Timely news thodupuzha

‘റിഥം’ മാഗസിൻ ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ് ഐ.എ.എസിന് നൽകി ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്

‘നന്മമരം’ ഗ്ലോബൽ ഫൗണ്ടേഷൻ ട്രസ്റ്റ്‌ അഞ്ചാം വാർഷികം പ്രമാണിച്ച് പ്രസിദ്ധീകരിച്ച ‘റിഥം’ മാഗസിൻ ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ് ഐ.എ.എസിന് നന്മമരം ഇടുക്കി ജില്ല കോ ഓർഡിനേറ്ററും ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഷീജ നൗഷാദ് നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സെകട്ടറി സറീന പി.എ എന്നിവർ പങ്കെടുത്തു.

സേഫ് കേരള; മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും

തിരുവനന്തപുരം: റോഡപകടങ്ങൾകുറയ്‌ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്ക്‌ സമഗ്ര ഭരണാനുമതി നൽകി.

രാജ്യത്ത് കോവിഡ് രോഗികളിൽ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് രോഗികൾ 10,000 ന് മുകളിൽ. 24 മണിക്കൂറിനിടെ 10,542 പേർക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ ആക്‌ടീവ് കേസുകൾ 63,562 ആയി ഉയർന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 38 ശതമാനം കൂടുതലാണ് ഇന്നത്തെ കണക്കുകൾ. കഴിഞ്ഞ ദിവസം ഡൽഹിയില്‍ 4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലും കര്‍ണാടകയിലും പഞ്ചാബിലും കേരളത്തിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,31,190 ആയി ഉയർന്നു. ആകെ കോവിഡ് …

രാജ്യത്ത് കോവിഡ് രോഗികളിൽ വർധനവ് Read More »

പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്‍റ് കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചു

പത്തനംതിട്ട: കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ച് പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ്. കോൺഗ്രസിൽ സുന്ദരനായ ഒരു വില്ലനുണ്ട്. അയാൾ പാർട്ടിയിൽ പ്രവർത്തിക്കുന്നവരെയെല്ലാം പുകച്ച് പുറത്ത് ചാടിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലേക്ക് കതക് ചവിട്ടി തുറന്നു കയറാൻ ശ്രമിച്ചതിനെത്തുടർന്ന് ബാബു ജോർജിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായ വിമർശനമുയർത്തിയാണ് അദ്ദേഹം രംഗത്തെത്തിയിരുന്നത്.

ചൈനയെ കടത്തിവെട്ടി ഇന്ത്യ; ലോകജനസംഖ്യയിൽ ഒന്നാമത്

ന്യൂഡൽഹി: ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നതായി യുഎൻ റിപ്പോർട്ട് . കഴിഞ്ഞ വർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയിലെത്തി. അതായത് ഏറ്റവും അധികം ആളുകളുണ്ടായിരുന്ന ചൈനയേക്കാൾ 3 ലക്ഷത്തിനടത്ത് ജനങ്ങൾ ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെന്ന് അർഥം. നിലവിൽ 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യ. 2022 ൽ ഇത് 144.85 കോടിയായിരുന്നു. ചൈനയുടെ ജനസംഖ്യയിൽ കുറവുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ 2022 ൽ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഒരു വർഷം കൊണ്ട് ഇന്ത്യയിൽ …

ചൈനയെ കടത്തിവെട്ടി ഇന്ത്യ; ലോകജനസംഖ്യയിൽ ഒന്നാമത് Read More »

രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്പ്രസ്

തിരുവനന്തപുരം: വന്ദേഭാരത് എക്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നടത്തി വിജയിച്ചു. പരീക്ഷണയോട്ടം രണ്ടാം ഘട്ടത്തിൽ കാസർഗോഡ് വരെ നീട്ടി. ട്രെയിൻ കാസർഗോഡ് എത്തിയത് 1.10നാണ്. ട്രെയിൻ കാസർഗോഡെത്തിയത് ഏഴ് മണിക്കൂർ 50 മിനട്ടിലാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത് 5.20 നായിരുന്നു. വന്ദേഭാരത് കാസർകോട് നിന്ന് തിരിച്ചും പരീക്ഷണയോട്ടം നടത്തും.

വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് കാനം രാജേന്ദ്രൻ

കാസർകോഡ്: ബി.ജെ.പി നേതാക്കൾ പ്രചരിക്കുന്നതുപോലെയല്ല യാഥാർഥ്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിൽവർ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണമെന്നും ചർച്ചകൾ ഇനിയും തുടരുമെന്നും കാനം പറഞ്ഞു. പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിൽമ ഒരു സഹകരണ പ്രസ്ഥാനമാണ്. വില നിശ്ചയിക്കാനുള്ള അധികാരം അവർക്കുണ്ടെന്നും മിൽമ വില വർധനയിൽ കാനം വ്യക്തമാക്കി. വില വർധന ഉണ്ടാകാറ് സർക്കാരുമായി ആലോചിച്ചാണ്. സർക്കാരുമായുള്ള ആശയവിനിമയത്തിൽ എവിടെയാണ് പിഴവ് ഉണ്ടായതെന്ന് പരിശോധിക്കണമെന്നും …

വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് കാനം രാജേന്ദ്രൻ Read More »

തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവ നോട്ടീസിൽ നവോത്ഥാന നായകർക്കൊപ്പം ആർ.എസ്.എസ് നേതാക്കളും

