വസ്ത്ര വ്യാപാരികൾക്കു മഴക്കാല കെടുതികളിൽ ഒരു കൈത്താങ്ങ്; കെ.റ്റി.ജി.എ വോളന്റീർ ടീം അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു
തൊടുപുഴ: കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലവർഷം വലിയ ദുരന്തങ്ങൾ വാരി വിതറി, വലിയ നാശ നഷ്ടങ്ങൾ ബാക്കി വെച്ചാണ് കടന്നു പോകുന്നത്.ഒരുപാടു ജീവഹാനിയും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. അതിനെക്കാളേറെയാണ് കച്ചവടക്കാർക്ക് ജീവന് തുല്യമായ സാമ്പത്തിക നഷ്ടങ്ങൾ.ഏറ്റവും ചെറിയ ഷോപ്പിൽ പോലും മിനിമം 10 ലക്ഷം രൂപയെങ്കിലും മുതൽ മുടക്കുള്ളവരാണ് വസ്ത്ര വ്യാപാരികൾ. കടയിൽ വെള്ളം കയറിപോയാൽ പിന്നെ ഒന്നിനും ഉപയോഗിക്കാനാകാത്തവയാണ് വസ്ത്രങ്ങൾ. ഒരുപാട് വസ്ത്ര വ്യാപാരികൾ ഇക്കാലയളവിൽ ജീവിതം വഴി മുട്ടുന്ന അളവിൽ സാമ്പത്തിക ബാധ്യതകളിൽ ആയി പോയിട്ടുണ്ട്. …

















































