Timely news thodupuzha

logo

Month: January 2023

Индикаторы волатильности + стратегии торговли 2024 Блог инвестора

Если информация соответствует прогнозу, то волатильность практически не меняется. Если расхождение существенное, на рынке тут же появляется дисбаланс в сторону продавцов или покупателей. Причинами волатильности могут быть объективные и субъективные факторы. Объективные факторы — реакция большинства трейдеров на событие. Субъективные — искусственное расшатывание рынка крупными объемами сделок с целью сдвинуть цену в нужную сторону. К …

Индикаторы волатильности + стратегии торговли 2024 Блог инвестора Read More »

സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായെന്ന് ​ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ​ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി തുടക്കം കുറിച്ചു. ലോകത്തെമ്പാടുമുള്ള കേരളീയക്ക് മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേ‍ർന്നു കൊണ്ടായിരുന്നു ഗവ‍ർണറുടെ പ്രസം​ഗം. പിണറായി വിജയൻ സ‍ർക്കാരിനെ ഗവർണർ പ്രശംസിച്ചു. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നു. ലോകത്തിന് തന്നെ പ്രചോദനമായി. വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി …

സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായെന്ന് ​ഗവർണർ Read More »

അവസാനമായി ശിലായുഗത്തിൽ കണ്ട പച്ച നിറത്തിലുള്ള വാൽനക്ഷത്രം ഭൂമിയുടെ ഏറ്റവും അടുത്ത സഞ്ചാരപഥത്തിലേക്ക് എത്തുന്നു

ഒരു മഹാ അത്ഭുതത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു ആകാശം. മനുഷ്യായുസിൽ ഒരിക്കൽ മാത്രം കാണാനാകുന്ന നക്ഷത്രക്കാഴ്ച്ച. ശിലായുഗത്തിൽ അവസാനമായി കണ്ട പച്ച നിറത്തിലുള്ള വാൽനക്ഷത്രം ( ഗ്രീൻ കൊമറ്റ്), അമ്പതിനായിരം വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന ആകാശവിസ്മയം എന്നിങ്ങനെ നീളുന്നു ഈ വാൽനക്ഷത്ര വിശേഷണങ്ങൾ. കൊമെറ്റ് c/2022 E3 എന്ന നക്ഷത്രം ഭൂമിയ്ക്ക് ഏറ്റവും അടുത്ത സഞ്ചാരപഥത്തിലേക്ക് എത്തുകയാണ്. നഗ്നനേത്രങ്ങൾ കൊണ്ടു വീക്ഷിക്കാനാകുന്ന വിധം അരികിലേക്കാണ് ഗ്രീൻ കൊമെറ്റ് എത്തുക. കാലങ്ങൾക്കപ്പുറത്ത് നിന്നാണു വാൽനക്ഷത്രത്തിൻറെ വരവ്. അവസാനമായി ഭൂമിയ്ക്കരികിൽ എത്തിയത് …

അവസാനമായി ശിലായുഗത്തിൽ കണ്ട പച്ച നിറത്തിലുള്ള വാൽനക്ഷത്രം ഭൂമിയുടെ ഏറ്റവും അടുത്ത സഞ്ചാരപഥത്തിലേക്ക് എത്തുന്നു Read More »

കോൺഗ്രസിന്റെ നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയതാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടേത് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല. അനിൽ ആന്റണി പാർട്ടി പദവികൾ രാജിവെച്ചുവെന്നും കോൺഗ്രസിന്റെ നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയതാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ടും ചെന്നിത്തല അഭിപ്രായം പറഞ്ഞു.ഗുജറാത്ത് കലാപത്തിൽ മോദിക്കും അമിത് ഷായ്ക്കുമുള്ള പങ്ക് എല്ലാവർക്കും അറിയാം. സത്യാവസ്ഥ മറച്ചുവെക്കാൻ ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. തങ്ങൾക്ക് ഇഷ്ടമുള്ളത് കണ്ടാൽ മതിയെന്നത് ബി ജെ പി അജണ്ട ആണെന്നും …

കോൺഗ്രസിന്റെ നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കിയതാണെന്ന് രമേശ് ചെന്നിത്തല Read More »

കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പാതകയുയർത്തി. സ്കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, കരിമണ്ണൂർ എസ്.ഐ പി. എൻ. ദിനേശൻ, പി.റ്റി.എ പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളി, എം.പി.റ്റി.എ പ്രസിഡന്റ്‌ ജോസ്മി സോജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പെരിങ്ങഴ തീർത്ഥാടന പള്ളിയിൽ ഇടവക തിരുനാൾ

പെരിങ്ങഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രമായ കോതമംഗലം രൂപതയിലെ പെരിങ്ങഴ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ 31, ഫെബ്രുവരി 01, 02 തീയതികളിൽ സംയുക്തമായി ആഘോഷിക്കും. 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പൊതുവണക്കത്തിനായി ദേവാലയാങ്കണത്തിലേക്ക് ഇറക്കിവയ്ക്കും. തിരുനാൾ ദിവസങ്ങളിൽ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഫെബ്രുവരി 03ന് തിരുനാൾ ചടങ്ങുകൾ പൂർത്തിയാകും. തിരുനാളിന് ഒരുക്കമായുള്ള …

പെരിങ്ങഴ തീർത്ഥാടന പള്ളിയിൽ ഇടവക തിരുനാൾ Read More »

ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ മൂലമറ്റം സ്വദേശി കൃഷ്ണദാസും

