Timely news thodupuzha

Local News

തൊടുപുഴ നഗരസഭയിൽ തെരുവ് വിളക്കിനെചൊല്ലിയുളള പ്രശ്‌നങ്ങൾക്ക് അവസാനമില്ല; കൗൺസിൽ മീറ്റിൽ പ്രിപക്ഷ പ്രതിഷേധം

തൊടുപുഴ: നഗരസഭയിൽ തെരുവ് വിളക്കിനെചൊല്ലിയുളള പ്രശ്‌നങ്ങൾക്ക് അവസാനമില്ല. വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ മീറ്റിലും പ്രതിഷേധമുയർന്നു. എൽ ഡി എഫ് കൗൺസിലർമാർ എണീറ്റ് നിന്ന് പ്രതിഷേധിച്ചപ്പോൾ ബി ജെ പി കൗൺസിലർമാർ മെഴുകുതിരി കത്തിച്ചുവെച്ച് പ്രതിഷേധിച്ചു. രേഖാമൂലം നൽകിയിട്ടും വിഷയം അജണ്ടയിൽ ഉൾപെടുത്താത്തതിൽ കൗൺസിൽ ഷിംനാസ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. 38 വാർഡുകളിലും തെരുവ് വിളക്ക് കത്തുന്നില്ലെന്നും പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ പോലും തെരുവ് വിളക്കുകൾ ഇല്ലെന്ന് ബി ജെ പി കൗൺസിലർമാർ ആരോപിച്ചു. എന്നാൽ മുൻ ഭരണസമിതിയുടെകാലത്ത് …

തൊടുപുഴ നഗരസഭയിൽ തെരുവ് വിളക്കിനെചൊല്ലിയുളള പ്രശ്‌നങ്ങൾക്ക് അവസാനമില്ല; കൗൺസിൽ മീറ്റിൽ പ്രിപക്ഷ പ്രതിഷേധം Read More »

ഗവിയിലെ വനത്തിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ഗവി-മീനാറി വനത്തിനകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാർ അംഗനവാടി ഹെൽപ്പറായ തമിഴ്‌നാട് സ്വദേശിനി മേനകയുടെ(34) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 11നാണ് വനത്തിൽ മൃതദേഹം കണ്ടത്. രാവിലെ ഗവിയിലെ വീട്ടിൽനിന്ന് അംഗനവാടിയിലേക്ക് യുവതി ജോലിക്ക് പോയിരുന്നു. വനത്തിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാണ് അംഗനവാടിയിൽ എത്തേണ്ടത്. വനത്തിനകത്ത് തോട്ടിൻറെ കരയിൽ വസ്ത്രങ്ങൾ വലിച്ചൂരിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരു ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി. ഗവിയിലെ തോട്ടം …

ഗവിയിലെ വനത്തിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി: ശബിരമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. എസ്പി എസ്. ശശിധരൻ ആണ് കോടതിയിൽ എസ്ഐടിക്കു വേണ്ടി ഹാജരായത്. പ്രഭാമണ്ഡലത്തിൽ നിന്നും സാംപിൾ ശേഖരിച്ച കാര‍്യം റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. കേസിൽ തൊണ്ടിമുതൽ ഇല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനാ ഫലം ആയിരിക്കും നിർണായകമാകുക. നേരത്തെ ദ്വാരപാലകരുടെയും കട്ടിളപ്പാളിയുടെയും പരിശോധന പൂർത്തിയാക്കി റിപ്പോർ‌ട്ട് സമർപ്പിച്ചിരുന്നു. എസ്ഐടിയുടെ റിപ്പോർ‌ട്ട് പരിശോധിച്ച ശേഷമായിരിക്കും ശബരിമലയിൽ നിന്നും നഷ്ടമായ സ്വർണത്തിൻറെ അളവ് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക.

ഗാർഹിക പീഡന പരാതി നൽകിയ ഭാര‍്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്; വീണ്ടും കേസ് എടുത്തു

തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര‍്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിന് ബിജെപി നേതാവിനെതിരേ വീണ്ടും പൊലീസ് കേസെടുത്തു. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻറ് എ.ആർ. ശ്രീകുമാറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ശ്രീകുമാറിൻറെ നിർദേശത്തെത്തുടർന്ന് പെരിഞ്ഞനം സ്വദേശി ഗിരീഷാണ് ഭാര‍്യയായ പ്രിയങ്കയെ ഭീഷണിപ്പെടുത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്ത്രീ ബന്ധം ചോദ‍്യം ചെയ്തതിൻറെ പേരിൽ തന്നെ ക്രൂരമായി മർദിച്ചെന്നായിരുന്നു ശ്രീകുമാറിനെതിരേ ഭാര‍്യ പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ കേസെടുത്തിരുന്നുവെങ്കിലും ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പൊലീസിന് നിർദേശം …

ഗാർഹിക പീഡന പരാതി നൽകിയ ഭാര‍്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്; വീണ്ടും കേസ് എടുത്തു Read More »

കോട്ടയത്ത് 52കാരിക്ക് എബോളയെന്ന് സംശയം

കോട്ട‍യം: സൗത്ത് സുഡാനിൽ നിന്നുമെത്തിയ 52 വയസുള്ള സ്ത്രീയ്ക്ക് എബോളയെന്ന് സംശയം. ഇതേത്തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനിയും മറ്റു ലക്ഷണങ്ങളോടും കൂടി കോട്ടയത്തെ സ്വകാര‍്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സുഡാനിൽ നിന്നും എത്തിയതാണെന്ന് അറിഞ്ഞതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. രോഗിയെ നിരീക്ഷിക്കാൻ പ്രത‍്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പനിയിൽ വ‍്യത‍്യാസമുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാൽ …

കോട്ടയത്ത് 52കാരിക്ക് എബോളയെന്ന് സംശയം Read More »

പി.എസ്‌.സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്, മികച്ച തിരക്കഥയ്ക്ക് അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

‌തിരുവനന്തപുരം: മെയ് 15ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്. മികച്ച തിരക്കഥയ്ക്ക് അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് പുറത്തു വന്നത്. സംഭവത്തിൽ പിഎസ്‌സി പിഴവ് സമ്മതിച്ചിട്ടുണ്ട്. എവിടെയാണ് പിഴവ് പറ്റിയതെന്ന കാര‍്യത്തിൽ കൃത‍്യമായ വ‍്യക്തത നൽകിയില്ലെങ്കിലും പിഴവ് പറ്റിയതായി സമ്മതിക്കുകയായിരുന്നു.

