മയക്കുമരുന്നിന് അടിമയായ അച്ഛൻ എട്ടുവയസുകാരിയെ കല്ലുകളും ടൈലുകളും ഉപയോഗിച്ച് തലക്കടിച്ച് കൊന്നു, കുട്ടി നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി
ഇൻഡോർ: മധ്യപ്രദേശിൽ സ്വന്തം കുഞ്ഞിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന അച്ഛൻ അറസ്റ്റിൽ. നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് എട്ടുവയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മയക്കുമരുന്നിന് അടിമയായ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവരുടെ കുടുബം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുന്നത് തന്നെ അലോസരപ്പെടുത്തിയെന്നും പ്രതി പറഞ്ഞു. ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടുന്നതിനാണ് താൻ മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയെന്ന് ഡെപ്യൂട്ടി …