Timely news thodupuzha

idukki

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

തൊടുപുഴ ആനക്കൂട് പൊന്നാമ്പള്ളിച്ചാലിൽ വീട്ടിൽ രാമൻകുട്ടി, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകൾ ഫലിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. മഞ്ഞപ്പിത്തവും, കിഡ്നി സംബന്ധവുമായ അസുഖത്തെ തുടർന്ന് ചികിത്സ നടത്തി വരുന്നു. തൊടുപുഴയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന രാമൻകുട്ടിയുടെ വരുമാനമായിരുന്നു കുടുംബത്തിലെ ഏക ആശ്രയം. രോഗത്തെ തുടർന്ന് തൊഴിലിനു പോകാൻ സാധിക്കാതെ വരുകയും,ചികിത്സാ ചെലവിനും കുടുംബത്തിന്റെ നിത്യ ചിലവിനും കഷ്ടപ്പെടുകയാണ്.രാമൻകുട്ടിയുടെ ചികിത്സയ്ക്കായി വലിയ ഒരു തുക ചെലവാകുന്ന സാഹചര്യത്തിൽ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ T. K …

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം Read More »

വന്യ മൃഗാക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ജന സമരം സംഘടിപ്പിക്കും: സി.പി. മാത്യു. 

 ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ …

വന്യ മൃഗാക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ജന സമരം സംഘടിപ്പിക്കും: സി.പി. മാത്യു.  Read More »

ജോസഫ് ഏര്‍ത്തടം എന്നും സ്മരിക്കുന്ന ഓര്‍മ്മ : റോഷി അഗസ്റ്റിന്‍

ചെറുതോണി : അനീതിക്കെതിരെ പോരാടി മൃത്യുകൈവരിച്ച കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം നേതാവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ജോസഫ് ഏര്‍ത്തടം തന്‍റെ ഉത്തമ സുഹൃത്തും  കാലത്തിന്‍റെ വഴികാട്ടിയുമായിരുന്നവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസഫ് ഏര്‍ത്തടത്തിന്‍റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്  കേരളാ കോണ്‍ഗ്രസ് (എം) വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ വാഴത്തോപ്പ്  സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ചര്‍ച്ചില്‍ നടന്ന കുടുംബ …

ജോസഫ് ഏര്‍ത്തടം എന്നും സ്മരിക്കുന്ന ഓര്‍മ്മ : റോഷി അഗസ്റ്റിന്‍ Read More »

മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി .

മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി . മൂലമറ്റം :അറക്കുളം മൈലാടൂർ ബെന്നി ജോർജ് (59 )നിര്യാതനായി .സംസ്ക്കാരം 05 .10 .2022 ബുധൻ രാവിലെ 11 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ.ഭാര്യ റെജി മുണ്ടക്കയം പറയരുപറമ്പിൽ കുടുംബാംഗം .മക്കൾ :അനില ബെന്നി ,അമല ബെന്നി ,അനിറ്റ ബെന്നി .മരുമകൻ :ജോ ക്ലിന്റൺ തോമസ്, കരോട്ടുകുന്നേൽ (ആലുവ )

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ

കൊച്ചി : തൃപ്പൂണിത്തുറ കോന്നുള്ളിൽ ഡോ .കെ .പി .ക്‌ളീറ്റസിന്റെ ഭാര്യ ഡോ .ലിസി ക്‌ളീറ്റസ് (67 )നിര്യാതയായി .സംസ്ക്കാരം 05 .10 .2022 ബുധൻ ഉച്ചകഴിഞ്ഞു 3 .30 നു തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയിൽ .കലയന്താനി കൂവേലി കളപ്പുരക്കൽ കുടുംബാംഗമാണ് .മക്കൾ :രാജു (കാനഡ ),അജയ് (ദുബായ് ).മരുമക്കൾ :ട്രീസ ഗ്രേസ് ,പഴേപറമ്പിൽ (കാനഡ ),റോസിയ,ഇരട്ടപ്പുരയിൽ (ദുബായ് ) എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ഡോ .എം .ഗംഗാധരനൊപ്പം പ്രവർത്തിച്ചിരുന്ന ഡോ …

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ Read More »

ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു

തൊടുപുഴ:ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു. സംസ്‌കാരം 29.09.2022 വ്യാഴം 3 മണിക്ക് ബാംഗ്‌ളൂര്‍ കണ്ണുരുവിലുള്ള ക്ലൂണി പ്രൊവിന്‍ശ്യലറ്റു (പ്രീതിഭവന്‍) ല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പ്രൊവിന്‍ശ്യലറ്റു സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. തൊടുപുഴ തുടിയന്‍പ്ലാക്കല്‍ പരേതരായ സ്‌കറിയ -മറിയം ദമ്പതികളുടെ മകളാണ്. ടി എസ് സക്കറിയാസ് ( റിട്ടയേര്‍ഡ് പ്രൊഫസര്‍ പാലാ സെന്റ് തോമസ് കോളേജ്), പരേതരായ ടി എസ് ജോസഫ് ( അറക്കുളം) , അന്നമ്മ പ്ലാക്കൂട്ടത്തില്‍( മേലുകാവ്), സിസ്റ്റര്‍ …

ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു Read More »

വിദ്യാഭ്യാസ അവാർഡും  വിജയികൾക്കുള്ള സമ്മാന ദാനവും വിതരണം ചെയ്തു.

പാറത്തോട് – എസ് എൻ ഡി പി 1496-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡും ഓണാഘോഷത്തിൽ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി – ചിറഭാഗം പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യഷത വഹിച്ചു. സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വി.ഡി.സുധാകരൻ, പി എസ് പ്രകാശ്, ശോഭ വേണു , അനിത, മഹേഷ് കൊട്ടാരം, രതീഷ് പള്ളിക്കുന്നേൽ, സുരേഷ് പുളിമാക്കൽ എന്നിവർ ആശംസകൾ നേർന്നു

പുസ്തകപ്രകാശനം നടത്തി

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ കാഡ്സ് കൾച്ചറർ ഹാളിൽ അനുകുമാർ തൊടുപുഴയുടെ “കണ്ണിൽ തങ്ങിനിൽക്കുന്നൊരു പുഴ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് .ജിജി.K.ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് K.C.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കവി  C.S.രാജേഷ് പുസ്തകം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു..K. R. സോമരാജൻ സ്വാഗതം പറഞ്ഞു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്  ജോർജ്ജ് അഗസ്റ്റ്യൻ,പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി K. ജയചന്ദ്രൻ, കാഡ്സ് …

പുസ്തകപ്രകാശനം നടത്തി Read More »

പഴമയുടെ പൂക്കാലം ഒരുക്കി സ്മൃതിയോരം

  മൂലമറ്റം : പഴമയുടെ പൂക്കാലം ഒരുക്കി മൂലമറ്റം സെൻറ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക്‌ വിഭാഗം വിദ്യാർത്ഥികൾ .ലോക അൾഷിമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിയോരം എന്ന പേരിൽ റെമിനിസെൻസ് കോർണർ സംഘടിപ്പിക്കുന്നു.  അൾഷിമേഴ്‌സ്, ഡിമെൻഷ്യ രോഗികളിൽ പഴയകാല ഓർമ്മകൾ പുതുക്കി രോഗത്തിന്റെ തീവ്രത കുറക്കുന്നതിനുള്ള തെറാപ്പി ആണ് റെമിനിസെൻസ് കോർണർ. സ്‌മൃതിയോരം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പഴമയുടെ അവശേഷിപ്പുകളെ പ്രദർശിപ്പിക്കുകയും ജീവിതസാഹചര്യങ്ങളെ പുനർസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 80കളിലെ ചായക്കട,  ബസ് സ്റ്റോപ്പ്‌,  …

പഴമയുടെ പൂക്കാലം ഒരുക്കി സ്മൃതിയോരം Read More »

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം

കെ.കൃഷ്ണമുർത്തി അടിമാലി: വിധിയുടെ വിളയാട്ടം വേട്ടയാടുന്നത് ഒരു കുടുംബത്തിലെ നാലുമക്കളും മാതാപിതാക്കളുമടക്കം ഏഴുപേരെയാണ്. അടിമാലിക്കു സമീപം ഇരുമ്പുപാലം മെഴുകുംചാലിൽ വാടകയ്ക്ക് താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി (57) ന്റെ കുടുംബമാണ് ജീവിത പാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്. ആർട്ടിസ്റ്റയിരുന്ന റെജിയ്ക്ക് 3 പ്രാവശ്യമാണ് ഹൃദയ സ്തംഭനമുണ്ടായത്. ഇതിന്റെ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഭാര്യ അരുന്ധതി മധുമേഘ (44) യ്ക്ക് കാൻസറാണെന്ന സത്യം തിരിച്ചറിഞ്ഞത്. മൂന്നാം സ്‌റ്റേജിലാണ് രാേഗം കണ്ടുപിടിക്കാനായത്. അസുഖം മറ്റ് അവയവങ്ങളിലേക്ക് പടരാതിരിക്കാൻ കോട്ടയം …

ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം Read More »

പീറ്റർ ചേരാനല്ലൂരിന്റെ ഭാര്യ മാതാവ് …

തൊടുപുഴ :വഴിത്തല കോലടി പുളിക്കൽ പരേതനായ കുര്യൻ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (83 )നിര്യാതയായി .സംസ്ക്കാരം 20 .09 .2022 ചൊവ്വ രാവിലെ 11 നു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോലടി സെന്റ് തോമസ് പള്ളിയിൽ .മക്കൾ :സിസ്റ്റർ മേബിൾ(ലിസി -ഗ്രേറ്റർ നോയിഡ ),ഷേർളി ,ബെന്നി ,ഷാന്റി .മരുമക്കൾ :മാത്യു (വിമുക്ത ഭടൻ) പീറ്റർ ചേരാനല്ലൂർ (സംഗീത സംവിധായകൻ ),റോസിലി .

പീരുമേട് നിയോജക മണ്ഡലത്തിലെ എസ്എസ് എൽസി, പ്ലസ്ടു വിഷയത്തിൽ മുഴുവൻ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ്

റൈസ് പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തിലെ എസ്എസ് എൽസി, പ്ലസ്ടു വിഷയത്തിൽ മുഴുവൻ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം പീരുമേട് മരിഗിരി സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച്  ഡീൻ കുര്യാക്കോസ് എംപി നൽകുന്നു.

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി .സംസ്ക്കാരം 17 .09 .2022 ശനി ഉച്ചകഴിഞ്ഞു 2 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ .തൊടുപുഴ തുടിയംപ്ലാക്കൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ജോയി ,മോളി ,ജോജോ ,മരുമക്കൾ :ബെൻസി വട്ടക്കുടിയിൽ (മുവാറ്റുപുഴ ),പരേതരായ തോമസ് മൈലാടൂർ ,ലീലാമ്മ കള്ളികാട്ട് ,ഡോ .ജെയിംസ് ജോസഫ് ചീറോത്ത്‌ . സഹോദരങ്ങൾ :പ്രൊഫ .ടി .എസ്.സക്കറിയാസ് (റിട്ട .പ്രൊഫ …

അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി Read More »

സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല

തൊടുപുഴ  :നഗരസഭ മാസ്റ്റർ പ്ലാനിന്റെ പേരിൽ നടപ്പാക്കൽ അസാധ്യമായ പദ്ധതി  കളുടെയും റോഡ് വികസനത്തിന്റെയും ഗ്രീൻ ബെൽറ്റിന്റെയും പേരിൽ നഗരവാസി കളുടെ നൂറുകണക്കിന് ഏക്കർ ഭൂമി മരവിപ്പിച്ചിട്ട് ഇന്ന് ഒരു വർഷം തികഞ്ഞതായി  ട്രാക്ക്  ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . ഒരു വർഷത്തിനകം പുതിയ നോട്ടിഫിക്കേഷൻ വഴി പ്രസ്തുത പ്രതിസന്ധി ഒഴിവാക്കി നൽകാം എന്ന സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല . പറവൂർ നഗരസഭയിലേതുപോലെ നഗരസഭ മാസ്റ്റർ പ്ലാൻ …

സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല Read More »

ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കല്‍ ഓഫിസ്  ധര്‍ണ നടത്തി

തൊടുപുഴ: വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഡി.എം.ഒ ഓഫിസ്  ധര്‍ണ നടത്തി.  ജില്ലാ പ്രസിഡന്റ് ഡോ. സാം .വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. എവിന്‍, ട്രഷറര്‍ ഡോ. രശ്മി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ജോബിന്‍, ഡോ. അന്‍സല്‍, ഡോ. ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.നിലവില്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തില്‍  വെട്ടിക്കുറച്ചതിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി കെ.ജി.എം.ഒ.എ സമരരംഗത്താണ്.  പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കി നടന്ന …

ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കല്‍ ഓഫിസ്  ധര്‍ണ നടത്തി Read More »

കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി

മുതലക്കോടം :കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി .സംസ്ക്കാരം 11 .09 .2022 ഞായർ 2 .30 നു പ്രാർത്ഥനകൾ വസതിയിൽ ആരംഭിച്ചു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .നെല്ലിമറ്റം പുല്ലൻകറ്റയിൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ബേബി (റിട്ട .ബി .എസ്.എൻ .എൽ ),ലിസി ,മേരി ,റീത്ത,ടോമി ,റീന .മരുമക്കൾ :സെബാസ്റ്റ്യൻ ,തുണ്ടത്തിൽ (ഉപ്പുതോട് ),ഡോളി ,കുപ്പോഴക്കൽ (അറക്കുളം ),സെബാസ്റ്റ്യൻ ,നെടുങ്ങനാൽ(തോപ്രാൻകുടി )സെബാസ്റ്റ്യൻ ,ചക്കാംകുന്നേൽ(മംഗലാപുരം ),ഫ്രാൻസീസ് ,ചേലയ്ക്കൽ (താണിക്കണ്ടം),സീന …

കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി Read More »

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കോടി, കിറ്റ് വിതരണവും സംഘടിപ്പിച്ചു

മണക്കാട്:ഗ്രാമപഞ്ചായത്തിൻ്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലുള്ള കിടപ്പ് രോഗികളുടെയും അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബ സംഗമവും, ഓണക്കോടി – കിറ്റു വിതരണവും സംഘടിപ്പിച്ചു. ചിറ്റൂർ ഗവൺമെൻറ് എൽ.പി.സ്കൂൾ ഹാളിൽ നടന്ന സംഗമം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു.മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് അധ്യക്ഷയായി. പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.സുനിത നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജോ ജോർജ്, …

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കോടി, കിറ്റ് വിതരണവും സംഘടിപ്പിച്ചു Read More »

കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം

തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം കാഡ്‌സ് ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ  സനീഷ് ജോർജ് നിർവഹിച്ചു. കാഡ്‌സ് ചെയർമാൻ ആൻ്റണി കണ്ടിരിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ടി എസ് രാജൻ ആശംസകൾ അറിയിച്ചു .ഉത്‌ഘാടന യോഗത്തിൽ  കാഡ്‌സ് ഡയറക്ടർമാരായ എം ഡി ഗോപിനാഥൻ നായർ ,സജി മാത്യു,എൻ ജെ മാമച്ചൻ, കെ എം മത്തച്ചൻ ,വി പി ജോർജ് ,കെ എം എ …

കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം Read More »

ചെട്ടിപ്പറമ്പിൽ പരേതനായ സി .എ .മാത്യുവിന്റെ ഭാര്യ ശോശാമ്മ (94 )നിര്യാതയായി

കരിങ്കുന്നം :ചെട്ടിപ്പറമ്പിൽ പരേതനായ സി .എ .മാത്യുവിന്റെ ഭാര്യ ശോശാമ്മ (94 )നിര്യാതയായി .സംസ്ക്കാരം 07 .09 .2022 ബുധൻ ഉച്ചകഴിഞ്ഞു രണ്ടിന് നെടിയകാട് ലിസ്യൂ പള്ളിയിൽ .തിരുവല്ല കാരയ്‌ക്കൽ മൂലമണ്ണിൽ കുടുംബാംഗമാണ് .മക്കൾ :ജോസഫ് ,തോമസ് (എറണാകുളം ),ആൻസമ്മ,സൂസമ്മ ,ജോർജ്കുട്ടി .മരുമക്കൾ :എൽസി ,തളിയൻ(മൂക്കന്നൂർ ),തെരേസ ,കാവാലം പുതുപ്പറമ്പിൽ (എരുമേലി )സെബാസ്റ്റിയൻ ,മൈലാടിയിൽ (കോതമംഗലം ),ജോർജ് ,കളരിപ്പറമ്പിൽ (കലൂർ ),മിനി ,പുരയിടത്തിൽ (ഇടമറുക് ).

പന്നിമറ്റം: തേക്കുംകാനത്തിൽ വർഗ്ഗീസ് 74 (പാപ്പച്ചൻ) നിര്യാതനായി.

പന്നിമറ്റം: തേക്കുംകാനത്തിൽ വർഗ്ഗീസ് 74 (പാപ്പച്ചൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 5/9/22 തിങ്കൾ 3.30 pm ന് പന്നിമറ്റം സെസെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.മക്കൾ: സജി, ജിൻസ്മരുമക്കൾ: സാലി സജി, അനില ജിൻസ്

സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി.    

