Timely news thodupuzha

logo

Kerala news

ഫാത്തിമയിലെ ഡോക്ടർക്കു നേരെയുണ്ടായ ആക്രമണം; മാർച്ച് 17-ന് സംസ്ഥാവ്യാപകമായി ഐ.എം.എ സമരം

തൊടുപുഴ: മാർച്ച് 17ന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഓരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ എതിർപ്പു പ്രകടിപ്പിച്ചു കൊണ്ടാണ് പ്രതിഷേധം. കോഴിക്കോട് സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുല്ള നടപടി സ്വീകരിക്കുക, ആശുപത്രി ആക്രമണങ്ങളെക്കുറിച്ചുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഫാത്തിമ ആശുപത്രിയിൽ ആക്രമണം നടത്തിയ പ്രതികൾ രക്ഷപെടുവാനുണ്ടായ …

ഫാത്തിമയിലെ ഡോക്ടർക്കു നേരെയുണ്ടായ ആക്രമണം; മാർച്ച് 17-ന് സംസ്ഥാവ്യാപകമായി ഐ.എം.എ സമരം Read More »

ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും

മുംബൈ: പ്രശ്സത ചിത്രകാരനും നോവലിസ്റ്റും ചിത്രകലാ വിമർശകനുമായ ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും. ജഹാംഗീർ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം 20-ന് അവസാനിക്കും. മുംബൈയിൽ ഗായത്രിയുടെ പതിനഞ്ചാമത്തെ പ്രദർശനമാണിത്. 1990 മുതൽ നിരവധി ഗാലറികളിൽ ഗായത്രിയുടെ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുംബൈയിലെ കലാസാഹിത്യ രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.

‘കോട്ടയം ജില്ലയിലെ 8 റോഡുകളുടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തി’; പി.എ മുഹമ്മദ് റിയാസ്

കോട്ടയം: സംസ്ഥാന സർക്കാരിൻറെ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോട്ടയം ജില്ലയിലെ 8 റോഡുകളുടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോട്ടയം, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 20.197 കി.മീ റോഡ് ആധുനിക നിലവാരത്തിൽ പുനരുദ്ധരിക്കുകയാണ്. 121 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെഎസ്ടിപി നടപ്പിലാക്കുന്ന പ്രവൃത്തിയിൽ 90% പൂർത്തിയായിട്ടുണ്ട്. മന്ത്രി വി.എൻ വാസവൻ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ റോഡിൻറെ പ്രവൃത്തിയുമായി …

‘കോട്ടയം ജില്ലയിലെ 8 റോഡുകളുടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തി’; പി.എ മുഹമ്മദ് റിയാസ് Read More »

കേരളത്തിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക വിഷമമാകുമെന്ന ചിന്ത കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളെ അലട്ടുകയാണെന്ന് എം.വി ഗോവിന്ദൻ

പത്തനംതിട്ട: സി.പി.ഐ.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ വൻ ജനപിന്തുണയോടെ മുന്നേറവെ കോൺഗ്രസ് പാർട്ടിയിൽ കലഹം മൂർച്ഛിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസിലെ ആഭ്യന്തര കലഹത്തിന് മറയിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ. കേരളത്തിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക വിഷമമാകുമെന്ന ചിന്ത കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളെ അലട്ടുകയാണ്. കെ.സുധാകരന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലംതൊടില്ലെന്ന ധാരണ കോൺഗ്രസിൽ വ്യാപകമാകുകയാണ്. നിയമസഭയിലേക്കോ, ലോകസഭയിലേക്കോ മത്സരിക്കാനില്ലെന്ന മുരളീധരന്റെ പ്രസ്താവന …

കേരളത്തിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക വിഷമമാകുമെന്ന ചിന്ത കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളെ അലട്ടുകയാണെന്ന് എം.വി ഗോവിന്ദൻ Read More »

‘കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌’; ബൃന്ദ കാരാട്ട്‌

കൊച്ചി: വിസ്‌മയിപ്പിക്കുന്ന ആസ്വാദ്യതയാണ് കൊച്ചി ബിനാലെ നൽകുന്നതെന്ന്‌ സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ. കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌. ലോകത്തെ മികച്ച കലാകാരന്മാരും അവരുടെ സൃഷ്ടികളും സംഗമിക്കുന്ന ഇടമാണിത്. വനിതകളുടെ പ്രാതിനിധ്യവും ശ്രദ്ധേയം. കേരളത്തിലെ മലയാളി ആർട്ടിസ്റ്റുകൾക്ക് മാത്രമായി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ ‘ഇടം’ ശ്രദ്ധേയമാണ്‌. കേരളത്തിലെ കലാകാരന്മാരെ പ്രത്യേകം അഭിനന്ദിക്കുകയും വേറിട്ട …

‘കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌’; ബൃന്ദ കാരാട്ട്‌ Read More »

‘എല്ലാ നൻമകളുടെയും അന്തകരാണ് ആർ.എസ്.എസ്, ഭീകര സംഘടനയാണ്’; എം.സ്വരാജ്

മാവേലിക്കര: ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആർ.എസ്.എസെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ് പറഞ്ഞു. ജനകീയ പ്രതിരോധജാഥയ്‌ക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്. വർഗീയതയുടെ പേരിൽ നൂറുകണക്കിന് ആളുകളെയാണ് സംഘപരിവാർ കൊന്നുതള്ളുന്നത്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുക എന്നതാകും ലക്ഷ്യം. കമ്യൂണിസ്റ്റും ക്രിസ്ത്യാനിയും മുസ്ലീമും അവരുടെ ആഭ്യന്തരശത്രുക്കളാണ്. മതനിരപേക്ഷവാദിയോ സാധാരണക്കാരനോ ആയ ഹിന്ദുവിനും രക്ഷയില്ല. എല്ലാ നൻമകളുടെയും അന്തകരാണ് ആർ.എസ്.എസ്. സംഘപരിവാർ അജൻഡകൾ കേരളത്തിൽ നടപ്പാക്കാൻ സർക്കാരും ഇടതുപക്ഷവും അനുവദിക്കാത്തതിനാലാണ് ശത്രുതാമനോഭാവത്തോടെ കേന്ദ്രം കേരളത്തെ …

