Timely news thodupuzha

logo

Positive

കാന്തിപ്പാറ വില്ലേജ് ഓഫീസ് ഉദ്ഘാടനം നടത്തി

രാജാക്കാട്: സേനാപതി പഞ്ചായത്തിലെ കാന്തിപ്പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം നടത്തി. ഉടുമ്പൻചോല എം.എൽ.എ എം.എം മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ശിലാഫലകം അനാഛാദനവും ഓഫീസ് മുറി ഉദ്ഘാടനവും എം.എം മണി എം എൽ.എ നിർവ്വഹിച്ചു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടർ ഷീബാ ജോർജ്ജ്,ദേവികുളം സബ് കളക്ടർ വി.എം ജയകൃഷ്ണൻ, സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് …

കാന്തിപ്പാറ വില്ലേജ് ഓഫീസ് ഉദ്ഘാടനം നടത്തി Read More »

കോടിക്കുളം ഇടവക ദേവാലയത്തിൽ തിരുനാൾ ഒമ്പതിന് ആരംഭിക്കു

തൊടുപുഴ: കോടിക്കുളം ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അന്നാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 9,10,11 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായുള്ള വിശുദ്ധ കുർബാന, ജപമാല, നൊവേന, ലദ്ദീഞ്ഞ് എന്നിവ എട്ട് വരെ നടക്കും. ഒമ്പതിന് രാവിലെ ആറിന് ജപമാല, വിശുദ്ധ കുർബാന, നൊവേന. വൈകിട്ട് നാലിന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന. 4.30ന് വിശുദ്ധ കുർബാന, സന്ദേശം. റവ. ഫാ. ഫെബിൻ കുന്നത്ത് നേതൃത്വം നൽകും. വൈകിട്ട് ആറിന് ലഘു ഭക്ഷണം. 6.15ന് …

കോടിക്കുളം ഇടവക ദേവാലയത്തിൽ തിരുനാൾ ഒമ്പതിന് ആരംഭിക്കു Read More »

ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി ഗൗരി പാർവതി ഭായിക്ക്

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ പൂയം തിരുനാൾ ഗൗരി പാർവതി ഭായിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി. ഷെവലിയർ എന്നറിയപ്പെടുന്ന, നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൻ ഓഫ് ഓണറിന് ഗൗരി പാർവതി ഭായിയെ തെരഞ്ഞെടുത്തതായി അറിയിക്കുന്ന കത്ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പേരിലാണ് അയച്ചിരിക്കുന്നത്. മാക്രോണിന്‍റെ കത്തിലെ വിവരങ്ങൾ ഇന്ത്യയിലെ ഫ്രാൻസിന്‍റെ അംബാസഡർ തിയറി മാറ്റിയോ ഔദ്യോഗികമായി ഗൗരി പാർവതി ഭായിയെ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും ഇന്തോ …

ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി ഗൗരി പാർവതി ഭായിക്ക് Read More »

എൽ.കെ അഡ്വാനിക്ക് ഭാരതരത്ന

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അഡ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. 96ആം വയസിലാണ് അദ്ദേഹത്തിന് പരോമന്നത സിവിലിയൻ ബഹുമതി തേടിയെത്തുന്നത്.

മള്ളിയൂർ ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്, ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്കും

കോട്ടയം: മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് മുഖ്യ പുരോഹിതനായ റാവൽജിക്ക്. മള്ളിയൂർ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം ഇത്തവണ ബദരിനാഥ് റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരിക്ക് നൽകും. അനുഷ്ഠാനത്തിൽ ഉള്ള ശ്രദ്ധയും ധർമാചരണത്തിൽ പുലർത്തുന്ന നിഷ്കർഷയും ആത്മീയ സേവന രംഗത്തുള്ള ദീർഘ പരിചയവും കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും എന്നിവയാണ് പുരസ്കാരത്തിൽ അടങ്ങിയിരിക്കുന്നത്. ഇതോടൊപ്പം കലാ സപര്യക്കുള്ള മള്ളിയൂർ ഗണേശ പുരസ്കാരത്തിന് സംഗീത വിദ്വാൻ ആയാംകുടി മണി അർഹനായി. 10,001 …

മള്ളിയൂർ ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്, ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്കും Read More »

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: രണ്ടാമത് സെൻ്റ് പോൾസ് ആയൂർ വേദിക് ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രീമിയർ ലീഗ് ചെയർമാൻ എം.ബി.ഷെമീറിനും കൺവീനർ ബോബൻ ബാലകൃഷ്ണനും നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി അജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ശശിധരൻ, നൗഷാദ് വി.എസ്, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ലീഗ് ഡയറക്ടർ റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും ബോബൺ ബാലകൃഷ്ണൻ നന്ദിയും അറിയിച്ചു. …

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു Read More »

ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു

കരിമണ്ണൂർ: സീനിയർ സിറ്റിസൺസ് അസോസ്സിയേഷൻ നേതൃത്വത്തിൽ തയ്യാറാക്കിയ ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു. കരിമണ്ണൂർ പൊലീസ് എസ്.എച്ച്.ഒ റ്റി.വി ധനഞ്ജയദാസ് പ്രകാശനം നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകൻ സാബു നെയ്യശ്ശേരി ആദ്യ കോപ്പി ഏറ്റു വാങ്ങി. അസോസ്സിയേഷൻ പ്രസിഡന്റ് പ്രൊഫ. ലൂയിസ് പാറത്താഴം അധ്യക്ഷത വഹിച്ചു. പി.വി ഡാമിയേൻ, മാത്യു തോമസ്, കെ.ആർ പ്രദീപ്, കെ.വി ദേവസ്യ, കെ.വി ജോസഫ്, ജോയി പറയന്നിലം, പി.ഇ ബേബി, ജോഷി മാത്യു, എൻ.കെ ആന്റണി തുടങ്ങിയവർ പ്രസം​ഗിച്ചു. …

ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു Read More »

നാല് വർഷം കൊണ്ട് രണ്ടിരട്ടി വരുമാനവുമായി കുട്ടനാടിൽ വേഗ ബോട്ട് സർവീസ്

ആലപ്പുഴ: കുട്ടനാടിന്റെ കായൽഭംഗി ആസ്വദിക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പ് ഒരുക്കിയ കാറ്റമറൈൻ വേഗ ബോട്ട് സർവീസ് നാല് വർഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം. 2020 മാർച്ച് 10ന് സംസ്ഥാന ജലഗതാഗത വകുപ്പ് കാറ്റമറൈൻ വേഗ ബോട്ട് സർവീസ് തുടങ്ങിയത്. 1.90 കോടി രൂപയായിരുന്നു വേഗ നീറ്റിൽ ഇറക്കിയപ്പോൾ ചെലവ്. ഒരു വർഷം കൊണ്ട് രണ്ട് കോടി പിന്നിട്ട വരുമാനം വരുമാനം രണ്ടിരട്ടിയായി. സ്വദേശത്തെയും വിദേശത്തെയും വിനോദസഞ്ചാരികൾ വേഗയെ ഇഷ്ടപ്പെടുന്നതും വരുമാനം വർധിക്കാൻ കാരണമായി. വേഗയുടെ എ.സി …

