Timely news thodupuzha

Month: May 2023

Can i Dissect Or airsoft places in new jersey Select a Room? Ups and downs

Articles Hotels Business 2023: Buffering Housing costs Are usually Driving Your State People Into Homelessness Renting Compared to Building a Place: Advantage & Limitations Condominium Than in Townhouse In comparison to Place Sylvester Stallone States Adele Pushed Placing Granitelike Figurine A deal From Receiving His Place Drop Us A new Place Residing in a great …

Can i Dissect Or airsoft places in new jersey Select a Room? Ups and downs Read More »

നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിൽ  പഠനോപകരണ വിതരണം നടന്നു

തൊടുപുഴ: മുണ്ടൻമുടി നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ 1-ാമത്പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ജനനന്മയ്ക്കായുള്ള വളരെ മഹത്തായ പദ്ധതികൾ നടപ്പാക്കുക എന്ന ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനപ്രകാരം  എല്ലാ വർഷവും സമൂഹത്തിലെ നിർദ്ധനരായ രോഗികൾക്കുള ചികിത്സാ സഹായ വിതരണവും,  കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന  പദ്ധതിക്കും തുടക്കംകുറിച്ചു.ഇതിൻ്റെ ഭാഗമായി കുട്ടികൾക്കായുള്ള പഠനോപകരണങ്ങളുടെ വിതരണം ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം തന്ത്രി ചേർത്തല സമിത് തന്ത്രി പഠനോപകരണങ്ങളുടെ വിതരണം നിർവ്വഹിച്ചു. ക്ഷേത്രം ശാന്തി സജീഷ്, ക്ഷേത്രം പ്രസിഡൻറ് ആകാശ് വി.മോഹനൻ, സെക്രട്ടറി സുജിത് പി.എൻ, …

നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിൽ  പഠനോപകരണ വിതരണം നടന്നു Read More »

മനുഷ്യ ജീവിതം  അസാധ്യമാക്കുന്ന  കേന്ദ്ര വന  നിയമം  പൊളിച്ചെഴുത്തണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ  സെക്രട്ടറി ജോർജ് അഗസ്റ്റിൻ

തൊടുപുഴ : മനുഷ്യ ജീവിതം  അസാധ്യമാക്കുന്ന  കേന്ദ്ര വന  നിയമം  പൊളിച്ചെഴുത്തണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ  സെക്രട്ടറി ജോർജ് അഗസ്റ്റിൻ  ആവശ്യപ്പെട്ടു. ഭൂമി  സസ്യ  ജന്തു ജാലകങ്ങളും മനുഷ്യരും  ഉൾപ്പെടുന്നതാണ്. എന്നാൽ ഇപ്പോൾ മനുഷ്യർ ഒറ്റപ്പെടുന്നതാണ് കാണുന്നത്.       ജനാധിപത്യ യൂത്ത് ഫ്രണ്ട്  നേതൃത്വത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുൻ  സാഗർ  നയിക്കുന്ന  സമര  പ്രചരണ  സമര  ജാഥ  തൊടുപുഴയിൽ ഉത്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. മൃഗങ്ങൾക്ക് നൽകുന്ന  പരിഗണനയെങ്കിലും മനുഷ്യർക്ക് …

മനുഷ്യ ജീവിതം  അസാധ്യമാക്കുന്ന  കേന്ദ്ര വന  നിയമം  പൊളിച്ചെഴുത്തണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ  സെക്രട്ടറി ജോർജ് അഗസ്റ്റിൻ Read More »

കൈത്തറി ഗ്രാമത്തിന്‍റെ അഭിമാനമായി ആര്യ

ബാ​​ല​​രാ​​മ​​പു​​രം: സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ലെ 36 ാം റാ​​ങ്കി​​ന്‍റെ തി​​ള​​ക്ക​​ത്തി​​ലാ​​ണു തി​​രു​​വ​​ന​​ന്ത​​പു​​രം ബാ​​ല​​രാ​​മ​​പു​​രം സ്വ​​ദേ​​ശി​​നി വി.​​എം. ആ​​ര്യ. കു​​ഞ്ഞു​​നാ​​ൾ മു​​ത​​ൽ ക​​ണ്ട സ്വ​​പ്നം 26 ാം വ​​യ​​സി​​ൽ സ​​ഫ​​ല​​മാ​​യ​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​ന് ആ​​ശ്വാ​​സ​​മെ​​ന്നു മ​​റു​​പ​​ടി. ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യ്ക്ക് ത​​യാ​​റെ​​ടു​​ത്ത​​ത്. ആ​​ദ്യ ഊ​​ഴ​​ത്തി​​ൽ പ്രി​​ലിം​​സ് പോ​​ലും ക​​ട​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ലും പി​​ൻ​​വാ​​ങ്ങാ​​ൻ ത​​യാ​​റാ​​യി​​ല്ല ആ​​ര്യ. ആ ​​ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​ന് ര​​ണ്ടാം ശ്ര​​മ​​ത്തി​​ൽ 36ാം റാ​​ങ്ക് ല​​ഭി​​ച്ച​​പ്പോ​​ൾ കൈ​​ത്ത​​റി ഗ്രാ​​മ​​ത്തി​​ന് അ​​ഭി​​മാ​​നം. ത​​ല​​യ​​ൽ മ​​ഹാ​​ദേ​​വ​​പു​​രം ശി​​വ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം ആ​​വ​​ണി​​യി​​ലെ വി.​​എം. …

കൈത്തറി ഗ്രാമത്തിന്‍റെ അഭിമാനമായി ആര്യ Read More »

