ലൈംഗിക പീഡനപരാതി; പെൺകുട്ടിയുടെ പിതാവിൻറെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് ബ്രിജ്ഭൂഷൺ
ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷൺ തനിക്കെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച പെൺകുട്ടിയുടെ പിതാവിൻറെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലാണ് എല്ലാകാര്യങ്ങളും. കുറ്റപത്രം ജൂൺ 15 നകം സമർപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അത് സമർപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ പിതാവ് സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങ് തൻറെ മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും ബ്രിജ് ഭൂഷണെതിരേ വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നുമാണ് അയാൾ വെളിപ്പെടുത്തിയത്. തൻറെ മകൾക്കെതിരേ …