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഇടുക്കി ജില്ലാ പ്രവർത്തന ഫണ്ട് ഉദ്ഘാടനം നടത്തി

തൊടുപുഴ: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിന്റെ ഉദ്ഘാടനം തൊടുപുഴയിലെ ഹൈറേഞ്ച് റെസിഡൻസി ഹാളിൽ വെച്ച് നടന്നു. സംഘടനയുടെ ദേശീയ ചെയർമാനായ ഡോ. പി.സി അച്ചൻകുഞ്ഞ് പ്രവർത്തന ഫണ്ടിലേക്ക് ആദ്യ സംഭാവന നൽകി ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം സംഭാവന തുക ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയായ കെ.എസ് സലിലന് കൈമാറി. മനുഷ്യാവകാശ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ശക്തമായ സംഘടനാ സംവിധാനവും സ്ഥിരതയാർന്ന പ്രവർത്തന ഫണ്ടും അനിവാര്യമാണെന്ന് ഡോ. പി.സി. …

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഇടുക്കി ജില്ലാ പ്രവർത്തന ഫണ്ട് ഉദ്ഘാടനം നടത്തി Read More »

ഷിഗല്ല രോഗബാധയ്‌ക്കെതിരെ ജാഗ്രതപുലർത്തണമെന്ന് ആരോ​ഗ്യ വകപ്പിൻ്റെ മാർ​ഗ നിർദേശം

ഇടുക്കി: ഷിഗല്ല രോഗബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബാക്ടീരിയ പരത്തുന്ന ഒരു വയറിളക്കരോഗമാണ് ഷിഗല്ല. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കൾ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ രോഗിപരിചണം എന്നിവയിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, വയറിളക്കം, ഛർദി, മനംപിരട്ടൽ, രക്തം കലർന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയിൽ പോകണമെന്ന് തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്. പ്രതിരോധമാർഗം ഭക്ഷണത്തിനു മുമ്പും ശൗചാലയും ഉപയോഗിച്ച ശേഷവും …

ഷിഗല്ല രോഗബാധയ്‌ക്കെതിരെ ജാഗ്രതപുലർത്തണമെന്ന് ആരോ​ഗ്യ വകപ്പിൻ്റെ മാർ​ഗ നിർദേശം Read More »

അറക്കുളത്ത് കർഷകർക്കായി കിസ്സാൻ സർവ്വീസ് സൊസൈറ്റി ഹെൽപ്പ് ഡസ്ക്ക് ഒരുക്കുന്നു

അറക്കുളം: കൃഷിഭവന് കീഴിലും, അറക്കുളം പഞ്ചായത്ത് പരിധിയിലും വരുന്ന കർഷകരുടെ ക്ഷേമത്തിനായി കിസ്സാൻ സർവ്വീസ് സൊസൈറ്റി (കെ.എസ്.എസ്) മെഗാ കർഷക സഹായ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂൺ 27 ശനിയാഴ്ച 10 മണി മുതൽ മൂലമറ്റത്തെ പഞ്ചാ. കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്. കൃഷിഭവന് കീഴിൽ കേന്ദ്ര സർക്കാർ നൽകുന്ന “പി.എം കിസ്സാൻ സമ്മാൻ നിധി” വഴി പ്രതിവർഷം 6000 രൂപ ലഭിക്കുന്ന രണ്ടായിരത്തിന് മുകളിൽ കർഷകരുണ്ട്. കേന്ദ്ര സർക്കാരിൻ്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഈ പദ്ധതിയുടെ സൗജന്യഅപ്ഡേഷനും, മരണമടഞ്ഞ കർഷകരുടെ അവകാശികളിലേക്ക് …

അറക്കുളത്ത് കർഷകർക്കായി കിസ്സാൻ സർവ്വീസ് സൊസൈറ്റി ഹെൽപ്പ് ഡസ്ക്ക് ഒരുക്കുന്നു Read More »

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…,’ മലയാളിയുടെ പ്രാര്‍ത്ഥനയായി മാറിയ അനശ്വര ഗാനത്തിന്റെ ശില്പി ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി

കോട്ടയം: ഒരൊറ്റ പാട്ടുകൊണ്ട് 10 ലക്ഷം കാസറ്റുകള്‍ വിറ്റഴിച്ച റെക്കോര്‍ഡ്; 5 പതിറ്റാണ്ടിലെ ആത്മീയ ശുശ്രൂഷയ്ക്ക് വിരാമം.. പ്രശസ്ത ധ്യാനഗുരു, മലയാളിയുടെ പ്രാര്‍ത്ഥനയായി മാറിയ അനശ്വര ഗാനത്തിന്റെ(തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…) ശില്പി: പ്രമുഖ ക്രൈസ്തവ ഭക്തിഗാന രചയിതാവും സാഹിത്യകാരനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി അന്തരിച്ചു. 77 വയസ്സായിരുന്നു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യ ജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്ത് സജീവമായിരുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭ സെന്റ് …

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…,’ മലയാളിയുടെ പ്രാര്‍ത്ഥനയായി മാറിയ അനശ്വര ഗാനത്തിന്റെ ശില്പി ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി Read More »

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. തൊടുപുഴ ഡി.വൈ.എസ്.പി ബൈജു പി.എം ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ആൽബർട്ട് പീച്ചാട്ട് അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ ആർ ഹരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും, യു.എസ്.എസ് സ്കോളർഷിപ് ജേതാവിനെയും ആദരിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു, പി. ടി. എ പ്രസിഡന്റ്‌ പ്രിൻസ് അഗസ്റ്റിൻ, എം. പി. …

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി Read More »

ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗല്ല

ഇടുക്കി: ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പഴയരിക്കണ്ടം സ്വദേശികളായ ഒമ്പത് വയസുകാരനും നാലര വയസുകാരിക്കുമാണ് ചൊവ്വാഴ്ച്ച പകല്‍ രോഗം സ്ഥിരീകരിച്ചത്. ഒമ്പതു വയസുകാരന് 12ന് അസുഖം ബാധിച്ചു. 13ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. നാലര വയസുകാരിക്ക് 13ന് ആണ് അസുഖം ബാധിച്ചത്. പിറ്റേന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായി. ഇരുവര്‍ക്കും ഷിഗല്ല ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്റ്റൂള്‍ കള്‍ച്ചറിലൂടെ രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. രണ്ടുപേരുടെയും …

ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗല്ല Read More »

ജലജീവൻ മിഷൻ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ വലിയ അപാകതയുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്

ഇടുക്കി: ജലജീവൻ മിഷൻ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ വലിയ അപാകതയുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. എല്ലാ ജില്ലകളിൽ നിന്നും വലിയ പരാതിയാണ് ഉയരുന്നത്. കോടിക്കണക്കിന് രൂപ പൊതുവഴിയിൽമുടക്കിയിരിക്കുകയാണ്. അപാകതകൾ പഠിച്ച് പരിഹരിച്ച് പദ്ധതി നടപ്പാക്കാൻ രണ്ടു വർഷമെങ്കിലും എടുക്കും. അതേസമയം കുടിവെള്ളം എല്ലാവർക്കും അവകാശമാണന്നും രണ്ടു വർഷത്തിനുള്ളിൽ കുടിവെള്ളം നൽകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കുമെന്നും മന്ത്രി മോൻസ് ജോസഫ് ഇടുക്കിയിൽ പറഞ്ഞു. മലങ്കര ടൂറിസം പദ്ധതിയുടെ വിഷയങ്ങളെക്കുറിച്ച് സർക്കാർ ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നും പിന്നീട് അതുമായി …

ജലജീവൻ മിഷൻ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ വലിയ അപാകതയുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് Read More »

ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകളെ ആശ്രയിക്കുന്നത്; ഇതിന് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി

ചെറുതോണി: കേരളത്തിൽ നിന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പ്രിതിവർഷം വിദേശ രാജ്യങ്ങളെയും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതെന്നും ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് പാവപ്പെട്ട രക്ഷകർത്താക്കൾ മക്കളെ വിദേശത്ത് പഠനത്തിന് അയക്കുന്നത് എന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനുള്ള ശ്രമഫലമായി വി.ഡി.സതീശൻ സർക്കാർ ലോകരാജ്യങ്ങളിലെ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്ധ്യാഭ്യാസ ഹബ്ബ് ആക്കി കേരളത്തെ മാറ്റാൻ ശ്രമിക്കുന്നുവെന്നും ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഇടുക്കി എം.പി യുടെ കഴിഞ്ഞ എട്ട് വർഷമായി നടന്ന് വരുന്ന എം.പീസ് എക്സലൻസ് അവാർഡ് …

ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകളെ ആശ്രയിക്കുന്നത്; ഇതിന് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി Read More »

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി

തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൊടുപുഴ ടൗൺ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വെങ്ങല്ലൂർ അങ്കണവാടിയിലെ കുട്ടികൾക്ക് വേണ്ടി കളിപ്പാട്ടങ്ങളും ക്രയോൺസും ബുക്കുകളും നൽകി. യൂണിറ്റ് പ്രസിഡന്റ് എവർഷൈൻ ജോസ് – അങ്കൻവാടി അധ്യാപിക ബീമ മോൾ ഹനീഫ, എ.ജെ ഷംല എന്നിവർക്ക് നൽകി ഉദ്​ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി പ്രിൻസ് ജോസഫ്, യൂണിറ്റ് ട്രഷറർ ബിജിൽകുമാർ മേഖലാ സെക്രട്ടറി പി.എച്ച് ആസാദ്, മേഖല ട്രഷറർ വിനയചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് മാത്യു, മേഖല ജോയിന്റ് …

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി Read More »

ലോകകപ്പ് ആവേശത്തിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വിദ്യാർത്ഥികളിലേക്ക് പകരുന്നതിനായി സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സന്തോഷ്‌ ട്രോഫി താരവും മർച്ചെന്റ് അസോസിയേഷൻ പ്രസിഡന്റുമായ പി.കെ സലിംക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹം ആശംസകൾ നേർന്നു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ നടത്തിയ മത്സരത്തിൽ മികച്ച കായിക മികവും ടീം സ്പിരിറ്റും പ്രകടമായി. ആവേശകരമായ മത്സരങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യുവും അധ്യാപകരും വിദ്യാർത്ഥികളും വലിയ പിന്തുണ നൽകി. കായിക മനോഭാവം, …

ലോകകപ്പ് ആവേശത്തിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു Read More »

എസ്‌.എഫ്‌.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി അശ്ലീല ദൃശ്യങ്ങൾ അയച്ചെന്ന് പരാതി

കാസർഗോഡ്: ഫോണിലൂടെ അശ്ലീല ദൃശ‍്യങ്ങളും സന്ദേശങ്ങളും അയച്ചെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറിക്കെതിരെ യുവതി പരാതി നൽകി. എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെയാണ് പരാതി. സംഭവത്തിൽ അനുരാഗിനെതിരേ പാർട്ടി നടപടി സ്വീകരിച്ചേക്കും.

നീറ്റ് പുനപരീക്ഷ; ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

ന‍്യൂഡൽഹി: നീറ്റ് പരീക്ഷ അവസാനിക്കുന്നതു വരെ ഇന്ത‍്യയിൽ ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ടെലഗ്രാം മുഖേന വ‍്യാജ ചോദ‍്യപേപ്പറുകൾ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ജൂൺ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെതാണ് നടപടി. ജൂൺ 21നാണ് നീറ്റ് പുനപരീക്ഷ ആരംഭിക്കുന്നത്.