‘എല്ലാ നൻമകളുടെയും അന്തകരാണ് ആർ.എസ്.എസ്, ഭീകര സംഘടനയാണ്’; എം.സ്വരാജ് Read More »

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കാസർകോഡ്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട്(50) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് മംഗലാപുരം ആസ്പത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ ആൻജിയോപ്ലാസ്റ്റിന് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെത്തന്നെ വീണ്ടും ഹാർട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനാണ്. 2005ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ പങ്കെടുത്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങൾ (കവിതകൾ), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), …

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു Read More »

‘എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ മതപരമായ പ്രവർത്തനം നടത്താൻ സൗകര്യം വേണമെന്നാണ് സി.പി.ഐ. എമ്മിന്റെ കാഴ്ചപ്പാട്’; എം.വി.ഗോവിന്ദൻ

പത്തനംതിട്ട: സി.പി.ഐ.എം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ മതപരമായ പ്രവർത്തനം നടത്താൻ സൗകര്യം വേണമെന്നാണ് സി.പി.ഐ. എമ്മിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി. സഭാതർക്ക വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സമരങ്ങൾക്ക് ആരും എതിരല്ല. അത് എന്ത്, എന്തിന് എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിമാനത്താവള വിഷയത്തിൽ കേന്ദ്രത്തിന്റെ അംഗീകാരം കൂടി വേണം.സർക്കാരിന്റെ കയ്യിലേക്ക് ഒരുക്ഷേത്രത്തിലേയും പണം കിട്ടുന്നില്ല. കെ.എസ്.ആർ.ടി.സിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാർ …

‘എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ മതപരമായ പ്രവർത്തനം നടത്താൻ സൗകര്യം വേണമെന്നാണ് സി.പി.ഐ. എമ്മിന്റെ കാഴ്ചപ്പാട്’; എം.വി.ഗോവിന്ദൻ Read More »

പൊലീസ് വാഹനങ്ങൾക്കു തീയിട്ട പ്രതി പിടിയിൽ

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു തീയിട്ട കാപ്പ കേസ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കണ്ണൂർ കക്കാട് സ്വദേശി വി. വി ഷമീം എന്ന ചാണ്ടി ഷമീമാണു പിടിയിലായത്. ഏറെ നേരത്തെ മൽപ്പിടുത്തത്തിനൊടുവിലാണു ഷമീമിനെ കസ്റ്റഡിയിലെടുക്കാനായത്. ഷമീമിൻറെ ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണു പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു ഷമീം തീയിട്ടത്. നാലോളം വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങളാണിവ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു തീയിട്ടതു ഷമീമാണെന്നു തിരിച്ചറിഞ്ഞത്. തളിപ്പറമ്പിൽ നിന്നും …

പൊലീസ് വാഹനങ്ങൾക്കു തീയിട്ട പ്രതി പിടിയിൽ Read More »

കൊച്ചി കോർപറേഷനിൽ പ്രതിഷേധിച്ചവർക്കെതിരെയുള്ള പൊലീസ് നടപടിയിൽ നിയമസഭയിൽ വാക്കേറ്റം

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷനിൽ പ്രതിഷേധിച്ചവർക്കെതിരെയുള്ള പൊലീസ് നടപടിയിൽ നിയമസഭയിൽ പ്രതിഷേധം. സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ എത്തിയിരിക്കുന്നത്. അടിയന്തര പ്രമേയം അനുവദിക്കാതിരുന്ന സ്പീക്കർ വേണമെങ്കിൽ സബ്മിഷനായി ഉന്നയിക്കാമെന്നു വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യസർവെ ആരംഭിച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീയണച്ചുവെങ്കിലും 48 മണിക്കൂർ ജാഗ്രത തുടരും. പന്ത്രണ്ടു ദിവസത്തെ പരിശ്രമങ്ങൾക്കു ശേഷമാണു ബ്രഹ്മപുരത്തെ തീപിടുത്തവും പുകയും അണയ്ക്കാൻ സാധിച്ചത്. പ്രദേശത്ത് ഇനിയും തീപിടുത്തത്തിനു സാധ്യതയുള്ളതിനാൽ 48 മണിക്കൂർ നേരം ജാഗ്രത തുടരും. അഗ്നിശമനാ സേനാംഗങ്ങൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം തീപിടുത്തത്തിൻറെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന ആരോഗ്യസർവെ ആരംഭിച്ചു. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തിയാണു സർവെ നടത്തുന്നത്. ഇതിനായ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ …

ആരോഗ്യസർവെ ആരംഭിച്ചു Read More »

വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു

ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു. വിവിധ വാർഡുകളിൽ നിന്നും ഗ്രാമസഭകൾ വഴി തെരഞ്ഞെടുക്കപ്പെട്ട ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കാണ് സൗജന്യമായി കട്ടിലുകൾ നൽകിയത്. കട്ടിലുകളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രസിഡന്റ് എം.ലതീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂസമ്മ.സി.ഡി സ്വാഗതം ആശംസിച്ച ശേഷം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ ജോയി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ. ആർ ഗോപി …

വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു Read More »

പൊതുശ്മശാനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായ സംഘടന ഇടവെട്ടിയിൽ മാർച്ചും ധർണ്ണയും നടത്തി

