Timely news thodupuzha

logo

Positive

ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയിൽ സെമിനാർ നടത്തി

തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയിൽ മാതൃവേദിയുടെ നേതൃത്വത്തിൽ ‘മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളുമെന്ന’ വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.ഫെബിൻ.വി.ജോർജ് ക്ലാസ്സ്‌ എടുത്തു. വികാരി ഫാ.തോമസ് വിലങ്ങുപാറയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിനുശേഷം സൗജന്യ മരുന്നു വിതരണവും നടത്തി. അനിമേറ്റർ സിസ്റ്റർ കൊച്ചുത്രേസ്യ എസ്.എ.ബി.എസ്, പ്രസിഡന്റ്‌ അശ്വതി ബോബി വേങ്ങച്ചേരിൽ, വൈസ് പ്രസിഡന്റ് സിസിമോൾ പ്രകാശ് മറ്റപ്പിള്ളിൽ, സെക്രട്ടറി ലോണിയ ടിജി തടത്തിൽ, ജോയിന്റ് സെക്രട്ടറി ബേബി സെബാസ്റ്റ്യൻ ഔസേപ്പറമ്പിൽ, ട്രഷറർ നിഷ …

ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയിൽ സെമിനാർ നടത്തി Read More »

പതിപ്പള്ളിയുടെ സ്വന്തം പോസ്റ്റ് വുമണിന് ഉജ്വല യാത്ര അയപ്പ് നൽകി നാട്ടുകാർ

അറക്കുളം: 27 വർഷക്കാലമായി അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി പോസ്റ്റോഫീസിൽ സേവനമനുഷ്ടിച്ച ശേഷം വിരമിച്ച പോസ്റ്റ് വുമണിന് നാട്ടുകാർ ഉജ്വല യാത്ര അയപ്പ് നൽകി. കൂവക്കണണ്ടം പുളിന്താനത്ത് ക്രിസ്റ്റീന ഐസക്കാനാണ് പതിപ്പള്ളിയിൽ യാത്ര അയപ്പ് ഒരുക്കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രിഡണ്ട് സുബി ജോമോൻ പൊന്നാടയണിയിച്ചും, വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടൻ മെമെൻ്റോ നൽകിയുമായിരുന്നു ആദരിച്ചത്. പോസ്റ്റ് വുമണിൻ്റെ പഴയ കാല സഹപ്രവർത്തകനും, ഇപ്പോൾഇന്ത്യൻനേവിയിലെ ടെക്നിക്കൽ ഓഫീസറുമായ വിനോദ് സമ്മാനങ്ങൾ നൽകി. പതിപ്പള്ളി സ്കൂൾ ഹെഡ്മിസ്ട്രസ് വൽസമ്മ, ഊര് മൂപ്പൻമാരായ …

പതിപ്പള്ളിയുടെ സ്വന്തം പോസ്റ്റ് വുമണിന് ഉജ്വല യാത്ര അയപ്പ് നൽകി നാട്ടുകാർ Read More »

ന്യൂമാനൈറ്റ്സ് എക്സിക്യൂട്ടീവ് മീറ്റിങ്ങ് നടത്തി, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൊടുപുഴ: ന്യൂമാൻ കൊളേജിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമാനൈറ്റ്സിന്റെ നേതൃത്വത്തിൽ ന്യൂമാനൈറ്റ്സ് എക്സിക്യൂട്ടീവ് മീറ്റിങ്ങ് സംഘടിപ്പിച്ചു. യോ​ഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊളേജിലെ പുന്നക്കോട്ടിൽ ഹാളിൽ നടത്തിയ പരിപാടിയിൽ സംഘടനാ പ്രസിഡന്റ് അഡ്വ. ഇ.എ റഹീം അധ്യക്ഷത വഹിച്ചു. കൊളേജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ ഡോ.സാജു അബ്രഹാം ആശംസ നേർന്നു. പുതിയ ഭാരവാഹികളായി അഡ്വ.സെബാസ്റ്ര്യൻ കെ ജോസ്(പ്രസിഡന്റ്), സനിൽ ബാബു.എൻ(വൈസ് പ്രസിഡന്റ്), എം.മോനിച്ചൻ(വൈസ് പ്രസിഡന്റ്), ഡോ. ജിതിൻ ജോയി(സെക്രട്ടറി), ബാബു ആന്റണി(ജോയിന്റ് …

ന്യൂമാനൈറ്റ്സ് എക്സിക്യൂട്ടീവ് മീറ്റിങ്ങ് നടത്തി, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു Read More »

ചന്ദ്രയാൻ-3 വിക്ഷേപണം; തൽസമയ സംപ്രേക്ഷണം ഒരുക്കി ന്യൂമാൻ കൊളേജ്

തൊടുപുഴ: ന്യൂമാൻ കൊളേജ് രസതന്ത്ര വിഭാ​ഗത്തിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിക്ഷേപണത്തിൻരെ തൽസമയ സംപ്രേക്ഷണം മാർ മാത്യു പോത്തനാമുഴി ഹാളിൽ വച്ച് നടത്തി. രസതന്ത്ര വിഭാ​ഗം മേധാവി പ്രൊഫ. ബിജു പീറ്റർ ചന്ദ്രയാൻ-3 ദൗത്യത്തെ കുറിച്ച് വിദ്യാർത്ഥികൽക്ക് വിശദീകരിച്ചു കൊടുത്തു. ഡോ.സിൻസി ജോർജ്, ജിതിൻ ജോയി എന്നിവർ നേതൃത്വം നൽകി.

റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം; സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: റേഷൻ വ്യാപാരികൾക്ക് സംസ്ഥാന സർക്കാർ നൽകാതിരുന്ന കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകണമെന്ന ഹൈക്കോടി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വ്യാപാരികൾക്ക് അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ നൽകാനായിരുന്നു ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. പത്തുമാസത്തെ കമ്മീഷൻ നൽകണമെന്നാണ് സുപ്രീം കോടതിയും ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. കമ്മീഷൻ നൽകാനുള്ളത് 14,257 റേഷൻ കടക്കാർക്കാണ്. സർക്കാർ 13 മാസത്തെ കമ്മീഷനിൽ മൂന്ന് മാസത്തെ മാത്രമായിരുന്നു കൊടുത്തത്. എന്നാൽ, കുടിശ്ശിക നൽകിയിരുന്നില്ല. വ്യാപാരികളുടെ ഇതിനെതിരെയുള്ള …

റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം; സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി Read More »

എ ഐ ആർട്ടിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളുടെയും വിമോചന പോരാളികളുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങളൊരുക്കി ഷാരോൺ

