Timely news thodupuzha

logo

Crime

യു.പിയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു

മുറാദാബാദ്‌: ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിൽ ബിജെപി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. സംഭാലിലെ ബിജെപി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ്(34) കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാൾക്കു നേരെ തുടരെ വെടിയുതിർക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്‌ച വൈകീട്ട് വീടിന് പുറത്തുവച്ചാണ്‌ കൊലപാതകം. അനുജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ ശേഷം മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു

തൃശൂർ: ചേരൂരിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലിയാണ്(46) കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ പൊലീസിൽ കീഴടങ്ങി.ഉണ്ണികൃഷ്ണൻ മൂന്ന് ദിവസം മുമ്പാണ് ഗൾഫിൽനിന്നും നാട്ടിലെത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മത വിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരേ പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിൻറെ ഭാഗമായി മാധ്യമപ്രവർത്തകൻ ജി. വിശാഖൻറെ …

ഷാജൻ സ്കറിയയ്ക്ക് മുൻക്കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More »

മാളയിൽ എം.ഡി.എം.എയുമായി 5 യുവാക്കൾ അറസ്റ്റിൽ

തൃശൂർ: മാള വലിയപറമ്പ് എ.ആർ ലോഡ്ജിൽ നിന്നും എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. രണ്ട് ഗ്രാം മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. വലിയപറമ്പ് സ്വദേശികളായ ഷൈബിൻ, ഷൈബി, അർഷാദ്, ഹദീപ്, ഷിഫാസ്, മാള പള്ളിപ്പുറം സ്വദേശിയായ ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് മാള പോലീസും ഡാൻസാഫ് തൃശ്ശൂർ റൂറൽ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തിൽ ബീഷ്ണൂപൂർ പൊലീസ് കേസെടുത്തു. ചുരാചന്ദ് പൂരിലാണ് 37 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബുധനാഴ്ചയാണ് മെയ്തെയ് വിഭാഗക്കാരിയായ യുവതി പൊലീസിനെ സമീപിച്ചത്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. മണിപ്പൂരിൽ നിരവധി സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയതിനാൽ വിവരങ്ങൾ പുറത്തറിഞ്ഞിരുന്നില്ല. കുകി വിഭാഗക്കാരാണ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ യുവതി പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനു …

മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം Read More »

സുഹൃത്തിൻറെ കുത്തേറ്റ് യുവതി മരിച്ചു

കൊച്ചി: ന​ഗരത്തിലെ ഹോട്ടൽ മുറിയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവതി മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേശ്മ(27) ആണു കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ(31) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം. രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ നൗഷിദ് യുവതിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കരച്ചിൽ കേട്ടത്തിയവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രേഷ്മ ഹോട്ടലിൽ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് നൗഷിദ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് …

സുഹൃത്തിൻറെ കുത്തേറ്റ് യുവതി മരിച്ചു Read More »

തോമസ്.കെ.തോമസിനെ അപായപ്പെടുത്തുവാൻ ശ്രമിച്ച സംഭവം; നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസിനെ അപായപ്പെടുത്തുവാനും കള്ളക്കേസില്‍ കുടുക്കുവാനും ശ്രമിച്ചെന്ന പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം വിന്‍സന്റ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തോമസ് കെ തോമസിന്റെ ഡ്രൈവറായി ജോലി ചെയ്തുവന്ന വ്യക്തിയെ സ്വാധീനിച്ച് റജി ചെറിയാന്‍ എന്നയാള്‍ എംഎല്‍എയെ അപായപ്പെടുത്തുവാനും കള്ളക്കേസില്‍ കുടുക്കുവാനും പദ്ധതിയിട്ടിരുന്നതായാണ് പരാതി. പരാതി കഴിഞ്ഞ 7ന് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചതായും അന്വേഷത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി മുഖാന്തിരം ആലപ്പുഴ ജില്ലാ …

തോമസ്.കെ.തോമസിനെ അപായപ്പെടുത്തുവാൻ ശ്രമിച്ച സംഭവം; നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി Read More »

ആൺകുട്ടിക്കു വേണ്ടി നാലു വയസുകാരനെ തട്ടികൊണ്ടു പോയി

മുംബൈ: മകനെ ലഭിക്കാനുള്ള ആഗ്രഹത്തിൽ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അറസ്റ്റു ചെയ്തു. നാസിക് സ്വദേശി കച്ച്റു വാഗ്മാരെയാണ്(32) അറസ്റ്റിലായത്. കല്ല്യാണിൽ നിന്ന് നാലു വയസുകാരനെയാണ് തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ കല്ല്യാൺ റെയിൽ സ്റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഭക്ഷണവും പലഹാരവും നൽകി തട്ടിക്കൊണ്ടുപോവുകയായിരുന്നു. നാലു പെൺമക്കളാണ് വാഗ്മാർക്കുള്ളത്. മകനെ കാണാതെ കുട്ടിയുടെ പിതാവ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കുട്ടിയുമായി വാഗ്മാരെ നടന്നുനീങ്ങുന്ന ദൃശങ്ങൽ ലഭിച്ചു. …

ആൺകുട്ടിക്കു വേണ്ടി നാലു വയസുകാരനെ തട്ടികൊണ്ടു പോയി Read More »

