കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി
തൊടുപുഴ: വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ച് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ. പ്രിൻസിപ്പൽ ടോംസി തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി ദേവദാസ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ലഹരി വസ്തുക്കൾ വർജിക്കണമെന്ന സന്ദേശം നൽകി കൊണ്ട് പ്രതിതാത്മകമായി കുട്ടികൾ ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി വിടുകയും ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.