തൊടുപുഴയുടെ വികസനം; സമഗ്ര നിർദേശങ്ങളുമായി ഉപാസനയിൽ സെമിനാർ നടത്തി

തൊടുപുഴ: നഗരത്തിന്റെയും സമീപകേന്ദ്രങ്ങളുടെയും വികസന സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ച് ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറിൽ വ്യത്യസ്ത മേഖലകളിൽനിന്നുള്ള പ്രമുഖർ നിർദേശങ്ങൾ അവതരിപ്പിച്ചു. നഗരവികസനത്തിന് പുതിയ ദിശാബോധം നൽകുന്ന സമഗ്ര ചർച്ചയും പരിപാടിയോടനുബന്ധിച്ച് നടന്നു. ഉപാസന ഡയറക്ടർ ഫാ. ജോൺസൺ പാലപ്പിള്ളിൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. ദൈവം വസിക്കുന്ന നാടാണ് തൊടുപുഴയെന്നും ടൂറിസത്തിന് അനന്ത സാധ്യതകളാണ് ഇവിടെയുള്ളതെന്നും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് വിഷയഅവതരണത്തിനു ശേഷം യോഗത്തിൽ …

തൊടുപുഴയുടെ വികസനം; സമഗ്ര നിർദേശങ്ങളുമായി ഉപാസനയിൽ സെമിനാർ നടത്തി Read More »

വണ്ണപ്പുറത്ത് കെ.എസ്.ആർ.റ്റി.സി ബസിന് സ്വീകരണം നൽകി യു.ഡി.എഫ് പ്രവർത്തകർ

വണ്ണപ്പുറം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുദിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് വണ്ണപ്പുറം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.റ്റി.സി ബസിന് സ്വീകരണം നല്‍കി. വണ്ണപ്പുറം ടൗണില്‍ സംഘടിപ്പിച്ച സ്വീകരണ യോ​ഗത്തിൽ യു.ഡി.എഫ് ചെയര്‍മാന്‍ പി.എം ഇല്ല്യാസ്, കണ്‍വീനര്‍ ബേബിവട്ടക്കുന്നേല്‍, സണ്ണി കളപ്പുര, അനില്‍ പയ്യാനിക്കല്‍, ഷാഹുല്‍ ഹമീദ്, ഷൈനി റെജി, സുബൈദ സുബൈർ എന്നിവർ സംസാരിച്ചു.

പ്രിയദർശിനി പദ്ധതി ഇടുക്കി ജില്ലാതല ഉദ്ഘാടനം നടന്നു; വാഗ്ദാനങ്ങൾ പാലിക്കാൻ ആർജവമുള്ള സർക്കാരാണിതെന്ന് എം.എൽ.എ

തൊടുപുഴ: കെഎസ്ആർടിസിയിൽ കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഉള്ള സൗജന്യ യാത്രയുടെ ജില്ലാതല ഉദ്ഘാടനം നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ ആർജവവും കരുത്തും ഇച്ഛാശക്തിയുമുള്ള സർക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വികസന പാതയിലുടെ പുതുയുഗത്തിലേക്ക് കേരളത്തെ നയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ഒരു സർക്കാരും നടപ്പാക്കാൻ ധൈര്യം കാട്ടാത്ത വിപ്ലവകരമായ പദ്ധതിയാണിതെന്ന് …

പ്രിയദർശിനി പദ്ധതി ഇടുക്കി ജില്ലാതല ഉദ്ഘാടനം നടന്നു; വാഗ്ദാനങ്ങൾ പാലിക്കാൻ ആർജവമുള്ള സർക്കാരാണിതെന്ന് എം.എൽ.എ Read More »

ഷിഗെല്ല ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. ഷിഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴു വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ജൂൺ 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റൊരു കുട്ടിയുടെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. ഇതോടെ ഈ വർഷം ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഷിഗെല്ല ബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്. ഇതു വരെ 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. 68 പേരും കോഴിക്കോടാണ്. ഷിഗെല്ലയുടെ രോ​ഗ ലക്ഷണങ്ങൾ: വയറുവേദന, വയറിളക്കം, പനി, രക്തം …

ഷിഗെല്ല ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു Read More »

കൊച്ചുപറമ്പിൽ കെ.പി ഗോപിയുടെ മകൻ രാഹുൽ കെ ഗോപി അമേരിക്കയിൽ നിര്യാതനായി

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മുൻ ദേവസ്വം സെക്രട്ടറി കൊച്ചുപറമ്പിൽ കെ.പി ഗോപിയുടെ മകൻ രാഹുൽ കെ. ഗോപി (സോഫ്റ്റ്‌വെയർ എൻജിനിയർ- 49) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 8.30ന് മൃതദേഹം കട്ടപ്പനയിലെത്തിച്ച ശേഷം ഉച്ചയ്ക്ക് 12ന് എസ്.എൻ ജംഗ്ഷനടുത്തുള്ള വലിയപാറ വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു രാഹുൽ (പ്രിൻസിപ്പൽ, ഡിസൈൻ എൻജിനിയർ മാക്സ് ലീനിയർ (യു.എസ്.എ). മക്കൾ: ദിയ, ആരുഷ്. (വിദ്യാർത്ഥികൾ- യു.എസ്.എ). സഹോദരങ്ങൾ: സൂര്യയോഗ് ആചാര്യൻ ഡോ. സൂര്യാജി (ബാംഗ്ലൂർ), സിന്തോൾ വിനോദ് (സിംഗപ്പൂർ).ഫോൺ: 9961462704 …

കൊച്ചുപറമ്പിൽ കെ.പി ഗോപിയുടെ മകൻ രാഹുൽ കെ ഗോപി അമേരിക്കയിൽ നിര്യാതനായി Read More »

ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം

ഇടുക്കി: ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടുക്കി പാക്കേജ് അവലോകന യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി., ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ തുടങ്ങിയവർ പങ്കെടുത്തു. വികസന പദ്ധതികൾ തയാറാക്കുമ്പോൾ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇടുക്കി ജില്ലയുടെ സമഗ്രവും …

ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം Read More »

