Timely news thodupuzha

logo

Kerala news

ഏക സിവിൽ കോഡ്; വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിൽ അഭിപ്രായം വൈകിയത്‌ അഖിലേന്ത്യാ നേതാക്കളെ ഫോണിൽ കിട്ടാത്തതുകൊണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ. വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ല. സീതാറാം യെച്ചൂരി പ്രതികരിച്ച ദിവസംതന്നെ കോൺഗ്രസ്‌ വക്താവ്‌ ജയറാം രമേഷും നിലപാട്‌ വ്യക്തമാക്കിയിരുന്നു. ഏക സിവിൽ കോഡിനെതിരെ സമരം ഏതു രീതിയിൽ വേണമെന്നതു സംബന്ധിച്ച്‌ അഖിലേന്ത്യാ നേതൃത്വത്തിന്റെ അംഗീകാരം വേണമായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ളവർ മണിപ്പുരിലായിരുന്നതിനാൽ ഫോണിൽ കിട്ടിയില്ല. സമരം ദേശീയതലത്തിലാണോ സംസ്ഥാനതലത്തിലാണോ എന്നറിയാനുള്ള താമസമാണുണ്ടായത്‌. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റിനും വ്യത്യസ്‌ത അഭിപ്രായമില്ല. ഏക …

ഏക സിവിൽ കോഡ്; വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് വി.ഡി.സതീശൻ Read More »

എരുത്വാപ്പുഴ – മലവേടർ കോളനി റോഡ് നാടിന് സമർപ്പിച്ചു

എരുമേലി: പമ്പാവാലിയിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ എരുത്വാപ്പുഴ മലവേടർ – കോളനി റോഡ് നാടിന് സമർപ്പിച്ചു. ഇതോട് അനുബന്ധിച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ട്രൈബൽ ഓഫീസർ അജി, പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ, ഗോപി മൂപ്പൻ, തോമാച്ചൻ പതുപ്പള്ളി, സജി …

എരുത്വാപ്പുഴ – മലവേടർ കോളനി റോഡ് നാടിന് സമർപ്പിച്ചു Read More »

ബ്യൂട്ടി പാർലർ ഉടമക്കെതിരായ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. എക്സൈസ് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് ലാബ് പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്നാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല ഹൈക്കോടതിൽ ഹർജി നൽകിയത്. ബാഗിൽ നിന്നും 12 എൽഎസ്ഡി സ്റ്റാമ്പുകൾ എക്സൈസ് പിടിച്ചെടുത്തതിനെ തുടർന്ന് 72 ദിവസമാണ് ഷീല ജയിലിൽ കഴിയേണ്ടി വന്നത്. എന്നാൽ പിടിച്ചെടുത്തത് എൽഎസ്ടി സ്റ്റാപുകളല്ലെന്ന രാസപരിശോധന ഫലം പുറത്തുവന്നതോടെയാണ് കഥമാറിയത്. അപ്പോഴേക്കും ജയിൽവാസം കഴിഞ്ഞ് ഷീല സണ്ണി ജാമ്യത്തിലിറങ്ങിയിരുന്നു. വ്യാജ …

ബ്യൂട്ടി പാർലർ ഉടമക്കെതിരായ ലഹരിക്കേസ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ് Read More »

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം വി.മുരളീധരന് നൽകിയേക്കും

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ബി.ജെ.പിയിൽ അഴിച്ചുപണിക്കൊരുങ്ങി നേതൃത്വം. കേരളത്തിൽ കെ. സുരേന്ദ്രനു പകരം വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ അധ്യക്ഷനാക്കിയേക്കും. അങ്ങനെ വന്നാൽ നടൻ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കും. ഇതിനോടകം നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. ലേക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തുടരുമെന്നാണ് കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ തെലങ്കാനയിൽ കേന്ദ്രമന്ത്രി ജി.കിഷൻ റെഡിയെ അധ്യക്ഷനാക്കിയതോടെയാണ് കേരളത്തിലും സമാനമായ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവന്നത്. ഗുജറാത്തിൽ …

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം വി.മുരളീധരന് നൽകിയേക്കും Read More »

തുണ്ടത്തിൽ റ്റി.ഒ മത്തായി നിര്യാതനായി

കൊടുവേലി: തുണ്ടത്തിൽ( മഞ്ഞളാങ്കൽ) റ്റി.ഒ മത്തായി(85, റിട്ട.ഹെഡ്‌ മാസ്റ്റർ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴം(6/7/2023) രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ മറിയക്കുട്ടി മുതലക്കോടം കല്ലിങ്കകുടിയിൽ കുടുംബാംഗം. മക്കൾ: ആൻസി(റിട്ട.അധ്യാപിക, തിരൂർ), സാബു, ബിജു, മിനിമോൾ(യു.കെ). മരുമക്കൾ: ആന്റോ പാലത്തുങ്കൽ(റിട്ട.അധ്യാപകൻ, തിരൂർ), ഡാലിയ (കരിന്തോളിൽ ആലക്കോട്), മണി (പുളിക്കൽ, ഊന്നുകൽ), ബിജു മാടശ്ശേരിൽ(യു.കെ).

