Timely news thodupuzha

logo

Kerala news

കേരളത്തിലെ ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം; ഒരു അലോട്ട്മെനറ് കൂടി നടത്തണമെന്ന ഹർജി സുപ്രീം കോടതി ഹൈക്കോടതിക്ക് വിട്ടു

ന്യൂഡൽഹി: കേരളത്തിൽ ഒരു തവണ കൂടി ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അലോട്ട്മെനറ് നടത്തണമെന്ന ഹർജി ഹൈക്കോടതിക്ക് വിട്ട് സുപ്രീം കോടതി. ഒരു അലോട്ട്മെന്റ് കൂടി നടത്തണമെന്നും പ്രവേശന തീയ്യതി നീട്ടണമെന്നും കാട്ടിയാണ് യൂനാനി, സിദ്ധ സ്വാശ്രയ കോളേജുകളും പതിനൊന്ന് സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളും ഉൾപ്പെടുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിനും കേന്ദ്രത്തിനും ഈ വിഷയത്തിൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അടുത്ത മാസം പതിനാല് വരെ പ്രവേശനത്തിനുള്ള തീയതി കേന്ദ്രം നീട്ടി. …

കേരളത്തിലെ ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം; ഒരു അലോട്ട്മെനറ് കൂടി നടത്തണമെന്ന ഹർജി സുപ്രീം കോടതി ഹൈക്കോടതിക്ക് വിട്ടു Read More »

കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടർന്ന് ലാൻറിം​ഗ് നടത്തിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും. സാങ്കേതിക തകരാർ നാലുമണിക്കുള്ളിൽ തന്നെ പരിഹരിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതേ വിമാനത്തിൽ തന്നെ യാത്രക്കാരെ ദമാമിലേക്ക് കൊണ്ടുപോവും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്തിൻറെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അടിയന്തര ലാൻറിം​ഗിന് അനുമതി തേടുകയായിരുന്നു. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കാല് മാറി ശസ്ത്രക്രിയ നടത്തിയതിൽ നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി.ബെഹിർ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി.ബെഹിർ ഷാന്, കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അഡീഷണൽ ഡി.എം.ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായി അന്വേഷണം ആവശ്യമാണെന്ന് എ.ഡി.എം.ഒ പറയുന്നുണ്ട്. അതിനാൽ വിദഗ്ധ വൈദ്യ സംഘം കൂടുതൽ പരിശോധന നടത്തും. ആശുപത്രി അധികൃതരെ ഉൾപ്പടെ വിളിച്ചുവരുത്തി തിങ്കളാഴ്ച തെളിവെടുക്കുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരമായിരുന്നു.

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ആലപ്പുഴ: കേന്ദ്രത്തിനും സംസ്ഥാനസർക്കാരിനും, തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കുന്നതിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജി വിശദമായി പരിശോധിക്കേണ്ടതാണെന്ന് ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ വിശദമാക്കി. നാല് ആഴ്ച്ചയ്ക്കം നോട്ടീസിൽ മറുപടി നൽകേണ്ടതുണ്ട്. ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നതെന്നും വ്യക്തമാക്കി. സുപ്രീം കോടതി, യതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നും …

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി Read More »

‘പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ബി.ബി.സി ചെയ്തത്’; വി.മുരളീധരന്‍

കോഴിക്കോട്: ആരൊക്കെ പാടി പുകഴ്ത്തിയാലും ബി.ബി.സിയുടെ ഗൂഡലക്ഷ്യം മറച്ചു വെക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവര്‍ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലും ഈ കാര്യം അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം അല്ലെന്നു ബി.ബി.സി പറയുമ്പോൾ അത് അംഗീകരിക്കാൻ പറ്റില്ല. മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്നും വി.മുരളീധരന്‍ …

‘പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ബി.ബി.സി ചെയ്തത്’; വി.മുരളീധരന്‍ Read More »

