Timely news thodupuzha

logo

Kerala news

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റി വച്ചു

തിരുവനന്തപുരം: ബുധനാഴ്ച നടക്കാനിരുന്ന 2022 കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റി വച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം നടക്കുന്നതിന്‍റെ പശ്ചാലത്തിലാണ് പുരസ്ക്കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് മുന്നുമണിക്ക് സെക്രട്ടേറിയേറ്റിലെ പി.ആർ.ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സംസ്ക്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കും.

വിട പറയൽ അതീവ ദുഃഖകരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പിൽ നിന്നും – കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് …

വിട പറയൽ അതീവ ദുഃഖകരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ Read More »

ഉമ്മൻ ചാണ്ടിക്ക് വിട

ബാംഗ്ലൂർ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 79 വയസായിരുന്നു. ഭാര്യ കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ, മറിയം ഉമ്മൻ.പുതുപ്പള്ളി വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943ലാണ് ജനനം. പഠനകാലത്ത് അഖില കേരള ബാലജനസഖ്യത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് കെ എസ്‌ യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു. 1970 ൽ …

ഉമ്മൻ ചാണ്ടിക്ക് വിട Read More »

19 മുതൽ 21 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരത്തും കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത കണക്കിലെടുത്ത് ജൂലൈ 19 മുതൽ 21 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം: ഇന്ന് മധ്യ പടിഞ്ഞാറൻ- അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ, മധ്യ കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, മധ്യ പടിഞ്ഞാറൻ – അതിനോട് ചേർന്ന …

19 മുതൽ 21 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് Read More »

പാലാ പൊൻകുന്നം റോഡിൽ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കോട്ടയം: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. എലിക്കുളം മഞ്ചക്കുഴി തോട്ടമാവിൽ ബിനു ആണ് അപകടത്തിൽ മരിച്ചത്. ബിനുവിൻറെ വീടിന് സമീപം പാലാ- പൊൻകുന്നം റോഡിൽ ഇന്ന് രാവിലെ അഞ്ചാം മൈലിലായിരുന്നു അപകടം. സ്കൂട്ടർ യാത്രികനെ ഇടിച്ച ട്രാവലർ സ്കൂട്ടറുമായി 10 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നിന്നത്. ട്രാവലറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്രസംഘം

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്രസംഘം. കേന്ദ്ര ഫിഷറീസ് വകുപ്പയച്ച വിദഗ്ധ സംഘമാണ് വിദേശ കാര്യമന്ത്രി വി. മുരളീധരനും മുതലപ്പൊഴിയിലെത്തിയത്. അടുത്തിടെ നാലു മത്സ്യബന്ധന തൊഴിലാളികൾ മുതലപ്പൊഴിയിൽ‌ അപകടത്തിൽ പെട്ട് മരിച്ചതിനു പിന്നാലെയാണ് കേന്ദ്രസംഘത്തിൻറെ സന്ദർശനം. മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന പുലിമുട്ടാണ് അപകടങ്ങൾക്കു കാരണമെന്ന് ആരോപണമുയർന്നിരുന്നു. തീരത്ത് താമസിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കേട്ടതിനു ശേഷം പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനാണ് സംഘം ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ നിർദേശങ്ങളും കേൾക്കും. മുതലപ്പൊഴിയിൽ നിരന്തരമായി …

മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്രസംഘം Read More »

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണം; ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നയപരമായ തീരുമാനമാണിതെന്നും സുപ്രീംകോടതി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്തു, സഹോദരന് 34,000 രൂപ പിഴ ശിക്ഷ

കൊച്ചി: പ്രായപൂർത്തിയാകാത്ത സഹോദരന് ബൈക്ക് ഓടിക്കാൻ നൽകിയ യുവാവിന് 34,000 രൂപ പിഴ വിധിച്ച് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്. കോടതി പിരിയും വരെ യുവാവ് തടവുശിക്ഷ അനുവദിക്കണമെന്നും കോടതി വിധിച്ചു. സഹോദരൻ ബൈക്ക് ഓടിച്ചത് തൻറെ അനുമതിയോടെയാണെന്ന് യുവാവ് കോടതിയിൽ സമ്മതിച്ചതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. ഇൻ‌ഡിക്കേറ്ററുകളും റിവ്യു മിററും ഇല്ലാത്ത ബൈക്കിൽ നമ്പർ പ്ലേറ്റ് മറച്ചു വച്ചു കൊണ്ടാണ് യാത്ര നടത്തിയത്. യുവാവിൻറെ ലൈസൻസ് മൂന്നു മാസത്തേക്കും ബൈക്കിൻറെ രജിസ്ട്രേഷൻ 12 മാസത്തേക്കും …

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്തു, സഹോദരന് 34,000 രൂപ പിഴ ശിക്ഷ Read More »

ചേർത്തല റെയിൽ വേ സ്റ്റേഷനു സമീപം സ്ക്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; നിയമ വിദ്യാർഥി മരിച്ചു

ചേർത്തല: ദേശീയ പാതയിൽ ചേർത്തല റെയിൽ വേ സ്റ്റേഷനു സമീപം സ്ക്കൂട്ടറും കാറും കൂട്ടിയിടിച്ച് നിയമ വിദ്യാർഥി മരിച്ചു. ചേർത്തല കുറുപ്പം കുളശങ്ങര ശ്രീനിലയത്തിൽ മോഹന ദാസൻ നായരുടേയും ബിന്ദുവിൻറേയും മകൻ ശ്രീ ഭാസ്‌കർ(20) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം. ശ്രീഭാസ്കർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.

ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ച് സുപ്രീംകോടതി, കേരളത്തിലേക്ക് മടങ്ങാം, 15 ദിവസത്തിലൊരിക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാവണം

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ച് സുപ്രീംകോടതി. അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി നൽകി. ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന മഅദനിയുടെ ഹർജിയിലാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്നും റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണമെന്നും ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി വ്യക്തമാക്കി. മഅദനിക്കെതിരായ കേസിൽ വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ഉത്തരവ്. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് …

ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ച് സുപ്രീംകോടതി, കേരളത്തിലേക്ക് മടങ്ങാം, 15 ദിവസത്തിലൊരിക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാവണം Read More »

കെ.എസ്‌.യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച വിഷയം; എം.എൽ.എമാർക്കെതിരെ പൊലീസ് കേസ്

കൊച്ചി: പൊലീസ് കസ്റ്റഡിയിലായിരുന്ന കെ.എസ്‌.യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എം.എൽ.എമാർക്കെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ, അങ്കമാലി എം.എൽ.എ റോജി.എം.ജോൺ എന്നിവർക്കെതിരെയാണ് കേസ്. കാലടി ശ്രീ ശങ്കര കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് കെ.എസ്‌.യു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തത്. രാജീവ്, ഡി ജോൺ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ എം.എൽ.എമാരുടെ സംഘമെത്തി ബലം പ്രയോഗിച്ച് ലോക്കപ്പിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ഇവർക്കെതിരെ കൃത്യ നിർവഹണത്തിൽ തടസ്സം സൃഷ്ടിക്കുക(ഐ.പി.സി 353) ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക(ഐ.പി.സി 506) …

കെ.എസ്‌.യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച വിഷയം; എം.എൽ.എമാർക്കെതിരെ പൊലീസ് കേസ് Read More »

കെ.എം.ബഷീറിന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ട രാമൻ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി വിധിക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ട രാമൻ സുപ്രീം കോടതിയിൽ. കേസിൽ നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവുകൾ കേസിലില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. നരഹത്യക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ നരഹത്യക്കുറ്റം കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിൻറെ അംശമില്ലെന്നും …

കെ.എം.ബഷീറിന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ട രാമൻ സുപ്രീം കോടതിയെ സമീപിച്ചു Read More »

മാലിന്യം ഓടയിൽ തള്ളരുതെന്ന് പറഞ്ഞ കോർപ്പറേഷൻ ജീവനക്കാരന് മർദനം

കൊച്ചി: മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്‌ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മർദനമേറ്റത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ഓട്ടോറിക്ഷയിൽ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുൺ തടയുകയായിരുന്നു. ഇവർ വന്ന ഓട്ടോയുടെ ചിത്രം ഫോണിൽ പകർത്താനും ശ്രമിച്ചു, ഇതോടെ ഇരുവരും ചേർന്ന് അരുണിനെ മർദിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് …

മാലിന്യം ഓടയിൽ തള്ളരുതെന്ന് പറഞ്ഞ കോർപ്പറേഷൻ ജീവനക്കാരന് മർദനം Read More »

കർക്കിടക മാസാരംഭം, ബലി അർപ്പിച്ച് പതിനായിരങ്ങൾ

തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്, കർക്കിടക വാവുബലി, പിതൃപുണ്യം തേടി ആയിരങ്ങൾ. ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. ആലുവ ശിവ ക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്. ഓഗസ്റ്റ് 15, 16 തീയതികളിൽ കർക്കിടക അമാവാസി വരുന്നുണ്ടെങ്കിലും …

കർക്കിടക മാസാരംഭം, ബലി അർപ്പിച്ച് പതിനായിരങ്ങൾ Read More »

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് ഇ.പി. ജയരാജൻ

തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച സെമിനാറിൽ നിന്നും വിട്ട് നിന്ന് വിവാദങ്ങൾക്കിടെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ശനിയാഴ്ച്ച വൈകിട്ടായിരുന്നു ഇപി- മുഖ്യമന്ത്രി കൂടിക്കാഴ്ച്ച. പാർട്ടിയിൽ കൂടുതൽ സജീവമാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഇപി തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. പാർട്ടിയിൽ ജൂനിയറായ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെയാണ് പാർട്ടി പരിപാടികളിൽ നിന്നും ഇപി വിട്ടു നിൽക്കാൻ തുടങ്ങിയത്. ഇപി മനഃപൂർവം അനാവശ്യ വിവാദങ്ങളിലേക്ക് …

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് ഇ.പി. ജയരാജൻ Read More »

കൊലപാതകശ്രമം : പോത്ത് മത്തായി അറസ്റ്റിൽ

മുണ്ടക്കയം: ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് മതിലകത്ത് വീട്ടിൽ പോത്ത് മത്തായി എന്ന് വിളിക്കുന്ന മത്തായി തോമസ് (48) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ഇന്നലെ മുണ്ടക്കയം പൈങ്ങനാ ഭാഗത്ത് പ്രവർത്തിക്കുന്ന ഓട്ടോ പാർട്സ് കടയിൽ എത്തി ഉടമയെ ചീത്ത വിളിക്കുകയും, കയ്യിലിരുന്ന തുണി സഞ്ചിയിൽ ഭാരമുള്ള താഴ്‌ ഉപയോഗിച്ച് കടയുടമയുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു . ഇയാൾക്ക് …

കൊലപാതകശ്രമം : പോത്ത് മത്തായി അറസ്റ്റിൽ Read More »

ലഹരി കാപ്പ ;തൊടുപുഴയിൽ രണ്ടുപേർ അറസ്റ്റിൽ ..

തൊടുപുഴ: തുടർച്ചയായി ലഹരി ഇടപാട് നടത്തുന്ന സംഘത്തിൽപ്പെട്ട രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇടുക്കി ജില്ലയിലാദ്യമായാണ് നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വിതരണ സംഘത്തിൽപ്പെട്ടവരെ കാപ്പ നിയമപ്രകാരം ജയിലിൽ അടയ്ക്കുന്നതെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ തെക്കുംഭാഗം കാരിക്കോട് പാറയാനിയ്ക്കൽ അനൂപ് കേശവൻ (39), കുമാരമംഗലം പള്ളിക്കുറ്റി പഴേരിയിൽ സനൂപ് സൊബാസ്റ്റിയൻ (39) എന്നിവർക്കെതിരെയാണ് പിറ്റ് എൻ.ടി.പി.എസ്. പ്രകാരം കേസെടുത്ത് കാപ്പ ചുമത്തിയത്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വലിയ തോതിൽ മയക്കുമരുന്ന് കടത്തുകയും വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിപണനം നടത്തുകയും ചെയ്തതിന് …

ലഹരി കാപ്പ ;തൊടുപുഴയിൽ രണ്ടുപേർ അറസ്റ്റിൽ .. Read More »

