Timely news thodupuzha

logo

Politics

ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ

കൊച്ചി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ 5 സീറ്റുകൾ നേടുമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്നും ജാവദേക്കർ കുറ്റപ്പെടുത്തി. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നും ജാവദേക്കർ പരിഹസിച്ചു. ഈ ബജറ്റ് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിമർശിച്ചു. അയൽ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും 6 രൂപ വരെ …

ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ Read More »

കൊച്ചിയിലെ ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി

കൊച്ചി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. മുഖ്യമന്ത്രി താമസിച്ച പി.ഡബ്യൂ.ഡി ഗസ്റ്റ് ഹൗസിന് മുന്നിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മിന്നൽ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുയർന്നതോടെ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ബിജെപി ബംഗാൾ നേതാക്കൾക്ക് കേന്ദ്രനേതൃത്വത്തിൻറെ അന്ത്യശാസനം

കൊൽക്കത്ത: ഗവർണർ മമത സർക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണം ബിജെപി ബംഗാൾ നേതാക്കളുടെ ഭാ​ഗത്ത് നിന്നും ഉയർന്നിരുന്നു. ഇതിനെതിരെ കേന്ദ്രനേതൃത്വം അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ. ഗവർണർ സി.വി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് നിർദ്ദേശം. അതുപോലെ രാജ്‌ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി.

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി

തി​രു​വ​ന​ന്ത​പു​രം: ജീ​വി​ത​ച്ചെ​ല​വ് കു​ത്ത​നേ കൂ​ട്ടു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രേ ഉ​യ​രു​ന്ന അ​തി​ശ​ക്ത​മാ​യ ജ​ന​രോ​ഷ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. സ​ഹ​സ്ര കോ​ടി​ക​ൾ നി​കു​തി​യി​ന​ത്തി​ൽ പി​രി​ച്ചെ​ടു​ക്കാ​തെ​ സ​ർക്കാ​ർ 4,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക നി​കു​തി ഒ​റ്റ​യ​ടി​ക്ക് ചു​മ​ത്തി. പ്രാ​ണ​വാ​യു​വി​നു മാ​ത്ര​മാ​ണ് നി​കു​തി​ഭാ​രം ഇ​ല്ലാ​ത്ത​ത്. നി​കു​തി​ക്കൊ​ള്ള​യ്‌​ക്കെ​തി​രേ കോ​ൺഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർക്കും. നി​കു​തി ബ​ഹി​ഷ്‌​ക​രി​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് ജ​ന​ങ്ങ​ളെ സ​ർക്കാ​ർ ത​ള്ളി​വി​ടു​ക​യാ​ണ്. മു​മ്പും സ​ർക്കാ​രു​ക​ൾ നി​കു​തി കൂ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തോ​ടൊ​പ്പം ജ​ന​ങ്ങ​ൾക്ക് ആ​ശ്വാ​സം കി​ട്ടു​ന്ന …

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി Read More »

മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എറണാകുളത്തെ ഗസ്റ്റ് ഹൈസിലായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെ 8.30 ഓടെ മുഖ്യമന്ത്രിയെ കാണാൻ ചീഫ് ജസ്റ്റിസ് എത്തികുയായിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. അനുകൂലവിധി പറയാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

സംസ്ഥാന ബജറ്റ്; അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബജററിൽ സംസ്ഥാനത്തിൻറെ ധനപ്രതിസന്ധി മറികടക്കുന്നതിനായി പ്രഖ്യാപിച്ച അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല രം​ഗത്ത്. നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സർക്കാർ ചെയ്യുന്നു. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിത്. ഇന്ധനവിലയിലെ വർദ്ധന വിലക്കയറ്റത്തിന് വഴിവക്കും. എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു. ജനങ്ങളുടെ മുകളിൽ അധിക ഭാരം ചുമത്തിയിരിക്കുകയാണ്. ഇതാണോ ഇടത് ബദൽ? കിഫ്ബി വായ്പ എടുത്തതിൻ്റെ ദുരന്തമാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. കൊള്ള അടിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യ സുരക്ഷാ …

സംസ്ഥാന ബജറ്റ്; അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
Read More »

ഇന്ധന വിലക്കയറ്റം; നികുതി കുറക്കാതെ കേരളം

തിരുവനന്തപുരം: ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് സർവ്വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ്. കേന്ദ്രം ഇന്ധന വിലക്കയറ്റത്തിൽ നികുതി കുറച്ചിട്ടും കേരളം കുറവ് വരുത്തിയില്ല. ഒരു ശതമാനം റോഡ് സെസെന്ന പേരിൽ പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയുള്ള ഇരട്ടി പ്രഹരം. സംസ്ഥാനത്തെ ഇന്ധനത്തിലെ നികുതി ഘടന ഇതിനോടകം തന്നെ വിവാദമാണ്. രണ്ട് രൂപ സെസ് കൂടി ഈടാക്കി ഇന്ധന വില കൂട്ടുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാവുമോയെന്നാണ് സംശയം. കേന്ദ്രം ഒരു ലിറ്റർ പെട്രോളിന് ഈടാക്കുന്നത് …

ഇന്ധന വിലക്കയറ്റം; നികുതി കുറക്കാതെ കേരളം Read More »

പത്രവാർത്തയും പ്രഹസനവും പിൻവാതിൽ നിയമനവും; പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കി യുവജനക്ഷേമ ബോർഡ്