നന്ദകുമാറിൻറെ അമ്മയാണെന്ന് അറിഞ്ഞൊന്നുമല്ല ആദരിച്ചത്; ഇതിനെ മനപൂർവ്വം വിവാദമാക്കുകായിരുന്നുവെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ ദല്ലാൾ നന്ദകുമാറിൻറെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജൻ. ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ കാണാൻ കൊച്ചിയിലെ ആശുപത്രിയിൽ പോയി മടങ്ങും വഴി, കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതിൽ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിൻറെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്. ഇതിനെ മനപൂർവ്വം വിവാദമാക്കുക ആയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ …

നന്ദകുമാറിൻറെ അമ്മയാണെന്ന് അറിഞ്ഞൊന്നുമല്ല ആദരിച്ചത്; ഇതിനെ മനപൂർവ്വം വിവാദമാക്കുകായിരുന്നുവെന്ന് ഇ.പി ജയരാജൻ Read More »

കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം അടിയന്തിരമായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‌ഇറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും തകരാറ് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടി. സുരക്ഷിതമായാണ് ലാന്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഹൈഡ്രോളിംഗ് തകരാർ മാത്രമാണ് വിമാനത്തിന് ഉള്ളത്. കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും ഏറെ നേരം പറന്നിരുന്നു. അവിടെ തന്നെ ലാന്റ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചതാണ്. …

കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം അടിയന്തിരമായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‌ഇറക്കി Read More »

സീനിയറേജ് തുക കുറയ്ക്കണമെന്ന കമ്മീഷന്റെ ശുപാർശ മറികടന്ന് സർക്കാർ

കോഴിക്കോട്: തോട്ടം മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷൻറെ നിർദ്ദേശങ്ങൾ മറികടന്നാണ് വൻകിട തോട്ടങ്ങളിൽ നിന്നുളള സീനിയറേജ് തുക വേണ്ടെന്ന തീരുമാനത്തിൽ സർക്കാരെത്തിയത്. കമ്മീഷൻ ശുപാർശ ചെയ്തത് സീനിയറേജ് തുക കുറയ്ക്കണമെന്നായിരുന്നു. എന്നാൽ തുക പൂർണമായും ഒഴിവാക്കുകയാണ് സർക്കാർ ചെയ്തത്. ലക്ഷക്കണക്കിന് മരങ്ങൾ ഹാരിസണിൻറെ 11 തോട്ടങ്ങളിൽ നിന്ന് മുറിക്കാനിരിക്കെയായിരുന്നു ഈ ആനുകൂല്യം. കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് കമ്പനിക്ക് ഇതുവഴി ലഭിച്ചത്. കമ്പനികൾ ആവശ്യപ്പെട്ടത് റബ്ബർ മേഖല പ്രതിസന്ധി കണക്കിലെടുത്ത് സീനിയറേജ് കുറയ്ക്കണമെന്ന് മാത്രമായിരുന്നു. അങ്ങനെയിരിക്കെയാണ് സർക്കാർ തുക …

സീനിയറേജ് തുക കുറയ്ക്കണമെന്ന കമ്മീഷന്റെ ശുപാർശ മറികടന്ന് സർക്കാർ Read More »

കഴിഞ്ഞ വർഷങ്ങളിലേക്കാൾ ചൂട് കൂടുതൽ

തിരുവനന്തപുരം: കൊടും വേനൽ എത്തുന്നതിനു മുന്നേ കേരളം കനത്ത ചൂടിൽ വെന്തുരുകുകയാണ്. സംസ്ഥാനത്ത് പകൽ സമയത്ത് 38 ഡിഗ്രി സെൽഷ്യസിന് അടുത്താണ് താപനിലയെന്നാണ് കണക്കുകൾ. ഇത്തവണ കഴിഞ്ഞ വർഷങ്ങളിൽ അനുഭവപ്പെട്ടതിനെക്കാൾ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരിൽ ബുധനാഴ്ച്ച 41 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടാണിതെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. രാത്രിയിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രിയും പകലും കലാവസ്ഥയിലുണ്ടാവുന്ന മാറ്റം വടക്കു കിഴക്ക് …