അവിശ്വാസ പ്രമേയം; ചർച്ച ലോക്സഭയിൽ തുടരും

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷ മുന്നണിയുടെ അവിശ്വാസ പ്രമേയത്തിനുമേലുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. ചർച്ചയിൽ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർ‌ക്കാർ സ്വീകരിച്ച നടപടികൾ അമിത് ഷാ വിശദീകരിച്ചേക്കും. അവിശ്വാസ പ്രമേയ ചർച്ചയിൽ ചൊവ്വാഴ്ച പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർസനമാണ് ഉയർന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത്, മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാത്തത് എന്തുകൊണ്ട്, പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തിയത്. ലോകം മുഴുവൻ ചുറ്റി നടന്ന് സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാജ്യത്തെ …

അവിശ്വാസ പ്രമേയം; ചർച്ച ലോക്സഭയിൽ തുടരും Read More »

ആ​ലു​വ കൊലപാതകം; പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വ്യാഴാഴ്ച അ​വ​സാ​നി​ക്കും

ആ​ലു​വ: അ​ഞ്ചു വ​യ​സു​കാ​രി​യെ ആ​ലു​വ​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ പ​ത്ത് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വ്യാഴാഴ്ച അ​വ​സാ​നി​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ പോ​ക്‌​സോ കോ​ട​തി ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണു പ്ര​തി ബി​ഹാ​ർ അ​റാ​നി​യ സ്വ​ദേ​ശി അ​സ്ഫ​ക്ക് ആ​ലത്തെ(28)​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​യെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്നു കു​ട്ടി​യു​ടെ ചെ​രു​പ്പും ബ​നി​യ​നും ക​ണ്ടെ​ടു​ത്തു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ സ്റ്റൗ​പി​ൻ പ്ര​തി​യി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്നു തെ​ളി​ഞ്ഞു. സ്റ്റൗ​പി​ൻ …

ആ​ലു​വ കൊലപാതകം; പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വ്യാഴാഴ്ച അ​വ​സാ​നി​ക്കും Read More »

തോഷഖാന അഴിമതി കേസ്; ഇമ്രാൻ ഖാന്‍റെ 200ൽ അധികം അനുയായികൾ അറസ്റ്റിലായി

ഇസ്‌ലമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ 200ൽ അധികം അനുയായികൾ അറസ്റ്റിലായതായി റിപ്പോർട്ടുകൾ. ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രിക് ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പുറമേ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡു നടത്തുകയും ചെയ്തു. ഇമ്രാൻ ഖാനെ അറസ്റ്റുചെയ്യാനെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ ഇമ്രാൻ ഖാന് ഒപ്പമുണ്ടായിരുന്നവർ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ തോക്കുകൾ തട്ടിപ്പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്. അതേസമയം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് …

തോഷഖാന അഴിമതി കേസ്; ഇമ്രാൻ ഖാന്‍റെ 200ൽ അധികം അനുയായികൾ അറസ്റ്റിലായി Read More »

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സംസാരിച്ചത്രം, ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിച്ചു

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരേ പ്രതിപക്ഷ മുന്നണി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവും അസമിൽ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. മണിപ്പൂരിൽ സംഘർഷം ആരംഭിച്ച് 80 ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞതെന്നും അതും 30 സെക്കന്‍റുകൾ മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരൊറ്റ ഇന്ത്യയിൽ ഇപ്പോൾ 2 മണിപ്പൂരാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2 വിഭാഗങ്ങൾ തമ്മിൽ ഇത്തരത്തിലൊരു ഏറ്റുമുട്ടൽ ഇതിന് മുൻപ് …

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സംസാരിച്ചത്രം, ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിച്ചു Read More »

പരുമല ആശുപത്രിയിലെ വധ ശ്രമം; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു

തിരുവല്ല: പരുമല ആശുപത്രിയിൽ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് നടപടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കരിയില കുളങ്ങര സ്വദേശി സ്നേഹയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ പുല്ലു കുളങ്ങര സ്വദേശി അനുഷ സിറിഞ്ചിലൂടെ വായു കുത്തിവെച്ച് …

പരുമല ആശുപത്രിയിലെ വധ ശ്രമം; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു Read More »

എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട്‌: 161 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. മൂന്നിയൂർ പാറക്കടവ് കുന്നത്തേരി സ്വദേശി അഷറഫിനെ(39) ഒലവക്കോട് താണാവിൽ നിന്നാണ് ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങി എം.ഡി.എം.എ മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. ഈ വർഷം ആദ്യമായാണ് ഇത്രയധികം എം.ഡി.എം.എ ഒരാളിൽ നിന്ന് പിടികൂടുന്നത്. മലപ്പുറത്ത് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ അഷ്റഫെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, മങ്കര, പാലക്കാട് …

എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ Read More »

പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതി ലഹരിക്ക് അടിമയും ക്രിമിനല്‍ സ്വഭാവമുള്ളയാളെന്നും പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി കിച്ചു ക്രിമിനല്‍ സ്വഭാവമുള്ളയാളെന്ന് പൊലീസ്. ഇയാള്‍ നേരത്തെയും വധശ്രമക്കേസിലെ പ്രതിയാണെന്നും കിച്ചു ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയ്ക്കായി കാട്ടാക്കട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.രണ്ട് ദിവസത്തേയ്ക്കാണ് അപേക്ഷ നല്‍കുക. പാമ്പിനെ ലഭിച്ചതില്‍ കൂട്ടുപ്രതികളുണ്ടോയെന്നും കണ്ടെത്തും. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. മകളെ ശല്യം ചെയ്‌ത‌ത് ചോദ്യം ചെയ്‌ത അമ്പലത്തില്‍കാല സ്വദേശി രാജേന്ദ്രന് നേരെയാണ് വധശ്രമം നടന്നത്. രാത്രി ജനാലവഴി ശരീരത്തിലേക്ക് പാമ്പിനെ …

പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതി ലഹരിക്ക് അടിമയും ക്രിമിനല്‍ സ്വഭാവമുള്ളയാളെന്നും പൊലീസ് Read More »

അമിത് ഷാ ഇന്ന് കുകി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുകി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കുകി സംഘടനയായ ഇൻറിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിൻറെ നാലംഗ സംഘമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുക. കുകികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയിൽ തടവുകാരെ സുരക്ഷ മുൻനിർത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടെ ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. കുകി സംഘടന മുന്നോട്ട് വച്ച കാര്യങ്ങളിൽ ചർച്ച …

അമിത് ഷാ ഇന്ന് കുകി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും Read More »

മണിപ്പൂർ സംഘർഷം; അവിശ്വാസ പ്രമേയത്തിൽ ചർച്ച ഇന്ന്

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിൽ ലോക്സഭയിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ചർച്ച ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി 12 മണിക്കൂർ ചർച്ചയാണ് അനുവദിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിയാവും ചർച്ചയ്ക്ക് തുടക്കമിടുക. ചർച്ചയിൽ ഭരണപക്ഷത്തിന് ആറ് മണിക്കൂറും 41 മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന് ഒരു മണിക്കൂറും 15 മിനിറ്റുമാണ് നൽകുക. മറ്റു പാര്‍ട്ടികള്‍ക്കും സ്വതന്ത്ര അംഗങ്ങള്‍ക്കും സംസാരിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ‌ബി.ജെ.പിയിൽ നിന്നും അഞ്ച് നേതാക്കളാണ് ചർച്ചയിൽ പങ്കെടുക്കുക. …

മണിപ്പൂർ സംഘർഷം; അവിശ്വാസ പ്രമേയത്തിൽ ചർച്ച ഇന്ന് Read More »

ഇമ്രാന്‍ ഖാൻ സി ക്ലാസ് ജയിലിൽ, ജീവൻ അപകടത്തിലാണെന്ന ആരോപണവുമായി പി.റ്റി.ഐ

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാ ഖാന്‍റെ ജീവൻ അപകടത്തിലാണെന്ന് പി.റ്റി.ഐ(Pakistan Tehreek-e-Insaf). അറ്റോക്ക് ജയിലിലെ സി ക്ലാസ് സൗകര്യത്തിലാണ് ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്നതെന്നും അവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും കാട്ടിയാണ് പി.റ്റി.ഐ രംഗത്തെത്തിയിരിക്കുന്നത്. ഇമ്രാൻ ഖാനെ ജയിലിലെത്തി കാണാൻ ശ്രമിച്ച അഭിഭാഷകരെയും ജയിൽ അധികൃതർ ഞായറാഴ്ച തടഞ്ഞിരുന്നു. സന്ദർശകർക്ക് പ്രവേശനമില്ലെന്നാണ് അറിയിച്ചിരുന്നത്. ഇതിനെതിരെ പി.റ്റി.ഐയും അഭിഭാഷകരുമടക്കം പ്രതിഷേധമറിയിച്ചിരുന്നു. റാവൽപിണ്ടിയിലെ ജയിലിൽ അടയ്‌ക്കാനാണ് കോടതി നിർദേശിച്ചത്. എന്നാൽ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ …

ഇമ്രാന്‍ ഖാൻ സി ക്ലാസ് ജയിലിൽ, ജീവൻ അപകടത്തിലാണെന്ന ആരോപണവുമായി പി.റ്റി.ഐ Read More »

പുനലൂരിൽ ചികിത്സ നടത്തിയിരുന്ന ഡോക്ടർ വസുമതിക്ക് എം.ബി.ബി.എസ് ഇല്ല, മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം: പുനലൂർ കാര്യറയിൽ എം.ബി.ബി.എസ് ഇല്ലാത്ത ഡോക്‌ടർ ചികിത്സ നടത്തുന്നതായുള്ള പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർചെയ്‌ത കേസിലാണ് നടപടി. കാര്യറയിൽ പ്രവർത്തിക്കുന്ന അൽ അമീനെന്ന മെഡിക്കൽ ക്ലിനിക്ക്‌ നടത്തിപ്പുകാരി വസുമതി ഡോക്‌ടർ ഡിഗ്രി നേടിയിട്ടില്ലെന്ന്‌ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്‌. ഇവർ കൊട്ടാരക്കര സ്വദേശിയാണ്. …

പുനലൂരിൽ ചികിത്സ നടത്തിയിരുന്ന ഡോക്ടർ വസുമതിക്ക് എം.ബി.ബി.എസ് ഇല്ല, മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു Read More »

