Timely news thodupuzha

Crime

കല്ലാറില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പഞ്ചായത്ത് ജീവനക്കാരന് സസ്പെന്‍ഷന്‍

ഇടുക്കി: നെടുങ്കണ്ടം എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കല്ലാറില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായ എം.എസ് ശരത്തിനെ തല്‍സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്തു. ഒന്നാം തീയതി നടന്ന സംഭവത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് ശരത്ത് ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടി സമയത്ത് രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയാണ് ഇയാള്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: പഴുക്കാക്കുളം ഭാഗം മുതലക്കോടം കരയിൽ തോട്ടുപുറത്ത് വീട്ടിൽ എബിൻ ഷാജി (24), കാരിക്കോട് വില്ലേജ് ഉണ്ടപ്ലാവ് ഭാഗം, തൊടുപുഴ ഈസ്റ്റ് കരയിൽ, എളമക്കൽ വീട്ടിൽ നൗഫൽ ഷെരീഫ് (32)എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. 01.10.2026 തിയതി സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്ടയംകവല ഭാഗത്തു നടത്തിയ പരിശോധനയിൽ പ്രതികളുടെ പക്കൽ നിന്നും 23 ഗ്രാം ഉണക്ക ഗഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ …

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ Read More »

പോക്സോ കേസിൽ 25 വർഷം കഠിനതടവും പിഴയും ശിക്ഷ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ കുടയത്തൂർ, കൂവപ്പള്ളി, ചക്കിക്കാവ് കരയിൽ, ചക്കാലക്കൽ വീട്ടിൽ ജോമോൻ എന്നു വിളിക്കുന്ന തോമസ് (45)നാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 25 വർഷത്തെ കഠിനതടവും 2,00,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയെ അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. കാഞ്ഞാർ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബൈജു പി ബാബു ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ …

പോക്സോ കേസിൽ 25 വർഷം കഠിനതടവും പിഴയും ശിക്ഷ Read More »

പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഒടുവിൽ നീതിന്യായ വ്യവസ്ഥയുടെ കാരുണ്യം

ഇടുക്കി: പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഒടുവിൽ നീതിന്യായ വ്യവസ്ഥയുടെ കാരുണ്യം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശാരീരിക മായി ഉപദ്രവിക്കുവാൻ ശ്രമിച്ചു വെന്ന കേസിൽ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്ത കേസിലാണ് പൊതുപ്രവർത്തകനായ യുവാവിനെ കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു കൊണ്ട് വിധി പ്രഖ്യാപിച്ചത്. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ അരുവി പ്ലാക്കലിനാണ് കേസിൽ നീതി ലഭിച്ചത്.

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യും. മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ …

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി വി ഡി സതീശൻ Read More »

എം സാൻഡ് യൂണിറ്റ് ഉടമയും തൊഴിലാളികളും ചേർന്ന് വണ്ണപ്പുറം പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി

വണ്ണപ്പുറം: എം സാൻഡ് യൂണിറ്റ് ഉടമയും തൊഴിലാളികളും ചേർന്ന് പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി. വണ്ണപ്പുറം പഞ്ചായത്തംഗം അനീഷ് കിഴക്കന് നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി 7.15-നാണ് സംഭവം പഞ്ചായത്തം ഗം വണ്ണപ്പുറം ബൈപാസിൽ ഉള്ള ബന്ധുവിന്റ വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ കാർ ലോറി ഉപയോഗിച്ച് തടയുകയും ബൈക്കിൽ എത്തിയവർ ഇദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും കല്ല് വച്ച് പുറത്തിന് ഇടിച്ചു എന്നുമാണ് പരാതി. അനീഷിന് വണ്ണ പ്പുറത്ത്സ്വകാര്യ ആശുപത്രിയിൽ പ്രഥമീക ചികിത്സ നൽകിയ ശേഷം …

എം സാൻഡ് യൂണിറ്റ് ഉടമയും തൊഴിലാളികളും ചേർന്ന് വണ്ണപ്പുറം പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി Read More »

തൊടുപുഴയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് സിപിഎം നേതൃത്വം പിന്തുണയും സംരക്ഷണവും നൽകുന്നുവെന്ന് റോബിൻ മൈലാടി

തൊടുപുഴ: നഗരത്തിലെ മയക്കുമരുന്ന് മാഫിയയ്ക്ക് സിപിഎം നേതൃത്വം പിന്തുണയും സംരക്ഷണവും നൽകുന്നുവെന്ന് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി റോബിൻ മൈലാടി ആരോപിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴ നഗരത്തിൽ രാത്രി 12ന് ശേഷം കടകൾ അടയ്ക്കണമെന്ന പോലീസ് നിർദ്ദേശം നിലനിൽക്കെ, രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് പിന്തുണ നൽകുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെന്ന് റോബിൻ മൈലാടി ആരോപിച്ചു.മയക്കുമരുന്ന് ഇടപാടുകളുടെ താവളമായി പ്രവർത്തിക്കുന്നുവെന്ന് ആരോപണമുയർന്ന ഒരു കടയ്ക്ക് സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സംരക്ഷണം …

തൊടുപുഴയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് സിപിഎം നേതൃത്വം പിന്തുണയും സംരക്ഷണവും നൽകുന്നുവെന്ന് റോബിൻ മൈലാടി Read More »

അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

അടിമാലി: ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇരിങ്ങാലക്കുടയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അടിമാലിയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

