Timely news thodupuzha

logo

idukki

യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടന്നു

കാന്തലൂർ: യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടത്തി. രാവിലെ മുതൽ മണ്ഡലം കൺവെൻഷനും തുടർന്ന് പ്രകടനവും പൊതുസമ്മേളനം. പൊതുസമ്മേളത്തിൽ മണ്ഡലം പ്രസിഡൻ്റ് ഗോവിന്ദ രാജൻ അദ്ധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അൻസാരി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.കെ.മണി മുഖ്യ പ്രഭഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി.കുമാർ, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ കനകൻ, യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് മാർ ഷിൽ പീറ്റർ, …

യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടന്നു Read More »

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി

രാജാക്കാട്: ഫാ.എബിൻ കുഴിമുള്ളിൽ സി. എസ്.ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി സാൻജോ വോളി 2കെ23 മെയ് 1 മുതൽ 3 വരെ വൈകിട്ട് 5 ന് രാജാക്കാട് മുല്ലക്കാനം സാൻജോ കോളേജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.വോളിബോൾ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലേയും തമിഴ്നാട്ടിലേയും മികച്ച വോളിബോൾ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാമക്കൽമേട് സിക്സസ്,ഹൈറേഞ്ച് വോളി,പാമ്പാടുംപാറ സിക്സസ്,ഇവാന രാജാക്കാട്,വൈ എം .എ തങ്കമണി,ബീറ്റ്സ് ഓഫ് പാറത്തോട്,ഹൈറേഞ്ച് സിക്സസ്, മൈക്ക കാഞ്ഞിരപ്പിള്ളി എന്നിങ്ങനെ എട്ട് ടീമുകളാണ് …

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി Read More »

അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ല; രാവിലെ കണ്ടത് ചക്കക്കൊമ്പനെയെന്ന് വനം വകുപ്പ്

ഇടുക്കി: വനം വകുപ്പിന്‍റെ അരക്കൊമ്പൻ ദൗത്യം നീളുകയാണ്. ഇതുവരെ അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ല. രാവിലെ ദൗത്യ സംഘം കണ്ടത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനെയാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. മാധ്യമങ്ങളിലടക്കം പ്രചരിച്ച ചിത്രങ്ങൾ ചക്കക്കൊമ്പന്‍റേതാണ്. അരിക്കൊമ്പൻ എവിടെയാണെന്ന് അറിയില്ലെന്നും വനം വകുപ്പ് പറയുന്നു. അരിക്കൊമ്പൻ ഉറക്കത്തിലാവാമെന്നും നിഗമനമുണ്ട്. ഉച്ചവരെ അരിക്കൊമ്പൻ സാധാരണ ഗതിയിൽ ഉറക്കമാവുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനം. ഉൾവനത്തിലെവിടെ എങ്കിലും അരിക്കൊമ്പൻ ഉറങ്ങിക്കിടക്കുകയാണെങ്കിൽ ദൗത്യം പ്രതിസന്ധിയിലാവും. തെരച്ചിലിനായി കൂടുതൽ സംഘം രംഗത്തെത്തിയിട്ടുണ്ട്.

ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ പി.എ പൊന്നമ്മ നിര്യാതയായി

തൊടുപുഴ: ഹെഡ് പോസ്റ്റ് ഓഫീസ് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ തൊടുപുഴ മുണ്ടേക്കല്ല് മൂലക്കാട്ട് വീട്ടിൽ എം.എ കരുണാകരന്റെ ഭാര്യ തൊടുപുഴ ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ,പി .എ .പൊന്നമ്മ(78) നിര്യാതയായി. നെയ്യശ്ശേരി പാലിയത്ത് കുടുംബാംഗമാണ്. ഭൗതിക ശരീരം നാളെ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, അമ്പിളി, അഭിലാഷ്( സോഫ്റ്റ്വെയർ എഞ്ചിനീയർ, യു .എസ്). മരുമക്കൾ: ജഗദീശ് കുമാർ ബി(റിട്ടയേർഡ് ഓവർസീയർ, ഇറിഗേഷൻ, കൂത്താട്ടുകുളം), വി.കെ.വിജയൻ(റിട്ടയേർഡ് സെക്രട്ടറി, ഗവ.സെർവ്വന്റസ് സഹകരണ …

ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ പി.എ പൊന്നമ്മ നിര്യാതയായി Read More »

ദേവികുളം തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട എ രാജ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി. ഇതോടെ എ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കില്ല. മാത്രമല്ല നിയമസഭ അലവൻസോ പ്രതിഫലമോ വാങ്ങാനുമാവില്ല. കേസ് ഇനി പരിഗണിക്കുന്ന ജുലൈ വരെയാണ് ഭാഗിക സ്റ്റേ. പട്ടിക ജാതി സംവരണത്തിന് എ രാജയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. ക്രൈസ്തവ …

ദേവികുളം തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി Read More »

പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും; മിൽക്കയുടെ നാലാം ഭർത്താവും പ്രതിപ്പട്ടികയിൽ

ഇടുക്കി: ഇഞ്ചിയാനിയിൽ പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും. പ്രതിയായ സന്ദീപിനെതിരെ കൊച്ചിയിൽ 10 ഓളം ക്രിമിനൽ കേസുകളാണ് ചാർജ് ചെയ്തിട്ടുള്ളത്. ഇയാളെയും സുഹൃത്തിനെയും തൊടുപുഴ സി.ഐ വി.സി വിഷ്ണുകുമാറും ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണനും സനൂപും റ്റി രാജേഷും ചേർന്ന് ചേരാനെല്ലൂർ വെച്ച് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ നൽകിയത് അനീറ്റയും അമ്മ മിൽക്കയും ചേർന്ന് റമ്പാനെന്ന് വിളിക്കുന്ന കുപ്രസിദ്ധ ഗുണ്ട മുഖാന്തിരം മുപ്പതിനായിരം രൂപയ്ക്ക്. അയൽവാസി ഓമനക്കുട്ടനുമായുള്ള തർക്കങ്ങളെ തുടർന്നുള്ള …

പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും; മിൽക്കയുടെ നാലാം ഭർത്താവും പ്രതിപ്പട്ടികയിൽ Read More »

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ഇടുക്കി: അടിമാലി കോളനി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. എരുമേലി സ്വദേശി കാർത്തിക് (20), തൃശൂർ സ്വദേശി അരവിന്ദ് (20) എന്നിവരാണ് മരണപ്പെട്ടത്. വെള്ളി രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.മൂന്നാർ സന്ദർശിച്ച് തിരികെ മടങ്ങവെയാണ് അപകടം. രണ്ടു ബൈക്കുകളായി നാല് അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. അപകടം നടന്ന ഉടനെ ഇരുവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. …

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു Read More »

ഒരു കൂട്ടം ആനകൾ ഒപ്പമുണ്ട്, അരിക്കൊമ്പനെ മാറ്റുക എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ശ്രമകരമായ ജോലിയാണ്; മന്ത്രി എ.കെ ശശീന്ദ്രൻ