മണിപ്പൂർ കലാപം: സംസ്ഥാനത്ത് വിപുലമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂരിൽ കത്തിപ്പടരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർശനമായി ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാനത്ത് വിപുലമായ അന്വേഷണം വേണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നൽകിയ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ സംഘർഷത്തിന് ഇരകളായവരുടെ ദുരിതാശ്വാസം, പുനരധിവാസം എന്നിവയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജഡ്ജിമാരായിരുന്ന വനിതകൾ അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗീത മിത്തൽ, വിരമിച്ച ജസ്റ്റിസ്മാരായ ശാലിനി പി. ജോഷി, ആശ മേനോൻ എന്നിവരായിരിക്കും സമിതിയിൽ ഉണ്ടായിരിക്കുക. സംസ്ഥാനത്തെ ജനങ്ങൾക്ക് …

മണിപ്പൂർ കലാപം: സംസ്ഥാനത്ത് വിപുലമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടിയെ പത്തനംതിട്ടയിൽ നിന്നും കൊല്ലത്തെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം കരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ വീട്ടിൽ മുഹമ്മദ് റാസി(23) ആണ് പിടിയിലായത്. കോയിപ്രം പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുമായി അടുപ്പത്തിലായ പ്രതി കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് ട്രെയിനിൽ തിരുവല്ലയിൽ നിന്ന് കടത്തിക്കൊണ്ടുപോയി കൊല്ലം കേരളപുരത്തുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ഭീഷണിപ്പെടുത്തി പീഡനം തുടരുകയുമായിരുന്നു. പെൺകുട്ടി സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്‍റെ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ Read More »

നിർത്തിയിട്ട കാറിനുള്ളിൽ മൃതദേഹം

കൊച്ചി: അങ്കമാലിയിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്ന് യുവാവിൻറെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂർ പുതിയേടം കുത്തുകല്ലിങ്ങൽ ഗംഗാധരൻറെ മകൻ അനൂപിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ജനസേവാ കേന്ദ്രത്തിനു മുന്നിലാണ് കാർ നിർത്തിയിട്ടിരുന്നത്. ഇന്നലെ മുതൽ കാർ പ്രദേശത്ത് നിർത്തിയിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് കാറിൽ മൃതശരീരമുള്ളതായി ഓട്ടോതൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. മൃതദേഹത്തിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മണിപ്പൂർ സംഘർഷം, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മണിപ്പൂരിൽ കലാപം തുടരുന്നതിനിടെ സുപ്രീംകോടതി വിഷയം ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികളും ക്രമസമാധാനം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും. സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനായി ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഞായറാഴ്ച തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഞായറാഴ്ച ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുകി നേതാക്കളുമായി …

മണിപ്പൂർ സംഘർഷം, സുപ്രീംകോടതി ഇന്ന് പരിഗണിക്കും Read More »

നുഴഞ്ഞു കയറ്റം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു: കാശ്മീരിൽ നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു. പൂഞ്ച് ജില്ലയിൽ അതിർത്തിയോട് ചേർന്നാണ് നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെ ദേവ്ഗർ സെക്റ്ററിലെ സൈനികരാണ് ഭീകരരുടെ സാനിധ്യം കണ്ടെത്തിയത്. ഇതേത്തുടർന്നുണ്ടായ വെടിവയ്പ്പിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ഇരുവരുടയും മൃതദേഹം കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് പരിശോധന തുടരുകയാണ്.

കത്തിക്കുത്ത് കേസിലെ പ്രതി കാളിയാർ പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരായി

വണ്ണപ്പുറം: കത്തിക്കുത്ത് കേസിലെ പ്രതിയായ രഞ്ജിത്ത് കുന്നപ്പിള്ളി കാളിയാർ പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരായി. രാവിലെ 11:30നായിരുന്നു കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മുള്ളരിങ്ങാട് വെച്ചുണ്ടായ മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തറക്കത്തെ തുടർന്നാണ് ഷിജു കിഴക്കേക്കരയെ പ്രതിയായ രഞ്ജിത്ത് കുത്തിയത്. അതിനുശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു എസ്.ഐ സജി.പി.ജോണിന്റെ നേതൃത്വത്തിൽ കേസന്വേഷണം ആരംഭിച്ചിരുന്നു. പ്രതി തനിയെ പോലീസ് സ്റ്റേഷനിൽ ഹാജരായത് മൂലം കാളിയാർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതി അടിമാലി കോടതിയിൽ ഹാജരാക്കുമെന്ന് കാളിയാർ പോലീസ് പറഞ്ഞു.

പഴകിയ ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണം; വിദ്യാർഥികൾക്ക് കർണാടക എം.എൽ.എയുടെ ഉപദേശം

ബാംഗ്ലൂർ: ഹോസ്റ്റലിൽ പഴകിയ ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണമെന്ന് വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് കർണാടക എം.എൽ.എ കെ.സി.വീരേന്ദ്ര. ഹോസ്റ്റലിൽ നിരന്തരമായി പഴകിയതും അഴുകിയതുമായ ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ച് സമരം ചെയ്തിരുന്ന ചിത്രദുർഗയിലെ ലോ കോളെജ് വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസ് എം.എൽ.എ രോഷം പ്രകടിപ്പിച്ചത്. ഇതു തീർത്തും തെറ്റാണ്. ഇനിയൊരിക്കൽ കൂടി ഇങ്ങനെ സംഭവിച്ചാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണം. എന്നിട്ട് പഴകിയ ഭക്ഷണത്തിലെ പുഴുക്കളെ പെറുക്കി അയാളെക്കൊണ്ട് തന്നെ തീറ്റിക്കണം..ബാക്കി കാര്യങ്ങളൊക്കെ പിന്നീട് നോക്കാം. …