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾ നടത്തി യുവജനക്ഷേമ ബോർഡിന്റെ വഞ്ചന. കോടതി ഉത്തരവും പത്രവാർത്തകളുമെല്ലാം എതിരിട്ട് നിൽക്കുന്ന സാഹചര്യത്തിൽ ഇല്ലാത്ത ക്ലർക്ക് പ്യൂൺ തസ്തികയിലേക്ക് കഴിഞ്ഞ ദിവസം നിയമനം നടത്തിയിരുന്നു. പി.എസ്.സിയോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയോ നിയമിക്കേണ്ട ജില്ലാ ഓഫീസറെയും പാർട്ടിക്കാരിൽ നിന്നുമാണ് തീരുമാനിച്ചത്. പത്രവാർത്ത നൽകി അപേക്ഷ സ്വീകരിച്ച് അഭിമുഖവും നടത്തിയിരുന്നെങ്കിലും അത് വെറും പ്രഹസനമായിരുന്നു. കാരണം റാങ്ക് കൊടുത്ത് നിയമിച്ചത് പാർട്ടിക്കാരെ മാത്രം. മലപ്പുറം, എറണാകും ജില്ലകളിലാണ് ഇപ്പോൾ പിൻ വാതിലിലൂടെ സർക്കാർ സേവനത്തിനായി ആളുകളെ …

പത്രവാർത്തയും പ്രഹസനവും പിൻവാതിൽ നിയമനവും; പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കി യുവജനക്ഷേമ ബോർഡ് Read More »

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും

തിരുവനന്തപുരം: പട്ടികജാതി വികസനത്തിനായി 2729 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ 180 കോടി രൂപയും പട്ടിക ജാതി നൈപുണ്യ വികസത്തിന് 50 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി ബജറ്റിൽ വ്യക്താമാക്കി. മുന്നോക്ക വികസനത്തിനായി 38.75 കോടി രൂപയും അനുവദിച്ചു. പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൻറെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും. ജനനീ ജൻമ രക്ഷക്ക് 17 കോടി. …

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും Read More »

സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സർക്കാർ, ധനപ്രതിസന്ധിയുടെ പേരിൽ നികുതിക്കൊള്ള നടത്തുന്നുകയാണെന്ന് പ്രതിപക്ഷ നേതതാവ് വി.ഡി സതീശൻ ആരോപിച്ചു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി, വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. ബജറ്റിൽ അശാസ്ത്രീയമായ നികുതി വർദ്ധനവാണ് പ്രഖ്യാപിച്ചത്. സെസ്, മദ്യത്തിന് കൂട്ടുന്നത് ഗുരുതരമാണെന്നും നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശൻ പറഞ്ഞു. ആളുകൾ, വിലക്കയറ്റമുണ്ടാകുമ്പോൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. യാതൊരു പ്രസക്തിയും, ബജറ്റിലെ …

സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് വി.ഡി സതീശൻ Read More »

കലാ-സാംസ്‌കാരിക രംഗത്തിൻറെ വികസനത്തിനായി 183 കോടി രൂപ

കേരള സാഹിത്യ അക്കാദമിക്കും സംഗീത നാടക അക്കാദമിക്കും ഓരോ കോടി രൂപ വീതം സഹായം അനുവദിച്ചു. അന്താരാഷ്ട്ര നാടകോത്സവത്തിൻറെ നടത്തിപ്പിനായിട്ടാണ് സംഗീത നാടക അക്കാഡമിക്ക് ഒരു കോടി അനുവദിച്ചിരിക്കുന്നത്. മലയാള സാഹിത്യ സമ്മേളനം നടത്തുന്നതിനാണ് കേരള സാഹിത്യ അക്കാദമിക്ക് തുക വകയിരുത്തിയിരിക്കുന്നത്. കലാ-സാംസ്‌കാരിക രംഗത്തിൻറെ വികസനത്തിനായി 183 കോടി രൂപയാണു ആകെ വകയിരുത്തിയിരിക്കുന്നത്. കേരള ലളിത കലാ അക്കാഡമിയുടെ ഫെല്ലോഷിപ്പുകളുടെ എണ്ണം കൂട്ടുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

മോട്ടോർ വാഹന നികുതിയും വൈദ്യുതി തീരുവയും വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ സൈക്കിൾ നികുതി വർധിപ്പിച്ചു. 2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനമാണ് നികുതി വർധിപ്പിച്ചത്. 5 ലക്ഷം വരെ വിലയുള്ള കാറിന് 1% വും 5 മുതൽ 15 ലക്ഷം വരെയുള്ളവയ്ക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. 15 ശതമാനത്തിന് മുകളിലുള്ളവയ്ക്ക് വീണ്ടും ഒരു ശതമാനം കൂടി നികുതി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ 340 കോടി അധിക വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് …

മോട്ടോർ വാഹന നികുതിയും വൈദ്യുതി തീരുവയും വർധിപ്പിച്ചു Read More »

പെട്രോൾ, ഡീസൽ, മദ്യം, വാഹനങ്ങൾ, ഫ്ലാറ്റുകൾ; വില വർധിക്കും

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വിലകൂടുമെന്ന് ബജറ്റിൽ ധനമന്ത്രി. 2 രൂപ സെസ് ആണ് ഇവയ്ക്ക് ഏർപ്പെടുത്തിയത്. മദ്യത്തിനും സാമൂഹിക സുരക്ഷ സെസ് വർധിക്കും. പെട്രോൾ, ഡീസൽ, മദ്യം എന്നിവയ്ക്ക് പുറമേ വാഹനങ്ങൾ, ഫ്ലാറ്റുകൾ, എന്നിവയ്ക്കും വില കൂടും.