നേമം തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ മേജർ വെള്ളായണി ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവ നോട്ടീസിൽ നവോത്ഥാന നായകർക്കൊപ്പം ആർ.എസ്.എസ് നേതാക്കളും. കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ നോട്ടീസിലാണ്‌ ചിത്രങ്ങൾ. ക്ഷേത്രം ഉപദേശകസമിതിയിൽ ആർ.എസ്.എസ് അനുഭാവികൾ തെരഞ്ഞെടുക്കപ്പെട്ടതോടെ ക്ഷേത്രവും ഉത്സവവും കാവിവൽക്കരിക്കാനുള്ള ശ്രമമുണ്ടെന്ന ആരോപണം ശരിവക്കുന്നതാണ്‌ പുതിയ നീക്കം. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു, അയ്യൻകാളി, ചട്ടമ്പിസ്വാമി എന്നിവർക്കൊപ്പമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുമായോ ക്ഷേത്ര ആചാരങ്ങളുമായോവ പോലും യാതൊരു ബന്ധവുമില്ലാത്ത ഹെഡ്‌ഗേവാറിനേയും ഗോൾവാക്കറിനേയും ഉൾപ്പെടുത്തിയത്.ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമായതിനാൽ ഉത്സവനോട്ടീസ് അച്ചടിക്കുന്നതിനു മുമ്പ്‌ …

തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവ നോട്ടീസിൽ നവോത്ഥാന നായകർക്കൊപ്പം ആർ.എസ്.എസ് നേതാക്കളും Read More »

കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു

കലയന്താനി: ആരോഗ്യമുള്ള കർഷകൻ, സമ്പന്നമായ രാജ്യമെന്ന ദർശനത്തിൽ രൂപംകൊണ്ട് കർഷകരുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി. ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ യൂണിറ്റ് പ്രസിഡന്റ്. മാത്യു കോട്ടൂർ അദ്ധ്യക്ഷ നായിരുന്നു. കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ദേശീയ ചെയർമാൻ. ജോസ് തയ്യിൽ മുഖ്യാതിഥിയായിരുന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ മുഴുവൻ കർഷകരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കിസാൻ സർവ്വീസ് സൊസൈറ്റിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാം പദ്ധതി …

കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു Read More »

ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ പിന്തുണയോടെ മില്‍മയ്ക്കു പുതിയ മുഖം, മുഖ്യമന്ത്രി പിണറായി വിജയൻ മിൽമ ബ്രാൻഡ് റീലോഞ്ച് ചെയ്തു

തിരുവനന്തപുരം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ഉടമസ്ഥതയിലുളള മില്‍മ ബ്രാന്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റീലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെ മുന്‍ഗണനകളും ജനസംഖ്യാമാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ മില്‍മ ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ ക്ഷീരവികസന ബോര്‍ഡും(എൻ.ഡി.ഡി.ബി) സംസ്ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പും നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മില്‍മ റീലോഞ്ച് ചെയ്യാനുളള നടപടി ആരംഭിച്ചത്. എന്‍.ഡി.ഡി.ബിയുടെ പിന്തുണയിലാണ് റീബ്രാന്‍ഡിങ് നടപ്പില്‍ വരുത്തുക. ചെറിയ കാലയളവില്‍ ബ്രാന്‍ഡിങ് ഭംഗിയാക്കി പൂര്‍ത്തീകരിച്ച മിൽമയെ എന്‍.ഡി.ഡി.ബി ചെയര്‍മാന്‍ മീനേഷ് ഷാ …

ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ പിന്തുണയോടെ മില്‍മയ്ക്കു പുതിയ മുഖം, മുഖ്യമന്ത്രി പിണറായി വിജയൻ മിൽമ ബ്രാൻഡ് റീലോഞ്ച് ചെയ്തു Read More »

മുട്ടം സർവ്വീസ് സഹകരണ ബാങ്കിനെതിരെ എൽ.ഡി.എഫിന്റെ കുപ്രചരണം; യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറുപടി യോഗം സംഘടിപ്പിച്ചു

തൊടുപുഴ: മുട്ടം സർവ്വീസ് സഹകരണ ബാങ്കിനെതിരെ എൽ.ഡി.എഫ് നടത്തുന്ന കുപ്രചരണങ്ങൾക്ക് യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറുപടി യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെറ്റി അഗസ്റ്റ്യൻ കളളികാട്ട് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബേബി വണ്ടനാനി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ബാങ്ക് ബോർഡ് മെമ്പറുമായ എൻ.കെ ബിജു, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ രാജേഷ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ്ഷൈജാ ജോമോൻ, സർവ്വീസ് …

മുട്ടം സർവ്വീസ് സഹകരണ ബാങ്കിനെതിരെ എൽ.ഡി.എഫിന്റെ കുപ്രചരണം; യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറുപടി യോഗം സംഘടിപ്പിച്ചു Read More »

പറമ്പികുളത്തിന് പകരം മറ്റൊരു സ്ഥലം അരിക്കൊമ്പനായി കണ്ടെത്താൻ കൂടുതൽ സമയം നൽകും; സർക്കാർ ആവശ്യം അംഗീകരിച്ച് കോടതി

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ സർക്കാരിന്‍റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ്. അരിക്കൊമ്പനെ മാറ്റാൻ പറമ്പികുളത്തിന് പകരം മറ്റൊരു സ്ഥലം കണ്ടെത്താൻ കൂടുതൽ സമയം നൽകണമെന്ന സർക്കാർ ആവശ്യമാണ് കോടതി അംഗീകരിച്ചത്. മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നതുവരെ അരിക്കൊമ്പനെ നീരിക്ഷിക്കാനും കോടതി നിർദ്ദേശിച്ചു. ചിന്നക്കനാലിൽ നിന്ന് കൊമ്പനെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാത്തിരിക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി …

പറമ്പികുളത്തിന് പകരം മറ്റൊരു സ്ഥലം അരിക്കൊമ്പനായി കണ്ടെത്താൻ കൂടുതൽ സമയം നൽകും; സർക്കാർ ആവശ്യം അംഗീകരിച്ച് കോടതി Read More »