പ്രത്യേക പരിശീലനമില്ലാതെ ഗഹനയുടെ സിവിൽ സർവീസ് നേട്ടം

പാ​ലാ: പാ​ലാ മു​ത്തോ​ലി സ്വ​ദേ​ശി ഗ​ഹ​ന ന​വ്യ ജ​യിം​സി​ന്‍റെ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ നേ​ട്ടം പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ പി​ന്തു​ണ പോ​ലു​മി​ല്ലാ​തെ. സ്വ​ന്തം നി​ല​യി​ൽ പ​ഠി​ച്ച ഗ​ഹ​ന ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് ത​ന്‍റെ സ്വ​പ്നം നേ​ടി​യെ​ടു​ത്ത​ത്. അ​താ​കാ​ട്ടെ, ദേ​ശീ​യ ത​ല​ത്തി​ൽ ആ​റാം റാ​ങ്കോ​ടെ​യും കേ​ര​ള​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യും. ചെ​റു​പ്പം മു​ത​ൽ സി​വി​ൽ സ​ർ​വീ​സ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഗ​ഹ​ന​യു​ടെ യാ​ത്ര. ഇ​രു​പ​ത്ത​ഞ്ചാം വ​യ​സി​ൽ അ​തു ല​ക്ഷ്യ​ത്തി​ലെ​ത്തി. പ​ത്താം ക്ലാ​സ് വ​രെ സി​ബി​എ​സ്ഇ സി​ല​ബ​സി​ലാ​യി​രു​ന്നു പ​ഠ​നം. പ്ല​സ് ടു​വി​ന് ഹ്യു​മാ​നി​റ്റീ​സ്. പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ളെ​ജി​ൽ …

പ്രത്യേക പരിശീലനമില്ലാതെ ഗഹനയുടെ സിവിൽ സർവീസ് നേട്ടം Read More »

വീൽചെയറിൽനിന്ന് സിവിൽ സർവീസിലേക്ക്

ക​​ൽ​​പ്പ​​റ്റ: അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്നു ന​​ട്ടെ​​ല്ലി​​നു പ​​രു​​ക്കേ​​റ്റ വ​​യ​​നാ​​ട് സ്വ​​ദേ​​ശി ഷെ​​റി​​ൻ ഷ​​ഹാ​​ന വീ​​ൽ ചെ​​യ​​റി​​ലി​​രു​​ന്ന് സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യെ​​ഴു​​തി സ്വ​​ന്ത​​മാ​​ക്കി​​യ​​ത് അ​​ഭി​​മാ​​ന നേ​​ട്ടം. ക​​മ്പ​​ള​​ക്കാ​​ട് തേ​​നൂ​​ട്ടി​​ക്ക​​ല്ലി​​ങ്ങ​​ൽ പ​​രേ​​ത​​നാ​​യ ഉ​​സ്മാ​​ന്‍റെ​​യും ആ​​മി​​ന​​യു​​ടെ​​യും മ​​ക​​ളാ​​യ ഷെ​​റി​​ൻ (25) നേടിയത് 913ാം റാ​​ങ്ക്. സി​​വി​​ൽ സ​​ർ​​വീ​​സി​​ൽ 933 പേ​​ർ​​ക്കാ​​ണ് ഇ​​ത്ത​​വ​​ണ നി​​യ​​മ​​ന ശു​​പാ​​ർ​​ശ. 2017ലാ​​യി​​രു​​ന്നു ഷെ​​റി​​ന്‍റെ ജീ​​വി​​തം മാ​​റ്റി​​മ​​റി​​ച്ച അ​​പ​​ക​​ടം. അ​​ല​​ക്കി​​യി​​ട്ട തു​​ണി​​യെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ വീ​​ടി​​ന്‍റെ ടെ​​റ​​സി​​ൽ നി​​ന്നു കാ​​ൽ​​ഴു​​തി വീ​​ണു ന​​ട്ടെ​​ല്ലി​​നു പ​​രു​​ക്കേ​​റ്റ​​തി​​നെ തു​​ട​​ർ​​ന്ന് ന​​ട​​ക്കാ​​ൻ ക​​ഴി​​യാ​​താ​​യ ഷെ​​റി​​ൻ വീ​​ൽ​​ചെ​​യ​​റി​​ലി​​രു​​ന്നാ​​ണു ചെ​​യ​​റി​​ലി​​രു​​ന്നാ​​ണ് പ​​രീ​​ക്ഷ​​യ്ക്ക് …

വീൽചെയറിൽനിന്ന് സിവിൽ സർവീസിലേക്ക് Read More »

ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശ സഞ്ചാരിക്ക് ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ

കൊച്ചി: വിനോദസഞ്ചാരത്തിനിടെ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വിറ്റ്സർലൻഡ് സ്വദേശി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ സുഖം പ്രാപിച്ചു നാട്ടിലേക്ക് മടങ്ങി. ഒറ്റയ്ക്ക് കേരളം മുഴുവൻ ബൈക്കിൽ ചുറ്റിക്കാണാൻ ഒരുമാസം മുൻപ് എത്തിയ ബൈക്ക് തെന്നിവീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. മറ്റാരും കൂടെയില്ലാത്തതിനാൽ നാട്ടുകാർ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർചികിത്സ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന ഹോംസ്റ്റേയിലെ ജീവനക്കാരാണ് സമയോചിതമായ തീരുമാനങ്ങളെടുത്ത് അദ്ദേഹത്തെ ഉടൻ തന്നെ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ ഹാൻസ് …

ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശ സഞ്ചാരിക്ക് ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ Read More »

3 മണിക്കൂറിനുള്ളിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കാസറഗോഡ് എന്നീ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും പത്തനംത്തിട്ട, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കിന്‍ഫ്രയിലെ തീപിടുത്തത്തിനു പിന്നിൽ അട്ടിമറി നടന്നതായി സംശയിക്കുന്നെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കിന്‍ഫ്രയിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണിയിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മെഡിക്കൽ സർവീസസ് കോർപ്പറെഷന്‍റെ രണ്ട് ഗോഡൗണുകളിൽ തീപിടുത്തമുണ്ടാകുന്നത്. ഇതിനു പിന്നിൽ അട്ടിമറി നടന്നതായി സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. രണ്ടിടത്തും ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. അഴിമതി ആരോപണത്തിൽ ലോകായുക്ത അന്വേഷണം നടത്തുകയാണ്. മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ മരുന്നാണ് കത്തിനശിച്ചത്. …

കിന്‍ഫ്രയിലെ തീപിടുത്തത്തിനു പിന്നിൽ അട്ടിമറി നടന്നതായി സംശയിക്കുന്നെന്ന് വി.ഡി സതീശന്‍ Read More »

നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിൽ പഠനോപകരണങ്ങളും വിതരണം നടന്നു