പൂപ്പാറയ്ക്ക് സമീപം ഏല തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

രാജാക്കാട്: പൂപ്പാറയ്ക്ക് സമീപം ഏല തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി… മധ്യപ്രദേശ് സ്വദേശികളായ ലഗാൻ സിംഗ്,ഭാര്യ സുനിയ മാർക്കം എന്നിവരെയാണ് കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്..ഇന്ന് ഉച്ചയോടെ ഇവർ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള കുളത്തിൽ നാട്ടുകാർ മരിച്ച നിലയിൽ കണ്ടത്.. തുടർന്ന് ശാന്തൻപാറ പോലീസ് എത്തി കുളം വറ്റിച്ച ശേഷം ഇരുവരുടെയും മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു.. ഇരുവരുടെയും മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.. പോലീസ് മേൽനടപടികൾ സ്വീകരിച്ചു….മരണ കാരണം …

പൂപ്പാറയ്ക്ക് സമീപം ഏല തോട്ടത്തിലെ കുളത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി Read More »

സി.പി.എം നേതാക്കൾ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച്‌ പഠിപ്പിക്കണ്ട; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫിസിൽ നടന്നത് നിയമപരമായ പരിശോധന മാത്രം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തൃശൂർ: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്വാഭാവികമായി റെയ്ഡില്‍ സ്വീകരിക്കുന്ന നടപടികള്‍ മാത്രമാണ് ചെയ്തത്‌. അതിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്‌. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്‌. ന്യൂസ് റൂമും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി നടക്കുന്ന റെയ്ഡ് ആഭ്യന്തര മന്ത്രി അറിയേണ്ടതില്ല. പൊലീസും സർക്കാരും …

സി.പി.എം നേതാക്കൾ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച്‌ പഠിപ്പിക്കണ്ട; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫിസിൽ നടന്നത് നിയമപരമായ പരിശോധന മാത്രം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല Read More »

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം: സലിംകുമാർ

ഇടുക്കി: യുഡിഎഫ് ഭരണത്തിൽ കേരളത്തിലും അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു.പരിശോധനയുടെ പേരിൽ റിപ്പോർട്ടർ ചാനലിൽ ഇടിച്ചുകയറി എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് ന്യൂസ് ഡെസ്കിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് കേരളത്തിൽ കേട്ടുകേഴ് വിയില്ലാത്ത കാര്യമാണ്.അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കാനും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുമാണ് ശ്രമം. ഗുണ്ടായിസവും ഭീകരതയും പൊലീസ് നടത്തിയാലും അത് എതിർക്കപ്പെടേണ്ടതാണ്. ഇത്തരം നടപടികളെ കേരള സമൂഹം അംഗീകരിക്കില്ല. സർക്കാരിന്റെ സ്തുതിപാടകാരല്ലാത്ത മാധ്യമപ്രവർത്തനം വെച്ചുപൊറുപ്പിക്കില്ലെന്ന് വി ഡി സതീശൻ സർക്കാർ ഇതിലൂടെ പ്രഖ്യാപിക്കുകയാണ്. …

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം: സലിംകുമാർ Read More »

പ്രാണവായുവും ജീവ ജലവും മലിനമാക്കുന്നതിൽ മലങ്കര ജലാശയ സംരക്ഷണ സമിതി പ്രതിഷേധിച്ചു

തൊടുപുഴ: ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ശുദ്ധവായുവും ശുദ്ധജലവും ജനങ്ങളുടെ അവകാശമാണ്. ഇതിനെ മലിനമാക്കുന്നത് ക്രിമിനൽ കുറ്റമാണ്. ജലാശയത്തിലേയ്ക്ക് രാസവസ്തുക്കൾ ഇളംദേശത്തെ പ്ലൈവുഡ്,എംഡി എഫ് പാനൽ നിർമ്മാണ കമ്പിനി പല തവണ ഒഴുക്കി. കഴിഞ്ഞ ആഗസ്റ്റ് 6 ന് രാത്രി വലിയ തോതിൽ മാലിന്യം ഒഴുക്കുകയുണ്ടായി. ജലാശയത്തിൽ പതഞ്ഞു പൊങ്ങിയ രാസവസ്തുക്കൾ സമീപ വാസികളിൽ ആശങ്ക പടർത്തി. ഇത്തരം സംഭവങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. തൊടുപുഴയാറിലെ കാഞ്ഞാർ മുതൽ വൈക്കം വരെയുള്ള 200 ൽ പരം കുടിവെള്ള …

പ്രാണവായുവും ജീവ ജലവും മലിനമാക്കുന്നതിൽ മലങ്കര ജലാശയ സംരക്ഷണ സമിതി പ്രതിഷേധിച്ചു Read More »

നടപ്പാത കൈയേറ്റവും മാലിന്യത്തള്ളലും: കാൽനടയാത്ര ദുരിതപൂർണം

കുമളി: ടൗണിലെ സാംസ്കാരിക നിലയത്തിന് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നുള്ള മാലിന്യ നിക്ഷേപവും വ്യാപകമായ നടപ്പാത കൈയേറ്റവും മൂലം കുമളിയിൽ കാൽനടയാത്ര ദുഷ്കരമാകുന്നു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ പൊതുജനാരോഗ്യത്തെയും യാത്രക്കാരുടെ സുരക്ഷയെയും മുൻനിർത്തിയുള്ള നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ഹോട്ടലിന്റെ പ്രവർത്തനം.ഹോട്ടലിൽ നിന്നുള്ള മലിനജലവും ഭക്ഷണ അവശിഷ്ടങ്ങളും നേരിട്ട് ഓടയിലേക്ക് ഒഴുക്കിവിടുകയാണ്. മാലിന്യം കെട്ടിക്കിടന്ന് പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമേയാണ് നടപ്പാത കൈയേറി സാധനങ്ങളും പരസ്യബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വഴിയാത്രക്കാർ തിരക്കേറിയ റോഡിലൂടെ ജീവൻ പണയം …

