നെല്ലിക്കുഴിയിൽ ഒരു വീട്ടിൽ ഒരു തെങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചു
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഒരു വീട്ടിൽ ഒരു തെങ്ങെന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. തെങ്ങിൻ്റെ വിതരണോദ്ഘാടനം ആൻ്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ അരുൺ സി ഗോവിന്ദൻ്റെ നേതൃത്വത്തിൽ ആറാം വാർഡിലെ എല്ലാ വീടുകളിലും ഒരു തെങ്ങ് വീടുകളിൽ എത്തിച്ചു നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അത്യുല്പാദന ശേഷിയുള്ള കുറ്റിയാടി കുള്ളൻ ഇനത്തിൽപ്പെട്ട തെങ്ങും തൈകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ചടങ്ങിൽ നെല്ലിക്കുഴി കൃഷിഭവൻ കൃഷി ഓഫീസർ ഗ്രീഷ്മ എസ്, അസിസ്റ്റൻ്റ് …
നെല്ലിക്കുഴിയിൽ ഒരു വീട്ടിൽ ഒരു തെങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചു Read More »