തൊടുപുഴ: മുണ്ടൻമുടി നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ഷേത്രം തന്ത്രി ചേർത്തല സുമിത് തന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിന് ക്ഷേത്രം ശാന്തി സജീഷ്, ക്ഷേത്രം പ്രസിഡൻറ് ആകാശ് വി.മോഹനൻ, സെക്രട്ടറി സുജിത് പി.എൻ, ട്രഷറർ ഗോപി അക്കരച്ചാലിൽ, മാതൃസമിതിയംഗം ജയ ഓണക്കാവിൽ, സിന്ധു ബാലൻ മുക്കുറ്റിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. മുണ്ടൻമുടി നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഒന്നാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ജനനന്മയ്ക്കായുള്ള വളരെ മഹത്തായ പദ്ധതികൾ നടപ്പാക്കുകയെന്ന ക്ഷേത്ര ഭരണ സമിതിയുടെ …

നാരുംകാനം ധർമ്മശാസ്താ ക്ഷേത്രത്തിൽ പഠനോപകരണങ്ങളും വിതരണം നടന്നു Read More »

ഓൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ 10ആമത് ഡിവിഷണൽ സമ്മേളനം നാളെ

തൊടുപുഴ: ഓൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ 10ആമത് ഡിവിഷണൽ സമ്മേളനം നാളെ തൊടുപുഴ കിസാൻ കൾച്ചറൽ സെന്ററിൽ വച്ച് നടത്തും. രാവിലെ ഒമ്പതിന് ചേരുന്ന പൊതുസമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന പ്രതിനിധി സമ്മേളനം ഫെഡറേഷന്റെ ഉദ്ഘാടനം ദേശീയ വർക്കിങ്ങ് പ്രസി‍ഡന്റ് സി.രാധാകൃഷ്ണൻ നിർവ്വഹിക്കും. ഡിവിഷണൽ പ്രസിഡന്റ് എൻ.ഒ ജോർജ് അധ്യക്ഷത വഹിക്കും. ഡിവിഷണൽ ജനറൽ സെക്രട്ടറി കെ.സി വർ​ഗ്​ഗീസ് സ്വാ​ഗതം ആശംസിക്കും. ഫെഡറേഷൻ ദേശീയ രക്ഷാധികാരി കെ.സി …

ഓൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷന്റെ 10ആമത് ഡിവിഷണൽ സമ്മേളനം നാളെ Read More »

അദാലത്തുകളിൽ നിന്ന് ആളുകൾ സന്തോഷത്തോടെ മടങ്ങുന്നു; മന്ത്രി റോഷി അഗസ്റ്റിൻ

ഉടുമ്പൻചോല: കാലങ്ങളായി പരിഹരിക്കാൻ കഴിയാതിരുന്ന വ്യക്തികളുടെ പ്രശ്‌നങ്ങൾക്ക് കൂട്ടായ ആലോചനകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് അദാലത്തുകളിലൂടെ സർക്കാർ നടത്തുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകളിലെ ഉടുമ്പൻചോല താലൂക്ക് അദാലത്ത് നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തുകളിൽ നിന്ന് ആളുകൾ സന്തോഷത്തോടെ മടങ്ങുന്ന കാഴ്ചയാണ് ജില്ലയിലെ കഴിഞ്ഞ മൂന്ന് അദാലത്തുകളിലും കാണാൻ കഴിഞ്ഞത്. സർക്കാറിനെതിരെ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയരുക …

അദാലത്തുകളിൽ നിന്ന് ആളുകൾ സന്തോഷത്തോടെ മടങ്ങുന്നു; മന്ത്രി റോഷി അഗസ്റ്റിൻ Read More »

സ്വപ്ന ചിറകിലേറി അറക്കുളത്തെ കുടുംബശ്രീക്കാർ

മൂലമറ്റം: അറക്കുളത്തെ സാധാരണ കുടുംബാംഗങ്ങളായ കുടുംബശ്രീ പ്രവർത്തകരുടെ വിമാനത്തിൽ കയറുകയെന്ന സ്വപ്നം യാഥാർത്ഥ്യമായി. അറക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ ഐശ്വര്യ കുടുംബശ്രീ പ്രവർത്തകരുടെ സ്വപ്നങ്ങളാണ് ചിറക് വിരിച്ചത്. 13 അംഗങ്ങളുള്ള സംഘത്തിലെ 11 പേരാണ് കഴിഞ്ഞ ദിവസം വിമാനയാത്ര നടത്തിയത്. അടുക്കള പണിയും, തയ്യലും, പശുവളർത്തലും, തൊഴിലുറപ്പും, അച്ചാർ ഉൽപാദനവും, ചെറിയ ചെറിയ പണികളുമായി കഴിഞ്ഞു പോയിരുന്ന സാധാരണ കുടുംബിനികളാണ് ഇവരെല്ലാം. 12 വർഷക്കാലം 14-ാം വാർഡ് എ.ഡി.എസ് പ്രസിഡൻ്റും, ഇപ്പോൾ സംഘത്തിൻ്റെ സെക്രട്ടറിയുമായ ലിസ്സി ജോസ് …

സ്വപ്ന ചിറകിലേറി അറക്കുളത്തെ കുടുംബശ്രീക്കാർ Read More »

ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പണിയുന്ന പുതിയ ഓഡിറ്റോറിയം ഇന്നസെന്റിന്റെ പേരിലാകുമെന്ന് മന്ത്രി

തിരുവനന്തപുരം: നൂറ്റമ്പതാം വയസിലെത്തിയ ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പണിയുന്ന പുതിയ ഓഡിറ്റോറിയം ഇരിങ്ങാലക്കുടയുടെ പ്രിയപുത്രന്‍ ഇന്നസെന്റിന്റെ പേരിലാകുമെന്ന് മന്ത്രി ആര്‍ ബിന്ദു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കൂടിയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ഇന്നസെന്റേട്ടന്‍. ഇന്നസെന്റിന്റെ ഓര്‍മ്മയ്ക്ക് നിത്യസ്മാരകമായി ആധുനിക സൗകര്യങ്ങളോടു കൂടി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ പ്രവേശനം; ജൂൺ 2 മുതൽ അപേക്ഷിക്കാം, സേ പരിക്ഷകൾ ഏഴിന്

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ജൂൺ 2 മുതൽ അപേക്ഷിക്കാം. കഴിഞ്ഞ വർഷത്തിലേതു പോലെ തന്നെ 5 ഘട്ടങ്ങളിലായി പ്രവേശന നടപടികൾ നടക്കും. ജൂലൈ ആദ്യവാരം മുതൽ ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, എസ്‌.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി(ഹിയറിങ്ങ് ഇംപയേർഡ്) എന്നിവരുടെ സേ പരിക്ഷകൾ ജൂൺ ഏഴിന് ആരംഭിക്കും. സേ പരിക്ഷകൾ 14ന് അവസാനിക്കും. കൂടുതൽ വിജ്ഞാപനങ്ങൾക്കായി https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in/, https://pareekshabhavan.kerala.gov.in/, https://sslcexam.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിക്കുക.

