Timely news thodupuzha

logo

Kerala news

സഭാ ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന കർദിനാളിൻറെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: സിറോ മലബാർ സഭ ഭൂമിയിടപാടു കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന കർദിനാളിൻറെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി നടത്തിയ ചില തുടർ ഉത്തരവുകളിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസിൽ കർദിനാൾ വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനിൽക്കും. എറണാകുളം അങ്കമാലി അതി രൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് …

സഭാ ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന കർദിനാളിൻറെ ആവശ്യം സുപ്രീം കോടതി തള്ളി Read More »

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദികൾ പ്രതികളായെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൻറെ തുടക്കം മുതൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദികൾ പ്രതികളായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഏഴ് എംഎൽഎമാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതികളാക്കി കെസെടുത്ത സംഭവത്തിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിൻറെ മൈക്ക് ഓഫാക്കി. സഭയിൽ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. തുടർന്ന് ചോദ്യോത്തരവേള റദ്ദ് ചെയ്തു. വി.ശിവൻകുട്ടി നിയമസഭയിൽ എഴുന്നേറ്റ് ബഹളം വച്ചു. …

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദികൾ പ്രതികളായെന്ന് പ്രതിപക്ഷ നേതാവ് Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ്

തൊടുപുഴ: വഴിത്തല ശാന്തി​ഗിരിയും മുതലക്കുടം ഹോളീഫാമിലി ആശുപത്രിയും സംയുക്തമായി പാറക്കടവ് ലക്ഷം വീടിനടുത്തുള്ള പകൽവീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10മുതൽ ഉച്ചക്ക് 1.30വരെയാണ് സമയം. അസിഥിരോ​ഗം, ദന്തരോ​ഗം, ശ്വാസകോശരോ​ഗം, നേത്രരോ​ഗം, ആഹാരക്രമ നിയന്ത്രണം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിന്നുള്ള വിദ​ഗ്ദരാകും പങ്കെടുക്കുന്നത്. ബി.എം.ഡി, പി.എഫി.റ്റി എന്നിങ്ങനെയുള്ള പരിശോധനകളും നടത്തും. ഈ അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

മൂലമറ്റത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സിൻ്റെ മൂന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കോൺക്രീറ്റും തേപ്പും അടർന്ന് വീണു; വൻ ദുരന്തം ഒഴിവായി

മൂലമറ്റം: ടൗണിലെ പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സിൻ്റെ മൂന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കോൺക്രീറ്റും തേപ്പും അടർന്ന് വീണു. ഭാ​ഗ്യവശാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് പലപ്പോഴും അപകടകാരണമാകാറുണ്ട്. അനവധി ബിസിനസ് സ്ഥാപനങ്ങൾ, ജില്ല പട്ടികജാതി വികസനവകുപ്പ് ഓഫീസ്, ജില്ല മണ്ണു സംരക്ഷണ ഓഫീസ്, ഗവ. സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിംങ്, പട്ടികവർഗ്ഗ ട്രൈബൽ മെഡിക്കൽ യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെത്തുന്നവർ ഏറെ ഭയന്നാണ് ഇവിടെ …

മൂലമറ്റത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സിൻ്റെ മൂന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കോൺക്രീറ്റും തേപ്പും അടർന്ന് വീണു; വൻ ദുരന്തം ഒഴിവായി Read More »

മുതിർന്ന പൗരന്മാർക്ക് കട്ടിൽ നൽകി മണക്കാട് ഗ്രാമ പഞ്ചായത്ത്

മണക്കാട്: ഗ്രാമ പഞ്ചായത്തിന്റെ മുതിർന്ന പൗരന്മാർക്ക് കട്ടിൽ നൽകുന്ന പദ്ധതി നടപ്പിലാക്കി. വിതരണ ഉൽഘാടനം പ്രസിഡന്റ് ടിസ്സി ജോബ് നിർവ്വഹിച്ചു. 2022-23 വാർഷിക പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽ 55 പേർക്കും പട്ടികജാതി വിഭാഗത്തിൽ 11 പേർക്കും ഉൾപ്പെടെ 66 ഗുണഭോക്താക്കൾക്ക് കട്ടിലുകൾ വിതരണം ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡന്റ് ഡോ. റോഷ്നി ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.ജേക്കബ്, മെമ്പർമാരായ ദാമോദരൻ നമ്പൂതിരി, എം.മധു, ഐ.സി.ഡി.എസ്.സൂപ്പർവൈസർ സിനുജോൺ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

ഇനി മത്സരിക്കാനില്ലെന്ന് മുരളീധരൻ; പിന്തുണയുമായി കോൺഗ്രസ് പോരാളികൾ

കോഴിക്കോട്: നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ മുരളീധരന് പിന്തുണയുമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നു. “നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ” എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ കോഴിക്കോട് പ്രത്യക്ഷപ്പെട്ടു. കെപിസിസി അധ്യക്ഷൻറെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെ താൻ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോഴിക്കോട് നഗരത്തിൽ കോൺഗ്രസ് പോരാളികളെന്ന പേരിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് കെ.കെ.രമ; ടി.പിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുകയാണെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: സമാധാനപരമായി മുദ്രവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രതിപഷത്തിന്‍റെ ഉദ്ദേശമെന്ന് എംഎൽഎ കെ കെ രമ. സ്പീക്കറുിടെ ഓഫീസിനു മുന്നിലിരുന്ന് പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനോട് വാച്ച് ആന്‍റ് വാർഡ് അപമര്യാദയായി പെരുമാറിമാറുകയും തട്ടിക്കയറുകയും ചെയ്തു. ഇതേത്തുടർന്നാണ് സംഘർത്തിൽ കലാശിക്കുകയായിരുന്നു എന്ന് കെ കെ രമ പറഞ്ഞു. മാത്രമല്ല വാച്ച് ആന്‍റ് വാർഡ് തന്നെ വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് കെ കെ രമ ആരോപിച്ചു. അതേസമയം കെ കെ രമയുടെ അടിയന്തര പ്രമേയ …

ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് കെ.കെ.രമ; ടി.പിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുകയാണെന്ന് വി.ഡി.സതീശൻ Read More »

ഐ.എം.എയുടെ സമരത്തിന് പിന്തുണ നൽകി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വോഷണം വേ​ഗതയിലല്ലെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണയുമായി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ രം​ഗത്ത്. ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുടെയും ആരോ​ഗ്യ പ്രവർത്തകരുടെയും മനോവീര്യം തകർക്കുമെന്നും മിടുക്കരായ വിദ്യാർത്ഥികൾ മെഡിക്കൽ രം​ഗത്തേക്ക് വരാൻ വിമുഖത കാട്ടുമെന്നും ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന വിലയിരുത്തി. സമരത്തിന് ജനകീയ പിന്തുണ ഉണ്ടാകണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.