ഇടുക്കി: അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല. ഒരു കൂട്ടം ആനകൾ ഒപ്പമുണ്ട്. ഇവയിൽ നിന്ന് അരിക്കൊമ്പനെ മാറ്റുക എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ശ്രമകരമായ ജോലിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മാനസികാരോ​ഗ്യവും സമകാലീന ജീവിതവും; കൈരളി സാംസ്കാരിക വേദി ഒരുക്കുന്ന പ്രതിമാസ പ്രോ​ഗ്രാം 29ന്

തൊടുപുഴ: കരിമണ്ണൂർ കൈരളി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അ‍ഞ്ചാമത് പ്രതിമാസ പ്രോ​ഗ്രാം 29ന് ഉച്ചകഴിഞ്ഞ് 2.30ന് കൈരളി ഹാളിൽ വച്ച് നടത്തും. ഇന്നത്തെ സമൂഹത്തിൽ മനുഷ്യന്റെ മാനസികാരോ​ഗ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. ജീവിതം കരയ്ക്കെത്തിക്കാൻ തിരക്കു പിടിച്ചോടുന്നതിനിടയിൽ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടേക്കാം. ഇത്തരം പ്രയാസങ്ങൾ നേരിടുന്നവർക്കായി യോ​ഗത്തിൽ ക്ലിനിക്കൽ സെക്കോളജിസ്റ്റ് ഫാ. എഡ്വേർഡ് ജോർ‌ജ് മാനസികാരോ​ഗ്യവും സമകാലീന ജീവിതവുമെന്ന വിഷയത്തിൽ ക്ലാസ് നയിക്കും. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സാംസ്കാരിക വേദി പ്രസിഡന്റ് പി.ജി ​ഗോപാലകൃഷ്ണനും …

മാനസികാരോ​ഗ്യവും സമകാലീന ജീവിതവും; കൈരളി സാംസ്കാരിക വേദി ഒരുക്കുന്ന പ്രതിമാസ പ്രോ​ഗ്രാം 29ന് Read More »

ബഫർസോൺ : ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം- ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ ബഫർസോൺ കേസിൽ സുപ്രീംകോടതിയിൽ നിന്നും ലഭിച്ച അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കേരളത്തിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെയും  നാഷണൽ പാർക്കുകളുടെയും ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി ബഫർ സോൺ പൂജ്യം കിമി.  ആക്കി നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര എംപവർ കമ്മിറ്റിക്കും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാർ ശുപാർശ നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം..പി ആവശ്യപ്പെട്ടു. മതികെട്ടാൻ ചോലയിൽ അന്തിമ വിജ്ഞാപനമുൾപ്പെടെ നേരത്തെ പ്രഖ്യാപിച്ചതാണ്. മതികെട്ടാൻ ചോലയും ജില്ലയിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെയും നാഷണൽ പാർക്കുകളുടെയും  ബഫർസോൺ പരിധിയിൽ ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം  സംസ്ഥാന സർക്കാരിനാണ്. നേരത്തേ കേരളത്തിലെ മുഴുവൻ വന്യജീവിസങ്കേതങ്ങളുടെയും  നാഷണൽ പാർക്കുകളുടെയും  ബഫർസോൺ ജനവാസ …

ബഫർസോൺ : ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം- ഡീൻ കുര്യാക്കോസ് എം.പി. Read More »

അമയപ്ര തോട്ടുങ്കൽ വർഗ്ഗീസ് തോമസ് (കുഞ്ഞൂഞ്ഞ്-77), നിര്യതനായി

ഉടുമ്പന്നൂർ : അമയപ്ര തോട്ടുങ്കൽ വർഗ്ഗീസ് തോമസ് (കുഞ്ഞൂഞ്ഞ്-77), നിര്യതനായി.ഭാര്യ കുട്ടിയമ്മ കരിങ്കുന്നംപാമ്പക്കൽ കുടുബാംഗം മക്കൾ :- സിബി, ജിബി, മരീന(അയർലണ്ട് ). മരുമക്കൾ :പ്രിയ, മെറിൻ. കൊച്ചുമക്കൾ :സ്നേഹ, ശ്രേയ, റോച്ചസ്, മോസ്സസ്.സംസ്കാര ശുശ്രുഷകൾ 29/4/2023 ശനി 2.30 നു ഭവനത്തിൽആരംഭിച്ചു ഉടുമ്പന്നൂർ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭൗതിക ശരീരം 28/4/23 വെള്ളി 5.00 P. M. വീട്ടിൽ കൊണ്ടുവരും .

പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം;എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ച് ഡോ.സിറിയക് തോമസിന്റെ കുറിപ്പ് .

തൊടുപുഴ : കഴിഞ്ഞ ദിവസം നിര്യാതനായ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ചുള്ള എം .ജി .സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ .സിറിയക് തോമസിന്റെ കുറിപ്പ് മധ്യകേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .പുതു തലമുറയ്ക്ക് ഒട്ടേറെ അറിവുകൾ നൽകുന്ന കുറിപ്പ് ഇങ്ങനെയാണ് …. പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം…….. സ്വാതന്ത്ര്യ സമര സേനാനികൾക്ക് അതിവേഗംവംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നയാഥാർത്ഥ്യത്തെ നമ്മെ ഒന്നു കൂടി ഓർമ്മിപ്പി ക്കുന്നതും ആ സത്യത്തിനു അടിവരയിടുന്നതു …

പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം;എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ച് ഡോ.സിറിയക് തോമസിന്റെ കുറിപ്പ് . Read More »

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി

തൊടുപുഴ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടം സ്വദേശിനിയായ 16 കാരി. ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യന്‍ പ്രതിജ്ഞ മിറര്‍ റ്റൈറിങിലൂടെ റെക്കോഡ് സമയത്തിനുള്ളില്‍ എഴുതിയാണ് നേട്ടം കരസ്ഥമാക്കിയത്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ 10 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഡാനല്‍ ബിദ ചാള്‍സാണ് മികച്ച നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്. മിറര്‍ റൈറ്റിങ് എന്നത് എന്തെന്ന് പോലും എട്ട് മാസം മുമ്പ് വരെ ഡാനലിന് അറിയുമായിരുന്നില്ല. വളരെ യാദൃശ്ചികമായി വീട്ടിലിരുന്ന് കണ്ട ടി.വി …

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി Read More »

ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവം നടന്നു; ആദി ദ്രാവിഡ നാഗ ഗോത്ര ജനത കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു

കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനത്തിൽ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങൾ 999 മലയ്ക്ക് സമർപ്പിച്ച് ഊരാളി ദേശം വിളിച്ചു ചൊല്ലി 101 കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു. ഇതോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്ര ദീപം സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് തെളിയിച്ചു. കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ …

ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവം നടന്നു; ആദി ദ്രാവിഡ നാഗ ഗോത്ര ജനത കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു Read More »