തൊടുപുഴ: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പ്രൈം മിനിസ്റ്റർ റാലിയിൽ മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ നിന്നും കൃഷ്ണദാസ് ബിജു പങ്കെടുക്കും. മൂന്നാം വർഷ ബി. എസ്സി മാത്‍സ് വിദ്യാർത്ഥിയും 18 കേരള ബറ്റാലിയൻ എൻസിസി കേഡറ്റുമാണ്. എൻസിസിയുടെ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലുള്ള 50,000 കേഡറ്റുകളിൽ നിന്നും 116 പേരെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരെഞ്ഞെടുത്തു. മൂലമറ്റം വെള്ളിയാപ്ലാക്കൽ വി. വി ബിജുവിന്റെയും ശ്യാമള ബിജുവിന്റെയും മകനാണ് …

ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ മൂലമറ്റം സ്വദേശി കൃഷ്ണദാസും Read More »

തൊടുപുഴ സിവിൽ സ്റ്റേഷനിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

തൊടുപുഴ: താലുക്ക് ഭരണ സിരകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. തഹസിൽദാർ കെ.എച്ച് സക്കീർ ദേശീയ പാതക ഉയർത്തി കൊണ്ട് റിപ്പബ്ലിക് ദിന സന്ദേശം നൽകി. താലൂക്ക് ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ അനിതാമോൾ വി.പി, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ കെ.എസ് ഭരതൻ തുടങ്ങി മറ്റു വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും റിപ്പബ്ലിക് ദിനവും

ഇടുക്കി: ജില്ലയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവേള കൂടിയായ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകി. ഇടുക്കിയിലെ ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനവും, കാർഷികമേഖലയുടെ പുരോഗതിയും ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ ഫലം കണ്ടതായി മന്ത്രി പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. 22 പ്ലറ്റൂണുകളിലായി പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻ സി സി, …

സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും റിപ്പബ്ലിക് ദിനവും Read More »

പൊലീസിനെ വെട്ടിച്ച് കടന്ന പോക്സോ കേസ് പ്രതിയെ പിടികൂടി

ഇടുക്കി: മകളെ പീഡിപ്പിച്ച നെടുംകണ്ടം സ്വദേശിയായ പോക്സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ രണ്ട് തവണ പൊലിസിന്റെ മുൻപിൽ പെട്ടെങ്കിലും, അതി വേഗത്തിൽ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. നെടുങ്കണ്ടം എസ് എച്ച് ഒ, സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി …

പൊലീസിനെ വെട്ടിച്ച് കടന്ന പോക്സോ കേസ് പ്രതിയെ പിടികൂടി Read More »

സ്വർണവില, പവന് 320 ഉം ഗ്രാമിന് 40 രൂപയും കൂടി

കൊച്ചി: സംസ്ഥാനത്ത് തൊട്ടാൽ പൊളളുന്ന നിരക്കിൽ സ്വർണവില. ഇന്ന് (26/01/2023) പവന് 320 രൂപ വർധിച്ച് ഒരു പവന് സ്വർണത്തിൻറെ വില 42,400 വും കടന്ന് 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5310 രൂപയായി. കഴിഞ്ഞദിവസം വർഷങ്ങൾക്ക് മുൻപ് കുറിച്ച 42,000 എന്ന റെക്കോർഡ് ഭേദിച്ച് പുതിയ നിലവാരത്തിൽ എത്തിയിരുന്നു. ഇന്ന് കഴിഞ്ഞ ദിവസത്തെ റെക്കോർഡ് പഴങ്കഥയാക്കിയാണ് ഇപ്പോൾ വീണ്ടും മുന്നേറുന്നത്. സ്വർണവില വരും ദിവസങ്ങളിൽ 42,000 കടന്നും മുന്നേറുമെന്ന് വിദഗ്ധർ മുൻപ് പ്രവചിച്ചിരുന്നു.

412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ആറ്‌ കീർത്തിചക്രയും 15 ശൗര്യചക്രയുമുൾപ്പെടെ 412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം. കീർത്തിചക്ര പുരസ്‌കാരത്തിൽ നാലെണ്ണം മരണാനന്തര ബഹുമതിയാണ്‌. ജമ്മു കശ്‌മീർ പൊലീസിൽ കോൺസ്റ്റബിളായിരുന്ന രോഹിത്‌ കുമാർ, എസ്‌ഐ ആയിരുന്ന ദീപക്‌ ഭരദ്വാജ്‌, ഹെഡ് കോൺസ്റ്റബിൾമാരായിരുന്ന സോധി നാരായൺ, ശ്രാവൺ കാശ്യപ്‌ എന്നിവർക്കാണ്‌ മരണാനന്തര ബഹുമതി. രാഷ്ട്രീയ റൈഫിൾസിലെ മേജർ ശുഭാങ്‌, രാഷ്ട്രീയ റൈഫിൾസിലെ നായിക്‌ ജിതേന്ദ്ര സിങ്‌ എന്നിവരും ധീരതയ്‌ക്കുള്ള കീർത്തിചക്രയ്‌ക്ക്‌ അർഹരായി. പാരച്യൂട്ട്‌ റെജിമെന്റിലെ ക്യാപ്‌റ്റൻ രാകേഷ്‌ ടി ആറിനും രാഷ്ട്രീയ റൈഫിൾസ്‌ …

412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം Read More »

വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് പരാതി ലഭിച്ചു, മുന്നറിയിപ്പുമായി വനം മന്ത്രി