തോട്ടുങ്കൽ ഏലിക്കുട്ടി നിര്യാതയായി

കരിംങ്കുന്നം: തോട്ടുങ്കൽ പരേതനായ തോമസിന്റെ(തോമാച്ചൻ) ഭാര്യ ഏലിക്കുട്ടി(83) നിര്യാതയായി. സംസ്കാരം 20ന് വ്യാഴാഴ്ച 4 മണിക്ക് നെടിയകാട് ലിസ്യു പള്ളിയിൽ. പരേത ഭരണങ്ങാനം പാറൻകുളങ്ങര കുടുംബാംഗമാണ്. മക്കൾ: ആൻസി, ഫെലിക്സ്(ബിൽടെക്, കരിങ്കുന്നം), ജോളിച്ചൻ(ബിൽടെക്, കരിംങ്കുന്നം). മരുമക്കൾ: ജോർജുകുട്ടി ഐപ്പൻ (പറമ്പിൽ കുന്നേൽ, കുറുമണ്ണ്), റീന(കല്ലറയ്ക്കൽ, കാഞ്ഞിരപ്പള്ളി), റെൻസി (കലയത്തിനാൽ, ഇടമറുക്).

കേരളത്തിലെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി

എറണാകുളം: സംസ്ഥാനത്തെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ 885 ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 37.5 ലക്ഷം രൂപ വിനിയോഗിച്ചാണ് മികച്ച സംവിധാനങ്ങളോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമായി വികസിപ്പിച്ചത്. ഒ.പി …

കേരളത്തിലെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി Read More »

ജോണി നെല്ലൂർ കോൺഗ്രസിൽ നിന്നും രാജിവച്ചു; മറ്റൊരു പാർട്ടിയിലും ചേരില്ല, മതേതര പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായിരുന്ന ജോണി നെല്ലൂർ കോൺഗ്രസ് വിട്ടു. മറ്റൊരു പാർട്ടിയിലും താൻ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും മതേതര പാർട്ടി രൂപീകരിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല യുഡിഎഫിനെ അദ്ദേഹം വിമർശിച്ചു. ഘടകകക്ഷികൾക്ക് യുഡിഎഫിൽ സ്ഥാനമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. ജോണി നെല്ലൂർ ബിജെപിയിലേക്ക് പോവുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു ഇതിനു പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന …

ജോണി നെല്ലൂർ കോൺഗ്രസിൽ നിന്നും രാജിവച്ചു; മറ്റൊരു പാർട്ടിയിലും ചേരില്ല, മതേതര പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി Read More »

മദ്യ ലഹരിയിലെത്തിയ സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു. വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സഹോദരനായ രാമകൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയിലെത്തിയ ജയചന്ദ്രൻ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രാമകൃഷ്ണൻ തടയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം. അമ്മയെയും രാമകൃഷ്ണന്‍റെ ഭാര്യയെയും ജയചന്ദ്രൻ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ സഹോദരങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് രാമചന്ദ്രൻ സഹോദരനെ മുളവടി ഉപയോഗിച്ച് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അരിക്കൊമ്പൻ വിഷയം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പറമ്പിക്കുളം പ്രദേശവാസികൾ

പാലക്കാട്: പറമ്പിക്കുളത്തെ പ്രദേശവാസികൾ അരിക്കൊമ്പനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുമെന്ന തീരുമാനത്തിലാണ്. ഇന്ന് നെൻമാറ എം.എൽ.എ കെ.ബാബുവിന്‍റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തും. ജനകീയ സമിതി സമരം നടത്തുന്നത് പറമ്പിക്കുളം ഡി.എഫ്.ഒ ഓഫീസിനു മുന്നിലാണ്. സമരം ഒരാഴ്ച മുമ്പ് താത്കാലികമായി നിർത്തി വെച്ചിരുന്നു. ഇന്ന് സർക്കാർ ഹൈക്കോടതിയെ അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കുന്നത്. പ്രദേശവാസികൾ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോയെന്ന ആശങ്കയിലാണ്.

റ്റി.ജെ ജോസഫിന്റെ ആറാമത് ചരമ വാർഷിക ദിനചാരണം 22ന്

തൊടുപുഴ: ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റും, മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന റ്റി.ജെ ജോസഫിന്റെ ആറാമത് ചരമ വാർഷിക ദിനചാരണം ഏപ്രിൽ 22ന് നടത്തും. രാവിലെ 10ന് റ്റി.ജെ ജോസഫ് സ്മാരക മുനിസിപ്പൽ മൈതാനത്തിന് മുന്നിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. അടിസ്ഥാന വർഗത്തെയും തൊഴിലാളി സമൂഹത്തെയും കോൺഗ്രസ്‌ പ്രസ്ഥാനത്തിനൊപ്പം അണിനിരത്തുവാൻ ജീവിതകാലഘട്ടം മുഴുവൻ പ്രയത്നിച്ച അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ കോൺഗ്രസ്‌ നേതൃത്വത്തിൽ നടത്തുന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു.

അഡ്വ.ജോസ് വിതയത്തില്‍ സഭാസേവനത്തിന്റെ മാതൃക; മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

കൊച്ചി: കത്തോലിക്കാ സഭാസേവനത്തിന്റെയും ശുശ്രൂഷകളുടെയും മഹനീയവും മഹത്തരവുമായ അല്മായ മാതൃകയാണ് അഡ്വ.ജോസ് വിതയത്തിലെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആസ്ഥാനമായ കൊച്ചി പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന അഡ്വ.ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ വാണിയപ്പുരയ്ക്കല്‍. എന്നും സഭയോടൊപ്പം ചേര്‍ന്നുനിന്ന് പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുകയും മികച്ച സംഘടനാ പാടവത്തിലൂടെയും നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെയും അനേകായിരങ്ങള്‍ക്ക് നന്മകള്‍ വര്‍ഷിക്കുകയും ചെയ്ത വിതയത്തിലിന്റെ സ്മരണ …

അഡ്വ.ജോസ് വിതയത്തില്‍ സഭാസേവനത്തിന്റെ മാതൃക; മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ Read More »