സെന്റ് തോമസ് മാര്‍ത്തോമ ഇടവക ശതാബ്ദി 30 മുതല്‍

തൊടുപുഴ: സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ 30ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിരിയില്‍ നിര്‍ധന കുടുംബത്തിന്റെ വീട് പുനരുദ്ധരിച്ച് കൊണ്ടാണ് ശതാബ്ദി പദ്ധതികള്‍ക്ക് തുടക്കമിട്ടത്. ആഘോഷ ഉദ്ഘാടനം 30ന് രാവിലെ 11ന് റൈറ്റ് റവ. ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും. വികാരി റവ. എബി ഉമ്മന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. ഭവന പുനരുദ്ധാരണ സഹായങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, …

സെന്റ് തോമസ് മാര്‍ത്തോമ ഇടവക ശതാബ്ദി 30 മുതല്‍ Read More »

ഹാൻഡ്ബോൾ പ്രീമിയർ ലീഗ് നാളെ

തൊടുപുഴ: ഇടുക്കി ജില്ല ഹാൻഡ്ബോൾ അസോസിയേഷൻറെ നേതൃത്വത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രഥമ സെൻ്റ് പോൾസ് ആയുർവേദ ഇടുക്കി ഹാൻഡ്ബോൾ പ്രീമിയർ ലീഗ് 29 രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡൻറ് പി അജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമീന നാസർ ഉദ്ഘാടനം നിർവഹിക്കും. തൊടുപുഴ മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ മുഖ്യപ്രഭാഷണം നടത്തും. ലീഗ് കൺവീനർ ബോബൻ ബാലകൃഷ്ണൻ ഉപദേഷ്ടാവ് റഫീഖ് പള്ളത്തു പറമ്പിൽ അസോസിയേഷൻ …

ഹാൻഡ്ബോൾ പ്രീമിയർ ലീഗ് നാളെ Read More »

കെ.ജി.ഒ.എഫ്. പഠന ക്യാമ്പ് നടത്തി

ഇടുക്കി: കെ.ജി.ഒ.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല പഠന ക്യാമ്പ്, ഫോറസ്ററ് ഡോർമിറ്ററി ഹാൾ, പൈനാവിൽ വച്ച് സംഘടിപ്പിച്ചു. കെ.ജി.ഒ.എഫ്. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. നിശാന്ത് എം.പ്രഭ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കെ.ജി.ഒ.എഫ്. സംസ്ഥാന വനിതാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജയ്സിമോൾ കെ. ജെ. സ്വാഗതം ആശംസിച്ചു. സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പഠന ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. അംഗങ്ങളുടെ വ്യക്തിവികാസത്തിനും സംഘടനാവബോധം വർദ്ധിപ്പിക്കുന്നതിനും ഇത്തരം പഠന …

കെ.ജി.ഒ.എഫ്. പഠന ക്യാമ്പ് നടത്തി Read More »

ആലക്കോട് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു

ആലക്കോട്: ഗ്രാമപഞ്ചായത്തിൽഡ കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ് സോമൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് മിനി ജെറി ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമറ്റി ചെയർമാൻ ടോമി കാവാലം മുഖ്യപ്രഭാഷണം നടത്തി. ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രിസിഡന്റ് തോമസ് മാത്യു കക്കുഴി ഗ്രാമപഞ്ചായത്തു അംഗങ്ങളയ ഷാന്റി ബിനോയ്, ലിഗിൽ ജോ, ജാൻസി ദേവസ്യ റാഷിദ്‌ ഇല്ലിക്കൽ.നിഷമോൾ ഇബ്രാഹിം.ബൈജു ജോർജ്.ജാൻസി മാത്യു. ബേബി …

ആലക്കോട് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു Read More »

അരിക്കൊമ്പനെ നാളെ പിടികൂടും; മോക്‌ഡ്രിൽ ആരംഭിച്ചു

ഇടുക്കി: ശാന്തൻപാറ– ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ നാളെ പിടികൂടും. വെള്ളിയാഴ്‌ച പുലര്‍ച്ചെ നാലു മുതല്‍ ദൗത്യം ആരംഭിക്കും. കാട്ടാനയെ മാറ്റേണ്ട സ്ഥലം ദൗത്യത്തിന് ശേഷം തീരുമാനിക്കും. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി ചിന്നക്കനാൽ ഫാത്തിമമാതാ ഹൈ സ്‌കൂളിൽ ഡോക്‌ടർ അരുൺ സക്കരിയയുടെ നേതൃത്വത്തിൽ മോക്‌ഡ്രിൽ ആരംഭിച്ചു. പോലീസ്‌, ഫയര്‍ഫോഴ്‌സ്‌, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്‌‌ഡ്രിലാണ്‌ നടക്കുന്നത്.

നായയെ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യാത്രക്കാർ ആശുപത്രിയിൽ; നായ നടുവൊടിഞ്ഞു റോഡിൽ

കോടിക്കുളം: റോഡിൽ കുറുകെ ചാടിയ നായയെ ഇടിച്ചു ഇരുചക്ര വാഹന സഞ്ചാരികൾ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ വണ്ടമറ്റത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കൊടുവേലി സ്വദേശികളായ യുവാക്കളെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. അപകടത്തിൽ നടുവ് ഒടിഞ്ഞ നിലയിൽ നായ ഇപ്പോൾ റോഡരികിൽ കിടക്കുകയാണ്. നായയ്ക്ക് ചികിത്സ ലഭ്യമാക്കാൻ ആരെ സമീപിക്കണമെന്നറിയാതെ നാട്ടുകാർ. പലയിടത്തും വിളിച്ചു പറഞ്ഞെങ്കിലും ഓരോ വകുപ്പുകളും അടുത്ത വകുപ്പിനോട് പറയാൻ നിർദേശിക്കുകയാണത്രെ.

അരിക്കൊമ്പൻ ദൗത്യം; മോക് ഡ്രിൽ ഇന്നു നടന്നേക്കും

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വീണ്ടും സജീവമാകുന്നു. മോക് ഡ്രിൽ ഇന്നു നടന്നേക്കും. അടുത്തദിവസങ്ങളിൽ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടുന്ന ദൗത്യം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആനയെ പിടികൂടിയാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ, അഗസ്ത്യവനം റിസർവിലേക്കാ മാറ്റാനോ ആണ് ആലോചന. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ആനയെ മാറ്റുന്ന പുതിയ താവളം പ്രഖ്യാപിച്ചാൽ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് സ്ഥലം രഹസ്യമായി സൂക്ഷിക്കുന്നത്. മോക് ഡ്രില്ലിനു മുന്നോടിയായി ആർആർടി സംഘം ഇന്നലെ ചിന്നക്കനാലിൽ തിരിച്ചെത്തിയിട്ടുണ്ട്. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലും, വിദഗ്ധസമിതിയുടെ …

അരിക്കൊമ്പൻ ദൗത്യം; മോക് ഡ്രിൽ ഇന്നു നടന്നേക്കും Read More »

പിണറായി ഗവൺമെൻ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയൊരു ഭാരമായി മാറിയിരിക്കുന്നുവെന്ന് ജോയി വെട്ടിക്കുഴി.