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ പൊതുശ്മശാനം ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായ സംഘടനകളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സ്വാമി അയ്യപ്പദാസായിരുന്നു ധർണ്ണ ഉദ്ഘാടനം ചെയ്തത്. എം.കെ നാരായണ മേനോൻ(എൻ.എസ്.എസ്) അദ്ധ്യക്ഷത വഹിച്ച സമരത്തിൽ സുരേഷ് കണ്ണൻ(കെ.പി.എം.എസ്) സ്വാഗതം പറഞ്ഞു. പഞ്ചായത്തിൽ നിരവധി ആളുകൾ കോളനികളിലും പാറപ്പുറത്തും വടകയ്ക്കും താമസിക്കുന്നുണ്ട്. ഈ വീടുകളിൽ താമസിക്കുന്ന ഇവരുടെ ഉറ്റവരിലൊരാൾ മരണപ്പെട്ടാൽ മൃദദേഹം സംസ്കരിക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്ത് പഞ്ചായത്തിൽ എത്രയും പെട്ടന്ന് പൊതുശ്മശാനം നിർമ്മിക്കണമെന്ന് സ്വാമി അയ്യപ്പദാസ് …

പൊതുശ്മശാനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായ സംഘടന ഇടവെട്ടിയിൽ മാർച്ചും ധർണ്ണയും നടത്തി Read More »

കള്ളനോട്ടു കേസിൽ 4 പ്രതികൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: വനിത കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ടു കേസ് സംഘത്തിലെ നാല് പ്രതികൾ കൂടി അറസ്റ്റിൽ. ഇവരെ പാലക്കാട് വാളയാറിൽ നിന്ന് മറ്റൊരു കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ചോദ്യം ചെയ്യലിലാണ് എടത്വ കേസ് ഉ‍ൾപ്പടെയുള്ള കേസിലും പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. അറസ്റ്റിലായ 4 പേരുടേയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ഉടൻ ആലപ്പുഴ പൊലീസിന് കൈമാറുമെന്നാണ് വിവരം. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ കഴിഞ്ഞ ആഴ്ച്ചയാണ് അറസ്റ്റിലാവുന്നത്. കേസിലെ മുഖ്യ പ്രതിയായ അജീഷും പിടിയിലായെന്ന് …

കള്ളനോട്ടു കേസിൽ 4 പ്രതികൾ കൂടി അറസ്റ്റിൽ Read More »

മാലിന്യ പ്ലാൻറ് തീപിടുത്തം; കൊച്ചി കോർപ്പറേഷനിൽ സംഘർഷം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീപിടുത്തത്തെ ചൊല്ലി കൊച്ചി കോർപ്പറേഷനിൽ സംഘർഷം. യു.ഡി.എഫ് കൗൺസിലർമാർ മേയറെ തടയാൻ ശ്രമിച്ചതാണ് സംഘർത്തിൽ കലാശിച്ചത്. 3 യുഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റു. ഇതിനിടയിൽ പൊലീസ് സംരക്ഷണയോടെ മേയർ കോർപ്പറേഷന് അകത്ത് കടന്നു. കോർപ്പറേഷൻ യോഗത്തിൽ മേയറെ പങ്കെടുപ്പിക്കില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഗേറ്റിനു മുന്നിൽ മേയർക്ക് പിന്തുണയുമായി സിപിഎം പ്രവർത്തകർ തമ്പടിച്ചിരുന്നു. ബിജെപി കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് ഹാജരാവാത്തതിനായിരുന്നു കോടതിയുടെ വിമർശനം. ഓൺലൈനായാണ് കളക്‌ടർ ഹാജരായത്. ജനങ്ങൾ നീറി പുകയുകയാണ്, ഇത് കുട്ടിക്കളിയല്ല എന്നായിരുന്നു കോടതിയുടെ വിമർശനം. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാൻറിൻറെ പ്രവർത്തന ശേഷി മോശമാണെന്ന് മാലിന്യ സംസ്ക്കരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു. എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നു, എന്നാൽ ഇന്ന് രാവിലെ വീണ്ടും സെക്‌ടർ …

എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »

ചെയിൻ വലിക്കുന്ന സംഭവങ്ങൾ കൂടുന്നു; ഈ വർഷം 778 കേസുകൾ രജിസ്റ്റർ ചെയ്തു, പിഴ ഈടാക്കിയത് 4.54 ലക്ഷം രൂപ

മുംബൈ: ദീർഘദൂര ട്രെയിനുകളിൽ വേനൽ തിരക്ക് വർധിച്ചതോടെ സെൻട്രൽ റെയിൽവേയിൽ അലാറം ചെയിൻ വലിക്കുന്ന സംഭവങ്ങളും വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 69 ദിവസങ്ങളിൽ (ജനുവരി 1 മുതൽ മാർച്ച് 10 വരെ), സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷൻ 778 ചെയിൻ വലിച്ച കേസുകൾ രജിസ്റ്റർ ചെയ്തു, പ്രതിദിന കേസുകൾ ശരാശരി 11 കേസുകളിൽ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കേസുകൾ കൂടുതലാണ്. അതേസമയം 2022ൽ ആകെ 3,424 ചെയിൻ വലിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. “ഇത്തരം …

ചെയിൻ വലിക്കുന്ന സംഭവങ്ങൾ കൂടുന്നു; ഈ വർഷം 778 കേസുകൾ രജിസ്റ്റർ ചെയ്തു, പിഴ ഈടാക്കിയത് 4.54 ലക്ഷം രൂപ Read More »

അട്ടപ്പാടിയിൽ നാല് പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. ഷോളയാർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ 4 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ വെച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു മരണം. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിൻറെ തൂക്കം. ഈ വർഷത്തെ മൂന്നാമത്തെ ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുപ്പെടുന്നത്.