നെഹ്‌റു യുവ കേന്ദ്രയും സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും ചേർന്ന് തൊടുപുഴയിൽ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും വൃത്തിയാക്കി

തൊടുപുഴ: മിനിസ്ട്രി ഓഫ് യൂത്ത് അഫ്ഫൈർസ് ആൻഡ് സ്പോർട്സിന്റെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ഇടുക്കിയും തൊടുപുഴ ബ്ലോക്കിലെ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും സംയുക്തമായി ശ്രമദാൻ ശിവർ തൊടുപുഴ ബ്ലോക്കിലെ വിവിധിയിടങ്ങളിൽ നടത്തി. നഗരത്തിലെ വിവിധ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും അതിന്റെ പരിസരങ്ങളും പരിപാടിയുടെ ഭാഗമായി ശുചീകരിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ നൗഷാദായിരുന്നു ഉദ്ഘാടനം ചെയ്തത്. പി.എ.സലിംകുട്ടി സ്വാഗതം പറഞ്ഞതിനു ശേഷം സ്കൂൾ പ്രിൻസിപ്പൽ സാജൻ ആശംസ അറിയിച്ചു. പൊതു ജനങ്ങളുടെയും …

നെഹ്‌റു യുവ കേന്ദ്രയും സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും ചേർന്ന് തൊടുപുഴയിൽ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും വൃത്തിയാക്കി Read More »

ഇടവെട്ടി ഗ്രാമ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി

ഇടവെട്ടി: ഫെഡറൽ ബാങ്ക് മങ്ങാട്ടുകവല ശാഖ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ശാഖ മാനേജർ രശ്മി 75000 രൂപയുടെ ഫർണിച്ചർ വാങ്ങിയതിന്റെ ഡി.ഡി പ്രസിഡന്റിനു കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിൻസി മാർട്ടിൻ, മോളി ബിജു, മെമ്പർമാരായ അസീസ് ഇല്ലിക്കൽ, എ.കെ.സുഭാഷ് കുമാർ, സുജാത ശിവൻ, സുബൈദ അനസ്, താഹിറ അമീർ, സൂസി റോയ്, …

ഇടവെട്ടി ഗ്രാമ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി Read More »

മണ്ണെടുപ്പും നെൽവയൽ നികത്തലും; ആരോപണവുമായി പ്രദേശവാസികൾ രം​ഗത്ത്

കോടിക്കുളം: ചെറുതോട്ടിൻകര ഭാഗത്ത് വലിയതോതിൽ മണ്ണെടുപ്പും നെൽവയൽ നികത്തലും നടന്നതായി ആരോപണം. 3725 മട്രിക് ടൺ മണ്ണ് നീക്കാൻ ലഭിച്ച അനുമതിയുടെ മറവിൽ കൂടുതൽ മണ്ണ് നീക്കം ചെയ്യുകയും ഇതുപയോഗിച്ച് കോടിക്കുളം ചെറുനിലം ഭഗത്തെ നെൽവയലുകൾ നികത്തിയയായുമാണ് പരാതി ഉയർന്നിരിക്കുന്നത്. മാർച്ച് മാസം 14-വരെ ആയിരുന്നു മണ്ണു നീക്കാൻ അനുവദിച്ചിരുന്ന സമയം. വൻ തോതിൽ മണ്ണ് നീക്കം ചെയ്തെന്ന പരാതിയിൽ റവ ന്യു വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു. തൊടുപുഴ മേഖലയിലെ ഒരു പോലിസ് ഓഫീസറുടെ ബന്ധുവാണ് …

മണ്ണെടുപ്പും നെൽവയൽ നികത്തലും; ആരോപണവുമായി പ്രദേശവാസികൾ രം​ഗത്ത് Read More »

സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ടു പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്‌റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക് (27), മലപ്പുറം അരീക്കോട് സ്വദേശി മുനീർ (27) എന്നിവരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ യുവാക്കളിൽ നിന്ന് പിടികൂടിയത്. കേസിൽ കസ്‌റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്. ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീൽ (26) ബാഗിനുള്ളിൽ ഒളിപ്പിച്ചു …

സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ടു പേർ പിടിയിൽ Read More »

‘സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ തീരുമാനിച്ചത്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ’; മേയർ ടി.ഒ.മോഹനൻ

കണ്ണൂർ: ചേലോറയിലെ മാലിന്യ സംസ്കരണത്തിനുള്ള കരാറിൽനിന്ന്‌ സോണ്ട ഇൻഫ്രാടെക്കിനെ മാറ്റാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടുവെന്ന ആരോപണം വിഴുങ്ങി മേയർ. ഈ കമ്പനിയെ ഒഴിവാക്കാൻ തീരുമാനിച്ചത്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണെന്നും മേയർ ടി ഒ മോഹനൻ ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ തുറന്നു സമ്മതിച്ചു. ബ്രഹ്‌മപുരം പശ്‌ചാത്തലത്തിൽ രാഷ്‌ട്രീയലക്ഷ്യംവച്ച്‌ ഉന്നയിച്ച, കമ്പനിക്ക്‌ കരാർ നൽകാനും ഒഴിവാക്കാതിരിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടുവെന്നുള്ള ആരോപണത്തിൽനിന്നാണ്‌ മേയർ മലക്കംമറിഞ്ഞത്‌. വകുപ്പുതലത്തിൽ സെക്രട്ടറി അയച്ചതായി പറയുന്ന ചില കത്തുകളെക്കുറിച്ചുമാത്രമാണ്‌ മേയർക്ക്‌ ഇപ്പോൾ പറയാനുള്ളത്‌. നയപരമായ തീരുമാനങ്ങൾ …

‘സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ തീരുമാനിച്ചത്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ’; മേയർ ടി.ഒ.മോഹനൻ Read More »

