പി.ടി തോമസ് മെമ്മോറിയൽ മുൻസിപ്പൽ ലൈബ്രറിയുടെ കെട്ടിട നിർമ്മാണം അവസാനഘട്ടത്തിൽ: ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: പി.ടി തോമസിന്റെ സ്മരണാർത്ഥം തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റ് കോംപ്ലക്സിൽ നിർമ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ പണികൾ നിരീക്ഷിക്കാൻ എത്തിയതായിരുന്നു എംപി. 40 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വളരെ വർഷങ്ങളായി തൊടുപുഴയിൽ ഒരു ലൈബ്രറി വേണമെന്ന് ആവശ്യം ഉയർന്ന് തുടങ്ങിയിട്ട്. ഇത് സംബന്ധിച്ച് തൊടുപുഴ നഗരസഭ കൗൺസിലിന്റെ ആവശ്യം പരിഗണിച്ചാണ് എം.പി ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി ആക്കി ഇത് മാറ്റാൻ കഴിയും എന്ന് എം.പി പറഞ്ഞു. …