പഴകിയ ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണം; വിദ്യാർഥികൾക്ക് കർണാടക എം.എൽ.എയുടെ ഉപദേശം Read More »

സി.പി.എം കഴക്കൂട്ടം ബ്രാഞ്ച് സെക്രട്ടറിയെ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു‌

തിരുവനന്തപുരം: സി.പി.എം കഴക്കൂട്ടം ബ്രാഞ്ച് സെക്രട്ടറി എസ്.എസ് ബിജുവിന്‍റെ മുഖത്തിനു നേരെ ഓണാക്കിയ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഏരിയ കമ്മിറ്റി അംഗത്തിന്‍റെ ഭീഷണി. ഇതിന്‍റെ ദൃശങ്ങൾ പാർട്ടി വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. കഴക്കൂട്ടം ജംഗ്ഷനിൽ ടിമ്മിയുടെ ഉടമസ്ഥത‍യിലുള്ള കെട്ടിടത്തിലാണ് ബിജു മെഡിക്കൽ സ്റ്റോർ നടത്തുന്നത്. കടയുടെ മുന്നിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതിനായി ആരംഭിച്ച നിർമാണത്തെ ചൊല്ലിയാണ് തർക്കം നടന്നത്.

പി.എഫ്.ഐ നേതാവിന്‍റെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി

ഇടുക്കി: മൂന്നാർ മാങ്കുളത്തെ പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ റിസോർട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. പി.എഫ്.ഐ നേതാവ് എം.കെ.അഷറഫിന്‍റെ മൂന്നാർ വില്ല വിസ്തായെന്ന റിസോർട്ടാണ് ഇ.ഡി കണ്ടുകെട്ടിയത്. കള്ളപ്പണകേസിൽ അറസ്റ്റിലായ ഇയാൾ തീഹാർ ജയിലിൽ തടവിലാണ്. ഈ കേസിലാണ് നടപടി.

തേനിയിലേക്ക് പോയ കാറിൽ നിന്ന് പിടികൂടിയ ശരീരഭാഗങ്ങൾ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം

തേനി: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്ക് പോയ കാറിൽനിന്ന് പിടികൂടിയ ശരീരഭാഗങ്ങൾ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. തേനി മെഡിക്കൽ കോളേജിൽ നടന്ന വിശദമായ പരിശോധനയിലാണ് ശരീരഭാ​ഗങ്ങൾ ആടിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ മൂന്ന് പേരെ ഇന്നലെ ഉത്തമപാളയം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കാറിനുള്ളിൽ നിന്നാണ് നാവ്, കരൾ, ഹൃദയം തുടങ്ങിയ ഭാ​ഗങ്ങൾ കണ്ടെത്തിയത്. ഇവ പൂജ ചെയ്ത നിലയിലായിരുന്നു. ധനാകർഷണത്തിന് വേണ്ടി പൂജ ചെയ്‌തതാണ് അവയവങ്ങളെന്നും വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വർധിക്കുമെന്നതിനാലാണ് കൊണ്ടുപോയതെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. അവയവങ്ങൾ കൈമാറിയ പത്തനംതിട്ട സ്വദേശി …

തേനിയിലേക്ക് പോയ കാറിൽ നിന്ന് പിടികൂടിയ ശരീരഭാഗങ്ങൾ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം Read More »

കുടുംബവഴക്ക്; അമ്മയെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

പറവൂർ: കുടുംബവഴക്കിനെ തുടർന്ന് യുവാവ് അമ്മയെയും സഹോദരിയെയും സഹോദരിയുടെ ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ചാവക്കാട് കോട്ടപ്പടി ചോലൂർ വീട്ടിൽ ജിമ്മിയാണ്‌ (43) അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ അമ്മ തങ്കമ്മ ജോൺ (75), സഹോദരി ജിജി (41), സഹോദരിയുടെ ഭർതൃമാതാവ് വിക്ടോറിയ തോമസ് (74) എന്നിവർ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളി രാവിലെ ഒമ്പതിന് ജിജി താമസിക്കുന്ന കണ്ണൻകുളങ്ങര പാലസ് റോഡിലെ പടിക്കൽ വീട്ടിലാണ് സംഭവം. ജിമ്മി, വീട്ടിലേക്ക് അതിക്രമിച്ചു കയറി …

കുടുംബവഴക്ക്; അമ്മയെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ Read More »

തോഷഖാന കേസ്; പാക് മുൻ പ്രധാനമന്ത്രിക്ക് മൂന്ന് വർഷം തടവ് ശിക്ഷ

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ഇസ്ലാമാബാദ് കോടതി. അധികാരത്തിലിരിക്കേ വിലയേറിയ സമ്മാനങ്ങൾ വിറ്റ് പണം സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് ഇമ്രാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തടവിനു പുറകേ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും അല്ലാത്ത പക്ഷം ആറു മാസം കൂടുതൽ തടവു ശിക്ഷ അനുഭവിക്കണമെന്നും അഡീഷണൽ ജഡ്ജി ഹുമയൂൺ ദിലാവർ വിധിച്ചിട്ടുണ്ട്. 70കാരനായ ഇമ്രാൻ ഖാനെ ഇതേ കേസിൽ തെരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യനാക്കിയിരുന്നു. തെറ്റായ പ്രത്സാവനകളും കൃത്യമല്ലാത്ത സത്യവാങ്മൂലവും …

