Timely news thodupuzha

logo

Positive

മണിപ്പൂര്‍ കലാപം; കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും

ന്യൂഡൽഹി: മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. 9 വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം. സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് വിദ്യാര്‍ഥികളുടെ താമസം. സര്‍വകലാശാലയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാര്‍ഗങ്ങള്‍ തേടാനോ സാധിക്കില്ല. സര്‍വകലാശാലയ്ക്കുള്ളിലും ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്. സര്‍വകലാശാലയും ഹോസ്റ്റലും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. …

മണിപ്പൂര്‍ കലാപം; കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും Read More »

മൂന്നു പതിറ്റാണ്ടിനുശേഷം ഡോ.ആർ.ബിന്ദു കഥകളിവേഷത്തിൽ അരങ്ങിലെത്തുന്നു

ഇരിങ്ങാലക്കുട: മന്ത്രി ഡോ.ആർ.ബിന്ദു മൂന്നു പതിറ്റാണ്ടിനുശേഷം വീണ്ടും കഥകളിവേഷത്തിൽ അരങ്ങിലെത്തുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിവസമായ ഞായറാഴ്‌ച രാത്രി ഏഴിന് സംഗമം വേദിയിലാണ് നളചരിതം ഒന്നാം ദിവസം കഥകളിയിൽ മന്ത്രി ആർ.ബിന്ദു വീണ്ടും ചായമിടുന്നത്. 1980 കളുടെ അവസാനത്തിൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കഥകളി കിരീടം നേടിയ ബിന്ദു തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ദമയന്തിയെയാണ് വീണ്ടും അരങ്ങിൽ അവതരിപ്പിക്കുന്നത്. ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് ഡോ.ബിന്ദു കഥകളി അവതരിപ്പിക്കുന്നത്. ജയശ്രീ ഗോപിയും സി.എം.ബീനയും …

മൂന്നു പതിറ്റാണ്ടിനുശേഷം ഡോ.ആർ.ബിന്ദു കഥകളിവേഷത്തിൽ അരങ്ങിലെത്തുന്നു Read More »

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ

തിരുവനന്തപുരം: ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ. വേദികളായി പരിഗണിക്കുന്നതിന് ബിസിസിഐ തയാറാക്കിയ പതിനഞ്ച് സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് ഗ്രീൻഫീൽഡും ഉൾപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദ്, നാഗ്‌പുർ, ബംഗളൂരു, മുംബൈ, ലഖ്നൗ, ഗോഹട്ടി, ഹൈദരാബാദ്, കോൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങളും പട്ടികയിലുണ്ട്. ഇന്ത്യ – പാക്കിസ്ഥാൻ മത്സരവും ഫൈനലും അടക്കം പ്രധാന മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് സൂചന. ഒരു ലക്ഷത്തോളം …

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ Read More »

ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ്‌ അവസാനിച്ചു

ഉഡൈന്‍: ഇറ്റാലിയൻ ലീഗ്‌ ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ്‌ അവസാനിച്ചു. ഉഡിനിസിനെതിരായ മത്സരത്തില്‍ സമനില നേടിയതോടെയാണ് നാപോളി ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ടത്‌. 33 വര്‍ഷത്തിനുശേഷമാണ് ടീം ഇറ്റാലിയന്‍ സീരി എ ജേതാക്കളായത്. സാന്‍ഡി ലോവ്‌റിച്ചിലൂടെ ഉഡിനിസ് ആദ്യം മുന്നിലെത്തിയെങ്കിലും സൂപ്പര്‍ താരം വിക്‌ടര്‍ ഒസിംഹെനിലൂടെ നാപോളി ഒരു ഗോള്‍ മടക്കി സമനില നേടി. അഞ്ച് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ആധികാരികമായാണ് 33 വര്‍ഷത്തിനുശേഷം നാപോളി കിരീടം നേടുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 25 വിജയവും അഞ്ച് …

ഫുട്‌ബോൾ കിരീടമുയർത്താനുള്ള നാപോളിയുടെ കാത്തിരിപ്പ്‌ അവസാനിച്ചു Read More »

കൊല്ലം ജില്ലയിലെ അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി

തിരുവനന്തപുരം: ദീർഘകാലമായ ജനങ്ങളുടെ ആവശ്യമായ കൊല്ലം ജില്ലയിലെ അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമാക്കി എൽഡിഎഫ് സർക്കാർ. ആയൂര്‍ അഞ്ചല്‍ റോഡും പുനലൂര്‍ റോഡും ബന്ധിപ്പിച്ചാണ് ഈ ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 10 മീറ്റര്‍ വീതിയില്‍ റോഡും രണ്ട് മീറ്റര്‍ വീതിയില്‍ ഓടയും നടപ്പാതയും ഉള്‍പ്പെടുത്തി ആധുനിരനിലവാരത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബൈപാസ് 17ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങൾക്കായി തുറന്നു നൽകും. കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബൈപാസിന്റെ നിർമാണം. ആകെ ദൂരം 2.1 കിലോമീറ്ററാണ്.

