പറക്കമുറ്റാത്ത പ്രായത്തില്‍ അടിച്ചേല്‍പ്പിക്കുന്നതല്ല ശിരോവസ്ത്രം! കെ.ടി. ജലീന്റെ ഫേസ്ബുക്ക് പോസ്റ്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കന്യാസ്ത്രീ
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ടി. ജലീന്റെ കന്യാസ്ത്രീ വേഷത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കന്യാസ്ത്രീ. സിസ്റ്റര്‍ സോണിയാ തെരേസാണ് ഫേസ്ബുക്കിലൂടെതന്നെ ജലീലിനു മറുപടി നല്‍കിയത്. ഹിജാബിനെ കന്യാസ്ത്രീകളുടെ ശിരോവസ്ത്രത്തോട് താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്. അത് നിര്‍ബന്ധമാക്കുന്നതും നിരോധിക്കുന്നതും അനീതിയാണ്. പറക്കമുറ്റാത്ത പ്രായത്തില്‍ ആരും അടിച്ചേല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രമെന്നായിരുന്നു സന്യാസിനിയുടെ മറുപടി. ക്രൈസ്തവ സന്യസ്തര്‍ 19 വയസ് പൂര്‍ത്തിയാകാതെ ഇത് ധരിക്കാറില്ലെന്നും പോസ്റ്റില്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട സന്യാസ പരിശീലനത്തിനു ശേഷം പൂര്‍ണ്ണ …






