നാല് വർഷം കൊണ്ട് രണ്ടിരട്ടി വരുമാനവുമായി കുട്ടനാടിൽ വേഗ ബോട്ട് സർവീസ് Read More »

ലൈഫിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് അമരമ്പലം പഞ്ചായത്ത്‌

നിലമ്പൂർ: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് സംസ്ഥാനത്തിനു തന്നെ മാതൃകായായ അമരമ്പലം പഞ്ചായത്തിനെ അഭിനന്ദിച്ച്‌ മന്ത്രി എം.ബി രാജേഷ്‌. പദ്ധതിക്കായി ഭൂരിഭാഗം തുകയും അനുവദിക്കുന്നത് സംസ്ഥാന സർക്കാറാണെന്നും മറ്റു പഞ്ചായത്തുകളും അമരമ്പലത്തിനെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. അമരമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് ഭവന കുടുംബ സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഹരിത കർമ്മസേന വാർഷിക റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങും മന്ത്രി നിർവഹിച്ചു. പി.വി അൻവർ …

ലൈഫിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് അമരമ്പലം പഞ്ചായത്ത്‌ Read More »

ഹരിതചട്ടം പാലിച്ച് ഇടുക്കി ജില്ല, റിപ്പബ്ളിക്ക് ദിനാഘോഷം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി

ഇടുക്കി: ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന റിപ്പബ്ളിക്ക് ദിനാഘോഷ ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകി. രാജ്യം പ്രതികൂല ചുറ്റുപാടുകളെ അതിജീവിച്ച് വികസനപാതയിലൂടെ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വികസന രംഗത്ത് ജില്ലയുടെ പുരോഗതി എടുത്തു പറയേണ്ടതാണെന്നും മെഡിക്കൽ കോളേജുൾപ്പടെ എടുത്തുകാട്ടാൻ നിരവധി മാതൃകകളുണ്ടെന്നും മന്ത്രി സന്ദേശത്തിൽ പറഞ്ഞു. വിവിധ പ്ലറ്റുണുകളിലായി 500 ഓളം പേർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു. പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, …

ഹരിതചട്ടം പാലിച്ച് ഇടുക്കി ജില്ല, റിപ്പബ്ളിക്ക് ദിനാഘോഷം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി Read More »

മൂന്നാറില്‍ ഒരു കാലത്ത് തീവണ്ടിയോടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുകയാണ് പള്ളിവാസല്‍ കരടിപ്പാറയില്‍ തുറന്ന ടെയ്ക്ക് എ ബ്രേക്ക് പദ്ധതി

ഇടുക്കി: വര്‍ഷങ്ങള്‍ക്കപ്പുറം മൂന്നാറില്‍ തീവണ്ടിയോടിയിരുന്നുവെന്നത് ഇന്നുള്ളവര്‍ക്ക് കേട്ടുകേള്‍വി മാത്രമാണ്.ആ യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കും വിധമാണ് പള്ളിവാസല്‍ പഞ്ചായത്ത് കരടിപ്പാറയില്‍ ടെയ്ക് എ ബ്രേക്ക് പദ്ധതി ആവീക്ഷ്‌ക്കരിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാറിന്റെ കുന്നിന്‍ ചരിവുകളിലൂടെ ചൂളം വിളിച്ചോടിയിരുന്ന ആദ്യകാല തീവണ്ടിയുടെ മാതൃകയിലാണ് കേന്ദ്രത്തിന്റെ രൂപ കല്‍പ്പന. ബോഗികളും എഞ്ചിനും തീവണ്ടിപ്പാളവുമെല്ലാം കരടിപ്പാറയില്‍ മാറ്റമൊന്നുമില്ലാതെ നിര്‍മ്മിച്ചിട്ടുണ്ട്.വെറുമൊരു ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയെന്നതിനപ്പുറം സഞ്ചാരികളെ എങ്ങനെ കൂടുതലായി ആകര്‍ഷിക്കാമെന്ന ചിന്തയില്‍ നിന്നാണ് മൂന്നാറിലെ ആദ്യകാല തീവണ്ടിയുടെ രൂപത്തിലേക്ക് കേന്ദ്രമെത്തിയതെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …

മൂന്നാറില്‍ ഒരു കാലത്ത് തീവണ്ടിയോടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുകയാണ് പള്ളിവാസല്‍ കരടിപ്പാറയില്‍ തുറന്ന ടെയ്ക്ക് എ ബ്രേക്ക് പദ്ധതി Read More »

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, 1132 പേര്‍ അർഹരായി, കേരളത്തിൽ നിന്ന് 11 ഉദ്യോ​ഗസ്ഥരും

ന്യൂഡൽഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തിൽ നിന്നുള്ള 11 പേർക്ക് ലഭിച്ചു. ശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എ.ഡി.ജി.പി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐ.ജി എ അക്ബര്‍, എസ്.പിമാരായ ആര്‍.ഡി അജിത്, വി സുനില്‍കുമാര്‍, എ.സി.പി ഷീന്‍ തറയില്‍, ഡി.വൈ.എസ്.പി സി.കെ …

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, 1132 പേര്‍ അർഹരായി, കേരളത്തിൽ നിന്ന് 11 ഉദ്യോ​ഗസ്ഥരും Read More »

വെള്ളരിങ്ങാട്ടു വീട്ടുകാർ മനസുവച്ചു; നെടിയകാട് ഇടവകയിൽ ഭവന നിർമ്മാണം മാതൃകയാവുന്നു, നാളെ അഞ്ചു ഭവന രഹിതർക്കു വീടുകൾ കൈമാറും

കരിങ്കുന്നം: സ്വന്തമായി കെട്ടുറപ്പുള്ള ഒരു വീട് എന്നുള്ളത് നിരവധിപേർക്ക് ഒരു സ്വപ്നം മാത്രമാണ്. ഇന്ന് ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ് വെള്ളരിങ്ങാട്ട് കുടുംബയോഗവും നെടിയകാട് സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി യൂണിറ്റും. എല്ലാവരെയും സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നെടിയകാട് സെന്റ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ആവിഷ്കരിച്ച ഒരു പദ്ധതി ആണ് “എല്ലാവർക്കും വീട് “. ആദ്യഘട്ടം എന്ന നിലയിൽ ഇരുപതോളം കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സൊസൈറ്റിക്ക് സാധിച്ചു. ആദ്യഘട്ടത്തിൽ സ്ഥലം …

വെള്ളരിങ്ങാട്ടു വീട്ടുകാർ മനസുവച്ചു; നെടിയകാട് ഇടവകയിൽ ഭവന നിർമ്മാണം മാതൃകയാവുന്നു, നാളെ അഞ്ചു ഭവന രഹിതർക്കു വീടുകൾ കൈമാറും Read More »