3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയ്ക്ക് മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി. ബീച്ചിലേക്കുള്ള യാക്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും …

3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വോളന്റിയർമാരെ നിയമിക്കുന്നു

തൊടുപുഴ: കേരള ജല അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ പൈനാവ് കാര്യായത്തിന്റെ കീഴിൽ വരുന്ന ജല ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വോളന്റിയർമാരെ നിയമിക്കുന്നു. വാഴത്തോപ്പ്, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് 179 ദിവസത്തിൽ കവിയാത്ത കാലത്തേക്ക് 631 രൂപ ദിവസ വേതനം അടിസ്ഥാനത്തിലാണ് വോളന്റിയർമാരെ ( IMIS കോ ഓർഡിനേറ്റർമാരെ) നിയമിക്കുന്നത്. സിവിൽ, മെക്കാനിക്കൽ എഞ്ചനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനവും ജല വിതരണ രംഗത്ത് …

ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വോളന്റിയർമാരെ നിയമിക്കുന്നു Read More »

മെയ്തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെച്ചൊല്ലി ഉണ്ടായ പ്രതിഷേധം ശക്തമാവുന്നു

ഇംഫാൽ: മണിപ്പൂരിലെ ഭൂരിഭാഗം വരുന്ന മെയ്തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെച്ചൊല്ലി ഉണ്ടായ പ്രതിഷേധം ശക്തമാവുന്നു. പട്ടികജാതി പദവി നൽകുന്നതുമായി സംബന്ധിച്ച് ആദിവാസി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് മെയ്തി സമുദായത്തെ ഗോത്രവർഗത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെയാണ് സംഘർഷത്തിന് തുടക്കമാവുന്നത്. മണിപ്പൂരിന്‍റെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി വിഭാഗക്കാർ മണിപ്പൂർ താഴ്വരകളിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായാണ് മെയ്തി വിഭാഗം …

മെയ്തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെച്ചൊല്ലി ഉണ്ടായ പ്രതിഷേധം ശക്തമാവുന്നു Read More »

2011 ൽ വിരമിച്ച ജീവനക്കാരിക്ക് പെൻഷൻ ആനുകൂല്യങ്ങൾ രണ്ടു മാസത്തിനകം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

തൊടുപുഴ: ഇടുക്കി ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും 2011 ൽ വിരമിച്ച ജീവനക്കാരിക്ക് രണ്ടു മാസത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പരാതിക്കാരിയായ കരിങ്കുന്നം വടക്കുമുറി ചേരിക്കൽ വീട്ടിൽ എ. കെ. വത്സമ്മക്ക് 2009 ന് മുമ്പ്അനുവദിച്ച ഹയർ ഗ്രേഡ് സംബന്ധിച്ച അപാകതകൾ കാരണമാണ് ആനുകൂല്യം നൽകാൻ തടസ്സമെന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം കോടതി പോലും അംഗീകരിക്കില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയുടെ കുറ്റം കൊണ്ടല്ലാതെ സംഭവിച്ച …

2011 ൽ വിരമിച്ച ജീവനക്കാരിക്ക് പെൻഷൻ ആനുകൂല്യങ്ങൾ രണ്ടു മാസത്തിനകം നൽകണം; മനുഷ്യാവകാശ കമ്മീഷൻ Read More »

വിങ്ങ്സ് – 2023; സെന്റ് സെബാസ്റ്റ്യൻസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ അവധിക്കാല കായിക പരിശീലനം വിങ്ങ്സ് – 2023 ആരംഭിച്ചു. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഹാൻഡ് ബോൾ, നെറ്റ് ബോൾ, വടംവലി, അത്ലറ്റിക്സെന്ന ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്. സ്കൂൾ മാനേജർ ഡോക്ടർ സ്റ്റാൻലി കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, പി.റ്റി.എ പ്രസിഡന്റ് ബിജു ജോർജ്, കായികാധ്യാപകൻ മാത്യു ജോസ് എന്നിവർ പ്രസംഗിച്ചു. വിദഗ്ധരായ പരിശീലകർ നേതൃത്വം നൽകുന്ന …

വിങ്ങ്സ് – 2023; സെന്റ് സെബാസ്റ്റ്യൻസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു Read More »

മുതലക്കോടം സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹൈസ്കൂളിൽ പൂർവവിദ്യാർഥി സംഗമം മെയ് 6ന്

മുതലക്കോടം: സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തപ്പെടുന്നു. മെയ് 6 ശനിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം. സ്കൂളിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന യോഗത്തിൽ വച്ച് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും പൂർവ്വ അധ്യാപകരെയും മറ്റ് സ്റ്റാഫുകളെയും പ്രത്യേകമായി ക്ഷണിക്കുന്നതായി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാന്റി ജോസഫ് അറിയിച്ചു.

തൊഴിൽ കാർഡ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ

കട്ടപ്പന: വ്യാജ വിവാഹ ഏജന്റുമാരെയും വിവാഹ ഏജൻസികളെയും തടയുന്നതിന് ലേബർ ഓഫീസ് മുഖേന വിവാഹ ഏജന്റുമാർക്കും വിവാഹ ഏജൻസികൾക്കും തൊഴിൽ കാർഡ് അനുവദിക്കണമെന്നും വിവാഹ ബ്യൂറോകൾക്കും മാട്രിമോണിയലുകൾക്കും ലേബർ ലൈസൻസ് നിർബന്ധമാക്കണമെന്നും കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഇടുക്കി ജില്ല സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. കട്ടപ്പന അനുഗ്രഹ മാര്യേജ് ബ്യൂറോ ഓഫീസ് ഹാളിൽ വച്ച് നടന്ന സമ്മേളനം സംഘടനയുടെ രക്ഷാധികാരി മീനാക്ഷി കയ്പ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ …

തൊഴിൽ കാർഡ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ Read More »

തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽനിന്ന് നിരവധിപേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്‌. റെയിൽവേക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്വവർഗ വിവാഹം; പഠനത്തിനായി ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സ്വവർഗ വിവാഹിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിനായി ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുൻപിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത കോടതിയിൽ ഹാജരായി. ജസ്റ്റിസ്മാരായ എസ് കെ കോൾ, എസ് ആർ ഭട്ട്, ഹിമ കോഹ്‌ലി, പി …

സ്വവർഗ വിവാഹം; പഠനത്തിനായി ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ Read More »