കട്ടപ്പന :പിണറായി ഗവൺമെൻ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയൊരു ഭാരമായി മാറിയിരിക്കുന്നുവെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചു കിട്ടുന്ന പദ്ധതി വിഹിതം വെട്ടിക്കുറച്ചും വകമാറ്റിയും തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് സർക്കാർ തുടരുന്നത്. പെർമിറ്റ് ഫീസ് …

പിണറായി ഗവൺമെൻ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയൊരു ഭാരമായി മാറിയിരിക്കുന്നുവെന്ന് ജോയി വെട്ടിക്കുഴി. Read More »

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി

തൊടുപുഴ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടം സ്വദേശിനിയായ 16 കാരി. ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യന്‍ പ്രതിജ്ഞ മിറര്‍ റ്റൈറിങിലൂടെ റെക്കോഡ് സമയത്തിനുള്ളില്‍ എഴുതിയാണ് നേട്ടം കരസ്ഥമാക്കിയത്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ 10 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഡാനല്‍ ബിദ ചാള്‍സാണ് മികച്ച നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്.മിറര്‍ റൈറ്റിങ് എന്നത് എന്തെന്ന് പോലും എട്ട് മാസം മുമ്പ് വരെ ഡാനലിന് അറിയുമായിരുന്നില്ല. വളരെ യാദൃശ്ചികമായി വീട്ടിലിരുന്ന് കണ്ട ടി.വി പ്രോഗാമില്‍ …

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി Read More »

നെടിയശാല കുന്നംകോട്ട്‌ കെ .എം .എബ്രഹാം (77 ) നിര്യാതനായി

നെടിയശാല: കുന്നംകോട്ട്‌ കെ .എം .എബ്രഹാം (77 ) നിര്യാതനായി .സംസ്ക്കാരം 28 .04 .2023 വെള്ളി രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ .ഭാര്യ ബെറ്റ്സി ആലപ്പുഴ പറത്തറ കുടുംബാംഗം .മക്കൾ :ഡോൺ ,ഡീൻ.മരുമക്കൾ :ദീപ്തി ,അമ്മു .കൊച്ചുമക്കൾ :ഡേവ്,ഡേവിഡ് ,ആരെൻ .

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വിവിധ പ്രവർത്തങ്ങൾ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉൽഘാടനം ചെയ്തു.

പെരുവന്താനം: പെരുവന്താനം സെൻറ്റ് ആന്റണീസ് കോളേജ് യുജിസിയുടെ 2 ( എഫ്) പട്ടികയിൽ ഉൾപ്പെട്ടിയതടക്കമുള്ള വിവിധ പ്രവർത്തനങ്ങൾ സീറോ മലബാർ കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉൽഘാടനം ചെയ്തു.ഡിജിറ്റൽ ലൈബ്രറി, ഫോക് ലോർ അഫിലിയേഷൻ പ്രകാശനം എന്നിവ എം ജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ: പി. ഷാനവാസ് ഉൽഘാടനം ചെയ്തു .ഫോക്ക് ലോർ ക്ലബ്ല് പെരുവന്താനം പഞ്ചായത്ത് പ്രസിഡണ്ട് സോമിന സജി ഉൽഘാടനം ചെയ്തു. അഡ്മിഷൻ സെല്ല് ഫാദർ ജയിംസ് ഇലഞ്ഞിപ്പുറം ഉൽഘാടനം …

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വിവിധ പ്രവർത്തങ്ങൾ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉൽഘാടനം ചെയ്തു. Read More »

മൂ​ന്നു കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ്

മ​ഞ്ഞ​പ്ര: മൂ​ന്നു കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ് കൗ​തു​ക​ക​ര​മാ​കു​ന്നു.​മ​ഞ്ഞ​പ്ര സെ​ബി പു​രം ഏ​ഴാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മു​ക്ക​ത്ത് മാ​ർ​ട്ടി​ന്‍റെ വീ​ട്ടി​ലാ​ണ് ഈ ​കോ​ഴി​ക്കു​ഞ്ഞ് ഉ​ള്ള​ത്. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ട​ൻ കോ​ഴി​മു​ട്ട 12 എ​ണ്ണം അ​ട​വ​ച്ച​തി​ൽ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് വി​രി​ഞ്ഞ​ത്. അ​തി​ൽ ഒ​രെ​ണ്ണം കൊ​ത്തി​യി​റ​ങ്ങി​യ അ​ന്നു ത​ന്നെ ച​ത്തു. ര​ണ്ടാ​ഴ്ച പി​ന്നി​ട്ട കോ​ഴി​ക്കു​ഞ്ഞ് വ​ള​രെ ആ​രോ​ഗ്യ​ത്തോ​ടെ ക​ഴി​യു​ന്നു.

ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ

ചെറുതോണി: വീട്ടുകരവും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചപ്പോൾ ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ വ്യക്തമാക്കി. വെള്ളക്കരവും വെദ്യുതി ചാർജും വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയതോടൊപ്പം പെട്രാളിനും , ഡീസലിനും വില രൂപ വർദ്ധിപ്പിച്ചതും ഭൂമിയുടെ താരിഫ് വില ഭീമമായി വർദ്ധിപ്പിക്കുകയും കോർട്ടുഫീസ് കൂട്ടുകയും ചെയ്ത് ജനങ്ങളെ കൊളളയടിക്കുന്ന നടപടിയാണ് പിണറായി വിജയൻ സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയും സ്വജന പക്ഷപാത നടപടികളും കൊണ്ട് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട പിണറായി സർക്കാർ ചങ്ങലയ്ക്ക് …

ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ Read More »

ഇടതു മുന്നണി അധികാരത്തിമിർപ്പിൽ അഴിമതിയുടെ നിറകുടമായി മാറിയിരിക്കുന്നു; അഡ്വ.എസ്.ശോകൻ

കുടയത്തൂർ: കേരളത്തിലെ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ വഞ്ചിച്ച ഇടതു മുന്നണി അധികാരത്തിമിർപ്പിൽ അഴിമതിയുടെ നിറകുടമായി മാറിയിരിക്കുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എസ്.ശോകൻ പ്രസ്താവിച്ചു. ജനങ്ങളെ പിരിയാൻ ക്യാമറ കണ്ണിലൂടെ നടത്തിയ അഴിമതി ഈ സർക്കാരിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അഴിമതിയാണ്. എൽഡിഎഫ് സർക്കാർ എത്ര അഴിമതി നടത്തിയാലും നമ്മുടെ നീതി ന്യായ സംവിധാനങ്ങൾ അവർക്ക് പുല്ലാണ്. കേരളത്തിലെ യുവജനങ്ങൾ ഇതിനെതിരെ പ്രതികരിക്കാൻ സമയമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടയത്തൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം …

ഇടതു മുന്നണി അധികാരത്തിമിർപ്പിൽ അഴിമതിയുടെ നിറകുടമായി മാറിയിരിക്കുന്നു; അഡ്വ.എസ്.ശോകൻ Read More »

