പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളിൽ ബോംബ് ഭീഷണി
പാലക്കാട്: പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളിൽ ബോംബ് ഭീഷണി. കലക്റ്റർ മാരുടെ ഇമെയിലിലേക്കാണ് സന്ദേശം എത്തിയത്. പാലക്കാട് കലക്റ്ററേറ്റിൽ 2 മണിക്ക് ബോംബ് പെട്ടുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. തമിഴ്നാട് റിട്രീവൽ ട്രീപ്പിൻറെ പേരിലാണ് പാലക്കാട് കലക്റ്ററുടെ മെയിൽ ഐഡിയിലേക്ക് സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസും ബോംബ് സ്വാഡും പരിശോധന നടത്തി. കലക്റ്ററേറ്റിലേക്കെത്തുന്നവരെ അടക്കം പരിശോധിച്ച ശേഷമാണ് പൊലീസ് കടത്തിവിടുന്നത്.