ബി.ജെ.പി നേതാവിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി.ഉഷ

ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം തുടരുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി.ഉഷ. അതേ സമയം സമരപ്പന്തലിലെത്തിയ ഉഷയ്‌ക്കെതിരേ സമരാനുകൂലികൾ പ്രതിഷേധിച്ചതും കാർ തടഞ്ഞതും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമെന്ന പി.ടി.ഉഷയുടെ പ്രതികരണം വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ലൈംഗിക അതിക്രമ കേസിൽ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക് …

ബി.ജെ.പി നേതാവിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി.ഉഷ Read More »

ഓർമ്മപ്പൂക്കൾ മേയ് 5ന് അരങ്ങേറും

മുംബൈ: സപ്തസ്വര മുംബൈയും മുംബൈ മലയാളി ഒഫീഷ്യലും അണിയിച്ചൊരുക്കുന്ന ഓർമ്മപ്പൂക്കളെന്ന ഭാവഗീതങ്ങൾ മേയ് 5 ന് അരങ്ങേറുന്നു. മുംബൈ മലയാളികളുടെ പ്രിയപ്പെട്ട ഗായിക ആയിരുന്ന ദേവിക അഴകേശൻ്റെ സ്മരണാർത്ഥമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. “ഓർമ്മപ്പൂക്കളെന്ന്” പേരിട്ടിരിക്കുന്ന പരിപാടി മാട്ടുങ്ക ഈസ്റ്റിലെ മൈസൂർ അസോസിയേഷൻ ഹാളിൽ വൈകീട്ട് 7 മണിക്ക് തുടങ്ങും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9821478494, 981969742.

കാളിയുടെ ചിത്രം വികലമായി ചിത്രീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി

യുക്രെയ്ൻ: ഹിന്ദു ദേവതയായ കാളിയുടെ ചിത്രം യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം വികലമായി ട്വീറ്റ് ചെയ്തത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. ഒരു സ്ഫോടന പുകയിൽ കാളി ദേവിയുടെ ചിത്രം സൂപ്പർഇമ്പോസ് ചെയ്തുകൊണ്ട് “കലയുടെ സൃഷ്ടിയെ”ന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. മർലിൻ മൺറോയുടെ പ്രസിദ്ധമായ ചിത്രത്തെ അനുകരിച്ചാണ് ഇതു തയാറാക്കിയിരുന്നത്. എന്നാൽ, ഇത് ഹൈന്ദവ വികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്ൻ മാപ്പ് പറയണമെന്നും നിരവധി പേർ …

കാളിയുടെ ചിത്രം വികലമായി ചിത്രീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി Read More »

സമ്മർ നെസ്റ്റ് -2023; കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ കലാ കായിക വ്യക്തിത്വ വികസന ക്യാമ്പ് ആരംഭിച്ചു

ഇടുക്കി: കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ കലാ കായിക വ്യക്തിത്വ വികസന ക്യാമ്പ് സമ്മർ നെസ്റ്റ് -2023 ആരംഭിച്ചു. പ്രശസ്ത എഴുത്തുകാരനും സോക്രട്ടറീസ് അക്കാദമി ഡയറക്ടറുമായ അജയ് വേണു പെരിങ്ങാശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.ആന്റണി പുലിമലയിൽ, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷൈജി ജോസ് , ക്യാമ്പ് കോർഡിനേറ്റർമാരായ ശ്രീ. പോൾ സേവ്യർ , ശ്രീമതി റോണിയ സാലസ് , വിദ്യാർത്ഥി പ്രതിനിധി നസ്രിയ ഷെമീർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ …

സമ്മർ നെസ്റ്റ് -2023; കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ കലാ കായിക വ്യക്തിത്വ വികസന ക്യാമ്പ് ആരംഭിച്ചു Read More »

ഇ.പി.എഫ്‌.ഒ പെൻഷൻ; ജോയിന്റ് ഓപ്‌ഷൻ നൽകുന്നതിൽ തൊഴിലുടമകൾക്ക് സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന്‌ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ കമ്മീഷണർ ഹൈക്കോടതിയിൽ

കൊച്ചി: ഉയർന്ന പി.എഫ് പെൻഷന് ജോയിന്റ് ഓപ്‌ഷൻ നൽകുന്നതിൽ തൊഴിലുടമകൾക്ക് സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന്‌ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്‌ച സമയപരിധി അവസാനിക്കാനിരിക്കെ കെ.എസ്‌.എഫ്‌.ഇ നൽകിയ ഹർജിയിലാണ്‌ ഇ.പി.എഫ്‌.ഒ അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്‌. ഇത്‌ രേഖപ്പെടുത്തിയ ജസ്‌റ്റിസ്‌ മുരളി പുരുഷോത്തമൻ വിശദമായ പ്രസ്‌താവന സമർപ്പിക്കാൻ ഇ.പി.എഫ്‌.ഒയ്‌ക്ക്‌ മെയ്‌ 30 വരെ സമയം നൽകി. പെൻഷൻ പദ്ധതി തുടങ്ങിയതുമുതലുള്ള ഓരോ ജീവനക്കാരന്റെയും ശമ്പള പി.എഫ് വിഹിതം സംബന്ധിച്ച ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകമായി തൊഴിലുടമ …

ഇ.പി.എഫ്‌.ഒ പെൻഷൻ; ജോയിന്റ് ഓപ്‌ഷൻ നൽകുന്നതിൽ തൊഴിലുടമകൾക്ക് സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന്‌ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ കമ്മീഷണർ ഹൈക്കോടതിയിൽ Read More »

കെ ഫോൺ ഉടുമ്പന്നൂരിലും യാഥാർത്ഥ്യമായി

ഇടുക്കി: ഇന്റർനെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കേരള ഗവൺമെന്റിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ) ഉടുമ്പന്നൂർ പഞ്ചായത്തിൽ സേവനം ലഭ്യമായിത്തുടങ്ങി.കേരള വിഷൻ ബ്രോഡ് ബാന്റിന്റെ സഹകരണത്തോടെ ഉടുമ്പന്നൂർ മെഗാ കമ്യൂണിക്കേഷൻ കേബിൾ നെറ്റ് വർക്കാണ് ഉടുമ്പന്നൂർ പഞ്ചായത്തിൽ സേവനം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തിലെ ആദ്യ കണക്ഷൻ ഉടുമ്പന്നൂർ കുന്നത്ത് കെ.കെ.ഷാജിക്ക് നൽകിക്കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ സുലൈ ഷ സലിം …

കെ ഫോൺ ഉടുമ്പന്നൂരിലും യാഥാർത്ഥ്യമായി Read More »

ദി കേരള സ്റ്റോറി കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്ന് സംവിധായകൻ

ന്യൂഡൽഹി: “ദി കേരള സ്റ്റോറി” സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്ന് സംവിധായകൻ സുദീപ്തോ സെൻ. സിനിമയിൽ കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലുമില്ല. സിനിമയ്ക്കായി ബിജെപിയുടേയോ കേന്ദ്ര സർക്കാരിൻറേയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയല്ല താൻ സിനിമ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ലൗ ജിഹാദ് എന്ന പരാമർശമില്ല. പ്രണയം നടിച്ച് പെൺകുട്ടികൾ ചതിയിൽ വീഴുന്നത് മാത്രമാണ് സിനിമയിലുള്ളത്. ഇതുകൂടാതെ മതപരിവർത്തനത്തിലൂടെ രാജ്യം വിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചു തന്നെ നിൽക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമർശം …

ദി കേരള സ്റ്റോറി കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്ന് സംവിധായകൻ Read More »

ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു

തൊടുപുഴ: അതിരുകളില്ലാത്ത മാനവികതയുടെ സന്ദേശമാണ് ഹജ്ജ് പകർന്ന് നൽകുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് കുന്നം ദാറുൽ ഫതഹ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഹജ്ജ്കമ്മിറ്റി ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ അബ്ദുൾ സലാം സഖാഫി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഓൺലൈൻ സന്ദേശം നൽകി. ദാറുൽ ഫതഹ് ജന.സെക്രട്ടറി അബ്ദുൽ കരിം സഖാഫി മുഖ്യ പ്രഭാഷണം നടത്തി. …

ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു Read More »

ആയിരത്തോളം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ രാജമ്മ.കെ.പിക്ക് യാത്രയയപ്പ് നൽകി പൗരസമിതിയുടെ

ചെറുതോണി: 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അംഗൻവാടി അധ്യാപിക രാജമ്മ.കെ.പിക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 1983 ലാണ് ലക്ഷം കവല സ്വദേശിയായ രാജമ്മ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളം അംഗൻവാടിയിൽ 17 വർഷം സേവനം അനുഷ്ഠിച്ചു. തുടർന്ന് ലക്ഷം കവല അംഗൻവാടിയിൽ രണ്ടര വർഷവും അതിനുശേഷം സ്കൂൾ സിറ്റി അംഗൻവാടിയിൽ നീണ്ട 23 വർഷവും കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. കൊച്ചു വാഴത്തോപ്പ് സ്കൂൾ സിറ്റി അംഗൻവാടിയിൽ …

ആയിരത്തോളം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ രാജമ്മ.കെ.പിക്ക് യാത്രയയപ്പ് നൽകി പൗരസമിതിയുടെ Read More »

പ്രവേശനോത്സവത്തിലൂടെ മദ്രസാ അദ്യാനവർഷത്തിന് തുടക്കമായി, മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യം; ജലീൽ ഫൈസി

മുതലക്കോടം: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യമാണന്ന് സമസ്ത കേരള ജംഇത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി ജലീൽ ഫൈസി പറഞ്ഞു. അറിവ് നുകരാം വിജയം നേടാം എന്ന പ്രമേയത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്രസാ പ്രവേശനോത്സവത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുതലക്കോടം പഴേരി അൻസാറുൽ ഇസ്‌ലാം മദ്രസയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിദ്യഭ്യാസം ശാസ്ത്രീയമായി മദ്രസകളിലൂടെ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂവെന്നും, സമുദായം വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ സമാധാനത്തിൻ്റേയും, …

പ്രവേശനോത്സവത്തിലൂടെ മദ്രസാ അദ്യാനവർഷത്തിന് തുടക്കമായി, മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യം; ജലീൽ ഫൈസി Read More »

നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യം; ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ

ഇലഞ്ഞി: കേരളത്തിന്റെ നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയഞ്ചാം ജന്മദിന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇലഞ്ഞി ഫൊറോന പള്ളിയിൽ നടന്ന സമ്മേളനം വെരി. റവ. ഫാ.ജോസഫ് ഇടത്തുംപറമ്പിൽ ഉൽഘാടനം ചെയ്തു. കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാൻ ഇടയാക്കിയ ഉത്തരവാദിത്വപ്രക്ഷോഭം, മലയാളി മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭം എന്നിവയ്ക്ക് നേതൃത്വം കൊടുത്തത് കത്തോലിക്കാ കോൺഗ്രസാണ്. കർഷക …

നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യം; ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ Read More »

കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, കോർപറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിലുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ച. കേന്ദ്ര ട്രേഡ്‌ യൂണിയനുകളുമായി സഹകരിച്ച്‌ വൻ പോരാട്ടങ്ങൾക്ക്‌ തുടക്കം കുറിക്കുമെന്ന്‌ ദേശീയ സമിതിക്കുശേഷം കിസാൻ മോർച്ച നേതാക്കൾ പ്രഖ്യാപിച്ചു. ആഗസ്ത് ഒന്നു മുതൽ 15 വരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്, ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ -എന്നിവയുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്ര നടപടി …

കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ച Read More »