കിഫ്‌ബി ബാധ്യത; കേന്ദ്ര സർക്കാർ നയം കേരളത്തിന്റ ബദൽ സമീപനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിച്ചു. സംസ്ഥാനത്തിന്റേതാക്കി കിഫ്‌ബി ബാധ്യതയെ മാറ്റിയത് കേന്ദ്രത്തിൻറെ നടപടികൾ മൂലമാണെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം കുറച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വിശദമാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കേന്ദ്രത്തിൻറെ പദ്ധതികളിൽ അവഗണിക്കപ്പെടുകയാണ്. കേന്ദ്രത്തിന്റെ സംസ്ഥാനത്തിനെതിരായ അവഗണനയിൽ ആഘോഷിക്കുന്നവർ ആരുടെ പക്ഷത്ത് ആണെന്നും ധനമന്ത്രി ചോദിച്ചു. സംസ്ഥാനം ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും കേന്ദ്രത്തിൻറെ അവഗണനക്കിടയിലും കൃത്യമായി കൊടുക്കുന്നുണ്ട്. ധന യാഥാസ്ഥികത കേന്ദ്രം അടിച്ചേൽപ്പിക്കുന്നു. കേന്ദ്രത്തിന്റെ കേരളത്തോടുള്ള ധന നയം …

കിഫ്‌ബി ബാധ്യത; കേന്ദ്ര സർക്കാർ നയം കേരളത്തിന്റ ബദൽ സമീപനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന് ധനമന്ത്രി Read More »

ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചിരിക്കുന്നതായാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചത്. കെഎസ്ആർടിസി ബസ് ടെർമിനലുകളുടെ നവീകരണത്തിനായി ഇരുപതു കോടി രൂപയും കശുവണ്ടി ഫാക്ടറികളുടെ ആധുനീകരണത്തിനായി 2.25 കോടി രൂപയും അനുവദിച്ചു. കശുവണ്ടി വികസന കോർപ്പറേഷന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സംഘടനാ പ്രശ്നങ്ങൾ ആലപ്പുഴയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ചേരാനിരിക്കുകയായിരുന്നു. തൃക്കാക്കരയിലെയും പാലക്കാട്ടെയും സംഘടനാ വിഷയങ്ങൾ അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടുകൾ ഇന്നത്തെ യോഗത്തിൽ പരിഗണിച്ചേക്കും. ഈ മാസം അവസാനം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. തിരുവനന്തപുരത്ത് നിർണായക നിർവാഹക സമിതി യോഗവും സിപിഐ ഇന്ന് തന്നെ …

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് Read More »

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌

ന്യൂഡൽഹി: വിശാല മതനിരപേക്ഷ മുന്നണിയുമായുള്ള ധാരണയ്‌ക്ക്‌ വിരുദ്ധമായി, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അധികമായി നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌. 13 സീറ്റാണ്‌ ധാരണപ്രകാരം കോൺഗ്രസിന്‌ അനുവദിച്ചത്‌. അതേസമയം പത്രിക 17 സീറ്റിൽ നൽകിയിരുന്നു. വ്യാഴാഴ്‌ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. അന്ന് മൂന്നെണ്ണവും ഒരണ്ണം ബുധനാഴ്‌ച തന്നെയും പിൻവലിച്ചിരുന്നു. പിസിസി വക്താവ്‌ പ്രശാന്ത ഭട്ടാചാർജി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നായിരുന്നു പ്രതികരിച്ചത്. അവസാനദിനം മൂന്ന്‌ സ്ഥാനാർഥികളെ തിപ്രമോതയും പിൻവലിച്ചു. 19 പത്രിക ആകെ തള്ളി. …

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌ Read More »

ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ

കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്ക് മെയ്യിൽ പ്രവർത്തനം ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിട്ടുണ്ട്. മെയ്ക് ഇൻ കേരളയിലൂടെ കാർഷിക സംരംഭങ്ങൾക്ക് പിന്തുണ നൽകും. ജോലിക്കായി യുവാക്കൾ കേരളം വിട്ടു പോകുന്ന സാഹചര്യമാണെന്നും, അവർക്ക് കാര്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കി കേരളത്തിൽ തന്നെ തുടരുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനായി കമ്പനി രൂപീകരിക്കും; ധനമന്ത്രി

കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനായി കമ്പനി രൂപീകരിക്കുമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണു കമ്പനി രൂപീകരിക്കുക. ഇതിനായി 20 കോടി രൂപ അനുവദിച്ചു. നഗരവികസനത്തിനായി 100 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിനു മാസ്റ്റർപ്ലാൻ തയാറാക്കാൻ അന്താരാഷ്ട്ര കൺസൾട്ടൻറിനെ നിയമിക്കും. ദേശീയപാതാ വികസനത്തിനായി 5580 കോടി രൂപ നേരത്തെ നിക്ഷേപിച്ചിട്ടുണ്ടെന്നു ധനമന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനം മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രസം​ഗത്തിൽ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. വിദേശ നിക്ഷേപം വർധിക്കാനും അത് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത് നോർവേ, വെയ്ൽസ്, ഇംഗ്ലണ്ട്, ഫിൻലൻഡ് എന്നിവിടങ്ങളിലാണ്. യാത്രയുടെ പ്രധാനലക്ഷ്യം ഫിൻലൻഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ പഠിക്കുകയായിരുന്നു. വിവിധ മേഖലകളിൽ യാത്രക്ക് ശേഷം ലഭിച്ച ആശയങ്ങൾ നടപ്പാക്കും.

ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ തയ്യാറായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനം ഏറ്റവും പ്രധാനപ്പെട്ടതെന്ന് ധനമന്ത്രി. ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നതായി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ് ഷിപ്‌മെൻറ് കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. വഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും അനുവദിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ അനുവദിച്ചു. …

ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ തയ്യാറായി സംസ്ഥാന സർക്കാർ Read More »

എം പി . ഡീൻ കുര്യാക്കോസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി

​ന്യൂഡൽഹി: ഇടുക്കി എം പി . ഡീൻ കുര്യാക്കോസ് അങ്കമാലി – ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി തേടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി. ചർച്ച വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ്റെ സാന്നിധ്യത്തിലായിരുന്നു. ലഭിച്ചത് അനുകൂല പ്രതികരണമാണെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി. കേന്ദ്രം ഉടൻ തന്നെ കേരളത്തിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു. റെയിൽവേയ്ക്ക് റെക്കോർഡ് തുകയാണ് കേന്ദ്രബജറ്റിൽ ഇക്കുറി മാറ്റി വച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ …

എം പി . ഡീൻ കുര്യാക്കോസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി Read More »

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളിൽ 7, 89, 623 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെ വകുപ്പുകളിൽ. സർക്കാർ ജീവനക്കാരോട് ഓരോ ഫയലും ഓരോ ജീവിതമാണെന്ന് അധികാരത്തിലേറിയ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോൾ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചിരിക്കുന്നത്. 93014 ഫയലുകളാണ് സെക്രട്ടേറിയറ്റിൽ മാത്രം കെട്ടിക്കിടക്കുന്നു. 2,51, 769 ഫയലുകളുള്ള തദ്ദേശസ്വയം ഭരണ വകുപ്പാണ് ഇതിൽ മുന്നിൽ …

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ Read More »

സംസ്ഥാന ബജറ്റിന് മുന്നോടിയായി അവലോകന റിപ്പോർട്ട്; സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു

തിരുവന്തപുരം: ബജറ്റിന് മുന്നോടിയായി നിയമസഭയിൽ ഇന്ന് അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. ഇത്തവണ 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഉണ്ടായിരിക്കുന്നത്. വളർച്ചയ്ക്ക് സഹായകമായത് കോവിഡിന് ശേഷം രൂപീകരിച്ച സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികളെന്നാണ് വിലയിരുത്തൽ. എന്നാൽ, സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്നും പറയുന്നു. സംസ്ഥാനത്തിന്, പൊതു കടത്തിൽ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ ഉൾപ്പെടുത്തിയ കേന്ദ്ര നയങ്ങൾ തിരിച്ചടിയായതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വരും വർഷങ്ങളിൽ പ്രതിസന്ധി കേന്ദ്ര നയങ്ങൾ കാരണം …

സംസ്ഥാന ബജറ്റിന് മുന്നോടിയായി അവലോകന റിപ്പോർട്ട്; സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു Read More »

എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട: യുഡിഎഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭ, പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി രം​ഗത്ത്. യുഡിഎഫ് ഭരണസമിതി, എസ്‌ഡിപിഐ കൗൺസിലർ അൻസാരി ഇപിയെ അയോഗ്യനാക്കുന്നത്‌ സംബന്ധിച്ച് കൂടിയ നഗരസഭ കൗൺസിലിൽ പിന്തുണ നൽകുകയായിരുന്നു. ആറു മാസക്കാലത്തേക്ക്, എസ്‌ഡിപിഐ കൗൺസിലർ അൻസാരിക്ക് അവധി അനുവദിക്കണമെന്നും, സംരക്ഷണം നൽകണമെന്നുമുള്ള ആവശ്യം ഫെബ്രുവരി ഒന്നിന് കൂടിയ നഗരസഭ കൗൺസിൽ മീറ്റിങ്ങിൽ ഭരണസമിതി അജണ്ടയായി ഉൾപെടുത്തിയതാണ്. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും മുനിസിപ്പൽ വൈസ് ചെയർമാനുമായ അഡ്വ. …

എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി ഈരാറ്റുപേട്ട നഗരസഭ Read More »

അദാനി ഗ്രൂപ്പിന്റെ തിരിമറികൾ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അനേഷിക്കണം, എളമരം കരീം നോട്ടീസ് നൽകി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ, അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപെട്ടു. ഇതിനെതിരെ സഭാ ചട്ടം 267 പ്രകാരം എളമരം കരീം നോട്ടീസും നൽകിയിട്ടുണ്ട്.