വേർതിരിക്കാതെ മാലിന്യം നിക്ഷേപിച്ചു, മുൻവർഷങ്ങളിൽ നാല്‌ തവണ തീപിടിത്തമുണ്ടായതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ മുൻവർഷങ്ങളിൽ നാല്‌ തവണ തീപിടിത്തമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. വേർതിരിക്കാതെ മാലിന്യം നിക്ഷേപിക്കുന്ന അശാസ്‌ത്രീയ രീതിയാണ്‌ ഒരു ദശകത്തിലധികമായി ബ്രഹ്മപുരത്ത്‌. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനായി ഇതുവരെ 121 ഏക്കർ ഭൂമിയാണ് കോർപറേഷൻ ഏറ്റെടുത്തത്. 2006ലെ എൽഡിഎഫ്‌ സർക്കാർ 100 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ അനുവദിച്ചു. തുടക്കത്തിൽ മാലിന്യം തരംതിരിച്ചാണ് എത്തിച്ചിരുന്നത്. 2009 ൽ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള പുരസ്‌കാരവും കൊച്ചിക്ക്‌ ലഭിച്ചു. 2010 നു ശേഷം ജനപങ്കാളിത്തത്തോടെയുള്ള …

വേർതിരിക്കാതെ മാലിന്യം നിക്ഷേപിച്ചു, മുൻവർഷങ്ങളിൽ നാല്‌ തവണ തീപിടിത്തമുണ്ടായതായി മുഖ്യമന്ത്രി Read More »

ബ്രഹ്മപുരത്ത് ഫയർ വാച്ചർമാരെ നിയോഗിക്കും, പൊലീസിന്റെ പട്രോളിങ്ങും ശക്തമാക്കും

കൊച്ചി: ബ്രഹ്മപുരത്ത്‌ മുഴുവൻസമയവും ഫയർ വാച്ചർമാരെ നിയോഗിക്കാൻ എംപവേഡ് കമ്മിറ്റി തീരുമാനം. ബ്രഹ്മപുരത്തെ മുഴുവൻ പ്രദേശവും ഫയർ വാച്ചർമാരുടെ നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസിന്റെ പട്രോളിങ്‌ ശക്തമാക്കാനും എംപവേഡ്‌ കമ്മിറ്റിയുടെ ആദ്യയോഗം തീരുമാനിച്ചു. കോർപറേഷനാണ് ഫയർ വാച്ചേഴ്‌സിനെ നിയോഗിക്കാനുള്ള ചുമതല. തദ്ദേശവാസികളുടെ ആശങ്കയകറ്റാൻ 17ന് മാലിന്യസംസ്‌കരണം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുമെന്ന്‌ യോഗത്തിൽ അധ്യക്ഷനായ കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ പറഞ്ഞു. ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ എല്ലാ കരുതൽ നടപടികളും …

ബ്രഹ്മപുരത്ത് ഫയർ വാച്ചർമാരെ നിയോഗിക്കും, പൊലീസിന്റെ പട്രോളിങ്ങും ശക്തമാക്കും Read More »

ബി.ജെ.പിക്കെതിരെ സമരം ചെയ്‌തതിന്റെ പത്രകട്ടിങ് കാണിക്കേണ്ടി വരുന്നത് പ്രതിപക്ഷ നേതാവിന്റെ ഗതികേടാണ്; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നട്ടെല്ല് ആർ.എസ്.എസിന് പണയം വച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പേരിന് വേണ്ടി ബി.ജെ.പിക്കെതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. സമരം ചെയ്‌തതിന്റെ പത്രകട്ടിങ് കാണിക്കേണ്ടി വരുന്നത് പ്രതിപക്ഷ നേതാവിന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയപരമായി ചോദ്യത്തെ നേരിടാൻ പറ്റാത്തത് കൊണ്ട് വ്യക്തിപരമായി മന്ത്രിമാരെ ആക്രമിക്കയാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ട് മൂളിക്കൊണ്ടിരിക്കണം എന്നാണ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല കേരളത്തിലെ മന്ത്രിമാർ. സതീശന്റെ താൻ പ്രമാണിത്വം വിലപ്പോകില്ല. സ്വന്തം പാർട്ടിയിൽ ചിലവാകാത്ത …

ബി.ജെ.പിക്കെതിരെ സമരം ചെയ്‌തതിന്റെ പത്രകട്ടിങ് കാണിക്കേണ്ടി വരുന്നത് പ്രതിപക്ഷ നേതാവിന്റെ ഗതികേടാണ്; മന്ത്രി മുഹമ്മദ് റിയാസ് Read More »

സത്യവിരുദ്ധമായ കാര്യങ്ങൾ ടോണി ചമ്മിണി മനപ്പൂർവ്വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് അഡ്വ.വി.ജയപ്രകാശ്‌

കോട്ടയം: മാലിന്യ നിർമാർജന പദ്ധതികളുടെ ഭാഗമായി ബയോമൈനിങ്ങിന്‌ കൊച്ചി കോർപറേഷൻ കോൺട്രാക്ട്‌ നൽകിയ കാര്യത്തിൽ മുൻ മേയർ ടോണി ചമ്മിണി സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ സിപിഐ എം മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ വക്കീൽ നോട്ടീസ്‌ അയച്ചു. സത്യവിരുദ്ധമായ കാര്യങ്ങൾ ടോണി ചമ്മിണി മനപ്പൂർവ്വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്‌. ഇപ്രകാരമുള്ള വ്യാജ പ്രചാരണങ്ങൾ തന്റെ രാഷ്‌ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്ന്‌ അഡ്വ.വി.ജയപ്രകാശ്‌ വഴി അയച്ച നോട്ടീസിൽ വൈക്കം വിശ്വൻ വ്യക്തമാക്കി.

‘കുടുംബശ്രീ’യുടെ രജതജൂബിലി ആഘോഷം നാളെ; രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം: സ്‌ത്രീശക്തിയുടെ കേരള മോഡലായ “കുടുംബശ്രീ’യുടെ രജതജൂബിലി ആഘോഷത്തിന്‌ വെള്ളിയാഴ്‌ച തലസ്ഥാനം വേദിയാകും. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും. പകൽ 11.45ന് എത്തുന്ന രാഷ്ട്രപതിയെ പൗരാവലിക്കുവേണ്ടി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. കുടുംബശ്രീയുടെ തുടക്കംമുതലുള്ള സിഡിഎസ് ഭരണ സമിതി അംഗങ്ങളായ അഞ്ചു ലക്ഷംപേർ ചേർന്ന് കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന “രചന’യുടെ ലോഗോ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. “ചുവട്’, …

‘കുടുംബശ്രീ’യുടെ രജതജൂബിലി ആഘോഷം നാളെ; രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും Read More »