കൊച്ചി: ലോക കമ്യൂണിസ്റ്റ് നേതാക്കളേയും വിമോചന പോരാളികളേയും എ ഐ ആർട്ടിലൂടെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ഷാരോൺ കതിരൂറെന്ന കലാകാരൻ. ചെ ഗുവെരയും, ലെനിനും മാർക്‌സുമെല്ലാം നാട്ടുവഴികളിലും തടാകതീരത്തുമെത്തി സാധാരണക്കാർക്കിയിൽ നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിനു മുൻപ് ഫുട്‌ബോൾ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും കുട്ടികാലം എഐ ആർട്ടിലൂടെ ക്രീയേറ്റ് ചെയ്ത് ഷാരോൺ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടർന്നാണിപ്പോൾ ലോകനേതാക്കളുടെ ജീവൻ തുടിക്കുന്ന ദൃശ്യങ്ങൾ സാധാരണക്കാർക്കിടയിലേക്കെത്തുന്നത്. എഐ ഉപയോഗിച്ചുള്ള വിവിധ തരം പരീക്ഷണങ്ങളാണിപ്പോൾ സോഷ്യൽ …

എ ഐ ആർട്ടിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളുടെയും വിമോചന പോരാളികളുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങളൊരുക്കി ഷാരോൺ Read More »

ചന്ദ്രയാൻ 3 വിജയപഥത്തിൽ

തിരുവനന്തപുരം: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയപഥത്തിൽ. ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ 2.35നാണ് പടുകൂറ്റൻ റോക്കറ്റായ എൽ.വി.എം 3 എം 4 ചാന്ദ്രയാൻ 3മായി കുതിച്ചുയർന്നത്. രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് പേടകം പുറപ്പെട്ടത് ചാന്ദ്രരഹസ്യങ്ങളുടെ അന്വേഷണ ചരിത്രത്തിലേക്ക് ഇന്ത്യക്ക് ഒരു പുതിയ കുതിപ്പേകിക്കൊണ്ടാണ്. 22-ാം മിനിറ്റിൽ ആദ്യഭ്രമണപഥത്തിലെത്തി. പേടകം പ്രതീക്ഷിച്ച പോലെ സഞ്ചരിക്കുന്നുവെന്നും രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. വ്യാഴം പകൽ 1.05നായിരുന്നു 26 മണിക്കൂർ നീണ്ടു …

ചന്ദ്രയാൻ 3 വിജയപഥത്തിൽ Read More »

ഹെെസ്പീഡ് റെയിൽ; സർക്കാർ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ തയ്യാറെന്ന് ഇ ശ്രീധരൻ

കൊച്ചി: കേരളത്തിന് ഹെെസ്പീഡ് റെയിൽ സംവിധാനം ആവശ്യമാണെന്നും സർക്കാർ ആവശ്യപ്പെട്ടാൽ അത്തരമൊരു പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിക്ക് അതിവേഗ ട്രെയിൻ ആവശ്യമാണ്. അർധ- അതിവേഗ പാതകളാണ് കേരളത്തിന് യോജിച്ചത്. ഈ വിഷയം താനുമായി ചർച്ച നടത്തിയ സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസിനെ അറിയിച്ചിട്ടുണ്ട്. സർക്കാരുമായി ഇതേക്കുറിച്ച് സംസാരിക്കാം എന്ന് കെ വി തോമസ് പറഞ്ഞിട്ടുണ്ട്. എന്നാൽ സർക്കാരുമായി ഔദ്യോഗികമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ഇ ശ്രീധരൻ പറഞ്ഞു. …

ഹെെസ്പീഡ് റെയിൽ; സർക്കാർ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ തയ്യാറെന്ന് ഇ ശ്രീധരൻ Read More »

ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാ​ഗമായി 17ന് തിരുനെല്ലി ക്ഷേത്ര ദർശനത്തിന് യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി

പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാ​ഗമായി വയനാട് തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് പ്രത്യേക യാത്ര ഒരുക്കുന്നു. ജൂലൈ 16ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പാലക്കാട് നിന്ന് പുറപ്പെട്ട് സുൽത്താൻ ബത്തേരിയിൽ താമസിച്ച് 17ന് രാവിലെ തിരുനെല്ലിയിൽ ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്ത് വൈകുന്നേരം പാലക്കാട് തിരികെ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സൂപ്പർ ഡീലക്സ് ബസ് യാത്രയ്ക്ക് 1190 രൂപയാണ് ചാർജ്ജ്. താമസം, ഭക്ഷണം എന്നിവ യാത്രികർ വഹിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തും. ബുക്ക് ചെയ്യുന്ന ആദ്യത്തെ …

ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാ​ഗമായി 17ന് തിരുനെല്ലി ക്ഷേത്ര ദർശനത്തിന് യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി Read More »

മാധ്യമ പ്രവർത്തകർക്ക് പല വിവരങ്ങളും കിട്ടും, അതു കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന പരിപാടി ശരിയല്ലെന്ന് കേരള ഹൈക്കോടത്

കൊച്ചി: പ്രതിയുടെ ദൃശ്യമെടുത്തുവെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസിനെതിരായി നൽകിയ കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകൻറെ ജോലിയാണ്. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തലാകും. തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കേസിൽ മാതൃഭൂമി ന്യൂസിൻറെ ക്യാമറ ആവശ്യപ്പെടുന്നത് എന്തിനാണെന്നും പ്രതി ചേർക്കാതെ മാധ്യമ പ്രവർത്തകരെ നിരന്തം നോട്ടീസ് നൽകി വിളിപ്പിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. മാധ്യമ പ്രവർത്തകർക്ക് …

മാധ്യമ പ്രവർത്തകർക്ക് പല വിവരങ്ങളും കിട്ടും, അതു കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന പരിപാടി ശരിയല്ലെന്ന് കേരള ഹൈക്കോടത് Read More »

ന്യായവില ഉറപ്പാക്കാത്ത റബര്‍ ബോര്‍ഡില്‍ കര്‍ഷകന് വിശ്വാസം നഷ്ടപ്പെട്ടു; അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: കര്‍ഷകന് ന്യായവില ഉറപ്പാക്കാത്ത റബര്‍ബോര്‍ഡിലും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലും കര്‍ഷകന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. 1947ലെ റബര്‍ ആക്ട് റദ്ദ് ചെയ്ത് പുതിയ ആക്ട് നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരടുബില്ലില്‍ കര്‍ഷകര്‍ നിര്‍ദ്ദേശങ്ങള്‍ സമയപരിധിയ്ക്കുള്ളില്‍ സമര്‍പ്പിച്ചിരുന്നു. ബില്ല് നിയമമായി മാറുന്നതിന്റെ ഭാഗമായിട്ടാണ് ജൂലൈ 14ന് വാണിജ്യ അഡീഷണല്‍ സെക്രട്ടറി കോട്ടയതത് ചര്‍ച്ചയ്‌ക്കെത്തുന്നത്. ബോര്‍ഡിന്റെ ഭരണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിപണിയില്‍ …

