ഇന്ധന സെസ് വർധനവ്; വിദ്യാർഥികളുടെ യാത്രനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രനിരക്ക് കൂട്ടണം, ഇന്ധന സെസ് വർധനവ് ഉയർത്തി സമരം ചെയ്യാനൊരുങ്ങി സ്വകാര്യ ബസുടമകൾ. മാർച്ച് 31നകം വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ 1 രൂപയാണ് വിദ്യാർഥികളുടെ കുറഞ്ഞ യാത്രനിരക്ക്. ഇത് 5 രൂപയായി ഉയർത്തണമെന്നാണ് ഉടമകൾ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം 28 ന് എല്ലാ കലക്ടറേറ്റിനു മുമ്പിൽ ധർഷയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഒപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.