കഴിഞ്ഞ വർഷങ്ങളിലേക്കാൾ ചൂട് കൂടുതൽ Read More »

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ ചെയർമാനായി ചലച്ചിത്രകാരൻ സയ്ദ് അക്തർ മിശ്രയെ തെരഞ്ഞെടുത്തു

ചലച്ചിത്രകാരൻ സയ്ദ് അക്തർ മിശ്രയെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തു. വിവാദങ്ങളെത്തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ച ഒഴിവിലാണു സയ്ദ് അക്തർ മിശ്ര എത്തുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ മുൻ ചെയർമാനാണ് ഇദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയാമെന്നും, ജീവനക്കാരും വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നും അക്തർ മിശ്ര പ്രതികരിച്ചു. പ്രശ്നങ്ങളുണ്ടെന്നു കരുതി സ്ഥാപനത്തിൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയില്ലല്ലോ. അടൂർ ഗോപാലകൃഷ്ണൻ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. സമാന്തര സിനിമകളുടെ വക്തമാവായ സയ്ദ് അക്തർ മിശ്ര എഴുത്തുകാരനും …

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ ചെയർമാനായി ചലച്ചിത്രകാരൻ സയ്ദ് അക്തർ മിശ്രയെ തെരഞ്ഞെടുത്തു Read More »

ദുരിതാശ്വാസനിധി അനർഹർ കൈപ്പറ്റുന്നത് തടയുവാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില …

ദുരിതാശ്വാസനിധി അനർഹർ കൈപ്പറ്റുന്നത് തടയുവാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി Read More »

മാതൃകാപരമായ പദ്ധതികൾ; ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ഉടുമ്പന്നൂർ: നൂതനവും വ്യത്യസ്തവും മാതൃകാപരവുമായ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടന്നു. 2024 ജനുവരി ഒന്നാകുമ്പോഴേക്കും പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന മുഴുവൻ ആളുകളേയും ഡിജിറ്റൽ പണമിടപാടുകളടക്കം നൂതന സാങ്കേതിക വിദ്യകളുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗങ്ങൾ പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്താക്കി ഉടുമ്പന്നൂരിനെ പ്രഖ്യാപിക്കുകയെന്നതാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വാർഡുകളിലും പ്രത്യേക കൃഷിക്കൂട്ടങ്ങൾ രൂപിച്ച് 16 ഇനം പച്ചക്കറികൾ ജൈവമാതൃകയിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി ഗ്രാമം …

മാതൃകാപരമായ പദ്ധതികൾ; ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു Read More »

സർവീസിൽ നിന്നും പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥൻ ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി പിടിയിൽ

കുമളി: വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെ ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി കസ്റ്റഡിയിലെടുത്തു. നഗരമധ്യത്തിൽ റിട്ടയേഡ് എസ്.ഐ കിഴക്കയിൽ ഈപ്പൻ വർഗീസിന്റെ വീടിന്റെ രണ്ടാം നിലയിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് 2022 നവംബർ മാസം കട്ടപ്പന ഡി.വൈ.എസ്.പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ പോലീസ് വേഷപ്രച്ഛന്നരായി 251000 രൂപയോളം പിടികൂടി. വീണ്ടും ഈ കേന്ദ്രത്തിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് …

സർവീസിൽ നിന്നും പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥൻ ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി പിടിയിൽ Read More »

ഫെയർ & ലൗലിയെ കേരളത്തിൻ്റെ ബ്രാൻഡ് അംബാസിഡറാക്കണം; മുഖ്യമന്ത്രിയെ പരിഹസിച്ച് ഷിബു ബേബി ജോൺ

കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ മുഖ്യമന്ത്രിക്കെതിരെ രം​ഗത്ത്. കരിങ്കൊടി പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പോലീസ് നടപടിയെയും വിമർശിച്ചു. ഫെയർ & ലൗലിയെ മുഖ്യമന്ത്രി കേരളത്തിൻ്റെ ബ്രാൻഡ് അംബാസിഡറാക്കണമെന്നും കറുപ്പിനെ വെളുപ്പിക്കാൻ കഴിയുന്നത് ഫെയർ ആൻഡ് ലൗലിയ്ക്ക് ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കാനത്തിൻ്റെ ഗതികേട് കണ്ടിട്ട് എങ്ങിനയാണ് ആർ.എസ്.പി എൽഡി എഫിലേക്ക് പോകുകയെന്നായിരുന്നു ആർ.എസി.പി ഇടതുമുന്നണിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. ഭരണപക്ഷത്തിൻറെ പിടിപ്പുകേടാണ് മുഖ്യമന്ത്രിയുടെ ദരിതാശ്വാസ നിധി തട്ടിപ്പെന്നും ഷിബു ബേബി ജോൺ …

ഫെയർ & ലൗലിയെ കേരളത്തിൻ്റെ ബ്രാൻഡ് അംബാസിഡറാക്കണം; മുഖ്യമന്ത്രിയെ പരിഹസിച്ച് ഷിബു ബേബി ജോൺ Read More »

കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടതെന്ന് വി.ഡി.സതീശൻ

കൊച്ചി: തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിതെന്നും ക്രമക്കേട് ഞെട്ടിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ പണ തട്ടിപ്പിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. അന്വേഷണം നടത്തിയാൽ സി.പി.എം പങ്ക് വ്യക്തമാകും. കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടത്. പ്രത്യേക അന്വേഷണസംഘം വേണം. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൻറെ അവസ്ഥയാകും. മുഖ്യമന്ത്രിയുടെ ഓഫീസാണ് സഹായം അനുവദിക്കുന്നത്. പ്രളയഫണ്ട് തട്ടിപ്പിൽ ഉൾപെടെ പാർട്ടിക്കാരെ സംരക്ഷിച്ചതിൻറെതിന്റെ ഫലമാണിതെന്നും ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വി.ഡി.സതീശൻ …

കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടതെന്ന് വി.ഡി.സതീശൻ Read More »

ദുരിതാശ്വാസ നിധി തട്ടിപ്പ്; ഏജന്റുമാരും ഇടനിലക്കാരെന്ന് വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിലെ അന്വോഷണത്തിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. സംഘടിതമായ ശ്രമം തട്ടിപ്പിന് പിന്നിലുണ്ട്. രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ ഇതുവരെ പരിശോധിച്ചു. കുറച്ചു കാലം പിന്നിലുള്ള ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ് നടത്തിയതെന്ന് മനോജ് എബ്രഹാം കൂട്ടിച്ചേർത്തു. ഇതിനിടയിൽ സർക്കാരിൽ നിന്നും പരാതികളെത്തി. അത് കൂടി വിലയിരുത്തിയായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ഏറെക്കുറെ എല്ലാ ജില്ലകളിലും ക്രമക്കേടുകൾ …

ദുരിതാശ്വാസ നിധി തട്ടിപ്പ്; ഏജന്റുമാരും ഇടനിലക്കാരെന്ന് വിജിലൻസ് ഡയറക്ടർ Read More »

ദീർഘകാലം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്‌ സാക്ഷാൽക്കരിക്കപ്പെടുന്നത്; മന്ത്രി പി.രാജീവ്‌

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചത്‌ വലിയ നേട്ടമാണെന്നും ദീർഘകാലം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്‌ സാക്ഷാൽക്കരിക്കപ്പെടുന്നതെന്നും നിയമമന്ത്രി പി.രാജീവ്‌ പറഞ്ഞു. കോടതി ഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷാ ഉന്നതതല സമിതിയുടെ യോഗം 2021ൽ ചേർന്ന് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതാണ്. കോടതികളിലെ ഭാഷയും വിധിന്യായങ്ങളും മലയാളമാക്കാൻ 222 പരിഭാഷകരുടെ തസ്തിക ആവശ്യമാണെന്ന് കാണുകയും 50 തസ്തിക സൃഷ്ടിക്കുകയും ചെയ്തു. ഇതിനകം 267 കേന്ദ്രനിയമങ്ങൾ പരിഭാഷപ്പെടുത്തി. 40 കേന്ദ്രനിയമങ്ങളുടെ പരിഭാഷ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാന നിയമങ്ങളിൽ …