യു.ഡി.എഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി

തൊടുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വർധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെയും കുമാരമംഗലം പഞ്ചായത്തിലെ സി.പി.എം സമാരാഭാസം ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാണിക്കുന്നതിനും വേണ്ടി യു.ഡി.എഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കോണ്ഗ്രസ് തൊടുപുഴ ബ്ലോക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ധർണാ സമരം ഉദ്ഘാടനം ചെയ്തു. നിസാർ പഴേരി അധ്യക്ഷത വഹിച്ചു. നിരവധി പേർ ധർണയിൽ പങ്കെടുത്തു. പാർട്ടി നേതാക്കളായകെ.വി ജോസ് കിരികട്ട്, ജോയി വാദ്യപിള്ളി,സുലൈമാൻവെട്ടിക്കൽ,ജോർജ് തേക്കുംതടം,ജോർജ് ആനികുഴി,അജാസ് പുത്തൻപുര,ഷെമീന നാസർ,സാജൻ ചെമ്മീനികാട്ട്,സജി ചെമ്പകശ്ശേരി,ലൈലാ …

യു.ഡി.എഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി Read More »

നിരപ്പേൽ എൻ.വി.വർക്കി നിര്യാതനായി

തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഹോട്ടൽ വ്യവസായിയും കേരള കോൺഗ്രസ് നേതാവുമായ നിരപ്പേൽ(വടക്കൻ ) എൻ.വി.വർക്കി( വർക്കിച്ചേട്ടൻ -88 ) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. ഭാര്യ പരേതയായ റോസക്കുട്ടി(നെടിയശാല കുന്നംകോട്ട്‌ കുടുംബാംഗം). മക്കൾ: വിൽസൺ ജോർജ്, എൽസ ജോസഫ്, മാത്യു ജോർജ്(വാട്ട്സൺ ), മെർളി ജെയിംസ്, ജോസ് ജോർജ്. മരുമക്കൾ: റോസമ്മ വിൽ‌സൺ(കക്കാട്ടിൽ, ചെറുപുഷ്പം, പാലാ), പരേതനായ ജോസഫ് കളത്തിപ്പറമ്പിൽ(ജോസ് ബ്രദേഴ്‌സ്, …

നിരപ്പേൽ എൻ.വി.വർക്കി നിര്യാതനായി Read More »

നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു; കഞ്ഞിക്കുഴി സ്റ്റാൻഡിൽ ബസ് കയറുന്നില്ല

ചെറുതോണി: ബസ്സ് സ്റ്റാൻഡ് നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിൽ കയറുന്നില്ലെന്ന് പരാതി. കഞ്ഞിക്കുഴിയിൽ സൗകര്യം വർധിച്ചപ്പോൾ ചേലച്ചുവട്- വണ്ണപ്പുറം റോഡിൻ്റെ സൈഡിൽ കഞ്ഞിക്കുഴി ടൗണിൽ ഒരേക്കർ ഭൂമി പഞ്ചായത്ത് വാങ്ങി അതിൽ ബസ്സ്റ്റാൻറ്റും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിച്ചു. ഉദ്ഘാടനവും നടത്തി. ബസ് സ്റ്റാൻഡിൽ കയറുകയും ചെയ്തു. എന്നാൽ ബസ്സ് ഇറങ്ങുന്നതിനും കയറുന്നതിനും അപകട സാധ്യത ഉണ്ടെന്നും പറഞ്ഞ് ബസ്സ് കയറാതെയായി. പിന്നീട് ഈ അപാകതയും പരിഹരിച്ചു. 2013 ൽ നിർമാണം പൂർത്തിയാക്കിയ ബസ്സ്റ്റാൻഡിൽ വർഷങ്ങൾ …

നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു; കഞ്ഞിക്കുഴി സ്റ്റാൻഡിൽ ബസ് കയറുന്നില്ല Read More »

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി

ജില്ലാ മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി. തദ്ദേശിയമായ മലമ്പനി നിർമ്മാർജ്ജനമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ലോക മലമ്പനി ദിനമായ ഏപ്രിൽ 25 ന് മലമ്പനി ദിനം ആചരിച്ചത്. ജില്ലാ കോടതി ബാർ അസോസിയേഷൻ ഹാളിൽ ജില്ല വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഇൻ ചാർജ്ജ് കെ.എച്ച് സുലൈമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാ​ഗമായി ഗവ.എഞ്ചിനീയറിംഗ് കോളജ് മുട്ടം, എം.വി.ഐ.പി. ഓഫീസ് മുട്ടം, ജില്ലാ കോടതി …

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി Read More »

ലോൺട്രി ആന്റ് ഡ്രൈ ക്ലീനിങ്ങും ഫ്രീ പിക്ക് ആന്റ് ഡ്രോപ്പ് സർവീസും; ഫേബ്രിക്കോ പ്രൈം പ്ലസ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: രാജ്യത്തെ ഏറ്റവും മികച്ച ലോൺട്രി ആന്റ് ഡ്രൈ ക്ലീനിങ്ങ് ബ്രാൻഡാണ് ഫേബ്രിക്കോ ലൈവ് ലോണ്ട്രി ആന്റ് ഡ്രൈ ക്ലീൻ. ഇതിന്റെ അത്യാധുനിക സാങ്കേതിക സേവനങ്ങളോടെയുള്ള നവീകരിച്ച സ്ഥാപനമാണ് ഫേബ്രിക്കോ പ്രൈം പ്ലസെന്ന പേരിൽ തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എം.എൽ.എ പി.ജെ ജോസഫ് ഫേബ്രിക്കോ പ്രൈം പ്ലസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സീരിയൽ-സിനിമ-റ്റെലിവിഷൻ താരം അശ്വതി ശ്രീകാന്ത് മുഖ്യ അതിഥിയായെത്തി. ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. വസ്ത്രങ്ങൾ കൂടാതെ ഷൂ, ബാ​ഗ്, കർട്ടൻ തുടങ്ങിയ നിത്യോപയോ​ഗ …

ലോൺട്രി ആന്റ് ഡ്രൈ ക്ലീനിങ്ങും ഫ്രീ പിക്ക് ആന്റ് ഡ്രോപ്പ് സർവീസും; ഫേബ്രിക്കോ പ്രൈം പ്ലസ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു Read More »

ജയ്ഭാരത് സത്യാഗ്രഹം വള്ളക്കടവിൽ നടത്തി; പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നവരെ ജയിലിൽ അടക്കുന്ന കാട്ടുനീതിയാണ് ഇന്ത്യയിൽ ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്നതെന്ന് ജോയി വെട്ടിക്കുഴി

കട്ടപ്പന: നരേന്ദ്ര മോഡിക്കെതിരെ സംസാരിക്കുന്നവരെ ജയിലിൽ അടക്കുന്ന കാട്ടുനീതിയാണ് ഇന്ത്യയിൽ ബി ജെ പി സർക്കാർ നടപ്പിലാക്കുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. സേവ് ഡെമോക്രസിയെന്ന മുദ്രാവാക്യമുയർത്തി കൊണ്ട് സംസ്ഥാന വ്യാപകമായി രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യമർപ്പിച്ച് കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന ജയ്ഭാരത് സത്യാഗ്രഹത്തിന്റെ ഭാഗമായി കട്ടപ്പന മണ്ഡലം കമ്മിറ്റി വള്ളക്കടവിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജോയി വെട്ടിക്കുഴി. രാഹുൽ ഗാന്ധിയെ നിശബ്ദനാക്കിയാൽ കോൺഗ്രസ് …

