കാമാക്ഷി പഞ്ചായത്തും ആക്രി വ്യാപാരത്തിലേയ്ക്ക്
ഇടുക്കി: ഇരട്ടയാറിന് പിന്നാലെ കാമാക്ഷി പഞ്ചായത്തിലും ആക്രി വ്യാപാരത്തിന് തുടക്കം കുറിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് നിര്‍വ്വഹിച്ചു. ഇനി മുതല്‍ വീടുകളിലെ വിലയുള്ള പാഴ് വസ്തുക്കള്‍ വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആക്രി വ്യാപാരിയെ തേടി പോകേണ്ടതില്ല. കാമാക്ഷി പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലെത്തിയാല്‍ മതിയാകും. അവിടെയാണ് പഞ്ചായത്തിന്റെ ആക്രി കട പ്രവര്‍ത്തിക്കുന്നത്. പാഴ് വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കുകളും ഇടപാടുകാര്‍ക്ക് ലഭിക്കും. ആക്രി സാധനങ്ങളുടെ വിലനിലവാര പട്ടികയും യൂണിറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹരിതകര്‍മ്മ സേനയിലെ …















