കോതമംഗലം രൂപത അധ്യാപക സെമിനാറും അവാർഡ് വിതരണവും നടന്നു

മുവാറ്റുപുഴ: കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ വിദ്യാലയങ്ങളിലെ അധ്യാപകർക്കായുള്ള വാർഷിക സെമിനാറും മികച്ച അധ്യാപകർക്കും വിദ്യാലയങ്ങൾക്കുമുള്ള പുരസ്‌കാര വിതരണവും നടന്നു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടതിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ അധ്യക്ഷനായ ചടങ്ങിന് രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. മാത്യു എം. മുണ്ടയ്ക്കൽ സ്വാഗതവും വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ അധ്യാപകൻ ഫാ. വർക്കി മണ്ഡപത്തിൽ നന്ദിയും പറഞ്ഞു. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ റ്റി. …

കോതമംഗലം രൂപത അധ്യാപക സെമിനാറും അവാർഡ് വിതരണവും നടന്നു Read More »

ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക്‌ മറ്റ്‌ ചില അജണ്ടകളുണ്ട്‌; സീതാറാം യെച്ചൂരി

കോഴിക്കോട്‌: ഏക സിവിൽകോഡിനെതിരെ യോജിച്ചുള്ള പോരാട്ടമാണ്‌ ആവശ്യമെന്ന്‌ സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്‌ ബിജെപി സർക്കാർ ഇതുമായി മുന്നോട്ട്‌ പോകുന്നത്‌. രാജ്യത്തിന്റെ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടണം. ഏക സിവിൽകോഡിനെ എതിർക്കുക തന്നെയാണ്‌ സി.പി.ഐ(എം) നയം. ഇത്‌ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക്‌ മറ്റ്‌ ചില അജണ്ടകളുണ്ട്‌. ഇത്‌ കൃത്യമായ രാഷ്‌ട്രീയ പദ്ധതിയാണ്‌. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനാണ്‌ ഈ ഒത്തുചേരൽ. ഏക സിവിൽകോഡിനെതിരായ സി.പി.ഐ(എം) ദേശീയ സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു യെച്ചൂരി. അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക സിവിൽകോഡ്‌. …

ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക്‌ മറ്റ്‌ ചില അജണ്ടകളുണ്ട്‌; സീതാറാം യെച്ചൂരി Read More »

അരികൊമ്പന്‍ ഫാന്‍സ് കെഎസ്ആര്‍ടിസിയിലും

നെടുങ്കണ്ടം : അരികൊമ്പനെ തമിഴ്‌നാട്ടിലെ മുണ്ടംന്തുറൈയിലെ ഉള്‍വനത്തില്‍ കൊണ്ടുപോയി വിട്ടെങ്കിലും കൊമ്പനോടുള്ള സ്‌നേഹം മായാതെ കെഎസ്ആര്‍ടിസി. അരികൊമ്പന്റെ ചിത്രത്തോടുകൂടി അരികൊമ്പന്‍ എന്നെഴുതിയ സ്റ്റിക്കറുകള്‍ പതിച്ചാണ് കെഎസ്ആര്‍ടിസിയുടെ വിവിധ ബസുകള്‍ ഇടുക്കിയിലേക്ക് സര്‍വ്വീസ് നടത്തി വരുന്നത്. പിറവം, ചങ്ങനാശ്ശേരി ഡിപ്പോകളില്‍ നിന്നും കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തും, പിന്നിലുമാണ് അരികൊമ്പന്‍ സ്റ്റിക്കറുകള്‍ ഇടംപിടിച്ചിരിക്കുന്നത്. ചിന്നകനാലിന്റെ പേടി സ്വപ്‌നമായ അരികൊമ്പനെ പിടികൂടി മേഘമലയില്‍ തുറന്ന് വിടുകയും അവിടുന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണില്‍ ഇറങ്ങിയ അരികൊമ്പനെ …

അരികൊമ്പന്‍ ഫാന്‍സ് കെഎസ്ആര്‍ടിസിയിലും Read More »

ലാവലിൻ കേസ്; സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന് കൈമാറി, 18ന് പരിഗണിക്കും

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന് കൈമാറി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റി വച്ച കേസ് 18ന് പരിഗണിക്കാനാണ് കോടതി തീരുമാനം. മലയാളി ജസ്റ്റിസ് സി.ടി. രവികുമാർ പിൻമാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിന് കൈമാറിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി. രവി കുമാറിൻറെ പിൻമാറ്റം. കേസിൽ നിന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹർജിക്കും, …

ലാവലിൻ കേസ്; സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന് കൈമാറി, 18ന് പരിഗണിക്കും Read More »

സി​എം​ഡി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജു പ്ര​ഭാ​ക​ർ; രാ​ജി സ​ന്ന​ദ്ധ​ത സ​ർക്കാ​രി​നെ അ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ആർ.ടി.സി സി​.എം.​ഡി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജു പ്ര​ഭാ​ക​ർ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ക​ണ്ടു. രാ​ജി സ​ന്ന​ദ്ധ​ത സ​ർക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ബി​ജു പ്ര​ഭാ​ക​ർ വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത വ​കു​പ്പി​ൻറെ ചു​മ​ത​ല​യു​ള്ള​തി​നാ​ൽ സി​എം​ഡി സ്ഥാ​ന​ത്തേ​ക്കു മാ​ത്ര​മാ​യി ഒ​രാ​ളെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണു ബി​ജു പ്ര​ഭാ​ക​റി​ൻറെ ആ​വ​ശ്യം. അ​തേ​സ​മ​യം, രാ​ജി സം​ബ​ന്ധി​ച്ച വി​വ​രം സ​ർക്കാ​രി​ൻറെ ശ്ര​ദ്ധ​യി​ൽപ്പെ​ട്ടി​ട്ടി​ല്ലെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ൻറ​ണി രാ​ജു വ്യ​ക്ത​മാ​ക്കി. 20നു ​മു​മ്പു ജീ​വ​ന​ക്കാ​ർക്കു ശ​മ്പ​ളം ന​ൽകി​യി​ല്ലെ​ങ്കി​ൽ സി​എം​ഡി നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ർദേ​ശി​ച്ചി​രു​ന്നു. ധ​ന​വ​കു​പ്പു പ​ണം കൃ​ത്യ​മാ​യി അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ഈ …

സി​എം​ഡി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജു പ്ര​ഭാ​ക​ർ; രാ​ജി സ​ന്ന​ദ്ധ​ത സ​ർക്കാ​രി​നെ അ​റി​യി​ച്ചു Read More »