കിൻഫ്ര പാർക്കിലെ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നില്ലന്ന് കെ.എം.എ.സി.എൽ എം.ഡി

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നില്ലന്ന് കെ.എം.എ.സി.എൽ എം.ഡി ജീവൻ ബാബു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലിച്ചിങ് പൗഡറിനാണ് തീപിടിച്ചിക്കുന്നത്. അവിടെ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്ന് കരുതുന്നില്ലെന്നും എം.ഡി പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നും രാസപദാർഥങ്ങളും ഒന്നിച്ചു സൂക്ഷിച്ചത് എന്തുകൊണ്ട് എന്ന് അന്വേഷിക്കും. തീപിടുത്തത്തിന് കാരണമായ ബ്ലിച്ചിങ് പൗഡറിൻറെ ഗുണനിലാവാരം പരിശോധിക്കുമെന്നും എം.ഡി അറിയിച്ചു. ചെവ്വാഴ്ച പുലർച്ചെ 1.30 യോടെയാണ് ഗോഡൗണിൽ തീപിടുത്തമുണ്ടായത്. വൻ …

കിൻഫ്ര പാർക്കിലെ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നില്ലന്ന് കെ.എം.എ.സി.എൽ എം.ഡി Read More »

പൊതുവിദ്യാലയങ്ങളിൽ 3800 കോടിയുടെ നിക്ഷേപം; കേരളം രാജ്യത്തിനൊട്ടാകെ മാ‍തൃകയാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വിദ്യാഭ്യാസ രം​ഗത്ത് കേരളം രാജ്യത്തിനൊട്ടാകെ മാ‍തൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ 97 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. വിദ്യാഭ്യാസ രം​ഗത്ത് കേരളം പുതുമാതൃക തീർക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊതുവിദ്യാലയങ്ങളിൽ 3800 കോടിയുടെ നിക്ഷേപം നടത്തിയതായും അറിയിച്ചു. കിഫ്ബി ഫണ്ട് മുഖേനയാണ് നിലവിൽ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. ഇതുവരെ കിഫ്ബി ഫണ്ട് ഉപയേ​ഗിച്ച് 5 കോടി രൂപ നിരക്കിൽ 126 സ്‌കൂൾ …

പൊതുവിദ്യാലയങ്ങളിൽ 3800 കോടിയുടെ നിക്ഷേപം; കേരളം രാജ്യത്തിനൊട്ടാകെ മാ‍തൃകയാണെന്ന് മുഖ്യമന്ത്രി Read More »

കട്ടപ്പന നഗരസഭയിൽ മേരി ലൈഫ് മേരാ സ്വച്ച് ഷഹർ ക്യാമ്പയിൻ ആരംഭിച്ചു

കട്ടപ്പന: സ്വച്ച് ഭാരത് മിഷൻറെയും, മാലിന്യ മുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായി കട്ടപ്പന നഗരസഭയിൽ ‘മേരി ലൈഫ് മേരാ സ്വച്ച് ഷഹർ ‘ (എൻറെ ജീവിതം എൻറെ വൃത്തിയുള്ള നഗരം) ക്യാമ്പയിന് തുടക്കം കുറിച്ചു. ക്യാമ്പയിന്റെ ഭാഗമായുള്ള സൗജന്യ വിപണന കേന്ദ്രം മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. വീടുകളിലും, സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി പുതിയ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ മുമ്പ് ഉപയോഗിച്ചിരുന്നവയും ഉപയോഗ യോഗ്യവുമായ …

കട്ടപ്പന നഗരസഭയിൽ മേരി ലൈഫ് മേരാ സ്വച്ച് ഷഹർ ക്യാമ്പയിൻ ആരംഭിച്ചു Read More »

ക്ഷീര സ്വാന്തനം ഇൻഷുറൻസ് നിർത്തലാക്കിയ സർക്കാർ നടപടിയിൽ, പ്രതിഷേധവുമായി കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റി അസോസിഷൻ

അടിമാലി: ക്ഷീര കർഷകർക്ക് ഏറേ പ്രയോജനകരമായിരുന്നു ക്ഷീര സ്വാന്തനം ഇൻഷുറൻസ് പദ്ധതി സംസ്ഥാന സർക്കാർ നിർത്തലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് സമര പരിപാടികൾ ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റി അസോസിഷൻ. ക്ഷീര കർഷകർ, ക്ഷീരസംഘം ജീവനക്കാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി 2014ൽ ഇടുക്കി ജില്ലയിൽ ആരംഭിക്കുകയും തുടർന്ന് 2017 മുതൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണ് ക്ഷീര സ്വാന്തനം ഇൻഷുറൻസ് പദ്ധതി. 1050 രൂപ അടച്ച് പദ്ധതിയിൽ ചേരാവുന്നതും ഒരു കുടുംബത്തിലെ ഗ്രഹ നാഥൻ, ഗ്രഹ നാഥ …

ക്ഷീര സ്വാന്തനം ഇൻഷുറൻസ് നിർത്തലാക്കിയ സർക്കാർ നടപടിയിൽ, പ്രതിഷേധവുമായി കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റി അസോസിഷൻ Read More »

സിനിമാ കഥ പറയാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കേസിൽ ഉണ്ണിമുകുന്ദൻ വിചാരണ നേരിടണമെന്ന് ഹെെക്കോടതി

കൊച്ചി: പീഡന പരാതിയിൽ നടൻ ഉണ്ണിമുകുന്ദൻ വിചാരണ നേരിടണമെന്ന് ഹെെക്കോടതി. പരാതിയിൽ എഫ്ഐആർ പിൻവലിക്കണന്നാവശ്യപ്പെട്ട് ഉണ്ണിമുകന്ദൻ നൽകിയ ഹർജി തള്ളി ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവായത്കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ …

സിനിമാ കഥ പറയാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കേസിൽ ഉണ്ണിമുകുന്ദൻ വിചാരണ നേരിടണമെന്ന് ഹെെക്കോടതി Read More »

മാരക ലഹരിക്ക് സമാനമാണ് സ്മാർട്ട്ഫോണുകൾ, കുട്ടികളിൽ മാനസിക വൈകല്യമുണ്ടാക്കും; ഷഓമി ഇന്ത്യ മുൻ സിഇഒ മനു കുമാർ ജെയിൻ

ന്യൂഡൽഹി: ഫോണിന് അടിമയായ കുട്ടികളുടെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ഷഓമി ഇന്ത്യ മുൻ സിഇഒ. മാരക ലഹരിക്ക് സമാനമാണ് സ്മാർട്ട്ഫോണുകളും. ഷഓമി ഇന്ത്യയുടെ മുൻ സി.ഇ.ഒ മനു കുമാർ ജെയിൻ കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോ​ഗം എത്രമാത്രം അപകടകരമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡാക്കി ഷഓമിയെ മാറ്റിയതിൽ പ്രധാനിയാണ് മനു.    ലിങ്ക്ഡ്ഇന്നിൽ അദ്ദേഹം പങ്കു വെച്ച പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. സ്മാർട്ട്ഫോൺ ഉപയോ​ഗം കുട്ടികളുടെ മാനസികാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നു. 18 മുതൽ 24 വയസുവരെ …

മാരക ലഹരിക്ക് സമാനമാണ് സ്മാർട്ട്ഫോണുകൾ, കുട്ടികളിൽ മാനസിക വൈകല്യമുണ്ടാക്കും; ഷഓമി ഇന്ത്യ മുൻ സിഇഒ മനു കുമാർ ജെയിൻ Read More »

വള്ളത്തിൽ നിന്ന് കടലിൽ വീണു മത്സ്യതൊഴിലാളിയെ കാണാതായി

ആലപ്പുഴ: ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയെ മുനമ്പം അഴീക്കോട്‌ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണു കാണാതായി. കള്ളിക്കാട് വെട്ടത്തുകടവ് തെക്കെപോളയിൽ രാജേഷ് ഭവനിൽ രാജുവിന്റെ മകൻ രാജേഷിനെ(39) ആണ് കാണാതായത്. ചൊവ്വ പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം. സഹപ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റൽ പോലീസ് സംഘം തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. തൃക്കുന്നപുഴ പതിയാങ്കര സ്വദേശി നിധീഷിന്റെ ദ്വാരകപതിയെന്ന വള്ളത്തിലെ തൊഴിലാളിയായിരുന്നു.

ഉപയോക്താക്കളുടെ വിവരം മാറ്റി; മെറ്റയ്ക്ക് 130 കോടി ഡോളർ പിഴ

ലണ്ടൻ: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കയിലേക്ക് മാറ്റിയതിന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് 130 കോടി ഡോളർ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. ഇയു രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരം യൂറോപ്യൻ യൂണിയനിൽ സൂക്ഷിക്കണമെന്നാണ് നിയമം. വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത് ‌ഒക്ടോബറോടെ അവസാനിപ്പിക്കണമെന്നും ഉത്തരവിട്ടു. സ്വകാര്യതാ നയങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ ചുമത്തിയ ഏറ്റവും വലിയ പിഴതുകയാണിത്.അതേസമയം, യൂറോപ്പിലെ ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ വിച്ഛേദിക്കുമെന്ന് മെറ്റ ഭീഷണി മുഴക്കിയിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് അറിയിച്ചു.

അരിക്കൊമ്പൻ ഇറക്കിവിട്ട സ്ഥലത്ത് തിരിച്ചെത്തി

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട സ്ഥലത്ത് തിരിച്ചെത്തി. പെരിയാറിലെ സീനിയറോട ഭാഗത്താണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. വനപാലർക്കായി നിർമ്മിച്ചിരുന്ന ഷെഡ് പൂർണമായും തകർത്തു. തമിഴ്നാട് വനമേഖലാതിർത്തിയിൽ നിന്നും നാലു ദിവസം മുൻപാണ് അരിക്കൊമ്പൻ കേരളത്തിലേക്കെത്തിയത്. അതേസമയം, അരിക്കൊമ്പനെ ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇതുവരെ നീക്കിയിട്ടില്ല. കേരളത്തിലേക്ക് മടങ്ങിയെഹഅകിലും വീണിടും തിരികെയെത്താനുള്ള സാധ്യതയെ മുൻനിർത്തിയാണ് നിയന്ത്രണത്തിൽ മാറ്റം വരുത്താത്തത്. നിലവിൽ അരിക്കൊമ്പനെ നീരിക്ഷിക്കാനായി ഏർപ്പെടുത്തിയിരുന്നവരോട് അവിടെ തുടരാനും തമിഴ്നാട് നിർദേശിച്ചിട്ടുണ്ട്.

ഇന്ന് മുതൽ 2,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം

തിരുവനന്തപുരം: പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷാ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്.ബി.ഐ അറിയിപ്പിലുള്ളത്. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരണം നൽകി. ‘ക്ലീൻ നോട്ട്’ നയം യാഥാർഥ്യമാകുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം ഇന്നുമുതൽ കണ്ടുതുടങ്ങുമെന്നാണ് …

ഇന്ന് മുതൽ 2,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം Read More »

വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിടലക്കം കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ പലയിടങ്ങളിലും നാശനാഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലയിൽ 6 വീടുകൾ പൂർണമായും തകർന്നു. കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും വൈദ്യൂതിബന്ധം തടസപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡോ.വന്ദനാ ദാസിന്‍റെ വസതി സന്ദര്‍ശിച്ച് മന്ത്രി സ്മൃതി ഇറാനി

കോട്ടയം: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്‍റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദര്‍ശിച്ചു. അന്തരിച്ച യുവഡോക്റ്ററുടെ മാതാപിതാക്കളായ കെ.ജി മോഹന്‍ദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ചെലവഴിച്ചു. കനത്തമഴയ്ക്കിടെയാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കേന്ദ്രമന്ത്രി മുരളീധരനൊപ്പം വസതിയിലെത്തിയത്. വീടിനു സമീപം നിര്‍മിച്ച ഡോ.വന്ദനാ ദാസിന്‍റെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രിമാര്‍ മടങ്ങിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മെയ് 10ന് രാത്രിയില്‍ ജോലിയ്ക്കിടയിലാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്.