വിഷപ്പുക ഉള്ളിലേക്ക്; കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു

കൊച്ചി: വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ബ്രഹ്മപുരത്തെ മാലിന്യ പാൻറിൽ നിന്നുയരുന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് രോഗം മൂർച്ഛിച്ചത്. പുകയുടെ മണം കടുത്ത ശ്വാസതടസ്സമുണ്ടാക്കിയെന്നും ലോറൻസിൻറെ ഭാര്യ ലിസി പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച് ഹൈബി ഈഡനും രംഗത്തുവന്നു. ഒരാഴ്ചയായി ശ്വാസതടസ്സമുണ്ടായിരുന്ന ആളാണ് മരിച്ചത്. വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം …

വിഷപ്പുക ഉള്ളിലേക്ക്; കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു Read More »

‘ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബിജെപിക്ക്‌ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുക’; എം.വി ഗോവിന്ദൻ

ആലപ്പുഴ: 2024 മോദിസർക്കാരിന്‌ ഒരവസരം നൽകണമെന്ന അമിത്‌ ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട്‌ മൂന്ന്‌ ശതമാനത്തോളമാണ്‌ കുറഞ്ഞത്‌. നിയമസഭയിലെ ഏക പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്‌തു. ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബിജെപിക്ക്‌ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുകയെന്ന് എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച, ആരോഗ്യ രംഗത്ത്‌ ഉത്തർപ്രദേശിൽ നിന്നും പാഠം പഠിക്കാൻ ആഹ്വാനം ചെയ്‌ത, …

‘ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബിജെപിക്ക്‌ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുക’; എം.വി ഗോവിന്ദൻ Read More »

യാത്രക്കാർക്ക് ഭീഷണിയായി ടോറസ്, ടിപ്പർ വാഹനങ്ങൾ

തൊടുപുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ രാവിലെ മുതൽ ടോറസ്, ടിപ്പർ വാഹനങ്ങൾ അമിത വേഗതയിലും യാതൊരുവിധ ഗതാഗതനിയമങ്ങളും പാലിക്കാതെയുമാണ് ചീറിപ്പായുന്നത്. അതിരാവിലെ തിരക്കു കുറവുള്ള സമയമാണെങ്കിൽ കൂടിയും വാഹനങ്ങളുടെ വേ​ഗത ചുരുക്കം ചില യാത്രക്കാരെയും ഭയപ്പെടുത്തുന്നു. പ്രഭാത സവാരിക്കാർക്കും മറ്റ് കാൽ നടയാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും വൻ ഭീഷണിയാണ് ഈ വാഹനങ്ങളുടെ അനിയന്ത്രിതമായ പോക്ക്. സുരക്ഷിതമല്ലാത്ത ​റോഡുപയോ​ഗത്തിലൂടെ ഇത്തരം വലിയ വാഹനങ്ങൾ സാധാരണക്കാരായ നിരവധി ജീവനുകളെ നോട്ടമിട്ട് സഞ്ചരിക്കുന്ന പോലെയായിരിക്കുകയാണ് ഇപ്പോൾ. പ്രശ്നത്തിൽ ഗതാഗത വകുപ്പും പോലീസും …

യാത്രക്കാർക്ക് ഭീഷണിയായി ടോറസ്, ടിപ്പർ വാഹനങ്ങൾ Read More »

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. നാളെ മുതൽ വ്യാഴാഴ്ച രാവിലെ 08.30 മുതൽ രാത്രി 08.30 വരെ 1.0 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ജാഗ്രത നിർദേശങ്ങൾ: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി …

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത Read More »

ബ്രഹ്മപുരം തീപിടുത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

കൊച്ചി: മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കി ആരോഗ്യവകുപ്പ്. ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്യത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഇതിനായി 7 യൂണിറ്റുകളെയാണ് കൊണ്ടുവരുന്നത്. തിങ്കളാഴ്ച 2 യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 3 യൂണിറ്റുകളും പ്രവർത്തനമാരംഭിക്കും. പ്രദേശത്തെ ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ദ ചികിത്സ എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. ഡോക്‌ടർ, നഴ്സ്, അസിസ്റ്റന്‍റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിലുണ്ടാവും. പ്രശ്നങ്ങൾ അറിയിക്കാനുള്ള …

ബ്രഹ്മപുരം തീപിടുത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും Read More »

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് സഞ്ചാരികളുടെ തിരക്ക്

കൊല്ലം: പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് സഞ്ചാരികളുടെ വൻതിരക്ക്. അപകടങ്ങൾ സ്ഥിരമാകുന്ന പശ്ചാത്തലത്തിൽ കനാലുകളിൽ‌ ഇറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സദാനന്ദപുരത്തുള്ള സബ് കനാലിന്‍റെയും സ്റ്റെപ്പ് വാട്ടർ ഫാളിന്‍റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കനാലുകളിലേക്ക് സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടത്. കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് എടുത്തു ചാടുന്നതും 50 അടിയിലേറെ ഉയരമുള്ള അക്വഡേറ്റിന്‍റെ മുകളിലൂടെ നടക്കുന്നതുമാണ് ഇവിടുത്തെ കാഴ്ച. മദ്യപിച്ചെത്തുന്നവർ സ്ഥിരമായി ബഹളം വച്ചതോടെ സ്റ്റെപ്പ് വാട്ടർ ഫാൾസിലേക്കുള്ള നീരൊഴുക്ക് …

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് സഞ്ചാരികളുടെ തിരക്ക് Read More »

ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും ; അടുത്ത 5 ദിവസങ്ങളിൽ മഴ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ അടുത്ത 5 ദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചനം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മഴ എത്തിയാൽ സംസ്ഥാനത്ത് കൊടും ചൂടിന് ശമനമായേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് ചില സ്ഥലങ്ങളിൽ ചൂടിന് നേരിയ കുറവുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ കോട്ടയം ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസിൽ നിന്ന് 36 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. …

ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും ; അടുത്ത 5 ദിവസങ്ങളിൽ മഴ പ്രവചനം Read More »

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത 3 ദിവസം അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തത്തെ തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സ്ക്കൂളുകൾക്ക് മൂന്നു ദിവസത്തേക്കു കൂടി അവധി പ്രഖ്യാപിച്ചു. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-23(Monday), 14-03-23(Tuesday), 15-03-23(Wednesday) ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, കിന്‍റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും …

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത 3 ദിവസം അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല Read More »

വിവാദമുണ്ടാക്കുന്നവർ നാടകം കാണണം, അവതരണം നിർത്തണോയെന്നു പൊതുസമൂഹം പറയട്ടെ: കക്കുകളിയുടെ രചയിതാവ്