നെടുമറ്റം ഗവ.യു.പി.സ്കൂളിന്റെ ഓണാഘോഷച്ചടങ്ങിൽ സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി.               കഴിഞ്ഞ 28 വർഷ ങ്ങളായി സ്കൂളിലെ കുഞ്ഞുങ്ങൾക്ക് നാവിൽ രുചിയേറുന്ന ഭക്ഷണം ഉണ്ടാക്കി നൽകിവരുന്ന ശ്രീമതി എൽസി ബേബിയെയാണ് സ്കൂളിലെ ഓണാഘോഷത്തിൽ സ്കൂൾ PTA യും സ്‌റ്റാഫുകളം ചേർന്ന് അനുമോദിച്ചത്. എൽസി ബേബിയുടെ പാചകക്കൂട്ട്, കൈപ്പുണ്യം ഇവ ഉപജില്ലാ . ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ രുചിച്ച് അറിഞ്ഞ ട്ടുള്ളതാണ്. സ്കൂൾ സന്ദർശനവേളകളിൽ ഈ രുചിക്കൂട്ട് പ്രശംസനീയമാണെന്ന് സ്കൂൾഡയറിയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടും ഉള്ളതാണ്. കോടിക്കുളം ഗ്രാമ പഞ്ചായത്ത് …

സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി.     Read More »

കരിമണ്ണൂർ സ്കൂളിൽ ‘ഒരുമിച്ചോണം’

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ‘ഒരുമിച്ചോണം’ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പൂക്കളമിട്ടുകൊണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വടംവലി, മലയാളി മങ്ക, മാവേലി മന്നൻ, ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരങ്ങളോടെ നടത്തിയ ഓണാഘോഷം ആയിരത്തി എഴുന്നൂറിൽ പരം വിദ്യാർഥികൾക്കുമായി പിറ്റിഎയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയും പായസവും വിളമ്പിയാണ് കെങ്കേമമാക്കിയത്. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പിറ്റിഎ പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു …

കരിമണ്ണൂർ സ്കൂളിൽ ‘ഒരുമിച്ചോണം’ Read More »

തൊമ്മൻകുത്തിൽ പുതിയ പാലം നിർമിക്കും – പി ജെ ജോസഫ് എംഎൽഎ

തൊടുപുഴ :നെയ്യശ്ശേരി – തോക്കുമ്പൻസാഡിൽ റോഡ് നിർമാണം ഉടൻ; നിർമാണച്ചെലവ് 138.77 കോടി രൂപ തൊടുപുഴ: വണ്ണപ്പുറം, കരിമണ്ണൂർ ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന നെയ്യശ്ശേരി – തോക്കുമ്പൻസാഡിൽ റോഡിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പി ജെ ജോസഫ് എംഎൽഎ അറിയിച്ചു. മൂവാറ്റുപുഴ ആസ്ഥാനമായുള്ള അക്ഷയ കമ്പനിക്കാണ് നിർമാണച്ചുമതല. കെ എസ് റ്റി പി അധികൃതരുമായി ഇന്നലെ ഇവർ കരാറിൽ ഒപ്പിട്ടു. രണ്ടു വർഷമാണ് നിർമാണ കാലാവധി. തൊമ്മൻകുത്തിൽ നിലവിലുള്ള ചപ്പാത്ത് പൊളിച്ച് പുതിയ പാലം …

തൊമ്മൻകുത്തിൽ പുതിയ പാലം നിർമിക്കും – പി ജെ ജോസഫ് എംഎൽഎ Read More »

മുള്ളന്‍കുത്തി ഇടത്തട്ടില്‍(കുളത്തിങ്കല്‍) ത്രേസ്യാമ്മ(79) നിര്യാതയായി

കാളിയാര്‍ : മുള്ളന്‍കുത്തി ഇടത്തട്ടില്‍(കുളത്തിങ്കല്‍) പരേതനായ ജെറോമിന്റെ ഭാര്യ ത്രേസ്യാമ്മ(79) നിര്യാതയായി. സംസ്‌ക്കാരം 02 .09 .2022 വെള്ളി രാവിലെ 11 ന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോന പള്ളിയില്‍. മക്കള്‍:ജൂലിയറ്റ്, ത്രേസ്യാമ്മ(മേഴ്‌സി), സുനി. മരുമക്കള്‍:ബേബി മാപ്രയില്‍, ജോണ്‍സണ്‍ കുളത്തിങ്കല്‍, സുരേന്ദ്രന്‍ കണ്ടത്തിന്‍കരയില്‍.

കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു ഷന്താൾ ജ്യോതി

മുട്ടം::ഷന്താൾ  ജ്യോതി പബ്ലിക് സ്കൂളിലെ ഓണാഘോഷങ്ങൾക്ക് തുടക്കം  കുറിച്ച് കൊണ്ട്  കേരളം തനിമയാർന്ന  വിവിധ കലാപരിപാടികൾ നടത്തി  .സ്കൂൾ പ്രിൻസിപ്പാൾ റവ .സിസ്റ്റർ ലിസ് ലിൻ എസ്എ ബി എസിന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങിൽ  റവ  . ഫാദർ  ജോൺ പാളിതോട്ടം    കുട്ടികൾക്ക്  ഓണസന്ദേശം നൽകി .ഓണവില്ല് 2k22  എന്ന പേരിൽ   കുട്ടികൾ അവതരിപ്പിച്ച ഓണത്തിന്റെ  ഐതീഹ്യം  കുട്ടികൾക്ക്  ഓണത്തിന്റെ മാഹാത്മ്യം മനസിലാക്കികൊടുക്കുന്നതായിരുന്നു . പി ടി എ പ്രസിഡന്റ്  ശ്രീ. തോംസൺ ജോസഫ് , മുട്ടം …

കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു ഷന്താൾ ജ്യോതി Read More »

ഓണം സ്പെഷ്യൽ ഡ്രൈവ് ; വാഹന പരിശോധനക്കിടയില്‍ 20 ലിറ്റർ വിദേശമദ്യവുമായി കുഞ്ചിത്തണ്ണി സ്വദേശി അറസ്റ്റില്‍

അടിമാലി :  ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അടിമാലി എക്‌സൈസ് റേഞ്ച്  സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ ഇരുപത് ലിറ്റര്‍  വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. കുഞ്ചിത്തണ്ണി സ്വദേശി പാറക്കല്‍ തോമസിന്റെ മകൻ ബിനു തോമസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.  ഓണം സീസണിൽ മദ്യം ശേഖരിച്ചുവച്ച് വിൽപ്പന നടത്തുന്നതിനായി 20 ലിറ്റർ വിദേശ മദ്യം ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വരുന്നതിനിടയിലാണ് പ്രതി പിടിയിലായത് . പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ചിത്തണ്ണി …

ഓണം സ്പെഷ്യൽ ഡ്രൈവ് ; വാഹന പരിശോധനക്കിടയില്‍ 20 ലിറ്റർ വിദേശമദ്യവുമായി കുഞ്ചിത്തണ്ണി സ്വദേശി അറസ്റ്റില്‍ Read More »

തെക്കുംഭാഗം  സർവീസ് സഹകരണ  ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു

തെക്കുംഭാഗം :ഓണം ഉത്സവ ആഘോഷത്തോടനുബന്ധിച്ചു  അവശ്യ  നിത്യോപയോഗ  സാധനങ്ങളുടെ വില വർദ്ധനവിനെ നിയന്ത്രിക്കുന്നതിന് സർക്കാർ സഹകരണത്തോടെ സഹകരണ സംഘങ്ങൾ  ഓണ ചന്ത നടത്തുന്നതിന്റെ  ഭാഗമായി തെക്കുംഭാഗം  സർവീസ് സഹകരണ  ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു .ഓണ ചന്തയുടെ ഉൽഘാടനം തൊടുപുഴ താലൂക് സഹകരണ  സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി .ആർ .മിനി നിർവഹിച്ചു .ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങളായ  റോബി സിറിയക്ക് ,റോയി അഗസ്റ്റിൻ ,സെക്രട്ടറി വി .ടി …

തെക്കുംഭാഗം  സർവീസ് സഹകരണ  ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു Read More »

കുടയത്തൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി; ഒമ്പത് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

കുടയത്തൂര്‍: ഉരുള്‍പൊട്ടലുണ്ടായ കുടയത്തൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയുടെ മുകളില്‍ അടര്‍ന്നിരിക്കുന്ന പാറക്കൂട്ടങ്ങള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുന്‍ കരുതലിന്റെ ഭാഗമായി പ്രദേശത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ കുടയത്തൂര്‍ ഗവ. ന്യൂ എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നെല്ലിക്കുന്നേല്‍ മനോജ്, പേര്പാറയില്‍ ലിനു, ചേലാട്ട് വിജയന്‍, വെളുത്തേടത്ത് പറമ്പില്‍ ത്രേസ്യാമ്മ, മാണിക്കത്താട്ട് ദേവകി ദാമോദരന്‍, തോട്ടുംകരയില്‍ സലിം, ചിറ്റടിച്ചാലില്‍ രാജേഷ്,  പാമ്പനാചാലില്‍ …