കോഴിക്കോട്: വനം ഉദ്യോഗസ്ഥർ വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും ഫോൺ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പിടി സെവനെ(ധോണി)എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റാണ്. വന്യജീവികളെ പ്രകോപിപ്പിച്ചാൽ പ്രതികാരബുദ്ധിയോടെ അവറ്റകൾ പ്രതികരിക്കും. ധോണി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഉടനെ തന്നെ ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.ഫോൺ എടുക്കുന്നില്ലെന്ന …

വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് പരാതി ലഭിച്ചു, മുന്നറിയിപ്പുമായി വനം മന്ത്രി Read More »

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഇന്ന് വളരെ വിശേഷപ്പെട്ടതാണെന്നും സ്വാന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. അതേസമയം, രാവിലെ ഒൻപതരയോടെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ചു. 10 മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതോടെ കാര്യപരിപാടികൾക്ക് തുടക്കമാവും. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താ അൽ …

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി Read More »

‘ചുവട് 2023′ സംഗമത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: റിപ്പബ്ലിക്‌ ദിനത്തിൽ സ്ത്രീശാക്തീകരണത്തിന് ഊന്നൽ കൊടുത്ത കുടുംബശ്രീ 3.09 ലക്ഷം അയൽക്കൂട്ടത്തിൽ ‘ചുവട് 2023′ സംഗമം നടത്തും. രാജ്യത്ത്‌ ആദ്യമായാണ്‌ 46 ലക്ഷത്തിലേറെ വനിതകളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മഹാസംഗമം. കുടുംബശ്രീ സ്ഥാപകദിനമായ മെയ് 17 വരെ നീളുന്ന രജത ജൂബിലി സമാപനാഘോഷങ്ങൾക്ക്‌ സംഗമത്തോടെ തുടക്കമാകും. തദ്ദേശമന്ത്രി എം ബി രാജേഷ് ഉൾപ്പെടെയുള്ള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന …

‘ചുവട് 2023′ സംഗമത്തിന് ഇന്ന് തുടക്കമാകും Read More »

വിദ്യാർത്ഥി സംഘടനകൾ ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കും

ന്യൂഡൽഹി: ​ഗുജറാത്ത് കലാപലത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് തെളിയിക്കുന്ന ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ഡൽഹി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എൻഎസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ജാമിയ മിലിയിൽ സർവകലാശാല അധികൃതരും പൊലീസും ചേർന്ന് പ്രദർശനം തടഞ്ഞിരുന്നു. വിദ്യാർത്ഥി നേതാക്കളെ കരുതൽ തടങ്ങളിലേക്ക് …

വിദ്യാർത്ഥി സംഘടനകൾ ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കും Read More »

എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​നം വ്യത്യസ്തമായി ആഘോഷിച്ച് രാജ്യം

ന്യൂ​ഡ​ൽ​ഹി: വി​വി​ഐ​പി​ക​ൾ​ക്ക് ഇ​രി​പ്പി​ടം പി​ൻ നി​ര​യി​ൽ. ഒ​ട്ട​ക​സേ​ന​യെ ന​യി​ച്ച് വ​നി​ത​ക​ളു​ടെ സം​ഘം. ത​ദ്ദേ​ശീ​യ നി​ർ​മി​ത പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം. എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ രാ​ജ്യ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് ഒ​ട്ടേ​റെ പു​തു​മ​ക​ൾ. രാ​ജ്പ​ഥി​നെ ക​ർ​ത്ത​വ്യ​പ​ഥ് എ​ന്നു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ശേ​ഷ​മു​ള്ള ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​ന​മാ​ണി​ത്. രാ​ഷ്‌​ട്ര​പ​തി​യാ​യി ദ്രൗ​പ​ദി മു​ർ​മു​വി​നും ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​മാ​ണി​ത്. രാ​വി​ലെ 10.30 മു​ത​ലാ​ണു പ​രേ​ഡ്. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻറ് അ​ബ്ദേ​ൽ ഫ​ത്തേ അ​ൽ സി​സി​യാ​ണു മു​ഖ്യാ​തി​ഥി. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻറ് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന​തും ഇ​താ​ദ്യ​മാ​ണ്. എ​ഴു​പ​ത്തി​മൂ​ന്നു റി​പ്പ​ബ്ലി​ക് …

എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​നം വ്യത്യസ്തമായി ആഘോഷിച്ച് രാജ്യം Read More »

Ico Обзор Ico Проектов, Популярных Токенов

Нужно точно представлять себе, на каком этапе и в какой проект можно вносить деньги. Баунти (Bounty) – это вознаграждение, предлагаемое создателями ICO за определенные услуги. Проще говоря, стартап дает человеку свои токены за его вклад в развитие проекта. Например, адаптация, вычитка и подготовка документации или пресс-релизов, переводы рекламных материалов и другого контента на разные языки. …

Ico Обзор Ico Проектов, Популярных Токенов Read More »

സംഗീത നിശ വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം ആഘോഷമാക്കി

താനെ: ഞായറാഴ്ച്ച സംഗീത നിശയെന്ന വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചത്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കല്യാൺ വെസ്റ്റിലുള്ള കെ.സി ഗാന്ധി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മുംബൈയിലെ വിവിധ പ്രദേശങ്ങളിൾനിന്നും സംഗീതാസ്വാദകർ ഒത്തുചേർന്ന ഈ ചടങ്ങിൽ സിനിമ നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യഅതിഥിയായി. വൈകുന്നേരം 6.30 ന് സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്ത “പെൺ നടൻ” എന്ന സാമൂഹ്യ നാടകവും ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം

ന്യൂ​ഡ​ൽ​ഹി: ഗൂ​ഗിളി​ൻറെ ആ​ൻ​ഡ്രോ​യി​ഡ് ഒ​എ​സി​നും ആ​പ്പി​ളി​ൻറെ ഐ​ഒ​എ​സി​നും പ​ക​ര​മാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ​യ്ക്കും ഇ​നി സ്വ​ന്തം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. മ​ദ്രാ​സ് ഐ​ഐ​ടി വി​ക​സി​പ്പി​ച്ച ഭ​രോ​സ് (BharOS) എ​ന്ന ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം കേ​ന്ദ്ര ഐ​ടി മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​രീ​ക്ഷി​ച്ചു. ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന സി​സ്റ്റ​മാ​ണി​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഭ​രോ​സി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. ശ​ക്ത​വും ആ​ശ്ര​യി​ക്കാ​വു​ന്ന​തും സ്വ​യം പ​ര്യാ​പ്ത​വും …

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം Read More »

സ്മശാനത്തിൽ വച്ച് കാട്ടന ആക്രമിച്ചു, രണ്ട് പേർക്ക് പരിക്ക്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്. വയനാട് ചേകാടിയിൽ വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിൻറെ മൃതദേഹം മറവു ചെയ്യുന്നതിനായി കാടിനുള്ളിലെ സ്മശാനത്തിലെത്തിയപ്പോഴായിരുന്നു സംഭവം. മൃതദേഹം മറവുചെയ്യുന്നതിൻറെ ഭാഗമായി കുഴിയെടുക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിച്ചതിനു പിന്നാലെയാണ് വയനാട്ടിലും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശി ശക്‌തിവേലാണ് …

സ്മശാനത്തിൽ വച്ച് കാട്ടന ആക്രമിച്ചു, രണ്ട് പേർക്ക് പരിക്ക് Read More »

പോസ്റ്റ്‌മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോർജ്. മരണം കൊവിഡ് മൂലമെന്ന് ശക്തമായ സംശയം ഉണ്ടെങ്കിൽ മാത്രം റാപ്പിഡ് ആൻറിജൻ ടെസ്റ്റ് ചെയ്താൽ മതിയാവും. എന്നാൽ പോസ്റ്റ്മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും പിപിഇ കിറ്റ്, എൻ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീൽഡ് തുടങ്ങിയ സുരക്ഷ മുൻകരുതലുകൾ ഉപയോഗിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. നിർദ്ദേശങ്ങൾ; കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ …

പോസ്റ്റ്‌മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോർജ് Read More »

പ്രധാനമന്ത്രിയുടെ ഭൂതകാലം പറയുന്ന ഡോക്യുമെന്ററി കോൺഗ്രസ് പ്രദർശിപ്പിക്കുമെന്ന് വി.ഡി സതീശൻ

ചെറുതോണി: കോൺഗ്രസിന്റെ നയപരിപാടികൾക്ക് വിരുദ്ധമായ നിലപാട്  സ്വീകരിച്ച അനിൽ ആന്റണിയുടെ രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടിയുടെ നയത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ചയാൾ പാർട്ടിയിൽ തുടരുന്നത് ശരിയല്ല. പാർട്ടി നയം കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. ബി.ബി.സി ഡോക്യുമെന്റിറിയിൽ അവാസ്ഥവമായ ഒന്നുമില്ല. രാഹുൽ ഗാന്ധി പറഞ്ഞതു പോലെ സത്യത്തെ അധിക കാലം മൂടി വയ്ക്കാനാകില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ന് രാജ്യത്തെ പ്രധാനമന്ത്രിയായി ഇരിക്കുന്നയാൾ നടത്തിയ മനുഷ്യ വേട്ടയെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നത്. അത് …

പ്രധാനമന്ത്രിയുടെ ഭൂതകാലം പറയുന്ന ഡോക്യുമെന്ററി കോൺഗ്രസ് പ്രദർശിപ്പിക്കുമെന്ന് വി.ഡി സതീശൻ Read More »

ബാറുകൾക്ക് നാളെ അവധി

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നാളെ മദ്യശാലകൾക്ക് അവധിണ്. ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകളടക്കം അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.

കൊ​ച്ചിയിൽ ന​ടി​യെ പീഡിപ്പിച്ച കേ​സ്, ര​ണ്ടാം ഘ​ട്ട സാ​ക്ഷി വി​സ്താ​രം ഇ​ന്ന്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടാം ഘ​ട്ട സാ​ക്ഷി വി​സ്താ​രം ഇ​ന്നു തു​ട​ങ്ങും. ന​ടി മ​ഞ്ജു വാ​ര്യ​ർ അ​ട​ക്കം 20 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ക്കു​ക. ഇ​തി​നി​ടെ കേ​സി​ൽ അ​ഭി​ഭാ​ഷ​ക​രെ പ്ര​തി ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലെ 39 സാ​ക്ഷി​ക​ളി​ൽ 27 പേ​രു​ടെ വി​സ്താ​ര​മാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​ല്ല. ര​ണ്ടാം ഘ​ട്ടം 20 പേ​രെ​കൂ​ടി വി​സ്ത​രി​ക്കാ​നു​ള്ള​വ​രു​ടെ പ​ട്ടി​ക​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യ്ക്ക് കൈ​മാ​റി​യ​ത്. ഇ​തി​ൽ മ​ഞ്ജു വാ​ര്യ​ർ, സാ​ഗ​ർ വി​ൻ​സെ​ൻറ്, മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി​യു​ടെ അ​മ്മ …

കൊ​ച്ചിയിൽ ന​ടി​യെ പീഡിപ്പിച്ച കേ​സ്, ര​ണ്ടാം ഘ​ട്ട സാ​ക്ഷി വി​സ്താ​രം ഇ​ന്ന് Read More »

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം, ഡൽഹിയിൽ ശക്തമായ സുരക്ഷയോടെ ഒരുക്കം പൂർത്തിയായി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങി. ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ ഒരുക്കം പൂർത്തിയായിരിക്കുന്നത്. കർത്തവ്യപഥെന്ന് രാജ്പഥിൻറെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കർത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സൽ പൂർത്തിയായി. രാവിലെ 6 മണിമുതൽ ദില്ലിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായത്. …

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം, ഡൽഹിയിൽ ശക്തമായ സുരക്ഷയോടെ ഒരുക്കം പൂർത്തിയായി Read More »

പ്രത്യേക സംസ്ഥാന പദവി വേണം, പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ

ന്യൂഡൽഹി: ബിജെപിയുമായി സഖ്യമെന്ന് പറയുന്ന നേതാവിനെ സസ്പെൻഡ് ചെയ്യുമെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ. ബിജെപിയുമായി ചർച്ചയെന്ന റിപ്പോർട്ടുകൾ തള്ളിയിരിക്കുകയാണ് അദ്ദേഹം. പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യത്തിനുള്ള പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്നും പ്രത്യുദ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗ്രേറ്റർ തിപ്ര ലാൻഡ് വിഷയത്തിൽ തിപ്ര മോത പാർട്ടി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ത്രിപുര തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം …

പ്രത്യേക സംസ്ഥാന പദവി വേണം, പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ Read More »

പദയാത്ര ജനങ്ങൾ ഏറ്റെടുത്തുവെന്നും വരുന്ന തെരഞ്ഞെടുപ്പിനത് ഗുണകരമാകുമെന്നും വീ ഡി സതീശൻ

ചെറുതോണി: എംപി ഡീൻ കുര്യാക്കോസ് നയിക്കുന്ന പദയാത്ര ജനങ്ങൾ ഏറ്റെടുത്തുവെന്നും വരുന്ന തെരഞ്ഞെടുപ്പിനത് ഗുണകരമാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെറുതോണി ടൗൺഹാളിൽ നടന്ന നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന പാർലമെൻറ് തിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ കണ്ടു കൊണ്ടാണ് കോൺഗ്രസ് ജില്ലാ നേതൃത്വം നേതൃസംഗമം സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡണ്ട് സിപി മാത്യു അധ്യക്ഷത വഹിച്ചു. എംപി ഡീൻ കുര്യാക്കോസ്, നേതാക്കന്മാരായ റോയി കെ പൗലോസ്, എ പി ഉസ്മാൻ, എം എൻ …

പദയാത്ര ജനങ്ങൾ ഏറ്റെടുത്തുവെന്നും വരുന്ന തെരഞ്ഞെടുപ്പിനത് ഗുണകരമാകുമെന്നും വീ ഡി സതീശൻ Read More »

കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘം ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം നടത്തി

കോലാനി: ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് മിൽമ എറണാകുളം മേഖല യൂണിയൻ അനുവദിച്ചു നൽകിയ ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം. റ്റി. ജയൻ നിർവ്വഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗം റ്റി. ജി. സുകുമാരൻ സ്വാഗത പ്രസം​ഗം നടത്തി. മിൽമ ഡയറക്ടർ ജോൺസൺ കെ. കെ, തൊടുപുഴ താലൂക്ക് പ്രസിഡൻറ് എം. റ്റി. ജോണി, കൗൺസിലർമാരായ ജോസ് മഠത്തിൽ, മെർളി …

കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘം ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം നടത്തി Read More »

മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്കാർ നോമിനേഷനിൽ ആർആർആർ

ഇന്ത്യൻ സിനിമാപ്രേമികളിൽ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ് എസ് രാജമൗലി ചിത്രം ആർആർആറിന് മികച്ച ഒറിജിനൽ സോംഗിനുള്ള 95-ാമത് അക്കാദമി അവാർഡ് പുരസ്കാരങ്ങളിലേക്ക് നോമിനേഷൻ ലഭിച്ചു. നേരത്തെ ഗോൾഡൻ ഗ്ലോബിൽ ഇതേ പുരസ്കാനം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് നോമിനേഷൻ. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായിരുന്ന ഗുജറാത്തി ചിത്രം ദ് ചെല്ലോ ഷോ അന്തിമപട്ടികയിൽ നിന്ന് പുറത്തായപ്പോൾ ഇന്ത്യൻ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെൻററികൾ ഇത്തവണത്തെ അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമ രംഗത്തെ നിരവധി പ്രമുഖർ ആർആർആർ …

മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്കാർ നോമിനേഷനിൽ ആർആർആർ Read More »

ഇടുക്കിയിൽ കാട്ടാന ആക്രമണം, വനം വകുപ്പ് വാച്ചർ മരിച്ചു

ഇടുക്കി: ശാന്തൻ പാറയിൽ കാട്ടാനയുടെ കുത്തേറ്റ് വനം വകുപ്പ് വാച്ചർ മരിച്ചു. പന്നിയാർ എസ്റ്റേറ്റിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. എസ്റ്റേറ്റിൽ എത്തിയ കാട്ടാനകളെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അയ്യപ്പൻകുടി സ്വദേശി ശക്തി വേൽ ആണ് മരിച്ചത്.

“ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ…, രുചിയില്ലെങ്കിൽ ക്ഷമിക്കുക”, ഹൃദയപൂർവ്വം ഉച്ചഭക്ഷണ പൊതിച്ചോറിലെ കുറിപ്പ്

കോഴിക്കോട്‌: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐ നൽകുന്ന “ഹൃദയപൂർവ്വം’ ഉച്ചഭക്ഷണം പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്‌. മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോൻജിയാണ്‌ ഫെയ്‌സ്‌ബുക്കിൽ കുറിപ്പ്‌ പങ്കുവച്ചിരിക്കുന്നത്‌. അതിൽ നിന്നും; “ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ… ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’ … മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐയുടെ …

“ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ…, രുചിയില്ലെങ്കിൽ ക്ഷമിക്കുക”, ഹൃദയപൂർവ്വം ഉച്ചഭക്ഷണ പൊതിച്ചോറിലെ കുറിപ്പ് Read More »

വിഴിഞ്ഞം തുറമുഖ നിർമ്മാണം, ഒരു വർഷം കഴിഞ്ഞാൽ മാത്രമേ പ്രവർത്തനം പൂർണ രീതിയിലാകൂവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ കപ്പലടുക്കുമെന്നും അത് പരീക്ഷണടിസ്ഥാനത്തിലായിരിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഒരു വർഷം കഴിഞ്ഞാൽ മാത്രമേ തുറമുഖത്തിൻറെ പ്രവർത്തനം പൂർണ രീതിയിലാകൂ എന്നും മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു. ആദ്യ കപ്പൽ അടുത്ത ശേഷവും ഒരു വർഷത്തിലധികം വേണ്ടി വരും തുറമുഖം പൂർണമായി സജ്ജമാകാൻ എന്ന് പറയുന്നതിലൂടെ വിഴിഞ്ഞം പദ്ധതി ഒരുപാട് വൈകും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. സെപ്തംബറിലോ ഒക്ടോബറിലോ കപ്പലടക്കുമെന്ന് പറഞ്ഞ മന്ത്രി പണി എപ്പോൾ പൂർത്തിയാകുമെന്ന് പറയുന്നില്ല. 60 ശതമാനത്തോളം …

വിഴിഞ്ഞം തുറമുഖ നിർമ്മാണം, ഒരു വർഷം കഴിഞ്ഞാൽ മാത്രമേ പ്രവർത്തനം പൂർണ രീതിയിലാകൂവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ Read More »

നെടുങ്കണ്ടത്ത് പിതാവ് പീഡിപ്പിച്ച മകളുടെ വിവരങ്ങൾ പൊലീസുകരുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും ചോർന്നു

നെടുംങ്കണ്ടം: പോക്സോ ഇരയുടെ വിവരങ്ങൾ ചോർന്നു. നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ പിതാവിൻറെ ഫോട്ടോയാണ് ചോർന്നത്. പൊലീസുകരുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നാണ് ചിത്രം പുറത്തായത്. 7-ാം ക്ലാസ് വിദ്യാർഥിയായ മകളെയാണിയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതുമായ ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. കേസിൽ അറസ്റ്റിലായ പ്രതി തിങ്കളാഴ്ച്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു. ഇതിന് മുൻപാണ് പ്രതിയുടെ ചിത്രം ചോർന്നത്. പ്രതി കടന്നുകളഞ്ഞതുമായി ബന്ധപ്പെട്ട് എസ്കോർട്ടു പോയ 2 പൊലീസുകാരെ …

നെടുങ്കണ്ടത്ത് പിതാവ് പീഡിപ്പിച്ച മകളുടെ വിവരങ്ങൾ പൊലീസുകരുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും ചോർന്നു Read More »

റെയിൽവെ ട്രാക്കിലിരുന്ന് മദ്യപിക്കുന്നതിനിടെ ട്രെയിൻതട്ടി, രണ്ട് പേർ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: പന്നിയങ്കരയിൽ റെയിൽവെ ട്രാക്കിലിരുന്ന് മദ്യപിച്ച രണ്ട് പേർ ട്രെയിൻതട്ടി മരിച്ചു. കല്ലായി റെയിൽവേ സ്റ്റേഷന് സമീപം രാവിലെ 8.30ഷാഫിഷാഫിയോടെയാണ് അപകടമുണ്ടായത്. ഉണ്ണിക്കൃഷ്ണൻ, കരുനാഗപള്ളി സ്വദേശി സുബൈർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയ കൊല്ലം സ്വദേശി ഷാഫി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മദ്യപിക്കാനുപയോഗിച്ച കുപ്പിയും ക്ലാസും പ്രദേശത്ത് നിന്ന് പോലീസ് കണ്ടെടുത്തു. കോഴിക്കോട് നിന്നും ഷൊർണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിൻആണ് തട്ടിയത്.പോലീസും ഫോറൻസിക് വിഭാഗവും പ്രദേശത്ത് പരിശോധന നടത്തി വരികയാണ്.

ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനും ലഖിംപൂർ ഖേരി കേസിൽ മുഖ്യപ്രതിയുമായ ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 8 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യകാലയളവിൽ ഉത്തർപ്രദേശിലും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടനും കോടതി നിർദ്ദേശിച്ചു. കേസിലെ മറ്റു പ്രതികൾക്കും ഇടക്കാല ജാമ്യം ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നത് ഉൾപ്പെടെയുള്ള നിബന്ധനകളും കോടതി നൽകിയിട്ടുണ്ട്. ജാമ്യ അപേക്ഷയിൽ അന്തിമവാദം മാർച്ച് 14ന് നടക്കുമെന്ന് കോടതി …

ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു Read More »

ലക്ഷ്യദ്വീപ് മുൻ എംപിയുടെ ശിക്ഷ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ലക്ഷ്യദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിൻറെ ശിക്ഷ തടഞ്ഞ് ഹൈക്കോടതി. വധശ്രമ കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സെഷൻ കോടതി വിധിയാണ് ഹൈക്കോടതി സസ്പെൻഡ് ചെയ്തത്. രാഷ്ട്രീയത്തിൽ സംശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും എന്നാൽ, മുഹമ്മദ് ഫൈസൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് കോടതി നിരീക്ഷണം.

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന്

തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന് വയനാട്ടിൽ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവാണ് ഉദ്‌ഘാടനംചെയ്യുന്നത്. കാരാപ്പുഴ മെഗാ ടൂറിസ്‌റ്റ് ഗാർഡനിലാണ് സമാപനപരിപാടി. ‘ബോധപൂർണ്ണിമ’ പരിപാടിയുടെ ഭാഗമായി സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ ‘മുക്തധാര: ലഹരിമുക്ത ക്യാമ്പസ്’ നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും നടക്കും. എക്സൈസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പ്രചാരണത്തിന്റെ പരിപാടിയോടു കൂടിയാണ് ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സമാപനം. വൈകീട്ട് മൂന്നു …

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘ബോധപൂർണ്ണിമ’ രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം 26ന് Read More »

അനിൽ ആൻറണിയുടെ പരാമർശം തള്ളി ശശി തരൂർ

തിരുവനന്തപുരം: രാജ്യത്തിൻറെ പരമാധികാരത്തിനെതിരെയാണ് ബിബിസി ഡോക്യുമെൻററിയെന്ന അനിൽ ആൻറണിയുടെ പരാമർശം തള്ളി ശശി തരൂർ എം പി. ബിബിസി ഡോക്യുമെൻ്ററി കൊണ്ട് തകരുന്നതല്ല നമ്മുടെ പരമാധികാരം. ബാക്കി കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. സർക്കാർ ഡോക്യുമെൻ്ററി വിലക്കിയതാണ് കാര്യങ്ങൾ വഷളാക്കിയത്. കോൺഗ്രസ് പ്രദർശനം ഏറ്റെടുത്തത് ഈ സെൻസർഷിപ്പിന് എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്ന് വി.യു കുര്യാക്കോസ് ഐ.പി.എസ്

മൂലമറ്റം: നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്ന് വി യു.കുര്യാക്കോസ്.ഐ.പി.എസ്. ‘ കാഞ്ഞാർ ജനമൈത്രി പോലീസിൻ്റെയും ലഹരിവിരുദ്ധ ക്യാമ്പയിൻ്റെയും നേതൃത്വത്തിൽ മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞ അഞ്ചു മാസമായി നടന്ന ട്രൈനിംഗ് പ്രോഗ്രാമിൽ നിന്ന് സെലക്ഷൻ കിട്ടിയ 42 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്നും അതു കൊണ്ട് ട്രൈനിംഗും നടത്തവും എക്ര സൈസും മുടക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്കൽ ടെസ്റ്റിൽ 45 കുട്ടികളിൽ …

നടക്കാൻ കഴിയില്ലങ്കിൽ മനുഷ്യൻ ഒന്നുമല്ലാതാവുമെന്ന് വി.യു കുര്യാക്കോസ് ഐ.പി.എസ് Read More »

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ വിജയിച്ച് തൊടുപുഴ സ്വദേശി അനീഷ് ജയൻ

സഹ്യാദ്രി നാച്യറൽ ഹിസ്റ്ററി സൊസൈറ്റി 2022 ൽ വന്യജീവിവാരത്തോട് അനുബന്ധിച്ച് നടത്തിയ വന്യജീവി ഫോട്ടോ​ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തൊടുപുഴ സ്വദേശി അനീഷ് ജയൻ. 23 ന് തിരുവനന്തപുരം അയ്യൻകാളി സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി അനിൽ കുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഫോഡറൽ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ചിലെ ജീവനക്കരാണ് അനീഷ്.

കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ദൈവാലയത്തിൽ ശതോത്തര സുവർണ്ണ ജൂബിലി തിരുനാൾ

കരിങ്കുന്നം: സെൻറ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ശതോത്തര സുവർണ്ണ ജൂബിലി തിരുനാൾ 27, 28, 29 തീയതികളിൽ നടക്കും. 27 ന് രാവിലെ ആറിന് ഫാ. അലക്സ് ഓലിക്കര കൊടിയേറ്റു കർമ്മം നിർവഹിക്കും. ശനിയാഴ്ച വിശുദ്ധ കുർബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വൈകിട്ട് പ്രദക്ഷിണവും വാദ്യമേളങ്ങളുടെ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും. 10 ന് ഫാ. ജിനു കാവിലിന്റെ തിരുനാൾ റാസയ്ക്കു ശേഷം പ്രദക്ഷിണവും ഫാ. ജോസ് …

കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ദൈവാലയത്തിൽ ശതോത്തര സുവർണ്ണ ജൂബിലി തിരുനാൾ Read More »