കക്കുകളി നാടകം നിരോധിക്കണോ വേണ്ടയോ എന്നു പൊതുസമൂഹം തീരുമാനിക്കട്ടേയെന്നു നാടകാവിഷ്കാരത്തിന്‍റെ രചയിതാവ് കെ. ബി. അജയകുമാർ. ഫ്രാൻസിസ് നൊറോണയുടെ കക്കുകളി എന്ന കഥയെ ആസ്പദമാക്കി അതേപേരിൽ സ്വതന്ത്രനാടകാവിഷ്കാരം ഒരുക്കിയത് അജയകുമാറാണ്. ആലപ്പുഴ പരവൂർ നെയ്തൽ നാടകസംഘം രംഗത്തവതരിപ്പിച്ചു വരുന്നതിനിടെയാണ് വിവാദങ്ങളുടെ കർട്ടനുയരുന്നത്. നാടകം നിരോധിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി കെസിബിസി രംഗത്തെത്തി. അരികുവത്ക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന നാടകം, സമൂഹത്തിലെ പ്രതിലോമകരമായ കാര്യങ്ങളെ കുറച്ചുകൊണ്ടുവരാനും, തിരിച്ചറിവുണ്ടാക്കാനും, മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനും കല എന്ന രീതിയിൽ ഇടപെടൽ നടത്തുക മാത്രമാണു …

വിവാദമുണ്ടാക്കുന്നവർ നാടകം കാണണം, അവതരണം നിർത്തണോയെന്നു പൊതുസമൂഹം പറയട്ടെ: കക്കുകളിയുടെ രചയിതാവ് Read More »

‘എംവിഐപിയുടെ ഭൂമി വിട്ടു കൊടുക്കില്ല’; മന്ത്രി റോഷി

തൊടുപുഴ: എംവിഐപിയുടെ കൈവശത്തിലുള്ള ഒരിഞ്ച് ഭൂമിയും ഇനി വിട്ടുകൊടുക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മൂലമറ്റം ത്രിവേണി സംഗമം മുതൽ കാഞ്ഞാർ വരെയുള്ള പ്രദേശത്തും നാടുകാണി പവലിയൻ ഉൾപ്പെടെയുള്ള മേഖലകളിലും ടൂറിസ്റ്റുകളെ കൂടുതലായി അകർഷിക്കുന്നതിനായി പദ്ധതി തയാറാക്കി വരികയാണ്. മലങ്കര ടൂറിസം പ്രോജക്ടും നടപ്പാക്കും. കുടിവെള്ള പദ്ധതികൾക്കോ വികസന പ്രവർത്തനങ്ങൾക്കോ തടസം വരുന്ന ഒരു നടപടിയും സർക്കാർസ്വീകരിക്കില്ല. 1992-ൽ ഇടമലയാർ ജലസേചന പ്രോജക്ടിനായി വനം വകുപ്പ് 115.40 ഹെക്ടർ ജലസേചന വകുപ്പിന് വിട്ടുനൽകിയിരുന്നു. ഇതിനു പകരമായി …

‘എംവിഐപിയുടെ ഭൂമി വിട്ടു കൊടുക്കില്ല’; മന്ത്രി റോഷി Read More »

മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ

തൊടുപുഴ: ഇന്ത്യയിലെ തന്നെ പുരാതന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ 21,22,23,24 തീയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരനാളിന്റെ സു​ഗമമായ നടത്തിപ്പിനായി വികാരി റവ.ഫാ.ജോർജ്ജ് താനത്തുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോ​ഗത്തിൽ 151 പേർ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോർജ് ജോൺ കൊച്ചുപറമ്പിൽ(ജനറൽ കൺവീനർ), ആൽബിൻ ജോസ് കുറുമ്പാലക്കാട്ട്(കൺവീനർ), ജോയി ജോൺ പഴുക്കാക്കുളത്ത്(കൺവീനർ), ടൈറ്റസ് മാനുവൽ(കൺവീനർ), അറക്കൽ ബിജോ ജോസഫ് തയ്യിൽ(കൺവീനർ) എന്നിവരെയാണ് അം​ഗങ്ങളായി തീരുമാനിച്ചിരിക്കുന്നത്. സഹവികാരി ഫാ.ആന്റണി മരുത്വാമലയിൽ, ഫാ.ജെസ്റ്റിൻ ചേറ്റൂർ, …

മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ Read More »

‘ഇടുക്കി ജില്ലയിൽ വനം വകുപ്പിന്റെ കടന്നുകയറ്റം അപകടകരം’; പി ജെ ജോസഫ്.

തൊടുപുഴ: വനം വകുപ്പിന്റെ കടന്നുകയറ്റത്തിന് സംസ്ഥാന സർക്കാർ കൂട്ടു നിന്നാൽ ഇടുക്കി ജില്ലയിൽ കർഷകർ കഷ്ടത്തിലാവുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ഇടുക്കി ജില്ലാ ക്യാമ്പ് അറക്കുളത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനത്തിനുള്ള പല പദ്ധതികളും വനംവകുപ്പിന്റെ എതിർപ്പ് മൂലം മുമ്പ് എന്നത്തേക്കാളും തടസ്സപ്പെടുത്തുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ച് വന്നിരുന്ന നിരവധി റോഡുകളുടെ അറ്റകുറ്റപ്പണികൾ പോലും വനം വകുപ്പ് അനുവദിക്കുന്നില്ല. …

‘ഇടുക്കി ജില്ലയിൽ വനം വകുപ്പിന്റെ കടന്നുകയറ്റം അപകടകരം’; പി ജെ ജോസഫ്. Read More »

കൈവെട്ട് കേസ്; മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികം നൽകുക. സംഭവം നടന്ന അന്നുമുതൽ ഇയാൾ ഒളിവിലാണ്. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിൻറെ കൈയാണ് സവാദ് വെട്ടിമാറ്റിയത്. 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഇരു വൃക്കകളും തകരാറിലായ വിദ്യാർത്ഥിനി സുമനസ്സുകളുടെ സഹായം തേടുന്നു