പ്രതിപക്ഷം സഭയുടെ നടത്തിപ്പിന് സഹകരിക്കണമെന്ന് സ്‌പീക്കർ

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധക്ഷണിക്കൽ സബ്‌മിഷൻ മറുപടികൾ സഭയുടെ മേശപ്പുറത്ത് വച്ചു. ഇന്നലെ സഭയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.ഇന്നലെ സഭയ്ക്ക് അകത്തും പുറത്തും ഉണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്നും കേരള ചരിത്രത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണുണ്ടായതെന്നും സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇന്നലെ നടന്നത് ഗൗരവകരമായ സംഭവമാണെന്നും കക്ഷി നേതാക്കളുടെ യോഗം വിശദമായി അത് പരിശോധിച്ചിട്ടുണ്ടെന്നും സ്‌പീക്കർ വ്യക്തമാക്കി. സഭയുടെ നടത്തിപ്പിന് സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് സ്‌പീക്കർ ആവശ്യപ്പെട്ടതിന് …

പ്രതിപക്ഷം സഭയുടെ നടത്തിപ്പിന് സഹകരിക്കണമെന്ന് സ്‌പീക്കർ Read More »

നിയമസഭയെ പ്രതിപക്ഷ നേതാവ്‌ കയ്യാങ്കളിയുടെ വേദിയാക്കുകയാണ്‌; എം.വി.​ഗോവിന്ദൻ

കൊല്ലം: നിയമസഭയെ കയ്യാങ്കളിയുടെ വേദിയാക്കുന്ന പ്രതിപക്ഷത്തിന്റെ ജനാധിപത്യഹത്യക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന ഘട്ടത്തിൽ കോൺഗ്രസ്‌ പാർടിയിൽ പ്രാമാണിത്തവും അധികാരവും സ്ഥാപിക്കാൻ നിയസഭയെ പ്രതിപക്ഷ നേതാവ്‌ കയ്യാങ്കളിയെുടെ വേദിയാക്കുകയാണ്‌. രാജ്യത്ത്‌ തന്നെ ഏറ്റവും കുടുതൽ ദിവസവും നന്നായും പ്രവർത്തിക്കുന്ന നിയമസഭയെ നോക്കുകുത്തിയായാക്കി നിർത്തയല്ല പാർടിക്കുള്ളിൽ അധികാരവും അംഗീകാരവും നേടേണ്ടേതെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വാച്ച് ആൻറ് വാർഡ് നൽകിയ പരാതിയിൽ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസ്

തിരുവനന്തപുരം: സ്‌‌പീക്കറുടെ ഓഫീസിലേക്ക്‌ ഇരച്ചുകയറി വാച്ച്‌ ആൻഡ്‌ വാർഡുമാരെ മർദിച്ച കേസിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്. നിത വാച്ച് ആൻറ് വാർഡ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. റോജി എം ജോൺ, അനൂപ് ജേക്കബ്, പി കെ ബഷീർ, ഉമാ തോമസ്, കെ കെ രമ, ഐസി ബാല കൃഷ്‌ണൻ എന്നിവർക്കെതിരെയാണ് കേസ്. ഉദ്യോഗസ്ഥരെ ആക്ര മിക്കൽ, പരിക്കേൽപ്പിക്കൽ, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ചാലക്കുടി എംഎൽഎ സനീഷിൻറെ …

വാച്ച് ആൻറ് വാർഡ് നൽകിയ പരാതിയിൽ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസ് Read More »

വഴി തടഞ്ഞ് സമരം അനുവദിക്കില്ലെന്ന് പൊലീസ്

കൊച്ചി: കോർപ്പറേഷന് മുന്നിലെ കോൺഗ്രസ് ഉപരോധത്തിൽ ഉന്തും തള്ളും. വഴി തടഞ്ഞ് സമരം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചതാണ് കോൺ​ഗ്രസ് പ്രവർച്ചകരെ ചൊടിപ്പിച്ചത്. ജീവനക്കാരെ ഉൾപ്പെടെ ആരെയും ഓഫീസിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഓഫീസിലേക്ക് എത്തുന്ന ജീവനക്കാരെ കടത്തിവിടില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. എന്നാൽ, ഇത് അനുവദിക്കാനാവില്ലെന്നും ഓഫീസിന്റെ വഴിയടച്ചുള്ള സമരം പാടില്ലെന്നും പൊലീസും അറിയിക്കുകയായിരുന്നു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പന്തൽകെട്ടിയാണ് കോൺഗ്രസ് സമരം നടത്തുന്നത്. ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തിൽ കോർപ്പറേഷൻ മേയർ രാജിവെക്കണമെന്ന് …

വഴി തടഞ്ഞ് സമരം അനുവദിക്കില്ലെന്ന് പൊലീസ് Read More »

സ്വർണവില വർധിച്ചു; പവന് 42,840 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് (16/03/2023) ഒറ്റയടിക്ക് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 42,840 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് എത്തിനിൽക്കുന്നത്. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 5355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാമിന് 5305 രൂപയും ഒരു പവന് 42,440 രൂപയുമായിരുന്നു വില. ഈ മാസത്തിൻറെ തുടക്കത്തിൽ …

സ്വർണവില വർധിച്ചു; പവന് 42,840 രൂപയായി Read More »

ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വ്യാപകമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. അത്യാഹിതവിഭാഗം മാത്രമാവും പ്രവർത്തിക്കുക. സ്വകാര്യ/ സർക്കാർ ആശുപത്രികളുടെ ഒ.പി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. അടിന്തര ശസ്ത്രക്രിയകൾ നടക്കും. ഡെന്ൽ‍റ ക്ലനിക്കുകൾ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കൾ കോളെജുകളിൽ അത്യാഹിക വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവർത്തിക്കു. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് …

ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ നാളെ പണിമുടക്കും Read More »

ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ഇടുക്കി കളക്ട്രേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

ചെറുതോണി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെയും തയ്യൽ തൊഴിലാളി ക്ഷേമനിധിയുടെ ആനുകൂല്യം വെട്ടി കുറച്ചതിനെതിരെയും ആണ് എ.കെ.ടി.എ മാർച്ചും ധർണയും നടത്തിയത്. കേന്ദ്രസർക്കാർ പലതവണകളായി പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വർദ്ധിപ്പിച്ച വില അടിയന്തരമായി പിൻവലിക്കുക, പാചകവാതക സിലിണ്ടറിന്റെ നിർത്തിയ സബ്സിഡി കേന്ദ്രസർക്കാർ പുനസ്ഥാപിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നൽകിയ ഉറപ്പ് നടപ്പിലാക്കുക, ബജറ്റിലൂടെ കേരളത്തിലെ സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും മേൽ അടിച്ചേൽപ്പിച്ച മുഴുവൻ നികുതികളും പിൻവലിക്കുക, സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ …

ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ഇടുക്കി കളക്ട്രേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു Read More »

മുന്‍ എം.പി ജോയ്സ് ജോര്‍ജ്ജിന്റെ പിതാവ് അന്തരിച്ചു

ചെറുതോണി: മുന്‍ എം.പി ജോയ്സ് ജോര്‍ജ്ജിന്റെ പിതാവും മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.ജെ ജോര്‍ജ്ജ് പാലിയത്ത് (85) (കപ്യാരുമലയില്‍) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 16 .03 .2023 വ്യാഴം പകല്‍ 3 ന് വീട്ടില്‍ ആരംഭിച്ച് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളിയിൽ .. വാഴത്തോപ്പ് സഹകരണ ബാങ്ക് സ്ഥാപക സെക്രട്ടറിയും ദീര്‍ഘകാലം പ്രസിഡന്റും ഡയറക്ടറും ആയിരുന്നു. ഇന്ത്യന്‍നാഷ്ണല്‍ കോണ്‍ഗ്രസ് ഇടുക്കി ബ്ളോക്ക് പ്രസിഡന്റ്, ഡിസിസി എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുവ്വാറ്റുപുഴ ആയവനയില്‍ …

മുന്‍ എം.പി ജോയ്സ് ജോര്‍ജ്ജിന്റെ പിതാവ് അന്തരിച്ചു Read More »

തിരുവഞ്ചൂർ രാധാകൃഷ്‌ണനെ വാച്ച് ആൻഡ് വാർഡുമാർ ആക്രമിച്ചെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ ബോധപൂർവം സംഘർഷം സൃഷ്‌ടിക്കുകയും വാച്ച് ആൻഡ് വാർഡുമാരെ ആക്രമിക്കുകയും ചെയ്‌തശേഷം വ്യാജപ്രചരണവുമായി യു.ഡി.എഫ്. എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡുമാർ കൈയേറ്റം ചെയ്തെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചത്. സഭയിലെ മുതിർന്ന അം​ഗമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ ചീഫ് മാർഷലിന്റെയും ഡെപ്യൂട്ടി ചീഫ് മാർഷലിന്റെയും നേതൃത്വത്തിൽ ആക്രമിച്ചെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ സതീശൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തിരുവഞ്ചൂരിന്റെ വാദം തന്നെ തെളിയിക്കുന്നു. സതീശന്റെ വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുൻപായി മാധ്യമപ്രവർത്തകരോട് ഫോണിൽ സംസാരിക്കവെ, തന്നെ ആരും …

തിരുവഞ്ചൂർ രാധാകൃഷ്‌ണനെ വാച്ച് ആൻഡ് വാർഡുമാർ ആക്രമിച്ചെന്ന് വി.ഡി.സതീശൻ Read More »

‘ഒരു കോടി രൂപ നഷ്‌ടപരിഹാരം, ആരോപണം പിൻവലിച്ച്‌ മാപ്പ് പറയണം’; എം.വി ഗോവിന്ദൻ

കണ്ണൂർ: അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‌ വക്കീൽ നോട്ടീസ്‌ അയച്ചു. ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആരോപണം പിൻവലിച്ച്‌ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട്‌ തളിപ്പറമ്പിലെ അഭിഭാഷകൻ നിക്കോളാസ്‌ ജോസഫ്‌ മുഖേനയാണ്‌ നോട്ടീസ്‌ അയച്ചത്‌. മാർച്ച്‌ 9ന്‌ ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ സ്വപ്‌ന സുരേഷ്‌ ആരോപണം ഉന്നയിച്ചതെന്ന്‌ നോട്ടീസിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മുഴുവൻ ആരോപണവും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടും പ്രതിഫലമായി 30 കോടി രൂപ …

‘ഒരു കോടി രൂപ നഷ്‌ടപരിഹാരം, ആരോപണം പിൻവലിച്ച്‌ മാപ്പ് പറയണം’; എം.വി ഗോവിന്ദൻ Read More »

ഞെളിയപറമ്പ് സംസ്ക്കരണ പ്ലാന്‍റ് വിഷയം; കോർപ്പറേഷൻ കൗൺസിലിൽ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍

കോഴിക്കോട്: ഞെളിയപറമ്പ് സംസ്ക്കരണ പ്ലാന്‍റ് വിഷയം നാളെ ചേരുന്ന കോർപ്പറേഷൻ കൗൺസിലിൽ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്. ഈ വിഷയം ഇന്നു ചേർന്ന യോഗത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കെഎസ്ഐഡിസിക്ക് നല്‍കിയ 12 ഏക്കര്‍ അറുപത്തേഴ് സെന്‍റ് ഭൂമി തിരിച്ചെടുക്കണമെന്നും സോണ്‍ട കമ്പിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഞെളിയമ്പറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുതെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ ഞെളിയന്‍പറമ്പ് വിഷയം കൃത്യമായി വിലയിരുത്തിയ ശേഷം നാളെ ചേരുന്ന കൗണ്‍സിലില്‍ വിശദീകരിക്കാമെന്ന് മേയര്‍ …

ഞെളിയപറമ്പ് സംസ്ക്കരണ പ്ലാന്‍റ് വിഷയം; കോർപ്പറേഷൻ കൗൺസിലിൽ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍ Read More »

ചെരുപ്പിനുള്ളിൽ സ്വർണം; ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരനെ പിടികൂടി

ബാംഗ്ലൂർ: ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.2 കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയിലാണ് സ്വർണം കണ്ടെത്തുന്നത്. വിപണിയിൽ 69.40 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. സ്ലിപ്പറിനുളളിൽ 4 കഷ്‌ണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെടുത്തത്. സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നതിനാൽ എയർപ്പോർട്ടിൽ‌ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

വി.ഡി.സതീശന്റെ പരാമർശത്തിനെതിരെ മന്ത്രി വി.ശിവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മുഹമ്മദ് റിയാസിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടി. മാനേജ്മെന്‍റ് കോട്ടയിൽ മന്ത്രി സ്ഥാനം കിട്ടിയ മന്ത്രി എന്നായിരുന്നു സതീശന്‍റെ പരാമർശം. സതീശന്‍റെ ഗുഡ് സർട്ടിഫിക്കറ്റ് എനിക്കു വേണ്ടെന്ന് അതിന് റിയാസ് മറുപടി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദ് റിയാസിന് പിന്തുണയുമായി ശിവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. റിയാസിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാം എന്ന കുറിപ്പോടെയാണ് പോസ്റ്റ്. റിയാസ് സമരത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കു വച്ചാണ് അദ്ദേഹത്തിന്‍റെ …

