വിനായക ചതുർഥി; മുംബൈ ലാൽബാഗ്‌ച രാജയ്ക്ക് 20 കിലോ ഭാരമുള്ള സ്വർണ കിരീടം സമ്മാനിച്ച് അനന്ത് അംബാനി
മുംബൈ: മുംബൈയിലെ പ്രശസ്ത ഗണപതി മണ്ഡലുകളിൽ ഒന്നായ ലാൽബാഗ്‌ച രാജയ്ക്ക് സ്വർണ കിരീടം സമ്മാനിച്ച് മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. 15 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം വരുന്ന സ്വർണ്ണ കിരീടമാണ് ഗണേശ വിഗ്രഹത്തിനായി സമർപ്പിച്ചത്. അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്നാണ് സ്വർണ കിരീടം സമ്മാനിച്ചത്. അനന്ത് അംബാനിയും രാധികാ മെർച്ചന്‍റും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് ആർഭാടമായി ആഘോഷിച്ചത്. വിവാഹത്തിനു ശേഷം അംബാനി ദമ്പതികളുടെ ആദ്യ വിനായക ചതുർഥി ആഘോഷമാണിത്. മഹാരാഷ്ട്രയിൽ പല …