രാജാക്കാട്: രാജാക്കാട് മുക്കുടിൽ ഞാറുകുളത്ത് ജോർജ്ജിന്റെ മകൾ ആനി റോസ് ജോർജ്ജ്(22) വൃക്ക മാറ്റിവയ്ക്കാൻസുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. രാജാക്കാട് എസ്.എസ്.എം കോളേജിൽ ബി.കോം പാസ്സായ ശേഷം തൃക്കാക്കര ലോജിക് കോളേജിൽ സി.എം.എയ്ക്ക് പഠിക്കുന്നതിനിടയിൽ ശരീരത്തിൽ നീര് വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലായതായി കണ്ടെത്തിയത്. ആറാം സ്റ്റേജിലെത്തി നിൽക്കുന്ന അവസ്ഥയിൽ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഡയാലിസിസ് നടത്തുന്നുണ്ട്. 35 കിലോമീറ്റർ അകലെ …

ഇരു വൃക്കകളും തകരാറിലായ വിദ്യാർത്ഥിനി സുമനസ്സുകളുടെ സഹായം തേടുന്നു Read More »

ട്വിറ്ററിനെ പുതിയ ആപ്ലിക്കേഷനിലൂടെ നേരിടാനൊരുങ്ങി മെറ്റ

മെറ്റ ട്വിറ്ററിന് എതിരാളിയെ സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണെന്ന് റിപ്പോർട്ടുക‍ൾ. പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത് മണി കൺട്രോളാണ്. പുതിയ ആപ്ലിക്കേഷൻ ടെക്‌സ്‌റ്റ് ബേസ്ഡ് കണ്ടന്റിനായി തയ്യാറാക്കുന്നുവെന്നാണ് സൂചന. ഇത് ആക്ടിവിറ്റി പബെന്ന സോഷ്യൽ നെറ്റ് വർക്കിങ് പ്രോട്ടോക്കോൾ അനുസരിച്ച് ഉള്ളതായിരിക്കും. ആപ്പിന് നൽകിയിരിക്കുന്ന കോഡ്നെയിം പി92 എന്നാണ്. ഇൻസ്റ്റാഗ്രാമിന് കീഴിൽ ആപ്പ് ബ്രാൻഡ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പറയുന്നു. തുടർന്ന് ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം പാസ്‌വേഡും യൂസർനെയിമും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും ലോഗിൻ ചെയ്യാനും കഴിയും.

കെ.എസ്.ആർ.ടി.സി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ച് അപകടം; പരിക്കേറ്റ മൂന്ന് പേരുടെ നില ​ഗുരുതരം

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ചു കയറി നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അടക്കം മൂന്ന് പേരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാന വ്യാപകമായി ഇന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകൾ നടത്തും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകൾ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുന്നതാണ്. വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണം. ചൂട് …

സംസ്ഥാന വ്യാപകമായി ഇന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകൾ നടത്തും; മന്ത്രി വീണാ ജോർജ് Read More »

ത്രിപുരയിലെ ബി.ജെ.പി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്ന്‌ എം.വി.ഗോവിന്ദൻ

കോട്ടയം: ത്രിപുരയിൽ സി.പി.ഐ(എം) നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടി എം.പിമാർക്കെതിരെ നടന്ന ബി.ജെ.പി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്ന്‌ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ(എം) രാജ്യസഭാ കക്ഷി നേതാവ്‌ എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‌ നേരേയാണ്‌ പശ്ചിമ ത്രിപുരയിലെ ബിശാൽഗഡിൽ ആക്രമണം ഉണ്ടായത്‌. എം.പിമാർ സഞ്ചരിച്ച ഒരു വാഹനം കത്തിക്കുകയും മറ്റ്‌ രണ്ട്‌ വാഹനങ്ങൾ തകർക്കുകയും ചെയ്‌തു. അർധഫാസിസ്‌റ്റ്‌ ഭീകരവാഴ്‌ചയെ ഓർമിപ്പിക്കുന്നതാണ്‌ പ്രതിപക്ഷത്തിനുനേരേ …

ത്രിപുരയിലെ ബി.ജെ.പി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്ന്‌ എം.വി.ഗോവിന്ദൻ Read More »

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഉഷ്‌ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ മെയ് മാസം വരെ നിലനിർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്‌ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓആർഎസ് എന്നിവ കരുതണം. പൊതു ജനങ്ങൾക്ക് ഇത്തരം ‘തണ്ണീർ പന്തലുകൾ’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകണം. …

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി Read More »

ഇരട്ട കുട്ടികളെ ആദരിച്ച് കോടികുളം സെന്റ് മേരീസ്‌ ഹൈസ്കൂൾ

കോടിക്കുളം: സെന്റ് മേരീസ്‌ ഹൈസ്കൂളിൽ ഇരട്ട കുട്ടികളെ ആദരിച്ചു. സ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ആദിൽ റിയാസ്, അമാന റിയാസ്, ലിയ ബെന്നി, സിയ ബെന്നി, ആദിത്യ റെജി, അക്ഷയ റെജി, സൂര്യ.എസ്, സൂരജ്.എസ് തുടങ്ങിയ വിദ്യാർത്ഥികളെയും ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അൽന മോൾ ലിനോജിന്റെയും, ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ആൽബെർട്ട് ലിജോയുടെയും ഇരട്ടകളായ അമ്മമാരെയുമാണ് ചടങ്ങിൽ ആദരിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ഷൈനി തോമസ് ആശംസകൾ നേരുകയും ഇരട്ടകൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്‌തു. രസകരമായ ഗെയിമുകളോടെ പരിപാടി …

ഇരട്ട കുട്ടികളെ ആദരിച്ച് കോടികുളം സെന്റ് മേരീസ്‌ ഹൈസ്കൂൾ Read More »

സ്വർണ വില ഉയർന്നു; പവന് 600 രൂപ കൂടി

കൊച്ചി: സ്വർണ വിലയിൽ രണ്ടാം ദിനവും വർധന. ഇന്ന് പവന് 600 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻറെ വില 41,720 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 75 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിൻറെ വില ഇതോടെ 5,215 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കുത്തനെ കുറഞ്ഞ സ്വർണ നിരക്കാണ് (gold) ഇപ്പോൾ രണ്ടു ദിവസമായി വർധിച്ചുവരുന്നത്.