ന്യായവില ഉറപ്പാക്കാത്ത റബര്‍ ബോര്‍ഡില്‍ കര്‍ഷകന് വിശ്വാസം നഷ്ടപ്പെട്ടു; അഡ്വ.വി.സി.സെബാസ്റ്റ്യന്‍ Read More »

ചന്ദ്രയാൻ 3യുടെ ചെറു പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോയിലെ ശാസ്ത്രജ്ഞർ

തിരുപ്പതി: ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിന് മുന്നോടിയായി ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെത്തി ദർശനം നടത്തി ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ സംഘം. ചന്ദ്രയാൻ 3യുടെ ചെറു പതിപ്പുമായാണ് ശാസ്ത്രജ്ഞർ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയത്. മൂന്നും സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന ഇസ്രോ സംഘം തിരുപ്പതിയിലെത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വ്യാഴാഴ്ച്ച രാവിലെ ഇസ്രൊ സംഘം ദർശനത്തിനെത്തിയതായി തിരുപ്പതി ദേവസ്വം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിമാരും കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിയും അതേ ദിവസത്തിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നുവെന്നും …

ചന്ദ്രയാൻ 3യുടെ ചെറു പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോയിലെ ശാസ്ത്രജ്ഞർ Read More »

മഴക്കെടുതി; കേരളത്തിന് കേന്ദ്രത്തിന്റെ ധന സഹായം നൽകി, 138.80 കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി: കേരളത്തിന് പ്രളയദുരിതാശ്വാസമായി 138.80 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. എസ് ഡിആർഎഫ് ഫണ്ടിലേക്കാണ് തുക അനുവദിച്ചിരിക്കുന്നത്. മഴക്കെടുതി മുൻ നിർത്തി 22 സംസ്ഥാനങ്ങൾക്കായി മൊത്തം 7,532 കോടി രൂപയാണ് കേന്ദ്രം നീക്കി വച്ചിരിക്കുന്നത്. പേമാരി കനത്ത ദുരിതം വിതച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഫണ്ട് അടിയന്തിരമായി വിതരണം ചെയ്യാനാണ് ധനകാര്യ വകുപ്പിൻറെ നീക്കം.

അന്താരാഷ്ട്ര ഓഷ്യൻമാൻ ഓപ്പൺ വാട്ടർ കടൽ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ബേബി വർഗ്ഗീസ്

തൊടുപുഴ: ഇഡോനേഷ്യയിലെ ബാലിയിൽ നടന്ന അന്താരാഷ്ട്ര ഓഷ്യൻമാൻ ഓപ്പൺ വാട്ടർ കടൽ നീന്തൽ മത്സരത്തിൽ ബേബി വർഗ്ഗീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കടൽ ശാന്തമായിരുന്നില്ല. ശക്തമായ തിരകളും അടിയൊഴുക്കു മുണ്ടായിട്ടും വർഷങ്ങളായി ട്ടുള്ള കഠിന പരിശീലനം ഒന്നു കൊണ്ടു മാത്രമാണ് എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ചു കൊണ്ട് കടലിലെ 2 കി.മീ. ദൂരം നീന്തി ഒന്നാമതെത്തുവാൻ ബേബി വർഗ്ഗീസിനു കഴിഞ്ഞത്. ആദ്യമായിട്ടാണ് ഒരു മലയാളി നീന്തൽ താരം ഓഷ്യൻ മാൻ കടൽ നീന്തലിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.30 …

അന്താരാഷ്ട്ര ഓഷ്യൻമാൻ ഓപ്പൺ വാട്ടർ കടൽ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ബേബി വർഗ്ഗീസ് Read More »

എം.റ്റിയുടെ വീട്ടിലെത്തി നവതി ആശംസകൾ നേർന്ന് എം.വി ഗോവിന്ദൻ, പൊന്നാടയണിയിച്ച് ഉപഹാരവും നൽകി

കോഴിക്കോട്: നവതി ആഘോഷിക്കുന്ന എം.റ്റി വാസുദേവൻ നായർക്കു ആശംസകളുമായി സി.പി.ഐ(എം) സംസ്ഥാന സെക്രെട്ടറി എം.വി ഗോവിന്ദൻ എം.റ്റിയുടെ വീട്ടിലെത്തി. സി.പി.ഐ(എം) ജില്ലാ സെക്രെട്ടറി പി മോഹനൻ, ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജർ പി സുരേഷ്, റ്റി.പി കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. എം.റ്റിയെ പൊന്നാടയണിയിക്കുയും ഉപഹാരം നൽകുകയും ചെയ്തു.

സ്വാതന്ത്ര ദിനത്തിൽ പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ജോസ് കെ ജോസഫിനെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

തൊടുപുഴ: നവീന കൃഷി രീതികളിലൊന്നായ കൃത്യതാ കൃഷിയിലൂടെ ഭാരതത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാരിന്റെ ക്ഷണം ലഭിച്ച ജോസ് കെ ജോസഫിനെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ് അജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. കൃഷി വകുപ്പിന്റെ നവീന കൃഷിരീതിയായ കൃത്യതാ കൃഷി വിജയകരമായി നടപ്പാക്കുന്ന സംസ്ഥാനത്തെ ചുരുക്കം കർഷകരിൽ ഒരാളാണ് ജോസെന്ന് കൃഷി വകുപ്പ് …

സ്വാതന്ത്ര ദിനത്തിൽ പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ജോസ് കെ ജോസഫിനെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു Read More »

തെങ്ങിൻ തൈകൾ വിതരണം ചെയ്യും

തൊടുപുഴ: തെങ്ങിൻ തൈകൾ വിതരണത്തിന് കൃഷിവകുപ്പിന്റെ ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള ഡബ്ല്യൂ.സി.റ്റി തെങ്ങിൻ തൈകൾ വണ്ണപ്പുറം കൃഷിഭവനിൽ ഇപ്പോൾ ലഭ്യമാണ്. തെങ്ങിൻ തൈകൾ ആവശ്യമുള്ള കർഷകർ അപേക്ഷയോടൊപ്പം തന്നാണ്ട് കരമടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തണം. 100 രൂപ വിലയുള്ള തെങ്ങിൻ തൈക്ക് 50 രൂപക്ക് ലഭിക്കുമെന്ന് വണ്ണപ്പുറം കൃഷി ഭവനിലെ കൃഷി ഓഫീസർ അറിയിച്ചു.