കരിങ്കുന്നത്ത് എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ

തൊടുപുഴ: കരിങ്കുന്നത്ത് എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ. ‌കാഞ്ഞിരമറ്റം പള്ളിപ്പാട്ട് വീട്ടിൽ എസ് ശ്രീകുമാറാണ് പ്രതി. കരിങ്കുന്നം പോലീസ് നടത്തിയ പരിശധനയിലാണ് 5.160 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാളെ വെളുപ്പിന് കണ്ണൂരിലെത്തിക്കും

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (40) മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് (വ്യാഴം) രാത്രി 10.40 ന് ഷാർജയിൽ നിന്നും പുറപ്പെടും. മൃതദേഹം നാളെ രാവിലെ 4.10-ന് കണ്ണൂരിലെത്തും. യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്. കേരള കൃഷി വകുപ്പ് മന്ത്രി റ്റി സിദ്ധീഖിന്റെ ഭാഗത്ത് നിന്നും ഈ …

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാളെ വെളുപ്പിന് കണ്ണൂരിലെത്തിക്കും Read More »

പഠിച്ച സ്‌കൂളിൽ പ്രധാന അധ്യാപികയായി സിന്ധു ടീച്ചർ

രാജാക്കാട്: പഠിച്ച സ്‌കൂളിൽ പ്രഥമ അധ്യാപികയായി ചുമതലയേൽക്കുന്ന അപൂർവ്വ സൗഭാഗ്യവുമായി ഒരു ടീച്ചർ. രാജാക്കാട് ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് സിന്ധു ഗോപാലൻ ആണ് രാജാക്കാട് ഗവ. സ്‌കൂളിൽ ചാർജെടുത്തത്. ഇതേ സ്‌കൂളിൽ വർഷങ്ങളായി കെമിസ്ട്രി അധ്യാപികയായും സീനിയർ അസിസ്റ്റൻ്റായും സേവനം ചെയ്ത ശേഷം കഴിഞ്ഞ വർഷമാണ് പ്രമോഷൻ ആയി ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചത്. ഒരു വർഷത്തിന് ശേഷം ഇപ്പോൾ രാജാക്കാട് സ്‌കൂളിലേക്ക് എത്തി. പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാദ്ധ്യാപികയായി വരാൻ …

പഠിച്ച സ്‌കൂളിൽ പ്രധാന അധ്യാപികയായി സിന്ധു ടീച്ചർ Read More »

വസ്ത്ര വ്യാപാരികൾക്കു മഴക്കാല കെടുതികളിൽ ഒരു കൈത്താങ്ങ്; കെ.റ്റി.ജി.എ വോളന്റീർ ടീം അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു

തൊടുപുഴ: കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലവർഷം വലിയ ദുരന്തങ്ങൾ വാരി വിതറി, വലിയ നാശ നഷ്ടങ്ങൾ ബാക്കി വെച്ചാണ് കടന്നു പോകുന്നത്.ഒരുപാടു ജീവഹാനിയും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. അതിനെക്കാളേറെയാണ് കച്ചവടക്കാർക്ക് ജീവന് തുല്യമായ സാമ്പത്തിക നഷ്ടങ്ങൾ.ഏറ്റവും ചെറിയ ഷോപ്പിൽ പോലും മിനിമം 10 ലക്ഷം രൂപയെങ്കിലും മുതൽ മുടക്കുള്ളവരാണ് വസ്ത്ര വ്യാപാരികൾ. കടയിൽ വെള്ളം കയറിപോയാൽ പിന്നെ ഒന്നിനും ഉപയോഗിക്കാനാകാത്തവയാണ് വസ്ത്രങ്ങൾ. ഒരുപാട് വസ്ത്ര വ്യാപാരികൾ ഇക്കാലയളവിൽ ജീവിതം വഴി മുട്ടുന്ന അളവിൽ സാമ്പത്തിക ബാധ്യതകളിൽ ആയി പോയിട്ടുണ്ട്. …

വസ്ത്ര വ്യാപാരികൾക്കു മഴക്കാല കെടുതികളിൽ ഒരു കൈത്താങ്ങ്; കെ.റ്റി.ജി.എ വോളന്റീർ ടീം അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു Read More »

കുമാരമംഗലം ഗവ. എൽ.പി സ്കൂളിൽ സ്കൂൾ ബാഗ് വിതരണ പദ്ധതി സംഘടിപ്പിച്ചു

തൊടുപുഴ: ഇൻസ്റ്റല്ലേഷൻ പ്രോജെക്ടിന്റെയും സാമൂഹ്യസേവനത്തിന്റെയും വിദ്യാഭ്യാസ പിന്തുണാ പ്രവർത്തനങ്ങളുടെയും ഭാഗമായി കുമാരമംഗലം ഗവൺമെന്റ് എൽ.പി. സ്കൂളിൽ സ്കൂൾ ബാഗ് വിതരണ പദ്ധതി വിജയകരമായി സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കായി വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് അവരുടെ പഠനത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ലയൺസ് ക്ലബ് സോൺ ചെയർപേഴ്സൺ അജീവ് പുരുഷോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് തൊടുപുഴ പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ ചെട്ടി പ്പറമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ ഷാമോൻ ലൂക്ക് എന്നിവർ …

കുമാരമംഗലം ഗവ. എൽ.പി സ്കൂളിൽ സ്കൂൾ ബാഗ് വിതരണ പദ്ധതി സംഘടിപ്പിച്ചു Read More »

വണ്ടിപ്പെരിയാറിലെ വാട്ടർ അതോറിറ്റിയുടെ മോട്ടർ കത്തിപ്പോയി; കുടിവെള്ളം മുടങ്ങിയേക്കും

ഇടുക്കി: കുടിവെള്ള വിതരണത്തിന് വിവിധങ്ങളായ തടസ്സങ്ങളാണ് വണ്ടിപ്പെരിയാർ മേഖലയിൽ കാണുന്നത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് ടൗണിലെ ഒട്ടുമിക്ക ആളുകളും കഴിയുന്നത്. ഇതിനായി കഴിഞ്ഞ അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഡിവിഷൻ മെമ്പറായിരുന്ന പി എം നൗഷാദ് ഈ പ്രശ്നം പരിഹരിക്കുന്നതിന് 20 ലക്ഷം രൂപയുടെ 60 എച്ച്പി മോട്ടർ വാങ്ങി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതും ഒരുതവണ മാത്രമാണ് പ്രവർത്തിച്ചത് പിന്നീട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ ഈ മോട്ടോർ പ്രവർത്തനം രഹിതമായി തന്നെ തുടരുകയാണ്. …