നടപ്പാത കൈയേറ്റവും മാലിന്യത്തള്ളലും: കാൽനടയാത്ര ദുരിതപൂർണം Read More »

യു.എസിൽ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ മലയാളി യുവതി അറസ്റ്റിൽ

കാലിഫോർണിയ: യുഎസിൽ മലയാളികളെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം. അടുത്ത സുഹൃത്തുക്കളായിരുന്ന തൃശൂർ സ്വദേശി അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയായ അനിലയെ (32) പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അഞ്ജനയും ആൻമേരിയും പ്രതിയായ അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഡിക്സൺ ലാൻഡിങ് റോഡിൽ മിൽ ക്രീക്ക് അപ്പാർട്മെൻറിലായിരുന്ന മൂന്നു യുവതികളും കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. അഞ്ജന അധ്യാപികയും ഭർത്താവ് വിജീഷ് കാലിഫോർണിയയിൽ സോഫ്റ്റ് വെയർ …

യു.എസിൽ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ മലയാളി യുവതി അറസ്റ്റിൽ Read More »

ഉന്മേഷത്തിന് രക്തചന്ദനവും അങ്ങാടി മരുന്നും ചേർത്ത് വാറ്റിയ പ്രതിയെ എക്സൈസ് പൊക്കി

ഇടുക്കി: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഉടുമ്പൻചോല റേഞ്ച്, എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ദേവഗിരി മല്ലിശ്ശേരി ഷാജി രാജപ്പൻ്റെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ വാറ്റ് ചാരായവും വമ്പൻ വാറ്റു ഉപകരണങ്ങളും പിടികൂടി. തിരുവോണത്തിന് ദേവഗിരിയിൽ പ്രത്യേക മണവും നിറവുമുള്ള വാറ്റ് ചാരയം ഉണ്ടെന്നുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നാം തല വാറ്റിൽ രക്തചന്ദനവും മറ്റ് അങ്ങാടി മരുന്നുകളും ചേർത്ത് ഉൻമേഷത്തിനുള്ള മരുന്ന് എന്ന പേരിൽ ആയിരുന്നു റെഡ് സാൻഡൽ …

ഉന്മേഷത്തിന് രക്തചന്ദനവും അങ്ങാടി മരുന്നും ചേർത്ത് വാറ്റിയ പ്രതിയെ എക്സൈസ് പൊക്കി Read More »

മുഖ്യമന്ത്രിക്കെതിരേ മോശം വാക്കുകൾ പ്രയോഗിച്ച ഡി.സി.സി അംഗത്തിനെതിരേ കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പടെയുള്ളവർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിർത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് ആരോപണം. പ്രവർത്തകർ കൈകാണിച്ചതിനെ തുടർന്ന് ചേന്തിയിൽ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുമ്പോഴാണ് മോശമായി പെരുമാറിയത്. മുഖ്യമന്ത്രിക്കെതിരേ ചേന്തി അനിലിന്റെ നേതൃത്വത്തിൽ മോശം വാക്കുകൾ പറയുകയുണ്ടായി. തുടർന്ന് മുഖ്യമന്ത്രിയുടെ …

മുഖ്യമന്ത്രിക്കെതിരേ മോശം വാക്കുകൾ പ്രയോഗിച്ച ഡി.സി.സി അംഗത്തിനെതിരേ കേസെടുത്തു Read More »

പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ അഞ്ച് മെഡിക്കൽ കോളെജ് ഹോസ്റ്റൽ കാൻറീനുകൾക്ക് നോട്ടീസ്

ബാംഗ്ലൂർ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ അഞ്ച് മെഡിക്കൽ കോളെജ് ഹോസ്റ്റൽ കാൻറീനുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 27നാണ് സർക്കാർ, സ്വകാര്യ മെഡിക്കൽ കോളെജുകളുടെ ഹോസ്റ്റലുകളിൽ പ്രവർത്തിക്കുന്ന 34 കാൻറീനുകളിൽ പരിശോധന നടത്തിയത്. ഇതിൽ കണ്ടെത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തിലാണ് അഞ്ച് കാൻറീനുകൾക്ക് നോട്ടീസ് നൽകിയത്. ഒരു കാൻറീനിൽ ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തി. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഏഴ് കിലോഗ്രാം …

പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ അഞ്ച് മെഡിക്കൽ കോളെജ് ഹോസ്റ്റൽ കാൻറീനുകൾക്ക് നോട്ടീസ് Read More »

ചെറുതോണിയിൽ 100 ലിറ്റർ വിദേശ മദ്യവുമായി വീട്ടുടമ പിടിൽ

ചെറുതോണി: രാജമുടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന100 ലിറ്റർ അനധികൃത വിദേശമദ്യം പിടികൂടി.രാജമുടി 17 കമ്പനി കയത്തുങ്കൽ ഷാജി വർഗ്ഗീസിനെ (50 ) തങ്കമണി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പരിശോധന നടത്തിവരുന്നതിനിടയാണ് എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചത്. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ 500 മില്ലി ലിറ്ററിൻ്റെ 200 കുപ്പികളായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ പോണ്ടിച്ചേരി മദ്യംപിടികൂടി ഓണം അവധി ദിവസങ്ങളിൽ …

ചെറുതോണിയിൽ 100 ലിറ്റർ വിദേശ മദ്യവുമായി വീട്ടുടമ പിടിൽ Read More »

മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പ്; ഇഡി കേസെടുത്തു

തിരുവനന്തപുരം: ഐതിഹാസിക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ വിദേശനാണ‍്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസെടുത്ത് എൻഫോഴ്സ്മെൻറ് ഡയറക്‌ട്രേറ്റ് (ഇഡി). സ്പോൺ‌സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കോടികൾ അയച്ചെന്ന വിവരത്തെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിഷയവുമായി ബന്ധപ്പെട്ട് 126 കോടിയോളം രൂപ വിദേശ അക്കൗണ്ടിലേക്ക് കൈമാറിയെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. പണം അയച്ചതിൻറെ രേഖകൾ, സ്പോൺസർ‌ അവകാശപ്പെടുന്ന എഗ്രിമെൻറ് …

മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പ്; ഇഡി കേസെടുത്തു Read More »

പാക് ചാരശൃംഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ

ന്യൂഡൽഹി: പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദമ്പതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 2024 മുതൽ പാക് രഹസ്യാന്വേഷണ ഏജൻസികളുമായി സമൂഹമാധ്യമങ്ങളിലൂടെ ഇവർ ബന്ധം പുലർത്തിയിരുന്നതായാണ് പൊലീസിൻറെ കണ്ടെത്തൽ. മുഹമ്മദ് സാഹിൽ, ഭാര്യ സമീറ എന്നിവരാണ് അറസ്റ്റിലായത്. 2024നും 2025നും ഇടയിൽ ഇവർ എട്ട് ഇന്ത്യൻ സിം കാർഡുകൾ ദുബായ് വഴി പാക്കിസ്ഥാനിലേക്ക് അയച്ചതായും ഇതിന് പ്രതിഫലമായി ഏകദേശം 30,000 രൂപ ലഭിച്ചതായും പൊലീസ് പറയുന്നു. നിർണായകമായ വിവരങ്ങൾ ശേഖരിക്കാനാണ് സിം കാർഡുകൾ ഉപയോഗിച്ചതെന്നാണ് …

പാക് ചാരശൃംഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ Read More »

യുവതിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ

ഇടുക്കി: യുവതിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് അഞ്ച് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി ഒഴുകയിൽ വീട്ടിൽ ഷെയ്സ്, മന്നാംകണ്ടം പ്ലാച്ചേരി വീട്ടിൽ ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. ഇടുക്കി ജില്ല തേർഡ് അഡിഷണൽ ജഡ്ജി എസ്.എസ് സീനയാണ് വിധി പ്രസ്താവിച്ചത്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളത്തൂവൽ തോട്ടുങ്കൽ ആലീസിനെ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പ്രതികൾ ചേർന്ന് കമ്പി വടികൾ കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ …

യുവതിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ Read More »

കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം; ദേശീയ പാത ഉപരോധിച്ചു

ഇടുക്കി: പൂപ്പാറ തലക്കുളം കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കൊച്ചി – ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചു. വനം വകുപ്പിനെതിരെയായിരുന്നു പ്രതിഷേധം. മരിച്ച ഒച്ചു തേവരുടെ കുടുംബത്തിന് ഉടൻ ധനസഹായം നൽകണമെന്നാണ് ആവശ്യം. ബന്ധുക്കളുടെ അനുമതി ഇല്ലാതെ മൃതദേഹം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്.

ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ചു

ഇടുക്കി: പൂപ്പാറ തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ബോഡിനായക്കന്നൂര്‍ സ്വദേശി മരിച്ചു. ബോഡിനായക്കന്നൂര്‍ സ്വദേശി ഒച്ചുത്തേവര്‍ ആണ് മരിച്ചത് . മകളുടെ തോട്ടത്തിന്റെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്ന ഇയാളെ വ്യാഴാഴ്ച രാവിലെയോടെയാണ് കാട്ടാന ആക്രമിച്ചത്.പ്രദേശത്ത് കനത്ത മഞ്ഞുണ്ടായിരുന്നതിനാല്‍ തോട്ടത്തില്‍ ആന നില്‍ക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തോട്ടത്തിലേക്ക് ഇറങ്ങിയ ഒച്ചുത്തേവരെ കാട്ടാന അക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ശബ്ദം കേട്ട് സമീപത്തെ തോട്ടങ്ങളിലുണ്ടായിരുന്ന പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് ഇയാള്‍ പരിക്കേറ്റു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ തലക്കുളത്തുനിന്ന് താഴെ പൂപ്പാറയില്‍ എത്തിക്കുകയും …

ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ചു Read More »

പോലീസ് ചമഞ്ഞ് പണം തട്ടുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചു പറിക്കുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വില്ലേജിൽ വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ ശശി മകൻ 38 വയസ്സുള്ള പ്രമോദ് ശശി, കട്ടപ്പന വില്ലേജിൽ വലിയതോവാള ഭാഗത്ത് തകിടിയേൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന 36 വയസ്സുള്ള സുധീഷ്, മുണ്ടക്കയം വില്ലേജിൽ മുണ്ടക്കയം ഭാഗത്തു കൂട്ടിക്കൽ ഭാഗത്തു ശേഖർ രാജ് മകൻ 32 വയസ്സുള്ള അച്ചു എന്ന് വിളിക്കുന്ന ഹരി. പി. …

പോലീസ് ചമഞ്ഞ് പണം തട്ടുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു Read More »

അവധി കഴിഞ്ഞ് എത്തുന്ന വിദ‍്യാർത്ഥിനികൾക്ക് നിർബന്ധിത ഗർഭ പരിശോധന; മഹാരാഷ്ട്ര മുഖ‍്യമന്ത്രിയ്ക്ക് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി

മുംബൈ: പത്ത് ദിവസത്തിലേറെയായി മഹാരാഷ്ട്രയിലെ പുനെയിൽ ആദിവാസി വിദ‍്യാർഥികൾ നടത്തുന്ന സമരത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തെഴുതിയെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി ആദ‍്യം കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെയും കർണാടകയിലെയും ആദിവാസി ക്ഷേമ വകുപ്പിൻറെയും ഹോസ്റ്റലുകളുടെയും പ്രവർത്തനം പരിശോധിക്കണമെന്ന് ബിജെപി ആവശ‍്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളെയും വിദ‍്യാർഥികളെയും സംരക്ഷിക്കാൻ മഹാരാഷ്ട്ര സർക്കാരിന് സാധിക്കുമെന്നും ആദ‍്യം തെറ്റ് ചെയ്ത് പിന്നീട് നടപടി സ്വീകരിക്കുമ്പോൾ ബഹളം വയ്ക്കുകയെന്ന രീതിയാണ് രാഹുൽ …

അവധി കഴിഞ്ഞ് എത്തുന്ന വിദ‍്യാർത്ഥിനികൾക്ക് നിർബന്ധിത ഗർഭ പരിശോധന; മഹാരാഷ്ട്ര മുഖ‍്യമന്ത്രിയ്ക്ക് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി Read More »

അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ നവംബർ 30 വരെ നടപടി സ്വീകരിക്കരുതെന്ന് പൊലീസിനോട് ഹൈക്കോടതി

‌കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിക്കെതിരായ മൂന്ന് ക്രിമിനൽ കേസുകളിൽ നവംബർ 30 വരെ നടപടി സ്വീകരിക്കരുതെന്ന് പൊലീസിനോട് കോൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യേണ്ട ആവശ‍്യമില്ലെന്നും കോടതി വ‍്യക്തമാക്കി. മുൻകൂർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തരുതെന്നും അഭിഷേക് ബാനർജിയോട് കോടതി പറഞ്ഞു. ചികിത്സയ്ക്കു വേണ്ടി മൂന്നാഴ്ചത്തേക്ക് വിദേശത്തേക്ക് പോകാൻ അഭിഷേകിന് സുപ്രീം കോടതി നൽകിയ അനുമതിയെ ഈ ഉത്തരവ് ബാധിക്കില്ലെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര‍്യ പറഞ്ഞു. നവംബർ 23ന് …

അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ നവംബർ 30 വരെ നടപടി സ്വീകരിക്കരുതെന്ന് പൊലീസിനോട് ഹൈക്കോടതി Read More »

പ്രിയദർശിനി ബസുകളുടെ ചില്ല് തകർത്ത് അജ്ഞാതരുടെ ആക്രമണം

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി ബസുകൾക്കു നേരെ ആക്രമമം. തിരുവനന്തപുരം കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ആക്രമണമുണ്ടായത്. രണ്ടു ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകളാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിൽ എത്തിയ യുവാക്കൾ ബസിനു നേരെ അകാരണമായി കല്ലെറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസിയുടെ പരാതിയിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് മരിച്ചു

കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ സർക്കാർ ആശുപത്രി വളപ്പിൽ മരക്കൊമ്പ് പൊട്ടിവീണ് സ്ത്രീ മരിച്ചു. നഗരത്തിലെ എസ്‌എസ്‌കെഎം ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം. ബിർഭും ജില്ലയിലെ നൽഹാട്ടി സ്വദേശിനിയായ റഹിദ ബീബിയാണ്(46) മരിച്ചത്. ആശുപത്രി വളപ്പിൽ വച്ച് അപ്രതീക്ഷിതമായി മരക്കൊമ്പ് റഹിദ ബീബിയുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ചു

പാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ വിധി പറയാനിരിക്കെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലാ കുറിഞ്ഞി കോഡൂർ വീട്ടിൽ തങ്കച്ചനെയാണ് (60) കുറിഞ്ഞിയിലുള്ള സ്വന്തം വീടിനോട് ചേർന്നുള്ള ഷെഡിൽ ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് രാമപുരം പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ തങ്കച്ചൻ പിന്നീട് പുറത്തേക്ക് പോയിരുന്നു. രാവിലെയാണ് മൃതദേഹം കണ്ടത്. കേസിൽ പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. മൃതദേഹം പാലാ ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ചു Read More »

കോതമംഗലത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു

കോതമംഗലം: കുട്ടമ്പുഴയിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീ വച്ച് നശിപ്പിച്ചതായി പരാതി. കുട്ടമ്പുഴ നൂറേക്കറിൽ താമസിക്കുന്ന ചക്കുംപൊട്ടയിൽ ബെന്നിയുടെ വാഹനമാണു ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. നിർധന കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറിക്ഷ. വീട്ടിലേക്ക് വണ്ടി പോകാൻ വഴിയില്ലാത്തതിനാൽ വഴിയരികിലാണ് പാർക്ക് ചെയ്തിരുന്നത്. ഏക വരുമാനമാണു ഇല്ലാതായതെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും, നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകണമെന്നും കാണിച്ച് കുട്ടമ്പുഴ പൊലീസിൽ പരാതി നൽകി.

