന്നെന്നാണ് ബി.ജെ.പി ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ റിനീഷ് ഭീഷണി മുഴക്കിയത്‌. യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച സി ഐയെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിനിടെയായിരുന്നു കൊലവിളി മുഴക്കിയത്‌. മാർച്ചിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടായെങ്കിലും …

യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ കൊലവിളി Read More »

ഷെല്ലി ഒബ്രോയിയെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു

ന്യൂഡൽഹി: ആം ആദ്മിയുടെ ഷെല്ലി ഒബ്രോയിയെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. ബിജെപിയുടെ മേയർ സ്ഥാനാർഥി രേഖ ഗുപ്തയ്‌ക്കെതിരെ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഷെല്ലി ഒബ്രോയുടെ വിജയം. എ എ പി- ബി ജെ പി കൗൺസിലർമാരുടെ കയ്യാങ്കളിയെ തുടർന്ന് മൂന്ന് തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ബുധനാഴ്‌ച നടന്നത്.

വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്; എം.വി.ഗോവിന്ദൻ

കണ്ണൂർ: കോൺഗ്രസ്‌– ലീഗ്‌- വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ്‌ ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ച നടന്നതെന്ന സി.പി.ഐ(എം) ആരോപണം ശരിവെക്കുന്നതാണ്‌ കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർ.എസ്‌.എസുമായി ചർച്ച നടത്തിയതിന്‌ ഞങ്ങൾക്ക്‌ എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന്‌ ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാടായിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ കൂടിയായ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ …

വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്; എം.വി.ഗോവിന്ദൻ Read More »

അദാനി വിഷയത്തിൽ പ്രതിഷേധിച്ച എം.പിമാർക്കെതിരെ നടപടി വന്നേക്കും

ന്യൂഡൽഹി: അദാനിക്കെതിരായ ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തലില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്‍റ് തടസ്സപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച പന്ത്രണ്ട് എം.പിമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭയിലെ അം​ഗങ്ങൾക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യസഭാ അധ്യക്ഷൻ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച 12 ആളുകളുടെ പേരുകള്‍ പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. മൂന്ന് എ.എ.പി എംപിമാരുടെയും ഒമ്പത് കോണ്‍ഗ്രസ് എം.പിമാരുടെയും പേരുകളാണ് നല്‍കിയത്.

കേരളം ജലബജറ്റിലൂടെ പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണ്; എം.ബി.രാജേഷ്

തിരുവനന്തപുരം: ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാൻ ആഗോള നടപടികൾക്കു പുറമെ പ്രാദേശിക ഇടപെടലുകളും വേണം. ഇത്തരത്തിലുള്ള സുപ്രധാന ഇടപെടലാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറാക്കുന്ന ജലബജറ്റെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലബജറ്റ് ബ്രോഷർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനു …

കേരളം ജലബജറ്റിലൂടെ പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണ്; എം.ബി.രാജേഷ് Read More »

കെ.എസ്‌‌.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം; എൻ.ടി.ശിവരാജൻ ജനറൽ സെക്രട്ടറി, ഡി.സുധീഷ് പ്രസിഡന്റ്

കാഞ്ഞങ്ങാട്: എൻ.ടി.ശിവരാജനെ ജനറൽ സെക്രട്ടറിയായും ഡി.സുധീഷിനെ പ്രസിഡന്റായും കെ.എസ്‌‌.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി.കെ.എ.ഷാഫിയാണ് ട്രഷറർ. എ.കെ.ബീന(കണ്ണൂർ), എൽ.മാഗി(എറണാകുളം), കെ.വി.ബെന്നി(എറണാകുളം), കെ.സി.മഹേഷ്(കണ്ണൂർ), എം.എ.അരുൺകുമാർ(പാലക്കാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.ബദറുന്നീസ (മലപ്പുറം), കെ.രാഘവൻ(കാസർഗോഡ്), എ.നജീബ്(തിരുവനന്തപുരം), എം.കെ.നൗഷാദലി(പാലക്കാട്), പി.ജെ.ബിനേഷ്(വയനാട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി

കൊച്ചി: പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പരാതിയും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താൻ തന്നെ പരാതികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും. വിദ്യാഭ്യാസ ഓഫീസർമാർ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് …

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി Read More »

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ നിന്നും:‘ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ലോകമെമ്പാടും നിലനില്‍ക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്. മാതൃഭാഷയെ …

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി Read More »

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ

കാസർകോട്: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി രാവിലെ വാർത്തസമ്മേളനം നടത്തുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ എം വി ഗോവിന്ദൻ. ബിജെപിയെ വലിയ തോതിൽ എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ല. …

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ Read More »

സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് സ്ത്രീകളെ പരിഗണിക്കാതെ ലീഗ്; വനിതാ ലീഗുണ്ടെന്ന് പി.എം.എ.സലാം

കോഴിക്കോട്: ഇത്തവണയും മുസ്ലീം ലീഗിൽ വനിതകൾക്ക് ഭാരവാഹിത്വമില്ല. പാർട്ടി അംഗത്വത്തിൽ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായില്ല. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചത്. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് പാർട്ടിയുടെ തീരുമാനം. പാർട്ടിക്ക് 2.50 ലക്ഷം അംഗങ്ങൾ പുതിയതായി വന്നു. ആകെ അംഗങ്ങളിൽ 51 ശതമാനമാണ് വനിതകൾ. പക്ഷേ ഈ പ്രാതിനിധ്യം അംഗത്വത്തിൽ മാത്രം മതിയെന്നാണ് പാർട്ടിയുടെ നിലപാട്. അടുത്ത മാസം …

സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് സ്ത്രീകളെ പരിഗണിക്കാതെ ലീഗ്; വനിതാ ലീഗുണ്ടെന്ന് പി.എം.എ.സലാം Read More »

രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി. ഇനി മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര ഭരണ സമിതികളിൽ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. …

രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി Read More »

സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.പി കെ.സുധാകരന്‍

തിരുവനന്തപുരം: പി.കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയെ ഇപ്പോള്‍ പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോള്‍ അത് അധോലോക സംഘമായി മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.പി കെ.സുധാകരന്‍. സി.പി.എം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണു കിടക്കുമ്പോള്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണ്?. സി.പി.എമ്മിന്റെ പങ്ക് സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യക്തമായ അതീവഗുരുതരമായ സാഹചര്യമുള്ളപ്പോള്‍ ദേശീയ …

സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.പി കെ.സുധാകരന്‍ Read More »

‘കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും മറ്റും ഫിക്സ് ചെയ്താൽ നടപടി സ്വീകരിക്കും’; ഗതാഗത മന്ത്രി

തിരുവനന്തപുരം: വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വാഹനങ്ങളിലെ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഇറപ്പുവരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെക്കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ …

‘കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും മറ്റും ഫിക്സ് ചെയ്താൽ നടപടി സ്വീകരിക്കും’; ഗതാഗത മന്ത്രി Read More »