മലപ്പുറം ജില്ലയിലെ 570 ആദിവാസി കുടുംബങ്ങൾ സ്വന്തം മണ്ണിൻ ഉടമകളായി

നിലമ്പൂർ: ജീവിതത്തിൽ ഉടനീളം മനസ്സിൽ താലോലിച്ച സ്വപ്‌നം യാഥാർഥ്യമായിരിക്കുന്നു. മലപ്പുറം ജില്ലയിലെ 570 ആദിവാസി കുടുംബങ്ങൾ സ്വന്തം മണ്ണിൻ ഉടമകളായി. ഭൂരഹിതരില്ലാത്ത കേരളം ഭവനരഹിതരില്ലാത്ത കേരളം’ ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാ​ഗമായി ആദിവാസി പുനരധിവാസ വികസന മിഷൻ(റ്റി.ആർ.ഡി.എം) വഴിയാണ്‌ ഭൂമിയും പട്ടയവും വിതരണം ചെയ്തത്‌. നിലമ്പൂർ ഏറനാട്, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി താലൂക്കുകളിലെ 1709 അപേക്ഷകരിൽ അർഹരായ 597 ​ഗുണഭോക്താക്കളിൽ രേഖകൾ സമർപ്പിച്ച 570 കുടുംബങ്ങൾക്കാണ് 71.28 ഹെക്ടർ വനഭൂമി വിതരണംചെയ്തത്. നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേള …

മലപ്പുറം ജില്ലയിലെ 570 ആദിവാസി കുടുംബങ്ങൾ സ്വന്തം മണ്ണിൻ ഉടമകളായി Read More »

ബേബി ജോസഫിന് ​ഗുരുശ്രേഷ്ഠ പുരസ്കാരം

തൊടുപുഴ: അഖിലേന്ത്യാ അവാർഡീ റ്റീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ​ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് റിട്ട. അധ്യാപകൻ ബേബി ജോസഫ് അർഹനായി. മുതലക്കോടം തെക്കേച്ചെരുവിൽ കുടുംബാ​ഗമായ ബേബി ജോസഫ് 1981ൽ പാറത്തോട് സെന്റ്. ജോർജ് ഹൈസ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്. മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂൾ, ചെമ്മണ്ണാർ സെന്റ് സോവ്യേഴ്സ് ഹൈസ്കൂൾ, ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്കൂൾ, ഉടുമ്പന്നൂർ സെന്റ് ജോർജ് ഹൈസ്കൂൾ, പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ കോതമം​ഗലം രൂപതയിലെ മികച്ച ഹെഡ്മാസ്റ്റർക്കുള്ള അവാർഡും …

ബേബി ജോസഫിന് ​ഗുരുശ്രേഷ്ഠ പുരസ്കാരം Read More »

പ്രാണപ്രതിഷ്ഠാ ദിനത്തിൽ വിതരണം ചെയ്യാൻ മധ്യപ്രദേശിന്റെ 5 ലക്ഷം ലഡ്ഡു

ഭോപ്പാൽ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ അയോധ്യയിൽ വിതരണം ചെയ്യാൻ മധ്യപ്രദേശിൽ നിന്ന് അഞ്ച് ലക്ഷം ലഡ്ഡു. അഞ്ച് ട്രക്കുകളിലായി മധ്യപ്രദേശിന്‍റെ സമ്മാനം ഇന്നലെ അയോധ്യയിലേക്കു തിരിച്ചു. മുഖ്യമന്ത്രി മോഹൻ യാദവ് ഫ്ലാഗ് ഓഫ് ചെയ്തു. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലാണു ലഡ്ഡു തയാറാക്കിയത്. അയോധ്യയിൽ മുൻപുണ്ടായിരുന്ന ക്ഷേത്രം വിക്രമാദിത്യ ചക്രവർത്തി നിർമിച്ചതാണെന്നും അഞ്ചു നൂറ്റാണ്ടിനുശേഷം ശ്രീരാമൻ ഗർഭഗൃഹത്തിലേക്കു തിരികെയെത്തുന്നതിന്‍റെ സന്തോഷം പങ്കുവയ്ക്കാനാണു മധുരം വിതരണം ചെയ്യുന്നതെന്നും മോഹൻ യാദവ്. 50 ഗ്രാം വീതമാണ് ഓരോ ലഡ്ഡുവും. ആകെ 250 …

പ്രാണപ്രതിഷ്ഠാ ദിനത്തിൽ വിതരണം ചെയ്യാൻ മധ്യപ്രദേശിന്റെ 5 ലക്ഷം ലഡ്ഡു Read More »

മുണ്ടൻമുടി സെൻറ് മേരിസ് പള്ളിയിൽ തിരുനാൾ കൊടിയേറി

മുണ്ടൻമുടി: സെൻറ് മേരീസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവ നടന്നു. റവ. ഫാ പോൾ ആക്കപ്പടിക്കൽ മുഖ്യ കാർമ്മികനായിരുന്നു. തിരുനാൾ 21ന് സമാപിക്കും. ഇന്ന് വൈകിട്ട് നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ ജെയിംസ് പറയ്ക്കനാൽ സന്ദേശം – റവ. ഫാ ആൻ്റണി വിളയപ്പിള്ളിൽ തുടർന്ന് പ്രദക്ഷിണം കമ്പകക്കാനം പന്തലിലേക്ക്. രാത്രി …

മുണ്ടൻമുടി സെൻറ് മേരിസ് പള്ളിയിൽ തിരുനാൾ കൊടിയേറി Read More »

കേരള മാസ്റ്റേഴ്സ് ​ഗെയിംസിൽ നീന്തലിൽ മൂന്ന് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി ബേബി വർ​ഗീസ്

തൊടുപുഴ: എറണൊകുളത്ത് നടന്ന അഞ്ചാമത് കേരള മാസ്റ്റേഴ്സ് ​ഗെയിംസിൽ നീന്തലിൽ ബേബി വർ​ഗീസ് മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. 400 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ, 100 മീറ്റർബ്രെസ്റ്റ് സ്ട്രോക്ക്എന്നിവലയിലാണ് സ്വർണ്ണ മെഡലുകൾ നേടിയത്. 2024 ഫെബ്രുവരി 12, 13 തീയതികളിൽ ​ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റ്ഴ്സ് ​ഗെയിംസിൽ പങ്കെടുക്കാനുള്ള യോ​ഗ്യതയും നേടിയ ബേബി വർ​ഗീസ്, വണ്ടമറ്റം അക്വാറ്റിക് സെന്ററിലെ മുഖ്യ പരിശീലകനാണ്.

സൈക്ലത്തോണിന് തൊടുപുഴയിൽ സ്വീകരണം നൽകി

തൊടുപുഴ: ജനുവരി 23 മുതൽ 26 വരെ തലസ്ഥാനത്ത് നടക്കുന്ന അന്തർദേശീയ സ്പോർട്ട്സ് സബ്മിറ്റിന്റെ പ്രചരണാർത്ഥം കാസർഗോടു മുതൽ തിരുവനന്ദപുരം വരെ നടത്തപ്പെടുന്ന സൈക്ലത്തോണിന് തൊടുപുഴയിൽ ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും വിവിധ കായിക സംഘടനകളുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. കെ.എഫ്.എ ഓണററി പ്രസിഡന്റ് ടോമി കുന്നേൽ അധ്യക്ഷത വഹിച്ച യോഗം ന​ഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെകട്ടറി ഷൈൻ എം.പി, സംസ്ഥാന സ്പോർട്ട് കൗൺസിൽ അംഗം കെ ശശിധരൻ, …

സൈക്ലത്തോണിന് തൊടുപുഴയിൽ സ്വീകരണം നൽകി Read More »

ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ച് പ്ര​​ഗ്നാനനന്ദ

ആംസ്റ്റർഡാം: ചെസ്സിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ​​ഗ്രാൻഡ്‌മാസ്റ്റർ ആർ പ്ര​​ഗ്നാനനന്ദ. നെതർലൻഡ്‌സിൽ നടന്ന ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ചു. ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് ലോക ചാമ്പ്യനുമേൽ താരത്തിന്റെ ആധിപത്യം. ജയത്തോടെ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമെന്ന നേട്ടത്തിലേക്ക് പ്രഗ്യാനന്ദയെത്തി. 2748.3 ആണ് പ്ര​ഗ്യാനന്ദയുടെ ഫിഡെ റേറ്റിങ്. 2748 ആണ് ആനന്ദിന്റേത്. 2780ആണ് ലിറന്റെ റേറ്റിങ്. ആനന്ദിനു ശേഷം നിലവിലെ ചാമ്പ്യനെ തോൽപ്പിക്കുന്ന രണ്ടാമത്തെ താരമാവാനും …

ലോക ചാമ്പ്യനായ ഡിങ് ലിറനെ തോൽപ്പിച്ച് പ്ര​​ഗ്നാനനന്ദ Read More »

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു.എസ്.റ്റി

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.റ്റി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളിലെ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തിലേറെയായി കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥ മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. …

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു.എസ്.റ്റി Read More »

ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം മെസിക്കും വനിതകളിൽ അയ്‌താന ബൊൻമാറ്റിക്കും

ലണ്ടൻ: മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി സ്വന്തമാക്കി. വനിതകളിൽ സ്പെയിനിന്റെ അയ്‌താന ബൊൻമാറ്റിക്കാണ് പുരസ്കാരം. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ടിനെയും ഫ്രഞ്ച്‌ സൂപ്പർതാരം കിലിയൻ എംബാപ്പെയെയും മറികടന്നാണ്‌ മെസിയുടെ നേട്ടം. ഇന്റർ മിയാമി ക്ലബ്ബിനായുള്ള പ്രകടനമാണ് മെസിയെ വീണ്ടും അവാർഡിനർഹനാക്കിയത്. മാഞ്ചസ്‌റ്റർ സിറ്റിക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹാലണ്ട് പുരസ്കാരം നേടുമെന്നായിരുന്നു കരുതിയിരുന്നത്. സിറ്റിയുടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌, …

ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം മെസിക്കും വനിതകളിൽ അയ്‌താന ബൊൻമാറ്റിക്കും Read More »

പി.കെ വീരമണിദാസന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു

പത്തനംതിട്ട: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പി.കെ വീരമണിദാസന് സമ്മാനിച്ചു. ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി കെ രാധാകൃഷ്ണനാണ് പുരസ്‌കാരം നല്‍കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സര്‍വമത സാഹോദര്യം, സമഭാവന, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. ആറായിരത്തിലധികം ഭക്തിഗാനങ്ങള്‍ വീരമണി ദാസന്‍ ആലപിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പ ഭക്തി ഗാനങ്ങള്‍. ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മീഷണര്‍ സി.എന്‍ രാമന്‍, പ്രൊഫ. പാല്‍കുളങ്ങര …

പി.കെ വീരമണിദാസന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു Read More »

മാത്യു വീണ്ടും മികച്ച ക്ഷീര കർഷക അവാർഡ് നേടണമെന്ന് അഡ്വ. ബിജു പറയന്നിലം, ഹാർട്ട് ലിങ്ക്സ് വാഗ്ദാനം ചെയ്ത പശുവിനെ കൈമാറി

തൊടുപുഴ: കുട്ടികർഷകനായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യുവിന് കത്തോലിക്ക കോൺഗ്രസിന്റെ ഹാർട്ട് ലിങ്ക്സ് വാഗ്ദാനം ചെയ്ത പശുവിനെ കൈമാറി. ആധുനിക രീതിയിൽ പശു ഫാം നടത്തി മാത്യു വീണ്ടും മികച്ച ക്ഷീര കർഷക അവാർഡ് നേടണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ഭക്ഷ്യ വിഷബാധ മൂലം കൂട്ടത്തോടെ പശുക്കൾ ചത്തുപോയ മാത്യുവിന് ആദ്യം പശുവിനെ വാഗ്ദാനം ചെയ്തത് കത്തോലിക്ക കോൺഗ്രസ് ആണ്. ഭാരവാഹികളായ ജോൺ മുണ്ടൻകാവിൽ, കെ.എം മത്തച്ചൻ എന്നിവർ പങ്കെടുത്തു.

മഴയേ വാർഷിക സംസ്ഥാന ചിത്ര കല പ്രദർശനവും വിൽപ്പനയും 13ന്

മട്ടാഞ്ചേരി: കേരള ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിൽ മഴയേയെന്ന വാർഷിക സംസ്ഥാന ചിത്ര കല പ്രദർശനവും വിൽപ്പനയും 13ന് മട്ടാഞ്ചേരി പലേറ്റ് പീപ്പിൾ ആർട്ട്‌ ഗാലറിയിൽ വച്ച് സം​ഘടിപ്പിക്കും. രാവിലെ 11ന് പ്രശസ്ത ചിത്രകാരനും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രൊഫസറുമായ ഷിജോ ജേക്കബ് ഉത്ഘാടനം ചെയ്യും. യോഗത്തിൽ ചിത്രപ്രദർശനത്തോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന 215 ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബഹുവർണ കാറ്റലോഗിന്റെ പ്രകാശനം എഴുത്തുകാരനും കലാ നിരുപകനുമായ ആർ ഗോപാലകൃഷ്ണൻ നിർവഹിക്കും. പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ സിറിൽ പി ജേക്കബ് അധ്യക്ഷത …

മഴയേ വാർഷിക സംസ്ഥാന ചിത്ര കല പ്രദർശനവും വിൽപ്പനയും 13ന് Read More »

ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്; എം.റ്റി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രൂക്ഷമായ രാഷ്ട്രീയ വിമർശനത്തിൽ വിശദീകരണവുമായിഎം.റ്റി വാസുദേവൻ നായർ. സാഹിത്യകാരൻ എൻ.ഇ സുധീർ തൻറെ ഫെയ്സ്ബുക് പോസ്റ്റിലാണ് എം.റ്റിയുടെ വിശദീകരണം പുറത്തുവിട്ടത്. ‘ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്‘ എന്നായിരുന്നു എം.റ്റിയുടെ വിശദീകരണം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എംടി തുറന്നടിച്ചിരുന്നു. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വതന്ത്രം, അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ …

ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്; എം.റ്റി Read More »

മോളി ജോസിന്റെ കണ്ണുകൾ ഇനിയും ജീവിയ്ക്കും

തൊടുപുഴ: മോളി ജോസിന്റെ കണ്ണുകൾ ഇനിയും ജീവിയ്ക്കും. മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ വെച്ച് കഴിഞ്ഞ ദിവസം നിര്യാതയായ, മുട്ടം സ്വദേശി എളംബാശേരിൽ മോളി ജോസിന്റെ(70) കണ്ണുകളാണ് ദാനം ചെയ്തത്. മോളിയുടെ മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജീവിച്ചിരുന്നപ്പോൾ മോളിയുടെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങൾ ആണ് ഡോക്ടറോട് കണ്ണുകൾ എടുക്കുവാനും ദാനം ചെയ്യാനുള്ള ആവശ്യം ഉന്നയിച്ചത്. ഹോളി ഫാമിലി ആശുപത്രിയിലെ നേത്ര വിഭാഗം ഡോ. ആലിസ് ഡോമിനിക്കിന്റെ നേതൃത്വത്തിൽ നേത്രപടലങ്ങൾ എടുക്കുകയും തൊടുപുഴ സ്നേഹദീപത്തിലെ, മാത്യു കണ്ടിരിക്കലിനെ വിവരം അറിയിക്കുകയും, തുടർന്ന് …