ആരോഗ്യനില തൃപ്തകരം, സാറ്റലൈറ്റ് നിരീക്ഷണ സംവിധാനം വഴി അരിക്കൊമ്പൻ നിൽക്കുന്ന സ്ഥലം വ്യക്തമാണെന്ന് തമിഴ്നാട് വനംവകുപ്പ്

തിരുവനന്തപുരം: അരിക്കൊമ്പൻറെ ആരോഗ്യനില തൃപ്തകരമാണെന്നും അത് മറ്റ് ആനക്കൂട്ടങ്ങൾക്കൊപ്പം ചേർന്നിട്ടുണ്ടെന്നും തമിഴ്നാട് അറിയിച്ചതായി വനംവകുപ്പ് ഉന്നതതലയോഗത്തിൽ വിശദീകരണം. ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം സംബന്ധിച്ച് പെരിയാറിലുള്ള സാറ്റലൈറ്റ് നിരീക്ഷണ സംവിധാനം വഴി കൃത്യമായി മനസ്സിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു അടിയന്തര ഉന്നതതല യോഗം.തൃശൂർ ചേലക്കരയിൽ കാട്ടാന കൊല്ലപ്പെട്ടതും ആനക്കൊമ്പിൻറെ ഭാഗം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്തിട്ടുള്ള കേസിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. …

ആരോഗ്യനില തൃപ്തകരം, സാറ്റലൈറ്റ് നിരീക്ഷണ സംവിധാനം വഴി അരിക്കൊമ്പൻ നിൽക്കുന്ന സ്ഥലം വ്യക്തമാണെന്ന് തമിഴ്നാട് വനംവകുപ്പ് Read More »

ജെ.എഫ്.ബി.ആർ.കെയുടെ ആഭിമുഖ്യത്തിൽ 19ന് അവകാശദിനാചരണവും ധർണയും നടത്തും

തിരുവനന്തപുരം: ജോയിന്റ് ഫോറം ഓഫ് ബേങ്ക് റിട്ടയറീസ് കേരളയുടെ(ജെ.എഫ്.ബി.ആർ.കെ) ആഭിമുഖ്യത്തിൽ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും 19ന് അവകാശദിനം ആചരിക്കും. വിവിധ ബേങ്കുകളിൽ നിന്നും വിരമിച്ചവരുടെ ജീവനക്കാരുടെയും ഓഫീസർമാരുടെയും നാല് പ്രമുഖ സംഘടനകളായ ഓൾ ഇന്ത്യ ബേങ്ക് പെൻഷനേഴ്‌സ് & റിട്ടയറീസ് കോൺഫെഡറേഷൻ (AIBPARC), സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ കേരള (SBIPAK), ഓൾ കേരള ബേങ്ക് റിട്ടയറീസ് ഫോറം (AKBRF), റിട്ടയേർഡ് ബേങ്ക് ഓഫീസർസ് നാഷണൽ കോൺഫെഡറേഷൻ (RBONC) തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് …

ജെ.എഫ്.ബി.ആർ.കെയുടെ ആഭിമുഖ്യത്തിൽ 19ന് അവകാശദിനാചരണവും ധർണയും നടത്തും Read More »

നമ്പർപ്ലേറ്റില്ലാത്ത പ്രായപൂർത്തിയാകാത്ത വിദ്യാർഥി സൂപ്പർ ബൈക്ക് ഓടിച്ചു; വാഹന ഉടമയ്ക്ക് 34,000 രൂപ പിഴ

കൊച്ചി: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥി നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹനത്തിന്റെ ആർ സി ബുക്ക് ഒരു വർഷത്തേക്കു റദ്ദാക്കി. വാഹന ഉടമയായ ആലുവ സ്വദേശി റോഷനാണ് പിഴ ലഭിച്ചത്. റോഷന്റെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാഹന ഉടമയ്ക്ക് ശിക്ഷ വിധിച്ചത്. 30,000 രൂപയാണ് പിഴ വിധിച്ചത്. നമ്പർപ്ലേറ്റ് ഇല്ലാത്തതിനാൽ 2000 രൂപയും കണ്ണാടി, ഇൻഡിക്കേറ്റർ എന്നിവ …

നമ്പർപ്ലേറ്റില്ലാത്ത പ്രായപൂർത്തിയാകാത്ത വിദ്യാർഥി സൂപ്പർ ബൈക്ക് ഓടിച്ചു; വാഹന ഉടമയ്ക്ക് 34,000 രൂപ പിഴ Read More »

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തവർ പിടിയിൽ

കൊച്ചി: സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ വ്യാജരേഖകൾ കാണിച്ച് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന്‌ വൻതുക തട്ടിയവർ പിടിയിൽ. എറണാകുളം എളംകുളം ഈസ്റ്റ് എൻക്ലേവ് ഫ്ലാറ്റിൽ സതീഷ് ചന്ദ്രൻ (66), ഇടനിലക്കാരായ കോഴിക്കോട് നാദാപുരം സ്വദേശി കുനിൽ മൈമൂദ്‌ (സലിം–-50), തേവര പെരുമാനൂർ ആലപ്പാട്ട് ക്രോസ്സ് റോഡ് പാലക്കൽ വീട് എം കെ ബിജു (48) എന്നിവരാണ് എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശിയായ അബ്ദുൾ ബാസിതിന് കെഎംആർഎല്ലിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി നൽകാമെന്ന് പറഞ്ഞ് …

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തവർ പിടിയിൽ Read More »

ഓണക്കാലത്ത്‌ അഞ്ചുകിലോ അധികം അരി വേണമെന്ന്‌ കേരളം

ന്യൂഡൽഹി: ഓണക്കാലത്ത്‌ സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും അഞ്ചുകിലോ അധികം അരി വേണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ കേരളം. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ്‌ ഗോയലുമായി നടത്തിയ ചർച്ചയിൽ ഇതടക്കം നിരവധി വിഷയങ്ങൾ ഉന്നയിച്ചു. ആവശ്യമായ നടപടി കേന്ദ്രം ഉറപ്പുനൽകി. ടൈഡ് ഓവർ ഇനത്തിൽ ലഭിക്കേണ്ട ഗോതമ്പ് വിഹിതം അടുത്ത വർഷം മാർച്ച്‌ 31 വരെ തുടരാൻ ഉദ്യോഗസ്ഥർക്ക്‌ ഗോയൽ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.റേഷൻ കടകളുടെ വിസ്‌തൃതി കൂട്ടൽ, ഈ പോസും ത്രാസും …