കുടയത്തൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി; ഒമ്പത് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി Read More »

തൊണ്ടിക്കുഴയില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി

തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് തോട്ടില്‍ നിന്ന് വെള്ളം കരകവിഞ്ഞ് കാരിക്കോട്- കുന്നം റോഡിലും തൊണ്ടിക്കുഴ- ഇടവെട്ടി റോഡിലും വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഇടവെട്ടി വലിയ തോട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ മുതലാണ് വെള്ളം കയറാന്‍ ആരംഭിച്ചത്.ഞായര്‍ രാത്രി 11 മണി മുതല്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് വരെ മേഖലയില്‍ കനത്ത മഴയാണ് ലഭിച്ചത്, ഇതോടെയാണ് തോട്ടില്‍ ജലനിരപ്പുയരാന്‍ തുടങ്ങിയത്. തൊണ്ടിക്കുഴയില്‍ എംവിഐപി അക്വഡേറ്റിന് അടിയിലുള്ള പാലത്തില്‍ വെള്ളം കയറിയതോടെയാണ് ഇടവെട്ടി പഞ്ചായത്തിലേക്ക് അടക്കമുള്ള ഏക …

തൊണ്ടിക്കുഴയില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി Read More »

നോവായി കുടയത്തൂർ ; ഉരുൾപൊട്ടലിൽ പൊലിഞ്ഞത് ഒരു കുടംബത്തിലെ അഞ്ച് ജീവനുകൾ

തൊടുപുഴ :  കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.   കുടയത്തൂര്‍ സംഗമം ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം. ചിറ്റടിച്ചാലില്‍ സോമന്‍റെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. സോമന്റെ അമ്മ തങ്കമ്മ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ്(4)  സോമന്‍, ഭാര്യ ഷിജി എന്നിവരുടെ മൃതദേഹങ്ങളാണ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കണ്ടെത്തിയത്. ആദ്യം രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പിന്നാലെയാണ് മറ്റുള്ളവരുടെയും മതദേഹങ്ങള്‍ കണ്ടെടുക്കുന്നത്. ഇടുക്കി എസ്പി വി.യു. കുര്യാക്കോസിന്റെ …

നോവായി കുടയത്തൂർ ; ഉരുൾപൊട്ടലിൽ പൊലിഞ്ഞത് ഒരു കുടംബത്തിലെ അഞ്ച് ജീവനുകൾ Read More »

ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉരുൾ പൊട്ടലുണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: കുടയത്തൂരിലെ ദുരന്തം ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുമെന്ന് പറഞ്ഞ മന്ത്രി ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്‍റെ വീട് ഒലിച്ചുപോയി. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് ഇവര്‍ മണ്ണിനടിയില്‍ പെട്ടു. ഇതില്‍ തങ്കമ്മയുടെയും ആദിദേവിന്റെയും മൃതദേഹമാണ് കണ്ടെടുത്തത്. മണ്ണിനടയില്‍പ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. …

ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത പ്രദേശത്താണ് ഉരുൾ പൊട്ടലുണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

കോൺഗ്രസ്സ്  മുഖ്യധാരയിലേക്ക് വരേണ്ടത് രാജ്യത്തിൻ്റെ ആവശ്യം വിപി സജീന്ദ്രൻ

. പീരുമേട്: കോൺഗ്രസ് രാജ്യത്തിൻ്റെ മുഖ്യധാരയിലേക്ക് വരേണ്ടത് നാടിൻ്റെ ആവശ്യകതയാണന്ന് കെപിസിസി വൈസ്  പ്രസിഡൻറ് വിപി സജീന്ദ്രൻ എക്സ് എംഎൽഎ. രാഹുൽ ഗന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി ഏലപ്പാറ ,പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ യോഗം  പീരുമേട് എബിജി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എംഎം വർഗ്ഗീസ്  അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ,അഡ്വ.ഇഎം ആഗസ്തി, അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, എം …

കോൺഗ്രസ്സ്  മുഖ്യധാരയിലേക്ക് വരേണ്ടത് രാജ്യത്തിൻ്റെ ആവശ്യം വിപി സജീന്ദ്രൻ Read More »