മോളി ജോസിന്റെ കണ്ണുകൾ ഇനിയും ജീവിയ്ക്കും Read More »

കൃഷിയിൽ വിജയഗാഥ രചിച്ച് തൊടുപുഴ മണക്കാട് നിന്നും ഒരു കൂട്ടായ്മ

തൊടുപുഴ: സേവാഭാരതി മണക്കാട് യൂണിറ്റിലെ സ്വാവലംഭ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റ് ട്രഷറർ അജിത് കുമാർ എ.ജെ, സമാജിക കൺവീനർ സുരേഷ് വി.കെ, വൈസ് പ്രസിഡന്റ്‌ കെ.സി വിനോദ്കുമാർ, സെക്രട്ടറി പ്രതീഷ് എൻ.ആർ എന്നിവർ ചേർന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി വാഴ, കപ്പ, ചേന ചേമ്പ്, കാച്ചിൽ, മറ്റു കിഴങ്ങു വർഗ്ഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, കച്ചോലം, ചീര, പയർ മറ്റു പച്ചക്കറികൾ എന്നിവ ഏകദേശം 4 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. ജൈവ മാർഗങ്ങളിൽ ചെയ്യുന്ന കൃഷികളിൽ മൾച്ചിങ് …

കൃഷിയിൽ വിജയഗാഥ രചിച്ച് തൊടുപുഴ മണക്കാട് നിന്നും ഒരു കൂട്ടായ്മ Read More »

ഒപ്പം സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് 18ന്, സംഘാടക സമിതി രൂപീകരിച്ചു

കളമശേരി: വ്യവസായ മന്ത്രി പി രാജീവ് കളമശേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന മൂന്നാമത് ഒപ്പം സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ഏലൂർ ടൗൺ ഹാളിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷനായി. മുൻ ക്യാമ്പുകളിൽ ആയിരത്തിലേറെപ്പേർക്ക് കണ്ണട വിതരണം, ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സകൾ, തുടർ ചികിത്സ എന്നിവ ലഭ്യമാക്കാനായതായി മന്ത്രി പറഞ്ഞു. ബി.പി.സി.എൽ, മറ്റ് സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ …

ഒപ്പം സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് 18ന്, സംഘാടക സമിതി രൂപീകരിച്ചു Read More »

നാദസ്വരത്തിൽ വിസ്മയം തീർത്ത് വിനായക്

കൊല്ലം: എച്ച്.എസ്.എസ് വിഭാഗം നാദസ്വര മത്സരത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനവുംഎ ഗ്രേഡും കരസ്ഥമാക്കി ഇടുക്കി ജില്ലയുടെ അഭിമാനമായി വിനായക് എം.എസ്. തൊടുപുഴ മണക്കാട് എൻ.എസ്.എസ്.എച്ച്.എസ്.എസിലെ പ്ലസ്ടുകൊമേഴ്സ് വിദ്യാർത്ഥിയായ വിനായക്, തൊടുപുഴ മധുവിലാസത്തിൽ സുനിയുടെയും വിനിതയുടെയും മകനാണ്. വിനായകിന്റെ ആദ്യ ഗുരു നാദസ്വര വിദ്വാനായ പിതാവു തന്നെയാണ്. അഞ്ചാം ക്ലാസിൽ നാദസ്വരം പഠിച്ചു തുടങ്ങിയ വിനായക് നിലവിൽ ഗുരുകാഞ്ചികാമകോടി മഠം ആസ്ഥാനവിദ്വാൻ നാദശ്രീ വൈക്കം ഷാജിയുടെ ശിഷ്യനാണ്. മൂന്നാം വർഷമാണ് സംസ്ഥാന കലോത്സവത്തിൽ വിനായക് മത്സരത്തിനെത്തുന്നത്.

സെൻട്രൽ കേരള സ്പോർട്സ് മീറ്റ് 2023-2024 സമാപിച്ചു, ഇടുക്കിക്ക് മൂന്ന് സ്വർണ്ണം, മാർച്ച് പാസ്റ്റിൽ രണ്ടാമത്

മലപ്പുറം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളുടെ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നു വന്നിരുന്ന മൂന്നാമത് സംയുക്ത സെൻട്രൽ കേരള സ്പോർട്സ് മീറ്റ് 2023-2024 സമാപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 69 കായികതാരങ്ങൾ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിലും കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരളയും സംയുക്തമായാണ് സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. ‍ ഇടുക്കിയിൽ വച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് …

സെൻട്രൽ കേരള സ്പോർട്സ് മീറ്റ് 2023-2024 സമാപിച്ചു, ഇടുക്കിക്ക് മൂന്ന് സ്വർണ്ണം, മാർച്ച് പാസ്റ്റിൽ രണ്ടാമത് Read More »

പോയിൻറ് നേടാനുള്ള വേദികൾ മാത്രമായി സ്‌കൂൾ കലോത്സവങ്ങൾ മാറരുത്, കലോപാസകരായി കുട്ടികൾ വളരണമെന്ന് മുഖ്യമന്ത്രി

കൊല്ലം: സ്‌കൂൾ കലോത്സവങ്ങൾ പോയിൻറ് നേടാനുള്ള വേദികൾ മാത്രമായി മാറരുതെന്നും തുടർന്നും കലയെ സ്നേഹിക്കുന്ന കലോപാസകരായി കുട്ടികൾക്ക് വളരാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ മനോഹരമായ പുഷ്‌പങ്ങളാണ് കുട്ടികളെന്ന് മാക്‌സിം ഗോർകിയാണ് പറഞ്ഞത്. എന്നാൽ വിടരും മുന്നേ വാടിക്കൊഴിയുന്ന എത്രയോ ഹതഭാഗ്യരുണ്ട്. കലോത്സവങ്ങളിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ എത്രയോ മിടുക്കർക്ക് പിന്നീട് ശ്രദ്ധേയമായ രീതിയിൽ കലാസപര്യ തുടരാനാകുന്നുണ്ട്. അതിനുകൂടി ഉതകും വിധം സാംസ്‌കാരിക ഇടങ്ങൾ നാട്ടിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി …

പോയിൻറ് നേടാനുള്ള വേദികൾ മാത്രമായി സ്‌കൂൾ കലോത്സവങ്ങൾ മാറരുത്, കലോപാസകരായി കുട്ടികൾ വളരണമെന്ന് മുഖ്യമന്ത്രി Read More »

മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡർ ദൂരദർശനിൽ നിന്ന്‌ വിരമിച്ചു

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ വനിതാ ന്യൂസ്‌ റീഡറായ ഹേമലത ദൂരദർശനിൽ നിന്ന്‌ വിരമിച്ചു. 39 വർഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ്‌ ന്യൂസ്‌ എഡിറ്ററായിട്ടാണ്‌ വിരമിച്ചത്‌. സർവീസിലെ അവസാന ദിവസമായ ഞായറാഴ്‌ച രാത്രി ഏഴിനുള്ള വാർത്ത വായിച്ച ശേഷമാണ്‌ പടിയിറങ്ങിയത്‌. ശബ്ദംകൊണ്ടും രൂപംകൊണ്ടും മലയാളികൾക്ക്‌ ഏറെ സുപരിചിതയാണ്‌ ഹേമലത. ഭർത്താവ്‌ ജി.ആർ കണ്ണൻ ആയിരുന്നു ഡി.ഡി മലയാളത്തിലെ ആദ്യ ന്യൂസ്‌ റീഡർ. തിരുവനന്തപുരം ദൂരദർശനു സമീപം കുടപ്പനക്കുന്ന്‌ വി പി തമ്പി റോഡിലാണ്‌ താമസം. മകൾ പൂർണിമ.

കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കി തൊടുപുഴ അൽ അസർ പോളീടെക്നിക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്

തൊടുപുഴ: പെരുമ്പള്ളിച്ചിറ അൽ അസർ പോളീടെക്നിക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു. സാമൂഹ്യ സേവനമുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ച ക്യാമ്പങ്ങൾ കുമാരമം​ഗലം ​ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കിയത് ശ്രദ്ധേയമായി. പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോൺ സമാപന പ്രസം​ഗം നടത്തി. പ്രിൻസിപ്പൽ കെ.എ ഖാലിദ് അധ്യക്ഷത വഹിച്ചു. ക്യാമ്പിന് വേദി നൽകിയ സ്കൂളിനുള്ള ഉപഹാരം അധ്യാപിക രോഹിണി മനോജിന് നൽകി. മികച്ച ക്യാമ്പ് അം​ഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അനന്ദു കലേഷ്, …

കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കി തൊടുപുഴ അൽ അസർ പോളീടെക്നിക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് Read More »

മജ്ലിസുന്നൂർ വാർഷിക സമ്മേളനം നടത്തി

തൊടുപുഴ: പെരുമ്പിള്ളിച്ചിറ മുഹിയിദ്ദീൻ ജുമാ മസ്ജിദിൽ എല്ലാ മാസവും നടത്തപ്പെടുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിന്റെ വാർഷിക സമ്മേളനം നടത്തി. ജമാഅത്ത് പ്രസിഡന്റ് സുലൈമാൻ വെട്ടിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് മജ്ലിസുന്നൂർ സംസ്ഥാന അമീറും കോഴിക്കോട് ഖാളിയുമായ ബഹു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ ഡോ. അർജുൻ സിംഗ് പുരസ്കാര ജേതാവ് അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ശ്രീ.മൂസ ഹാജിയെ ചടങ്ങിൽ ആദരിച്ചു. തൊടുപുഴ മേഖലയിലെ …

മജ്ലിസുന്നൂർ വാർഷിക സമ്മേളനം നടത്തി Read More »

തപസ്യ തിരുവാതിര മഹോത്സവം; നോട്ടീസ് പ്രകാശനം ചെയ്‌തു

തൊടുപുഴ: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്‌തു. ഡിസംബർ 28 നു വൈകിട്ട് തൊടുപുഴയിൽ നടന്ന ചടങ്ങിൽ മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോക്ടർ ടി ആർ ഭവാനിയാണ് നോട്ടീസിന്റെ പ്രകാശനം നിർവ്വഹിച്ചത്. സംഘാടകസമിതി ജനറൽ കൺവീനർ വൽസാ ബോസ് , തപസ്യ ജില്ലാ സെക്രട്ടറി എം എം മഞ്ജുഹാസൻ, ട്രഷറർ സന്തോഷ് ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജനുവരി 13ന് വൈകിട്ട് അഞ്ചിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലാണ് തിരുവാതിര മഹോത്സവം നടക്കുന്നത്. …

തപസ്യ തിരുവാതിര മഹോത്സവം; നോട്ടീസ് പ്രകാശനം ചെയ്‌തു Read More »

തിരുവാതിര ഉത്സവം നടത്തി

തൊടുപുഴ: കാഞ്ഞിരമറ്റം ആവണി തിരുവാതിര സംഘാംഗങ്ങളും, തെക്കുംഭാഗം ചുരളി ഭാഗത്തെ നിരവധി കുടുംബങ്ങളും ചേർന്ന് തിരുവാതിര ഉത്സവം സംഘടിപ്പിച്ചു. തെക്കുംഭാഗം ചുരളിവീട്ടിൽ സിന്ധു പ്രകാശിൻ്റെ വീട്ടിലാണ് തിരുവാതിര ഉത്സവം ആഘോഷിച്ചത്.തിരുവാതിരയിലെ വിവിധ ഇനങ്ങളായ പിന്നൽ തിരുവാതിര, കോല്കളി, കൈകൊട്ടിക്കളി എന്നിവയും ഭജനയും ഒരുക്കിയിരുന്നു. അരിയാഹാരം വെടിഞ്ഞ്‌ തിരുവാതിര നാളില്‍ സ്‌ത്രീകള്‍ വ്രതമനുഷ്‌ഠിച്ച്‌ ശിവപൂജയും നടത്തി. ഭക്‌തിയോടെ ഉറക്കം വെടിഞ്ഞ്‌ തിരുവാതിര കളിച്ച്‌ ഭഗവാനെ സ്‌തുതിച്ച്‌ ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ക്ഷേമത്തിനു വേണ്ടി മംഗല്യവതികള്‍ വ്രതം അനുഷ്ഠിക്കുകയും ചെയ്തു വരുന്നു. …

തിരുവാതിര ഉത്സവം നടത്തി Read More »

ദൈവം കൈയെത്തും ദൂരത്ത്…….

അഡ്വ .എസ്. അശോകൻ . ഞാന്‍ ഇതുവരെ ദൈവത്തെ നേരില്‍ കണ്ടിട്ടില്ല. മറ്റാരെങ്കിലും കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നുമില്ല. അകക്കണ്ണു കൊണ്ടും അനുഭവങ്ങളിലൂടെയും മറ്റുള്ളവരിലൂടെയുമാണ് നമ്മള്‍ ദൈവത്തെ കാണുന്നതും അറിയുന്നതും. അതു കൊണ്ടു തന്നെയാകണം ചിത്രകാരന്‍മാര്‍ ദൈവത്തിന് മനുഷ്യഛായ നല്‍കിയതും. തൊടുപുഴയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് ആളുകള്‍ ദൈവത്തെ കാണുന്നത് ജോസ് ഡോക്ടറിലൂടെയാണ്. തൊടുപുഴയിലെ പ്രശസ്തമായ ചാഴിക്കാട്ട് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് സ്റ്റീഫന്‍ എഫ് ആര്‍ സി എസ് ആണ് നാട്ടുകാരുടെ കണ്‍കണ്ട ദൈവമായ ജോസ് …

ദൈവം കൈയെത്തും ദൂരത്ത്……. Read More »

