വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം; എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു
വയനാട്: ബത്തേരിയിൽ നടന്ന വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇന്നലെ രാത്രി ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിൻറെ ചില്ലുകൾ തകർക്കുകയായിരുന്നു. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രജ്ഞു, കിരൺ ജോയി, ധനുഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.