ജാമ്യം ലഭിച്ചു എങ്കിലും അർജുൻ ആയങ്കിയ്ക്ക് പുറത്തിറങ്ങാനാവില്ല

കണ്ണൂര്‍: ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശേരി സിജെഎം കോടതി അർജുന് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുന് പുറത്തിറങ്ങാനാവില്ല. അതേസമയം, കാപ്പ ചുമത്തിയതോടെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്. തലശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ശനിയാഴ്ച കോടതിയിൽ സമർപ്പിക്കും. വെള്ളിയാഴ്ചയാണ് അര്‍ജുന്‍ ആയങ്കിക്കെതിരേ …

ജാമ്യം ലഭിച്ചു എങ്കിലും അർജുൻ ആയങ്കിയ്ക്ക് പുറത്തിറങ്ങാനാവില്ല Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ എ അജികുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അം​ഗം എ. അജികുമാറിന് ജാമ്യം. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്. 2019 ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി.എസ്. പ്രശാന്ത് പ്രസിഡന്‍റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തുടർന്ന് ഗൂഢാലോചന ഉൾപ്പടെയുള്ള …

ശബരിമല സ്വർണക്കൊള്ള കേസിൽ എ അജികുമാറിന് ജാമ്യം Read More »

ഒഡിശയിൽ ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി നടത്തി, ഗ്രാമവാസിയെ കൊലപ്പെടുത്തി പൂജാമുറിയിൽ തല കുഴിച്ചിട്ട് ക്രൂരത

ഭുവനേശ്വർ: ഒഡിശയിലെ ബോലാംഗിർ ജില്ലയിൽ അന്ധവിശ്വാസത്തിന്‍റെ ഭാഗമായി ഒരാളെ തലയറുത്ത് കൊലപ്പെടുത്തി തല പൂജാമുറിയിൽ കുഴിച്ചിട്ടു. ഭാര്യയെ തിരിച്ചുകിട്ടുന്നതിനായാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ടെബദമുണ്ട ഗ്രാമവാസിയായ സന്തോഷ് ഖാർസെൽ (45) എന്നയാളെ ഓഗസ്റ്റ് 18 മുതൽ കാണാതായിരുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ബഗഡ ഗ്രാമത്തിലെ കുളത്തിൽനിന്ന് തലയറുത്ത നിലയിലുള്ള മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഖാർസെലിനെ അവസാനമായി കണ്ടത് സത്രുഘ്ന സാഹു എന്നയാൾക്കൊപ്പമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സാഹുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ …

ഒഡിശയിൽ ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി നടത്തി, ഗ്രാമവാസിയെ കൊലപ്പെടുത്തി പൂജാമുറിയിൽ തല കുഴിച്ചിട്ട് ക്രൂരത Read More »

ഭീകരാക്രമണ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കശ്മീരിൽ എൻ.ഐ.എ റെയ്ഡ്

ശ്രീനഗർ: ഭീകരാക്രമണ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നാഷണൽ ഇൻ‌വെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) റെയ്ഡ്. അനന്തനാഗ് ജില്ലയിലെ ബിജബേഹര, ദൂരു എന്നീ രണ്ടിടങ്ങളിലാണ് ശനിയാഴ്ച രാവിലെ റെയ്ഡ് നടക്കുന്നത്. പ്രദേശത്തെ രണ്ട് വീടുകളിലാണ് റെയ്ഡ് നടത്താൻ എൻ.ഐ.എ ഉദ്യോഗസ്ഥർ എത്തിയത്. ജമ്മു കശ്മീർ പൊലീസും ഒപ്പമുണ്ടായിരുന്നു. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ജമ്മുകാശ്മീരിൽ പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടി ഗർഭച്ഛിദ്രത്തിനിടെ മരിച്ചു

ജമ്മു: കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഏഴാം മാസത്തിൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനും പ്രസവത്തിനുമായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഗർഭിണിയാണെന്ന് വ്യക്തമായതോടെ പെൺകുട്ടി പ്രധാന അധ്യാപകന്‍റെ പേരു …

ജമ്മുകാശ്മീരിൽ പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടി ഗർഭച്ഛിദ്രത്തിനിടെ മരിച്ചു Read More »

കുട്ടി കുറ്റവാളി ഓബ്സർവേഷൻ ഹോമിലേക്ക്

തൊടുപുഴ: ഗ്രിൻഡീസ് ടെക്നോളജി എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥി സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അദ്ധ്യാപകനോട് പറഞ്ഞു എന്നാരോപിച്ചു വിദ്യാർത്ഥിയെ മർദിക്കുകയും അയാളുടെ വൃക്ഷണം തകർക്കുകയും ചെയ്ത കേസിൽ കുറ്റാരോപിതനായ പ്രായപൂർത്തിയാകാത്ത ആളെ ഓബ്സർവേഷൻ ഹോമിലേക്ക് അയച്ചു കൊണ്ട് തൊടുപുഴ ജൂവനിൽ ജസ്റ്റിസ് ബോഡ് ഉത്തരവായി നേരത്തെ താൽക്കാലിക ജാമ്യം നേടിയ ഇയാൾ ജാമ്യം ലഭിച് ചശേഷം ഇൻസ്റ്റാഗ്രാം വഴി പീഡിപ്പിക്കപ്പെട്ട കുട്ടിയെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കയും ചെയ്ത വിവരം പരാതിക്കാരന്റെ അഭിഭാഷകൻ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ബോർഡിന്റെ …

കുട്ടി കുറ്റവാളി ഓബ്സർവേഷൻ ഹോമിലേക്ക് Read More »

മുത്തങ്ങ വധശ്രമക്കേസിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: മുത്തങ്ങയിൽ‌ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയുള്ള വധശ്രമ കേസിൽ ആദിവാസി ഗോത്രസഭാ നേതാവ് എം ഗീതാനന്ദനടക്കം 4 പേരുടെ ശിക്ഷ ഹൈക്കോടതി താത്ക്കാലികമായി മരവിപ്പിച്ചു. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾക്ക് …

മുത്തങ്ങ വധശ്രമക്കേസിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി Read More »