കേരളം കേന്ദ്ര ബജറ്റ് കണ്ട് പഠിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നികുതി ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതാവും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധനമന്ത്രിയുടെ വാക്കുകളിൽ നിന്നും അങ്ങനെയാണ് തോന്നുന്നതെന്നും ഉണ്ണിയെ കണ്ടാൽ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ബജറ്റിനെതിരായ വിമർശനത്തിന് മറുപടി പറയുകയായിരുന്നു കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെയായിരുന്നു സുരേന്ദ്രൻറെ പരിഹാസം. ബജറ്റ് ശരിയായി മനസ്സിലാക്കാതെയാണ് വിമർശനമെന്നും കേരളം കേന്ദ്ര ബജറ്റ് കണ്ട് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസ് ബജറ്റിൽ പ്രഖ്യാപിക്കുന്ന പതിവ് ഇല്ല, മാത്രമല്ല കേരളത്തിന് 19,662.88 കോടി …

കേരളം കേന്ദ്ര ബജറ്റ് കണ്ട് പഠിക്കണമെന്ന് കെ സുരേന്ദ്രൻ Read More »

സിപിഐ നേതൃത്വത്തെ അറിയിച്ചില്ല, കൃഷി മന്ത്രിയുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൃഷി മന്ത്രി പി പ്രസാദിൻറെ വിദേശയാത്രക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജ‍യൻ. സിപിഐ നേതൃത്വത്തെ യാത്രാ വിവരം അറിയിച്ചില്ലെന്നും പാർട്ടി ഇസ്രയേൽ യാത്രക്ക് അനുമതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിദേശയാത്ര റദ്ദാക്കിയത്. ഇസ്രയേൽ കാർഷിക മേഖലയെ പറ്റി പഠിക്കുന്നതിനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 12 മുതൽ 15 വരെ യാത്ര നിശ്ചയിച്ചിരുന്നത്. കർഷകർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, എന്നിവരാണ് സംഘത്തിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. വളരെ ചിലവുകുറഞ്ഞ കൃഷി രീതികൾ പഠിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. എന്നാൽ …

സിപിഐ നേതൃത്വത്തെ അറിയിച്ചില്ല, കൃഷി മന്ത്രിയുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി Read More »

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്; കാലാവധി നീട്ടിയതായി ഗതാഗത മന്ത്രി

തിരുവനന്തപുരം: മെയ് 31 വരെ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ നീട്ടി നൽകിയ കാലാവധി അവസാനിക്കുകയാണ്. വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് അധ്യയന വർഷത്തിനിടെ വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളിൽ കൂടുതൽ …

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്; കാലാവധി നീട്ടിയതായി ഗതാഗത മന്ത്രി Read More »

ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​​​​ർക്കും നി​​​ക്ഷേ​​​പ​​​ക​​​ർക്കും​​ വി​​​ശ്വാ​​​സം കൊടുത്ത് കേ​​​ന്ദ്ര ബ​​​ജ​​​റ്റ്

ആ​​​ദാ​​​യ നി​​​കു​​​തി ന​​​ൽ​​​കു​​​ന്ന ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​രെ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്തി​​​യും പൊ​​​തു​​​വി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്നും ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻറെ കേ​​​ന്ദ്ര ബ​​​ജ​​​റ്റ്. കാ​​​ർ​​​ഷി​​​ക വാ​​​യ്പാ​​​ല​​​ക്ഷ്യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും എ​​​ല്ലാ​​​വ​​​ർ​​​ക്കും പാ​​​ർ​​​പ്പി​​​ടം എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പി​​​എം ആ​​​വാ​​​സ് യോ​​​ജ​​​ന​​​യു​​​ടെ വി​​​ഹി​​​തം 66 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തു​​​കൊ​​​ണ്ട് കൂ​​​ടു​​​ത​​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രി​​ലേ​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​നു​​​ള്ള വി​​​ശാ​​​ല പ​​​ദ്ധ​​​തി​​​യും ധ​​​ന​​​മ​​​ന്ത്രി മ​​​ന​​​സി​​​ൽ കാ​​​ണു​​​ന്നു​​​ണ്ട്. ചെ​​​റു​​​കി​​​ട-​​​ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കും ന​​​ൽ​​​കു​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​യും ബ​​​ജ​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ഭി​​​പ്രാ​​​യ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ ജ​​​ന​​​പി​​​ന്തു​​​ണ​​​യാ​​​ർ​​​ജി​​​ക്കാ​​​വു​​​ന്ന …

ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​​​​ർക്കും നി​​​ക്ഷേ​​​പ​​​ക​​​ർക്കും​​ വി​​​ശ്വാ​​​സം കൊടുത്ത് കേ​​​ന്ദ്ര ബ​​​ജ​​​റ്റ് Read More »

റോഡ് നിർമ്മാണം; യു ഡി എഫ് രണ്ടാം ഘട്ട സമരം തുടങ്ങി

തൊടുപുഴ: കഴിഞ്ഞ രണ്ടു വർഷമായി തകർന്നു കിടക്കുന്ന കാരിക്കോട് – തെക്കുംഭാഗം – അഞ്ചിരി – ഇഞ്ചിയാനി – ആനക്കയം റോഡിന്റെ നിർമ്മാണത്തിന് തൊടുപുഴ എം എൽ എ പി.ജെ.ജോസഫ് കഴിഞ്ഞ ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തുവാൻ നിർദ്ദേശിക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് നൽകിയെങ്കിലും ഭരണാനുമതി നൽകാത്ത ഗവൺമെന്റിന്റെ പക്ഷപാതപരമായ പ്രവർത്തനങ്ങൾക്കതിരെ യു ഡി എഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളും, സഹകരണ ബാങ്ക് ജനപ്രതിനിധികളും …

റോഡ് നിർമ്മാണം; യു ഡി എഫ് രണ്ടാം ഘട്ട സമരം തുടങ്ങി Read More »