ജാമ്യത്തിലിറങ്ങി മുങ്ങി, 6 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി വധശ്രമ കേസിലെ പ്രതി

തൊടുപുഴ: ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമ കേസിലെ പ്രതിയെ, 6 വർഷങ്ങൾക്ക് ശേഷം തൊടുപുഴ പോലീസ് പിടികൂടി. 2016 ഡിസംബർ 17 രാത്രിയിൽ തൊടുപുഴ മണവാട്ടി ഓട്ടോസെന്ന സ്ഥാപനത്തിലെ ജീവനക്കാരനെ ആറ് പേരുമായി സംഘം ചേർന്ന് കാറിൽ തട്ടിക്കൊണ്ട് പോയി തടങ്കലിൽ വെച്ച് തുണിയിൽ പൊതിഞ്ഞ ഇരുമ്പുകട്ടയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ച പ്രതികളിലൊരാളായ വെള്ളൂർകുന്നം പെരുമറ്റത്ത് മാളിയേക്കൽ താഴത്ത് വീട്ടിൽ സുബിൻ സെയ്തുമുഹമ്മദ്(37) ആണ് അറസ്റ്റിലായത്. പ്രതി വർഷങ്ങളായി ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ 2016 ൽ ജാമ്യത്തിലിറക്കിയ രണ്ട് …

ജാമ്യത്തിലിറങ്ങി മുങ്ങി, 6 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി വധശ്രമ കേസിലെ പ്രതി Read More »

ഹൈക്കോടതി അരിക്കൊമ്പന്‍ കേസ് ഇന്ന് പരിഗണിക്കും

ഇടുക്കി: അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇക്കഴിഞ്ഞ 12 ന് കേസ് പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ അറിയിച്ചു മധ്യവേനലവധി തുടങ്ങിയതിനാല്‍ ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി …

ഹൈക്കോടതി അരിക്കൊമ്പന്‍ കേസ് ഇന്ന് പരിഗണിക്കും Read More »

ഇന്നും ചൂട് കൂടുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്നും ചൂടിന് ശമനമുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. പാലക്കാട്‌ താപനില 40 ഡി​ഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കൊല്ലം, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കോഴിക്കോട്‌, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നും പ്രവചനമുണ്ട്. ഇന്നലെ പാലക്കാട്ട്‌ 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയർന്ന താപനിലയാണ്‌ ഇത്‌. 6 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ്‌ താപനില 40 കടക്കുന്നത്. ചൊവ്വാഴ്‌ച പുനലൂർ 38.5, കോട്ടയം 38, വെള്ളാനിക്കര 37.7, കോഴിക്കോട്‌ 37.1, ആലപ്പുഴ …

ഇന്നും ചൂട് കൂടുതൽ Read More »

Spor bahisleri Programı Programı indir müşteri 1xbet co

Spor bahisleri Programı Programı indir müşteri 1xbet com 1xBet Mobile Vebsayt Və 1x Bet Mobil Uygulama Indir 202 Content Bet Azərbaycan yükle Android və iPhone: bonus 100 , giriş, idman mərcləri Bet Mobile- bu geniş xətt və mərc üçün maksimum hadisələrdir Minimum və maksimum tariflərMərclər 1xBet Mərc və pul çıxarma qaydaları İlk depozit bonusu Mobil …

Spor bahisleri Programı Programı indir müşteri 1xbet co Read More »

Black-jack Demo Games play doubledown casino Routine Blackjack For free Here

Articles Play Free Blackjack Online game Online Casino Of your own Few days Blackjack Casinos Best Tips about how to Play Blackjack On the web Real time Blackjack combines all the best on the real life and you may online casinos. Pennsylvania and you may New jersey legalized and you will launched casinos on the …

Black-jack Demo Games play doubledown casino Routine Blackjack For free Here Read More »

മുതലക്കോടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ജോർജ് മാത്യു നിര്യാതനായി

തൊടുപുഴ: മുതലക്കോടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോർജ് മാത്യു(62) നിര്യാതനായി. സംസ്കാരം 20ന് വ്യാഴാഴ്ച രാവിലെ 11.45ന് കുന്നത്തെ വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയിൽ. പരേതരായ മത്തായിയുടേയും റോസയുടേയും മകനാണ്. ഭാര്യ: പരേതയായ മോളി ജോർജ്(പൂവരണി പുല്ലാട്ട് കുടുംബാം​ഗം). മക്കൾ: ആൻമരിയ ജോർജ്(യു.കെ), അനു മരിയ ജോർജ്(രാമപുരം, മാർ അ​ഗസ്തിനോസ് കോളേജ് ബി.കോം വിദ്യാർത്ഥിനി). മരുമകൻ: ഇടപ്പള്ളി, കരപ്പറമ്പിൽ ലിയോ വിൻസെന്റ് (യു.കെ). കൊച്ചുമകൾ: ലിസേൽ …

മുതലക്കോടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ജോർജ് മാത്യു നിര്യാതനായി Read More »

ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ റ്റി.വി.സുരേഷ് ബാബുവിന് അർദ്രം പുരസ്കാരം ലഭിച്ചു

അർദ്ര കേരള പുരസ്കാരം 2021-2022 ഇടുക്കി ജില്ലാ തല മൂന്നാം സ്ഥാനം കോടിക്കുളം ഗ്രാമം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി.വി.സുരേഷ് ബാബു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഗ്രാമപഞ്ചായത്ത് ആരോഗ്യം, ശുചിത്വം, മാലിന്യനിർമാർജന മേഖലകൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ അടിസ്ഥാനമാക്കിയാണ് ആരോഗ്യ പുരസ്കാരം കൈവരിച്ചത്. ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കിയ ആർദ്ര പുരസ്കാര തുക ഉപയോഗിച്ച് വിവിധങ്ങളായ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. അവാർഡ് …

ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ റ്റി.വി.സുരേഷ് ബാബുവിന് അർദ്രം പുരസ്കാരം ലഭിച്ചു Read More »

യു.കെയിൽ ക്യാൻസർ ചികിത്സയിലിരുന്ന മലയാളി നഴ്‌സ്‌ നിര്യാതയായി

വെസ്റ്റ് സസ്സെക്സ് (ചിസെസ്റ്റർ): ചിസെസ്റ്ററിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യ റെജി ജോണിയാണ് (49 വയസ്സ്) ക്യാൻസർ ചികിത്സയിലിരിക്കെ ഏപ്രിൽ നിര്യാതയായത്. തൊടുപുഴ മറിക പാറത്തട്ടേൽ കുടുംബാംഗവും ചിസെസ്റ്റർ എൻ എച്ച് എസ് ഹോസ്പിറ്റലിലെ ബാൻഡ് 7 നഴ്‌സുമാണ്. യു.കെയിൽ എത്തുന്നതിന് മുമ്പ് കൊച്ചി മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിലെ നഴ്സയായിരുന്നു. കഴിഞ്ഞ വർഷം മെയ്യിൽ ഹോസ്പിറ്റിലിൽ വച്ച് ജോലി ചെയ്യവേ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം ലഭിച്ചിരുന്നു. പിന്നീട് തുടർ പരിശോധനകൾ …

യു.കെയിൽ ക്യാൻസർ ചികിത്സയിലിരുന്ന മലയാളി നഴ്‌സ്‌ നിര്യാതയായി Read More »

ട്രാക്ടർ ഗിയർബോക്സിൽ കൈ കുടുങ്ങി; ഫയർ ഫോഴ്സ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ സംയുക്തമായ ഇടപെടൽ കൊണ്ട് ഡ്രൈവറെ രക്ഷപ്പെടുത്തി

കാളിയാർ: മുള്ളൻ കുത്തിയിൽ ട്രാക്ടർ ഗിയർബോക്സിന്റെ പൽചക്രങ്ങൾക്കിടയിൽ കൈ കുടങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി പൊലീസ് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ. തേനി സ്വദേശി രാജാറാമിന്റെ(53) കൈകളാണ് കുടുങ്ങിയത്. രാവിലെ 7.30നായിരുന്നു സംഭവം. ഗിയർ ബോക്സിന്റെ ഡബിൾ ഗിയർ വീണപ്പോൾ ശരിയാക്കുന്നതിലേക്കായി ഗിയർബോക്സിന്റെ മുകൾഭാഗം അഴിച്ച് കൈ അകത്തേക്ക് കയറ്റിയപ്പോൾ കുടുങ്ങി പോവുകയായിരുന്നു. ഇടതു കൈയാണ് കുടുങ്ങിയത്. ഒരു മണിക്കൂറോളം ഡ്രൈവറുടെ സഹായിയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വിഫലമായതോടുകൂടി കാളിയാർ പോലീസിനെയും തൊടുപുഴ അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ ഇരുകൂട്ടരും സംഭവസ്ഥലത്തെത്തി …

ട്രാക്ടർ ഗിയർബോക്സിൽ കൈ കുടുങ്ങി; ഫയർ ഫോഴ്സ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ സംയുക്തമായ ഇടപെടൽ കൊണ്ട് ഡ്രൈവറെ രക്ഷപ്പെടുത്തി Read More »

കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷനും, ഓഫീസേഴ്സ് അസോസ്സിയേഷനും ചേർന്ന് തൊടുപുഴയിൽ വിശദീകരണ യോഗം നടത്തി

തൊടുപുഴ: സ്മാർട്ട് മീറ്റർ പദ്ധതി പൊതുമേഖലയിൽ നടപ്പിലാക്കുക, സ്വകാര്യവൽക്കരണ നയത്തിന്റെ വക്താക്കളെ ഡയറക്ടർമാരായി നിയമിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷനും, ഓഫീസേഴ്സ് അസോസ്സിയേഷനും സംസ്ഥാനത്തെ വിവിധ ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തിയ സംയുക്ത വിശദീകരണ യോഗത്തിന്റെ ഭാ​ഗമായി തൊടുപുഴയിലും സമ്മേളനം നടന്നു. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ:കെ.ബി. ഉദയകുമാർ യോ​ഗത്തിൽ വിശദീകരണം നടത്തി. ഹണിമോൾ പി.എസ്, സഖാക്കളായ കെ.കെ. ഹരിദാസ്, സി.കെ. ഹുസൈൻ, സതീഷ്. കെ പി, സതീഷ്. …

കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷനും, ഓഫീസേഴ്സ് അസോസ്സിയേഷനും ചേർന്ന് തൊടുപുഴയിൽ വിശദീകരണ യോഗം നടത്തി Read More »

പീസ് വാലി യു.എ.ഇ സൗഹൃദ ഇഫ്‌താർ വിരുന്ന് നടത്തി

കോതമംഗലം പീസ് വാലി യു.എ.ഇ ഉപദേശക സമിതിയുടെയും പ്രവർത്തക സമിതിയുടെയും ആഭിമുഖ്യത്തിൽ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ സൗഹൃദ ഇഫ്‌താർ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉപദേശക സമിതി അധ്യക്ഷൻ ഡോ മുഹമ്മദ്‌ കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.എ.ഇ യിലെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. മനുഷ്യ സേവന രംഗത്ത് കേരളത്തിന് ആഗോള തലത്തിൽ ഉയർത്തികാട്ടാവുന്ന മാതൃകയാണ് പീസ് വാലിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പീസ് വാലി വൈസ് ചെയർമാൻ സമീർ പൂക്കുഴി വിഷയാവതരണം നിർവഹിച്ചു. പീസ് വാലി കോ …

പീസ് വാലി യു.എ.ഇ സൗഹൃദ ഇഫ്‌താർ വിരുന്ന് നടത്തി Read More »