വടക്കഞ്ചേരിയിൽ നെൽപ്പാടത്ത് ജോലി ചെയ്യുന്നതിനിടെ തെങ്ങ് പൊട്ടിവീണ് തൊഴിലാളി മരിച്ചു

പാലക്കാട്‌: വടക്കഞ്ചേരിയിൽ നെൽപ്പാടത്ത് ജോലി ചെയ്തിരുന്ന പല്ലാറോഡ് സ്വദേശിനി തങ്കമണി(53)യാണ് തെങ്ങ് പൊട്ടിവീണ് മരിച്ചത്. ഭർത്താവ്: മണി. മക്കൾ: വിനു, വിനിത, വിൻസി, ജിൻസി, വിനീഷ്, ജിനീഷ്. മരുമക്കൾ: മുരളി, സന്തോഷ്, പ്രവീൺകുമാർ, സൗമ്യ.കോഴിക്കോട്‌ കൊടിയത്തൂർ തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കിൽപ്പെട്ടാണ് ഒരാളെ കാണാതായത്‌. ചാത്തപ്പറമ്പ് ഹുസൈൻ കുട്ടി (64)യാണ് ഒഴുക്കിൽപ്പെട്ടത്.

ഇരിങ്ങാലക്കുടയിൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട പത്തൊമ്പതുകാരൻ മരിച്ചു

തൃശൂർ: കനത്ത മഴയിൽ സംസ്ഥാനത്ത്‌ രണ്ടുമരണം, ഒരാളെ കാണാതായി. തോട്ടിൽവീണ വിദ്യാർഥിയും തെങ്ങ്‌ വീണ്‌ കർഷകത്തൊഴിലാളിയുമാണ്‌ മരിച്ചത്‌. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് ഇരിങ്ങാലക്കുട പടിയൂർ വളവനങ്ങാടി കൊല്ലമാംപറമ്പിൽ വീട്ടിൽ ആന്റണി – ലിസ ദമ്പതികളുടെ മകൻ വെറോൺ (19) ആണ് മരിച്ചത്. ചൊവ്വ വൈകിട്ട്‌ നാലിന്‌ അരിപ്പാലം പാലത്തിനു സമീപമായിരുന്നു അപകടം നടന്നത്. കല്ലേറ്റുങ്കര പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: സോളമൻ.

തീരമേഖലയിൽ കടലാക്രമണം രൂക്ഷം; രണ്ടു പേർ മരിച്ചു, ഒരാളെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ദുരിതം വിതച്ച്‌ കനത്ത മഴ തുടരുന്നു. വ്യാഴംവരെ വ്യാപകമഴ തുടരുമെന്നാണ്‌ പ്രവചനം. ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്‌. മഴക്കെടുതിയിൽ ചൊവ്വാഴ്‌ച രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക്‌ പരിക്കേറ്റു. ഒരാളെ കാണാതായി. കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ കരിക്കോട്ട്‌ പാളത്തിൽ മരംവീണു. എറണാകുളം പനങ്ങാടും പാലാരിവട്ടത്തും കാലടി മറ്റൂരിലും കളമശേരിയിലും റോഡിൽ മരം വീണ്‌ ഗതാഗത തടസ്സമുണ്ടായി. കോട്ടയത്ത്‌ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൂന്ന്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. …

തീരമേഖലയിൽ കടലാക്രമണം രൂക്ഷം; രണ്ടു പേർ മരിച്ചു, ഒരാളെ കാണാതായി Read More »

നിലമ്പൂരിൽ ഒരു വീട്ടിലെ അഞ്ച് പേർ ഒഴിക്കൽപ്പെട്ടു; രണ്ട് പേരെ കാണാതായി

മലപ്പുറം: ശക്തമായമഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടു പേരെ കാണാതായി. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാമാക്കി. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായെത്തിയതായിരുന്നു കുടുംബം. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടിരുന്നു. പിന്നാലെ വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് മൂന്നു കീലോ …

നിലമ്പൂരിൽ ഒരു വീട്ടിലെ അഞ്ച് പേർ ഒഴിക്കൽപ്പെട്ടു; രണ്ട് പേരെ കാണാതായി Read More »

ശക്തമായ മഴ‍യിൽ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു

കണ്ണൂർ: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴക്കെടുതി രൂക്ഷമാവുകയാണ്. കനത്ത മഴ‍യെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞു വീണത്. 1869 ൽ നിർമിച്ച മതിലാണ് തകർന്നത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം. ജയിൽ സുപ്രണ്ട് പി.വിജയൻ സംഭവസ്ഥലം സന്ദർശിച്ചു. സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും തത്കാലത്തേക്ക് ഷീറ്റ് വച്ച് മറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അവധിയിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചുട്ടുണ്ട്. ജയിലിലെ സുരക്ഷാ ഉറപ്പു വരുത്തുമെന്നും സുപ്രണ്ട് വ്യക്തമാക്കി.

തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിയിൽ നിന്ന് വിറയലും ഇടിമുഴക്കവും; ഭയന്ന് നാട്ടുകാർ

തൃശൂർ: ജില്ലയിലെ ആമ്പല്ലൂർ, കല്ലൂർ, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളിൽ ഭൂമിയിൽ നിന്ന് വിറയലും ഇടിമുഴക്കം പോലെ ശബ്ദവും അനുഭവപ്പെട്ടതായി നാട്ടുകാർ. കാലിനു വിറയൽ വന്നതോടെയാണ് പരിഭ്രാന്തരായി എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. ബുധനാഴ്ച രാവിലെ 8.17 നായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴ തുടരുന്നതിടെയാണ് ഭൂമിക്ക് വിറയലും മുഴക്കും അനുഭവപ്പെട്ടത്. തുടർന്ന് വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജില്ലാ കലക്‌ടർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.

ശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുന്നതിനാൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കൊല്ലം ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമായ മഴ കണക്കിലെടുത്ത് കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും പ്രഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി …

ശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

ചെല്ലാനത്ത് ‌കടലാക്രമണം

കൊച്ചി: കനത്ത മഴ തുടരുന്നതോടെ ചെല്ലാനത്ത് ‌കടലാക്രമണം രൂക്ഷമായി. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂർത്തി ക്ഷേത്രം പരിസരങ്ങളിൽ വെള്ളം ഇരച്ചുകയറി. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളാണിത്. ചെല്ലാനം പുത്തൻതോട് ബീച്ച് വരെ 7.35 കി.മീ ടെട്രോപോഡ് കടൽഭിത്തി ഉള്ളതിനാൽ ജനവാസ മേഖല സുരക്ഷിതമാണ്. അതേസമയം, അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും കേന്ദ്ര …

ചെല്ലാനത്ത് ‌കടലാക്രമണം Read More »

ഏകീകൃത സിവിൽകോഡ്‌; പ്രചരണ– പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം കോഡിനേഷൻ കമ്മിറ്റി

കോഴിക്കോട്‌: ഏകീകൃത സിവിൽകോഡ്‌ വിഷയത്തിൽ എല്ലാ രാഷ്‌ട്രീയകക്ഷികളെയും സംഘടനകളെയും യോജിപ്പിച്ച്‌ പ്രചരണ– പ്രക്ഷോഭം സംഘടിപ്പിക്കാൻ മുസ്ലിം കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിക്കും. നിയമ– രാഷ്‌ട്രീയ പോരാട്ടമാണു ഉയർത്തിക്കൊണ്ടുവരിക. വിഷയം മുസ്ലിങ്ങളെമാത്രം ബാധിക്കുന്നതല്ല. ഇതിന്റെ മറവിൽ മത– സാമുദായിക ധ്രുവീകരണനീക്കം അനുവദിക്കില്ല– മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഐ എം ഈ വിഷയത്തിൽ നടത്തുന്ന സെമിനാറിനെപ്പറ്റി ബന്ധപ്പെട്ട സംഘടനകളാണ്‌ തീരുമാനിക്കേണ്ടത്‌. …

ഏകീകൃത സിവിൽകോഡ്‌; പ്രചരണ– പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം കോഡിനേഷൻ കമ്മിറ്റി Read More »

മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന അവധി തലേദിവസം തന്നെ പ്രഖ്യാപിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ കലക്ടർമാർ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അന്നേ ദിവസം അവധി പ്രഖ്യാപിക്കുമ്പോൾ അത് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവധി കൊടുക്കുന്നുണ്ടെങ്കിൽ തലേദിവസം നൽകാനുള്ള നിർദേശം ജില്ലാ കലക്ടർമാർക്ക് നൽകിയതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മലബാറിലെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രശ്നം രാഷ്ട്രീയവത്കരിക്കരുത്. അവിടെ ചില പ്രശ്നങ്ങൾ ഉണ്ട്. അത് സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു; ഇന്നത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി

കൊല്ലം: കനത്ത മഴയെ തുടർന്ന് കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു. കൊല്ലം പുനലൂർ പാതയിലാണ് മരം വീണത്. ഇതേത്തുടർന്ന് പാത വഴിയുള്ള ഇന്നത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കൊല്ലം- പുനലൂർ, പുനലൂർ – കൊല്ലം മെമു സർവീസുകളാണ് റദ്ദാക്കിയത്. കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ജില്ലയിൽ. റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്.മഴയെത്തുടർന്ന് പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള പ്രധാന പാതയിൽ വെള്ളക്കെട്ടായി. കുണ്ടറയിലും പുനലൂരും മരം …

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു; ഇന്നത്തെ ട്രെയിൻ സർവീസുകൾ റദ്ദാക്കി Read More »

കെ.പി.സി.സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്ത സംഭവം; കോൺഗ്രസ് പ്രതിക്ഷേധ മാർച്ചിൽ സംഘർഷം

കാസർഗോഡ്: കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും കേസെടുത്തതിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തുടനീളം കോൺഗ്രസ് നടത്തുന്ന മാർച്ചിൽ സംഘർഷം. കാസർഗോഡും മലപ്പുറത്തും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ച മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് എസ്.പി ഓഫീസിലേക്കു നടത്തിയ മാർച്ചിൽ വനിതകളുൾപ്പെടെ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. നിരവധിപേർക്ക് പരിക്കേറ്റു. എ.പി.അനിൽ കുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി …

കെ.പി.സി.സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്ത സംഭവം; കോൺഗ്രസ് പ്രതിക്ഷേധ മാർച്ചിൽ സംഘർഷം Read More »

വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാർത്ത ചമയ്ക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരത്തിൽ വ്യാജവാർത്തകൾ കൊടുക്കുന്നത് മീഡിയ ആക്ടിവിസം അല്ല മീഡിയ വാൻഡലിസം ആണ്. വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളുടെ ഹൃദയചികിത്സാ പദ്ധതിയിൽനിന്ന് കോടികൾ ഒഴുകിയത് സ്വകാര്യ ആശുപത്രിയിലേക്കെന്ന വ്യാജവാർത്ത റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്. ഞെട്ടിക്കുന്ന വാർത്തയെഎന്ന രീതിയിലാണ് അവതരിപ്പിച്ചത്. ഈ വ്യാജവാർത്തക്കെതിരെ വിശദീകരണവുമായാണ് ആരോഗ്യമന്ത്രി എഫ് ബിയിൽ പോസ്റ്റ് നൽകിയത്. …

വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട; മന്ത്രി വീണാ ജോർജ് Read More »

പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത; റവന്യു മന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ടതിനാൽ റവന്യു മന്ത്രി കെ രാജൻ വൈകീട്ട് അഞ്ചിന് ഉന്നതതല യോഗം വിളിച്ചു. 14 ജില്ലകളിലേയും കളക്ടർമാരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതു കൊണ്ട് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് അടിയന്തര യോ​ഗം വിളിച്ചിരിക്കുന്നത്. ജില്ലയിൽ ഓറഞ്ച് ബുക്ക് 2023 മാർഗ്ഗരേഖ അനുസരിച്ച് ദുരന്ത പ്രതിരോധ- പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ നിർദ്ദേശം നൽകി. …

പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത; റവന്യു മന്ത്രി ഉന്നതതല യോഗം വിളിച്ചു Read More »

കേരളത്തിൽ സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 43,320 രൂപയായി. കഴിഞ്ഞ ശനിയാഴ്ചയും ഇതേ നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. ഗ്രാമിന് അതേസമയം, 10 രൂപയാണ് വർ‌ധിച്ചത്. 5,415 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. തുടർച്ചയായി സ്വർണവില ഉയർന്നതിനു ശേഷം ഇന്നലെ വില താഴ്ന്നിരുന്നു. കഴിഞ്ഞ മാസം 29ന് സ്വർണവില 43,080 എത്തിയതായിരുന്നു ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ആൾമാറാട്ട കേസ്; മുൻ പ്രൻസിപ്പ‌ലും എസ്.എഫ.ഐ നേതാവും കീഴടങ്ങി

കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ ആൾമാറാട്ടത്തിൽ എസ്.എഫ.ഐ നേതാവ് എ.വിശാഖ് മുൻ പ്രൻസിപ്പ‌ൽ ജി.ജെ.ഷൈജു എന്നിവർ പൊലീസിൽ കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന ഇരുവരും കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിൽ ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതി എസ്.എഫ്.ഐ നേതാവ് വിശാഖ്, രണ്ടാം പ്രതി കോളെജിലെ മുൻ പ്രൻസിപ്പ‌ൽ ജി.ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. ജൂലൈ നാലിനുള്ളിൽ കേസ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിൻറെ …

ആൾമാറാട്ട കേസ്; മുൻ പ്രൻസിപ്പ‌ലും എസ്.എഫ.ഐ നേതാവും കീഴടങ്ങി Read More »

വായ്‌പാ തട്ടിപ്പ്; കൂടുതൽ വെളിപ്പെടുത്തലുമായി സജീവൻ കൊല്ലപ്പള്ളി

പുൽപ്പള്ളി: കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ വായ്‌പാ തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി സേവാദൾ ജില്ലാ വൈസ്‌ ചെയർമാൻ സജീവൻ കൊല്ലപ്പള്ളി. മുൻ വയനാട്‌ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി എക്‌സിക്യുട്ടീവ്‌ അംഗവുമായ കെ.എൽ.പൗലോസിന്‌ നൽകിയത്‌ പതിനഞ്ചര ലക്ഷം രൂപയാണെന്ന്‌ സജീവൻ വെളിപ്പെടുത്തി. കേസിൽ റിമാൻഡിലുള്ള സജീവനെ തിങ്കളാഴ്‌ച പുൽപ്പള്ളി പൊലീസ്‌ തെളിവെടുപ്പിനായി ബാങ്കിൽ കൊണ്ടുവന്നപ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തൽ. വീട്ടിൽ കൊണ്ടുപോയാണ്‌ പണം നൽകിയതെന്നും പറഞ്ഞു. പൗലോസിനും കോൺഗ്രസ്‌ നേതാവായ പുൽപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിലീപ്‌ …

വായ്‌പാ തട്ടിപ്പ്; കൂടുതൽ വെളിപ്പെടുത്തലുമായി സജീവൻ കൊല്ലപ്പള്ളി Read More »

വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌

തിരുവനന്തപുരം: വിവിധ ഇനം പച്ചക്കറിയുടെ വില വർധിച്ച സാഹചര്യത്തിൽ വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌. ഇതിന്റെ ഭാ​ഗമായി 25 സഞ്ചരിക്കുന്ന പച്ചക്കറിച്ചന്ത തുടങ്ങും. ചൊവ്വാഴ്‌ച നിയമസഭയ്‌ക്കു മുന്നിൽ കൃഷിമന്ത്രി പി പ്രസാദ്‌ മൊബൈൽ യൂണിറ്റ്‌ ഫ്ലാഗ്‌ ഓഫ് ചെയ്യും. ഇതിൽ എട്ടെണ്ണം തിരുവനന്തപുരം ജില്ലയിലാണ്‌. കർഷകരിൽനിന്ന്‌ സംഭരിക്കുന്ന പച്ചക്കറികൾ കുറഞ്ഞ നിരക്കിൽ ആവശ്യക്കാരിലേക്ക്‌ എത്തിക്കുകയാണ്‌. കർഷകർക്ക്‌ അർഹമായ വിലയും വിപണിയിൽ ആവശ്യമായ പച്ചക്കറിയും ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ്‌ വിലവർധിക്കാൻ കാരണം. മഴ ലഭിച്ചുതുടങ്ങിയതോടെ നാടൻ …

വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്‌ Read More »

വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിൽ വള്ളം കളിയുടെ ചിത്രം

കൊച്ചി: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2023ന്റെ പ്രചാരണത്തിൽ ഇടം നേടി കേരളത്തിന്റെ സ്വന്തം വള്ളം കളി. രണ്ട് മത്സരങ്ങളേയും കോർത്തിണക്കിയുള്ള മനോഹരമായ ചിത്രമാണ്‌ വിംബിൾഡണെന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ചിരിക്കുന്നത്. കളിക്കാർ ടെന്നീസ് കളിക്കുന്ന വേഷത്തിൽ ചുണ്ടൻ വള്ളം തുഴയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലിപ്പോൾ തരംഗമായിരിക്കുന്നത്. നവാക് ജോക്കോവിച്ച്, കാർലോസ് അൽക്കാരാസ്, അര്യാന സാബലെങ്കാ, കാർലോസ് അക്കാരാസ് തുടങ്ങിയ താരങ്ങൾ വഞ്ചി തുഴയുന്ന ചിത്രമാണ് ലണ്ടണിലെ വിംബിൾടൺ സംഘാടകർ പുറത്തിറക്കിയത്. വള്ളംകളി മത്സരങ്ങൾ അതിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ ‘ …

വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിൽ വള്ളം കളിയുടെ ചിത്രം Read More »

പ്രിയാ വർഗീസിന് നിയമന ഉത്തരവ് നൽകി

കണ്ണൂർ: പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്.15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന് നിയമന ഉത്തരവിൽ പറയുന്നു. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല …

പ്രിയാ വർഗീസിന് നിയമന ഉത്തരവ് നൽകി Read More »

പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു

തിരുവനന്തപുരം: തൃശൂർ പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു. പെരിങ്ങാവ് ജംഗഷനിൽ നിന്ന് ഷൊർണൂർ റോഡിലേക്ക് തിരിയുന്ന റോഡിലാണ് മരം കടപുഴകി വീണത്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാരുന്നു സംഭവം. ഇതോടെ ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരം വീണ് ഈ പ്രദേശത്തെ വൈദ്യുതി ലൈന്‍ പൂർണമായും തകർന്നിരിക്കുകയാണ്. പ്രദേശത്ത് വൈദ്യുതി പുന:സ്ഥാപിക്കാന്‍ രണ്ട് ദിവസമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതേസമയം, കോട്ടയം വെച്ചൂരിൽ കനത്തമഴയിൽ വീട് …

പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു Read More »

കേരളത്തിൽ മഴ തുടരുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത …

കേരളത്തിൽ മഴ തുടരുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട് Read More »

ഹൈബി പറഞ്ഞതിൽ തെറ്റില്ല, കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല; കെ സുധാകരൻ

കൊച്ചി: തലസ്ഥാനമാറ്റ വിവാദത്തിൽ ഹൈബി ഈഡന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഹൈബി പറഞ്ഞതിൽ തെറ്റില്ലെന്നും പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ആണെന്നും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഹൈബി എംപിയാണ്. പ്രാദേശികവികസനത്തിന്റെ അടിസ്ഥാനത്തിലാവാം അങ്ങനെ പറഞ്ഞത്. ഇക്കാര്യത്തില്‍ പൊതുജന താത്പര്യങ്ങള്‍ കൂടി നോക്കിയേ പരിഗണിക്കാന്‍ എല്ലാവര്‍ക്കും സാധിക്കു. എംപിയെന്ന നിലയില്‍ വ്യക്തിപരമായ അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു.

