റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ നായയെ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ, ലഹരി മാഫിയക്കെതിരെ എക്സൈസിൻറെ സർജിക്കൽ സ്ട്രൈക്ക്
കൊച്ചി: കാക്കനാട് തുതിയൂരിൽ ലഹരി മാഫിയക്കെതിരെ എക്സൈസിൻറെ സർജിക്കൽ സ്ട്രൈക്ക്. തുതിയൂരിൽ തമ്പടിച്ചു ലഹരി വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. കാക്കനാട് നിലംപതിഞ്ഞ മുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻറെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ യും 3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ “സൈബീരിയൻ ഹസ്കി’ എന്ന വിദേശയിനം നായയെ ഉപയോഗിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. ഒരാഴ്ച മുൻപാണു തുതിയൂർ സെൻറ് ജോർജ് …