പച്ച, മഞ്ഞ കവറിലുള്ള മിൽമ പാൽവില കൂട്ടും

തിരുവനന്തപുരം: പാൽവില കൂട്ടാനൊരുങ്ങി മിൽമ. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധന. 29 രൂപയുടെ മിൽമ റിച്ചിന് 30 രൂപയാകും. മിൽമ സ്മാർട്ട് 24 രൂപയായിരുന്നത് ഇനി മുതൽ 25 രൂപയാകും. അതേസമയം, ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. 2 മാസം മുന്‍പാണ് നീല കവർ പാലിന് വില കൂട്ടിയത്. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് മിൽമ അറിയിച്ചു. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം. നേരത്തെ …

പച്ച, മഞ്ഞ കവറിലുള്ള മിൽമ പാൽവില കൂട്ടും Read More »

കിഴക്കേക്കോട്ടയിൽ തീപിടുത്തം; നാല് കടകൾ കത്തിനശിച്ചു, തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്

തിരുവനന്തപുരം: കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം. നാല് കടകൾ കത്തിനശിച്ചു. ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള കടയിലാണ് തീപിടിച്ചത്. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. ആളുകളെ കടയിൽ നിന്ന് ഒഴിപ്പിച്ച് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.

വാഹനങ്ങൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്‌

തിരുവനന്തപുരം: നാല്‌ ആറുവരിപ്പാതകളിൽ സഞ്ചരിക്കുമ്പോൾ ലെയിൻ കൃത്യമായി പാലിക്കണമെന്ന നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്‌. ആറുവരിപ്പാതയിൽ ഒരു ദിശയിൽ ചലിക്കുന്ന വാഹനങ്ങളുടെ യാത്രാ ദിശയും വേഗതയും കണക്കാക്കി തരംതിരിച്ച മൂന്ന് ലെയിനുകൾ അഥവാ ഇടനാഴികളാണ് ഉള്ളത്. ഈ വേഗനിയന്ത്രണങ്ങൾ, എല്ലാത്തരം വാഹനങ്ങൾക്കും സുഗമവും സുരക്ഷിതവും സമയ – ഇന്ധനഷ്‌ടങ്ങൾ കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനാണ് വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുളളവയാണ്. നിലവിലെ ഒറ്റ-ഇരട്ടവരി പാതകളിലെ ശീലങ്ങൾ മാറ്റി പുതിയ പ്രതിരോധഡ്രൈവിംഗ് ശീലങ്ങൾ മനസ്സിലാക്കി പരിശീലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ്‌ ഓർമിപ്പിക്കുന്നു. ഒറ്റ …

വാഹനങ്ങൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്‌ Read More »

പാഴ്സൽ കള്ളക്കടത്തിന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ കൂട്ട്; പ്രതി അറസ്റ്റിൽ

കൊച്ചി എയർപോർട്ട് വഴിയുള്ള വിദേശ പാഴ്സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിനെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തു. അശുതോഷെന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. മലപ്പുറം മുന്നിയൂരിൽ നിന്ന് 6.3 കിലോ സ്വർണവുമായി ഒരാഴ്ച മുമ്പ് ആറ് പേർ അറസ്റ്റിലായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് കൊച്ചിയിൽ നിന്നെത്തിയ പാഴ്‌സലുകളിലായിരുന്നു സ്വർണം. പിന്നീടുള്ള അന്വേഷണത്തിൽ 3.2 കോടി രൂപ വില വരുന്ന സ്വർണം അശുതോഷാണ് കസ്റ്റംസ് ക്ലിയർ ചെയ്ത് നൽകിയതെന്ന് കണ്ടെത്തുയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഓൺലൈൻ തട്ടിപ്പുകാർ വീണ്ടുമെത്തി

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ഓൺലൈൻ തട്ടിപ്പുകാർ വീണ്ടും രംഗത്ത്‌. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽസിഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വിൽപനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാൻസ്‌ അല്ലെങ്കിൽ ക്ലബ്ബ്‌ എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ. ഓൺലൈൻ …

ഓൺലൈൻ തട്ടിപ്പുകാർ വീണ്ടുമെത്തി Read More »

സ്വവർണവില കുറഞ്ഞു

കൊച്ചി: 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വവർണവിലയിൽ ഇടിവ്. ഇന്ന് (18/14/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 44,680 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ 5,585 ആയി. ഈ മാസത്തിൻറെ തുടക്കത്തിൽ 44,000-ത്തിലെത്തിയ സ്വർണവില പിന്നീട് 5ന് ആദ്യമായി 45,000-ത്തിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു വന്നെങ്കിലും കഴിഞ്ഞ ദിവസങ്ങൾ മുതൽ വീണ്ടും ഉയരുന്ന പ്രവണതയാണ് കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വർണവില റെക്കോർഡ് നിരക്കായ 45,320 രൂപ വരെ …

സ്വവർണവില കുറഞ്ഞു Read More »

പട്ടികവർഗ വികസന വകുപ്പിന്റെ ലാൻഡ്‌ ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 47 വീടുകൾ മന്ത്രി കെ.രാധാകൃഷ്ണൻ ഗുണഭോക്താക്കൾക്ക് ഇന്ന് കൈമാറും