വന്യജീവിശല്യം; സർക്കാർ നടപടികളെ ന്യായീകരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: സർക്കാരിന്റെ വന്യജീവിശല്യം തടയാനുള്ള നടപടികളെ ന്യായീകരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ രം​ഗത്ത്. പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നടപടികൾ പരാജയമെന്ന് വിലയിരുത്താതെ പറയുന്നത് ശരിയല്ല. എങ്ങിനെ വന്യജീവി സംഘർഷം തടായമെന്നതിൽ ശാസ്ത്രീയ പഠനം സർക്കാർ നടത്തും. കാര്യങ്ങളെല്ലാം കേരളത്തിൻറെ മാത്രം തീരുമാന പരിധിയിലല്ല. രാപ്പകൽ അധ്വാനിക്കുന്ന വനം വകുപ്പ് ജീവനക്കാരുടെ ആത്മവീര്യം കെടുത്തരുത്. വനം വകുപ്പിൽ, കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻറെ മകന് ജോലി നൽകും. …

വന്യജീവിശല്യം; സർക്കാർ നടപടികളെ ന്യായീകരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ Read More »

പെൺക്കുട്ടികൾക്കും സ്ത്രീകൾക്കും പുതിയ നിക്ഷേപ പദ്ധതി

ന്യൂഡൽഹി: വനിതകൾക്കും പെൺക്കുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ചു. ഇവർക്ക് സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റുവഴി 2 ലക്ഷം രൂപയുടെ നിക്ഷേപം വരെ നടത്താം. ഇതിന് 2 വർഷത്തേക്ക് 7.5% പലിശ ലഭിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 900 കോടി അനുവദിക്കും,ചെറുകിട സ്ഥാപനങ്ങൾക്ക് 1 % പലിശയാക്കി കുറയ്ക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. കോസ്റ്റൽ ഷിപ്പിങ്ങ് പ്രോത്സാഹിപ്പിക്കും. സംസ്ഥാനങ്ങളുടെ പഴയ വാഹനങ്ങൾ മാറുന്നതിനും ആബുലൻസ് മാറ്റുന്നതിനും സഹായം അനുവദിക്കുമെന്നും ധനമന്ത്രി …

പെൺക്കുട്ടികൾക്കും സ്ത്രീകൾക്കും പുതിയ നിക്ഷേപ പദ്ധതി Read More »

മേക്ക് എഐ ഇൻ ഇന്ത്യയും മേക്ക് എഐ വർക്ക് ഫോർ ഇന്ത്യയും യാഥാർഥ്യമാക്കും

രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മികവിൻറെ കേന്ദ്രങ്ങൾ ആരംഭിക്കും. വരും കാലത്തിൽ നിർമിത ബുദ്ധിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണു തീരുമാനം. മേക്ക് എഐ ഇൻ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ എന്ന വിഷൻ യാഥാർഥ്യമാക്കുന്നതിനായി മൂന്ന് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണു തീരുമാനമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആർഫിഷ്യൽ ഇന്റലിജൻസിലൂടെ കൃഷി, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ വികസനം നേടിയെടുക്കാൻ ഈ കേന്ദ്രങ്ങൾ വഴി സാധിക്കും. ഇതിനായി ഈ രംഗത്തെ വിദഗ്ധരെ …

മേക്ക് എഐ ഇൻ ഇന്ത്യയും മേക്ക് എഐ വർക്ക് ഫോർ ഇന്ത്യയും യാഥാർഥ്യമാക്കും Read More »

2.40 ലക്ഷം കോടി റെയിൽവേക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റെയിൽവേക്ക് 2.40 ലക്ഷം കോടി കേന്ദ്ര ബജറ്റിൽ അനുവദിച്ചു. ഇത്രയും വലിയ തുക അനുവദിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യമിട്ടാണെന്നും റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക 2014ന് ശേഷം അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. കേന്ദ്ര സർക്കാർ റെയിൽവേയിൽ സമ​ഗ്ര മാറ്റത്തിനാണ് ഒരുങ്ങുന്നത്. പുതിയ ട്രെയിനുകൾ അനുവദിക്കാനും നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. പുതിയ പാതകൾ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും പുതിയ വന്ദേഭാരത് ട്രെയിനുകൾ …

2.40 ലക്ഷം കോടി റെയിൽവേക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ Read More »

ബജറ്റവതരണം തുടങ്ങി; കൃഷിക്കായി പ്രത്യേക ഫണ്ടും നഗരവികസനത്തിന് മുനിസിപ്പൽ ബോണ്ടും വരുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ 11 മണിക്ക് ബജറ്റവതരണത്തിന് തുടക്കംകുറിച്ചു. ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി ലോകം കാണുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രത്യേക ഫണ്ട് കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി വരും, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഡിജിറ്റൽ പെയ്‌മെന്റിലുണ്ടായ വളർച്ചയിലൂടെ ഏറെ മുന്നേറിയിട്ടുണ്ട്, മുനിസിപ്പൽ ബോണ്ടിലൂടെ നഗരവികസനത്തിന് പണം കണ്ടെത്താനാകും, യന്ത്ര സംവിധാനം നഗരങ്ങളിൽ അഴുക്കുചാലുകൾ വൃത്തിയാക്കുവാനായി നടപ്പാക്കും, 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം 2023-24 സാമ്പത്തിക വർഷം നടത്തും, പലിശരഹിത വായ്പ ഒരു വർഷം കൂടി സംസ്ഥാനങ്ങൾക്ക് …

ബജറ്റവതരണം തുടങ്ങി; കൃഷിക്കായി പ്രത്യേക ഫണ്ടും നഗരവികസനത്തിന് മുനിസിപ്പൽ ബോണ്ടും വരുമെന്ന് ധനമന്ത്രി Read More »

രാഹുൽ ​ഗാന്ധി ബജറ്റ് സമ്മേളനത്തിനായി ലോക്സഭയിലെത്തി

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിനായി വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി ലോക്സഭയിലെത്തി. രാഹുൽ ​ഗാന്ധിയെ കോൺ​ഗ്രസ് അം​ഗങ്ങൾ സഭയിലേക്ക് സ്വാ​ഗതം ചെയ്തത് മുദ്രാവ്യം വിളികളോടെയാണ്. ബജറ്റ് സമ്മേളനത്തിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺ​ഗ്രസ് അം​ഗങ്ങളെ ആവേശത്തിലാക്കി രാഹുൽ സഭയിൽ എത്തിയത്. രാഹുൽ ​ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട ശേഷമായിരുന്നു കശ്മീരിലെത്തിയത്.

