രണ്ടു പേരിൽ നിന്നായി 14 കിലോ കഞ്ചാവ് പിടികൂടി
കോഴിക്കോട് 14 കിലോ കഞ്ചാവ് പിടികൂടി. 12 കിലോ കഞ്ചാവുമായി എത്തിയ ശാന്തിനഗറിലെ ശ്രീനി (42), 2 കിലോ കഞ്ചാവുമായി സീന എന്നിവരാണ് പിടിയിലായത്. യുവതിയെ വിട്ടിൽ നിന്നും ശ്രീനിയെ വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തു നിന്നുമാണ് അറസ്റ്റ്ചെയ്തത്. വിപണിയിൽ ഏഴുലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.