കൽപ്പറ്റ: നാൽപ്പത്തിയേഴ്‌ ആദിവാസി കുടുംബങ്ങൾക്കുകൂടി സുരക്ഷിത ഭവനം. ഭൂരഹിത കുടുംബങ്ങൾക്കായി പട്ടികവർഗ വികസന വകുപ്പിന്റെ ലാൻഡ്‌ ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 47 വീടുകൾ ചൊവ്വാഴ്‌ച മന്ത്രി കെ.രാധാകൃഷ്ണൻ ഗുണഭോക്താക്കൾക്ക് ഇന്ന് കൈമാറും. തരുവണ പൊരുന്നന്നൂർ വില്ലേജിലെ പാലിയണയിൽ നിർമിച്ച 38 വീടുകളും മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി നിട്ടമാനിയിൽ പണിപൂർത്തിയാക്കിയ ഒമ്പത്‌ വീടുകളുമാണ്‌ കൈമാറുന്നത്‌. വർഷാവർഷം വെള്ളപ്പൊക്കത്തിൽ ദുരിതംപേറുന്ന കൂവണകുന്നിലെ 14 കുടുംബങ്ങളെ ഉൾപ്പെടെയാണ്‌ പാലിയാണയിൽ പുനരധിവസിപ്പിക്കുന്നത്‌. ലാൻഡ്‌ ബാങ്ക് പദ്ധതിയിൽ സർക്കാർ സ്ഥലം വിലയ്‌ക്കുവാങ്ങിയാണ്‌ …

പട്ടികവർഗ വികസന വകുപ്പിന്റെ ലാൻഡ്‌ ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 47 വീടുകൾ മന്ത്രി കെ.രാധാകൃഷ്ണൻ ഗുണഭോക്താക്കൾക്ക് ഇന്ന് കൈമാറും Read More »

യാത്രക്കാരെ വെട്ടിലാക്കി വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ കെ.എസ്‌.ആർ. ടി. സി യുടെ സർവീസ് മുടക്ക്, പൊരിവെയിലിൽ ബസ് കാത്തു നിന്നവരിൽ പിഞ്ചു കുട്ടികളും സ്ത്രീ കളും വൃദ്ധരും

വണ്ണപ്പുറം: യാത്രക്കാരെ ദുരിതത്തിലാക്കി വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ കെ.എസ്‌.ആർ. ടി. സി യുടെ സർവീസ് മുടക്കം തുടരുന്നു. ബസ് ഇല്ലാതായതോടെ തിങ്കളാഴ്ച നട്ടുച്ചക്ക് പൊരിവെയിലിൽ വണ്ണപ്പുറം ചേലച്ചുവട് റോഡരികിൽ പിഞ്ചു കുട്ടികളും സ്ത്രീ കളുംവൃദ്ധരും ഉൾപ്പെടെയുള്ളനൂറ് കണക്കിന് യാത്രക്കാർ ബസ് കത്തുനിന്ന് വലഞ്ഞത് മണിക്കൂറുകളോളം. വണ്ണപ്പുറം -ചേലച്ചുവട് റോഡിൽ സർവീസ് നടത്തിയിരുന്ന കട്ടപ്പന തൊടുപുഴ ബസ് ഓടാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇത് 12.30-ന് ആണ്‌ വണ്ണ പ്പുറത്തു നിന്നും കട്ടപ്പനയ്ക്ക് പോകേണ്ടത്. പിന്നീട് ഒന്ന് പത്തിന് വണ്ണ …

യാത്രക്കാരെ വെട്ടിലാക്കി വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ കെ.എസ്‌.ആർ. ടി. സി യുടെ സർവീസ് മുടക്ക്, പൊരിവെയിലിൽ ബസ് കാത്തു നിന്നവരിൽ പിഞ്ചു കുട്ടികളും സ്ത്രീ കളും വൃദ്ധരും Read More »

ആരോഗ്യരംഗത്തിന്‌ ബജറ്റ്‌ വിഹിതം 2828 കോടി രൂപയാക്കി ഉയർത്തി, നവകേരളം സാധ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ, വികസന പദ്ധതികൾ സംയോജിപ്പിച്ച്‌ നവകേരളം സാധ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 50 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്‌ഘാടനവും ആർദ്രകേരളം പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്‌ ആരോഗ്യരംഗത്തിന്‌ ബജറ്റ്‌ വിഹിതം 665 കോടി രൂപയുണ്ടായിരുന്നത്‌ ഇപ്പോൾ 2828 കോടി രൂപയാക്കി. ആരോഗ്യരംഗത്തെ വലിയ പ്രാധാന്യത്തോടെ സർക്കാർ സമീപിക്കുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. കാരുണ്യ പദ്ധതിയിലൂടെ കേരളത്തിൽ 1630 കോടി രൂപ വിതരണം ചെയ്‌തപ്പോൾ കേന്ദ്ര വിഹിതം 138 കോടി മാത്രമാണ്‌. പദ്ധതിയുടെ 90 ശതമാനവും …

ആരോഗ്യരംഗത്തിന്‌ ബജറ്റ്‌ വിഹിതം 2828 കോടി രൂപയാക്കി ഉയർത്തി, നവകേരളം സാധ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി Read More »

ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

കോഴിക്കോട്: എലത്തൂർ ട്രെയ്ൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. അന്വേഷണ സംഘം കസ്റ്റഡി കാലാവധി നീട്ടി അപേക്ഷ നൽകിയേക്കില്ല. രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിര യുഎപിഎ ചുമത്തിയനാൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഷാറൂഖ് സെയ്ഫിക്ക് വേണ്ടി ലീഗൽ എയ്ഡ് ഡിഫന്‍സ് കൗൺസിൽ പി പിതാംബരന്‍ കോടതിയിൽ‌ ഹാജരാകും. ഷാറൂഖിനായി ജാമ്യപേക്ഷയും നൽകിയുരുന്നു. അതേസമയം, കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ അന്വേഷണം എന്‍ഐഎ …

ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും Read More »

അരിമിൽ കെട്ടിടം തകർന്നുവീണ്‌ ഹരിയാനയിൽ നാല്‌ തൊഴിലാളികൾ മരിച്ചു

ചണ്ഡീഗഢ്‌: ഹരിയാനയിലെ കർണലിൽ അരിമിൽ കെട്ടിടം തകർന്നുവീണ്‌ നാല്‌ തൊഴിലാളികൾ മരിച്ചു. മൂന്നുനില കെട്ടിടമാണ്‌ തകർന്നുവീണത്‌. നിരവധി തൊഴിലാളികൾ കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടിങ്ങികിടക്കുന്നതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ 18 തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു. ജോലി കഴിയുന്ന തൊഴിലാളികൾ പതിവായി ഈ കെട്ടിടത്തിൽ തന്നെയാണ് ഉറങ്ങുന്നത്. അതിനാൽ അപകടത്തിൽപെട്ടവരുടെ എണ്ണം ഉയരാനും സാധ്യതയുണ്ട്. പൊലീസും അഗ്നി രക്ഷാ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