തോഷഖാന കേസ്; പാക് മുൻ പ്രധാനമന്ത്രിക്ക് മൂന്ന് വർഷം തടവ് ശിക്ഷ Read More »

മണിപ്പൂരിൽ ഇന്നലെയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വെള്ളിയാഴ്ച വൈകിട്ടോടെയുണ്ടായ സംഘർഷത്തിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. ബിഷ്ണുപുർ ജില്ലയിലാണ് സംഭവം. മെയ്തേ വംശജരാണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിൽ നിന്നെത്തിയ അക്രമികൾ ഉറങ്ങിക്കിടന്നവരെ വളഞ്ഞ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വാളു കൊണ്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട മൂന്നു പേരും ഇതു വരെ അഭയകേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്. സംഘർഷം തെല്ലൊന്നടങ്ങിയതോടെ വെള്ളിയാഴ്ചയാണ് ഇവർ ക്വാക്തയിലെ സ്വന്തം വസതിയിലേക്ക് മടങ്ങിയത്. കൊലപാതകത്തിനു പിന്നാലെ ക്വാക്തിൽ രോഷാകുലരായ ആൾക്കൂട്ടം തടിച്ചു കൂടി. നിരവധി കുകി വീടുകൾക്ക് …

മണിപ്പൂരിൽ ഇന്നലെയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു Read More »

വിധവയെയും മകനെയും ക്ഷേത്രോത്സവത്തിൽ പങ്കെടുപ്പിച്ചില്ല; ആധുനിക സമൂഹത്തിൽ ഇത്തരമൊരു അനാചാരം തുടരാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വൈവാഹിക പദവിയെ അടിസ്ഥാനമാക്കി സ്ത്രീകളുടെ പദവിയെയോ വ്യക്തിത്വത്തെയോ ഇല്ലായ്മ ചെയ്യാനോ തരംതാഴ്ത്തുവാനോ സാധ്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിധവയെന്ന് ചൂണ്ടിക്കാണിച്ച് സ്ത്രീയെയും മകനെയും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി രൂക്ഷമായ വിമർശനം നടത്തിയത്. സ്ത്രീകൾക്ക് സ്വയമേവ ഒരു പദവിയും വ്യക്തിത്വവും ഉണ്ടെന്നും ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ് നിരീക്ഷിച്ചു. ഈറോഡ് ജില്ലയിലെ നമ്പിയൂർ താലൂക്കിൽ പെരിയകറുപ്പരയൻ ക്ഷേത്രത്തിലാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. നവോത്ഥാന നായകർ ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ പ്രവൃത്തികളെ തകർക്കാൻ ശ്രമിക്കുമ്പോൾ പല ഗ്രാമങ്ങളിലും …

വിധവയെയും മകനെയും ക്ഷേത്രോത്സവത്തിൽ പങ്കെടുപ്പിച്ചില്ല; ആധുനിക സമൂഹത്തിൽ ഇത്തരമൊരു അനാചാരം തുടരാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി Read More »

കുൽഗാമിൽ ഏറ്റുമുട്ടൽ; മൂന്നു സൈനികർ വീരമൃത്യു വരിച്ചു

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജീല്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി കരസേനാ അധികൃതർ അറിയിച്ചു. ഭീകരർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടൽ രാത്രി വൈകിയും തുടർന്നു. ഹലാൻ വനമേഖലയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെത്തുടർന്ന് സൈന്യം നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ ആക്രമിച്ചത്. മേഖലയിലേക്ക് കൂടുതൽ സൈനികരെയും പൊലീസിനെയും അയച്ചിട്ടുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലായി എലൈറ്റ് കമാൻഡോകൾ അടക്കം 10 സൈനികരാണ് പൂഞ്ച്, രജൗരി ജില്ലകളിൽ ഭീകരരുടെ ആക്രമണത്തിൽ മരിച്ചത്. …

കുൽഗാമിൽ ഏറ്റുമുട്ടൽ; മൂന്നു സൈനികർ വീരമൃത്യു വരിച്ചു Read More »

താനെയിൽ എൻ.സി.സി കേഡറ്റുകളെ ക്രൂരമായി മർദ്ദിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ

താനെ: മഹാരാഷ്ട്രയിൽ താനെയിൽ എൻ.സി.സി കേഡറ്റുകളെ സീനിയർ വിദ്യാർഥി ക്രൂരമായി മർദിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ ‌കോളെജിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. താനെയിലെ ജോഷി ബെഡേകർ കോളെജിലാണ് സംഭവമുണ്ടായത്. പരിശീലനത്തിനിടെയാണ് സീനിയർ വിദ്യാർഥി മറ്റു വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്. എന്നാൽ‌, പരാതി നൽകാതിരിക്കാൻ കോളെജ് മാനേജ്മെന്‍റ് മർദനമേറ്റ വിദ്യാർഥികളുടെയും അവരുടെ കുടുംബത്തിന്‍റെയും മേൽ സമ്മർദം ചെലുത്തുന്നതായി വിദ്യാർഥി സംഘടനകൾ പറയുന്നു. അതേ സമയം കുട്ടികളെ മർദിച്ച വിദ്യാർഥിയെ കോളെജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോളെജ് മാനേജ്മെന്‍റ് അറിയിച്ചു. കോളെജിൽ …

താനെയിൽ എൻ.സി.സി കേഡറ്റുകളെ ക്രൂരമായി മർദ്ദിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ Read More »

