Timely news thodupuzha

logo

idukki

മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ 4 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കൻ തീരത്തെ തീവ്ര ന്യൂനമർദ്ദത്തിൻറെ ഫലമായാണ് കേരളത്തിൽ മഴ. ഈ ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ കന്യാകുമാരി തീരത്ത് പ്രവേശിച്ചേക്കും. അതിൻറെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യുന മർദ്ദം നാളെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ …

മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു Read More »

മുട്ടകോഴി കുഞ്ഞുങ്ങളിലൂടെ സമ്പാദ്യശ്രീ പദ്ധതി

തൊടുപുഴ: മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കാനും അതിൽ നിന്നും വരുമാനം കണ്ടെത്താനുമുള്ള സമ്പാദ്യശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ വെറ്റിനറി കേന്ദ്രം തൊടുപുഴയുടെയും നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിലാണ് പരിപാടി നടന്നത്. സ്കൂളിലെ പൗൾട്രി ക്ലബ്ബ് അംഗങ്ങളായ 50 കുട്ടികൾക്ക് 5 മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കുട്ടികൾ കൊണ്ട് വരുന്ന മുട്ടകൾ വിലയ്ക്ക് വാങ്ങി സ്കൂളിലെ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച് കുട്ടികൾക്ക് ഒരു വരുമാനമാർഗം ഉറപ്പ് വരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് …

മുട്ടകോഴി കുഞ്ഞുങ്ങളിലൂടെ സമ്പാദ്യശ്രീ പദ്ധതി Read More »

അശോക കവല – മച്ചിയാനി കോളനി റോഡ് ഉദ്ഘാടനം ചെയ്തു

അറക്കുളം: പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പുതുതായി കോൺക്രീറ്റ് ചെയ്ത അശോക കവല – മച്ചിയാനി കോളനി റോഡ് വാർഡ് മെമ്പർ സിനി തോമസ് ഉദ്ഘാടനം ചെയ്തു. 485,000 രൂപ ചെലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വിനോദ് കെ എസ്, പ്രദേശവാസികളായ ആൻറണി തുണ്ടത്തിൽ, റോബിൻ മേമന, ജിലേഷ് മാത്യു, ബാബു പെരുമ്പാട്ട്, അപ്പച്ചൻ, ഷണ്മുഖൻ ആചാരി, രാധാമണി, ജോസ് പി.എ, ഫിലിപ്പ്, തങ്കമ്മ പുളിക്കൽ, ജയ്സൺ മച്ചിയാനി തുടങ്ങിയവർ …

അശോക കവല – മച്ചിയാനി കോളനി റോഡ് ഉദ്ഘാടനം ചെയ്തു Read More »

കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു

തൊടുപുഴ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മക്കെന്ന പ്രമേയത്തിൽ കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തിൽ നടന്നു. മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി പി എം അബ്ബാസായിരുന്നു ഉദ്ഘാടനം. വിദ്യാർഥികളിൽ മൂല്യബോധം വളർത്തുന്നതിൽ ഭാഷാ അധ്യാപകർക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് അദ്ദഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എച്ച് മൈതീൻകുട്ടി അധ്യക്ഷത വഹിച്ച യോ​ഗത്തിൽ കെ.എ.ടി.എഫ് എറണാകുളം ജില്ലാ സെക്രട്ടറി സി.എം സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർമാരുടെ ജനറൽ ട്രാൻസ്ഫർ …

കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു Read More »

കോടിക്കുളം ശ്രീനരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം മഹോത്സവം

ഏഴല്ലൂർ: ഏഴല്ലൂർ ശ്രീനരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഒമ്പതിന് ഉത്രം മഹോത്സവം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി കാവനാട്ട് പരമേശ്വരൻ നമ്പൂതിരിയും മേൽശാന്തി ശ്രീകാന്ത് പട്ടത്തിയാർമഠവും മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ അഞ്ചിന് നടതുറക്കൽ. 6.30 ന് ഗണപതിഹോമം, ഒമ്പതിന് കലശപൂജ,10.00 ന് മുണ്ടമറ്റം രാധാകൃഷ്ണന്റെ പ്രഭാഷണം, വൈകിട്ട് 6.20 ന് വിശേഷാൽ ദീപാരാധനയും അത്താഴപൂജയും തുടങ്ങി വിവിധി ചടങ്ങുകൾ ഉണ്ടായിരിക്കും. അതിനുശേഷം, പിന്നണി ഗായകൻ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥ്, ശാലിനി നിമേഷ് തുടങ്ങിയവർ …

കോടിക്കുളം ശ്രീനരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം മഹോത്സവം Read More »

കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമം, തൊടുപുഴയിൽ ചികിത്സയിലായിരുന്ന ​ഗൃഹനാഥനും മരിച്ചു

ഇടുക്കി: കഴിഞ്ഞ ദിവസം കടബാധ്യതയെ തുടർന്ന് തൊടുപുഴ മണക്കാട് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ​ഗൃഹനാഥനും മരിച്ചു. ഇന്ന് പുലർച്ചെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുല്ലറക്കൽ ആൻറണി മരിച്ചത്. ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു. അതീവഗുരുതരമായിട്ടാണ് മകൾ സിൽനയുടെ നില തുടരുന്നത്. 10 ലക്ഷം രൂപയുടെ ബാധ്യത ആൻറണിക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. തൊടുപുഴ നഗരത്തിൽ കട നടത്തി വരികയായിരുന്നു ആന്റണി. ബ്ലേഡ് മാഫിയയുടെ ഭീഷണിയോ ബാങ്കിന്റെ ജപ്തിയോ ആത്മഹത്യക്ക് കാണമായിട്ടുണ്ടോവെന്ന് പൊലീസ് അന്വേഷിക്കും. അതേസമയം, ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് …

കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമം, തൊടുപുഴയിൽ ചികിത്സയിലായിരുന്ന ​ഗൃഹനാഥനും മരിച്ചു Read More »

റോഡ് നിർമ്മാണം; യു ഡി എഫ് രണ്ടാം ഘട്ട സമരം തുടങ്ങി

തൊടുപുഴ: കഴിഞ്ഞ രണ്ടു വർഷമായി തകർന്നു കിടക്കുന്ന കാരിക്കോട് – തെക്കുംഭാഗം – അഞ്ചിരി – ഇഞ്ചിയാനി – ആനക്കയം റോഡിന്റെ നിർമ്മാണത്തിന് തൊടുപുഴ എം എൽ എ പി.ജെ.ജോസഫ് കഴിഞ്ഞ ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തുവാൻ നിർദ്ദേശിക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് നൽകിയെങ്കിലും ഭരണാനുമതി നൽകാത്ത ഗവൺമെന്റിന്റെ പക്ഷപാതപരമായ പ്രവർത്തനങ്ങൾക്കതിരെ യു ഡി എഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളും, സഹകരണ ബാങ്ക് ജനപ്രതിനിധികളും …

റോഡ് നിർമ്മാണം; യു ഡി എഫ് രണ്ടാം ഘട്ട സമരം തുടങ്ങി Read More »

കളിക്കൂട്ടം ബാലസഭാ ക്യാമ്പ് സംഘടിപ്പിച്ചു

ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാല സൗഹൃദ പദ്ധതികളുടെ ഭാഗമായി കളിക്കൂട്ടം 2023 ബാലസഭാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൈകോർക്കാം ബാല സൗഹൃദ പഞ്ചായത്തിനായെന്ന സന്ദേശമുയർത്തി ക്യാമ്പ് സംഘടിപ്പിച്ചത്. 16 വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 നും 14 വയസിനും ഇടയിൽ പ്രായമുള്ള 72 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ …

കളിക്കൂട്ടം ബാലസഭാ ക്യാമ്പ് സംഘടിപ്പിച്ചു Read More »

പ്രണയ നൈരാശ്യം, വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് കൈ ഞരമ്പുമുറിച്ചു

തൊടുപുഴ: മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. കൊലപാതകശ്രമത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടയിൽ കൈ ഞരമ്പുമുറിച്ച് ആത്മഹത്യക്ക ശ്രമിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. മൂന്നാറിൽ ടിടിസി ആദ്യ വർഷ വിദ്യാർഥിനി പ്രിൻസിക്കാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്. ഇരുവരും ഒരുനാട്ടുക്കാരാണ്. മൂന്നാറിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനിടെ പെൺകുട്ടിയുടെ അയൽവായായ യുവാവ് ഇവിടെയെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി …

പ്രണയ നൈരാശ്യം, വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് കൈ ഞരമ്പുമുറിച്ചു Read More »

കഷ്ടതകൾ അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി മാതൃകാപരം; മന്ത്രി റോഷി അഗസ്റ്റിൻ

കട്ടപ്പന: മലയോര മേഖലയിലുൾപ്പെടെ സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരിലേക്കെല്ലാം സഹായമെത്തിച്ചു നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതി ലോകത്തിനാകെ മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അമൃതശ്രീ സംഗമവും ജില്ലാതല സഹായവിതരണവും ചെമ്പകപ്പാറ ശ്രീപത്മനാഭപുരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അർഹതയുള്ള കുടുംബങ്ങളിലേക്കെല്ലാം സഹായമെത്തിക്കുന്നതോടൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സ്ത്രീകളെ പ്രാപ്തരാക്കാനും അമൃതശ്രീയിലൂടെ കഴിയുന്നുവെന്നത് വലിയ കാര്യമാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. സഹജീവികൾ ക്ലേശം അനുഭവിക്കുമ്പോൾ അവർക്ക് ഒരു കൈ സഹായം നൽകുകയെന്ന മഹത്തരമായ …

കഷ്ടതകൾ അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കുന്ന അമൃതശ്രീ പദ്ധതി മാതൃകാപരം; മന്ത്രി റോഷി അഗസ്റ്റിൻ Read More »

മകനെ കാണാതായിട്ട് മൂന്ന് പതിറ്റാണ്ട്; പ്രതീക്ഷയോടെ ഒരമ്മ കാത്തിരിക്കുന്നു

തൊടുപുഴ: മൂന്ന് പതിറ്റാണ്ട് മുമ്പ് കാണാതായ മകനെ തേടി പ്രതീക്ഷയോടെ ഒരമ്മ. തൊടുപുഴ മണക്കാട് സ്വദേശിനി ഗിരിജയാണ് 1994ല്‍ ഡല്‍ഹിയിലെ താമസ സ്ഥലത്ത് നിന്നും നഷ്ടപ്പെട്ട മകന്‍ സജന്‍ കുമാറിനെ തേടുന്നത്. മകനെ തേടി അലയാത്ത വഴികളില്ല….. ഒരിക്കല്‍ കൂടി തന്റെ മകനെയൊന്ന് കാണണമേയെന്ന ആഗ്രഹം മാത്രമാണ് എഴുപതുകാരിയായ ഈ അമ്മയ്ക്കുള്ളത്. 1990 കളിലാണ് ഡിഫന്‍സ് മിനിസ്ട്രിയില്‍ ജോലിയുള്ള ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നായരുമൊത്ത് താമസിക്കാന്‍ മകന്‍ സജനെയും മകള്‍ സ്നേഹയേയും കൂട്ടി ഗിരിജ ഡല്‍ഹിയിലെ ആര്‍.കെ. പുരത്തെത്തുന്നത്. …