ദേശം കടവിൽ ബാസ്കറ്റ് ബോൾ താരമായ പത്തൊമ്പതുകാരൻ മുങ്ങിമരിച്ചു

കൊച്ചി: പെരിയാർ ദേശം കടവിൽ കുളിക്കാനിറങ്ങിയ ബാസ്കറ്റ് ബോൾ താരം മുങ്ങിമരിച്ചു. തേവര എസ്എച്ച് കോളെജിലെ ഒന്നാം വർഷ ബിരുദവിദ്യാർഥി സ്റ്റീഫൻ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 യോടെയായിരുന്നു സംഭവം. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പ​തി​ന​ഞ്ചു​കാ​രി​യു​ടെ ഗ​ർഭഛി​ദ്ര​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി

കൊ​ച്ചി: സ​ഹോ​ദ​ര​നി​ൽനി​ന്നു ഗ​ർഭി​ണി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യു​ടെ ഗ​ർഭഛി​ദ്ര​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി. സാ​മൂ​ഹി​ക, മെ​ഡി​ക്ക​ൽ സ​ങ്കീ​ർണ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റി​സ് എ.​എ സി​യാ​ദ് റ​ഹ്മാ​ൻറെ ഉ​ത്ത​ര​വ്. 32 ആ​ഴ്ച​യി​ലേ​റെ പ്രാ​യ​മാ​യ ഗ​ർഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്ന​ത് കു​ട്ടി​ക്കു ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർഡ് റി​പ്പോ​ർട്ട് ന​ൽകി​യി​രു​ന്നു. ഇ​തും കു​ഞ്ഞു ജ​നി​ച്ചാ​ൽ ഉ​ണ്ടാ​വു​ന്ന സാ​മൂ​ഹ്യ സ​ങ്കീ​ർണ​ത​ക​ളും കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തു. ഗ​ർഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്ന​ത് കു​ട്ടി​ക്കു മാ​ന​സി​ക, ശാ​രീ​രി​ക ആ​ഘാ​ത​ത്തി​നു കാ​ര​ണ​മാ​വു​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർഡ് റി​പ്പോ​ർട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഗ​ർഭഛി​ദ്ര​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ലാ …

പ​തി​ന​ഞ്ചു​കാ​രി​യു​ടെ ഗ​ർഭഛി​ദ്ര​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി Read More »

കിൻഫ്ര പാർക്കിൽ തീപിടിത്തം; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത്(32) ആണ് മരിച്ചത്. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്.പുലർച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു.

യു.റ്റി ഖാദർ കർണാടകയിലെ സ്പീക്കർ

ബാംഗ്ലൂർ: കർണാടകയിലെ കോൺഗ്രസ് എം.എൽ.എയും മലയാളിയുമായ യു.റ്റി ഖാദർ സ്പീക്കറാകും. ഹൈക്കാമാൻഡ് അംഗീകാരം നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കർണാടകയിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നും സ്പീക്കർ സ്ഥാനത്തേക്കെത്തുന്ന ആദ്യ വ്യക്തി കൂടിയാകും ഖാദർ. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎയായ ഖാദർ ബിജെപി പ്രതിനിധിയായ സതീഷ് കുംപാലയെ 22790 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു. നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. ബുധനാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും …

യു.റ്റി ഖാദർ കർണാടകയിലെ സ്പീക്കർ Read More »

What Are The Top 10 Brokers With Welcome Foreign Exchange Bonuses?

TeslaCoin is each a cryptocurrency and one of the best auto trading platforms for crypto. With TeslaCoin, you’ll be able to commerce popular cryptocurrencies like Bitcoin, Ethereum, and Bitcoin Cash mechanically. Bitcoin Prime is our automated trading software program of choice for crypto trading. This crypto robotic makes use of a classy AI algorithm to …

What Are The Top 10 Brokers With Welcome Foreign Exchange Bonuses? Read More »

മയക്കുവെടി വെയ്ക്കേണ്ടത് വനം വകുപ്പ് മന്ത്രിക്കെന്ന് രമേശ് ചെന്നിത്തല

എരുമേലി: വന്യ മൃ​ഗ ആക്രമണങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. എരുമേലിയിൽ മധ്യമങ്ങളോട് അദ്ദേഹം പറഞ്ഞതിൽ നിന്നും; ബൈറ്റ് വനം വകുപ്പ് മന്ത്രിക്കും വനം വകുപ്പിനും എന്ത് പറ്റി? നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത വിധം കാട്ടിലെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇതിനെന്തു പരിഹാരം എന്നല്ലേ സർക്കാർ ചിന്തിക്കേണ്ടത്? നായാട്ടു സംഘം വെടിവച്ചതു കൊണ്ടാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിയതെന്ന ബാലിശമായ വാദമാണ് വനം മന്ത്രിയിൽ നിന്നുണ്ടായത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാതെ ഇതിനൊരു പരിഹാരമാണ് …

മയക്കുവെടി വെയ്ക്കേണ്ടത് വനം വകുപ്പ് മന്ത്രിക്കെന്ന് രമേശ് ചെന്നിത്തല Read More »

തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ്‌: തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു (71) നിര്യാതനായി. അണുബാധയെ തുടര്‍ന്ന് എ.ഐ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 200 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ചരം, ധന്യ, ഡെയ്‌സി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണ് ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1973ല്‍ സിനിമയിലെത്തിയ താരം തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം …

തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു Read More »

പ്രാർത്ഥനായോഗം വാർഷിക സമ്മേളനം നടത്തി

കട്ടപ്പന: ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന പ്രാർത്ഥനായോഗം വാർഷികസമ്മേളനം ഭദ്രാസനാസ്ഥാനമായ ചക്കുപള്ളം ഗത്സിമോൻ അരമനയിൽ നടത്തി. അഖില മലങ്കര പ്രാർത്ഥനായോഗം പ്രസിഡണ്ട് മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർസേവേറിയോസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പ്രാർത്ഥനായോഗം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. മത്തായി കുന്നിൽ, കേന്ദ്ര വൈസ്പ്രസിഡണ്ട് ഫാ. ബിജു മാത്യു, അഖില മലങ്കര ശുശ്രൂഷക സംഘം ജനറൽ സെക്രട്ടറി ബിജു വി.പന്തപ്ലാവ്, പീരുമേട് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, …