ഓണക്കാലത്ത്‌ അഞ്ചുകിലോ അധികം അരി വേണമെന്ന്‌ കേരളം Read More »

അടിമാലിയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട് കൈകൂലി വാങ്ങി എസ്.ഐക്ക് സസ്പെൻഷൻ

അടിമാലി: മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട്, കേസ് ഒഴിവാക്കാൻ കൈകൂലി വാങ്ങിയ സംഭവത്തിൽ അടിമാലി ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐക്ക് സസ്പെൻഷൻ. എസ്.ഐ. മുജീബിനെയാണ് റേഞ്ച് ഐ.ജി. സസ്പെൻഡ് ചെയ്തത്. പോലീസ് വാഹനത്തിന്റെ ഡ്രൈവർ സിയാ അലിക്കെതിരേയും നടപടി ഉണ്ടാകും. ജൂലായ് ആറിനായിരുന്നു സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഈസ്റ്റേൺ സ്കൂൾപടിയിൽ വാഹനങ്ങൾ പോലീസ് പരിശോധിക്കുകയായിരുന്നു. ഈസമയം ഒരു കാർ എത്തി. അതിൽ ഒരുചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്നുപേർ ഉണ്ടായിരുന്നു. ആൽക്കോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. …

അടിമാലിയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട് കൈകൂലി വാങ്ങി എസ്.ഐക്ക് സസ്പെൻഷൻ Read More »

സി.പി.ഐ.എം ദേശീയ സെമിനാറിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ

തിരുവനന്തപുരം: സി.പി.എം ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപിജയരാജന്‍ പങ്കെടുക്കില്ല. ഇ.പി ഇപ്പോൾ തലസ്ഥാനത്താണുള്ളത്. ഇ.പി.തിരുവനന്തപുരത്ത് എത്തിയത് ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിനാണ്. പാർട്ടിയുമായുള്ള പൊരുത്തക്കേട് തുടരുന്നതിനിടെയാണ് ഈ പ്രശ്നം വന്നിരിക്കുന്നത്. ഇ.പി എം.വിഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നത്. പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇ.പി വിട്ടുനില്‍ക്കുന്നുണ്ട്. പാർട്ടിക്കുള്ളിലും ഇ.പിയുടെ പെരുമാറ്റത്തിനെതിരെ ശബ്ദങ്ങൾ ഉയർന്നിരുന്നു. ഘടകകക്ഷികളുമായുള്ള ഏകോപനം …

സി.പി.ഐ.എം ദേശീയ സെമിനാറിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ Read More »

ഏക സിവിൽ കോഡ്; സി.പി.ഐ.എം ദേശീയ സെമിനാർ ഇന്ന്

കോഴിക്കോട്‌: ഏക സിവിൽ കോഡിന്റെ മറവിൽ രാജ്യത്തെ മതപരമായി വേർതിരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ വർഗീയ അജൻഡക്കെതിരെ ശനിയാഴ്‌ച ദേശീയ സെമിനാർ. ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതാവകാശങ്ങൾ നിഷേധിക്കുന്ന മതകോഡ്‌ നടപ്പാക്കരുതെന്നാവശ്യപ്പെട്ടാണ്‌ സെമിനാർ. കോഴിക്കോട്‌ സ്വപ്‌നനഗരിയിലെ ട്രേഡ്‌സെന്ററിൽ വൈകിട്ട്‌ നാലിന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. ഫാസിസ്റ്റ്‌ നീക്കത്തിനെതിരെ പ്രതിരോധാഹ്വാനവുമായി വിവിധ രാഷ്‌ട്രീയ–സാംസ്‌കാരിക–സാമൂഹ്യ സംഘടനകൾ അണിനിരക്കും. ഫാസിസ്റ്റ്‌വിരുദ്ധ മുന്നേറ്റത്തിന്‌ അഭിവാദനമേകി പതിനായിരക്കണക്കിന്‌ ബഹുജനങ്ങളുമെത്തും.

പി ടി സെവന്റെ കാഴ്ച നഷ്ടമായതിൽ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം

പാലക്കാട്: ധോണിയിൽ നിന്ന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പി ടി സെവന്റെ കാഴ്ച നഷ്ടമായതിൽ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം. ചട്ടം പഠിപ്പിക്കുന്നതിനിടയിലുള്ള ക്രൂര മർദ്ദനത്തിനിടയിലായിരിക്കാം ആനയുടെ കാഴ്ച നഷ്ടപ്പെട്ടതെന്നാണ് ആനപ്രേമി സംഘത്തിന്റെ ആരോപണം. ആന പൂർണ്ണ ആരോഗ്യവാനാണെന്നും ശരീരത്തിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റിട്ടില്ലെന്നും ആനപ്രേമി സംഘത്തിന് വനം വകുപ്പിൽ നിന്ന് വിവരവകാശ രേഖ ലഭിച്ചിരുന്നു. ഹൈക്കോടതിയുടെ വിദഗ്ധസമിതി പരിശോധിച്ചപ്പോൾ ആനയുടെ കാഴ്ച പോയത് പെല്ലറ്റ് കൊണ്ടാണെന്ന് വനം വകുപ്പ് പറയുന്നത് തെറ്റാണെന്നും ആന പ്രേമിസംഘം …

പി ടി സെവന്റെ കാഴ്ച നഷ്ടമായതിൽ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം Read More »

എ ഐ ആർട്ടിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളുടെയും വിമോചന പോരാളികളുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങളൊരുക്കി ഷാരോൺ

കൊച്ചി: ലോക കമ്യൂണിസ്റ്റ് നേതാക്കളേയും വിമോചന പോരാളികളേയും എ ഐ ആർട്ടിലൂടെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ഷാരോൺ കതിരൂറെന്ന കലാകാരൻ. ചെ ഗുവെരയും, ലെനിനും മാർക്‌സുമെല്ലാം നാട്ടുവഴികളിലും തടാകതീരത്തുമെത്തി സാധാരണക്കാർക്കിയിൽ നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിനു മുൻപ് ഫുട്‌ബോൾ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും കുട്ടികാലം എഐ ആർട്ടിലൂടെ ക്രീയേറ്റ് ചെയ്ത് ഷാരോൺ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടർന്നാണിപ്പോൾ ലോകനേതാക്കളുടെ ജീവൻ തുടിക്കുന്ന ദൃശ്യങ്ങൾ സാധാരണക്കാർക്കിടയിലേക്കെത്തുന്നത്. എഐ ഉപയോഗിച്ചുള്ള വിവിധ തരം പരീക്ഷണങ്ങളാണിപ്പോൾ സോഷ്യൽ …