മകനെ കാണാതായിട്ട് മൂന്ന് പതിറ്റാണ്ട്; പ്രതീക്ഷയോടെ ഒരമ്മ കാത്തിരിക്കുന്നു Read More »

കെ.എസ്.എസ്.പി.യു തൊടുപുഴ യൂണിറ്റ് വാർഷികയോഗത്തിൽ പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞെടുത്തു

തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിൻ തൊടുപുഴ യൂണിറ്റിന്റെ വാർഷികയോഗം നരസഭ വൈ.ചെയർപേഴ്സൺ ജെസി ജോണി ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് യു.എൽ.കമലമ്മ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതിയ ഭാരവാഹികളായി പത്തൊൻപതംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റായി എം.കെ.ശിവശങ്കരൻ നായരും, സെക്രട്ടറിയായി റ്റി.കെ.സുകുവിനെയും, ട്രഷററായി പ്യാരിലാൽ കെ.ബിയെയുമാണ് നിയോ​ഗിച്ചത്. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ.മാണി, ജില്ലാ ജോ.സെക്രട്ടറി എൻ.പി പ്രഭാകരൻ നായർ, ബ്ലോക്ക് സെക്രട്ടറി എം.എം ഇമ്മാനുവൽ, ബ്ലോക്ക് വനിതാവേദി കൺവീനർ വി.എൻ ജലജാകുമാരി, യൂണിറ്റ് പ്രസിഡന്റ് …

കെ.എസ്.എസ്.പി.യു തൊടുപുഴ യൂണിറ്റ് വാർഷികയോഗത്തിൽ പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞെടുത്തു Read More »

നെയ്യശ്ശേരി പള്ളിയിൽ തിരുനാൾ

നെയ്യശ്ശേരി :സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ ആഘോഷിക്കുമെന്നു വികാരി ഫാ .നിക്കോളാസ് മൂലശ്ശേരിൽ അറിയിച്ചു .തിരുനാളിനു ഒരുക്കമായി ഫെബ്രുവരി രണ്ടു വരെ രാവിലെ ആറിനും വൈകുന്നേരം 4 .30 നും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും .വിവിധ ദിവസങ്ങളിൽ ഫാ .ഇമ്മാനുവൽ മുണ്ടക്കൽ ,ഫാ .ജോൺസൺ പഴയപീടികയിൽ ,റെവ .ഡോ.മാത്യു തോട്ടത്തിമ്യാലിൽ ,ഫാ .നിഖിൽ മണിയംകുളത്തു ,ഫാ .ജോർജ് എടത്തല ,ഫാ .തോമസ് മഞ്ഞക്കുന്നേൽ …

നെയ്യശ്ശേരി പള്ളിയിൽ തിരുനാൾ Read More »

ബാങ്കുകളും ബ്ലേഡുകാരും ഉണർന്നു ;തൊടുപുഴ മേഖലയിൽ കടക്കെണിയിലായവർ ജീവനൊടുക്കുന്നതും ജീവനൊടുക്കാനുള്ള ശ്രെമങ്ങളും വർധിച്ചു വരുന്നതായി സൂചന

തൊടുപുഴ : കോവിഡ് ഇടവേളയ്ക്കു ശേഷം വായ്‌പകൾ തിരികെ പിടിക്കുവാൻ ബാങ്കുകളും ബ്ലേഡ് മാഫിയയും സജീവമായതോടെ ജീവനൊടുക്കുന്നവരുടെയും ശ്രെമിക്കുന്നവരുടെയും എണ്ണം വർധിച്ചു വരുന്നതായി സൂചന .തൊടുപുഴ മേഖലയിൽ ഒരു മാസത്തിനിടയിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് .പൊതു മേഖല ബാങ്കുകളും സഹകരണ ബാങ്കുകളും പത്രപരസ്യങ്ങളിലൂടെയും നോട്ടീസുകളിലൂടെയും ജപ്തി നടപടികൾ പരസ്യപ്പെടുത്തി തുടങ്ങിയതോടെ പലരും മാനസിക സംഘർഷത്തിലാണ്.നാണക്കേട് ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് കുടുംബത്തോടെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത് .കരുതലുണ്ടെന്നും ഒന്നാമതാണെന്നും ഇടയ്ക്കിടെ പറയുന്ന സംസ്ഥാന സർക്കാർ കടക്കെണിയിലായവരെ അതിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള നടപടികൾ …

ബാങ്കുകളും ബ്ലേഡുകാരും ഉണർന്നു ;തൊടുപുഴ മേഖലയിൽ കടക്കെണിയിലായവർ ജീവനൊടുക്കുന്നതും ജീവനൊടുക്കാനുള്ള ശ്രെമങ്ങളും വർധിച്ചു വരുന്നതായി സൂചന Read More »

ഇടമലക്കുടിയിൽ 15 കാരിയെ 47 കാരൻ വിവാഹം കഴിച്ചു

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 കാരിയെ 47 കാരൻ വിവാഹം കഴിച്ചു. ഗോത്ര വർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരു മാസം മുൻപാണ് വിവാഹം നടന്നത്. വിഷയം ശ്രദ്ധയിൽപെട്ടതോടെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈഡ് വെൽഫെയർ കമ്മിറ്റി കോടതിയെ സമീപിച്ചു. പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്. ശൈശവ വിവാഹത്തിന് കേസെടുക്കെടാൻ സിഡബ്ല്യുസി പൊലീസിന് നിർദേശം നൽകി.

