തൊടുപുഴ സേവ്യേഴ്സ് ഹോം നടപ്പിലാക്കുന്ന ‘ഹോംസ് ഫോർ ദി ഹോംലെസ്സ്’ പദ്ധതിയിലെ ആദ്യ വീട് യാഥാർത്ഥ്യമായി
തൊടുപുഴ: ഭവനരഹിതർക്ക് തലചായ്ക്കാൻ ഒരിടമൊരുക്കുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ സേവ്യേഴ്സ് ഹോം നടപ്പിലാക്കുന്ന ‘ഹോംസ് ഫോർ ദി ഹോംലെസ്സ്’ പദ്ധതിയിലെ ആദ്യ വീട് യാഥാർത്ഥ്യമായി. പെരുമ്പള്ളിച്ചിറ സ്വദേശി സന്തോഷിനും കുടുംബത്തിനുമായി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനവും വെഞ്ചരിപ്പും ക്രിസ്മസ് ദിനത്തിൽ നടന്നു. റവ. ഫാ. മാത്യു ജെ കുന്നത്തും പെരുമ്പള്ളിച്ചിറ ഇടവക വികാരി റവ. ഫാ. ജോൺ ചാത്തോലിലും ചേർന്ന് വെഞ്ചരിപ്പ് നിർവഹിച്ചു. അലൻ ജോൺ, ഡോ. പയസ്, ലയൺസ് ക്ലബ് പ്രസിഡൻ്റ് മിസ്റ്റർ സാബു, മിസ്റ്റർ ബേബി …
















