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജൻ്റ് നിയമനം

തൊടുപുഴ: ഇടുക്കി തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ കമ്മീഷൻ വ്യവസ്ഥയിൽ ഏജൻ്റുമാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സി പാസ്സായവർക്ക് അപേക്ഷിക്കാം. കേന്ദ്ര /സംസ്ഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്ക് ഫീൽഡ് ഓഫീസറും ആകാം. താൽപര്യമുള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷ (മൊബൈൽ നമ്പർ സഹിതം) , വയസ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ കോപ്പി എന്നിവ അയക്കുക. വിലാസം: സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്സ്, ഇടുക്കി ഡിവിഷൻ, തൊടുപുഴ – 685 584. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം: 974488 54 …

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജൻ്റ് നിയമനം Read More »

ഇടുക്കി പ്രസ്ക്ലബ്ബ് ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർക്ക് സൗജന്യ മഴക്കാല ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു

തൊടുപുഴ: ഇടുക്കി പ്രസ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ജ്യോതി സൂപ്പർ ബസാറിലുള്ള വി.ടി.ഹോമിയോ മെഡിക്കൽ സുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്ക് മഴക്കാല സൗജന്യ ഹോമിയോ പ്രതിരോധമരുന്ന് വിതരണം നടത്തി. വി.ടി.ഹോമിയോ മെഡിക്കൽസ് പ്രൊ പ്രൈറ്റർ റ്റോബി തോമസ് മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സോജൻ സ്വരാജ് അധ്യക്ഷത വഹിച്ചു. അരിക്കുഴ സർക്കാർ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ(ആയുഷ് ) ഡോ. റോസി റ്റോബി മഴക്കാല രോഗങ്ങൾ സംബന്ധിച്ചും മരുന്നിന്റെ ഉപയോഗക്രമം സംബന്ധിച്ചും …

ഇടുക്കി പ്രസ്ക്ലബ്ബ് ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർക്ക് സൗജന്യ മഴക്കാല ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു Read More »

റിട്ടയേര്‍ഡ് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എന്‍ സോമശേഖരന്‍റെ ‘ചക്രം’ പ്രകാശനം ചെയ്തു

തൊടുപുഴ: റിട്ട. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കരിമണ്ണൂര്‍ പന്നൂര്‍ കൊണ്ടാട്ടുമഠത്തില്‍ കെ.എന്‍ സോമശേഖരന്‍ എഴുതിയ ‘ചക്രം’ നോവലിന്റെ പ്രകാശനം നടത്തി. തൊടുപുഴ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് റിട്ട. ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് ഉദ്ഘാടനം ചെയ്തു. സോമശേഖരന്റെ സമകാലീനരായ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും സാഹിത്യ രംഗത്തുള്ളവരും ഉള്‍പ്പെടെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമീണ പശ്ചാത്തലവും ജീവിതവും ഇതിവൃത്തമാക്കി മൂന്ന് മാസക്കാലയളവിനുള്ളിലാണ് കെ.എന്‍ സോമശേഖരന്‍ ചക്രത്തിന്റെ രചന പൂര്‍ത്തിയാക്കിയത്. യെസ്‌പ്രെസ്സ് ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. …

റിട്ടയേര്‍ഡ് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എന്‍ സോമശേഖരന്‍റെ ‘ചക്രം’ പ്രകാശനം ചെയ്തു Read More »

ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

തൊടുപുഴ: ന്യൂമാൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, അവരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്ക് അവരുടെ മികവിലേക്കുള്ള സാധ്യതകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെ, കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റിന്റെ നേതൃത്വത്തിൽ ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം കോളേജ് പ്രിൻസിപ്പാൾ ഡോ.ബിജിമോൾ തോമസ് ഉദ്ഘാടനം ചെയ്തു. ഓറിയന്റേഷൻ പ്രോഗ്രാമുകൾ, മെന്റർഷിപ്പ് മീറ്റിംഗുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ കരിയർ ലക്ഷ്യങ്ങൾ, നൈപുണ്യ വികസനം, മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനും പൂർവ്വ വിദ്യാർത്ഥി ഉപദേശകരുമായും മറ്റ് പ്രൊഫഷണലുകളുമായും വിവിധ വ്യവസായങ്ങളിൽ …

ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു Read More »

കോളപ്ര ചക്കുളത്തുകാവിൽ 17ന് കർക്കിടക വാവുബലി ഓ​ഗസ്റ്റ് 16വരെ രാമായണ മാസാചരണം

തൊടുപുഴ: കോളപ്ര ചക്കുളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തിൽ 17ന് കർക്കിടക വാവുബലിയും ഓ​ഗസ്റ്റ് 16വരെ രാമായണ മാസാചരണവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം മേൽശാന്തി ഇരളിയൂർമന ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി രാമായണ മാസാചരണ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. ഇതിനോട് അനുബന്ധിച്ച് രാമായണ പാരായണം, വിശേഷാൽ പൂജ, ഭ​ഗവതിസേവ തുടങ്ങിയവ ഉണ്ടായിരിക്കും. കർക്കിടക വാവുബലി ദിവസം രാവിലെ അഞ്ച് മുതൽ നടക്കുന്ന ശ്രാദ്ധപിണ്ഡത്തോടു കൂടിയ ബലിതർപ്പണത്തിന് കോതമം​ഗലം ഇടപ്പിള്ളി ഇല്ലം അനൂപ് എസ് ഇളയത് നേതൃത്വം നൽകും. ബലിതർപ്പണം, പിതൃപൂജ, …

കോളപ്ര ചക്കുളത്തുകാവിൽ 17ന് കർക്കിടക വാവുബലി ഓ​ഗസ്റ്റ് 16വരെ രാമായണ മാസാചരണം Read More »

ക്ഷാമബത്ത കേസ് ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിൽ; കേരള എൻ.ജി.ഒ സംഘ്

തൊടുപുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി മുതൽ തടഞ്ഞുവച്ചിട്ടുള്ള 5 ഗഡു(15%) ക്ഷാമബത്ത അനുവദിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് ഹൈക്കോടതിയെ സമീപിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സമർപ്പിച്ച കേസ് തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതിന് സംഘടന തയ്യാറായത്. ക്ഷാമബത്ത തടഞ്ഞു വച്ചത് സംബന്ധിച്ച് ജീവനക്കാർ സമർപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ ഹൈക്കോടതി ജീവനക്കാർക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥർക്കും, ജുഡീഷ്യറി ഓഫീസർമാർക്കും കൃത്യമായി ക്ഷാമബത്ത നൽകിവരുന്നുമുണ്ട്. സംസ്ഥാനത്ത് …