ദീർഘകാലം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്‌ സാക്ഷാൽക്കരിക്കപ്പെടുന്നത്; മന്ത്രി പി.രാജീവ്‌ Read More »

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം നാല്‌ വർഷത്തിനുള്ളിൽ പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത നാല്‌ വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 4000 സ്റ്റാർട്ടപ്‌ മുഖേന 40,000 തൊഴിലവസരം സൃഷ്ടിക്കാനായെന്ന്‌ സംസ്ഥാന വനിതാ വികസന കോർപറേഷന്റെ 35–-ാം വാർഷികവും കെ ആർ ഗൗരിയമ്മ എൻഡോവ്‌മെന്റ്‌ പ്രഖ്യാപനവും നിർവഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. സംരംഭക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കാനാകണം. തൊഴിൽരംഗത്തെയും വ്യവസായരംഗത്തെയും സ്ത്രീകളുടെ പിന്നോട്ടടി പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു. സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിച്ച 1.33 ലക്ഷം സംരംഭത്തിൽ 43,000ത്തിലധികം സ്ത്രീകളുടേതാണ്. ആകെ …

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം നാല്‌ വർഷത്തിനുള്ളിൽ പതിനയ്യായിരമായി വർധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി Read More »

യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത് ജനകീയ സമരമല്ല സർക്കാരിനെതിരെ നടത്തുന്ന കലാപശ്രമാണ്; എം.വി.​ഗോവിന്ദൻ

കണ്ണൂർ: യു.ഡി.എഫും ബി.ജെ.പിയും സമരത്തിന്റെ മറവിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്ന കലാപശ്രമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത് ജനകീയ സമരമല്ല. സമരക്കാർക്ക് അപകടം ഉണ്ടാവാതിരിക്കാനാണ് കൂടുതൽ പൊലീസ് വിന്യാസമെന്നും എം.വി.​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന് ജാഥയിൽ എവിടെ വേണെങ്കിലും വരാമെന്നും എൽ.ഡി.എഫ് കൺവീനർക്ക് പ്രത്യേക ജില്ല ഒന്നുമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം.വി.ഗോവിന്ദൻ മറുപടി നൽകി. ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് സി.പി.ഐ(എം) ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും …

യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത് ജനകീയ സമരമല്ല സർക്കാരിനെതിരെ നടത്തുന്ന കലാപശ്രമാണ്; എം.വി.​ഗോവിന്ദൻ Read More »

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാളുടെ പേരിലും ധനസഹായം കൈപ്പറ്റി

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിനെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ മരിച്ചയാളുടെ പേരിലും ധനസഹായം തട്ടിയതായി കണ്ടെത്തി. ഒരു അപേക്ഷ, നിരീക്ഷിച്ചപ്പോഴാണ് ഇത് തെളിഞ്ഞത്. വിജിലൻസ്, ഇന്ന് അപേക്ഷകന്റെ വീട്ടിൽ പരിശോധന നടത്തുന്നതോടൊപ്പം ഇടനിലക്കാരുടെയും ഡോക്ടർമാരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും. കൊല്ലത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ പേരിൽ തട്ടിപ്പ് നടന്നെന്ന് സംശയം തോന്നിയത്. തുടർന്ന് സിവിൽ സ്റ്റേഷനിലെ ഫയലിൽ അപേക്ഷകന്റേതായി നൽകിയ ഫോൺ നമ്പറിൽ വിളിച്ച് ചോദിച്ചു. അപ്പോഴാണ് അദ്ദേഹം മരിച്ചുപോയെന്ന് ബന്ധുക്കൾ പറഞ്ഞത്. …

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാളുടെ പേരിലും ധനസഹായം കൈപ്പറ്റി Read More »