വി.ഡി.സതീശന്റെ പരാമർശത്തിനെതിരെ മന്ത്രി വി.ശിവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് Read More »

സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണെന്ന് മന്ത്രി വീണാ ജോർജ്

പത്തനംത്തിട്ട: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണ്. പ്രതിപക്ഷനേതാവിൻറെ കാപട്യ മുഖമാണ് ഇന്ന് സഭയിൽ കണ്ടതെന്നും ആരോഗ്യമന്ത്രി വിമർശിച്ചു. സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറയുന്നതാണ് അദ്ദേഹത്തിൻറെ സ്ഥിരം രീതിയെന്നും വീണാ ജോർജ് കുറ്റപ്പെടുത്തി. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങൾക്കും സംഘർഷത്തിനുമാണ് നിയമസഭ സാക്ഷിയായത്. അടിയന്തരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു. ഇതോടെ …

സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണെന്ന് മന്ത്രി വീണാ ജോർജ് Read More »

‘ബി.ജെ.പിയുടെ മുദ്രവാക്യങ്ങൾ ഏറ്റുപിടിച്ചാണ് വി.ഡി.സതീശൻ മുന്നോട്ട് പോകുന്നത്’; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻറെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സതീശൻറെ ഗുഡ് സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ബി.ജെ.പിയുടെ മുദ്രവാക്യങ്ങൾ ഏറ്റുപിടിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബിജെപിക്കെതിരെ ശബ്ദം ഉയർത്താൻ അദ്ദേഹം തയാറല്ല. പാചകവാതക വില വർധിച്ചപ്പോഴും കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചപ്പോഴും അദ്ദേഹം നിശബ്ദനായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായി നിൽക്കുകയാണെങ്കിലും അതിലുള്ള എംഎൽഎമാരെ വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനം വകുപ്പിന്റെ ജനദ്രോഹ നീക്കം; വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മന്ത്രി എ.കെ.ശശീന്ദ്രന് നിവേദനം നൽകി

വണ്ണപ്പുറം പഞ്ചായത്തിൽ കൃഷിക്കാർക്ക് എതിരെ വനം വകുപ്പ് തുടർന്ന് വരുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കുവാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജുവിന്റെ നേതൃത്വത്തിൽ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നിവേദനം നൽകി. സ്വന്തം പട്ടയഭൂമിയിൽ നട്ടുവളർത്തിയ പ്ലാവ്, ആഞ്ഞിലി, പാഴ്മരങ്ങൾ എന്നിവ മുറിക്കുന്നതിലും തൊഴിലുറപ്പ് സൈറ്റുകൾക്ക് പട്ടയമില്ലെന്ന കാരണം പറഞ്ഞ് തൊഴിലുറപ്പ് പണി നിറുത്തി വപ്പിച്ചും കൃഷിക്കാർക്ക് എതിരെ കള്ളക്കേസ് എടുത്തും വനം വകുപ്പ് ജനദ്രോഹ നടപടി തുടരുകയാണ്. വണ്ണപ്പുറം പഞ്ചായത്തിലെ തലക്കോട് – …

വനം വകുപ്പിന്റെ ജനദ്രോഹ നീക്കം; വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മന്ത്രി എ.കെ.ശശീന്ദ്രന് നിവേദനം നൽകി Read More »

നിയമസഭാ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുടുംബ അജൻഡയാണ് സഭയിൽ നടക്കുന്നതെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: സ്പീക്കറെ പരിഹാസപാത്രമാക്കാനുളള കുടുംബ അജൻഡയുടെ ഭാഗമാണിതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എത്ര വലിയ പിആർ വർക്ക് നടത്തിയിട്ടും മരുമകൻ സ്പീക്കറോടൊപ്പം എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസപാത്രമാക്കി, പ്രതിപക്ഷത്തിൻറെ ശത്രുവാക്കി മാറ്റാനുള്ള ശ്രമം. നിയമസഭാ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജൻഡയാണ് സഭയിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദൗർഭാഗ്യകരമായ സംഭവങ്ങളാണു കേരള നിയമസഭയുടെ അകത്തും, സ്പീക്കറുടെ ഓഫീസിനു മുന്നിലും നടന്നത്. തുടർച്ചയായി നിസാരമായ കാരണങ്ങൾ പറഞ്ഞുകൊണ്ട്, പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തരപ്രമേയത്തിനുള്ള …

നിയമസഭാ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുടുംബ അജൻഡയാണ് സഭയിൽ നടക്കുന്നതെന്ന് വി.ഡി.സതീശൻ Read More »

നോർക്ക റൂട്ട്സും കേരളാ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന പ്രവാസി ലോൺമേള 20ന്

‌ഇടുക്കി: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് പദ്ധതി പ്രകാരമാണ് ലോൺ മേള. ഇടുക്കി ചെറുതോണി കേരളാ ബാങ്ക് സി.പി.സി കോൺഫ്രൻസ് ഹാളിലാണ് മേള നടക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴിയോ NDPREM Section WhatsApp Number-7736917333 മുഖേന …

നോർക്ക റൂട്ട്സും കേരളാ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന പ്രവാസി ലോൺമേള 20ന് Read More »

ബ്രഹ്മപുരം തീപിടുത്തം; പൊലീസ്, വിജിലൻസ് അന്വേഷണവും വിദഗ്ധ സമിതിയുടെ പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അന്വേഷണം വിജിലൻസ് അന്വേഷണം, വിദഗ്ധ സമിതിയുടെ പരിശോധന എന്നിവയാണ് നടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരത്തെ തീ മാർച്ച് 13ന് പൂർണമായും അണച്ചതായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കൂട്ടായ പ്രയത്‌നത്തിലൂടെയാണ് ഇതു സാധ്യമായത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ പരിഗണിച്ചിട്ടുണ്ട്. കൃത്രിമ മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് അഭിപ്രായമാണ് ഉയർന്നത്. മാലിന്യം ഇളക്കിമറിച്ച് നനച്ചു തീ അണയ്‌ക്കേണ്ടിവന്നു. ഈ രീതിയാണ് ഏറ്റവും അഭികാമ്യം …