കക്കുകളി നാടകം നിരോധിക്കാൻ സർക്കാർ ഇടപെടണം; കെ.സി.ബി.സി

കൊച്ചി: അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ച കക്കുകളി നാടകം നിരോധിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി കെ.സി.ബി.സി. നാടകം സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും, ചരിത്രത്തെ അപനിർമിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാ നാവില്ലെന്നും കെസിബിസി വാർത്താകുറിപ്പിൽ അറിയിച്ചു. കെ.സി.ബി.സി പ്രസിഡൻറ് കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കക്കുകളി നാടകത്തിനെതിരെ നിലപാടെടുത്തത്. നാടകത്തിൻറെ ഉള്ളടക്കം ക്രൈസ്തവ വിരുദ്ധമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ പേരിൽ സന്യസ്തരെ വികലമായി ചിത്രീകരിക്കുകയാണ്. നാടകത്തിന് ഇടതു സംഘടനകളും സർക്കാരും നൽകുന്ന പിന്തുണ അപലപനീയമാണ്, കെ.സി.ബി.സി …

കക്കുകളി നാടകം നിരോധിക്കാൻ സർക്കാർ ഇടപെടണം; കെ.സി.ബി.സി Read More »

‘ജനങ്ങളുടെ ഹൃദയത്തിലുള്ള പാർട്ടിയാണ് സിപിഎം, അതിനെ തകർക്കാൻ ഒരു കുപ്രചരണങ്ങൾക്കും കഴിയില്ല, അവസരം കിട്ടിയാൽ കെ-റെയിൽ കേരളത്തിൽ നടപ്പാക്കും’; എം.വി ഗോവിന്ദൻ

കോട്ടയം: അവസരം കിട്ടിയാൽ കെ-റെയിൽ കേരളത്തിൽ നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ജനങ്ങളുടെ ഹൃദയത്തിലുള്ള പാർട്ടിയാണ് സിപിഎം. അതിനെ തകർക്കാൻ ഒരു കുപ്രചരണങ്ങൾക്കും കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മാസ്റ്റർ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’യുടെ ഭാഗമായി കോട്ടയത്ത് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരം കിട്ടിയാൽ കെ – റെയിൽ കേരളത്തിൽ നടപ്പാക്കും. അതിന് സാധ്യതയുണ്ട്. ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാൻ കെൽപ്പുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. 50 വർഷം …

‘ജനങ്ങളുടെ ഹൃദയത്തിലുള്ള പാർട്ടിയാണ് സിപിഎം, അതിനെ തകർക്കാൻ ഒരു കുപ്രചരണങ്ങൾക്കും കഴിയില്ല, അവസരം കിട്ടിയാൽ കെ-റെയിൽ കേരളത്തിൽ നടപ്പാക്കും’; എം.വി ഗോവിന്ദൻ Read More »

പാലാ കൊട്ടാരമറ്റം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബോംബ് ഭീഷണി

കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോട്ടയത്ത് നിന്നും പാലായിലേക്ക് കടക്കാനിരിക്കേ പാലാ കൊട്ടാരമറ്റം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബോംബ് ഭീഷണി. സ്റ്റാൻഡിനുള്ളിൽ ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്നാന്ന് ഭീഷണിയിലുള്ളത്. ശനിയാഴ്ച രാവിലെ കോട്ടയത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കത്ത് കിട്ടി. ഉടൻ തന്നെ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് പൊലീസ് സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്. കത്ത് ലഭിച്ചതിനു പിന്നാലെ ജീവനക്കാരടക്കം പരിഭ്രാന്തരായി. കത്ത് കണ്ടെത്തിയതായും, …

പാലാ കൊട്ടാരമറ്റം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബോംബ് ഭീഷണി Read More »

പഴകുറ്റി പാലത്തിൻറെ ഉദ്ഘാടനം; മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിടിയിൽ എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിടിയിൽ എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആനാട് പഞ്ചായത്ത് സി.പി.ഐ വാർഡ് മെമ്പർ എ.എസ് ഷീജയാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് പറഞ്ഞുള്ള ശബ്ദസന്ദേശവും പുറത്തായി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലത്തിൻറെ ഉദ്ഘാടന ചടങ്ങിൽ എല്ലാവരോടും എത്താനാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഞായറാഴ്ച് വൈകീട്ട് മന്ത്രി ജി.ആർ അനിലിൻറെ മണ്ഡലത്തിൽ നടക്കുന്ന ചടങ്ങിൽ എല്ലാ അംഗങ്ങളും …

പഴകുറ്റി പാലത്തിൻറെ ഉദ്ഘാടനം; മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിടിയിൽ എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ് Read More »

എച്ച1എൻ1കേസുകളിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച1എൻ1 കേസുകളിൽ വർധന. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതിയ എച്ച്1എൻ1 കേസുകൾ സ്ഥിരീകരിച്ചു. ആലപ്പുഴയിൽ മാത്രം രണ്ട് കേസുകളുണ്ട്. ഇതു കൂടാതെ മലപ്പുറത്ത് മൂന്ന് കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിരീകരിച്ച 10 ഡെങ്കിപ്പനി കേസുകളിൽ നാല് എണ്ണം എറണാകുളത്ത് നിന്നാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനിക്കായി ചികിത്സ നേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അൽ അസർ കോളേജിൽ ബേർഡ്സ് ക്ലബ് രൂപീകരിച്ചു