ഇഞ്ചിയാനി ഗവ.സ്‌കൂളില്‍ ആലക്കോട് പഞ്ചായത്തിലെ ആദ്യ പച്ചത്തുരുത്ത്

ആലക്കോട്: ഇഞ്ചിയാനി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ആലക്കോട് പഞ്ചായത്തിലെ ആദ്യ പച്ചത്തുരുത്തിന് തുടക്കമിട്ടു. നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ ഹരിത വിദ്യാലയമായി നാമനിര്‍ദേശം ചെയ്തിട്ടുള്ള സ്‌കൂളാണ് ഇഞ്ചിയാനി സ്‌കൂള്‍. സ്‌കൂളിന്റെ പുറകില്‍ രണ്ട് സെന്റ് ഭൂമിയിലാണ് പച്ചത്തുരുത്തുണ്ടാക്കുന്നത്. പ്ലാവ്,മാവ്, പേര, റംബുട്ടാന്‍, പേരാത്ത,ഞാവല്‍ തുടങ്ങിയവയാണ് മരങ്ങളാണ് നടുക.വാര്‍ഡ് അംഗം ബൈജു ജോര്‍ജ്, സ്‌കൂള്‍ പ്രധാനാധ്യാപിക കെ.ജി നിര്‍മല, പി.റ്റി.എ പ്രസിഡന്റ് എം.കെ ബിജു എന്നിവരുടെ മുന്‍കൈയിലാണ് തൊഴിലുറപ്പു പദ്ധതിയുടെ സഹകരണത്തോടെ പച്ചത്തുരുത്ത് യാഥാര്‍ഥ്യമാക്കിയത്. സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊപ്പമാണ് പച്ചത്തുരുത്തിന്റെ …

ഇഞ്ചിയാനി ഗവ.സ്‌കൂളില്‍ ആലക്കോട് പഞ്ചായത്തിലെ ആദ്യ പച്ചത്തുരുത്ത് Read More »

വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ പുറത്താക്കി ഇന്ത്യ

മുംബൈ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിൻറെ ഇന്ത്യൻ പര്യടനത്തിലെ ഏക ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരുടെ മേധാവിത്വം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 77.4 ഓവറിൽ 219 റൺസിന് ഓൾഔട്ടായി. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പന്തൊന്നും നേരിടും മുൻപേ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് റണ്ണൗട്ടായി. വൺഡൗൺ ബാറ്റർ എല്ലിസ് പെറിയെ (4) പൂജ വസ്ത്രകാർ ക്ലീൻ ബൗൾ ചെയ്യുകയും ചെയ്തു. എന്നാൽ, അവിടെ ഒരുമിച്ച ഓപ്പണർ ബെഥ് മൂനിയും (40) …

വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ പുറത്താക്കി ഇന്ത്യ Read More »

ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല; മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു. ഗവർണറുടെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെക്കുയാണ് ഗവർണർ ചെയ്യുന്നത്. കേരള സർവകലാശാലാ സെനറ്റിൽ എ.ബി.വി.പി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടികൾക്കെതിരെ എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധങ്ങളോട് ഗവർണർ തെരുവിലിറങ്ങി പ്രതികരിച്ചതിലാണ് മുഖ്യമന്ത്രി കത്തയച്ചത്. തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങുകയും എസ്.എഫ്.ഐ പ്രവർത്തകരോട് കയർക്കുകയും …

ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല; മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു Read More »

ക്രിസ്മസ് ചന്ത വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. ക്രിസ്മസ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് നടക്കും. 13 ഇന സബ്സീഡി സാധനങ്ങളാണ് വിലക്കുറവിൽ ക്രിസ്മസ് ചന്തയുടെ ഭാഗമായി ലഭ്യമാക്കുക. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലും ജില്ലാ ചന്തകളുണ്ടാവും. 1600 ഓളം ഔട്ടിലെറ്റുകളിലാവും വിൽപ്പന ഉണ്ടാവുക. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്ചയോടെ പൂർത്തിയാവും. ജില്ലാ ചന്തകളിൽ ഹോർട്ടികോർപ്പിന്‍റേയും മിൽമയുടേയും സ്റ്റാളുകളും ഉണ്ടാവും. ഓണചന്തയ്ക്ക് സമാനമായ സബിസീഡി ഇതര സാധനങ്ങൾക്ക് …

ക്രിസ്മസ് ചന്ത വ്യാഴാഴ്ച മുതൽ Read More »

ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമ്മിച്ച് മുട്ടം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ.

തൊടുപുഴ: ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമ്മിച്ച് മാത്രകയായി ശാസ്ത്ര – സാങ്കേതിക പഠനത്തിനു മുൻതൂക്കം നൽകുന്ന മുട്ടം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. ക്രിസ്തുമസ് കാലത്ത് വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എൽ.ഇ.ഡി സ്റ്റാറുകൾ, മിനി റോബോട്ട്, റിമോട് കൺട്രേൾഡ് ഏറോപ്ലെയിൻ എന്നിവയാണ് വിദ്യാർത്ഥികൾ സൃഷ്ടിച്ചത്. എല്ലാ മേഖലയിലും ഉയർന്നു നിൽക്കുവാൻ കഴിയുന്ന തരത്തിലുള്ള പഠന രീതികളാണ് ഇവിടെ നൽകുന്നതെന്നും, ഈ കുട്ടികൾ ശാസ്ത്രലോത്തിന് ഭാവി വാ​ഗ്ദാനങ്ങളാണെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി.

വീൽ ചെയർ പാർക്ക് സ്ഥാപിച്ചു

വഴിത്തല: ശാന്തി​ഗിരി കോളേജിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വീൽ ചെയർ പാർക്ക് സ്ഥാപിച്ചു. പുറപ്പുഴ ദ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഭാസ്കരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശാന്തി​ഗിരി കോളേജിന്റെ തനിമയാണ് ഭിന്നശേഷി പുനരധിവാസമെന്ന് അദ്ദേഹം പറഞ്ഞു. ഈ നൂതന സംരംഭം കേരളത്തിൽ ആദ്യമാണ്. ശാന്തി​ഗിരിയിലെ കുട്ടികൾക്ക് ഈ പാർക്ക് വലിയ ഉല്ലാസവും ആനന്ദവും നൽകുമെന്നും ഭാസ്കരൻ വ്യക്തമാക്കി. വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് ഉപകാരപ്രദമായ രീതിയിലാണ് പാർക്കും ഉപകരണങ്ങളും നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ കോളേജ് മാനേജർ പോൾ പാറക്കാട്ടേൽ സി.ഐ.ഐ സ്വാ​ഗതവും പഞ്ചായത്ത് …

വീൽ ചെയർ പാർക്ക് സ്ഥാപിച്ചു Read More »

ഭക്തജനങ്ങളുടെ സൗകര്യാനുസരണം ശബരിമലയിൽ, തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ

സന്നിധാനം: ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആശ്വാസമായി തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ സംവിധാനം. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയോടെ അടിസ്ഥാന സജ്ജീകരണങ്ങളാണ് മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയില്‍ ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തെ തിരക്കിനനുസൃതമായി ഘട്ടം ഘട്ടമായ നിയന്ത്രണത്തോടെയാണ് ഭക്തജനങ്ങളെ കടത്തിവിടുക. ആറ് ക്യു കോംപ്ലക്സുകളിലായി വിശ്രമ സൗകര്യങ്ങളോടെ കുടിവെള്ളം, ഇന്റര്‍നെറ്റ്, വീല്‍ ചെയര്‍, സ്ട്രക്ച്ചര്‍, ശൗചാലയം തുടങ്ങിയവയല്ലാം സദാ സജ്ജം. ഓരോ ക്യൂ കോംപ്ലക്സിലും മൂന്ന് മുറികളിലായാണ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സന്നിധാനത്തെ തിരക്കിനനുസൃതമായി ഘട്ടം ഘട്ടമായ നിയന്ത്രണത്തോടെയാണ് ഭക്തജനങ്ങളെ കടത്തിവിടുക. …