ജയ്ഭാരത് സത്യാഗ്രഹം വള്ളക്കടവിൽ നടത്തി; പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നവരെ ജയിലിൽ അടക്കുന്ന കാട്ടുനീതിയാണ് ഇന്ത്യയിൽ ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്നതെന്ന് ജോയി വെട്ടിക്കുഴി Read More »

യൂത്ത് കോൺഗ്രസ്സ് മണക്കാട് മണ്ഡലം കൺവെൻഷൻ നടത്തി

തൊടുപുഴ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണക്കാട് മണ്ഡലം സമ്മേളനം നടത്തി. യോഗം യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് അസംബ്ലി പ്രസിഡൻ്റ് അനീഷ് വി.സി മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അസ്ലം ഓലിക്കൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ബി സഞ്ജയ് കുമാർ, ഡി.സി.സി മെമ്പർ മാരായ പി.എസ് ജേക്കബ്, ബോസ് തളിയംചിറ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ടോണി കുര്യാക്കോസ്, വി.ജി …

യൂത്ത് കോൺഗ്രസ്സ് മണക്കാട് മണ്ഡലം കൺവെൻഷൻ നടത്തി Read More »

പെരുവന്താനം സെന്റ്. ആന്റണിസ് കോളേജിൽ ഫാഷൻ ഷോ

കാഞ്ഞിരപ്പള്ളി: എം.ജി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരുവന്താനം സെന്റ്.ആന്റണിസ് കോളേജിലെ ഫാഷൻ ഡിസൈനിങ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 04.30ന് ഫാഷൻ ഷോ സംഘടിപ്പിക്കും. കോളേജിൽ പഠിക്കുന്ന 30 വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത 120ലേറെ വൈവിദ്ധ്യമാർന്ന ഡിസൈൻ കളക്ഷനുകളമാണ് അവതരിപ്പിക്കുന്നത്. ലോക ഫാഷൻ ട്രൻറ്റുകൾ ഗ്രാമങ്ങളിൽ പരിചയപ്പെടുത്തുക എന്നതു കൂടി ഈ ഫാഷൻ ഷോ വഴി ലക്ഷ്യമിടുന്നു. തുടർന്ന് ഇതര ഡിപ്പാർട്മെന്റുകളിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും. കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന …

പെരുവന്താനം സെന്റ്. ആന്റണിസ് കോളേജിൽ ഫാഷൻ ഷോ Read More »

പഴുക്കാകുളം വൃദ്ധ-വൈകല്യരുടെ സദനത്തില്‍ ചെറിയ പെരുന്നാള്‍ സ്‌നേഹ വിരുന്ന് ഒരുക്കി

തൊടുപുഴ: സി.എച്ച് സെന്റര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴുക്കാകുളത്തെ വൃദ്ധ വികലാംഗ സദനത്തില്‍ ചെറിയ പെരുന്നാള്‍ സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു . മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം ഹാരിദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ജില്ലാ ലീഗ് പ്രസിഡന്റ് കെ.എം എ ഷുക്കൂര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ടി.കെ നവാസ്, സെക്രട്ടറിമാരായ പി.എന്‍ സീതി, കെ.എം സലിം, മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ കരിം, എ.എം അബ്ദുസമദ്, എം.എം ഷുക്കൂര്‍, പി.എച്ച് …

പഴുക്കാകുളം വൃദ്ധ-വൈകല്യരുടെ സദനത്തില്‍ ചെറിയ പെരുന്നാള്‍ സ്‌നേഹ വിരുന്ന് ഒരുക്കി Read More »

ഫാം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം: വാഴൂർ സോമൻ എംഎൽഎ

തൊടുപുഴ: ഗവൺമെന്റ് ഫാമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ലാസ്റ്റ് ഗ്രൈഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്ന് വാഴൂർ സോമൻ എംഎൽഎ ആവശ്യപ്പെട്ടു. തൊടുപുഴ വഴിത്തല ഭാസ്കരൻ സ്മാരക ഹാളിൽ ചേർന്ന കേരള ഗവൺമെന്റ് അഗ്രികൾച്ചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാവിധ അവകാശങ്ങളും മെഡിസിപ്പ് അടക്കം ലഭിക്കുന്നുണ്ടെങ്കിലും ഫാം തൊഴിലാളികൾ ഇന്നും സർക്കാർ ജീവനക്കാരുടെ പട്ടികയ്ക്ക് പുറത്താണ്. …

ഫാം തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം: വാഴൂർ സോമൻ എംഎൽഎ Read More »

മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം നടത്തി

കട്ടപ്പന: ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം നെറ്റിത്തൊഴു താബോര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടത്തി. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സഭയുടെ സ്ത്രീശാക്തീകരണ വികസന വിഭാഗമായ നവജ്യോതി മോംസിന്റെ ഇടുക്കി ഭദ്രാസനതല പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വനിതാ സമാജം ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് വര്‍ഗ്ഗീസ് ഇരുമേടയില്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ. ബിജു …

മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം നടത്തി Read More »

മച്ചാനിക്കൽ ഗ്രേസി നിര്യാതയായി

രാജാക്കാട്: മച്ചാനിക്കൽ പരേതനായ മത്തായി(പാപ്പച്ചൻ)യുടെ ഭാര്യ ഗ്രേസി(75)അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് എൻ.ആർ സിറ്റി സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. പരേത പടമുഖം നെല്ലിപ്പുഴക്കുന്നേൽ കുടുംബാംഗം. മക്കൾ: ജെമി, മിനി, സിനി, സിജി, ജേക്കബ്. മരുമക്കൾ:ബാബു കല്ലടയിൽ(ഉഴവൂർ), തോമസ് പെല്ലത്താൽ( ടീ കമ്പനി), ജോജൻ ചക്കാലയ്ക്കൽ(ബൈസൺവാലി), ജോഷി പറമലായിൽ(കുമളി), അമല കുമ്മിണിയിൽ(ആനച്ചാൽ).

