വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്; രണ്ടു പേരെ അറസ്റ്റ് ചെയ്തു, പ്രതികളിൽ പൊലീസുകാരനും
തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ സിപിഒ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് വേഷത്തിലെത്തിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സാമ്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലാണ് വിനീത്. ഇതിനിടെയാണ് മറ്റൊരു പൊലീസുകാരൻറെ കാർ വാടകയ്‌ക്കെടുത്ത് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വാഹന പരിശോധനയ്‌ക്കെന്ന പേരിൽ മുജീബിൻറെ വാഹനം കൈകാട്ടി നിർത്തിക്കുകയായിരുന്നു. ശേഷം അക്രമികൾ കാറിൽ കയറി മുജീബിൻറെ കൈയിൽ …