സ്കൂൾ വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് കുമാരമംഗലം സ്കൂൾ

തികച്ചും വ്യത്യസ്തവും സദുദ്ദേശ സമ്പന്നവുമായ ഒരു വാർഷിക ദിനാചരണമാണ് ഇത്തവണ കുമാരമംഗലം എം.കെ.എൻ.എം. സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. ഇന്നത്തെ യുവജനങ്ങളുടെ, വിശേഷിച്ചും സ്ക്കൂൾ കുട്ടികളുടെ ഇടയിൽ ഭീതിജനകമായി നിലനിൽക്കുന്ന ലഹരി വസ്തുക്കളോടുള്ള ആസക്തിയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും, വ്യക്തികളേയും കുടുംബ ബന്ധങ്ങളേയും തകർത്തു കളയുവാനുള്ള അതിന്റെ പ്രഹര – സംഹാര ശേഷിയെ കുറിച്ചും, ഒപ്പം അതിന്റെ കരാള ഹസ്തങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിച്ചു പിടിക്കുവാൻ കഴിയുമെന്നതിനെക്കുറിച്ചും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് സംഘടിപ്പിച്ചാണ് ഈ പ്രാവശ്യത്തെ വാർഷികം അധികൃതർ …

സ്കൂൾ വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് കുമാരമംഗലം സ്കൂൾ Read More »

മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും, ആനപ്പന്തൽ സമർപ്പണവും, ശിവരാത്രി മഹോത്സവവും

തൊടുപുഴ: മുതലിയാർമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി മൂന്നിന് രാവിലം 9.15 ന് പുനപ്രതിഷ്ഠയും ചുറ്റമ്പല ആനപ്പന്തൽ സമർപ്പണവും നടത്തപ്പെടുമെന്ന് പ്രസിഡന്റ് ബ.സുരേഷ്കുമാറും സെക്രട്ടറി സി.ജിതേഷും അറിയിച്ചു. ഫെബ്രുവരി 17, 18 ദിവസങ്ങളിൽ ശ്വരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി ഹരി​ഗോവിന്ദൻ നമ്പൂതിരി തുടങ്ങയവരുടെ കാർമ്മികത്വത്തിലാകും ചടങ്ങുകൾ.

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ, ശില്പശാല സംഘടിപ്പിച്ചു

പന്നൂർ: നവജ്യോതി ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു. എൻ എസ് എസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത്‌ മെമ്പർ ആൻസി സിറിയക് അധ്യക്ഷത വഹിച്ച ശില്പശാല താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യനായിരുന്നു ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ അഫീസർ ഡോക്ടർ ഇ കെ ഖയസായിരുന്നു ശില്പശാല നയിച്ചത്. പി എസ് സെബാസ്റ്റ്യൻ, പി എം ജോർജ്, പി കെ ശിവൻകുട്ടി, ബർണാമോൾ രാജു, സലോമി കെ പി, മഞ്ജു സാജൻ, …

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ, ശില്പശാല സംഘടിപ്പിച്ചു Read More »

കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടന്നു

തൊടുപുഴ: പാലാ റോഡിൽ ചുങ്കം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ മലാശയരോഗ നിർണയ ക്യാമ്പ് നടന്നു. അറുപതോളം രോഗബാധിതർ ക്യാമ്പിൽ പങ്കെടുത്തു. ഡോ.വിഷ്ണു കാളിമഠവും ഭാര്യ ഡോ. വീണ വിജയും ചേർന്ന് ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. അഖിലേന്ത്യാ കർഷക ക്ഷേമനിധി ബോർഡ് മെമ്പർ മാത്യു വർഗീസ് അധ്യക്ഷനായി. ഡോ.ആതിര എച്ച്, ഡോ.ജീഷ്ന അബ്ദുട്ടി, അഡ്വ.പ്രകാശ് റ്റി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഇവ മറച്ചുവക്കേണ്ട രോഗങ്ങളായി കാണാതെ ഇതിനുള്ള ചികിത്സ നൽകി …

കാളിമഠം ആയുർവേദ ആശുപത്രിയിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടന്നു Read More »

തൊടുപുഴ തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി

തൊടുപുഴ : തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി .സംസ്ക്കാരം 30 .01 .2023 തിങ്കൾ രാവിലെ 11 നു കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ക്ഷനിലുള്ള വീട്ടു വളപ്പിൽ . തൊടുപുഴ പാലാനിക്കൽ കുടുംബാംഗമാണ് .മക്കൾ :രാജേന്ദ്രൻ (റിട്ട .മാനേജർ ,എസ്.ബി .ഐ )പരേതനായ ഗിരീഷ് ,ജയകൃഷ്ണൻ (സുദർശൻ ട്രേഡേഴ്സ് ,തൊടുപുഴ ),ചന്ദ്ര ലേഖ ,ഉഷ ,സുധ .മരുമക്കൾ ;പി .ആർ .ശ്രീധരൻ പിള്ള (റിട്ട .പ്രൊഫസർ ,ഗുരുവായൂരപ്പൻ കോളേജ് ,കോഴിക്കോട് ),രാധാകൃഷ്ണൻ ,രഘുവീരൻ,(റിട്ട .ഉദ്യോഗസ്ഥൻ …