വണ്ടിപ്പെരിയാറിലെ വാട്ടർ അതോറിറ്റിയുടെ മോട്ടർ കത്തിപ്പോയി; കുടിവെള്ളം മുടങ്ങിയേക്കും Read More »

തൊടുപുഴ ഇളംദേശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും ലഹരി വസ്തു പിടികൂടി

തൊടുപുഴ: എക്സൈസ് വകുപ്പിൻ്റെ ഓപ്പറേഷൻ തണ്ടറിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഇളംദേശം ഭാഗത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും 510 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. മൂലമറ്റം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ജി രാജേഷും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. അസം സ്വദേശി ഖൈറുൽ ഇസ്ലാമാണ് പ്രതി. എക്സൈസിൻ്റെ പരിശോധന സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്‌ മൈക്കിൾ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ് ചന്ദ്രൻ, കെ.എ അജിത്ത് കുമാർ, പ്രിവൻ്റീവ് ഓഫീസർ അനുരാജ്, റിനേഷ് …

തൊടുപുഴ ഇളംദേശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും ലഹരി വസ്തു പിടികൂടി Read More »

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

ഇടുക്കി: 2017 ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി ജില്ലയിൽ ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റിൽ വച്ച് 3.100 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. മുതലക്കോടം മേച്ചേരിയിൽ വീട്ടിൽ റഷീദ്, പെരുമ്പള്ളിച്ചിറ മുണ്ടയ്ക്കൽ വീട്ടിൽ നെസ്സൽ, പെരുമ്പള്ളിച്ചിറ കൊച്ചുപറമ്പിൽ വീട്ടിൽ നൗഫൽ എന്നിവരാണ് പ്രതികൾ. മൂന്ന് വർഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിമാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ ജഡ്ജ് …

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു Read More »

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ ജനകീയ പ്രതിഷേധം

ഇടുക്കി: ഇന്ന് രാവിലെയാണ് ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശിയായ മാരി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകനെ സ്കൂളിൽ അയക്കാൻ പോകുന്നതിനായി റോഡിലേയ്ക് ഇറങ്ങിയപ്പോൾ കാട്ടാന ആക്രമിയ്കുകയായിരുന്നു. കനത്ത മൂടൽ മഞ്ഞ് കാരണം റോഡിൽ നിലയുറപ്പിച്ചിരുന്ന ആനകളെ കാണാൻ ഇവർക്ക് ആയില്ല. സംഭവത്തിൽ പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. മാരിയുടെ മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനും തുടർ നടപടികൾക്കുമായി വിട്ടു കൊടുക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. പിന്നീട് ചർച്ചയെ തുടർന്നാണ് മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി ഇടുക്കിയിലേയ്ക് കൊണ്ടു പോയത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന പ്രശ്നത്തിന് പരിഹാരം …

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ ജനകീയ പ്രതിഷേധം Read More »

മേലുകാവ് കുഴിക്കപ്ളാക്കൽ കെ.വി ജോസഫ് നിര്യാതനായി

മേലുകാവ്: കുഴിക്കപ്ളാക്കൽ കെ.വി ജോസഫ്(91) നിര്യാതനായി. ഭൗതിക ശരീരം തിങ്കൾ(08/06/2026) രാവിലെ 9 മണിക്ക് മേലുകാവിലുള്ള സ്വഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് 3 മണിക്ക് മേലുകാവ് ക്രൈസ്റ്റ് കഞ്ഞീഡ്രൽ പള്ളിയിൽ.ഭാര്യ പരേതയായ സാറാമ്മ ജോസഫ് പെരുമ്പാവൂർ വെങ്ങോല മുതിരക്കാലായിൽ കുടുംബാംഗം. മക്കൾ: ഡോ. ജോർജ് ജോസഫ് (ദേവമാതാ ഹോസ്പിറ്റൽ കൂത്താട്ടുകുളം ), ഡോ. സുജ റെജി (അനസ്തീഷിയോളജിസ്റ്റ്, തൊടുപുഴ), സജീവ് ജോസഫ്(യു.എസ്.എ).മരുമക്കൾ: ഡോ. റെജി ജോസ് ചിലമ്പിൽ(ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ), …

മേലുകാവ് കുഴിക്കപ്ളാക്കൽ കെ.വി ജോസഫ് നിര്യാതനായി Read More »

സലിം കുമാര്‍ വിടവാങ്ങി

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന …

സലിം കുമാര്‍ വിടവാങ്ങി Read More »

മാത്യു മറ്റത്തിനാനി പ്രസിഡൻ്റ്; കെ.ഇ ജബ്ബാർ ജനറൽ സെക്രട്ടറി

കലയന്താനി: കേരള വ്യാപാരി വ്യവസായി ഏകോപരമതി വെള്ളിയാമറ്റം യൂണിറ്റ് വാർഷിക പൊതുയോഗവും 2026 – 2028 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും വെള്ളിയാമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജെ മാത്യു അധ്യക്ഷത വഹിച്ചു. വ്യാപാരോത്സവ് 2026 ൽ ഏറ്റവും കൂടുതൽ കൂപ്പൺ വില്പന നടത്തിയ വ്യാപാരിക്കുള്ള സമ്മാനം കെ.ജെ ജമീറിന് നൽകി. പ്രസിഡണ്ടായി മാത്യു മറ്റത്തിനാനിയെയും ജനറൽ സെക്രട്ടറിയായി കെ.ഇ ജബ്ബാറിനെയും വൈസ് പ്രസിഡൻ്റായി കെ.ബി …

മാത്യു മറ്റത്തിനാനി പ്രസിഡൻ്റ്; കെ.ഇ ജബ്ബാർ ജനറൽ സെക്രട്ടറി Read More »

ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവിനെ പെരുമ്പാവൂരിൽ പിടികൂടി

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നു പിടികൂടി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുലിനെയാണ്(28) പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി ഹൗറയിൽ നിന്നാണ് മുങ്ങിയത്. ഫെബ്രുവരിയിൽ വെസ്റ്റ് ബംഗാൾ ഹൗറ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പെരുമ്പാവൂരിൽ ഹെൽപ്പർ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരുമ്പാവൂർ ടൗണിൽ നിന്നാണ് പിടികൂടിയത്. നേരത്തെയും ഇയാൾ പെരുമ്പാവൂരിൽ ജോലി …

ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവിനെ പെരുമ്പാവൂരിൽ പിടികൂടി Read More »

തിരുവനന്തപുരത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിച്ച യുവാവിനെ കാട്ടാന കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറയ്ക്ക് സമീപം കാട്ടാന ഒരാളെ കുത്തിക്കൊന്നു. കാഞ്ഞിരംപാറ സ്വദേശി രാജേഷാണ് മരിച്ചത്. കേരള – തമിഴ്നാട് അതിർത്തിയിലാണ് ദാരുണസംഭവമുണ്ടായത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കേരള – തമിഴ്നാട് അതിർത്തിയായ പേണുവിലാണ് നാല കാട്ടാനകൾ ഇറങ്ങിയത്. ഇതിൽ രണ്ടെണ്ണം കാടു കയറിയെങ്കിലും ബാക്കി രണ്ടെണ്ണം ജനവാസമേഖലയിൽ നിലയുറപ്പിക്കുകയായിരുന്നു. കൃഷിയിടത്തിലേക്ക് കാട്ടാന എത്തിയപ്പോൾ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷതനാകാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നെഞ്ചിനും വയറിലുമാണ് കുത്തേറ്റത്. സംഭവ സ്ഥലത്തുവച്ചുതന്നെ രാജേഷ് മരിച്ചു. …

തിരുവനന്തപുരത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിച്ച യുവാവിനെ കാട്ടാന കുത്തിക്കൊന്നു Read More »

അർഷിദിനെ കൊന്നത് മൂന്നാം വിവാഹത്തിൽ ബാധ്യതയാവുമെന്ന് കരുതിയെന്ന് മൊഴി

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അർഷിദിൻറെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറിൽ നിന്ന് നെഞ്ചിലേറ്റ ചവിട്ടാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അഷ്‌കറിൻറെ ചവിട്ടിൽ അർഷിദിൻറെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു. ഇതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉണ്ടായ പരുക്കാണ് കുട്ടിയുടെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീർക്കെട്ടുണ്ടാക്കി, കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടായിരുന്നുവെന്നും മറ്റൊരു വിവാഹത്തിന് കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് അഷ്‌കർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഒരു മാസം നീണ്ട …

അർഷിദിനെ കൊന്നത് മൂന്നാം വിവാഹത്തിൽ ബാധ്യതയാവുമെന്ന് കരുതിയെന്ന് മൊഴി Read More »

കുട്ടികൾക്ക് മിഠായി ഇട്ടുകൊടുത്ത മുരളീധരന് രൂക്ഷവിമർശനം

തിരുവനന്തപുരം: പ്രവേശനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ‌ സ്കൂളിലെത്തിയ വി മുരളീധരൻ എംഎൽഎ മിഠായി നൽകിയ രീതിക്കെതിരേ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനം. മിഠായി കുട്ടികളുടെ കൈയിൽ നൽകാതെ മേശപ്പുറത്തേക്ക് ഇട്ടുകൊടുക്കുകയായിരുന്നു മുരളീധരൻ. പട്ടികജാതി – പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയും സമീപം ഉണ്ടായിരുന്നു. മുരളീധരൻറെ നടപടി കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സമൂഹമാധ്യമത്തിൽ വിമർനമുയർന്നു. ഇത്തരമൊരു പ്രവർത്തി കണ്ടിട്ട് മിണ്ടായ നിന്ന തുളസിയും സമാനമായ തെറ്റുതന്നെയാണ് ചെയ്തതെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു. കേരളത്തിൽ ഇന്ന് കാണാത്ത …

കുട്ടികൾക്ക് മിഠായി ഇട്ടുകൊടുത്ത മുരളീധരന് രൂക്ഷവിമർശനം Read More »

മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കട്ടപ്പന: മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. നരിയമ്പാറ തുരുത്തേല്‍ എബ്രഹാം കുര്യന്‍(ബോബി 52) ആണ് മരിച്ചത്. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. സ്വന്തം പുരയിടത്തിലെ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സാറാമ്മ പുറ്റടി കുളങ്ങര കുടുംബാംഗം. മക്കള്‍: മിബിന്‍, നിഖില്‍.

യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി

കരിമണ്ണൂർ: യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി. തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാദർ ജെയിംസ് ഐക്കരമറ്റത്തിന്റെ അധ്യക്ഷയിൽ വാർഡ് മെമ്പറും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റി എല്ലാ വർഷവും നടത്തപ്പെടുന്ന പഠന സഹായ വിതരണം ഈ വർഷവും തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്കൂളിലെ എല്ലാ കുട്ടികൾക്കും നൽകി. …

യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി Read More »

ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണ കോടതി മാറണമെന്നും പ്രതിഭാഗത്തിൻറെ ആവശ്യം തലശേരി സെഷൻസ് കോടതി തള്ളി. തലശേരി മൂന്നാം അഡീഷണൽ‌ ജില്ലാ സെഷൻസ് കോടതിയിൽ തന്നെ വിചാരണ തുടരും. ഇതോടെ നിർ‌ത്തി വച്ച വിചാരണ ചൊവ്വാഴ്ചയോടെ വീണ്ടും ആരംഭിക്കും. 2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം …

ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി Read More »

വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ച് തെറിച്ച് വീണ് പാമ്പാടി സ്വ​ദേശി തോമസ് ജോസിന്(44) പരുക്കേറ്റു. ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡിനു കുറുകെ നടക്കുമ്പോളാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8.30യോടെ തീക്കോയിയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനു(30) പരുക്കേറ്റു. കെഴുവംകുളത്ത് …

വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

ചെരിയംപാറ അംഗനവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു; ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ

കോടിക്കുളം: കോടിക്കുളം പഞ്ചായത്തിലെ ചെരിയമ്പാറ അംഗനവാടിക്ക് വേണ്ടിയുള്ള പുതിയ കെട്ടിടത്തിൻ്റെ പണി പൂർത്തിയായെങ്കിലും അംഗനവാടി ഇപ്പോഴും വാടകക്കെട്ടിൽ തന്നെ പ്രവർത്തനം തുടരുകയാണ്. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗനവാടിക്ക് സ്വന്തമായി സൌകര്യപ്രദമായ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഭാരിച്ച വാടക ഒഴിവാക്കുന്നതിനുമായിരുന്നു ഇളംദേശം ബ്ലോക്ക് പഞ്ചായത്തും കോടിക്കുളം ഗ്രാമ പഞ്ചായത്തും ചേർന്ന് സംയുക്തമായി രണ്ടര ലക്ഷത്തോളം രൂപ മുടക്കി ചെരിയമ്പാറയിൽ 5സെന്റ് സ്ഥലം വാങ്ങിയത്. തുടർന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി അംഗനവാടി …

ചെരിയംപാറ അംഗനവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു; ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ Read More »

തമിഴ് നടൻ അജിത് കുമാറിൻറെ അമ്മ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അജിത്കുമാറിൻറെ അമ്മ മോഹിനി മണി അന്തരിച്ചു. 85 വയസായിരുന്നു. ശനിയാഴ്ച്ച രാവിലെയോടെ ചെന്നൈയിൽ വച്ചായിരുന്നു അന്ത‍്യം. വാർദ്ധക‍്യസഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നുവെന്നാണ് വിവരം. വിവിധ തമിഴ് മാധ‍്യമങ്ങൾ നടൻറെ അമ്മയുടെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് ലോകത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നിലവിൽ ദുബായിലുള്ള അജിത് ചെന്നൈ പാലവാക്കത്തുള്ള വീട്ടിലേക്ക് ഉടനെ തിരിക്കും.

വെങ്ങല്ലൂർ റ്റി.എം.യു.പി സ്കൂളിന് മുൻ എം.എൽ.എ അനുവദിച്ച തുക ഉപയോ​ഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

തൊടുപുഴ: മുൻസിപ്പൽ യു.പി സ്കൂളിരിന് 2024 – 2025 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും മുൻ എം.എൽ.എ പി.ജെ ജോസഫ് അനുവദിച്ച 22 ലക്ഷം രൂപ നൽകി വാങ്ങിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് ചീഫ് നടന്നു. നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ ഫ്ലാ​ഗ് ഓഫ് നിർവഹിച്ചു. സ്കൂളിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ ദീപക്, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ …

വെങ്ങല്ലൂർ റ്റി.എം.യു.പി സ്കൂളിന് മുൻ എം.എൽ.എ അനുവദിച്ച തുക ഉപയോ​ഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു Read More »

മുൻ മന്ത്രിയും കോതമംഗലം എം.എൽ.എയും ആയിരുന്ന കേരള കോൺഗ്രസ് നേതാവ് റ്റി.യു കുരുവിള നിര്യാതനായി

കോതമംഗലം: മു​ൻ ​മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ടി.യു. കു​രു​വി​ള (89) നിര്യാതനായി. കൊ​ച്ചി ആ​സ്റ്റ​ർ മെഡിസിറ്റിയിൽ തീവ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലായിരുന്നു. വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ​യി​ൽ പൊതുമരാ​മ​ത്ത് മന്ത്രിയായിരുന്നു. 2006, 2011 വ​ർ​ഷ​ങ്ങ​ളി​ൽ കോ​ത​മം​ഗ​ല​ത്ത് നി​ന്നും തുട​ർ​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോസഫ് ​വി​ഭാ​ഗ​ത്തി​ന്റെ സംസ്ഥാന വൈ​സ് ചെയർമാനാണ്. സംസ്കാരം ഞായറാഴ്ച്ച(31/05/2026) ഉച്ച കഴിഞ്ഞ് രണ്ടിന് ചേലാട് സെൻ്റ്. സ്റ്റീഫൻസ് ബെസ്നിയ യാക്കോബായ സുറിയാനി പള്ളിയിൽ.

കോഴിക്കോട് ഊണ് മേശയിൽ നിന്ന് വീണ് മൂന്ന് വയസ്സുള്ള പെൺകു‍ഞ്ഞ് മരിച്ചു

കോഴിക്കോട്: ഊണു മേശയിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരണത്തിന് കീഴടങ്ങി. കോഴിക്കോട് അത്താണി സ്വദേശി സുബിൻറെ മകൾ അലംകൃതയാണ് മരിച്ചത്. മേശയിൽ നിന്ന് വീണതിനെത്തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെപ്പുകുളം മാപ്പിളകുന്നേൽ എം.ജെ തോമസ് നിര്യാതനായി

ചെപ്പുകുളം: മാപ്പിളകുന്നേൽ എം.ജെ തോമസ് (79) നിര്യാതനായി. ഭൗതികശരീരം ശനിയാഴ്ച്ച(30/05/2026) രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി തോമസ് ചീനിക്കുഴി വെട്ടുകല്ലേൽ കുടുംബാംഗം. മക്കൾ: ജിജോ എം തോമസ്(അധ്യാപകൻ, ഗവ. ഹൈസ്കൂൾ, അടിമാലി), ജിൻ്റോ തോമസ്(ഹെഡ്മാസ്റ്റർ, മാർ മാത്യൂസ് യു.പി.എസ്, മീൻമുട്ടി), ഫാ. ആന്റോ തോമസ് MSFS (ദിവ്യജ്യോതി ആശ്രമം സുന്ദർഗഡ്, ഒഡീഷ). മരുമക്കൾ: ദീപാ അൽഫോൻസ് വള്ളോംപുരയിടത്തിൽ(ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്സ് എൽ.പി …

ചെപ്പുകുളം മാപ്പിളകുന്നേൽ എം.ജെ തോമസ് നിര്യാതനായി Read More »