കൊളീജിയം നടപടികളിൽ കൈകടത്താനും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്; എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടത്തുന്നത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള കേളികൊട്ടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിന്റെ ഭാഗമാണ്‌ ഏക സിവിൽ കോഡും പൗരത്വ ഭേദഗതി ബില്ലുമെല്ലാം. ഇവർ ആഗ്രഹിക്കുന്നത്‌ രാജ്യത്ത്‌ മുസ്ലിം, മിഷനറി, മാർക്‌സിസ്റ്റ്‌ എന്നിവ ഉണ്ടാകരുതെന്നാണ്‌. കൊളീജിയം നടപടികളിൽ കൈകടത്താനും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനും ശ്രമിക്കുന്നു. ബിജെപി ഇതര വോട്ടുകൾ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഏകോപിപ്പിക്കുമെന്നും ആർഎസ്‌എസ്‌ കൈപ്പിടിയിൽ ലെജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളും ഒതുങ്ങിയാൽ ഫാസിസത്തിലേക്ക്‌ അധികദൂരമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. 1973ൽ …

കൊളീജിയം നടപടികളിൽ കൈകടത്താനും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്; എം വി ഗോവിന്ദൻ Read More »

വൈദ്യുതി നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ഇന്നു മുതൽ വൈദ്യുതി നിരക്ക് വർധന കേരളത്തിൽ പ്രാബല്യത്തിൽ വരും. നിരക്ക് കൂട്ടിയിരിക്കുന്നത് 4 മാസത്തേക്കാണ്. 9 പൈസ യൂണിറ്റിന് കൂടും. നിരക്ക് കൂട്ടിയത് വൈദ്യുതി പുറത്തു നിന്നു വാങ്ങിയതിൽ വൈദ്യുതി ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനാൽ വൈദ്യുതി ബോർഡിന് അധിക ബാധ്യതയാണ് സൃഷ്ടിച്ചത്. …

വൈദ്യുതി നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ Read More »

സിൽവർ ലൈൻ; ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കും, അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർ നടപടി കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് സ്വീകരിക്കും, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കും, പുനരധിവാസവും നഷ്ടപരിഹാരവും അർഹരായവർക്ക് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെ വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചു. വായ്പ 50 വർഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയിൽ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. സിൽവർ ലൈൻ പദ്ധതി പ്രദേശത്ത് താമസിക്കുന്നവരുടെ ആശങ്കയും എതിർപ്പും പരിഹരിക്കുമെന്നും മുഖ്യമന്ത്രി …

സിൽവർ ലൈൻ; ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കും, അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി Read More »

പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും

ധനമന്ത്രി നിർമല സീതാരാമൻ 2023 – 24 വർഷത്തെ പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും. ബി.ജെ.പി സർക്കാർ രണ്ടാമതും ഭരണം കൈവരിച്ചതിനു ശേഷമുള്ള അവസാന സമ്പൂർണ ബജറ്റാണിത്. ജനപ്രിയ പദ്ധതികൾ, തെരഞ്ഞെടുപ്പ് വർഷമായതിനാൽ, ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. രാജ്യത്തെ മധ്യവർഗം ആകാംക്ഷയോടെ നോക്കുന്നത് ആദായനികുതി സ്ലാബിൽ എന്ത് മാറ്റം വരുമെന്നാണ്. ബജറ്റിൽ ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് ഇത് അഞ്ചാം തവണയാണ്.

കഷ്ടതകൾ അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി മാതൃകാപരം; മന്ത്രി റോഷി അഗസ്റ്റിൻ

കട്ടപ്പന: മലയോര മേഖലയിലുൾപ്പെടെ സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരിലേക്കെല്ലാം സഹായമെത്തിച്ചു നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതി ലോകത്തിനാകെ മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അമൃതശ്രീ സംഗമവും ജില്ലാതല സഹായവിതരണവും ചെമ്പകപ്പാറ ശ്രീപത്മനാഭപുരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അർഹതയുള്ള കുടുംബങ്ങളിലേക്കെല്ലാം സഹായമെത്തിക്കുന്നതോടൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സ്ത്രീകളെ പ്രാപ്തരാക്കാനും അമൃതശ്രീയിലൂടെ കഴിയുന്നുവെന്നത് വലിയ കാര്യമാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. സഹജീവികൾ ക്ലേശം അനുഭവിക്കുമ്പോൾ അവർക്ക് ഒരു കൈ സഹായം നൽകുകയെന്ന മഹത്തരമായ …

കഷ്ടതകൾ അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി മാതൃകാപരം; മന്ത്രി റോഷി അഗസ്റ്റിൻ Read More »

പാർലമെൻറിൻറെ ബജറ്റ് സമ്മേളനം, പതിനൊന്ന് മണിക്ക് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും

ന്യൂ‍ഡൽഹി: രാഷ്ട്രപതി പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടു കൂടി പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവും. ബജറ്റ് അവതരണം ബുധനാഴ്ചയാണ്. സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ വയ്ക്കും. സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത് ഫെബ്രുവരി 13 വരെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെൻററി വിവാദവും അദാനിയുടെ കമ്പനികൾ നേരിടുന്ന തകർച്ചയും പാർലമെൻറിൽ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. പാർട്ടികൾ, സർവ്വകക്ഷിയോഗത്തിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ 2023-24 …

പാർലമെൻറിൻറെ ബജറ്റ് സമ്മേളനം, പതിനൊന്ന് മണിക്ക് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും Read More »

പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര; പ്രിയങ്ക ഗാന്ധി

ശ്രീനഗർ: ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് ഐക്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് പ്രിയങ്ക ഗാന്ധി. പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര. രാജ്യം മുഴുവൻ ഭാരത് ജോഡോ യാത്രയുടെ പ്രകാശം വ്യാപിക്കും. ഭാരത് ജോഡോ യാത്ര ആത്മീയ യാത്രയാണ്. രാജ്യത്ത് വെറുപ്പും വിദ്വേഷവും ഇല്ലാതാകും. ഇപ്പോഴുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. അത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുന്നതിനിടെ പ്രിയങ്ക പറഞ്ഞു. സമാപന ചടങ്ങ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് മൗനം ആചരിച്ചായിരുന്നു തുടങ്ങിയത്. കെ.സി …

പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര; പ്രിയങ്ക ഗാന്ധി Read More »

ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ ശത്രുവായാണ് കരുതിപ്പോന്നിരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധവാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ എന്നും ശത്രുവായാണ് കരുതിപ്പോന്നിരുന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. എല്ലാ അർത്ഥത്തിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കൽപ്പത്തിന് കടകവിരുദ്ധമാണ് അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ. നാഥുറാം വിനായക് ഗോഡ്‌സെയെന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്ഥാന ആശയങ്ങളെ …

ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ ശത്രുവായാണ് കരുതിപ്പോന്നിരുന്നതെന്ന് മുഖ്യമന്ത്രി Read More »

ഭാരത് ജോഡോ യാത്ര, ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്ന് രാഹുൽ ഗാന്ധി

ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ നടന്നു. യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്നും രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്, ഒരാൾക്കും തണുക്കുകയോ നനയുകയോ ഇല്ലെ. ഇന്ത്യ മുഴുവൻ പദയാത്ര നടത്തുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകൾ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചുവെന്നും രാഹുൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. ‌ പ്രതിപക്ഷ നിരയിലെ പ്രമുഖ പാർട്ടി നേതാക്കളുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്ത 135 ദിവസം നീണ്ട പദയാത്രയുടെ സമാപനത്തിൽ ഫറൂഖ് …

ഭാരത് ജോഡോ യാത്ര, ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്ന് രാഹുൽ ഗാന്ധി Read More »

ചിറ്റിയാര പർവതനിരകളുടെ താഴ് വാരത്തിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഗാന്ധിജി

ഏതു മതവിശ്വാസമുള്ളയാൾക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാം. ക്രിസ്മസും ദീപാവലിയും റംസാനും ദസറയുമൊക്കെ ഒരേപോലെ ആഘോഷിക്കുന്ന ക്ഷേത്രം. വിജയവാഡ-ഹൈദരാബാദ് ദേശീയപാതയിൽ, ചിറ്റിയാര പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗാന്ധിജിയാണ്. നാല് ഏക്കറിലായി ഗോശാലയും ധ്യാനമന്ദിരവും ആരാധനായിടങ്ങളുമുള്ള ക്ഷേത്രത്തിൽ ഗാന്ധിജിയുടെ വാക്യങ്ങൾ എഴുതിവച്ചിട്ടുമുണ്ട്. മഹാത്മാ ഗാന്ധിയുടെ ദർശനങ്ങളിൽ ആകൃഷ്ടരായ പത്ത് അധ്യാപകരാണ് ഈ ക്ഷേത്രത്തിൻറെ ശിൽപികൾ. 2014-ലാണു പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഗാന്ധിജിയുടെ ആദർശങ്ങളും ആത്മീയജീവിതവും അടുത്ത തലമുറയിലേക്ക് കൂടി എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച …

ചിറ്റിയാര പർവതനിരകളുടെ താഴ് വാരത്തിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഗാന്ധിജി Read More »

രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് രാഹുൽ

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിൻറെ വേദന തിരിച്ചറിഞ്ഞവരാണു താനും പ്രിയങ്കയുമെന്നു രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ചു സംസാരിക്കുമ്പോഴാണ് പിതാവ് രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ചത്. പുൽവാമ ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ശ്രീനഗറിൽ കനത്ത മഞ്ഞു വീഴ്ച്ചയക്കിടെയായിരുന്നു സമാപനസമ്മേളനം. കശ്മീരികളുടെ വേദന തനിക്കു മനസിലാവും. ഉറ്റവരുടെ മരണമറിയിക്കുന്ന സന്ദേശവുമായി വരുന്ന ഫോൺ കോളുകൾ നൽകുന്ന ആഘാതവും വേദനയും അനുഭവിക്കുന്നവരാണ് കശ്മീരികൾ. തൻറെ ജീവിതത്തിലും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു. …

രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് രാഹുൽ Read More »