സന്നിധാനത്ത് എത്തിയ അയ്യപ്പ ഭക്തർക്കെല്ലാം സുഖദർശനം ഒരുക്കാൻ കഴിഞ്ഞെന്ന് മന്ത്രി വി.എൻ വാസവൻ
തിരുവനന്തപുരം: മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ സാധിച്ച ശബരിമല തീർഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ഈ വർഷത്തെ മണ്ഡല- മകരവിളക്ക് തീർഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കാൻ റവന്യൂ, ദേവസ്വം വകുപ്പുകൾ മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ …