പത്ത് വർഷം മുമ്പ് വാങ്ങിയ പണം തിരിച്ചു നൽകിയില്ല; വിഷുദിനത്തിൽ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ഉപവാസം
മുക്കം: പത്ത് വർഷം മുമ്പ് വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് വിഷുദിനത്തിൽ ബിജെപി നേതാവിന്റെ വീടിന് മുമ്പിൽ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസ സമരം. ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര സ്വദേശിയുമായ സോമസുന്ദരൻ എന്ന ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ് ബിജെപി മലപ്പുറം ജില്ലാ ഭാരവാഹി കീഴുപറമ്പ് തൃക്കളയൂർ സ്വദേശി ജയകൃഷ്ണൻ എന്ന സോമന്റെ വീടിനു മുൻപിൽ ഉപവാസം നടത്തിയത്. 2014 ൽ മൂന്നു ലക്ഷം രൂപ വാങ്ങുകയും അതിൽ രണ്ട് ലക്ഷം രൂപതിരിച്ചു നൽകിയില്ല എന്നുമാരോപിച്ചായിരുന്നു ഉപവാസം. …







