ക്ഷാമബത്ത കേസ് ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിൽ; കേരള എൻ.ജി.ഒ സംഘ് Read More »

ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി സ്റ്റാഫ് ഡേ സെലിബ്രേഷൻ 21, 23 ദിവസങ്ങളിൽ

തൊടുപുഴ: ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി സ്റ്റാഫ് ഡേ സെലിബ്രേഷൻ 21ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിലും 23ന് ചെന്നൈയിലും വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലന്റെ ജന്മ ദിനത്തോടനുബന്ധിച്ചാണ് സ്റ്റാ ഫ്ഡേ ആഘോഷിക്കുന്നതെന്ന് ഗോകുലം ചിറ്റ്സ് ഡയറക്ടർ കെ.കെ പുഷ്പാംഗദൻ അറിയിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പരിപാടിയാണ് 21ന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ …

ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി സ്റ്റാഫ് ഡേ സെലിബ്രേഷൻ 21, 23 ദിവസങ്ങളിൽ Read More »

മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തി

തൊടുപുഴ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കരിങ്കുന്നത്തിന്റെ നേതൃത്വത്തിൽ തൊടുപുഴ ഐ.എം.എയുമായി സഹകരിച്ച് മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തി. നെടിയകാട് ലിറ്റിൽ ഫ്ലവർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ക്യാമ്പ് ഫാ.തോമസ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോണി സിറിയക് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ കരിങ്കുന്നം സെക്രട്ടറി ജോർജ് മുല്ലക്കരി രക്തദാനത്തെക്കുറിച്ചും ദാതാവിനും സ്വീകർത്താവിനും ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും കൂടുതൽ ആളുകൾ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടു വരേണ്ടതിനെക്കുറിച്ചും സംസാരിച്ചു. ഐ.എം.എ പ്രതിനിധി നന്ദി പ്രകാശിപ്പിച്ചു.

ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം

തൊടുപുഴ: ന്യൂമാൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, അവരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്ക് അവരുടെ മികവിലേക്കുള്ള സാധ്യതകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെ, കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റിന്റെ നേതൃത്വത്തിൽ ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജിമോൾ തോമസ് ഉദ്ഘാടനം ചെയ്തു. ഓറിയന്റേഷൻ പ്രോഗ്രാമുകൾ, മെന്റർഷിപ്പ് മീറ്റിംഗുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ കരിയർ ലക്ഷ്യങ്ങൾ, നൈപുണ്യ വികസനം, മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനും പൂർവ്വ വിദ്യാർത്ഥി ഉപദേശകരുമായും മറ്റ് പ്രൊഫഷണലുകളുമായും വിവിധ …

ന്യൂമാനൈറ്റ്സ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം Read More »

പോത്താനിക്കാട് ​ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പോത്താനിക്കാട്: കേരള സർക്കാർ സാങ്കേതിക വകുപ്പിന് കീഴിലുള്ള പോത്താനിക്കാട് ​ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലെ 2023-2024 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. www.polyadmission.org/gci എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. യോ​ഗ്യത – എസ്.എസ്.എൽ.സി. 15/7/2023 ന് മുമ്പായി അപേക്ഷ സമർപ്പിച്ചിരിക്കണം. അപേക്ഷ ഫീസ് 100രൂപ. സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിനുള്ള മികച്ച കോഴ്സാണിത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9495018639.

മൺസൂൺ ചലച്ചിത്രമേള 24മുതൽ 26വരെ

തൊടുപുഴ: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെയും എഫ്.എഫ്.എസ്.ഐ യുടെയും സഹകരണത്തോടെ തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. 24, 25, 26 തീയതികളിൽ തൊടുപുഴ സിൽവർ ഹിൽസ് തീയറ്ററിൽ എല്ലാ ദിവസവും വൈകിട്ട് രണ്ടു പ്രദർശനങ്ങളോടെയാണ് ചലച്ചിത്രമേള നടത്തുന്നത്. വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിന്റെ ജന്മശതാബ്‌ദിയുടെ ഭാഗമായി രണ്ടു പ്രത്യേക പ്രദർശനങ്ങൾ ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്‌ത്രീ പക്ഷ സിനിമകളുടെ പ്രദർശനങ്ങളും അതിജീവനം പ്രമേയമാക്കിയ സിനിമകളുടെ പാക്കേജും അവതരിപ്പിക്കും. മുഴുവൻ പ്രദർശനങ്ങൾക്കുമായി നൂറു രൂപയാണ് …

മൺസൂൺ ചലച്ചിത്രമേള 24മുതൽ 26വരെ Read More »

ക്നാനായ കാത്തലിക് അസോസിയേഷൻ ഇരുപതാമത് കൺവെൻഷൻ യു.കെയിൽ നടത്തി‌

യു.കെ: ക്നാനായ കാത്തലിക് അസോസിയേഷൻ ഇരുപതാമത് കൺവെൻഷനിൽ പങ്കെടുക്കാൻ വാർവിക്ക്ക്ഷയറിലെ സ്റ്റോൺലി പാർക്കിലേക്ക് ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തി. ഏകദേശം ആറായിരത്തിനും ഏഴായിരത്തിനും ഇടയിൽ ഉള്ള ജനസമൂഹമാണ് കോച്ചുകളും സ്വകാര്യ വാഹനങ്ങളിലുമായി യൂ.കെയുടെ വിവിധഭാഗങ്ങളിൽ നിന്നും സമ്മേളന നഗറിൽ എത്തിയത്. ചടങ്ങിന്റെ ഉദ്ഘാഘാടനം കൺസെർവേറ്റിവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനും എം.പിയുമായ, ലീ ആൻഡേഴ്സൺ മെനോറ സെൻട്രൽ കമ്മറ്റി അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തികൾക്കും ഒപ്പം വിളക്കുകൊളുത്തി നിർവഹിച്ചു. യു.കെ കെ.സി.യു പ്രസിഡന്റ് സിബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ കൺസെർവേറ്റിവ് …

ക്നാനായ കാത്തലിക് അസോസിയേഷൻ ഇരുപതാമത് കൺവെൻഷൻ യു.കെയിൽ നടത്തി‌ Read More »

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം നടത്തി

നെടുമറ്റം: നെടുമറ്റം യൂ.പി സ്കൂളിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം നടത്തി. ഇതോടനുബന്ധിച്ചു വിദ്യാർത്ഥികൾ ചേർന്ന് ബഷീറിന്റെ കൃതികളിലെ വിവിധ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചു. തുടർന്ന് ബഷീർ കൃതികളുടെ പ്രദർശനം നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ ലിയ സ്‌കറിയ പ്രസംഗിച്ചു.

ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ പി.റ്റി.എ ജനറൽ ബോഡി യോഗവും മെറിറ്റ് ഡേയും നടത്തി

മുട്ടം: ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ ഈ വർഷത്തെ പി.റ്റി.എ ജനറൽബോഡി യോഗവും മെറിറ്റ് ഡേയും നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ് ലിൻ എസ്.എ.ബി.എസ് അധ്യക്ഷത വഹിച്ച യോഗം ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഈ അധ്യായനവർഷം പ്ലസ് റ്റൂ, 10 ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്കും സബ്ജക്ട് ടോപ്പേഴ്സിനും അവാർഡുകൾ നൽകി. യോഗത്തിൽ പി.റ്റി.എ പ്രസിഡൻറ് തോംസൺ ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർ അരുൺ പൂച്ചക്കുഴി …

ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ പി.റ്റി.എ ജനറൽ ബോഡി യോഗവും മെറിറ്റ് ഡേയും നടത്തി Read More »

വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിക്കും മൊമെന്റോയും ക്യാഷ് അവർഡും നൽകി

പന്നിമറ്റം: ജർമ്മനിയിലെ ബെർലിനിൽ നടന്ന സ്പെഷ്യൽ ഒളിംപിക്സിൽ ബീച്ച് വോളിബോളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ ദിവ്യാ തങ്കപ്പനും ടീമംഗം സപർണ്ണ ജോയിക്കും ബാങ്ക് പ്രസിഡന്റ് ജോമോൻ കുളമാക്കൽ, വൈസ് പ്രസിഡന്റ് ജോസ് മാത്യു, മെംബർമാരായ അശോക് കുമാർ, ഷെറിൻ ജോർജ്, സെക്രട്ടറി ജോജി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ മൊമെന്റോയും, ക്യാഷ് അവാർഡും നൽകി. പന്നിമറ്റം അനുഗ്രഹ നികേതൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനികളാണ് ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിയും. പന്നിമറ്റം അനുഗ്രഹ നികേതൻ പ്രിൻസിപ്പാൾ …

വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിക്കും മൊമെന്റോയും ക്യാഷ് അവർഡും നൽകി Read More »

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം അവലോകന യോഗവും പഠനോപകരണ വിതരണവും നടത്തി

തൊടുപുഴ: കേന്ദ്ര സർക്കാർ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൻ്റെ അടിമാലി പഞ്ചായത്തിലെ പ്രവർത്തനങ്ങളുടെ അവലോകനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ കരീം പദ്ധതി വിശദീകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ അവശേഷിക്കുന്ന നിരക്ഷരരെയും സർവ്വേയിലൂടെ കണ്ടെത്തി സാക്ഷരരാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തിലെ നാനൂറ്റിപതിനാറ് സാക്ഷരതാ പഠിതാക്കളാണ് പദ്ധതിയുടെ …

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം അവലോകന യോഗവും പഠനോപകരണ വിതരണവും നടത്തി Read More »

കോടിക്കുളം കൃഷിഭവൻ അറിയിപ്പ്

തൊടുപുഴ: കൃഷി വകുപ്പിന്റെ ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും എത്തിയിട്ടുള്ള ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ കോടിക്കുളം കൃഷിഭവനിൽ നിന്നും ഇപ്പോൾ കർഷകർക്ക് ലഭ്യമാണ്. തൈകൾ ആവശ്യമുള്ള കർഷകർ, പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം തന്നാണ്ട് കരമടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. 100 രൂപ വിലയുള്ള തൈ ഒന്നിന് 50 രൂപ കൃഷിഭവനിൽ അടച്ചാൽ മതിയാകും.

സെന്റ് സെബാസ്റ്റ്യൻസ് ഹൈ സ്കൂളിൽ മിയോവാക്കി വനവൽക്കരണം ഉദ്ഘാടനം ചെയ്തു

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വനമഹോത്സവ വാരാഘോഷത്തോടനുബന്ധിച്ച്‌, മിയോവാക്കി വനവൽക്കരണത്തിന്റെ ഉദ്ഘാടനം നടന്നു. റോട്ടറി ക്ലബുമായി സഹകരിച്ചാണ് സ്കൂളിൽ വനവൽക്കരണം നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജോയ് മാത്യു നിർവഹിച്ചു. സീഡ് കോഡിനേറ്റർമാരായ സി.കൊച്ചുറാണി, റ്റിഷാ ജോസ് എന്നിവർ നേതൃത്വം നൽകി.

നീരുറവ് പദ്ധതി; ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planningന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് യോഗ്യത. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന equivalency certificate ഹാജരാക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി …

നീരുറവ് പദ്ധതി; ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം Read More »

തൊടുപുഴ റോട്ടറി ക്ലബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 8ന്

തൊടുപുഴ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി തൊടുപുഴയുടെ സാമൂഹിക സാംസ്കാരിക കാരുണ്യപ്രവർത്തനങ്ങളിലെ നിറസാന്നിദ്ധ്യമായ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം എട്ടിന് സിസിലിയ ഹോട്ടലിൽ വച്ച് നടക്കും. ക്ലബിന്റെ 35 ആമത് പ്രസിഡൻറായി അഡ്വ: ജോസ് ജോർജും സെക്രട്ടറിയായി റോണി തോമസും ട്രഷററായി ഡോക്ടർ സി.വി ജേക്കബും സ്ഥാനമേൽക്കും. ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ബേബി ജോസഫ് മുഖ്യാഥിതിയായെത്തും. തൊടുപുഴ ഐ എം എ ബ്ലഡ്ബാങ്കിനായി റോട്ടറി നിർമ്മിച്ച് കൊടുക്കുന്ന ബ്ലഡ്‌ ഡൊണേഷൻ ആംബുലൻസ് അടുത്ത മാസം …

തൊടുപുഴ റോട്ടറി ക്ലബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 8ന് Read More »