ദലിത് സമുദായ മുന്നണി ജില്ലാ സമ്മേളനവും, അയ്യൻകാളി ജന്മദിനാഘോഷവും നടന്നു

തൊടുപുഴ:അധ:സ്ഥിതരുടെ വിജ്ഞാനപാത വെട്ടിത്തുറന്നത് അയ്യൻകാളിയാണെന്നും, വൈജ്ഞാനിക മേഖലയിൽ അയ്യൻകാളി നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് ദലിതരുടെ ഉണർവിനും കേരളത്തിന്റെ സാമൂഹ്യ ഘടനയെ ഉടച്ചുവാർക്കുന്നതിനും ഇടയായതെന്ന് ദളിത് സമുദായ മുന്നണി നേതൃത്വത്തിൽ നടന്ന അയ്യൻകാളി ജന്മദിനാഘോഷവും, ജില്ലാ സമ്മേളനവും  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ഓർഗ്ഗനൈസിംഗ് സെക്രട്ടറി എം.ഡി. തോമസ് പറഞ്ഞു.കെ.സുനീഷ് അദ്ധ്യക്ഷനായി. ദലിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കും സമകാലിക സൂഷ്മതല  വിവേചനങ്ങൾക്കുമെതിരെ ഇതര സംഘടനകൾക്കും പൗര സമൂഹത്തോടുമൊപ്പം പോരാട്ടം സംഘടിപ്പിക്കുമെന്ന് ദലിത് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി.എ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞു.  …

ദലിത് സമുദായ മുന്നണി ജില്ലാ സമ്മേളനവും, അയ്യൻകാളി ജന്മദിനാഘോഷവും നടന്നു Read More »

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി

അടിമാലി:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി ദേവികുളം നിയോജക മണ്ഡലതല സ്വാഗതം സംഘം രൂപികരിച്ചു. അടിമാലി ബ്ലോക്ക് പ്രസിഡൻ്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി വൈസ് പ്രസിഡൻ്റ് വി.പി.സജീന്ദ്രൻ യോഗം ഉത്ഘാടനം ചെയ്തു. അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. റോയി കെ.പൗലോസ്, എ.കെ.മണി, എം.എൻ.ഗോപി, പി.വി.സ്കറിയ, ബാബു കുര്യാക്കോസ്, ഒ.ആർ.ശശി, റ്റി.എസ്.സിദ്ധിഖ്, ജി. മുനിയാണ്ടി, പി.ആർ. സലികുമാർ, ഡി. കുമാർ എന്നിവർ പ്രസംഗിച്ചു. വിപുലമായ സ്വാഗത സംഘത്തിന് യോഗം രൂപം …

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി Read More »

തെങ്ങിന്‍ തൈകളും കുരുമുളക് ചെടികളും വിതരണം ചെയ്തു

കട്ടപ്പന കൃഷി ഭവനും നഗരസഭയും ചേര്‍ന്ന് നടത്തിയ അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളുടെയും കുരുമുളക് ചെടികളുടെയും വിതരണോദ്ഘാടനം ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു. സമയബന്ധിതമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തതിന് കൃഷിഭവനെ നഗരസഭ ചെയര്പേഴ്സണ്‍ പ്രത്യേകം അഭിനന്ദിച്ചു.  കേര സമൃദ്ധി പദ്ധതി പ്രകാരം വെസ്റ്റ്കോസ്റ്റ് ടോള്‍ (ഡബ്ല്യു.സി.ടി) ഇനത്തില്‍പെട്ട അത്യുല്‍പാദന ശേഷിയുള്ള 1000 തെങ്ങിന്‍ തൈകളും കുരുമുളക് കൃഷി വികസന പദ്ധതി പ്രകാരം കരുമുണ്ട ഇനത്തില്‍പ്പെട്ട 4000 തൈകളുമാണ് വിതരണത്തിനെത്തിച്ചത്. തൈ …

തെങ്ങിന്‍ തൈകളും കുരുമുളക് ചെടികളും വിതരണം ചെയ്തു Read More »

വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു.

അടിമാലി:2020-21 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു. ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച ബാങ്കുകൾക്ക് കേരള ബാങ്ക് നൽകുന്ന പുരസ്കാരത്തിനാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് അർഹമായത് . ജില്ലയിലെ മികച്ച ബാങ്കുകളിൽ രണ്ടാം സ്ഥാനമാണ് ബാങ്കിനു ലഭിച്ചത്. നിക്ഷേപ സമാഹകരണം, കുടിശിഖനിവാരണം, വായ്പ വിതരണം, ആധുനികസൗകര്യങ്ങളുമായി ഹെഡ് ഓഫീസ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന നീതി ലാബ്, മിതമായ നിരക്കിൽ സാധാരണക്കാർക്കും പ്രാപ്യമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന …

വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു. Read More »