വന്ദേ ഭാരതിൽ പെരുമ്പാമ്പ്

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാർ റെയ്‌ൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിൻറെ അടിയിൽ പെരുമ്പാമ്പ്. കോച്ചിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ ശുചീകരണ ജീവനക്കാരാണ് കണ്ടെത്തിയത്. ഡെറാഢൂണിലേക്ക് സർവീസ് നടത്തുന്ന ട്രെയ്‌നിൻറെ അടിയിലായിരുന്നു പാമ്പ്. വ്യാഴാഴ്ച വൈകിട്ട് ആറിന് ട്രെയ്ൻ സർവീസ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് പാമ്പിനെ കണ്ടെത്തിയത്. 10 അടി നീളമുള്ള പാമ്പ് ട്രെയ്‌നിൻറെ അടിയിലൂടെയും കോച്ചിന് സമീപത്ത് കൂടെയും ഇഴയുകയായിരുന്നു. ഇതോടെ ശുചീകരണ ജീവനക്കാർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ഹരിദ്വാർ ഫോറസ്റ്റ് റേഞ്ചിൽനിന്ന് വനംവകുപ്പ് സംഘം …

വന്ദേ ഭാരതിൽ പെരുമ്പാമ്പ് Read More »

പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

പീരുമേട്: പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി അസമിൽ നിന്ന് പിടിയിൽ. അറസ്റ്റിലായത് 29 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിപോക്സോ കേസിൽ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങി അസമിലേക്ക് മുങ്ങിയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. അസം ഉദൽഗുരി സ്വദേശി മസിബെർ റഹ്മാനെയാണ് (52) പീരുമേട് പോലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്.2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പഴയ പാമ്പനാറിലുള്ള പോബ്സൺ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ചു കയറി അസം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് …

പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ Read More »

ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന

ഇടുക്കി: ഓണത്തിനോടനുബന്ധിച്ച് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന ശക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. പൊതുവിതരണ വകുപ്പ്, ലീഗല്‍മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന. ബുധനാഴ്ച 16 കടകള്‍ പരിശോധിച്ചതില്‍ മൂന്നിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. മായം ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേസുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ …

ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന Read More »

മലിനജലം തോട്ടിലേക്കൊഴുക്കിയ ലോണ്ടറിക്കെതിരെ പഞ്ചായത്തിന്റെ നിയമനടപടി

വെള്ളത്തൂവല്‍: മലിനജല സംസ്‌കരണ പ്ലാന്റില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഫൈവ് സ്റ്റാര്‍ പവര്‍ ലോണ്ടറി എന്ന സ്ഥാപനത്തില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം അനധികൃതമായി സമീപത്തെ കുളത്തിലേക്കും പൊതുതോട്ടിലേക്കും ഒഴുക്കിവിടുന്നതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് സ്ഥാപിച്ച പൈപ്പുകള്‍ പൊളിച്ചു മാറ്റും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെപ്പിക്കാന്‍ നോട്ടീസ് നല്‍കിയെന്നും സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയെന്നും അധികൃതര്‍ അറിയിച്ചു. ലോണ്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മലിനജലം ആദ്യം സമീപത്തെ …

മലിനജലം തോട്ടിലേക്കൊഴുക്കിയ ലോണ്ടറിക്കെതിരെ പഞ്ചായത്തിന്റെ നിയമനടപടി Read More »

മുൻകൂർ അനുമതി തേടാതെ വിദേശയാത്ര; ഡി.ജി.പി എസ് ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണമില്ല; ആവശ‍്യം തള്ളി സർക്കാർ

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ‍്യം സർക്കാർ തള്ളി. വിജിലൻസ് അന്വേഷണം ആവശ‍്യമില്ലെന്ന് ആഭ‍്യന്തര സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം എന്ന് ചോദിച്ച കോടതി എന്തുകൊണ്ടാണ് ഉറച്ച തീരുമാനമില്ലാത്തതെന്ന് ആരാഞ്ഞു. വിജിലൻസ് അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹർജിക്കാരന് ഹൈക്കോടതി നിർദേശം നൽകി. പൊലീസ് യൂണിഫോം ധരിച്ച് യുഎഇയിൽ സ്വകാര‍്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിൽ പങ്കെടുത്തു, ഗതാഗത …

മുൻകൂർ അനുമതി തേടാതെ വിദേശയാത്ര; ഡി.ജി.പി എസ് ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണമില്ല; ആവശ‍്യം തള്ളി സർക്കാർ Read More »

ഓപ്പറേഷൻ തൂഫാൻ; പോലീസ് പൊളിച്ചുമാറ്റിയ അനധികൃത കട പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ

ഇടുക്കി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജൂണിൽ നഗരത്തിൽ നിന്നും പോലീസ് പൊളിച്ചുമാറ്റിയ അനധികൃത പാൻമസാല വ്യാപാരകേന്ദ്രം പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ. ജൂണിലാണ് പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പാൻമസാലകൾ ഉൾപ്പെടെ വിറ്റഴിക്കുന്ന കട പൊളിച്ചു നീക്കിയത്. കുന്തളംപാറ റോഡ് കൈയ്യേറിയായിരുന്നു കട സ്ഥാപിച്ചിരുന്നത്. അന്ന് കുന്തളംപാറ റോഡിൽ മറുനാടൻ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പലഹാരക്കടയിൽ പരിശോധന നടത്തിയ നഗരസഭാ അധികൃതർ വൃത്തിഹീനമായി നിർമിച്ച് സൂക്ഷിച്ചതും പഴകിയതുമായ പലഹാരങ്ങൾ പിടിച്ചെടുത്ത് …

ഓപ്പറേഷൻ തൂഫാൻ; പോലീസ് പൊളിച്ചുമാറ്റിയ അനധികൃത കട പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ Read More »