യഥാർഥ പ്രശ്‌നം പുറത്തുവരാതിരിക്കാനാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും എതിരായ തട്ടിപ്പുകേസുകളിൽ രാഷ്ട്രീയമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യഥാർഥ പ്രശ്‌നം പുറത്തുവരാതിരിക്കാനാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം. പകൽ വെളിച്ചംപോലെ അറിയുന്ന കാര്യങ്ങൾ പോലും രാഷ്ട്രീയ പ്രേരിതമെന്നാണ്‌ പറയുന്നത്‌. വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ്‌ എങ്ങനെ രാഷ്ട്രീയ പ്രേരിതമാകും. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമും മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭർത്താവ്‌ എം കെ ഉമറുദീനും നടത്തിയ …

യഥാർഥ പ്രശ്‌നം പുറത്തുവരാതിരിക്കാനാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം; എം.വി.ഗോവിന്ദൻ Read More »

നവവധു ഭർതൃ​വീട്ടിൽ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തലസ്ഥാനത്ത് നവവധു ഭർതൃ​ഗൃഹത്തിൽ ആത്മഹത്യ ചെയ്തു. പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോനയെയാണ്(22) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യയാണ്. 15 ദിവസം മുൻപാണ് സോനയുടെ വിവാഹം കഴിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസെടുത്തിട്ടുണ്ട്.

12 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. ഇന്ന് 12 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത. മൺസൂൺ പാത്തി ( Monsoon Trough) നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നതിനാലും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായും ആൻഡമാൻ കടലിനു മുകളിലും രണ്ട് ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ കനക്കാൻ കാരണം. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി (Off -Shore trough)യും നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം …

12 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് Read More »

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെലൊ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെലൊ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 2-5 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ജൂലൈ 3-5 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും ജൂലൈ 5 ന് ചിലയിടങ്ങളിൽ അതി തീവ്രമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഗുജറാത്ത്‌ തീരം മുതൽ കേരള …

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെലൊ അലർട്ട് Read More »

സര്‍വകലാശാലകള്‍ ഇന്ത്യയുടെ ആത്മാവിനെ കാര്‍ഷിക ഗ്രാമങ്ങളില്‍ തിരയണം.

കോതമംഗലം: സര്‍വകലാശാലകള്‍ ഇന്ത്യയുടെ ആത്മാവിനെ കാര്‍ഷിക ഗ്രാമങ്ങളില്‍ തിരയണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കോതമംഗലം കാര്‍ഷികജില്ലയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കത്തീഡ്രല്‍ പാരിഷ്ഹാളില്‍ സംഘടിപ്പിച്ച നവ സംരംഭകര്‍ക്ക് ശില്പശാലയും പ്രോജക്ട് സപ്പോര്‍ട്ടും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എംജി യൂണിവേഴ്‌സിറ്റി ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ (ബിസിനസ്) ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, പിണ്ടിമന പഞ്ചായത്ത് എന്റര്‍പ്രൈസസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് കരുണ കെ. സലിം, ഡോ. കെ.ജെ. കുര്യന്‍, ഗ്ലോബല്‍ മില്ലറ്റ്‌സ് ഫൗണ്ടേഷന്‍ …

സര്‍വകലാശാലകള്‍ ഇന്ത്യയുടെ ആത്മാവിനെ കാര്‍ഷിക ഗ്രാമങ്ങളില്‍ തിരയണം. Read More »

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തിൽ വരും.​​​ ദേ​​​ശീ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി അ​​​നു​​​സ​​​രി​​​ച്ച് ഒമ്പത് സീ​​​റ്റ് വ​​​രെ​​​യു​​​ള്ള യാ​​​ത്രാ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾക്ക് ആറ് വ​​​രി ദേ​​​ശീ​​​യ​പാ​​​ത​​​യി​​​ൽ 110 കി​​​ലോ​​​മീ​​​റ്റ​​​ർ, നാ​ലു​വ​​​രി ദേ​​​ശീ​​​യ​പാ​​​ത​​​യി​​​ൽ 100, മ​​​റ്റ് ദേ​ശീ​​​യ​​​പാ​​​ത, നാ​ലു​വ​​​രി സം​​​സ്ഥാ​​​ന പാ​​​ത എ​​​ന്നി​​​വ​​​യി​​​ൽ 90, മ​​​റ്റു സം​​​സ്ഥാ​​​ന​​ പാ​​​ത​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന ജി​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 80, മ​​​റ്റു റോ​​​ഡു​​​ക​​​ളി​​​ൽ 70, ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ൽ 50 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​നു​​​വ​​​ദ​​​നീ​​​യ വേ​​​ഗ​​​പ​​​രി​​​ധി. 9 സീ​​​റ്റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ലൈ​​​റ്റ്-​​ …

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തിൽ Read More »

പുനർജനി പദ്ധതി; വി.ഡി.സതീശനെതിരെ ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഇ.ഡിയുടെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി. വിദേശ സംഭാവന നിയന്ത്രണം നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് ഇ.ഡിഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുക. ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനാണ് അന്വേഷണ ചുമതല. 2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി.സതീശൻ്റെ എഫ്.സി.ആർ.എ, എഫ്.ഇ.എൺ.എ, വിദേശയാത്ര, പണപ്പിരിവ്, പണത്തിൻ്റെ വിനിയോഗം എന്നിവയുടെ ചട്ടലംഘനങ്ങളാണ് …

പുനർജനി പദ്ധതി; വി.ഡി.സതീശനെതിരെ ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു Read More »