പ്രാർത്ഥനായോഗം വാർഷിക സമ്മേളനം നടത്തി Read More »

തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിൽ വീണ്ടും അപകടം; അഞ്ച് പേർ യാത്ര ചെയ്തിരുന്ന വാഹനം 25 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു

മുട്ടം: ഒരു കുടംബത്തിലെ അഞ്ച് പേരടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം. തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിലെ പഞ്ചായത്തുപടിക്കു സമീപം 25 അടി താഴ്ചയിലുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. പിഞ്ചു കുഞ്ഞുൾപ്പെടെ വാഹനത്തിലുള്ളിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തേനി സന്ദർശനം കഴിഞ്ഞ് സ്വന്തം നാടായ ആലുവയിലേക്ക് മടങ്ങുകയായിരുന്നു ഇവർ. സ്ഥിരം അപകട മേഖലയായ പഞ്ചായത്തുപടിയിലെ വളവിനെക്കുറിച്ച് വാഹനം ഓടിയച്ചയാൾക്ക് ധാരണയുണ്ടായിരുന്നില്ല. കൂടാതെ റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറും ആറ് മാസം …

തൊടുപുഴ ഈരാറ്റുപേട്ട റൂട്ടിൽ വീണ്ടും അപകടം; അഞ്ച് പേർ യാത്ര ചെയ്തിരുന്ന വാഹനം 25 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു Read More »

കർഷകയൂണിയൻ എം കേരളത്തിലെ വനം വകുപ്പ് ഓഫീസുകൾക്ക് മുമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

മുട്ടം: കേരളത്തിലെ വനം വകുപ്പ് ഓഫീസുകൾക്ക് മുമ്പിലേക്ക് കർഷകയൂണിയൻ എം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കർഷ യൂണിയൻഎം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് പ്രതിഷേധ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മുട്ടത്ത് നടന്ന പരിപാടിയിൽ കർഷക യൂണിയൻ എം ഇടുക്കി ജില്ലാ പ്രസിഡൻറ് ബിജു ഐക്കര അധ്യക്ഷത വഹിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കുക, അപകടകാരികളായ വന്യജീവികളെ കൊല്ലുവാൻ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, കണമലയിലും ചടയമംഗലത്തും മനുഷ്യ ജീവനെടുത്തകാട്ടു പോത്തുകളെ …

കർഷകയൂണിയൻ എം കേരളത്തിലെ വനം വകുപ്പ് ഓഫീസുകൾക്ക് മുമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി Read More »

കോതമംഗലത്ത് ലയൺസ് കമ്യുണിറ്റി സെന്റർ; ശിലാസ്ഥാപനം നടന്നു

കോതമംഗലം: ലയൺസ് കമ്യുണിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നടന്നു. കോതമംഗലം ആറിന്റെ തീരത്ത് കോഴിപ്പിള്ളിയിൽ രണ്ട് ഏക്കർ സ്ഥലത്ത് സ്വന്തമായാണ് സ്ഥാപനം ആരംഭിക്കുന്നത്. ആന്റണി ജോൺ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.കെ.ടോമി, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ, ലയൺസ് ഡിസ്റ്റിക്ട് ഗവർണർ ഡോ. ജോസഫ് മനോജ്, കോതമംഗലം ലയൺസ് പ്രസിഡന്റ് മാത്യുസ് കെ.സി, സെക്രട്ടറി റെബി ജോർജ്ജ്, ട്രഷറാർ റെജിമോൻ.എ.എം. തുടങ്ങിയവർ പങ്കെടുക്കും. ലയൺസ് കമ്യുണിറ്റി സെന്റർ പൂർത്തിയാകുന്നതോടെ ലയൺസ് ക്ലബ്ബിന്റെ മുഴുവൻ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളും …

കോതമംഗലത്ത് ലയൺസ് കമ്യുണിറ്റി സെന്റർ; ശിലാസ്ഥാപനം നടന്നു Read More »

കമുകിൻ തൈകൾ വിതരണം ചെയ്ത് തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്

തെക്കുംഭാഗം: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകർക്ക് കമുകിൻ തൈകൾ വിതരണം ചെയ്ത്. ആലക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ജെറി കർഷകനായ തോമസ് മത്തായി ചിങ്ങംതോട്ടത്തിലിന് തൈകൾ നൽകി കൊണ്ട് വിതരണോത്​ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ്‌ ടോമി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് ബൈജു.വി.റ്റി സ്വാഗതം ആശംസിച്ചു. തൊടുപുഴ താലൂക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ മിനി.സി.ആർ ആശംസ അറിയിച്ചു. യോഗത്തിൽ ഭരണാസമിതി അംഗങ്ങളായ മാത്യു ജോസഫ്, റോബി സിറിയക്, ബേബി ജോസഫ്, ഗ്രേസി …

കമുകിൻ തൈകൾ വിതരണം ചെയ്ത് തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് Read More »

ഏഴല്ലൂരിലെ ഹരിത സപ്താഹത്തിന് സർക്കാരിന്റെ സാക്ഷ്യപത്രം

കുമാരമംഗലം: ഏഴല്ലൂർ നരസിംഹ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രഭരണസമിതി സംഘടിപ്പിച്ച ഹരിത സപ്താഹത്തിന് സർക്കാരിന്റെ ഹരിത സർട്ടിഫിക്കറ്റ്. ഏഴു ദിവസത്തെ സപ്താഹ യജ്ഞം പൂർണ്ണമായും മാലിന്യമുക്തമായി നടത്തിയതിന് ഹരിതകേരളം മിഷനാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഏഴു ദിവസങ്ങളിലായി അയ്യായിരത്തോളം ആളുകൾ പങ്കെടുത്ത പ്രസാദഊട്ട് അടക്കമുള്ള ചടങ്ങുകളാണ് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്‌പോസിബിൾ വസ്തുക്കളൊഴിവാക്കി നടത്തിയത്. സപ്താഹത്തിന്റെ സമാപന ചടങ്ങിൽ നവകേരളം പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ. വി.ആർ.രാജേഷിൽ നിന്നും ഹരിത സർട്ടിഫിക്കറ്റ് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാമകൃഷ്ണൻ പാലയ്ക്കൽ, …

