Timely news thodupuzha

logo

Kerala news

പോക്സോ കേസ് പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പുറ്റെക്കാട് പീസ് നെറ്റിൽ കെ പി ഉണ്ണി (57) ആണു തൂങ്ങിമരിച്ചത്. കോഴിക്കോടാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിട്ട. എസ്ഐ ആയ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. 2021 ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയെ തട്ടിക്കൊണഅട് പേയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ ജാമ്യം കിട്ടിയെങ്കിലും …

പോക്സോ കേസ് പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ Read More »

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,600 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 5200 രൂപയായി. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കി സംസ്ഥാനം

കാസർകോട്: പ്രതിഷേധങ്ങൾക്കിടയിൽ കനത്ത പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കാസർകോടിന് പുറമേ ഇന്ന് 5 പൊതുപരിപാടികളിൽ പങ്കെടുക്കും. ഇതിനായി മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാസർകോടിന് പുറമേ 4 ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും 14 ഡിവൈഎസ്പിമാരെയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാസർകോട് ജില്ലാ പൊലീസ് മോധാവി സക്സേനയ്ക്കാണ് മേൽനോട്ട ചുമലത. മുഖ്യമന്ത്രിക്കെരിരെ യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയത്.

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,680 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 5210 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

തലസ്ഥാനത്തെ ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും കൂട്ടാളിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒരുമാസത്തോളം ഒളിവിലായിരുന്ന പ്രതിയും കൂട്ടാളിയും ഇന്ന് രാവിലെ മെഡിക്കൽ കോളെജ് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളാണ് പുത്തൻപാലം രാജേഷും കൂട്ടാളി സാബുവും. ശേഷം ഒളിവിൽ പോവുകയായിരുന്നു. മൂൻകൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേഷനിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചത്. തുടർന്നാണ് പ്രതികൾ സ്റ്റേഷനിൽ ഹാജരായത്. ചോദ്യം ചെയ്യലിനു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് …

തലസ്ഥാനത്തെ ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി Read More »

മുഖ്യമന്ത്രിയെ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നിലും ചുടല എബിസിക്ക് സമീപത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡൻറ് സുദീപ് ജയിംസ്, വൈസ് പ്രസിഡൻറ് വി.രാഹുൽ പൂങ്കാവ്, സുധീഷ് വെള്ളച്ചാൽ, മനോജ് കൈതപ്രം, വിജേശ് മാട്ടൂൽ, ജയ്സൺ‌ മാത്യു, സി.വി.വരുൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഏഴുപേരെ കരുതൽ തടങ്കലിലാക്കി.

തട്ടാറുകുന്നേൽ ജോസഫ് .ടി .ജോർജിന്റെ ഭാര്യ ആൻസി ജോസഫ് (60 ) നിര്യാതയായി

വാഴക്കുളം :തട്ടാറുകുന്നേൽ ജോസഫ് .ടി .ജോർജിന്റെ ഭാര്യ ആൻസി ജോസഫ് (60 ) നിര്യാതയായി .സംസ്ക്കാരം 21 .02 .2023 ചൊവ്വ രാവിലെ 11 .30 നു വാഴക്കുളത്തുള്ള വസതിയിൽ ആരംഭിച്ച് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ് ) സെന്റ് മാക്സി മില്യൻ കോൾബെ പള്ളിയിൽ .പൊൻകുന്നം തച്ചപ്പുഴ എട്ടിയിൽ കുടുംബാംഗമാണ് .

അരിക്കൊമ്പന്റെ ആക്രമണത്തിൽ വീട് തകര്‍ന്നു

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയിലെ വീട് കാട്ടാന തകര്‍ത്തു. രാവിലെ നാലുമണിയോടെയാണ് 301 കോളനി താമസക്കാരിയായ എമിലി ജ്ഞാന മുത്തുവിന്റെ വീട് അരിക്കൊമ്പന്‍ തകര്‍ത്തത്. വീട്ടില്‍ ആളുള്ള സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ചിന്നക്കനാല്‍ റേഷന്‍ കടയുടെ സമീപമെത്തി വാഴത്തോട്ടം നശിപ്പിച്ചിരുന്നു. റേഷന്‍കടയുടെ അടുത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ സമീപത്തുള്ള വാഴത്തോട്ടം ഒറ്റയാന്‍ പൂര്‍ണമായി നശിപ്പിക്കുകയായിരുന്നു.

ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് സൻസദ് രത്ന അവാർഡ്

ന്യൂഡൽഹി: ഡോ ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു. മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൾ കലാമിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ പാർലമെന്ററിയൻ അവാർഡിന്റെ നിർവഹണ ചുമതല …

ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് സൻസദ് രത്ന അവാർഡ് Read More »

ശിവരാത്രി ദിനത്തിൽ ദളിതരെ തടഞ്ഞ് സവർണ്ണ സമുദായക്കാർ

ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രി ദിനത്തിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്‌ വിലക്കി. ഖാർഗോൺ ജില്ലയിലെ ചപ്ര ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ്‌ ശനിയാഴ്‌ച ദളിത് പെൺകുട്ടി പ്രവേശിക്കുന്നത്‌ സവർണ്ണ സമുദാംയക്കാർ തടഞ്ഞത്‌. തുടർന്ന്‌, ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമുണ്ടായി കല്ലേറിൽ 14 പേർക്ക് പരിക്കേറ്റു. മുൻപും ഒരു വിഭാഗം ആരാധിക്കുന്ന മരം വെട്ടുന്നതുമായി ബന്ധപ്പെട്ടും അംബേദ്‌കറുടെ പ്രതിമ സ്ഥാപിക്കുന്നതിലും ഗ്രാമത്തിൽ തർക്കമുണ്ടായിട്ടുണ്ട്. സംഘർഷത്തിൽ കണ്ടാലറിയാവുന്ന 17 പേരുൾപ്പെടെ 42 പേർക്കെതിരെ കേസെടുത്തു.

പ്ലീനറി സമ്മേളനം; അന്തിമ പട്ടിക തയ്യാറാക്കി

ന്യൂഡൽഹി: എ.കെ.ആന്റണി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറാക്കി. കേരളത്തിൽ നിന്ന് മുതിർന്ന നേതാക്കൾ, എം.പി.മാർ, എം.എൽ.എമാർ, എ.ഐ.സി.സി അംഗങ്ങൾ എന്നിങ്ങനെ 47 പേർക്കാണ് വോട്ടവകാശമുള്ളത്. 16 പേർ ക്ഷണിതാക്കളായും സമ്മേളനത്തിൻറെ ഭാഗമാകും. സംസ്ഥാന ഘടകം നൽകിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 ലെത്തിച്ചത്. 24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പോ …

പ്ലീനറി സമ്മേളനം; അന്തിമ പട്ടിക തയ്യാറാക്കി Read More »

മന്ത്രി ആൻറണി രാജുവിനെ വീണ്ടും വിമർശിച്ച് സി.ഐ.ടി.യു

പത്തനംതിട്ട: വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ആൻറണി രാജുവിനെ സി.ഐ.ടി.യു വിമർശിച്ചു. സി.എം.ഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സി.ഐ.ടി.യു ഉന്നയിച്ചു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നും വേണമെങ്കിൽ ചർച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സി.ഐ.ടിയുവിനെ ചൊടിപ്പിച്ചത്. ജീവനക്കാരെ മൊത്തത്തിൽ ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തശേഷം വേണമെങ്കിൽ ചർച്ചയാകാം എന്ന രീതി ഇടതുപക്ഷ സർക്കാരിൻറെ നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടിയു കുറ്റപ്പെടുത്തി. …

മന്ത്രി ആൻറണി രാജുവിനെ വീണ്ടും വിമർശിച്ച് സി.ഐ.ടി.യു Read More »

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി

കൊച്ചി: പുലർച്ചെ മൂന്ന് മണിയോടെ കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ കൊച്ചിയിൽ തിരിച്ചെത്തി. ഇക്കൂട്ടത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ അറിയിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിൻറെ നേതൃത്വത്തിൽ 27 കർഷകരാണ് ആധുനിക കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കാൻ ഈ മാസം 12 ന് ഇസ്രായേലിലേക്ക് …

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി Read More »

പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഗുണ നിലവാരമില്ലാത്തതെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ

ന്യൂഡൽഹി: പൂജ സാധനങ്ങൾ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരൻ കമ്മീഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന് സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിസ് കെ.ടി ശങ്കരൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. മുഴുക്കാപ്പ്, കളഭ ചാർത്ത് എന്നിവയ്ക്കായി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് യഥാർഥ ചന്ദനമല്ലെന്നും മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നൽകുന്ന കാര്യം ബോർഡ് ആലോചിക്കണമെന്നും …

പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഗുണ നിലവാരമില്ലാത്തതെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ Read More »