സുഡാനിൽനിന്ന്‌ ഞായറാഴ്ച 22 മലയാളികൾകൂടി തിരിച്ചെത്തി

തിരുവനന്തപുരം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽനിന്ന്‌ ഞായറാഴ്ച 22 മലയാളികൾകൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡൽഹിയിൽനിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ ഒമ്പതുപേർ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇതോടെ നാലുദിവസത്തിനുള്ളിൽ സുഡാനിൽനിന്ന്‌ നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി. തിങ്കളാഴ്ച 180 പേർകൂടി കൊച്ചിയിലെത്തിയേക്കും. ജിദ്ദയിൽനിന്ന്‌ 180 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ഒരു വിമാനം നേരിട്ട് ഞായർ രാവിലെ ആറോടെ കൊച്ചിയിലെത്തും. ബംഗളൂരുവിൽനിന്ന് 40 പേരും ഡൽഹിയിൽനിന്ന് 33 പേരും മുംബൈയിൽനിന്ന് ഏഴുപേരുമാണ്‌ ഇതിനോടകം …

സുഡാനിൽനിന്ന്‌ ഞായറാഴ്ച 22 മലയാളികൾകൂടി തിരിച്ചെത്തി Read More »

ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തവർ 11556 ആളുകൾ

കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആദ്യദിനത്തിൽ 6559 പേരാണ് യാത്ര ചെയ്തതെങ്കിൽ ഇന്നലെ ഒരു ദിവസം മാത്രം അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തുവെന്ന കണക്കാണ് പുറത്ത് വരുന്നത്. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് …

ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തവർ 11556 ആളുകൾ Read More »

ടേക്ക് എ ബ്രേക്ക്; സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശേരിയിൽ മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു

പാലക്കാട്: മാലിന്യ സംസ്കരണത്തിലും പൊതു ശുചിത്വത്തിനും കേരളത്തിലെ ജനങ്ങൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശേരി അയ്യപ്പൻകാവ് പരിസരത്തെ വഴിയിടം ടേക്ക് എ ബ്രേക്ക് നാടിന് സമർപ്പിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യക്തി ശുചിത്വവും വീടുകളിലെ ശുചിത്വവും ഉറപ്പുവരുത്തുന്ന മലയാളി പൊതുശുചിത്വം ഉറപ്പുവരുത്തുന്നില്ല. ഇത് മാറ്റിയേ തീരൂ. മാലിന്യനിർമാർജനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. എല്ലാ വീട്ടിലും …

ടേക്ക് എ ബ്രേക്ക്; സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശേരിയിൽ മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു Read More »

സാമ്രാജ്യത്വത്തിന്റെ കടന്നു കയറ്റങ്ങളും, തൊഴിലാളികൾക്കും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയും നടക്കുന്ന ആക്രമണങ്ങളെ തുറന്നു കാണിക്കാൻ നമുക്ക് മെയ് ദിനാചരണം വിനിയോഗിക്കേണ്ടതുണ്ട്; തൊഴിൽമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്കും ജീവന ഉപാധികൾക്കും മേലുള്ള സാമ്രാജ്യത്വത്തിന്റെ അതീശത്വ പ്രവണതയ്‌ക്കെതിരെ ശക്തമായ ശബ്ദം ഉയർത്തേണ്ട ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് തൊഴിലാളി വർഗ്ഗം കടന്നു പോകുന്നത്. ഇക്കൊല്ലത്തെ മെയ് ദിനത്തിന് ഇന്ത്യയിൽ മെയ് ദിനാചരണം ആരംഭിച്ചിട്ട് 100 വർഷങ്ങൾ പൂർത്തിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. 1923 ലാണ് സഖാവ് എം.ശിങ്കാര വേലു അന്നത്തെ മദ്രാസിൽ ചെങ്കൊടി ഉയർത്തിക്കൊണ്ട് ഇന്ത്യയിൽ മെയ് ദിനത്തിന് തുടക്കം കുറിച്ചത്. സാമ്രാജ്യത്വത്തിന്റെ കടന്നു കയറ്റങ്ങളും, തൊഴിലാളികൾക്കും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയും നടക്കുന്ന ആക്രമണങ്ങളെ …

സാമ്രാജ്യത്വത്തിന്റെ കടന്നു കയറ്റങ്ങളും, തൊഴിലാളികൾക്കും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയും നടക്കുന്ന ആക്രമണങ്ങളെ തുറന്നു കാണിക്കാൻ നമുക്ക് മെയ് ദിനാചരണം വിനിയോഗിക്കേണ്ടതുണ്ട്; തൊഴിൽമന്ത്രി Read More »

മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോ​ഗം നടന്നു

മുവാറ്റുപുഴ: കല്ലൂർക്കാട് മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോ​ഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ 2022 ൽ പ്രവർത്തനം ആരംഭിച്ച കുടവെള്ള പദ്ധതിയുടെ വിജയകരമായ പ്രവർത്തനത്തെ അദ്ദേ​ഹം പ്രശംസിച്ചു. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തെക്കേക്കര മുഖ്യ അതിഥിയായി പങ്കെടുത്തു. കുടിവെള്ള പദ്ധതിയുടെ പ്രസിഡന്റ് ബിജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോജ് കെ.കെ സ്വാ​ഗതം ആശംസിച്ചു. നിലവിൽ 71 ​ഗുണഭോക്താക്കൾക്കുള്ള പദ്ധതി സൊസൈറ്റീസ് ആക്ട് …

മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോ​ഗം നടന്നു Read More »

40 വർഷത്തെ സേവനം, രാജമ്മ ടീച്ചറിന് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