തൊടുപുഴ തയ്യിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (93 )നിര്യാതയായി Read More »

എസ്.ബി .ഐ .റിട്ട .ഉദ്യോഗസ്ഥൻ നെയ്യശ്ശേരി ചാരുവേലിൽ സി .ജെ .ജോസ് (ജോയി -68 )– നിര്യാതനായി

നെയ്യശ്ശേരി : എസ്.ബി .ഐ .റിട്ട .ഉദ്യോഗസ്ഥൻ ചീങ്കല്ല് ചാരുവേലിൽ സി .ജെ .ജോസ് (ജോയി -68 )– നിര്യാതനായി .സംസ്ക്കാരം 31 .01 .2023 ചൊവ്വ രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ തെയ്യാമ്മ കരിമണ്ണൂർ മാനാക്കുഴിയിൽ തെരുവേൽ കുടുംബാംഗം .മക്കൾ :ജിന്റോ ,ജിൻസി ,ആശ.മരുമക്കൾ :സിമി ,പുത്തൂപ്പറമ്പിൽ(കൂത്താട്ടുകുളം ),പരേതനായ ജോൺസൺ,മുണ്ടയ്ക്കാട്ട്(ചെപ്പുകുളം ),സൈമൺ ,ചേന്നപ്പിള്ളിൽ(നെയ്യശ്ശേരി ) ഭൗതിക ശരീരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ട് വരും .

കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധ സ്ഥലം മാറ്റം, കൃഷി അസിസ്റ്റന്റുമാർ പ്രക്ഷോഭത്തിലേക്ക്

തൊടുപുഴ: കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലം മാറ്റത്തിൽ കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധതയും ഭരണാനുകൂല സംഘടനയുടെ സ്ഥാപിത താൽപര്യങ്ങളും നടക്കുന്നതായി അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ. ഉത്തരവുകൾ നിരന്തരം ഇറക്കലും പിന്നാലെ തിരുത്തലുമാണ് നടന്നു വരുന്നത്. 2021ൽ പൊതുസ്ഥലം മാറ്റം സോഫ്റ്റ് വെയർ ഇല്ലെന്നുള്ള കാരണം പറഞ്ഞ് നടത്തിയില്ല. ജീവനക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് 2022ലെ സ്ഥലംമാറ്റ നോട്ടിഫിക്കേഷൻ 2022 മാർച്ചിൽ പ്രസിദ്ധീകരിച്ചെങ്കിലും ഇതേ വരെ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമായ ഓൺലൈൻ സ്ഥലംമാറ്റം നടന്നിട്ടില്ല. കൃഷി വകുപ്പ് ഡയറക്ടറിൽ നിന്നും …

കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധ സ്ഥലം മാറ്റം, കൃഷി അസിസ്റ്റന്റുമാർ പ്രക്ഷോഭത്തിലേക്ക് Read More »

കേരള യൂത്ത് ഫ്രണ്ട് എം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി

തൊടുപുഴ: കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറയും കരിമണ്ണൂർ യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് അലൻ അലോഷികും ചേർന്ന് കേരള യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി. തൊടുപുഴ യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് റോയ്സെൻ കുഴിഞ്ഞാലി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് എം നേതാക്കളായ ജെഫിൻ കൊടുവേലി, ജോമി കുന്നപ്പള്ളി, നൗഷാദ് മുക്കിൽ, ദിൽസെൻ കല്ലോലിക്കൽ, അനു ആന്റണി, …

കേരള യൂത്ത് ഫ്രണ്ട് എം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി Read More »

വീണ്ടും കാട്ടാന ആക്രമണം; ബിഎൽ റാവിൽ വീട് ഭാഗികമായി തകർത്തു

ഇടുക്കി: സൂര്യനെല്ലി ബിഎൽ റാവിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് ഭാഗികമായി തകർത്തു. രാജേശ്വരി എന്നയാളുടെ വീടാണ് ആക്രമിച്ചത്. അതേസമയം, ഇന്നലെ ഏലത്തോട്ടത്തിനുള്ളിൽ തമ്പടിച്ചിരുന്ന ആനക്കൂട്ടം പിന്തിരിഞ്ഞെങ്കിലും ഉൾവനത്തിലേക്ക് പോകാൻ കൂട്ടാക്കിയിട്ടില്ല. ഏതാനും നാളുകളായി, മതികെട്ടാൻ ചോലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. ഇന്നലെ പുലർച്ചെ ബിഎൽ റാവിലും പന്നിയാർ എസ്റ്റേറ്റിലും ഉണ്ടായ ആക്രമണത്തിൽ വീടും കടയും തകർന്നിരുന്നു. തൊട്ടടുത്ത ദിവസമാണ് വനംവകുപ്പ് വാച്ചർ, ശക്തിവേൽ കാട്ടാന ആക്രമണത്തിൽ കൊല്ലപെട്ടത്. ബിഎൽ റാവിലെ, …

വീണ്ടും കാട്ടാന ആക്രമണം; ബിഎൽ റാവിൽ വീട് ഭാഗികമായി തകർത്തു Read More »