ഉരുൾ പൊട്ടൽ പ്രദേശങ്ങളിൽ പരിശോധന നടത്തി

ഇടുക്കി: ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉരുൾ പൊട്ടൽ സംഭവിച്ച പ്രദേശങ്ങളായ കുടയത്തൂർ വില്ലേജിൽ സംഗമം ജഗ്ഷനിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ മാളിയേയ്ക്കൽ കോളനി, വെള്ളിയാമറ്റം വില്ലേജിലെ നാളിയാനി പ്രദേശങ്ങളിൽ പരിശോധന നടത്തി. എൻ.ഡി.ആർ.എഫ് ടീം ക്യാപ്റ്റൻ കബിലിന്റെ കീഴിലുള്ള പതിനാല് അംഗ ടീമും, ജില്ലാ ദുരന്ത നിവാരണ അതോരിറ്റി നോഡൽ ആഫീസർ രാജീവ്.റ്റി.ആർ, വെള്ളിയാമറ്റം വില്ലേജ് ആഫീസർ കെ.എസ്.ബിജു, കുടയത്തൂർ വില്ലേജ് ആഫീസർ പത്മജ.എസ്, സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥൻ സജേഷ് ബാബു, റവന്യൂ ജീവനകാരായ നിസാമുദ്ദീൻ.കെ.എച്ച്, …

ഉരുൾ പൊട്ടൽ പ്രദേശങ്ങളിൽ പരിശോധന നടത്തി Read More »

‘മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു’; വി.ഡി.സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിഷേധിക്കുന്ന കെ.എസ്‍.യു പ്രവർത്തകരെയോർത്ത് അഭിമാനമാണ്. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണ്. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരമെന്ന് സി.പി.എം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശൻ ചോദിച്ചു. ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്വാഡെന്നാണ് പാർട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാൽ, പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവർത്തകരെയോർത്ത് അഭിമാനമാണെന്നും സമരം …

‘മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു’; വി.ഡി.സതീശൻ Read More »

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ മുങ്ങിയത് ബോധപൂർവ്വം; കൃഷിമന്ത്രി 

ആലപ്പുഴ: ഇസ്രയോലിൽ കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ ബോധപൂർവ്വം മുങ്ങിയതെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അയാൾ ചെയ്തത്. സർക്കാരിനെ പ്രതിന്ധിയിലാക്കി. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്. സംഘം തിരിച്ചെത്തിയ ശേഷം നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.  കണ്ണൂർ ഇരട്ടി സ്വദേശിയാണ് ബിജു കുര്യൻ. വെള്ളിയാഴ്ച രാത്രി താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് ഇയാൾ മുങ്ങികയത്. 27 കർഷകരാണ് ഇസ്രായേലിലേക്ക് പോയത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന ഹോട്ടലിലേക്ക് പോകുവാനുള്ള വണ്ടിയിൽ ബിജു കയറിയിരുന്നില്ല. …

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ മുങ്ങിയത് ബോധപൂർവ്വം; കൃഷിമന്ത്രി  Read More »

സെറിബ്രൽ രോഗം തളർത്തിയില്ല; രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി

സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി അരങ്ങേറുന്നു. പന്തളം സ്വദേശി രാഗേഷ് കൃഷ്ണൻ കുരമ്പാല രചനയും സംവിധാനവും നിർവ്വഹിച്ച കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പന്തളത്തും പരിസരങ്ങളിലുമായി പൂർത്തിയായി. സിനി ഹൗസിൻ്റെ ബാനറിൽ നിർമ്മിച്ച കളം ,ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു. ഇന്ത്യയിൽ ആദ്യമായാണ് സെറിബ്രൽ പാൾസി ബാധിച്ചയാൾ സംവിധായകക്കുപ്പായം അണിയുന്നത്. 2010 – മുതൽ കലാരംഗത്ത് സജീവമായ രാഗേഷ്, …

സെറിബ്രൽ രോഗം തളർത്തിയില്ല; രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി Read More »

തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ ഭാഗം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് ഈ വിചിത്രം സംഭവം നടന്നത്. 2016ൽ തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 100 ഗ്രം ശാസ്ത്ര പരിശോധനയ്ക്കും 25 ഗ്രാം തെളിവായി കോടതി സ്റ്റോറൂമിലും സൂക്ഷിച്ചിരുന്നു. എന്നാൽ വിചാരണയ്ക്കായി തെളിവ് വീണ്ടും പരിശോധിക്കുന്നതിനിടെയാണ് പകുതി കഞ്ചാവ് കാണാനില്ലെന്ന വിവരം മനസിലാക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന കോടതിയുടെ ചോദ്യത്തിന് ചിലപ്പോൾ …

തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ Read More »

മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലടിച്ചാലേ സി.പി.എമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂവെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിർക്കുന്നത്.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയതിൽ യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണ്; മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആൻറണി രാജു. ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവർക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നാണ് മന്ത്രി പറയുന്നത്. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും ശമ്പളം നൽകുന്നത് ടാർഗറ്റ് അടിസ്ഥാനത്തിലാവില്ലെന്നും ആൻറണി രാജു വ്യക്തമാക്കി. പുതിയ ഉത്തരവും ടാർഗറ്റ് നിർദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ

കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ. സാമ്പത്തിക പ്രതിസന്ധി പേരിൽ ജീവനക്കാരുടെ അനുകൂല്യങ്ങൾ തടത്ത് വെയ്ക്കരുത്. ജീവനക്കാർക്ക് നൽകുവാനുള്ള ക്ഷാമബത്താ കുടിശികയും ലീവ് സലണ്ടറും എത്രയും പെട്ടെന്ന് നൽകണമെന്നും കട്ടപ്പന എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന മേഖല സമ്മേളനം സർക്കരിനോട് ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ കട്ടപ്പന മേഖലാ പ്രസിഡന്റ് പി.സി.ജയൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷായിരുന്നു ഉദ്ഘാടനം ചെയ്തത്. റീജ.വി.നാഥ് സ്വാഗതം …

ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ Read More »

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സി.പി.എം മാറി; വി.ഡി സതീശൻ

കണ്ണൂർ: ലൈഫ് മിഷൻ, ആകാശ് തില്ലങ്കേരി വിഷയങ്ങളെടുത്തിട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണ്. ആ ക്രമിനലുകളിപ്പോൾ സി.പി.എമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്കെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആകാശിനെതിരെ എന്താണ് സി.പി.എം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശൻ ചോദിച്ചു. ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 2 കോടി ചെലവാക്കി. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സി.പി.എം …

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സി.പി.എം മാറി; വി.ഡി സതീശൻ Read More »

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സരം ദോഷമുണ്ടാക്കില്ലെന്ന് കെ.മുരളീധരൻ

കോഴിക്കോട്: പുതിയ അം​ഗങ്ങളെ തിരഞ്ഞെടുക്കണമെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആരും ഇതുവരെ എത്തിയിട്ടില്ലെന്ന് കെ.മുരളീധരൻ എംപി. മത്സരം ദോഷമുണ്ടാക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. മത്സരം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും മത്സരത്തിന്റെ പേരിൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണെന്ന് പരിഹസിച്ചു. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹന വ്യുഹത്തിന് നടുക്ക് പോകുന്നതെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 19 എംഎൽഎമാർക്ക് താമസ സ്ഥലമില്ല

തിരുവനന്തപുരം: പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചതോടെ തലസ്ഥാനത്ത് താമസിയ്ക്കാൻ ഇടമില്ലാതെ സംസ്ഥാനത്തെ 19 എംഎൽഎമാർ. പകരം സ്ഥലം കണ്ടെത്താൻ നിയമസഭാ സെക്രട്ടറിയേറ്റ് പരസ്യം നൽകി. 50 വർഷത്തോളം പഴക്കമുള്ള എം.എൽ.എ ഹോസ്റ്റലിന്റെ പമ്പ ബ്ലോക്ക് ബലക്ഷയത്തെ തുടർന്നാണ് ഇടിച്ചു നിരത്തിയത്. 11 നിലയിൽ പകരം കെട്ടിടം നിർമ്മിക്കും. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ രണ്ടര വർഷമെങ്കിലും കാക്കണം. പമ്പ ബ്ലോക്ക് കെട്ടിടം ഇടിച്ചതിന് പിന്നാലെ മറ്റൊരു ഫ്ലാറ്റ് കണ്ടെത്തിയെങ്കിലും കഷ്ടകാലം പിന്നാലെയെത്തി. കരമന – മേലറന്നൂർ റോഡിലുള്ള സ്വകാര്യ …

സംസ്ഥാനത്തെ 19 എംഎൽഎമാർക്ക് താമസ സ്ഥലമില്ല Read More »

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പാലക്കാട് ചാലിശേരിയിൽകരുതൽ തടങ്കലിലാക്കി. സംസ്ഥാനതല തദ്ദേശദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനു മുന്നോടിയായാണ് പൊലീസിൻറെ ജാഗ്രത നീക്കം. കൂടുതൽ പ്രവർത്തകരെ തേടി പൊലീസ് എത്തുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