നൂഹിലെ വർഗീയ കലാപം; എസ്.പിയെ സ്ഥലം മാറ്റി

ന്യൂഡൽഹി: ആറ് പേർ കൊല്ലപ്പെട്ട ഹരിയാനയിലെ നൂഹിലെ വർഗീയ കലാപത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. നൂഹ് എസ്.പി വരുൺ സിങ്കളയെ ഭിവാനിലേക്ക് സ്ഥലം മാറ്റി. ഐപിഎസ് നരേന്ദ്ര ബിജാർനിയെ നൂഹിലെ പുതിയ എസ്പിയായി നിയമിച്ചു. ജൂലൈ 31 ആരംഭിച്ച കലാപത്തിൽ നിലവിൽ 176 പേരെ അറസ്റ്റുചെയ്തു. 93 എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. വിശ്വഹിന്ദു പരിഷത്തിൻറെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിക്കുന്നത്. ഗുരുഗ്രാം അൽവാർ ദേശീയ പാതയിൽ വച്ച് ഒരു സംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതോടയാണ് …

നൂഹിലെ വർഗീയ കലാപം; എസ്.പിയെ സ്ഥലം മാറ്റി Read More »

തെരഞ്ഞെടുപ്പ്‌ അട്ടിമറി കേസ്; ട്രംപിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

‌വാഷിങ്ങ്‌ടൺ: 2020ലെ തെരഞ്ഞെടുപ്പ്‌ പരാജയം അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുന്നത്‌ തടയാൻ ട്രംപ്‌ അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് അറസ്റ്റ്.എന്നാൽ തനിക്കെതിരായ നാലു കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. കേസ് ഓഗസ്റ്റ് 28നു വീണ്ടും പരിഗണിക്കും. നാല് മാസത്തിനിടയിൽ മൂന്നാം തവണയാണ് ട്രംപ് ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാകുന്നത്.

നാലുവയസുകാരിയെ ലൈംഗിക‍മായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ നാലുവയസുകാരിയെ ലൈംഗിക‍ പീഡനത്തിന് ഇരയായി. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിച്ചു വരുന്ന സ്ഥലത്താണ് സംഭവം. മാതാപിതാക്കൾ നൽകിയ പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയാണ് പ്രതി. കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തായ പ്രതി കുട്ടിയെ തന്‍റെ താമസസ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കാൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ മധ്യപ്രദേശുകാരാണെന്നാണ് വിവരം. സംഭവമറിഞ്ഞ് പൊലീസ് …

നാലുവയസുകാരിയെ ലൈംഗിക‍മായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ Read More »

മണിപ്പൂർ കലാപം; ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു

ന്യൂഡൽഹി: വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വെടിയേറ്റ് ചികിത്സയിലിരുന്ന ആളാണ് മരിച്ചത്. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം. 27 പേർക്ക് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പരിക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐആർബി ക്യാമ്പിൽ നിന്നും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെയിൻഗാങ്, സിൻഗ്ജാമേയ് പൊലീസ് സ്റ്റേഷനുകളും കൊള്ളയടിച്ച് ആയുധങ്ങൾ കൊള്ളയടിക്കാൻ കലാപകാരികൾ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇതു തടഞ്ഞു. മറ്റു പല …

മണിപ്പൂർ കലാപം; ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു Read More »

ആലുവ കൊലപാതകം; 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് കുട്ടിയുടെ കുടുംബത്തിന് കൈമാറി

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് കൈമാറി. മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്‌ണൻ, എം ബിരാജേഷ് എന്നിവർ ചേർന്ന് കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കൾക്ക് ഉത്തരവ് കൈമാറിയത്. ജില്ലാ കലക്‌ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗമാണ് മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ …

ആലുവ കൊലപാതകം; 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് കുട്ടിയുടെ കുടുംബത്തിന് കൈമാറി Read More »

ജാമ്യത്തിലിറങ്ങി മുങ്ങി; 28 വർഷത്തിനു ശേഷം പ്രതിയെ കണ്ടെത്തി

ഇടുക്കി: കോടതി ശിക്ഷിച്ച ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 28 വർഷത്തിനുശേഷം പിടിയിലായി. എരുമേലി പാക്കാനം പുഞ്ചവയൽ കാരിശേരി ചവറമ്മാക്കൽ സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്.ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ പ്രതിയെ ഇടുക്കി തങ്കമണിയിൽ നിന്ന് പിടികൂകയീടുകയായിരുന്നു. 95ൽ കോടതി ഇയാൾക്കു മൂന്നുമാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. തുടർന്നു ജാമ്യത്തിലിറങ്ങിയ സന്തോഷ് ഒളിവിൽ പോവുകയായിരുന്നു.