ഏഴല്ലൂരിലെ ഹരിത സപ്താഹത്തിന് സർക്കാരിന്റെ സാക്ഷ്യപത്രം Read More »

നെടുമ്പാശേരി പള്ളിയിൽ കുർബാനക്കിടെ മദ്യലഹരിയിലെത്തിയ യുവാവിന്റെ ആക്രമണം

നെടുമ്പാശേരി: മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുർബാനമധ്യേ മദ്യലഹരിയിൽ യുവാവിന്റെ ആക്രമണം. കുർബാനയ്‌ക്കിടെ അൾത്തരയിലേക്ക് ഓടിക്കയറിയ മാർട്ടിൻ (35) എന്നയാളാണ് അക്രമകാരിയായത്. അൾത്താരയിൽ കയറിയ ഇയാൾ കുരിശ് ഉൾപ്പെടെയുള്ള സാധനങ്ങൾ താഴെയിടാൻ ശ്രമിച്ചു. പള്ളിയിലുണ്ടായിരുന്നവർ പിടിച്ചുമാറ്റിയതുമൂലം നാശനഷ്ടങ്ങളുണ്ടായില്ല. ഫാ. പോൾ ചക്കേൻ പരാതി നൽകിയതിനെത്തുടർന്ന്‌ പൊലീസ്‌ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ആയുർവേദ കോഴ്സുകളുമായി സൗഖ്യആയുർവേദഹോസ്പിറ്റൽ

തൊടുപുഴ: ആയുർവേദചികിത്സകൾ കൂടാതെ ആയുർവേദ നഴ്സിംഗ്, പഞ്ചകർമ്മ & യോഗ തുടങ്ങിയ കോഴ്സുകളുമായി ഉൾപ്പെടുത്തി സൗഖ്യആയുർവേദഹോസ്പിറ്റൽ വിപുലീകരിച്ചു. വിദ​ഗ്ദരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. കുറഞ്ഞ കാലം പഠനം, പഠനം കഴിഞ്ഞാൽജോലി, വിദേശത്തും ധാരാളം തൊഴിലവസരങ്ങൾ, വിദഗ്ധ ഡോക്ടർമാരുടെ ക്ലാസ്സുകൾ, കുറഞ്ഞ ഫീസിൽ പഠനം, മികച്ച പ്രാക്ടിക്കലുകൾ, സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേകസംവിധാനത്തിലൂടെ പഠിക്കുവാൻ അവസരം തുടങ്ങിയ ഇളവുകളും പ്രത്യേകതകളും ഇവിടെയുണ്ട്. ആയുർവേദചികിത്സകൾക്ക് റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. യു.എം. ഇന്ദിരയാണ് നേതൃത്വം നൽകുന്നത്. നടുവ്വേദന, സ്ത്രീ രോഗങ്ങൾ, …

ആയുർവേദ കോഴ്സുകളുമായി സൗഖ്യആയുർവേദഹോസ്പിറ്റൽ Read More »

ഐ.എൻ.എസ്.എയുടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദനസദസ്സ് സംഘടിപ്പിച്ചു

തൊടുപുഴ: ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സിന്റെ ആഭിമുഖ്യത്തിൽ ഖസാക്കിന്റെ ഇതിഹാസമെന്ന കൃതിയുടെ പുസ്തകാസ്വാദനവും ചർച്ചയും തൊടുപുഴ സോക്കർ സ്കൂൾ ഹാളിൽ വച്ച് നടന്നു. പ്രഭാഷകയും സാംസ്കാരിക പ്രവർത്തകയുമായ മിനി റെജി വിഷയാവതരണം നടത്തി. പുസ്തകാസ്വാദന സദസ്സിൽ ജില്ലാ പ്രസിഡൻ‌റ് രാജൻ തെക്കുംഭാ​ഗം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും തിരകഥാകൃത്തുമായ സജിതാ ഭാസ്കർ, ജില്ലാ ട്രഷററും കവിയുമായ രമ പി.നായർ, എഴുത്തുകാരൻ വിൽസൺ ജോൺ, ശശികല സുരേഷ്, സൂര്യ​ഗായത്രി എന്നിവർ സംസാരിച്ചു.

കാട്ടാക്കട ക്രിസ്ത്യൻ‌ കോളേജ് തെരഞ്ഞെടുപ്പ്; ക്രമക്കേടിനെ തുടർന്ന് നൽകിയ പരിതായിൽ കേസെടുത്തു, കോളേജ്‌ പ്രിൻസിപ്പൽ ഒന്നാംപ്രതി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ‌ കോളേജ് തെരഞ്ഞെടുപ്പിലെ ക്രമക്കേടിൽ കേരള സർവകലാശാല നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ്‌ കേസെടുത്തു. കോളേജ്‌ പ്രിൻസിപ്പലായിരുന്ന ഡോ. ജി.ജെ.ഷൈജു ഒന്നാംപ്രതിയും വിദ്യാർഥി എ.വിശാഖ്‌ രണ്ടാംപ്രതിയുമാണ്‌. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയിൽ ക്രിമിനൽ കേസെടുത്ത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സർവകലാശാല രജിസ്‌ട്രാർ സംസ്ഥാന, ജില്ലാ പൊലീസ്‌ മേധാവിമാർക്കും കാട്ടാക്കട സ്‌റ്റേഷനിലും പരാതി നൽകിയത്‌. യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ച അനഘയ്ക്ക് പകരം എ.വിശാഖിന്റെ പേര് ചേർത്ത് പ്രിൻസിപ്പൽ ഡോ. ജി.ജെ.ഷൈജു സർവകലാശാലയ്ക്ക് പട്ടിക …

കാട്ടാക്കട ക്രിസ്ത്യൻ‌ കോളേജ് തെരഞ്ഞെടുപ്പ്; ക്രമക്കേടിനെ തുടർന്ന് നൽകിയ പരിതായിൽ കേസെടുത്തു, കോളേജ്‌ പ്രിൻസിപ്പൽ ഒന്നാംപ്രതി Read More »