തക്കാളി കർഷകനെ കൃഷിയിടത്തിൽ എത്തി കവർച്ചാ സംഘം കൊലപ്പെടുത്തി
ബാംഗ്ലൂർ: ആന്ധ്രപ്രദേശിൽ തക്കാളി കർഷകനെ കവർച്ചാ സംഘം കൊലപ്പെടുത്തി. അനമയ്യ ജില്ലയിലെ മദനപ്പള്ളിയിൽ തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണ് നരീം രാജശേഖർ റെഡ്ഡിയെന്ന കർഷകനെ അക്രമികൾ കൊലപ്പെടുത്തിയത്. പാടത്ത് എത്തി വിളവെടുപ്പ് പൂർത്തിയാക്കിയെന്ന് ഉറപ്പാക്കിയതിനുശേഷം കർഷകനെ പിന്തുടർന്ന് പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ഇയാൾ 70 കൊട്ട തക്കാളി ചന്തയിൽ വിറ്റിരുന്നു. തക്കാളിയുടെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ കർഷകന്റെ പണം കൊള്ളയടിക്കാനാണ് അക്രമികൾ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഡിഎസ്പി കേശപ്പ, സിഐ സത്യനാരായണ, എസ്ഐ വെങ്കിടേഷ്, സുധാകർ …
തക്കാളി കർഷകനെ കൃഷിയിടത്തിൽ എത്തി കവർച്ചാ സംഘം കൊലപ്പെടുത്തി Read More »