ത്രഡ്സ് ആപ്പിന് വൻ വരവേൽപ്പ്

കൊച്ചി: ഫേസ്ബുക്, ഇൻസ്റ്റാ മാതൃകുടുംബമായ മെറ്റയിൽ നിന്നുള്ള പുതിയ ആപ്പ് ത്രഡ്സിന്(Threads) സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്. ആപിന്റെ ലോഗോയാണ് ഏറെ ചർച്ചയായത്. ലോഗോ തയ്യാറാക്കിയത് മലയാളിയാണോയെന്നാണ് പലർക്കും സംശയം. ലോഗോക്ക് മലയാളം അക്ഷരമായ ക്ര യോട് ഏറെ സാദൃശ്യമുണ്ട്. ഒന്ന് ചെരിച്ചു നോക്കിയാൽ ത്രയെന്നും വായിക്കാം. ത്രഡ്സിന്റെ ത്ര ആണെന്നും അല്ല ക്രഡ്സിലെ ക്ര ആണെന്നും പറയുന്നവരുണ്ട്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ്‌ പ്ലാറ്റ്‌ഫോം ട്വിറ്ററിന്‌ വെല്ലുവിളിയാണ് മെറ്റയുടെ ഇൻസ്റ്റഗ്രാമുമായി ലിങ്ക്‌ ചെയ്യാനാകുന്ന ‘ത്രെഡ്‌സ്‌’ ആപ്ലിക്കേഷൻ …

ത്രഡ്സ് ആപ്പിന് വൻ വരവേൽപ്പ് Read More »

കോടതി നടപടികളെ ദുരുപയോഗം ചെയ്‌തു, അരിക്കൊമ്പൻ ഹര്‍ജിക്കാര്‍ക്ക് പിഴ ശിക്ഷ വിധിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ.കോടതി നടപടികളെ ഹര്‍ജിക്കാര്‍ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പിഴ വിധിക്കുകയായിരുന്നു.

അതിദരിദ്ര കുടുംബങ്ങൾക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി

തിരുവനന്തപുരം: അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്.സി.ഡി/സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങൾക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്. ശമ്പള പരിഷ്‌കരണം: കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.റ്റി) യിലെ ജീവനക്കാരുടെ …

അതിദരിദ്ര കുടുംബങ്ങൾക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി Read More »

പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്‌

കോഴിക്കോട്‌: ഖത്തർ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്‌മയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്‌. അരലക്ഷം രൂപയും ആർടിസ്‌റ്റ്‌ നമ്പൂതിരി രൂപകൽപനചെയ്‌ത ശിൽപവും പ്രശംസാപത്രവുമാണ്‌ അവാർഡ്‌. എം.റ്റി വാസുദേവൻ നായർ ചെയർമാനും ബാബുമേത്തർ(മാനേജിംഗ്‌ ട്രസ്‌റ്റി), എം.എ റഹ്മാൻ, കെ.കെ സുധാകരൻ, ഷംസുദ്ദീൻ, സി.വി റപ്പായി, ദീപൻ എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. പുരസ്‌കാരവും എം.എൻ വിജയൻ എൻഡോവ്‌മെന്റ്‌സ്‌കോളർഷിപ്പും ഒരുമിച്ച്‌ വിതരണം ചെയ്യും.

എരുത്വാപ്പുഴ – മലവേടർ കോളനി റോഡ് നാടിന് സമർപ്പിച്ചു

എരുമേലി: പമ്പാവാലിയിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ എരുത്വാപ്പുഴ മലവേടർ – കോളനി റോഡ് നാടിന് സമർപ്പിച്ചു. ഇതോട് അനുബന്ധിച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ട്രൈബൽ ഓഫീസർ അജി, പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ, ഗോപി മൂപ്പൻ, തോമാച്ചൻ പതുപ്പള്ളി, സജി …

എരുത്വാപ്പുഴ – മലവേടർ കോളനി റോഡ് നാടിന് സമർപ്പിച്ചു Read More »

ഞങ്ങളും കൃഷി പദ്ധതി; ഞാറ്റുവേല ചന്തയും കർഷക സഭകളും 7ന്

കോടിക്കുളം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കോടിക്കുളം കൃഷിഭവന്റെ നേതൃത്വത്തിൽ ഏഴിന് കോടിക്കുളം ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്യും. പരിപാടിയിൽ കർഷകർക്ക് സ്വന്തം ഉത്പാദിപ്പിച്ച നടീൽ വസ്തുക്കൾ(വിത്തുകൾ, തൈകൾ, നടുതലകൾ മുതലായവ) ജൈവ വളങ്ങൾ എന്നിവയുടെ വിപണനം നടത്താം. പരിപാടിയിൽ കർഷകർക്ക് പോസ്റ്റൽ വകുപ്പിന്റെ സഹകരണത്തോടെ ആധാർ ബന്ധിപ്പിച്ച അക്കൗണ്ട് ഓപ്പൺ ചെയ്യുവാനും …

ഞങ്ങളും കൃഷി പദ്ധതി; ഞാറ്റുവേല ചന്തയും കർഷക സഭകളും 7ന് Read More »

കേരളത്തിലെ ഏറ്റവും മുതിർന്ന ഡോക്ടറെ ഐ.എം.എ തൊടുപുഴ ആദരിച്ചു

തൊടുപുഴ: ദേശീയ ഡോക്ടർ ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ തന്നെ ഏറ്റവും മുതിർന്ന ഡോക്ടറും സെൻറ് മേരീസ് ഹോസ്പിറ്റലിലെ മാനേജിങ്ങ് ഡയറക്ടറുമായ ഡോ.എബ്രഹാം തേക്കുംകാട്ടിലിനെ ഐ.എം.എ തൊടുപുഴയുടെ നേതൃത്വത്തിൽ പത്മശ്രീ ജേതാവായ പ്രമുഖ ഗ്യാസ്ട്രോ എൻഡോളജിസ്റ്റ് ഡോ.ഫിലിപ്പ് അഗസ്റ്റിൻ ആദരിച്ചു. കഴിഞ്ഞ 65 വർഷക്കാലമായി തൊടുപുഴയുടെ ആരോഗ്യ രംഗത്ത് അദ്ദേഹം ചെയ്ത സ്തുത്യർഹമായ കർമ്മനിരതയുടെയും സത്യസന്ധതയുടെയും കൃത്യനിഷ്ഠയുടെയും സേവനങ്ങൾ അടിസ്ഥാനമാക്കി അദ്ദേഹത്തെ ആദരിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമാണെന്ന് ഐ.എം.എ തൊടുപുഴ അറിയിച്ചു… 97ആം വയസിലും സെന്റ് മേരീസ് ഹോസ്പിറ്റലിൽ …

കേരളത്തിലെ ഏറ്റവും മുതിർന്ന ഡോക്ടറെ ഐ.എം.എ തൊടുപുഴ ആദരിച്ചു Read More »

വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌

തിരുവനന്തപുരം: വിവിധ ഇനം പച്ചക്കറിയുടെ വില വർധിച്ച സാഹചര്യത്തിൽ വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌. ഇതിന്റെ ഭാ​ഗമായി 25 സഞ്ചരിക്കുന്ന പച്ചക്കറിച്ചന്ത തുടങ്ങും. ചൊവ്വാഴ്‌ച നിയമസഭയ്‌ക്കു മുന്നിൽ കൃഷിമന്ത്രി പി പ്രസാദ്‌ മൊബൈൽ യൂണിറ്റ്‌ ഫ്ലാഗ്‌ ഓഫ് ചെയ്യും. ഇതിൽ എട്ടെണ്ണം തിരുവനന്തപുരം ജില്ലയിലാണ്‌. കർഷകരിൽനിന്ന്‌ സംഭരിക്കുന്ന പച്ചക്കറികൾ കുറഞ്ഞ നിരക്കിൽ ആവശ്യക്കാരിലേക്ക്‌ എത്തിക്കുകയാണ്‌. കർഷകർക്ക്‌ അർഹമായ വിലയും വിപണിയിൽ ആവശ്യമായ പച്ചക്കറിയും ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ്‌ വിലവർധിക്കാൻ കാരണം. മഴ ലഭിച്ചുതുടങ്ങിയതോടെ നാടൻ …

വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌ Read More »

വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിൽ വള്ളം കളിയുടെ ചിത്രം

കൊച്ചി: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2023ന്റെ പ്രചാരണത്തിൽ ഇടം നേടി കേരളത്തിന്റെ സ്വന്തം വള്ളം കളി. രണ്ട് മത്സരങ്ങളേയും കോർത്തിണക്കിയുള്ള മനോഹരമായ ചിത്രമാണ്‌ വിംബിൾഡണെന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ചിരിക്കുന്നത്. കളിക്കാർ ടെന്നീസ് കളിക്കുന്ന വേഷത്തിൽ ചുണ്ടൻ വള്ളം തുഴയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലിപ്പോൾ തരംഗമായിരിക്കുന്നത്. നവാക് ജോക്കോവിച്ച്, കാർലോസ് അൽക്കാരാസ്, അര്യാന സാബലെങ്കാ, കാർലോസ് അക്കാരാസ് തുടങ്ങിയ താരങ്ങൾ വഞ്ചി തുഴയുന്ന ചിത്രമാണ് ലണ്ടണിലെ വിംബിൾടൺ സംഘാടകർ പുറത്തിറക്കിയത്. വള്ളംകളി മത്സരങ്ങൾ അതിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ ‘ …

വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിൽ വള്ളം കളിയുടെ ചിത്രം Read More »

വൈസ്മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്

തൊടുപുഴ: വൈസ്മെൻ ക്ലബ്ബ് തൊടുപുഴ റിവ്യൂ റിവർ വ്യൂവിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, അവാർഡ് ദാനവും, വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഹോട്ടൽ മരിയ പാർക്കിൽ വച്ച് നടത്തും. മൂവാറ്റുപുഴ എം.എൽ.എ ഡോക്ടർ മാത്യു കുടൽനാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലഫ്റ്റനന്റ് റീജീയണൽ ഡയറക്ടർ(ഇലക്ട്) ആഗ്നസ് മാണി നിർവഹിക്കും. സ്ഥാനാരോഹണ ചടങ്ങിന് വൈസ്മെൻ ഇൻറർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റിജിയൻ ഡിസ്ട്രിക്ട് 6ന്റെ ഗവർണർ പ്രൊഫസർ ഹേമ വിജയനും അവാർഡ് ദാന ചടങ്ങിന് …

വൈസ്മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് Read More »

സംസ്ഥാനത്തെ 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റും; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി ഈ അക്കാഡമിക് വര്‍ഷാവസാനത്തോടെ മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റാന്‍ കഴിയുമെന്നു മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ 650 പ്രീ-പ്രൈമറി സ്കൂളുകളെ ഇതിനകം മാതൃകാ പ്രീ-പ്രൈമറി സ്കൂളുകളാക്കി മാറ്റി. സംസ്ഥാന സർക്കാർ എല്ലാ പ്രീ-പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതനവും നവീനവുമായ പദ്ധതികള്‍ സംസ്ഥാനത്തെ പ്രീ-പ്രൈമറി മേഖലയുടെ ശാക്തീകരണത്തിനായി നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മികവുറ്റ പ്രീ-സ്കൂള്‍ വിദ്യാഭ്യാസമാണു നടപ്പിലാക്കുന്നത്. രാജ്യത്തിനു മാതൃകയാണ് സംസ്ഥാനത്തെ പ്രീ-പ്രൈമറി …

സംസ്ഥാനത്തെ 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റും; മന്ത്രി വി.ശിവൻകുട്ടി Read More »

കുരുവിളാ സിറ്റി ലയൺസ് ക്ലബ്ബിന്റെ ഒന്നാമത് വാർഷികം നടന്നു, ജീവകാരുണ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

രാജാക്കാട്: കുരുവിളാ സിറ്റി ലയൺസ് ക്ലബ്ബിന്റെ ഒന്നാമത് വാർഷിക ആഘോഷവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. എല്ലക്കൽ റിവർ ഡെയിൽ റിസോർട്ടിൽ നടന്ന വാർഷിക ആഘോഷം ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.ജോസഫ് കെ.മനോജ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജി എം റ്റി കോഡിനേറ്റർ ഷൈനു സുകേഷ്‌ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്. നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങളും …

കുരുവിളാ സിറ്റി ലയൺസ് ക്ലബ്ബിന്റെ ഒന്നാമത് വാർഷികം നടന്നു, ജീവകാരുണ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു Read More »

അമർനാഥ് തീർഥാടനത്തിന് തുടക്കമായി

ജമ്മു: ഈ വർഷത്തെ അമർനാഥ് തീർഥാടനത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ഭഗവതി നഗർ ക്യാമ്പിൽ നിന്ന് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അതീവ സുരക്ഷയാണ് തീർഥാടകർക്കായി ഉറപ്പു വരുത്തിയിരിക്കുന്നത്. കശ്മീരിലെ രണ്ട് ബേസ് ക്യാംപുകളിൽ നിന്നായി ആദ്യ ദിനത്തിൽ 3,400 പേരാണ് യാത്ര തുടങ്ങിയിരിക്കുന്നത്. 3,880 മീറ്റർ ഉയരത്തിലുള്ള ഗുഹാ ക്ഷേത്രത്തിലേക്കാണ് യാത്ര. സിആർപിഎഫ് സംഘം തീർഥാടകരെ അനുഗമിക്കുന്നുണ്ട്. അതിനു പുറമേ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും നിരീക്ഷണവുമുണ്ടായിരിക്കും. ഇതു വരെ …

അമർനാഥ് തീർഥാടനത്തിന് തുടക്കമായി Read More »