8 ദിവസം പ്രായമുള്ള കുഞ്ഞിന് വാക്സീന്‍ മാറി നൽകിയ സംഭവം; ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

കൊച്ചി: ഇടപ്പള്ളിയിൽ നവജാത ശിശുവിന് വാക്സീന്‍ മാറി നൽകിയ സംഭവത്തിൽ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കു സമർപ്പിച്ച് റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. ഈ മാസം 12ന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിക്കാണ് വാക്സീന്‍ മാറി നൽകിയത്. പാലാരിവട്ടം സ്വദേശികളുടെ 8 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ബിസിജി കുത്തിവെപ്പിന് പകരം 6 ആഴ്ചയ്ക്ക് ശേഷം നൽകേണ്ട കുത്തിവെപ്പാണ് നൽകിയത്. ആദ്യ ഡോസ് നൽകുന്നതിന് പകരം …

8 ദിവസം പ്രായമുള്ള കുഞ്ഞിന് വാക്സീന്‍ മാറി നൽകിയ സംഭവം; ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട് Read More »

താപനിലയിൽ മാറ്റമില്ല; ചുട്ടെരി‍ഞ്ഞ് കേരളം

തിരുവനന്തപുരം: കേരളത്തിലെ ഉയർന്ന താപനിലയിൽ മാറ്റമില്ല. ഈ ദിവസങ്ങളിൽ സാധാരണയെക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. പാലക്കാട് എരിമയൂരിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയിരുന്നു. 43.5 ഡിഗ്രി സെൽഷ്യസായിരുന്നു അത്. ദുരന്ത നിവാരണ അതോറിറ്റി രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. മഴ വ്യാഴ്ചയോടെ മെച്ചപ്പെട്ടേക്കുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം …

താപനിലയിൽ മാറ്റമില്ല; ചുട്ടെരി‍ഞ്ഞ് കേരളം Read More »

അരിക്കൊമ്പൻ വിഷയം; കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

കൊച്ചി: സർക്കാരിന് അരിക്കൊമ്പൻ വിഷയത്തിൽ നീതിന്യായ കോടതിയെ അനുസരിക്കാൻ ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകും. പറമ്പിക്കുളം വിദഗ്ധ സമിതി കണ്ടെത്തിയ സ്ഥലമാണ്. അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ല പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീശക്തീകരണത്തിന്‍റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്‍

തൊടുപുഴ : ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴികാട്ടിയായി മാറുകയാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴ പുതുപ്പരിയാരം സ്വദേശിനി സരിത സോമന്‍ കൃഷ്ണ തീര്‍ഥം. എരമല്ലൂര്‍ സ്വദേശിനി ഷിജി വര്‍ഗീസുമായി പരിചയപ്പെട്ടതോടെയാണു സരിത കൂണ്‍ കൃഷിയിലെത്തിയത്. 2017ല്‍ അവര്‍ നല്‍കിയ ബെഡില്‍ നിന്നാണു തുടക്കം. ഇതിന്റെ വിളവെടുപ്പിനോടനുബന്ധിച്ചു പുതുപ്പരിയാരം മഷ്‌റൂം എന്ന പേരില്‍ സരിത ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതുകണ്ടു തൊടുപുഴയിലെ ബിസിനസുകാരനായ ഇഎപി അനുമോനാണ് ആദ്യം കൂണ്‍ വാങ്ങാനെത്തിയത്. 200 …

സ്ത്രീശക്തീകരണത്തിന്‍റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്‍ Read More »

ദു​ബാ​യി​ലെ തീ​പി​ടി​ത്തം! മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

മ​ല​പ്പു​റം: ദു​ബാ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ റി​ജേ​ഷ്, ഭാ​ര്യ ജി​ഷി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വേ​ങ്ങ​ര​യി​ലെ പ​ണി പൂ​ര്‍​ത്തി​യാ​കാ​നി​രു​ന്ന വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. രാ​വി​ലെ എ​ട്ടി​ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. പ​ത്ത​ര​യോ​ടെ വേ​ങ്ങ​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. അ​ല്‍​പ​സ​മ​യ​ത്തി​ന​കം ത​റ​വാ​ട്ടു​വ​ള​പ്പി​ല്‍ ഇ​രു​വ​രു​ടെ​യും സം​സ്‌​കാ​രം ന​ട​ക്കും. ദെ​യ്‌​റ ഫി​ര്‍​ജ് മു​റാ​റി​ലെ കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. പു​ക ശ്വ​സി​ച്ചാ​ണ് മ​ര​ണം.

ആ​ല​ക്കോ​ട്: സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ല​ക്കോ​ട് നെ​ല്ലി​പ്പാ​റ കാ​ക്ക​ട​വ് സ്വ​ദേ​ശി​യും വി​മു​ക്ത​ഭ​ട​നു​മാ​യ ആ​ൽ​ബ​ർ​ട്ടി (48) ന്‍റെ മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി​യ​ത്. സ്ഥ​ലം എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ്, കെ. ​സു​ധാ​ക​ര​ൻ എം​പി, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ദാ​ൽ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യി​ൽ സെ​ക്യൂ​രി​റ്റി മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ആ​ൽ​ബ​ർ​ട്ട്. കാ​ന​ഡ​യി​ലു​ള്ള മ​ക​ൻ ഓ​സ്റ്റി​നോ​ട് …

Read More »