ഷാജൻ സ്കറിയയ്ക്കായി തിരച്ചിൽ; വിമാനത്താവളങ്ങളിൽ ലൂക്ക് ഔട്ട് നോട്ടീസ് നൽകി

കൊച്ചി: കുന്നത്തു നാട് എം.എൽ.എ വി.ശ്രീനിജനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഷാജൻ സ്കറിയയുടെ അറസ്റ്റിന് സാധ്യത. ഷാജൻ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് നൽകി. ഷാജൻ സ്‌കറിയയയ്ക്കായി പൊലീസ് പരിശോധന നടത്തുന്നുണ്ട്. രണ്ടാഴ്ചയായി ഇയാൾ ഒളിവിലാണ്. ഷാജൻ്റെ ഫോണും സ്വിച്ച് ഓഫാണ്. വ്യാജ വാർത്ത നൽകി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎൽഎ നൽകിയ പരാതിയിലാണ് കേസ്. എസ്.സി.എസ്.ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻ‌കൂർ ജാമ്യ ഹർജി …

ഷാജൻ സ്കറിയയ്ക്കായി തിരച്ചിൽ; വിമാനത്താവളങ്ങളിൽ ലൂക്ക് ഔട്ട് നോട്ടീസ് നൽകി Read More »

കേരളത്തിൽ സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലകൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,320 ആയി. ഒരു ഗ്രാമിന് 20 രൂപ വർധിച്ച് 5415 രൂപയായി. ഇന്നലെ 80 രൂപയാണ് സ്വർണത്തിന് വർധനവ് രേഖപെടുത്തിയത്. നാലാഴ്ചക്കിടെ 1800 രൂപ കുറഞ്ഞ സ്വർണം ഇന്നലെയാണ് കൂടിയത്.

തിരുനക്കര ശക്തിഭവനിൽ പി.ദാസപ്പൻ നായർ അന്തരിച്ചു

കോട്ടയം: ഏഴ് പതിറ്റാണ്ടിലേറെയായി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്ന തിരുനക്കര ശക്തിഭവനിൽ പി.ദാസപ്പൻ നായർ(89) അന്തരിച്ചു. മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം പട്ടണത്തിന്റെ ആധ്യാത്മിക- സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ. തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ …

തിരുനക്കര ശക്തിഭവനിൽ പി.ദാസപ്പൻ നായർ അന്തരിച്ചു Read More »

ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു

കോട്ടയം: കൊട്ടാരക്കര താലൂക്ക്യി ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് അതി ദാരുണമയി കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയ്ക്ക് കേസ് കൈമാറണമെന്ന് പറഞ്ഞ് കോടതിയുടെ സഹായം തേടിയിരിക്കുന്നത്. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ലെന്നും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റും; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി ഈ അക്കാഡമിക് വര്‍ഷാവസാനത്തോടെ മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റാന്‍ കഴിയുമെന്നു മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ 650 പ്രീ-പ്രൈമറി സ്കൂളുകളെ ഇതിനകം മാതൃകാ പ്രീ-പ്രൈമറി സ്കൂളുകളാക്കി മാറ്റി. സംസ്ഥാന സർക്കാർ എല്ലാ പ്രീ-പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതനവും നവീനവുമായ പദ്ധതികള്‍ സംസ്ഥാനത്തെ പ്രീ-പ്രൈമറി മേഖലയുടെ ശാക്തീകരണത്തിനായി നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മികവുറ്റ പ്രീ-സ്കൂള്‍ വിദ്യാഭ്യാസമാണു നടപ്പിലാക്കുന്നത്. രാജ്യത്തിനു മാതൃകയാണ് സംസ്ഥാനത്തെ പ്രീ-പ്രൈമറി …

സംസ്ഥാനത്തെ 500 പ്രീ-പ്രൈമറി സ്കൂളുകളെക്കൂടി മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റും; മന്ത്രി വി.ശിവൻകുട്ടി Read More »

നിരപരാധിയായ ബ്യൂട്ടീഷനെ ജയിലിൽ കിടത്തിയത് രണ്ടരമാസം

തൃശൂർ: ലഹരി മരുന്നുമായി ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റി. പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമായി. രണ്ടരമാസത്തോളമാണ് കേസിൽ അറസ്റ്റിലായ ബ്യൂട്ടീ പാർലർ ഉചമ ഷീല ജയിലിൽ കഴിഞ്ഞത്. ചാലക്കുടിയിൽ ഷി സ്റ്റെയിലെന്ന ബ്യൂട്ടി പാർലറിൻറെ ഉടമയാണ് ഷീല. 12 എൽ.എസ്.ഡി സ്റ്റാംപുമായി ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണ് പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥർ അന്ന് മാധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ചത് ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടിപാർലർ ഉടമയെ അറസ്റ്റു ചെയ്തു …

നിരപരാധിയായ ബ്യൂട്ടീഷനെ ജയിലിൽ കിടത്തിയത് രണ്ടരമാസം Read More »

ഏകീകൃത സിവില്‍ കോഡ്; പെട്ടെന്നുള്ള ചർച്ചക്കു പിന്നിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ട, ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണ് ഇതു സംബന്ധിച്ചുയരുന്ന ഏത് ചര്‍ച്ചയുമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഈ നീക്കത്തെ രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ഒരു രാഷ്ട്രം ഒരു സംസ്കാരമെന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ കാണാനാകുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറുനാടന്‍ ഷാജന്‍റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി.ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് ഷാജനെതിരെ കേസെടുത്തിരുന്നു.ഇതിന് പിന്നാലെ ഒളിവില്‍പ്പോയ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണിപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.

ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കുന്ന വിഷയം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ടതല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കണമെന്ന് മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തികച്ചും സാങ്കേതികമായ കാര്യമാണ്. മെഡിക്കൽ കോളെജ് അധ്യാപകർ തന്നെ തീരുമാനം വിദ്യാർഥികളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾ ഇക്കാര്യം ആവശ്യപ്പെട്ടത് അധ്യാപകരോടാണ്. അവർ തന്നെ കാര്യങ്ങൾ വിദ്യാർഥികളെ പറഞ്ഞ് മനസിലാക്കും. ഡോക്ടർ മാരുടെ സംഘടന തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്. ഇത് ഒരു വിവാദമാക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ ചർച്ചയ്ക്കുപോലും പ്രാധാന്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. …

ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കുന്ന വിഷയം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ടതല്ലെന്ന് ആരോഗ്യമന്ത്രി Read More »

കാന്തപുരത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

മലപ്പുറം: മുസ്ലിം ലീഗുമായി ഒന്നിച്ചു പോകാൻ ആഗ്രഹിക്കുന്നുവെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കു പിന്നാലെ കാന്തപുരത്തെ സ്വാഗതം ചെയ്തു കൊണ്ട് മുസ്ലിം ലീഗ്. ന്യൂന പക്ഷ സംഘടനകൾ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും കാന്തപുരത്തിൻറെ സഹകരണം ലീഗ് ആഗ്രഹിക്കുന്നതാണെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ ചർച്ചകൾ ഇതു വരെ നടന്നിട്ടില്ല. മുസ്ലിം ലീഗുമായി ഒന്നിച്ചു പോകാനാണ് ആഗ്രഹമമെന്നും സുന്നികൾ ഒന്നിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നുമാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടിരുന്നത്. …

കാന്തപുരത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് Read More »

കറന്തക്കാട് ആർ.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കെ.എസ്.ഇ.ബിയും എം.വി.ഡിയും തമ്മിലുള്ള പോര് തുടരുന്നു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർ.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി 23,000 രൂപ ബിൽ അടയ്ക്കാനുള്ള അവസാന തീയതി ഈ മാസം 26 നായിരുന്നു. വൈദ്യുതി മുടങ്ങിയതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റ മോട്ടോർ വാഹനവകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബിൽ അടയ്ക്കാന്നതിന് കാലത്താമസം വന്നതിൽ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ അടിയന്തര ഫണ്ടിൽ നിന്നും പണമെടുത്ത് …

കറന്തക്കാട് ആർ.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി Read More »

ബസുകളിൽ ക്യാമറ; സമയപരിധി മൂന്നുമാസം കൂടി നീട്ടി

തിരുവനന്തപുരം: ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30 ന് മുൻപ് ബസുകളിലെല്ലാം ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്. സമയം നീട്ടി നൽകണമെന്ന് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് സെപ്ടംബർ 30 വരെ സമയം നീട്ടുകയായിരുന്നു. ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും മൂലം വർധിക്കുന്ന അപകടത്തിന് പരിഹാരമായാണ് സർക്കാർ ബസുകളിൽ ക്യാമറകൾ നിർബന്ധമാക്കിയത്. കൊച്ചിയിൽ ഗതാഗത മന്ത്രി ആൻറണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ, കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്തോടുന്ന …

ബസുകളിൽ ക്യാമറ; സമയപരിധി മൂന്നുമാസം കൂടി നീട്ടി Read More »

ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി കേരള സര്‍ക്കാര്‍ 138 കോടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

അടൂർ: സംസ്ഥാനത്ത് 51 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 138 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് എന്നും ഇവയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഫിഷറീസ് വകുപ്പ് തീരദേശ വികസന കോര്‍പറേഷന്‍ വഴിയാണ് ഈ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചെല്ലാനത്ത് ഈ വര്‍ഷം ഇന്ത്യയിലെ മുഴുവന്‍ മല്‍സ്യങ്ങളെയും കൊണ്ടുവന്ന് ഫിഷ്‌ഫെസ്റ്റ് …

ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി കേരള സര്‍ക്കാര്‍ 138 കോടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ Read More »

യു.യു.സി ആൾമാറാട്ട കേസ്; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യു.യു.സി ആൾമാറാട്ട കേസിൽ രണ്ട് പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കൊളെജ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹർജികളാണ് തള്ളിയത്. രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി, പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ആൾമാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു മുൻകൂർ …

യു.യു.സി ആൾമാറാട്ട കേസ്; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി Read More »

ആറ്റിങ്ങലിൽ വാഹനാപകടം; 3 പേർക്ക് പരിക്ക്

തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് കാറിടിച്ച് കയറി മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആൾക്കും സമീപത്ത് ബസ് കാത്തുനിന്ന 2 പേർക്കുമാണ് പരിക്കേറ്റത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് യാത്രക്കാരെ ഇടിച്ചതിന് ശേഷമാണ് അമിതവേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ കാറിന്‍റെ മുന്‍ ഭാഗം …

ആറ്റിങ്ങലിൽ വാഹനാപകടം; 3 പേർക്ക് പരിക്ക് Read More »