ചെറുതോണി: 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അംഗൻവാടി അധ്യാപിക രാജമ്മ കെ പിക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 1983 ലാണ് ലക്ഷം കവല സ്വദേശിയായ രാജമ്മ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളം അംഗൻവാടിയിൽ 17 വർഷം സേവനം അനുഷ്ഠിച്ചു. തുടർന്ന് ലക്ഷം കവല അംഗൻവാടിയിൽ രണ്ടര വർഷവും അതിനുശേഷം സ്കൂൾ സിറ്റി അംഗൻവാടിയിൽ നീണ്ട 23 വർഷവും കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. കൊച്ചു വാഴത്തോപ്പ് സ്കൂൾ …

40 വർഷത്തെ സേവനം, രാജമ്മ ടീച്ചറിന് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി Read More »

എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും, അവ ഇനിയും പൂർണമായിട്ടില്ല; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിതെന്നും അദ്ദേഹം മെയ്‌ദിന സന്ദേശത്തിൽ പറഞ്ഞു. ഒരു ദിവസം എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമമെന്ന അവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും രക്തസാക്ഷികളാവുകയും ചെയ്‌തതിൻറെ ഉജ്ജ്വല സ്മരണയാണ് മെയ്ദിനം. വിവിധ ഭൂഖണ്ഡങ്ങളിൽ, രാജ്യങ്ങളിൽ വിവിധ കാലങ്ങളിൽ എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ …

എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും, അവ ഇനിയും പൂർണമായിട്ടില്ല; എം.വി.ഗോവിന്ദൻ Read More »

സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം; മെയ് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനമാണ്. കാലങ്ങളായി നീണ്ട തൊഴിലാളികളുടെ പോരാട്ടവും കഷ്ടപ്പാടും സ്മരിക്കുന്ന ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്‍റെ ആവേശം തുടിക്കുന്ന ദിനമെന്ന് മുഖ്യമന്ത്രി കുറിച്ചു .തൊഴിലാളികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഫെസ്ബുക്കിൽ പോസ്റ്റ്. ഫെസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ….. ഇന്ന് മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന …

സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം; മെയ് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി Read More »

അഞ്ചക്കുളം ക്ഷേത്രത്തിൽ അന്നദാന മണ്ഡപം കാൽനാട്ട് കർമ്മം നടന്നു

തൊടുപുഴ: പടിഞ്ഞാറേ കോടിക്കുളം അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിൽ നിർമ്മാണം ആരംഭിച്ച അന്നദാന മണ്ഡപത്തിൻ്റെ കാൽനാട്ട് കർമ്മം നടന്നു.ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത് തന്ത്രികളുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിൽ ആരംഭിക്കുന്ന നിർമ്മാണ ജോലികൾ പുതിയതായി വാങ്ങുന്ന ദേവസ്വം ഭൂമിയിലേയ്ക്കുകൂടി ദീർഘിപ്പിക്കുകയെന്നതാണ് ഭരണസമിതിയുടെ ലക്ഷ്യം. ദേവസ്വം പ്രസി.ജയൻ കുന്നുംപുറത്ത്, സെക്രട്ടറി രവീന്ദ്രനാഥൻ, ഖജാൻജി സുധീർ മുതിരക്കാലായിൽ, വൈ.പ്രസിഡൻറ് എം.വി.സജി, ജോ. സെക്രട്ടറി ഷിജു ബേബി, ഭരണ സമിതിയംഗങ്ങളായ പി.ബി.സജീവ്, …

അഞ്ചക്കുളം ക്ഷേത്രത്തിൽ അന്നദാന മണ്ഡപം കാൽനാട്ട് കർമ്മം നടന്നു Read More »

അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസങ്ങളിൽ മഴ ശക്തമാകും. ഞായറാഴ്‌ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മെയ് ഒന്നിന് പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശ്ശൂർ, മെയ് രണ്ടിന് പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ, മെയ് മൂന്നിന് പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ …

അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

മെയ് 19ന് നീരജ റിലീസ് ചെയ്യും

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന നീരജ മെയ് പത്തൊമ്പതിനു റിലീസ് ചെയ്യും. രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരജ. ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സൂരജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഉമ, രമേഷ് റെഡ്ഡി എന്നിവർ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ …

മെയ് 19ന് നീരജ റിലീസ് ചെയ്യും Read More »

ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനായി മലയാളി നാവികൻ

ഫ്രാൻസ്: ഗോൾഡൻ ഗ്ലോബ് റോഡ് പായ്‌ വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാം സ്ഥാനത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനാണ് ഇദ്ദേഹം. ശനിയാഴ്ച്ച ഇന്ത്യൻ സമയം പകൽ 10.30 ഓടെയാണ് അഭിലാഷ് ഫിനിഷ് ചെയ്തത്. അഭിലാഷ് ടോമിയെ സ്വീകരിക്കുന്നതിനായി സാബ്‌ലെ ദേലോൻ നഗരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. നോർത്ത് അറ്റ്ലാൻറിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി …

ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനായി മലയാളി നാവികൻ Read More »

അടുത്ത നിയമസഭ സമ്മേളനത്തിൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമാവും; മന്ത്രി റോഷി അഗസ്റ്റിൻ, എന്റെ കേരളം പ്രദർശന-വിപണനമേളക്ക് തിരിതെളിഞ്ഞു

വാഴത്തോപ്പ്: അടുത്ത നിയമസഭ സമ്മേളനത്തിൽ 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്ന് ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശന-വിപണനമേള വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇടുക്കി ജില്ല 80 ലധികം ഭൂപ്രശ്‌നങ്ങളുടെ കുരുക്കിലായിരുന്നു. ഇതിൽ മൂന്ന് പ്രശ്‌നങ്ങൾ ഒഴിച്ച് മറ്റു പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചു. …

അടുത്ത നിയമസഭ സമ്മേളനത്തിൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമാവും; മന്ത്രി റോഷി അഗസ്റ്റിൻ, എന്റെ കേരളം പ്രദർശന-വിപണനമേളക്ക് തിരിതെളിഞ്ഞു Read More »