എ ഐ ആർട്ടിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളുടെയും വിമോചന പോരാളികളുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങളൊരുക്കി ഷാരോൺ Read More »

ഷാജൻ സ്‌കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് പി.വി അൻവർ എം.എൽ.എ പരാതി നൽകി

തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് പി വി അൻവർ എംഎൽഎ ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് പരാതി നൽകി. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം പ്രധാനമന്ത്രിക്കും ഇമെയിൽവഴി പരാതി അയച്ചു. പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്താൻ ഷാജൻ സ്‌കറിയ മഹാരാഷ്‌ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്ന് പി വി അൻവർ ആരോപിച്ചു. പരാതി അന്വേഷിക്കുമെന്ന് ഡിജിപി ഉറപ്പു നൽകിയതായി പി വി അൻവർ പറഞ്ഞു. …

ഷാജൻ സ്‌കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് പി.വി അൻവർ എം.എൽ.എ പരാതി നൽകി Read More »

ചന്ദ്രയാൻ 3 വിജയപഥത്തിൽ

തിരുവനന്തപുരം: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയപഥത്തിൽ. ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ 2.35നാണ് പടുകൂറ്റൻ റോക്കറ്റായ എൽ.വി.എം 3 എം 4 ചാന്ദ്രയാൻ 3മായി കുതിച്ചുയർന്നത്. രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് പേടകം പുറപ്പെട്ടത് ചാന്ദ്രരഹസ്യങ്ങളുടെ അന്വേഷണ ചരിത്രത്തിലേക്ക് ഇന്ത്യക്ക് ഒരു പുതിയ കുതിപ്പേകിക്കൊണ്ടാണ്. 22-ാം മിനിറ്റിൽ ആദ്യഭ്രമണപഥത്തിലെത്തി. പേടകം പ്രതീക്ഷിച്ച പോലെ സഞ്ചരിക്കുന്നുവെന്നും രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. വ്യാഴം പകൽ 1.05നായിരുന്നു 26 മണിക്കൂർ നീണ്ടു …

ചന്ദ്രയാൻ 3 വിജയപഥത്തിൽ Read More »

ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വേങ്ങര: പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു. പറപ്പൂർ കടവത്ത് പോക്കർ- സുലൈഖ ദമ്പതികളുടെ മകൻ ഫസലുറഹിമാൻ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ദേശീയപാത 66 ൽ പുത്തനത്താണിയ്ക്കു സമീപം അതിരുമടയിൽ വെച്ച് കോട്ടക്കൽ ഭാഗത്തു നിന്നും പുത്തനത്താണിയിലേക്ക് വരികയായിരുന്ന സ്കൂട്ടറും ടോറസ്സും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരങ്ങൾ: ഖൈറുന്നിസ, തബ് സീറ, ലംഹത്ത് നൂർ.

ഹെെസ്പീഡ് റെയിൽ; സർക്കാർ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ തയ്യാറെന്ന് ഇ ശ്രീധരൻ

കൊച്ചി: കേരളത്തിന് ഹെെസ്പീഡ് റെയിൽ സംവിധാനം ആവശ്യമാണെന്നും സർക്കാർ ആവശ്യപ്പെട്ടാൽ അത്തരമൊരു പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിക്ക് അതിവേഗ ട്രെയിൻ ആവശ്യമാണ്. അർധ- അതിവേഗ പാതകളാണ് കേരളത്തിന് യോജിച്ചത്. ഈ വിഷയം താനുമായി ചർച്ച നടത്തിയ സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസിനെ അറിയിച്ചിട്ടുണ്ട്. സർക്കാരുമായി ഇതേക്കുറിച്ച് സംസാരിക്കാം എന്ന് കെ വി തോമസ് പറഞ്ഞിട്ടുണ്ട്. എന്നാൽ സർക്കാരുമായി ഔദ്യോഗികമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ഇ ശ്രീധരൻ പറഞ്ഞു. …

ഹെെസ്പീഡ് റെയിൽ; സർക്കാർ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ തയ്യാറെന്ന് ഇ ശ്രീധരൻ Read More »

കൈവെട്ടിയ കേസ്; ആറ് പ്രതികളെയും ശിക്ഷിച്ചു, മൂന്ന്‌ പ്രതികൾക്ക്‌ ജീവപര്യന്തം തടവും പിഴയും ശിക്ഷ

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയിൽ ആദ്യ മൂന്ന്‌ പ്രതികൾക്ക്‌ ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജിൽ(36) മൂന്നാംപ്രതി ആലുവ സ്വദേശി എം കെ നാസർ (48) അഞ്ചാംപ്രതി കടുങ്ങല്ലൂർ സ്വദേശി നജീബ് (42) എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മറ്റ്‌ മൂന്ന്‌ പ്രതികളെ മൂന്ന്‌ വർഷം തടവിനും ശിക്ഷിച്ചു. എൻഐഎ …

കൈവെട്ടിയ കേസ്; ആറ് പ്രതികളെയും ശിക്ഷിച്ചു, മൂന്ന്‌ പ്രതികൾക്ക്‌ ജീവപര്യന്തം തടവും പിഴയും ശിക്ഷ Read More »

ഏക സിവിൽ കോഡ്; വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പാർലമെൻറിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെൻറിൻറെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേർത്തത്. രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല. രാജ്യത്തിൻറെ ഐക്യത്തിനും …

ഏക സിവിൽ കോഡ്; വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി Read More »

