കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമനം
തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കി 8 മാസം പിന്നിട്ടപ്പോഴേക്കും കെ വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം വേദിയില്‍ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വന്‍വിജയത്തിന് ശേഷം കെ വി തോമസിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തിരുന്നു. കെ വി തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി. …
കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമനം Read More »









