​ഒടിഞ്ഞ തൂണ് മാറ്റാൻ എടുത്തത് രണ്ട് ദിവസം; കാളിയാർ കെ.എസ്‌.ഇ.ബി ഓഫീസിലെ അനാസ്ഥ, കരണ്ടില്ലാതെ പൊതുജനങ്ങൾ കഷ്ടപ്പെട്ടു

വണ്ണപ്പുറം: ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വണ്ണപ്പുറത്ത് തൂണ് ഒടിഞ്ഞ് വീണ് വൈദ്യുതി മുടങ്ങിയ വിവരം കെ.എസ്‌.ഇ.ബിയെ അറിയിച്ചിട്ടും ഉദ്യോ​ഗസ്ഥരുടെ അനാസ്ഥ മൂലം തൂണ് മാറ്റാൻ രണ്ട് ദിവസമെടുത്തെന്ന് നാട്ടുകാരുടെ ആരോപണം. ഇതേ തുടർന്ന് ഒരു പൂർണ്ണ പ്രവർത്തി ദിവസം കഷ്ടപ്പെട്ടത് വണ്ണപ്പുറത്തെ വ്യാപാരികളും ഉൽപ്പാദകരും ചെറുകിട സംരംഭകരുമാണ്. അവധി ദിവസം ആയതിനാൽ ആണ്‌ തൂണ് മാറ്റാൻ വൈകിയത് എന്നാണ് കെ.എസ്‌.ഇ.ബി അധികൃതരുടെ വിശദീകരണം. ഞായറാഴ്ച വെളുപ്പിനായിരുന്നു തൂണ് ഒടിഞ്ഞ് വീണത്. വിഷുവും റംസനും ഉൾപ്പെടെയുള്ള തുടർച്ചയായ …

​ഒടിഞ്ഞ തൂണ് മാറ്റാൻ എടുത്തത് രണ്ട് ദിവസം; കാളിയാർ കെ.എസ്‌.ഇ.ബി ഓഫീസിലെ അനാസ്ഥ, കരണ്ടില്ലാതെ പൊതുജനങ്ങൾ കഷ്ടപ്പെട്ടു Read More »

വിദേശികളെ പോലെ ഇംഗ്ളീഷിൽ  പ്രസംഗിക്കാം ടോസ്റ്റ്മാസ്റ്റേഴ്സിലൂടെ; തൊടുപുഴയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: ഇംഗ്ളീഷ് ഭാഷയിൽ ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടനയായ ടോസ്റ്റ്മാസ്റ്റേഴ്സ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിനു മുന്നോടിയായി ഏപ്രിൽ 26 ന് ടോസ്റ്റ് മാസ്റ്റർമാരുടെ മാതൃകായോഗം ചേരും. പി.ഡബ്ലിയൂ.ഡി.റെസ്റ്റ് ഹൗസിൽ വെച്ച് നടക്കുന്ന യോ​ഗത്തിൽ സംഘടനയുടെ തൊടുപുഴയിലെ പ്രവർത്തനത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ഇംഗ്ളീഷ് ഭാഷയിൽ ആശയവിനിമയം പരിശീലിപ്പിക്കുന്ന പ്രശസ്ത അന്താരാഷ്ട്ര സംഘടനയാണ് ടോസ്റ്റ്മാസ്റ്റേഴ്സ്. ടോസ്റ്റ്മാസ്റ്റേഴ്സിന്റെ പരിശീലന ക്ലാസുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 9447750939 എന്ന നമ്പറിൽ ബന്ധപ്പെടാം. തൊടുപുഴയിൽ നടന്ന …

വിദേശികളെ പോലെ ഇംഗ്ളീഷിൽ  പ്രസംഗിക്കാം ടോസ്റ്റ്മാസ്റ്റേഴ്സിലൂടെ; തൊടുപുഴയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും Read More »

സമര്‍പ്പണത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

തൊടുപുഴ: വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റി ഇടവെട്ടി പാലിയത്ത് ഓഡിറ്റോറിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിലെ ഖുതുബയിൽ ഇബ്രാഹിം ഫൈസി പറഞ്ഞു. വിശ്വാസ വിമലീകരണവും, സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധനാ കര്‍മ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്‌ലാം. എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുത്എന്നും …

സമര്‍പ്പണത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ Read More »

സംസ്ഥാന പാത വികസനം; പറാ പൊട്ടിച്ചു കടത്തൽ വ്യാപകം

നെടുങ്കണ്ടം: സംസ്ഥാന പാത വികസനത്തിന്റെ പേരില്‍ വ്യാപകമായി പറാ പൊട്ടിച്ചു കടത്തുന്നു. എതിര്‍ക്കുന്നവര്‍ക്കെതിരെ ഭീഷണിയും, അസഭ്യ വര്‍ഷവും. സംസ്ഥാന പാതയായ കമ്പംമെട്ട് വണ്ണപ്പുറം റോഡ് വികസനത്തിന്റെ പേരിലാണ് നെടുങ്കണ്ടം പ്രദേശത്ത് വ്യാപകമായി പാറ പൊട്ടിച്ചു കടത്തുന്നത്. പൊട്ടിച്ച പാറ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിയമപരമായി സര്‍ക്കാരില്‍ നിന്നുള്ള പാസ്സോ മറ്റ് അനുബന്ധ രേഖകളോ ചോദിച്ചാല്‍ ഉടന്‍ പ്രദേശത്തെ പ്രമുഖ ഗുണ്ടകള്‍ രംഗത്തെത്തുകയും ഭീക്ഷണി മുഴക്കലുമാണ് മറുപടി. ഇത് സംബന്ധിച്ച് കളക്ടറെയും പി.ഡ്ബ്ല്യു.ഡി എഞ്ചിനിയറെയും ബന്ധപ്പെട്ടുവെങ്കിലും അന്വേഷണം നടത്താം എന്ന് …

സംസ്ഥാന പാത വികസനം; പറാ പൊട്ടിച്ചു കടത്തൽ വ്യാപകം Read More »

സ്നേഹവീട് നിർമ്മിച്ച് അടിമാലിയിൽ സൗഹൃദ കൂട്ടായ്മ; താക്കോൽ ദാനം ഇടുക്കി എം.പി: അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു

അടിമാലി: സ്നേഹവീട് നിർമ്മിച്ച് കുടുംബത്തിന് കിടപ്പാടമാെരുക്കി അടിമാലിയിൽ സൗഹൃദ കൂട്ടായ്മ. വെള്ളത്തൂവൽ ഗുരുനിവാസിൽ ശങ്കർ, രാജമ്മ, മകൾ അഞ്ജലി എന്നിവർക്കായാണ് വിവിധ സംഘടനകളും സുമനസുകളും ചേർന്ന് പുതിയ വീടൊരുക്കിയത്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ മൂന്നുവർഷമായി നിർമ്മാണം നിലച്ചു കിടന്ന വീടാണ് പണി പൂർത്തിയാക്കി കൈമാറിയത്. അടിമാലി വൈസ്മെൻ ക്ലബ്ബിനൊപ്പം വൈ.എം.സി.എ, അടിമാലി ക്ലബ്ബ്, ലെൻസ്ഫെഡ്, ജൂനിയർ ചേമ്പർ തുടങ്ങിയ സംഘടനകളും സുമനസുകളും കൈകോർത്തു. പുതിയ വീട്ടുമുറ്റത്ത് ഒരുക്കിയ യോഗത്തിൽ താക്കോൽ ദാനം ഇടുക്കി എം.പി: അഡ്വ. …

സ്നേഹവീട് നിർമ്മിച്ച് അടിമാലിയിൽ സൗഹൃദ കൂട്ടായ്മ; താക്കോൽ ദാനം ഇടുക്കി എം.പി: അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു Read More »