അന്തർസംസ്ഥാന എ.റ്റി.എം തട്ടിപ്പ് വീരൻ പിടിയിൽ

തൊടുപുഴ: എ.റ്റി.എം കൗണ്ടറുകളിൽ നിന്നും പൈസ തട്ടിയെടുക്കുന്നയാൾ പിടിയിൽ. എ.റ്റി.എം കൗണ്ടറുകളിൽ പേപ്പർ തിരുകി വെച്ച ശേഷം ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേന കൗണ്ടറിനുള്ളിൽ കയറി പിൻ നമ്പർ മനസിലാക്കി പൈസ തട്ടിയെടുത്തു കൊണ്ടിരുന്ന തമിഴ്നാട് ബോഡി സ്വദേശി തമ്പിരാജിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റു ചെയ്തത്. ഇടപാടുകാരന്റെ എ.റ്റി.എം കാർഡ് കൈക്കലാക്കി, കാർഡ് മാറി എ.റ്റി.എം മിഷനിൽ ഇട്ട ശേഷം പിൻ നമ്പർ അടിപ്പിച്ച് നമ്പർ മനസ്സിലാക്കി കാർഡുമായി കടന്നു കളയുകയും അതിനുശേഷം മറ്റുള്ള എ.റ്റി.എമ്മുകളിൽ നിന്നും പണം …

അന്തർസംസ്ഥാന എ.റ്റി.എം തട്ടിപ്പ് വീരൻ പിടിയിൽ Read More »

തിരുവനന്തപുരത്ത് നാലുവയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാലുവയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധയെന്ന് സ്ഥീരികരണം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികത്സയിലാണ്. സംഭവശേഷം പ്രദേശത്തൂടെ അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ ചത്തിരുന്നു. പരിശോധന ഒന്നും നടത്താതെ നായയെ കുഴിച്ചുമൂടിയത് പ്രതിഷേധത്തിനിടയാക്കി. ഇതിനിടയിൽ തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവ.വെറ്ററിനറി സർജൻ എസ് ജസ്നയുടെ മേൽനേട്ടത്തിൽ നായയെ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചു. സാംപിൾ പരിശോധിച്ച റിപ്പോർട്ടിൽ നായക്ക് പേവിഷബാധയുണ്ടായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.

കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് അപേക്ഷ നൽകി

തൃശൂർ: ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണിക്ക് പോകാൻ ലീവ് തരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ. ചാലക്കുടി ഡിപ്പോയിലെ ഗ്രേഡ്1 ഡ്രൈവർ എം.സി.അജുവാണ് വേറെ നിവൃത്തിയില്ലാതെ കെ.എസ്.ആർ.റ്റിസിക്ക് ലീവ് അപേക്ഷ നൽകിയിരിക്കുന്നത്. വ്യഴം, വെള്ളി, ശനി ദിവസങ്ങളിൽ തൂമ്പാപ്പണിക്ക് പോകാനായി അവധി തരണമെന്നാണ് അജു അവധി അപേക്ഷയിൽ കുറിച്ചിരിക്കുന്നത്. സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരുവാൻ വണ്ടിയിൽ പെട്രോളില്ല, പെട്രോൾ നിറയ്ക്കാൻ കൈയിൽ പണവുമില്ല. ആയതിനാൽ വട്ടച്ചെലവിനുള്ള പണത്തിനായി 13/7, 14/7, 15/7 തീയതികളിൽ തൂമ്പപ്പണിക്ക് പോകുകയാണ്. അതിനു വേണ്ടി ഈ …

കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് അപേക്ഷ നൽകി Read More »

മാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ തൃശൂരിൽ പിടിയിലായി

തൃശൂർ: പാർട്ടി ഡ്രഗായ മെത്താഫിറ്റാമിനെന്ന മാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ അറസ്‌‌റ്റിൽ. നെടുപുഴ പുല്ലാനി ആരോമൽ (22), കുന്നംകുളം പുതുശ്ശേരി പണ്ടാര പറമ്പിൽ ഷാനുവെന്ന ഷനജ് (28) എന്നിവരെയാണ്‌ നെടുപുഴ പൊലീസ്‌ അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്‌തു. ചിയ്യാരം ആൽത്തറക്കടുത്ത്‌ ബുധൻ പുലർച്ചെയാണ്‌ മെത്താഫിറ്റാമിനും കഞ്ചാവും വിൽപ്പനക്കിടെ ഇവർ പിടിയിലായത്‌. പ്രതികളിൽ നിന്നും 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് ഗ്രാമിന് 2500 രൂപ നിരക്കിലാണ് ഇവർ വിൽപ്പന …

മാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ തൃശൂരിൽ പിടിയിലായി Read More »

ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാ​ഗമായി 17ന് തിരുനെല്ലി ക്ഷേത്ര ദർശനത്തിന് യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി

പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാ​ഗമായി വയനാട് തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് പ്രത്യേക യാത്ര ഒരുക്കുന്നു. ജൂലൈ 16ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പാലക്കാട് നിന്ന് പുറപ്പെട്ട് സുൽത്താൻ ബത്തേരിയിൽ താമസിച്ച് 17ന് രാവിലെ തിരുനെല്ലിയിൽ ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്ത് വൈകുന്നേരം പാലക്കാട് തിരികെ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സൂപ്പർ ഡീലക്സ് ബസ് യാത്രയ്ക്ക് 1190 രൂപയാണ് ചാർജ്ജ്. താമസം, ഭക്ഷണം എന്നിവ യാത്രികർ വഹിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തും. ബുക്ക് ചെയ്യുന്ന ആദ്യത്തെ …

ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാ​ഗമായി 17ന് തിരുനെല്ലി ക്ഷേത്ര ദർശനത്തിന് യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി Read More »

മണാലിയിൽ കുടുങ്ങിയ മലയാളി ഹൗസ് സർജൻമാർ ഡൽഹിയിലേക്ക് പുറപ്പെട്ടെന്ന് ആരോ​ഗ്യമന്ത്രി

ന്യൂഡൽഹി: മണാലിയിൽ കുടുങ്ങിയ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നുള്ള ഹൗസ് സർജൻമാരുടെ സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ ഭരണകൂടവുമായും ഹിമാചൽ പ്രദേശ് ഡി.ജി.പിയുമായും നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇന്നലെ മലയാളി ടൂർ ഓപ്പറേറ്ററുടെ സഹായത്തോടെയാണ് ഇവർക്ക് പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനും തൃശൂർ മെഡിക്കൽ കോളേജ് സർജറി പ്രൊഫസർ ഡോ. രവീന്ദ്രനും ഡൽഹിയിൽ എത്തിയിട്ടുണ്ട്. തൃശൂർ മെഡിക്കൽ …