സുരക്ഷിത യാത്ര; സ്വകാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു വീ​​​​തം ക്ലോ​​​​സ്ഡ് സ​​​​ർ​​​​ക്യൂ​​​​ട്ട് ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും

സ്വകാ​​​​ര്യ ബ​​​​സു​​​​ക​​​​ളു​​​​ടെ മ​​​​ത്സ​​​​ര​​​​യോ​​​​ട്ട​​​​വും മ​​​​റ്റു പ​​​​ല​​​​വി​​​​ധ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ബ​​​​സു​​​​ക​​​​ളി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പ് മു​​​​ൻ​​​​കൈ എ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്കം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ കൊ​​​​ച്ചി​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി ആ​​​​ൻറ​​​​ണി രാ​​​​ജു വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ബ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു വീ​​​​തം ക്ലോ​​​​സ്ഡ് സ​​​​ർ​​​​ക്യൂ​​​​ട്ട് ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ബ​​​​സി​​​​ൽ നി​​​​ന്നു റോ​​​​ഡും ബ​​​​സി​​​​ൻറെ ഉ​​​​ൾ​​​​വ​​​​ശ​​​​വും കാ​​​​ണ​​​​ത്ത​​​​ക്ക വി​​​​ധ​​​​മാ​​​​ണു ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കേ​​​​ണ്ട​​​​ത്. ഈ ​​​​മാ​​​​സം ഇ​​​​രു​​​​പ​​​​ത്തെ​​​​ട്ടി​​​​ന​​​​കം ഇ​​​​തു ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം. ഇ​​​​തി​​​​നു …

സുരക്ഷിത യാത്ര; സ്വകാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു വീ​​​​തം ക്ലോ​​​​സ്ഡ് സ​​​​ർ​​​​ക്യൂ​​​​ട്ട് ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും Read More »

വീട്ടമ്മ തീകൊളുത്തി മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. ഇരട്ടിയിൽ നിന്ന് 2 യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീട് പൂർണമായും കത്തിനശിച്ചു. മരണകാരണം വ്യക്തമല്ല.

സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോൺ പദ്ധതിയിലും ക്രമക്കേട് നടന്നതായി വിജിലൻസിന്റെ കണ്ടെത്തൽ

തൃശൂർ: മോട്ടോർ വാഹന വകുപ്പിൻറെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോൺ പദ്ധതിയിലും ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതിൽ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ധനവകുപ്പിന് റിപ്പോർട്ട് നൽകി. റോഡ് സുരക്ഷ ലക്ഷ്യമിട്ട് മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയ ശബരിമല സേഫ് സോൺ, സേഫ് കേരള എന്നീ പദ്ധതികളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ അട്ടിമറി നടന്നതായാണ് വിജിലൻസിൻറെ പ്രാഥമിക കണ്ടെത്തൽ. ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്തുകൊല്ലത്തിനിടെ വൻതുക എഴുതിയെടുത്തതായും, റോഡ് സുരക്ഷ വാരാഘോഷത്തിൻറെ ഫണ്ട് അനുവദിച്ചതിലും …

സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോൺ പദ്ധതിയിലും ക്രമക്കേട് നടന്നതായി വിജിലൻസിന്റെ കണ്ടെത്തൽ Read More »

മഹാശിവരാത്രി; ആലുവ മണപ്പുറം ഒരുങ്ങി

ആലുവ: ഭക്തരെ വരവേൽക്കുനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമുള്ള ശിവരാത്രി മഹാശിവരാത്രി ആഘോഷങ്ങൾക്കായി ജനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്നു രാത്രി വൈകി ആരംഭിക്കുന്ന ബലിതർപ്പണം നാളെ ഉച്ചവരെ നീളും. ഒരേ സമയം രണ്ടായിരത്തോളം പേർക്ക് ബലിതർപ്പണം നടത്തുന്നതിനായുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 116 ബലിത്തറകൾ ഇതിനായി സജ്ജമാക്കി. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണു ചടങ്ങുകൾ നടക്കുക. നഗരത്തിൽ ഇന്നു വൈകിട്ട് നാലു മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി …

മഹാശിവരാത്രി; ആലുവ മണപ്പുറം ഒരുങ്ങി Read More »

ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു

കൊച്ചി: ആഗോള പ്രീമിയം സ്മാർട്ട് ഫോൺ ബ്രാൻഡായ ടെക്നോ മൊബൈൽ, ഏറ്റവും പുതിയ മോഡലായ ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഏറ്റവും മികച്ച സ്പെസിഫിക്കേഷനുകൾ, ഹൈടെക് ക്യാമറ, ബാറ്ററി ബാക്കപ്പ്, ഫാസ്റ്റ് ചാർജിങ്, വലിയ ഡിസ്പ്ലേയോടു കൂടിയ ട്രെൻഡി ഡിസൈൻ തുടങ്ങിയവയാണ് ടെക്നോ പോപ് 7 പ്രോയുടെ പ്രധാന സവിശേഷതകൾ

ലയൺസ് കാർണിവൽ 23 നാളെ മുതൽ

തൊടുപുഴ: സേവന ലയൺസ് ധന സമാഹരണത്തിനായി ക്ലബ് ലയൺസ് കാർണിവൽ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മുതൽ രാത്രി എട്ട് വരെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള ലയൺസ് ക്ലബ് ഹാളിൽ വെച്ചാണ് വിപണന മേള നടക്കുന്നത്. സുപ്രസിദ്ധ സിനിമ സീരിയൽ താരം മിന്നൽ മുരളി ഫെയിം ഷെല്ലി ഉദ്ഘാടനം നിർവഹിക്കും. കൈത്തറി, ഫാഷൻ തുണിത്തരങ്ങൾ, ഹോം ഡെക്കോർ അടുക്കള ഉപകരണങ്ങൾ, ഹോംലി ഫുഡ്, പേസ്റ്റ്റികൾ കേക്കുകൾ, വൈവിധ്യമാർന്ന ഫുഡ് കോർട്ട്, സ്നാക്ക് കൗണ്ടറുകൾ അലങ്കാര ചെടികൾ, …

ലയൺസ് കാർണിവൽ 23 നാളെ മുതൽ Read More »

ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിൻറെ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ. ജിയോ തില്ലങ്കേരിയും, ജയപ്രകാശ് തില്ലങ്കേരിയുമാണ് പിടിയിലായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. മന്ത്രി എം ബി രാജേഷിൻറെ പഴ്സനൽ സ്റ്റാഫ് അനൂപിൻറെ ഭാര്യ ശ്രീലക്ഷിമായാണ് പരാതി നൽകിയത്. ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചരണം നടത്തിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

കെഎസ്ആർടിസി ബസ് ദേഹത്ത് ക‍യറി ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് ദേഹത്ത് ക‍യറി ബൈക്ക് യാത്രികനായ കക്കാട് സ്വദേശി ഹനീഫ മരിച്ചു. പേരാമ്പ്ര പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. പെട്ടെന്ന് മുന്നിൽ ബ്രേക്കിട്ട കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഹനീഫ റോഡിൽ വീഴുകയും പിന്നാലെ വന്ന ബസ് ഹനീഫയുടെ ദേഹത്ത് കയറുകയുമായിരുന്നു. കുറ്റ്യാടി ഭാഗത്തേക്ക് പേവുകയായിരുന്ന കെഎസ്ആർടിസിയാണ് അപകടത്തിൽപ്പെട്ടത്.

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അനിൽ കുമാറിനെ അറസ്റ്റ് ചെയ്തു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസില്‍ പ്രതിയും ആശുപത്രിയിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാർ പിടിയിൽ. കുറ്റം പുറത്തറിഞ്ഞ് കേസെടുത്തതിന് തൊട്ടു പിന്നാലെ അനിൽ കുമാര്‍ ഒളിവിൽ പോയിരുന്നു. അനിൽ കുമാറിനെ തൃക്കാക്കര എ.സിയാണ് കസ്റ്റഡിയിലെടുത്തത്. പ്രോസിക്യൂഷൻ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. വ്യാജമായി ജനന സർട്ടിഫിക്കറ്റ് തയാറാക്കാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനായി മാസങ്ങൾ നീണ്ട തയാറെടുപ്പ് നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. സർട്ടിഫിക്കറ്റ് തിരുത്തിയിട്ടില്ലെന്നും തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അനിൽ കുമാറിന്‍റെ മറുപടി.