ഗുജറാത്തിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

ഭാവ്‌നഗർ: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് വ്യാജമദ്യ വിൽപനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഖരക്ഡി ഗ്രാമസ്വദേശിയായ ഉപേന്ദ്രസിങ് ഗോഹിൽ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് മറ്റുള്ളവർ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻറെ പേരിലുള്ള വ്യാജ മദ്യം കഴിച്ചതിനെ തുടർന്നാണ് മരണം. മധ്യപ്രദേശിൽ നിന്നാണ് വ്യാജ മദ്യം എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഇതിനു …

ഗുജറാത്തിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു Read More »

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് പേടിച്ച് കായലിൽ ചാടിയ യുവാവ് മരിച്ചു

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടർന്ന് യുവാവ് കായലിൽ ചാടുകയായിരുന്നു. ഇടവയിൽ കായൽതീരത്ത് ലഹരി ഉപയോഗമെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു എക്സൈസ് സംഘം. യുവാവിനൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടാൻ ശ്രമിച്ചെങ്കിലും ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. താഴെവെട്ടൂർ സ്വദേശി മുഹമ്മദ് എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്.

ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈവശം ഹെറോയിൻ; പിടികൂടിയത് വിചാരണയ്ക്കെത്തിച്ചപ്പോൾ

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിൻറെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ പിടികൂടി. നരബലി കേസിലെ വിചാരണ നടക്കുന്ന അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നിന്ന് തിരിച്ച് ജയിലിലേക്ക് കൊണ്ടുപോവുമ്പോൾ സംശയം തോന്നിയ പൊലീസുകൾ പരിശോധിച്ചപ്പോഴാണ് 2 ചെറിയ പ്ലാസ്റ്റിക് ബോട്ടിലിലായി ലഹരി കണ്ടെത്തിയത്. 6 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഉടൻ തന്നെ വിചാരണ കോടതിയെ വിവരം അറിയിച്ചു. ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ സൗത്ത് …

ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈവശം ഹെറോയിൻ; പിടികൂടിയത് വിചാരണയ്ക്കെത്തിച്ചപ്പോൾ Read More »

തൊടുപുഴയിൽ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ: ആക്രമണം ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാൽ

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ തൊടുപുഴയിലെ ഗ്രാന്‍ഡിസ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആന്റ് ലാപ്‌ടോപ്പ് സര്‍വീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാര്‍ത്ഥി സ്ഥാപനത്തില്‍ എത്തിയത്. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റല്‍ സൗകര്യം ഉണ്ടെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മുറികളിലായി പതിനൊന്നൂ പേരാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അവിടെ താമസിക്കുന്ന മൂന്ന് പേര്‍ സ്ഥിരമായി …

തൊടുപുഴയിൽ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ: ആക്രമണം ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാൽ Read More »

മെഡല്‍ തിളക്കം മാറും മുമ്പേ കത്തി ആക്രമണം; വനിതാ എ.എസ്.ഐ പി.എസ് നിസയ്ക്ക് കൈക്ക് പരിക്ക്

പാല: അക്രമാസക്തയായ സ്ത്രീയെ സമാധാനിപ്പിച്ച് വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് സംഭവം.മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചതിന്റെ സന്തോഷം മാറും മുമ്പേ ഡ്യൂട്ടിക്കിടെ അപകടകരമായ സാഹചര്യത്തെ നേരിട്ട പാലാ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ – പി.എസ് നിസയ്ക്ക് കൈക്ക് പരിക്ക്. വയലന്റായി പെരുമാറിയ സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുക്കുന്നതിനിടെയാണ് വനിതാ എ.എസ്.ഐയുടെ വലത് ഉള്ളംകയ്യില്‍ മുറിവേറ്റത്.ഞായറാഴ്ച വൈകിട്ട് പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. രാമപുരം സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനായി കൊട്ടാരമറ്റം …

മെഡല്‍ തിളക്കം മാറും മുമ്പേ കത്തി ആക്രമണം; വനിതാ എ.എസ്.ഐ പി.എസ് നിസയ്ക്ക് കൈക്ക് പരിക്ക് Read More »

ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ

തൊടുപുഴ: ഇടവെട്ടി സ്വദേശികളായ ടി എസ് ഷിയാസ്, നിഹാൽ ഷെഫീക്ക്, അർഷിദ്, ആഷിക് ഓ എസ് എന്നിവരാണ് പോലീസ് പിടിയിലായത് ഇവരിൽനിന്ന് 18 ഗ്രാം എംഡിഎമ്മയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. മേഖലയിൽ ലഹരി വില്പന നടത്തുന്ന സംഘമാണ് ഇവർ എന്ന് പോലീസ് രഹസ്യ വിവരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായ ടി എസ് ഷിയാസ് ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് …

ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ Read More »

എം.എ എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണം: സമഗ്ര അന്വേഷണം വേണം; എഐഎസ്എഫ്

കോതമംഗലം: എം.എ എൻജിനീയറിങ്ങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി മിച്ചി മിർപ്പുവിന്റെ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. മറ്റ് എൻജിനീയറിങ് കോളേജുകളിൽ നിലവിലുള്ള ക്രെഡിറ്റ് മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി എം.എ കോളേജിൽ 22 ക്രെഡിറ്റ് എന്ന മാനദണ്ഡം തുടരുന്നതും ഇതുമൂലം നിരവധി വിദ്യാർത്ഥികൾ ഇയർഔട്ട് ഭീഷണി നേരിടുന്നതും സംബന്ധിച്ച് വിദ്യാർത്ഥികൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളിൽ അധികൃതർ വ്യക്തമായ …

എം.എ എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണം: സമഗ്ര അന്വേഷണം വേണം; എഐഎസ്എഫ് Read More »