തൊടുപുഴ: അൽ അസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും ബേർഡ്സ് ക്ലബ്ബ് ഇൻറർനാഷണലിന്റെയും സംയുക്താഭിമുഖ്യത്തിൽ അൽ അസർ ഡെന്റൽ കോളേജ്, ലോ കോളേജ്, എൻജിനീയറിങ് കോളേജ്, ഫാർമസി കോളേജ് എന്നിവിടങ്ങളിൽ ബേർഡ്സ് ക്ലബ് രൂപീകരിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകനും ബേർഡ്സ് ക്ലബ് ഇൻറർനാഷണൽ സ്ഥാപകനുമായ ജയരാജായിരുന്നു ഉദ്ഘാടനം ചെയ്തത്. അൽ അസർ ഗ്രൂപ്പ് ചെയർമാൻ ഹാജി കെ.എം.മൂസ അക്കാദമിക് ഡീൻ ഡോ.സോമശേഖരൻ ബി.പിള്ള, പ്രിൻസിപ്പൽമാരായ ഡോ.ഹാർവി തോമസ്, ഡോ.ലൗലി പൗലോസ്, മെൽവിൻ തോമസ് എന്നിവരും ഡോക്ടർ ലക്ഷ്മിപ്രിയ ഡെന്റൽ …

അൽ അസർ കോളേജിൽ ബേർഡ്സ് ക്ലബ് രൂപീകരിച്ചു Read More »

അൽ-അസർ കോളേജിൽ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിങ്ങ് സെറിമണി

തൊടുപുഴ: അൽ-അസർ കോളേജിൽ ബി.എസ്.സി ഒന്നാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിങ്ങ് സെറിമണിയും സത്യപ്രതിജ്ഞാ ചടങ്ങും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വത്സമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് അൽ-അസർ ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ്ങ് ഡയറക്ടർ കെ.എം.മിജാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ.ബീന.എൻ സ്വാ​ഗതം ആശംസിച്ച ശേഷം അൽ-അസർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി നഴ്സിങ്ങ് സൂപ്രണ്ട് സലീനാമോൾ ഹലീൽ കുട്ടികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അൽ-അസർ മെഡിക്കൽ …

അൽ-അസർ കോളേജിൽ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിങ്ങ് സെറിമണി Read More »

ക്ഷാമബത്ത കുടിശികയും ലീവ് സറണ്ടറും ഉടൻ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ

ഇടുക്കി: ജീവനക്കാർക്ക് നൽകുവാനുള്ള ക്ഷാമ ബത്തയും ലീവ് സറണ്ടറും എത്രയും പെട്ടെന്ന് നൽകണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരാണ് ഇടുക്കി മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ഉദ്യോ​ഗസ്ഥരും. എന്നാൽ ക്വാർട്ടേഴ്സുകൾ വളരെ പഴക്കം ചെന്നതും ഉപയോഗ ശൂന്യമായതുമാണ്. ക്വാർട്ടേഴ്സുകളുടെ എണ്ണം വർദ്ധിപ്പിച്ച് പുതിയ ക്വാർട്ടേഴ്സ് നിർമ്മിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം.കെ. പ്രദീപ് കുമാർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. എന്നാൽ …

ക്ഷാമബത്ത കുടിശികയും ലീവ് സറണ്ടറും ഉടൻ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ Read More »

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ ആദരിച്ചു

ഇടുക്കി: ക്ഷീരകൃഷി മേഖലയ്ക്ക് പ്രത്യേക കരുതൽ നൽകി വരുന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും ക്ഷീരകർഷകമേഖലയിൽ പ്രത്യേക ഫണ്ട് അനുവദിച്ച ഇടുക്കി ജില്ലാപഞ്ചായത്തിനും കാമാക്ഷി ഗ്രാമപഞ്ചായത്തിനും ആദരം. കാമാക്ഷി ഗ്രാമപഞ്ചായത്ത് ആപ്കോസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തങ്കമണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിലാണ് ആദരിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തുടർച്ചയായി രണ്ടാം വർഷവും ഉല്പാദനമേഖലയിൽ ആകെയുളള ഫണ്ടിൽ 90 % വും ക്ഷീരമേഖലയ്ക്കായി നീക്കിവെച്ചിരുന്നു. രണ്ടു പദ്ധതികളിലായി 80 ലക്ഷം രൂപയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഈ …

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ ആദരിച്ചു Read More »

ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി ലോൺമേള

ഇടുക്കി: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും കേരളാ ബാങ്കും സംയുക്തമായി മാർച്ച് 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് ലോൺ മേള. ഇടുക്കി ചെറുതോണി കേരളാ ബാങ്ക് സി.പി.സി കോൺഫ്രൻസ് ഹാളിലാണ് മേള നടക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർക്ക് നോർക്ക റൂട്ട്‌സ് ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴിയോ എൻ.ഡി.പി.ആർ.ഇ.എം സെക്ഷൻ വാട്ട്സാപ്പ് നമ്പർ-7736917333 …

ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി ലോൺമേള Read More »

‘ചെറുകിടസംരംഭകർക്കും അവരുടെ വ്യവസായങ്ങൾക്കും പ്രോത്സാഹനം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം’; മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ചെറുകിട സംരംഭകരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ വ്യവസായങ്ങൾക്ക് ആവശ്യമായ ഉത്തേജനം നൽകാനും സംസ്ഥാനസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരുടെ നൂതനാശയങ്ങളും നിക്ഷേപസാധ്യതകളും ചർച്ചചെയ്യുന്നതിനും സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും നേടേണ്ട ലൈസൻസുകളെയും മറ്റും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുമാണ് ജില്ലാതല നിക്ഷേപകസംഗമം സംഘടിപ്പിച്ചത്. ജില്ലാ വ്യവസായ …

‘ചെറുകിടസംരംഭകർക്കും അവരുടെ വ്യവസായങ്ങൾക്കും പ്രോത്സാഹനം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം’; മന്ത്രി റോഷി അഗസ്റ്റിൻ Read More »