മണാലിയിൽ കുടുങ്ങിയ മലയാളി ഹൗസ് സർജൻമാർ ഡൽഹിയിലേക്ക് പുറപ്പെട്ടെന്ന് ആരോ​ഗ്യമന്ത്രി Read More »

ബി.ജെ.പിക്കെതിരെ 8 പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ജയിക്കാൻ വർഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തെ അപകടത്തിലാക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാൻ കൂടുതൽ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്‌. 17നും 18നും ബാംഗ്ലൂരിൽ ചേരുന്ന പ്രതിപക്ഷ സംയുക്ത കൂട്ടായ്‌മയുടെ രണ്ടാം യോഗത്തിൽ 24 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തേക്കും. പുതുതായി എട്ട്‌ പാർട്ടികൾ അണിനിരക്കും. ബീഹാറിലെ പട്‌നയിലാണ്‌ പ്രതിപക്ഷക്കൂട്ടായ്‌മ ആദ്യയോഗം ചേർന്നത്‌. എം.ഡി.എം.കെ, കെ.ഡി.എം.കെ, വി.സി.കെ, ആർ.എസ്‌.പി, ഫോർവേഡ്‌ബ്ലോക്ക്‌, മുസ്ലിംലീഗ്‌, കേരള കോൺഗ്രസ്‌(ജോസഫ്‌), കേരള കോൺഗ്രസ്‌(മാണി) തുടങ്ങിയ പാർട്ടികൾകൂടി പ്രതിപക്ഷക്കൂട്ടായ്‌മയിൽ അംഗങ്ങളാകും. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം.ഡി.എം.കെയും കെ.ഡി.എം.കെയും …

ബി.ജെ.പിക്കെതിരെ 8 പ്രതിപക്ഷ പാർട്ടികൾ Read More »

മാധ്യമ പ്രവർത്തകർക്ക് പല വിവരങ്ങളും കിട്ടും, അതു കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന പരിപാടി ശരിയല്ലെന്ന് കേരള ഹൈക്കോടത്

കൊച്ചി: പ്രതിയുടെ ദൃശ്യമെടുത്തുവെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസിനെതിരായി നൽകിയ കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകൻറെ ജോലിയാണ്. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തലാകും. തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കേസിൽ മാതൃഭൂമി ന്യൂസിൻറെ ക്യാമറ ആവശ്യപ്പെടുന്നത് എന്തിനാണെന്നും പ്രതി ചേർക്കാതെ മാധ്യമ പ്രവർത്തകരെ നിരന്തം നോട്ടീസ് നൽകി വിളിപ്പിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. മാധ്യമ പ്രവർത്തകർക്ക് …

മാധ്യമ പ്രവർത്തകർക്ക് പല വിവരങ്ങളും കിട്ടും, അതു കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന പരിപാടി ശരിയല്ലെന്ന് കേരള ഹൈക്കോടത് Read More »

ന്യായവില ഉറപ്പാക്കാത്ത റബര്‍ ബോര്‍ഡില്‍ കര്‍ഷകന് വിശ്വാസം നഷ്ടപ്പെട്ടു; അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: കര്‍ഷകന് ന്യായവില ഉറപ്പാക്കാത്ത റബര്‍ബോര്‍ഡിലും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലും കര്‍ഷകന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. 1947ലെ റബര്‍ ആക്ട് റദ്ദ് ചെയ്ത് പുതിയ ആക്ട് നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരടുബില്ലില്‍ കര്‍ഷകര്‍ നിര്‍ദ്ദേശങ്ങള്‍ സമയപരിധിയ്ക്കുള്ളില്‍ സമര്‍പ്പിച്ചിരുന്നു. ബില്ല് നിയമമായി മാറുന്നതിന്റെ ഭാഗമായിട്ടാണ് ജൂലൈ 14ന് വാണിജ്യ അഡീഷണല്‍ സെക്രട്ടറി കോട്ടയതത് ചര്‍ച്ചയ്‌ക്കെത്തുന്നത്. ബോര്‍ഡിന്റെ ഭരണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിപണിയില്‍ …

ന്യായവില ഉറപ്പാക്കാത്ത റബര്‍ ബോര്‍ഡില്‍ കര്‍ഷകന് വിശ്വാസം നഷ്ടപ്പെട്ടു; അഡ്വ.വി.സി.സെബാസ്റ്റ്യന്‍ Read More »

കൈവെട്ട് കേസ്; രണ്ടാം ഘട്ട ശിക്ഷ വിധി ഇന്ന്

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയിൽ ശിക്ഷ വ്യാഴം പകൽ മൂന്നിന് എൻഐഎ കോടതി ജഡ്‌ജി അനിൽ കെ ഭാസ്‌കർ വിധിക്കും. കേസിൽ ആറ്‌ പ്രതികൾ കുറ്റക്കാരെന്ന്‌ എൻഐഎ കോടതി കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി മൂവാറ്റുപുഴ രണ്ടാർക്കര തോട്ടത്തിക്കുടി വീട്ടിൽ സജിൽ (36), മൂന്നാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര മരക്കാട്ടു വീട്ടിൽ എം കെ നാസർ (48), അഞ്ചാംപ്രതി ആലുവ കടുങ്ങല്ലൂർ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ എ …

കൈവെട്ട് കേസ്; രണ്ടാം ഘട്ട ശിക്ഷ വിധി ഇന്ന് Read More »

മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം; 5 പേർക്ക് പരിക്കേറ്റു, കേസെടുക്കാതെ പൊലീസ്

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്. പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പൊലീസിൽ പരാതി നൽകും. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലാണെന്ന് സി.സി.റ്റി.വി ദൃശ്യങ്ങളിലും വ്യക്തമാണ്. കോട്ടയം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇന്നലെ ആംബുലൻസിൽ ഇടിച്ച് ക‍യറുകയായിരുന്നു. അപടത്തിൽ ആംബുലൻസ് ഡ്രൈവർ നെടുമന സ്വദേശി നിതിൻ, ഓടനാവട്ടം സ്വദേശി അശ്വ …

മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം; 5 പേർക്ക് പരിക്കേറ്റു, കേസെടുക്കാതെ പൊലീസ് Read More »

ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മുന്നറിയിപ്പ്. മൺസൂൺ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിൻറെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുകയാണ്. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, …

ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് Read More »