ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ വാദം 31ലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിശദവാദത്തിനായി 31ലേക്ക് മാറ്റി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും തെളിവ് ലഭിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് വിചാരണക്കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ജസ്‌റ്റിസ് പി.ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്.