ബ്രഹ്മപുരം തീപിടുത്തം; പൊലീസ്, വിജിലൻസ് അന്വേഷണവും വിദഗ്ധ സമിതിയുടെ പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി Read More »

ജൈവ മാലിന്യ സംസ്ക്കരണം; പള്ളിക്കവല വർഡിൽ ജി ബിന്നുകൾ വിതരണം ചെയ്തു

കട്ടപ്പന: ന​ഗരസഭയിലെ പള്ളിക്കവല ഇരുപതാം വർഡിൽ ജി ബിൻ വിതരണം ചെയ്തു. ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നടത്തി. വാർഡ് കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു. കേരളീയർ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യക്തിശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്. വഴിയരികിലും പൊതുസ്ഥലങ്ങളിലും കൊന്നുകൂടുന്ന മാലിന്യങ്ങളുമായി നമുക്ക് എത്രകാലം മുന്നോട്ടുപോകാൻ പറ്റും. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഗുരുതരമാണ്. ജൈവ, അജൈവമാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അവശേഷിക്കുന്നു. …

ജൈവ മാലിന്യ സംസ്ക്കരണം; പള്ളിക്കവല വർഡിൽ ജി ബിന്നുകൾ വിതരണം ചെയ്തു Read More »

കടലോര മാജിക്; മുവാറ്റുപുഴയിൽ നിന്നും യാത്ര തിരിച്ചു

മുവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ​ഗ്രാമ പഞ്ചായത്തുകളിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിട്ടുന്ന 72 കുട്ടികളും അവരുടെ ഓരോ രക്ഷിതാക്കളും ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ ക്ഷേമ കാര്യ ചെയർമാൻമാർ, ഐ.സി.ഡി. എസ് സൂപ്പർവൈസർമാർ എന്നിങ്ങനെ ഇരുന്നൂറ് അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് അഞ്ചു ബസ്സുകളിലായി തിരുവനന്തപുരം മാജിക് പ്ലാനറ്റും വർക്കല ബീച്ചും കാണുവാൻ രാവിലെ 7 മണിക്ക് ഹോളി മാഗി പളളിയുടെ മുറ്റത്തു നിന്നും പുറപ്പെട്ടു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മക്കളെ വീടിന്റെ നാല് ചുവരുകൾക്കകത്ത് …

കടലോര മാജിക്; മുവാറ്റുപുഴയിൽ നിന്നും യാത്ര തിരിച്ചു Read More »

കരനെൽ കൊയ്ത്ത് നടത്തി

ഇടവെട്ടി: ശാസ്താംപാറ ഗവ: എൽ പി സ്കൂളിൽ രണ്ടാം ഘട്ട കരനെൽ കൃഷിയുടെ കൊയ്ത്ത് നടത്തി. ഹെഡ്മിസ്ട്രസ് ഗീതമ്മ പി.ജി, പി.റ്റി.എ പ്രസിഡന്റ് ഇ.കെ.അജിനാസ്, വാർഡ് മെമ്പറും വിസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബിൻസി മാർട്ടിനും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. രാധ നിരപ്പിൽ, പി.റ്റി.എ എക്സിക്യൂട്ടീവംഗം പ്രകാശ് തങ്കപ്പൻ എന്നിവരാണ് കരനെൽ കൊയ്ത്തിന് നേതൃത്വം നൽകിയത്.

2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്ന്‌ ആർ.എസ്‌.എസ് പറയുന്നു; ഡോ.പി.കെ.ബിജു

കോന്നി: കേരളത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാത്രമല്ല, അവരെ അധികാരത്തിലെത്തിച്ച മൂന്നരക്കോടി ജനങ്ങളുടേതുമാണെന്നാണ്‌ സി.പി.ഐ.എം ജനകീയ പ്രതിരോധ ജാഥയിലെ വലിയ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന്‌ ജാഥാ മാനേജർ ഡോ.പി.കെ.ബിജു പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025ൽ ആർ.എസ്‌.എസിന്റെ നൂറാം വാർഷികമാണ്‌. 2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്ന്‌ അവർ പറയുന്നു. മറ്റ്‌ മതക്കാർ സൗദിയിലേക്കും റോമിലേക്കും പാകിസ്ഥാനിലേക്കും പോകണമെന്നും സംഘപരിവാർ പറയുന്നു. സ്വാതന്ത്ര്യ ലബ്‌ധിക്കായി ജീവത്യാഗം ചെയ്‌തവരുടെ പിന്തുടർച്ചക്കാരോടാണ്‌ നിങ്ങൾ …

2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്ന്‌ ആർ.എസ്‌.എസ് പറയുന്നു; ഡോ.പി.കെ.ബിജു Read More »

പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷം; എം.എൽ.എ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു

തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കർ എ.എൻ.ഷംസീറിന്‍റെ ഓഫീസ് പ്രതിപക്ഷ എം.എൽ.എമാർ ഉപരോദിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷം ഉണ്ടായി. ഇതിനിടയിൽ സ്പീക്കർ ഓഫീസിൽ പ്രവേശിച്ചു. പ്രതിപക്ഷ എം.എൽ.എമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു. സംഘർഷത്തിനിടെ കോൺഗ്രസ് എം.എൽ.എ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ഉടൻ തന്നെ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്നും മാറ്റി. മുതിർന്ന നേതാവും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ …

പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷം; എം.എൽ.എ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു Read More »

ഇതുവരെ ബ്രഹ്മപുരത്ത് നടന്നതിൻറെ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനു തന്നെയാണെന്ന് ദേശീയ ഹരിത ട്രീബ്യൂണൽ സംസ്ഥാന സമിതി

കൊച്ചി: ബ്രഹ്മപുരം ബയോ മൈനിംഗ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രീബ്യൂണൽ നിയോഗിച്ച സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. ഇതുവരെ ബ്രഹ്മപുരത്ത് നടന്നതിൻറെ എല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനു തന്നെയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പാരിസ്ഥിതിക നിയമങ്ങളോ വിദഗ്ധ നിർദ്ദേശങ്ങളോ ഒന്നു തന്നെ ബ്രഹ്മപുരത്ത് നടപ്പാക്കിയിട്ടില്ലെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നുവെന്നും സമിതി ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അപമാനിതരായി മത്സരിക്കാനില്ലെന്ന് എം.കെ രാഘവനും കെ.മുരളീധരനും; തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ.സുധാകരൻ

ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെതിരെ പൊട്ടിത്തെറിച്ച് എം.പിമാരായ എം.കെ രാഘവനും കെ.മുരളീധരനും. ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിളച്ച യോഗത്തിലായിരുന്നു എം.പിമാരുടെ പ്രതികരണം. അപമാനിതരായി മത്സരിക്കാനില്ലെന്ന ഇവരുടെ പ്രതികരണത്തെ മറ്റ് എം.പിമാർ കൂടി പിന്തുണച്ചതോടെ തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ.സുധാകരൻ ഉറപ്പു നൽകി. കെ മുരളീധരനും എം.കെ സുധാകരനും എതിരെ അച്ചടക്ക നടപടിയുടെ പേരിൽ കെ.പി.സി.സി പ്രസിഡൻറ് അയച്ച കത്ത് പിൻവലിക്കാനും യോഗത്തിൽ തീരുമാനമായി. കത്തയച്ചത് ഉചിതമായി നടപടിയല്ലെന്ന എം.പിമാരുടെ പ്രതികരണത്തിനു പിന്നാലെ കത്ത് പിൻവലിക്കാൻ …

അപമാനിതരായി മത്സരിക്കാനില്ലെന്ന് എം.കെ രാഘവനും കെ.മുരളീധരനും; തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ.സുധാകരൻ Read More »

സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ളയുടെ പരാതി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സ്വർണകടുത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിജേഷ് പിള്ള കണ്ണൂർ സ്വദേശിയായതു കൊണ്ട് തന്നെ കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല. സ്വർണകടത്തു കേസിൽ ഒത്തുതീർപ്പിനായി ഇടനിലക്കാരനായെത്തി വിജേഷ് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സ്വപ്ന ഫെയ്സ് ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു. ഇതിനെതിരെ വിജേഷ് ഡിജിപിക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാജിന് കൈമാറുകയായിരുന്നു.

ജനകീയ പ്രതിഷേധമിരമ്പി വില്ലേജ് ഓഫീസ് മാർച്ച്

കുടയത്തൂർ: അറക്കുളം, കുടയത്തൂർ, മുട്ടം പഞ്ചായത്തുകളിലെ 130 ഏക്കർ എം.വി.ഐ.പി ഭൂമി റിസർവ്വ് വനമാക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടന്ന കുടയത്തൂർ വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി. വിവിധ സാമൂഹിക, സാംസ്കാരിക, കർഷക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, നോട്ടീസ് ലഭിച്ച സാധാരണക്കാരുൾപ്പെടെ പങ്കെടുത്ത വില്ലേജ് ഓഫീസ് മാർച്ച് ജില്ലാ പഞ്ചായത്തംഗം പ്രൊഫ.എം.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. നോട്ടിഫൈഡ് വനമായി 130 ഏക്കർ എം.വി.ഐ.പി ഭൂമി പ്രഖ്യാപിച്ചാൽ ജനസാന്ദ്രതയേറിയ സ്ഥലവാസികൾ ദുരിതപൂർണ്ണമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ടൂറിസമടക്കമുള്ള …

ജനകീയ പ്രതിഷേധമിരമ്പി വില്ലേജ് ഓഫീസ് മാർച്ച് Read More »

ഇ.പി.എസിന് കീഴിൽ ഉയർന്ന പെൻഷനായി മെയ് മൂന്ന് വരെ അപേക്ഷിക്കാം

ന്യൂഡൽഹി: 2014 സെപ്തംബർ 1-ന് വിരമിച്ചവർക്ക്‌ എംപ്ലോയീസ് പെൻഷൻ സ്‌കീമിന് (ഇ.പി.എസ്) കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് മൂന്ന് വരെ നീട്ടി. സമയ പരിധി മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംഘടനകളുടെ ആവശ്യപ്രകാരമാണ്‌ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ തീയതി നീട്ടിയതെന്ന്‌ സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു.പെൻഷൻ ഫണ്ടിലേക്ക്‌ ഉയർന്ന വിഹിതം അടച്ചിരുന്ന, 2014 സെപ്തംബർ 1 ന് മുമ്പ്‌ വിരമിച്ചവർക്ക്‌ ഉയർന്ന പെൻഷന് ഓപ്‌ഷ‌ൻ നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. …

ഇ.പി.എസിന് കീഴിൽ ഉയർന്ന പെൻഷനായി മെയ് മൂന്ന് വരെ അപേക്ഷിക്കാം Read More »

ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ചിറയിൻകീഴ്‌ അഴൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആർ.ടി.സി ബസിന് തീപിടിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. എൻജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി മുപ്പതോളം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

‘പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുമ്പോൾ ഇത്തരത്തിലുള്ള പല ആരോപണങ്ങളും കേൾക്കേണ്ടി വരും’; എം.എ.യൂസഫലി

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വ്യവസായി എം.എ.യൂസഫലി. പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുമ്പോൾ ഇത്തരത്തിലുള്ള പല ആരോപണങ്ങളും കേൾക്കേണ്ടി വരും. അതു കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലുമൊക്കെ അതുമിതും പറയുന്നതു കൊണ്ടൊന്നും യാതൊരു കുഴപ്പവുമില്ല. സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നതിനെയും വ്യക്തിഹത്യ നടത്തുന്നതിനെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി നേരിടണമെങ്കിൽ അതു ലീഗൽ വിഭാഗം നോകിക്കൊള്ളുമെന്നും യൂസഫലി പറഞ്ഞു. ലൈഫ് മിഷൻ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യാനായി യൂസഫലിയെ വിളിപ്പിച്ചു എന്ന വാർത്ത …

‘പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുമ്പോൾ ഇത്തരത്തിലുള്ള പല ആരോപണങ്ങളും കേൾക്കേണ്ടി വരും’; എം.എ.യൂസഫലി Read More »

‘സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് അദ്ദേഹം മറന്നു പോയി’; വി.ഡി.സതീശൻ

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ നിയമസഭയിൽ നടത്തിയതു തെറ്റായ പരാമർശമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീ‌ശൻ. അദ്ദേഹം അതു പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എം.എൽ.എമാരോട് നിങ്ങൾ അടുത്ത പ്രാവശ്യം തോറ്റുപോകുമെന്നാണു സ്പീക്കർ പറയുന്നത്. മെമ്പർമാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടയാളാണു സ്പീക്കർ. സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് അദ്ദേഹം മറന്നു പോയെന്നും വി.ഡി.സതീശൻ പറഞ്ഞു.