മണിപ്പൂർ കലാപം; 35 കുക്കി ഗോത്രവിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം തടഞ്ഞ് ഹൈക്കോടതി

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കി ഗോത്രവിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം തടഞ്ഞ് ഹൈക്കോടതി. തൽസ്ഥിതി തുടരാനാണ് ആക്‌ടിങ്ങ് ചീഫ് ജസ്റ്റിസായ എം.വി.മുരളീധരന്‍റെ നിർദേശം. രാവിലെ 6 മണിക്ക് കേസ് പരിഗണിച്ചപ്പോഴായിരുന്നു നിർദേശം. 35 പേരുടേയും സംസ്കാരച്ചടങ്ങുകൾ ഇന്നാണ് നിശ്ചയിച്ചിരുന്നത്. കൂട്ടസംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്ന ചുരാചന്ദപുർ – ബിഷ്ണുപുർ അതിർത്തി പ്രദേശമായ ബൊൽജാങിനായി മെയ്തെയ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. ഇരു ഗോത്രക്കാരും ആയുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടിയ പ്രദേശമാണ് ബൊൽജാങ്ങ്. ബിഷ്ണുപുർ ജില്ലയിലാണെന്നും ചുരാചന്ദ്പുർ ജില്ലയ്ക്കപ്പുറം …

മണിപ്പൂർ കലാപം; 35 കുക്കി ഗോത്രവിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം തടഞ്ഞ് ഹൈക്കോടതി Read More »

നൂഹിൽ മുസ്ലിം പള്ളി കത്തിച്ചു

ഛണ്ഡിഗഡ്: ഹരിയാനയിലെ നൂഹിൽ മുസ്ലിം പള്ളി കത്തിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച വൈകിട്ട് 11നാണ് വിജയ് ചൗക്കിനടുത്തുള്ള പള്ളിക്കു നേരെ ആക്രമണമുണ്ടായത്. അതേസമയം അൽപ്പം മാറി പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള മോസ്കിലും തീ പടർന്നുവെങ്കിലും ഇത് ഷോർ‌ട് സർക്യൂട്ട് മൂലമാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇരു പള്ളികൾക്കും തീ പടർന്നു പിടിച്ചതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറയിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ …

നൂഹിൽ മുസ്ലിം പള്ളി കത്തിച്ചു Read More »

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ

കളമശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നയാൾ കളമശ്ശേരി പൊലീസിന്‍റെ പിടിയിലായി. പത്തനംതിട്ട ഏഴംകുളം രേഷ്മഹലിൽ റസാക്കാണ്(23) പിടിയിലായത്. 2020-2021 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശേരി പൊലീസിന് പ്രതി വിദേശത്തുണ്ടെന്ന വിവരം ലഭിക്കുകയും, തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയുമായിരുന്നു. ഇന്നലെ വിദേശത്ത് നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തിൽ എത്തിയ ഇയാളെ എൻഫോഴ്സ്മെന്‍റ് വിഭാഗം തിരിച്ചറിയുകയും, കസ്റ്റഡിയിലെടുത്ത് പൊലീസിന് …

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ Read More »

ഒരു കിലോ 150 ഗ്രാം കഞ്ചാവുമായി ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവ്രർ പിടിയിൽ

ഇടുക്കി: ചെറുതോണിയിൽ ഒരു കിലോ 150 ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവ്രർ പിടിയിൽ. ചെറുതോണി ഗാന്ധിനഗർ സ്വദേശി കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് പൊന്നുവാണ് പിടിയിലായത്. കഞ്ചാവ് പൊതികളാക്കി സ്കൂൾ കോളെജ് പരിസരത്ത് വിൽപ്പന നടത്തി വരുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് പ്രതിയെ പിടികൂടിയത്.

തിരുവല്ലയിൽ മതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിന് സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78) ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകനായ അനിൽകുമാർ (50) ആണ് കൊലപ്പെടുത്തിയത്. ഇയളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

തൃശൂരിൽ മദ്യം വില കുറച്ച് നൽകിയില്ലെന്ന് ആരോപിച്ച് ബാർ അടിച്ചു തകർത്തു

തൃശൂർ: മദ്യം വില കുറച്ച് നൽകാത്തതിൽ ബാർ അടിച്ചു തകർത്തു. തൃശൂർ കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറാണ് അക്രമികൾ അടിച്ചു തകർത്തത്. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. 140 രൂപ വിലയുള്ള മദ്യം100 രൂപയ്ക്ക് നൽകാത്തതിനെ തുടർന്ന് ജീവനക്കാരും യുവാക്കളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അൽപസമയം കഴിഞ്ഞ് തിരിച്ചെത്തിയ യുവാക്കൾ ഇരുമ്പുവടികളുമായി ബാർ അടിച്ചു തകർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നു ജീവനക്കാർ ആശുപത്രി ചികിത്സയിലാണ്.

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: പട്ടാപ്പകൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കണ്ണൂർ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് സംഭവം. കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. നാലം​ഗ സംഘം കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതിശ്രുത വധുവരന്മാരുടെ സ്വകാര്യ ചിത്രങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ഭീഷണി; ഹോട്ടൽ ജീവനക്കാരൻ പൊലീസ് പിടിയിൽ

മലപ്പുറം: കോഴിക്കോട് ഹോട്ടൽ മുറിയിൽ താമസിച്ച പ്രതിശ്രുത വധുവരന്മാരുടെ സ്വകാര്യ ചിത്രങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ഭീഷണിപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീർ (35) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ മുറിയെടുത്തത്. പീന്നീട് പ്രതി സ്വകാര്യ ദൃശങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂർ കുറ്റൂർ സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ക്യാമറയും …

പ്രതിശ്രുത വധുവരന്മാരുടെ സ്വകാര്യ ചിത്രങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ഭീഷണി; ഹോട്ടൽ ജീവനക്കാരൻ പൊലീസ് പിടിയിൽ Read More »

അഞ്ചുവയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം

തിരുവനന്തപുരം: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ കെെമാറിയിരുന്നു.