പാളിയത് രാഹുലിന്‍റെയും കെസിയുടെയും കണക്ക് കൂട്ടലുകൾ ; ഹൈക്കമാൻഡിനെ വെട്ടിലാക്കി ഗെഹ്ലോട്ട്
ന്യൂഡല്‍ഹി: അശോക് ഗെഹലോട്ടിന്‍റെ കാര്യത്തില്‍ രാഹുല്‍ഗാന്ധിക്കും, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംഭവിച്ചത് തന്ത്രപരമായ പാളിച്ച. അങ്കമാലിയില്‍ അശോക ഗെഹലോട്ടുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്കും എന്ന ഉറപ്പാണ് അദ്ദേഹം രാഹുല്‍ഗാന്ധിക്ക് നല്‍കിയത്. എന്നാല്‍ അതേ സമയം തന്നെ രാജസ്ഥാനില്‍ തനിക്കൊപ്പം നില്‍ക്കുന്ന എം എല്‍ എ മാരോട് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെതിരെ സമ്മര്‍ദ്ധം ശക്തമാക്കാന്‍ അശോക് ഗെഹലോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇത് മുന്‍ കൂട്ടി മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്കും വിശ്വസ്തനായ കെ സി വേണുഗോപാലിനും …