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

ബാംഗ്ലൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. തൽക്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ചികിത്സ പൂർത്തിയാക്കുവാനായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യും. അതിനാൽ നാട്ടിലേക്ക് മടങ്ങുന്നില്ലെന്നും ബാംഗ്ലൂരിൽ തന്നെ തുടരാനാണ് തീരുമാനമെന്നും കുടുംബം അറിയിച്ചു. ഉമ്മൻചാണ്ടിയ്ക്ക് ഇപ്പോൾ നൽകുന്നത് ഇമ്മ്യൂണോതെറാപ്പിയെന്ന ചികിത്സാ രീതിയാണ്. നാല് ദിവസം മുമ്പ് ഉമ്മൻ‌ചാണ്ടിയെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇമ്മ്യൂണോതെറാപ്പി ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. ഉമ്മൻ …

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി Read More »

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി. കേസിലെ പ്രതി ദിലീപ് മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും അത് തള്ളികൊണ്ട് സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്നായിരുന്നു കോടതി അറിയിച്ചത്. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതിയുടെ നിർദ്ദേശിക്കുകയും ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റിയ …

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി Read More »

‘ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോ?’; എം.വി ഗോവിന്ദൻ

കണ്ണൂർ: ശിവശങ്കറും സി.പി.എമ്മും തമ്മിൽ ബന്ധമില്ലെന്നും അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും ലൈഫ് മിഷൻ കേസിൽ ഇന്നലെ നടന്ന സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പൻ പ്രതികരണമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ …

‘ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോ?’; എം.വി ഗോവിന്ദൻ Read More »

സ്വർണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ്. ഇന്ന് (17/02/2023) പവന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻറെ വില 41,440 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5,180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില.

കാലാവസ്ഥാ മുന്നറിയിപ്പ്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിലൽ തിരമാലകൾ അടിക്കാം. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അറിയിച്ചു.

വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിൽ തീപിടുത്തം

കണ്ണൂർ: കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. 500ലധികം വാഹനങ്ങൾ കത്തിനശിച്ചു. വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിലെ തീപിടുത്തത്തിൽ നശിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. നാല് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സിസ തോമസിന്റെ നിയമനം താത്കാലികം; വിസിയെ നിയമിക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവ്വകലാശലാ വൈസ് ചൻസിലറായി സിസ തോമസിനെ നിയമിച്ചത് താത്കാലികമെന്ന് ഹൈക്കോടതി. വിസിയെ നിയമിക്കേണ്ടത് സർക്കാരാണെന്നും നിയമനവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിൽ ചാൻസിലർ നടത്തിയ നിയമനമാണിത്. ചട്ടപ്രകാരമുള്ള നിയമനമല്ല. അതിനാൽ തന്നെ സർക്കാരിന് നിയമനവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. സിസ തോമസിൻറെ നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ച് നടപടി.

തൃശൂരിൽ കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്

തൃശൂർ: മെഡിക്കൽ കോളെജിനു സമീപം കാർ പാഞ്ഞുകയറി നന്തിക്കര സ്വദേശി രാജുവിന്(34) പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ ഇടിച്ചു കയറി. ഏകദേശം 14 ഓളം ബൈക്കുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.

ആർ.ഡി.ഒയുടെ ഉത്തവുണ്ടായിട്ടും അമ്മയെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറാവാതെ മകൻ; ക്യാൻസ‍ർ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി

കൊച്ചി: അമ്മയെ തന്റെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറാവാതെ മകൻ. ഇതോടെ ക്യാൻസ‍ർ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി. മൂവാറ്റുപുഴ ആർ.ഡി.ഒയുടെ ഉത്തവുണ്ടായിട്ടും കാലാമ്പൂർ സ്വദേശി പുത്തൻ കണ്ടത്തിൽ കമല ചെല്ലപ്പനാണ് മകൻ അറസുകുമാറിനെതിരെ പോത്താനിക്കാട് പോലീസിനെ സമീപിച്ചത്. എന്നാൽ അമ്മ വീട്ടിൽ കയറുന്നത് തടഞ്ഞിട്ടില്ലെന്നാണ് അറസുകുമാറിന്റെ വിശദീകരണം. മകൻ രണ്ട് പ്രാവശ്യം തല്ലിയെന്നും കമല സൂചിപ്പിച്ചു. കട്ടിലിൽ കിടന്ന തന്നെ കാലിൽ കൂട്ടിപ്പിടിച്ച് വലിച്ചുവെന്നും കൈകൾ കൂട്ടിപ്പിടിച്ചുവെന്നും ആരോപണമുണ്ട്. ഒരു പ്രാവശ്യം മകൻ നാല് കസേരയെടുത്ത് …

ആർ.ഡി.ഒയുടെ ഉത്തവുണ്ടായിട്ടും അമ്മയെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറാവാതെ മകൻ; ക്യാൻസ‍ർ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി Read More »

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് ഉപയോഗിക്കുന്നതിനിടയിൽ

ഹരിപ്പാട്: ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കരുവാറ്റ ദാമോദരൻ നായരുടെ മൊബൈൽ ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കെ കൈയിൽ ഇരുന്ന് പൊട്ടിത്തെറിച്ചത്. ഒരു വർഷത്തെ പഴക്കം മാത്രമുള്ള മൊബൈൽ പൂർ‌ണമായും കത്തി നശിച്ചു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഇയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.

തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

കൽപ്പറ്റ: തമിഴ്നാട്ടിൽ നിന്ന് ദീപാവലിക്ക് നാട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട്ടിൽ അശ്വന്ത്(19) ആണ് അറസ്റ്റിലായത്. കരിമ്പുമ്മൽ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നിനെത്തിയതായിരുന്നു പെൺകുട്ടി. പീഡിപ്പിച്ച വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാനന്തവാടി പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അടിച്ച അധ്യാപികയുടെ പേരിൽ പൊലീസ് കേസെടുത്തു

മൂന്നാർ: ഇടുക്കി വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അധ്യാപിക അടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെയാണ് കേസ്. ക്ലാസ് ഡസ്ക്കിലിരുന്ന് താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയുടെ കരണത്ത് അടിച്ച് കുട്ടിയുടെ ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്രേറ്റിൻറെ നിർദേശ പ്രകാരമാണ് കേസെടുത്തത്. ജുവനൈസ് ജസ്റ്റിസ് ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും സിഐ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച …

വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അടിച്ച അധ്യാപികയുടെ പേരിൽ പൊലീസ് കേസെടുത്തു Read More »

ആശാവർക്കേഴ്സിന്റെ മാനസിക ഉന്നമനത്തിനായി ആശ കിരൺ പരിശീലനപരിപാടി സംഘടിപ്പിച്ചു

കുട്ടിക്കാനം: ആശുപത്രിയുടെ ആത്മാക്കളായ ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പുറം ലോകത്തിനറിയില്ല. ജോലിഭാരവും സാമ്പത്തിക പ്രശ്നങ്ങളും അവരെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളിലേയ്ക്ക് നയിക്കുന്നു. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ ആശാവർക്കേഴ്സിനെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുട്ടം സി.എച്ച്.സിയിലെ ആശ വർക്കേഴ്സിനു വേണ്ടിസാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക്‌ വിദ്യാർഥികൾ ആശ കിരൺ പരിശീലനപരിപാടി സംഘടിപ്പിച്ചത്. മരിയൻ കോളേജിലെ അനഘ റെജി,ലക്ഷ്മി ഷൈബു, ക്രിസ്റ്റോ സ്റ്റീഫൻ, മെറിൻ ജിമ്മി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഉൾകണ്ണ് തുറപ്പിക്കുന്ന സന്ദേശം …

ആശാവർക്കേഴ്സിന്റെ മാനസിക ഉന്നമനത്തിനായി ആശ കിരൺ പരിശീലനപരിപാടി സംഘടിപ്പിച്ചു Read More »

ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സി.പി.എം ഭീകര സംഘടനയായി അധഃപതിച്ചുവെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റേയും ആകാശ് തില്ലങ്കേരിയുടേയും വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സി.പി.എം, ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഭീകര സംഘടനയായി അധഃപതിച്ചു. ഗുണ്ടാ മാഫിയകളുമായും ക്രിമിനൽ സംഘങ്ങളുമായും സി പി എമ്മിനുള്ള ബന്ധം ഭരണത്തണലിൽ തഴച്ചുവളരുകയാണ്. കേരളീയ പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണത്. …

ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സി.പി.എം ഭീകര സംഘടനയായി അധഃപതിച്ചുവെന്ന് വി.ഡി.സതീശൻ Read More »

ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം ആരോപിച്ചു

കൽപ്പറ്റ: ആദിവാസിയായ കുളിയനെന്ന യുവാവ് വയനാട് പയ്യമ്പള്ളി ചെറൂരിലെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്നിരിക്കെ ഉടമയെ സഹായിക്കുന്ന നിലപാടുകളും എഫ്.ഐ.ആറുമാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്. കുളിയൻ മരിച്ചത് കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റായിരുന്നു. സ്ഥലം ഉടമ അനുമതിയില്ലാതെ കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നുവെന്നാണ് സംശയം. അതേസമയം, പയ്യമ്പള്ളി …

ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം ആരോപിച്ചു Read More »