ഭക്തജനങ്ങളുടെ സൗകര്യാനുസരണം ശബരിമലയിൽ, തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ Read More »

ഭക്തരുടെ വയറും മനസ്സും നിറച്ച് മഹാദാനം

സന്നിധാനം: സ്വാമി അയ്യപ്പന്റെ തിരുസന്നിധിയില്‍ എത്തി വിശപ്പകറ്റാൻ ആഗ്രഹിക്കുന്ന ഓരോ ഭക്തന്റെയും വയറും മനസ്സും നിറയുന്ന മഹാദാനമായി ശബരിമലയിലെ അന്നദാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം പതിനായിരക്കണക്കിന് ഭക്തരാണ് ഭക്ഷണം കഴിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃതത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. രാവിലെ ആറ് മണിക്ക് പ്രഭാതഭക്ഷണം ആരംഭിക്കും. ചുക്ക് കാപ്പി, ചുക്ക് വെള്ളം, ഉപ്പുമാവ്, കടലക്കറി തുടങ്ങിയവ യഥേഷ്ടം നല്‍കും. ഉച്ചക്ക് 12 ന് മുമ്പായി പുലാവ്, സാലഡ്, അച്ചാര്‍ …

ഭക്തരുടെ വയറും മനസ്സും നിറച്ച് മഹാദാനം Read More »

അമല ഉണ്ണിയുടെ ജീവിതം തന്നെ പോരാട്ടമാണ്

തൊടുപുഴ: ഇടുക്കി തോപ്രാംകുടി പെരുംതൊട്ടി സ്വദേശിനി നാല്പതു വയസുകാരി അമല ഉണ്ണി ജനനം മുതൽ തന്നെ പരീക്ഷണങ്ങളെ അതിജീവിക്കുകയായിരുന്നു. പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലാണ് ജനനം. അമ്മ തങ്കയെ കണ്ടതായി പോലും ഓർമ്മയില്ല. മാതാവിന്റെ മരണ ശേഷം പിതാവ് വേലായുധൻ മറ്റൊരു വിവാഹം കഴിച്ചതോടെ അമലയുടെ കുട്ടിക്കാലം തൊട്ടടുത്ത വീടുകളിലെ അടുക്കളത്തളങ്ങളിൽ ഒതുങ്ങി. പിതാവ് വല്ലപ്പോഴും എത്തി അമലയുടെ ശമ്പളം വാങ്ങി മടങ്ങും. അമല സ്കൂളിൽ പോയിട്ടില്ല. സ്കൂളിൽ ചേർക്കേണ്ട കാലത്ത് അമലയെ പിതാവ് അയൽ വീടുകളിലെ …

അമല ഉണ്ണിയുടെ ജീവിതം തന്നെ പോരാട്ടമാണ് Read More »

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി പ്രൊഫ. കെ.വി ഡൊമിനിക്

തൊടുപുഴ: ന്യൂഡൽഹിയിൽ നടന്ന ദക്ഷിണേഷ്യൻ സാഹിത്യോത്സവത്തിൽ ഏക പ്രതിനിധിയായി സാഹിത്യകാരൻ പ്രൊഫ. കെ.വി ഡൊമിനിക് പങ്കെടുത്തു. റഷ്യയും ഉക്രെയ്നും, ഇസ്രായേലും പാലസ്തീനും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന അർത്ഥശൂന്യമായ യുദ്ധങ്ങളെക്കുറിച്ചുള്ള ആശങ്കയെയും വേദനയെക്കുറിച്ചുമാണ് പ്രബന്ധത്തിലൂടെ പങ്കുവച്ചത്. സ്വന്തം കവിതകളും അവതരിപ്പിച്ചു. തൊടുപുഴ നൂമാൻ കോളേജിൽ നിന്ന് 2011ൽ ഇംഗ്ലീഷ് അധ്യാപകനായി വിരമിച്ച അദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ ഇംഗ്ലീഷിൽ ഏഴ് കവിതാസമാഹാരങ്ങൾ, മൂന്ന് ചെറുകഥാസമാഹാരങ്ങൾ എന്നിവ ഉൾപ്പടെ 48 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അമേരിക്കയിലേയും ന്യൂഡൽഹിയിലേയും ജൈപൂരിലേയും പ്രസിദ്ധ പുസ്തകശാലകളാണ് അവയെല്ലാം …

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി പ്രൊഫ. കെ.വി ഡൊമിനിക് Read More »

പൊലീസുകാരിൽ ആത്മഹത്യ വർധിക്കുന്നു, കൗൺസിലിങ് നൽകണമെന്ന് സർക്കുലർ

തിരുവനന്തപുരം: മാനസിക സമ്മർദം മൂലം പൊലീസുകാർ ജീവനൊടുക്കുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മതിയായ കൗൺസിലിങ് നൽകണമെന്ന് സർക്കുലർ. പൊലീസുകാരിലെ ആത്മഹത്യകളും ആത്മഹത്യാ പ്രവണതകളും അടുത്തകാലത്തായി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് കുറയ്ക്കുന്നതിനായി കൗൺസിലിങ് ആണ് പ്രധാനമായും സർക്കുലർ മുന്നോട്ട് വയ്ക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കുറൽ ഇറക്കിയിരിക്കുന്നത്. പരാതികളും വിഷമങ്ങളും അവതരിപ്പിക്കാൻ സ്‌റ്റേഷനിൽ മെന്ററിങ് സംവിധാനം വേണമെന്നും അർഹമായ അവധികൾ നൽകണമെന്നും ആഴ്ചയിൽ ഒരു ദിവസം യോഗ പോലുള്ള പരിശീലനങ്ങൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു. വീക്ക്‌ലി ഓഫ്, വിവാഹവാർഷികത്തിനും …

പൊലീസുകാരിൽ ആത്മഹത്യ വർധിക്കുന്നു, കൗൺസിലിങ് നൽകണമെന്ന് സർക്കുലർ Read More »

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല: സന്നിധാനത്ത് ഫയര്‍ എസ്റ്റിന്‍ഗ്യൂഷര്‍, ഫയര്‍ഹൈഡ്രന്റ്, ഫയര്‍ബക്കറ്റ്സ് തുടങ്ങിയ എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും, ഫെന്‍സിങ്ങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് സ്ഥലം സന്ദർശിച്ച് ഉറപ്പുവരുത്തി. വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന ഗോഡൗണ്‍. വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ദേവസ്വം എക്സ്‌ക്സിക്യുട്ടിവ് ഓഫീസര്‍ക്കും കരാറുകാരനുമുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന അപകടത്തെ തുടര്‍ന്ന് ബാക്കിയായ വെടിമരുന്നാണ് സൂക്ഷിച്ചിരിക്കുന്നത്. …

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് Read More »