കേരളാ കോണ്‍ഗ്രസ് ജൂബിലി സന്ദേശയാത്ര; ഇടുക്കി മണ്ഡലത്തില്‍ സ്വീകരണം നല്‍കും

ചെറുതോണി: കേരളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ മെയ് 8 മുതല്‍ 13 വരെ ജില്ലാ ഗോള്‍ഡന്‍ ജൂബിലി സന്ദേശയാത്ര നടത്തുന്നു. കേരളാ കോണ്‍ഗ്രസ് അധികാരത്തിലായിരുന്നപ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചും, ആദ്യകാല കുടിയേറ്റ കര്‍ഷകരെയും ജനപ്രതിനിധികളെയും ആദരിച്ചും, കാര്‍ഷിക മേഖലയെ നിലനിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടുമാണ് ജൂബിലി സന്ദേശയാത്ര. മെയ് 8-ന് കഞ്ഞിക്കുഴി, ചെറുതോണി, മരിയാപുരം, ലബ്ബക്കട, കട്ടപ്പന, തങ്കമണി, തോപ്രാംകുടി, മുരിക്കാശ്ശേരി, പാറത്തോട്, 13-ന് മൂലമറ്റം, കാഞ്ഞാര്‍ കേന്ദ്രങ്ങളില്‍ സന്ദേശയാത്രയ്ക്ക് ഉജ്ജ്വലസ്വീകരണം …

കേരളാ കോണ്‍ഗ്രസ് ജൂബിലി സന്ദേശയാത്ര; ഇടുക്കി മണ്ഡലത്തില്‍ സ്വീകരണം നല്‍കും Read More »

അതിരുകളില്ലത്ത സൗഹൃദം പങ്കിട്ട് ദിവ്യരക്ഷാലയത്തിൽ പെരുന്നാൾ ആഘോഷം

കുമാരമംഗലം: മൈലകൊമ്പ് ദിവ്യരക്ഷാലയത്തിലേയും മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലേയും അഞ്ഞൂറോളം അന്തേവാസികൾക്ക് ഏറെ ആഹ്ലാദവും സന്തോഷവും പകരുന്നതായിരുന്നു ഇത്തവണത്തെ ഈദുൽ ഫിത്വർ. പതിവ് പോലെ പെരുമ്പിള്ളിച്ചിറ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്. റ്റി. യു) ഇടുക്കി ജില്ലാ കമ്മിറ്റിയും സംയുക്താഭിമുഖ്യത്തിൽ ദിവ്യാ രക്ഷാലയത്തിൽ നടത്തിയ സ്നേഹ സംഗമം ശ്രദ്ദേയമായി. ജാതി മത വ്യത്യാസങ്ങൾക്കപ്പുറം സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമാണ് ഓരോ സ്നേഹ സംഗമങ്ങളും.നിരാലംബരായ അന്തേവാസികളുടെ കണ്ണുകളിലെ തിളക്കത്തിന് ശവ്വാൽ നിലാവിന്റെ തിളക്കമുണ്ടായിരുന്നു. ദിവ്യരക്ഷാലയത്തിലെയും …

അതിരുകളില്ലത്ത സൗഹൃദം പങ്കിട്ട് ദിവ്യരക്ഷാലയത്തിൽ പെരുന്നാൾ ആഘോഷം Read More »

തൊടുപ്പുഴ ജയ്റാണി പബ്ലിക്ക് സ്കൂളിൽ ജിംനാസ്റ്റിക്ക് സമ്മർ ക്യാമ്പ് ആരംഭിച്ചു

തൊടുപ്പുഴ: ഇടുക്കി ജില്ലാ ജിംനാസ്റ്റിക്ക് അസോസിയേഷന്റെയും തൊടുപുഴ ദ്രോണ സ്പോർട്ട്സ് അക്കാദമിയുടെയും ആദിമുഖ്യത്തിൽ തൊടുപ്പുഴ ജയ്റാണി പബ്ലിക്ക് സ്കൂളിൽ ജിംനാസ്റ്റിക്ക് സമ്മർ ക്യാമ്പ് ആരംഭിച്ചു. ജയറാണി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ Dr ജാൻസി എം ജോർജ് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷൻ സെകട്ടറി ജിത്തു വി.എസ്.മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജിംനാസ്റ്റിക്ക് അസോസി യേഷൻ പ്രസിഡന്റ് റ്റി.പി ഷമീർ , സെകട്ടറി …

തൊടുപ്പുഴ ജയ്റാണി പബ്ലിക്ക് സ്കൂളിൽ ജിംനാസ്റ്റിക്ക് സമ്മർ ക്യാമ്പ് ആരംഭിച്ചു Read More »

തോട്ടം തൊഴിലാളികളുടെ ശമ്പളവർദ്ധനവ്; നെല്ലുമല തോട്ടത്തിൽ പ്രതിഷേധയോഗം നടത്തി

വണ്ടിപ്പെരിയാർ: തോട്ടം തൊഴിലാളികളുടെ ശമ്പളവർദ്ധനവിന്റെ കാലാവധി 16 മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം പുതുക്കിനൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ നെല്ലുമല തോട്ടത്തിൽ സമ്മേളനവും, പ്രതിഷേധയോഗവും ഹൈറേഞ്ച് പ്ലാന്റെഷൻ എംപ്ലോയിസ് യൂണിയൻ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ നടത്തി. ബ്രാഞ്ച് പ്രസിഡന്റ്‌ എസ്.ഗണേശൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ അഡ്വ.സിറിയക് തോമസ് ഉത്ഘാടനം ചെയ്തു.വർക്കിഗ് പ്രസിഡന്റ്‌ പി.കെ. രാജൻ,വി.ജി.ദിലീപ്,പി. റ്റി.വർഗീസ്,ആർ.ഗണേശൻ,നിർമ്മല മണിമാരൻ,വി.റ്റി. മാരിയപ്പൻ,നാഗരാജ്,കെ.ചന്ദ്രൻ, കാളിദാസ് എന്നിവർ പ്രസംഗിച്ചു.

‘സന്തുഷ്ട സായാഹ്നം’; പുസ്തക പ്രകാശനം നടത്തി

തൊടുപുഴ: പ്രൊഫ.കൊച്ചുത്രേസ്യ തോമസ് രചിച്ച സന്തുഷ്ട സായാഹ്നമെന്ന പുസ്തകത്തിന്റെ പ്രകാശനം തൊടുപുഴ ടൗൺ ഫൊറോനാ പള്ളി വികാരി റെവ.ഡോ.സ്റ്റാൻലി കുന്നേൽ നിർവഹിച്ചു. വിമൻസ് ഫോറം പ്രസിഡന്റ് തെരേസ ബാബു പുസ്തകം ഏറ്റു വാങ്ങി. ഉപാസന വനിതാ വേദിയുടെയും തൊടുപുഴ വിമൻസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഉപാസന ഡയറക്ടർ ഫാ.കുര്യൻ പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. ജോസഫൻ കെ.പി സ്വാ​ഗതം ആശംസിച്ചു. ജെസ്സി സേവ്യർ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ.കൊച്ചു ത്രേസ്യ തോമസ് നന്ദി പറഞ്ഞു. ചടങ്ങിൽ പ്രൊഫ.ഷീല സ്റ്റീഫൻ, …

‘സന്തുഷ്ട സായാഹ്നം’; പുസ്തക പ്രകാശനം നടത്തി Read More »