ഡോക്യുമെൻ്ററി പ്രദർശനം, പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ​ഗുജറാത്ത് വംശഹത്യയിലുള്ള പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ ഡോക്യുമെൻ്ററി പ്രദർശനനത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങൾക്കെതിരെയാണ് പൊലീസിന്റെ നടപടി. പൂജപ്പുര പ്രതിഷേധത്തിൽ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി, യുവമോർച്ച നേതാക്കളാണ് പ്രതികൾ. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘർഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഡോക്യുമെൻ്ററി പ്രദർശനത്തിനെതിരെ …

ഡോക്യുമെൻ്ററി പ്രദർശനം, പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ് Read More »

ഷാരോൺ വധം, കുറ്റപത്രം ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റോരാളുമായി വിവാഹം കഴിക്കുന്നതിനായി കാമുകനായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലീസിൻറെ കുറ്റപത്രം. ജില്ലാ ക്രൈം ബ്രാഞ്ചിൻറെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. 2022 ഒക്‌ടോബർ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആദ്യം സാധാരണ മരണമാണെന്ന് കരുതിയിരുന്നതെങ്കിലും പിന്നീട് പ്രതൃക സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അതേമാസം 25ന് ഷാരോൺ മരിക്കുകയും ചെയ്തു. 10 മാസത്തെ ആസുത്രണത്തിന് …

ഷാരോൺ വധം, കുറ്റപത്രം ഇന്ന് സമർപ്പിക്കും Read More »

ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമെന്ന്‌ എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കി അഞ്ചാം ദിവസമായപ്പോഴേക്കും ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന തെറ്റായ നയങ്ങൾക്കെതിരായി ദ്വീപ്‌ നിവാസികൾ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്‌. 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലുണ്ടായ സംഭവങ്ങളുടെ പേരിലായിരുന്നു തടവ്‌ ശിക്ഷ. ഉപതെരഞ്ഞെടുപ്പ്‌ നടത്താൻ ആറ് മാസം ഉണ്ടെന്നിരിക്കെ ദൃതിപിടിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌ അസാധാരണമായ സംഭവമാണ്‌. ജലന്ധർ പാർലമെന്റ്‌ മണ്ഡലത്തിൽ ഒഴിവുണ്ടായിരുന്നിട്ടും അവിടെ …

ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമെന്ന്‌ എം വി ഗോവിന്ദൻ Read More »

സർക്കാർ ശമ്പള കുടിശിക അനുവദിച്ചത് ചിന്ത ജെറോം നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: എട്ടര ലക്ഷം രൂപ ശമ്പള കുടിശിക സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് കത്തിൻറെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പായി. ചിന്ത കുടിശിക ആവശ്യപ്പെട്ട് കത്ത് നൽകിയത് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനായിരുന്നു. 22/8/2022 ലാണ് ഈ കത്ത് എം ശിവശങ്കർ തുടർ നടപടിക്കായി അയക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ കുടിശിക അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു. 2017 ജനുവരി മുതൽ മുതൽ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. …

സർക്കാർ ശമ്പള കുടിശിക അനുവദിച്ചത് ചിന്ത ജെറോം നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ Read More »

ബിബിസി ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെ അനിൽ ആൻറണിയുടെ രാജി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അനിൽ ആൻറണി രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻറണി രാജിവച്ചത്. ബിബിസി ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെയാണ് രാജി. കെപിസിസി പ്രസിഡൻറും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും അടക്കം അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിലെ മുതിർന്ന നേതാവ് എ കെ ആൻറണിയുടെ മകനായ അനിൽ ആൻറണി സ്ഥാനം ഒഴിയുന്നത്.

വിവാദ ഡോക്യുമെന്ററി, രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു

ന്യൂഡൽഹി: ബിബിസി തയ്യാറാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത്‌ വംശഹത്യയിലെ പങ്ക്‌ തുറന്നുകാട്ടുന്ന ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്‌തതെല്ലാം ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പരമ്പരയുടെ ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗത്തിലൂടെ വെളിപ്പെടുത്തിയത് സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളായിരുന്നു. എന്നാൽ, ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽപ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. ‍പുലർച്ചെ രണ്ടരയ്ക്കായിരുന്നു ഡോക്യുമെന്ററിയുടെ …

വിവാദ ഡോക്യുമെന്ററി, രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു Read More »

യുവതിയുടെ കഴുത്തറുത്ത സംഭവം, പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

കൊച്ചി: വിസ സ്ഥാപനത്തിലെ ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഉടമയെ ആക്രമിക്കാൻ ജോളി ആയുധവുമായിട്ടായിരുന്നു എത്തിയത്. സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പ്രതി മൊഴി നൽകി. കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ലിത്വാനിയക്കുള്ള വിസക്ക് വേണ്ടി ജോളി കൊടുത്ത അൻപതിനായിരം രൂപയാണ് ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത്. അതേസമയം പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. കൊച്ചിയിൽ …

യുവതിയുടെ കഴുത്തറുത്ത സംഭവം, പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ് Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിൽ രാവിലെ മുതൽ മഴയ്ക്ക് സാധ്യതയുള്ളതായും മധ്യകേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ‘മാഡൻ ജൂലിയൻ ഓസിലേഷൻ’ എന്ന ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയും ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നലിൻറെ ലക്ഷണങ്ങൾ കണ്ടാൽ …

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത Read More »