വെള്ളം നഷ്ടപ്പെടാതെ തേങ്ങ കഷ്ണങ്ങളാക്കാവുന്ന ഇലക്ട്രിക്കൽ ഉപകരണം; രാഷ്ട്രപതിയുടെ അവാർഡ് ഏറ്റുവാങ്ങി തൊടുപുഴക്കാരൻ

തൊടുപുഴ: പൊതിച്ച തേങ്ങ ഉടച്ച് വെള്ളം നഷ്ടപ്പെടാതെ എടുക്കാൻ കഴിയുന്ന ഇലക്ട്രിക്കൽ യന്ത്രം പോർട്ടബിൾ കോക്കനട്ട് ബ്രേക്കർ ആന്റ് വാട്ടർ കളക്ടിങ്ങ് ഡ്രൈവിന്റെ കണ്ടു പിടുത്തത്തിന് രാഷ്ട്രപതിയിൽ സ്വീകരിച്ച് തൊടുപുഴക്കാരൻ. മിഷ്യന്റെ ഉപ‍‍‍ജ്ഞാതാവായ വഴിത്തല സ്വദേശി ബിജു നാരായണൻ രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതിയിൽ നിന്നും നാഷ്ണൽ ​ഗ്രൂസ്റൂട്ട് ഇന്നവേഷൻസ് അവാർഡ് ഏറ്റുവാങ്ങുകയായിരുന്നു. 12വി ബാൽട്ടറിയിൽ വർക്ക് ചെയ്യുന്ന ഈ ഉപകരണം സോളാർ പാനലിലും കറണ്ടിലും ചാർജ് ചെയ്ത് പ്രവർത്തിപ്പിക്കാം. വീടുകളിലും, ഹോട്ടലുകളിലും കേറ്ററിങ്ങ് സെന്ററുകളിലും ഉപയോ​ഗപ്രദമാണ് …

വെള്ളം നഷ്ടപ്പെടാതെ തേങ്ങ കഷ്ണങ്ങളാക്കാവുന്ന ഇലക്ട്രിക്കൽ ഉപകരണം; രാഷ്ട്രപതിയുടെ അവാർഡ് ഏറ്റുവാങ്ങി തൊടുപുഴക്കാരൻ Read More »

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി

രാജാക്കാട്: ഫാ.എബിൻ കുഴിമുള്ളിൽ സി. എസ്.ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി സാൻജോ വോളി 2കെ23 മെയ് 1 മുതൽ 3 വരെ വൈകിട്ട് 5 ന് രാജാക്കാട് മുല്ലക്കാനം സാൻജോ കോളേജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.വോളിബോൾ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലേയും തമിഴ്നാട്ടിലേയും മികച്ച വോളിബോൾ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാമക്കൽമേട് സിക്സസ്,ഹൈറേഞ്ച് വോളി,പാമ്പാടുംപാറ സിക്സസ്,ഇവാന രാജാക്കാട്,വൈ എം .എ തങ്കമണി,ബീറ്റ്സ് ഓഫ് പാറത്തോട്,ഹൈറേഞ്ച് സിക്സസ്, മൈക്ക കാഞ്ഞിരപ്പിള്ളി എന്നിങ്ങനെ എട്ട് ടീമുകളാണ് …

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി Read More »

ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര

​ന്യൂഡല്‍ഹി: ജന്തര്‍ മന്തിറില്‍ ​ഗുസ്‌തി താരങ്ങള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിനു വേണ്ടി പ്രയത്നിക്കുന്നവരാണ് ഓരോ കായികതാരങ്ങളും. എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. നിഷ്പക്ഷമായി വിഷയം കൈകാര്യം ചെയ്യണമെന്നും നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്‌തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് …

ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര Read More »

ഹൗറ-പുരി റൂട്ടിൽ പശ്ചിമ ബംഗാളിലെ രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് ഓടും

ഹൗറ: പശ്ചിമ ബംഗാളിലെ രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് ഹൗറ-പുരി റൂട്ടിൽ. സർവീസ് ആരംഭിക്കുന്ന തിയതിയോ, സമയക്രമമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള റേക്ക് ലഭിച്ചുവെന്നും, ട്രയൽ റണ്ണിനു തുടക്കമായെന്നും റെയ്ൽവെ അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാളിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞ വർഷം ഡിസംബറിൽ സർവീസ് ആരംഭിച്ചിരുന്നു. ഹൗറ-ജയ്പാൽഗുരി പാതയിലാണ് ആദ്യ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഹൗറ-പുരി റൂട്ടിൽ തുടങ്ങുന്ന വന്ദേഭാരത് സർവീസ് സഞ്ചാരികൾക്കും, തീർഥാടകർക്കും ഏറെ പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത മാസം …

ഹൗറ-പുരി റൂട്ടിൽ പശ്ചിമ ബംഗാളിലെ രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് ഓടും Read More »

തൃശൂർ പുരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ: പുരത്തിന്‍റെ ആവേശത്തിലാണ് ഇപ്പോൾ തൃശൂർ. പൂരത്തിന്‍റെ ഏറ്റവും ആവോശകരമായ ഒന്നാണ് വെടിക്കെട്ട്. ഇന്ന് 7 മണിയോടെയാണ് പൂരത്തിന് മുന്നോടിയായ സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗം തുടക്കമിടും. പിന്നാലെ ആകാശത്ത് വർണവിസ്മയം തീർത്ത് പാറമേക്കാവും എത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാ​ഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. ഞായറാഴ്ച്ചയാണ് തൃശൂർപൂരം.

മാനസികാരോ​ഗ്യവും സമകാലീന ജീവിതവും; കൈരളി സാംസ്കാരിക വേദി ഒരുക്കുന്ന പ്രതിമാസ പ്രോ​ഗ്രാം 29ന്

തൊടുപുഴ: കരിമണ്ണൂർ കൈരളി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അ‍ഞ്ചാമത് പ്രതിമാസ പ്രോ​ഗ്രാം 29ന് ഉച്ചകഴിഞ്ഞ് 2.30ന് കൈരളി ഹാളിൽ വച്ച് നടത്തും. ഇന്നത്തെ സമൂഹത്തിൽ മനുഷ്യന്റെ മാനസികാരോ​ഗ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. ജീവിതം കരയ്ക്കെത്തിക്കാൻ തിരക്കു പിടിച്ചോടുന്നതിനിടയിൽ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടേക്കാം. ഇത്തരം പ്രയാസങ്ങൾ നേരിടുന്നവർക്കായി യോ​ഗത്തിൽ ക്ലിനിക്കൽ സെക്കോളജിസ്റ്റ് ഫാ. എഡ്വേർഡ് ജോർ‌ജ് മാനസികാരോ​ഗ്യവും സമകാലീന ജീവിതവുമെന്ന വിഷയത്തിൽ ക്ലാസ് നയിക്കും. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സാംസ്കാരിക വേദി പ്രസിഡന്റ് പി.ജി ​ഗോപാലകൃഷ്ണനും …

മാനസികാരോ​ഗ്യവും സമകാലീന ജീവിതവും; കൈരളി സാംസ്കാരിക വേദി ഒരുക്കുന്ന പ്രതിമാസ പ്രോ​ഗ്രാം 29ന് Read More »

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി

തൊടുപുഴ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടം സ്വദേശിനിയായ 16 കാരി. ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യന്‍ പ്രതിജ്ഞ മിറര്‍ റ്റൈറിങിലൂടെ റെക്കോഡ് സമയത്തിനുള്ളില്‍ എഴുതിയാണ് നേട്ടം കരസ്ഥമാക്കിയത്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ 10 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഡാനല്‍ ബിദ ചാള്‍സാണ് മികച്ച നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്. മിറര്‍ റൈറ്റിങ് എന്നത് എന്തെന്ന് പോലും എട്ട് മാസം മുമ്പ് വരെ ഡാനലിന് അറിയുമായിരുന്നില്ല. വളരെ യാദൃശ്ചികമായി വീട്ടിലിരുന്ന് കണ്ട ടി.വി …

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി Read More »

ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവം നടന്നു; ആദി ദ്രാവിഡ നാഗ ഗോത്ര ജനത കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു

കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനത്തിൽ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങൾ 999 മലയ്ക്ക് സമർപ്പിച്ച് ഊരാളി ദേശം വിളിച്ചു ചൊല്ലി 101 കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു. ഇതോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്ര ദീപം സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് തെളിയിച്ചു. കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ …

ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവം നടന്നു; ആദി ദ്രാവിഡ നാഗ ഗോത്ര ജനത കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു Read More »

സെന്റ് തോമസ് മാര്‍ത്തോമ ഇടവക ശതാബ്ദി 30 മുതല്‍

തൊടുപുഴ: സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ 30ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിരിയില്‍ നിര്‍ധന കുടുംബത്തിന്റെ വീട് പുനരുദ്ധരിച്ച് കൊണ്ടാണ് ശതാബ്ദി പദ്ധതികള്‍ക്ക് തുടക്കമിട്ടത്. ആഘോഷ ഉദ്ഘാടനം 30ന് രാവിലെ 11ന് റൈറ്റ് റവ. ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും. വികാരി റവ. എബി ഉമ്മന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. ഭവന പുനരുദ്ധാരണ സഹായങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, …

സെന്റ് തോമസ് മാര്‍ത്തോമ ഇടവക ശതാബ്ദി 30 മുതല്‍ Read More »

ആലക്കോട് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു

ആലക്കോട്: ഗ്രാമപഞ്ചായത്തിൽഡ കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ് സോമൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് മിനി ജെറി ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമറ്റി ചെയർമാൻ ടോമി കാവാലം മുഖ്യപ്രഭാഷണം നടത്തി. ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രിസിഡന്റ് തോമസ് മാത്യു കക്കുഴി ഗ്രാമപഞ്ചായത്തു അംഗങ്ങളയ ഷാന്റി ബിനോയ്, ലിഗിൽ ജോ, ജാൻസി ദേവസ്യ റാഷിദ്‌ ഇല്ലിക്കൽ.നിഷമോൾ ഇബ്രാഹിം.ബൈജു ജോർജ്.ജാൻസി മാത്യു. ബേബി …

ആലക്കോട് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു Read More »

പക്ഷികളെ വാങ്ങി പറത്തിവിട്ടു

പക്ഷികളെ സ്വതന്ത്രമാക്കുന്നതിനായി വിൽപ്പനക്കാരനിൽ നിന്നും പൈസ കൊടുത്തു വാങ്ങിയ ശേഷം പറതതി വിട്ടു. ട്വിറ്ററിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങലിലൂടെ ഓടി നടക്കുന്നത്. ജീവിക്കാൻ വേണ്ടി പക്ഷികളെ വിൽക്കുന്ന പക്ഷി വിൽപ്പനക്കാരനിൽ നിന്നും കാർ യാത്രികൻ പക്ഷികളെ വാങ്ങി. പിന്നീട് പക്ഷികളെ കൂടു തുറന്ന് പറത്തി വിടുന്നതാണ് വീഡിയോ. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തു. അതിൽ ഏറെയും യുവാവിനെ അഭിനന്ദിച്ചുള്ളതായിരുന്നു. ഒരുപാട് ഉപയോക്താക്കൾ വീഡിയോ ഷെയർ …

പക്ഷികളെ വാങ്ങി പറത്തിവിട്ടു Read More »