ദൃശ്യ മാധ്യമ രംഗത്തെ സർക്കാർ ഇടപെടലുകൾ പ്രതിഷേധാർഹമെന്ന് പന്തളം സുധാകരൻ

കട്ടപ്പന: ദൃശ്യ മാധ്യമ മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും അനാവശ്യ നിയന്ത്രണങ്ങളും , ഭരണാധികാരികൾക്ക് അനിഷ്ടങ്ങൾ മൂലമുണ്ടാകുന്ന ഡോക്യുമെന്ററി പ്രദർശന തടസ്സപ്പെടുത്തലുകളും പ്രതിഷേധാർഹമാണന്ന് പന്തളം സുധാകരൻ. ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ടെക്നീഷ്യൻസ് അസോസിയേഷന്റെ (ഇഫ്റ്റ ) ഇടുക്കി ജില്ല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയിലേയ്ക്കുള്ള ലഹരി, മയക്കുമരുന്ന് മാഫിയയുടെ തള്ളിക്കയറ്റത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. ഇഫ്റ്റ ഇടുക്കി ജില്ല പ്രസിഡണ്ട് ബിറ്റാജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, …

ദൃശ്യ മാധ്യമ രംഗത്തെ സർക്കാർ ഇടപെടലുകൾ പ്രതിഷേധാർഹമെന്ന് പന്തളം സുധാകരൻ Read More »

ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു – റ്റി എം സലിം

തൊടുപുഴ:ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ള  പ്രവർത്തകരെ ജയിലിലടച്ച പോലീസ് വേട്ടക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണാ സമരത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി വൈ എസ്പി ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു …

ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു – റ്റി എം സലിം Read More »

വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നു

തൊടുപുഴ: തൊണ്ടിക്കുഴയില്‍ പൈപ്പ് പൊട്ടി വന്‍ തോതില്‍ വെള്ളം പാഴാകുന്നു. ചാലംകോട് ക്ഷേത്രത്തിന് സമീപത്തെ സിപിഎം പാര്‍ട്ടി ഓഫീസിന് മുന്നിലാണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്.ഇടവെട്ടി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പാണിത്. വെള്ളം വലിയ തോതില്‍ പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് വാട്ടര്‍ അതോററ്റി അധികൃതര്‍ പറയുന്നത്. റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം 300 മീറ്ററോളം ഒഴുകി താഴെ റേഷന്‍ കടയ്ക്ക് സമീപം വച്ച് ഓടയില്‍ ചേരുകയാണ്.മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സമാനമായ …

വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നു Read More »

പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം, റേഷൻകട തകർത്തു

ഇടുക്കി: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം. ‘അകിക്കൊമ്പൻ’ എന്ന കാട്ടാനയാണ് എസ്റ്റേറിലിറങ്ങി റേഷൻകട തകർത്ത്. കെട്ടിടം പൂർണമായും തകർന്നു. 10 ദിവസത്തിനിടെ ഇത് 4-ാം തവണയാണ് ‘അകിക്കൊമ്പൻ ജനവാസ മേഘലയിൽ ഇറങ്ങുന്നത്. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. ‘അകിക്കൊമ്പൻറെ നിരന്തര ആക്രമണത്തെ തുടർന്ന് റേഷൻ കടയിലെ സാധനങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ തന്നെ കടയിലെ സാധനങ്ങൾക്ക് കേടുപാടുകളില്ല. കഴിഞ്ഞദിവസം അരിക്കൊമ്പൻ ആനയിറങ്കൽ മേഖലയിൽ രണ്ട് വീടുകൾ തകർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ …

പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം, റേഷൻകട തകർത്തു Read More »

വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റായി വീണ്ടും ഇന്ദു ബിജു തിരഞ്ഞെടുക്കപ്പെട്ടു

പന്നിമറ്റം: എൽ.ഡി.എഫ് പിന്തുണയോടെ രണ്ടു വർഷം വെള്ളിയാമറ്റം പ്രസിഡന്റ്‌ സ്ഥാനം വഹിച്ചതിന് ശേഷം മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ രാജി വച്ച ഇന്ദു ബിജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദുവിന് എട്ട് വോട്ടും എതിർ സ്ഥാനാർഥി രാജു കുട്ടപ്പന് ഏഴ് വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് നടന്ന രാഷ്ട്രീയ കരു നിക്കങ്ങൾ ക്കൊ ടുവിലാണ് യു. ഡി എഫ് പിന്തുണ യോടെ ഇവർ വീണ്ടും പ്രസി ഡന്റ് ആയത്. ഒന്നര വർഷം ഇന്ദു ബിജുവും തുടർന്ന് കോൺഗ്രസ്സ് പ്രതി നിധിക്കും പ്രസിഡന്റ്‌ …

വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റായി വീണ്ടും ഇന്ദു ബിജു തിരഞ്ഞെടുക്കപ്പെട്ടു Read More »

ഏഴല്ലൂർ :പടിഞ്ഞാറയിൽ പി .സി .ജോസഫ് (69 ) നിര്യാതനായി

ഏഴല്ലൂർ :പടിഞ്ഞാറയിൽ പി .സി .ജോസഫ് (69 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 28 .01 .2023 ശനി രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് ഏഴല്ലൂർ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ സാലി ജോസ് കലൂർ ഓലിമാട്ടേൽ കുടുംബാംഗം .മക്കൾ :ജോർളി,ജോബിൻ (കുവൈറ്റ് ).മരുമക്കൾ :ബോബൻ ടോം ,തുരുത്തിയിൽ (അമ്പാറനിരപ്പ്‌),പൊന്നി ജോർജ് ,കമ്പകത്തുങ്കൽ , കുറിഞ്ഞി (കുവൈറ്റ് ).കൊച്ചുമക്കൾ :കെവിൻ ,സേറ,റയൻ ,റിയോൺ ,റെനിൻ .

റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങല്ലൂർ യു പി സ്കൂളിൽ നടന്ന ക്വിസ് മത്സരം തൊടുപുഴ എ. ഇ. ഒ. ഷീബ മുഹമ്മദ്‌ ഉൽഘാടനം ചെയ്‌തു. തൊടുപുഴ മുൻസിപ്പൽ ഏരിയയിലെ UP സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് വി. എസ് സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ നേർന്നുകൊണ്ട്  പി.ടി.എ പ്രസിഡണ്ട്‌ ഷിംനാസ്, സ്കൂൾ എസ്.എം.സി …

റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു Read More »

നാട്യം സ്കൂൾ ഓഫ് പെർഫോമിം​ഗ് ആർട്സ് പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: നാട്യം സ്കൂൾ ഓഫ് പെർഫോമിം​ഗ് ആർട്സ് നൃത്ത വിദ്യാലയം തൊടുപുഴ അമ്പലം ബൈപ്പാസ് റോഡിലെ മോഹനീയം ടവറിൽ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഭാരതീയ നാട്യകലകൾ പ്രായഭേദമന്യേ എല്ലാവർക്കും പകർന്നു നൽകുമെന്നതോടൊപ്പം ശാസ്ത്രീയ നൃത്തങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയും വാടകയ്ക്ക് നൽകപ്പെടും. ഇവയുടെ വിപുലമായ ഒരു ശേഖരം തന്നെ ആളുകൾക്കായി ഒരുക്കിയിരിക്കുന്നു. നൃത്തരംഗത്ത് കഴിഞ്ഞ പത്ത് വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പുതിയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ്.

ഇഞ്ചിയാനി – കുട്ടപ്പൻകവല റൂട്ടിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി, രണ്ട് മാസത്തോളമായി നിരവധി ഇടങ്ങളിൽ വെള്ളം പാഴാകുന്നു

ആലക്കോട്: പഞ്ചായത്തിന്റെ ഇഞ്ചിയാനി – കുട്ടപ്പൻകവല റൂട്ടിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി എയർ വാൽവിൽ നിന്നും കുടിവെള്ളം പുറത്തേക്ക് ഒഴുകുന്നു. രണ്ട് മാസത്തോളമായി നിരവധി ഇടങ്ങളിൽ വെള്ളം പാഴാകുന്നുണ്ട്. അമിതമായി വെള്ളം ഒഴുകുന്നത് മൂലം റോഡ് തകർന്നു തുടങ്ങി. ജല അതോറിറ്റിയുടെ കംപ്ലയിന്റ് സെല്ലിൽ പരാതി അറിയിച്ചിട്ടുണ്ട്. അടിയന്തിരമായിട്ട് ജല അഥോറിറ്റി പൈപ്പ് നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ആലക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കാട്ടാനയെ കണ്ട് ഭയന്നോടിയ ഗർഭിണിക്ക് ദാരുണാന്ത്യം

കട്ടപ്പന: കട്ടപ്പനയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ഗർഭിണിക്ക് ദാരുണാന്ത്യം. ഇടമലക്കുടി ഷെഡുകുടിയിൽ അസ്മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. 7 മാസം ഗർഭിണിയായിരുന്നു. ജനുവരി ആറിന് ആറ്റിൽ കുളിക്കാൻ പോകുന്ന വഴിയിൽ ബോധമില്ലാത്ത നിലയിലാണ് അംബികയെ കണ്ടെത്തിയത്. ആനകളെ കണ്ട് ഓടിയപ്പോൾ വീണതാണ് കാരണമെന്നും നാട്ടുകാർ അധികൃതരെ അറിയിച്ചു. വീഴ്ച്ചയിൽ തന്നെ ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് മരിക്കുകയായിരുന്നു.

കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പാതകയുയർത്തി. സ്കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, കരിമണ്ണൂർ എസ്.ഐ പി. എൻ. ദിനേശൻ, പി.റ്റി.എ പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളി, എം.പി.റ്റി.എ പ്രസിഡന്റ്‌ ജോസ്മി സോജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പെരിങ്ങഴ തീർത്ഥാടന പള്ളിയിൽ ഇടവക തിരുനാൾ

പെരിങ്ങഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രമായ കോതമംഗലം രൂപതയിലെ പെരിങ്ങഴ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ 31, ഫെബ്രുവരി 01, 02 തീയതികളിൽ സംയുക്തമായി ആഘോഷിക്കും. 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പൊതുവണക്കത്തിനായി ദേവാലയാങ്കണത്തിലേക്ക് ഇറക്കിവയ്ക്കും. തിരുനാൾ ദിവസങ്ങളിൽ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഫെബ്രുവരി 03ന് തിരുനാൾ ചടങ്ങുകൾ പൂർത്തിയാകും. തിരുനാളിന് ഒരുക്കമായുള്ള …

പെരിങ്ങഴ തീർത്ഥാടന പള്ളിയിൽ ഇടവക തിരുനാൾ Read More »

ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ മൂലമറ്റം സ്വദേശി കൃഷ്ണദാസും

തൊടുപുഴ: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പ്രൈം മിനിസ്റ്റർ റാലിയിൽ മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ നിന്നും കൃഷ്ണദാസ് ബിജു പങ്കെടുക്കും. മൂന്നാം വർഷ ബി. എസ്സി മാത്‍സ് വിദ്യാർത്ഥിയും 18 കേരള ബറ്റാലിയൻ എൻസിസി കേഡറ്റുമാണ്. എൻസിസിയുടെ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലുള്ള 50,000 കേഡറ്റുകളിൽ നിന്നും 116 പേരെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരെഞ്ഞെടുത്തു. മൂലമറ്റം വെള്ളിയാപ്ലാക്കൽ വി. വി ബിജുവിന്റെയും ശ്യാമള ബിജുവിന്റെയും മകനാണ് …

ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ മൂലമറ്റം സ്വദേശി കൃഷ്ണദാസും Read More »

തൊടുപുഴ സിവിൽ സ്റ്റേഷനിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

തൊടുപുഴ: താലുക്ക് ഭരണ സിരകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. തഹസിൽദാർ കെ.എച്ച് സക്കീർ ദേശീയ പാതക ഉയർത്തി കൊണ്ട് റിപ്പബ്ലിക് ദിന സന്ദേശം നൽകി. താലൂക്ക് ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ അനിതാമോൾ വി.പി, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ കെ.എസ് ഭരതൻ തുടങ്ങി മറ്റു വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും റിപ്പബ്ലിക് ദിനവും

ഇടുക്കി: ജില്ലയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവേള കൂടിയായ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകി. ഇടുക്കിയിലെ ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനവും, കാർഷികമേഖലയുടെ പുരോഗതിയും ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ ഫലം കണ്ടതായി മന്ത്രി പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. 22 പ്ലറ്റൂണുകളിലായി പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻ സി സി, …

സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും റിപ്പബ്ലിക് ദിനവും Read More »

പൊലീസിനെ വെട്ടിച്ച് കടന്ന പോക്സോ കേസ് പ്രതിയെ പിടികൂടി

ഇടുക്കി: മകളെ പീഡിപ്പിച്ച നെടുംകണ്ടം സ്വദേശിയായ പോക്സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ രണ്ട് തവണ പൊലിസിന്റെ മുൻപിൽ പെട്ടെങ്കിലും, അതി വേഗത്തിൽ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. നെടുങ്കണ്ടം എസ് എച്ച് ഒ, സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി …

പൊലീസിനെ വെട്ടിച്ച് കടന്ന പോക്സോ കേസ് പ്രതിയെ പിടികൂടി Read More »

പ്രധാനമന്ത്രിയുടെ ഭൂതകാലം പറയുന്ന ഡോക്യുമെന്ററി കോൺഗ്രസ് പ്രദർശിപ്പിക്കുമെന്ന് വി.ഡി സതീശൻ

ചെറുതോണി: കോൺഗ്രസിന്റെ നയപരിപാടികൾക്ക് വിരുദ്ധമായ നിലപാട്  സ്വീകരിച്ച അനിൽ ആന്റണിയുടെ രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടിയുടെ നയത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ചയാൾ പാർട്ടിയിൽ തുടരുന്നത് ശരിയല്ല. പാർട്ടി നയം കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. ബി.ബി.സി ഡോക്യുമെന്റിറിയിൽ അവാസ്ഥവമായ ഒന്നുമില്ല. രാഹുൽ ഗാന്ധി പറഞ്ഞതു പോലെ സത്യത്തെ അധിക കാലം മൂടി വയ്ക്കാനാകില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ന് രാജ്യത്തെ പ്രധാനമന്ത്രിയായി ഇരിക്കുന്നയാൾ നടത്തിയ മനുഷ്യ വേട്ടയെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നത്. അത് …

പ്രധാനമന്ത്രിയുടെ ഭൂതകാലം പറയുന്ന ഡോക്യുമെന്ററി കോൺഗ്രസ് പ്രദർശിപ്പിക്കുമെന്ന് വി.ഡി സതീശൻ Read More »

പദയാത്ര ജനങ്ങൾ ഏറ്റെടുത്തുവെന്നും വരുന്ന തെരഞ്ഞെടുപ്പിനത് ഗുണകരമാകുമെന്നും വീ ഡി സതീശൻ

ചെറുതോണി: എംപി ഡീൻ കുര്യാക്കോസ് നയിക്കുന്ന പദയാത്ര ജനങ്ങൾ ഏറ്റെടുത്തുവെന്നും വരുന്ന തെരഞ്ഞെടുപ്പിനത് ഗുണകരമാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെറുതോണി ടൗൺഹാളിൽ നടന്ന നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന പാർലമെൻറ് തിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ കണ്ടു കൊണ്ടാണ് കോൺഗ്രസ് ജില്ലാ നേതൃത്വം നേതൃസംഗമം സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡണ്ട് സിപി മാത്യു അധ്യക്ഷത വഹിച്ചു. എംപി ഡീൻ കുര്യാക്കോസ്, നേതാക്കന്മാരായ റോയി കെ പൗലോസ്, എ പി ഉസ്മാൻ, എം എൻ …

പദയാത്ര ജനങ്ങൾ ഏറ്റെടുത്തുവെന്നും വരുന്ന തെരഞ്ഞെടുപ്പിനത് ഗുണകരമാകുമെന്നും വീ ഡി സതീശൻ Read More »

കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘം ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം നടത്തി

കോലാനി: ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് മിൽമ എറണാകുളം മേഖല യൂണിയൻ അനുവദിച്ചു നൽകിയ ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം. റ്റി. ജയൻ നിർവ്വഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗം റ്റി. ജി. സുകുമാരൻ സ്വാഗത പ്രസം​ഗം നടത്തി. മിൽമ ഡയറക്ടർ ജോൺസൺ കെ. കെ, തൊടുപുഴ താലൂക്ക് പ്രസിഡൻറ് എം. റ്റി. ജോണി, കൗൺസിലർമാരായ ജോസ് മഠത്തിൽ, മെർളി …

കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘം ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിൻറെ ഉദ്ഘാടനം നടത്തി Read More »