കസ്തൂർബാ ചരമവാർഷിക ദിനം ആചരിച്ചു

വണ്ണപ്പുറം: ഗാന്ധി ദർശൻ വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കസ്തൂർബാ ഗാന്ധിയുടെ 78 ആം ചരമവാർഷിക ദിനം ആചരിച്ചു. വണ്ണപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു കൊണ്ട് കസ്തൂർബാ ചിത്രത്തിന് മുൻപിൽ പുഷ പാർച്ചന നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയ്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ജെ.പീറ്ററായിരുന്നു മുഖ്യ പ്രഭാക്ഷണം. ജോർജ്ജ് ജോൺ, ഐഷ, നാസർ, ബിന്ദു വിൻസന്റ് റീന ജോസ്, …

കസ്തൂർബാ ചരമവാർഷിക ദിനം ആചരിച്ചു Read More »

കുടിവെള്ള പ്രശ്നം; പരാതിയുമായെത്തിയ എസ്‌.എഫ്‌.ഐ പ്രവർത്തകരായ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടു

കാസർകോട്: ഗവൺമെന്റ് കോളജിൽ കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിനക്ത്ത് പൂട്ടിയിട്ടു. കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച പ്രിൻസിപ്പലിനെ സമീപിച്ച എസ്‌.എഫ്‌.ഐ പ്രവർത്തകരെയാണ് ചേമ്പറിനകത്ത് പൂട്ടിയിട്ടത്. പൊലീസ്‌ വന്നതിനുശേഷമാണ്‌ പ്രശ്നത്തിന് താൽകാലിക പരിഹാരമായത്. ചൊവ്വാഴ്ച കുടിവെള്ള പ്രശ്നത്തിന്റെ സ്ഥിതി തിരക്കിയ വിദ്യാർഥികളോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു. വിദ്യാർഥികൾക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാൻ അവകാശമില്ലെന്നും നിന്നുകൊണ്ട്‌ സംസാരിക്കണമെന്നുമാണ്‌ പ്രിൻസിപ്പൽ ആവശ്യപ്പെട്ടത്‌.

ആകാശ് തില്ലങ്കേരി വിവാദം; ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ശുദ്ധീകരണം നടത്തുമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ: നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകുമെന്നും ഈ കളയെല്ലാം പാർട്ടി പറിച്ചു കളയുമെന്നും ആകാശ് തില്ലങ്കേരി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സൂചിപ്പിച്ചു. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം, ശുഹൈബ് വധത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പരാമർശങ്ങൾക്ക് പി.ജയരാജനെ തന്നെ രംഗത്തിറക്കിയായിരുന്നു സി.പി.എം മറുപടി നൽകിയത്. തില്ലങ്കേരിയിലെ …

ആകാശ് തില്ലങ്കേരി വിവാദം; ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ശുദ്ധീകരണം നടത്തുമെന്ന് എം.വി.ഗോവിന്ദൻ Read More »

ജീവനക്കാർക്ക് നൽകാൻ പണമില്ല; ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് അറിയിച്ച് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. ചിന്തയുടെ ശമ്പള കുടിശിക അടക്കം 26 ലക്ഷം രൂപയാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇതിൽ 18 ലക്ഷം രൂപ അനുവദിച്ചു. യുവജന കമ്മീഷന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. എന്നാൽ ഇത് തികയാതെ വരുകയും ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിക്കുകയുമായിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന 18 ലക്ഷം.

വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്‌റ്റിൽ

കൊച്ചി: യുവതിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. കോഴിക്കോട്‌ ശിവപുരം ചെങ്കുന്നത്ത്‌ അരുൺകുമാറാണ്‌ (28) അറസ്‌റ്റിലായത്‌. പത്തനംതിട്ട സ്വദേശിനിയെ പലതവണ പീഡിപ്പിച്ചശേഷം ഇയാൾ വിവാഹവാഗ്‌ദാനത്തിൽ നിന്ന്‌ പിൻമാറിയെന്ന് കടവന്ത്ര പൊലീസ്‌ അറിയിച്ചു. യുവതി പരാതി നൽകിയതിനെത്തുടർന്നാണ്‌ അറസ്‌റ്റ്‌.

എം.പി.ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്‌ന പുരസ്‌‌കാരത്തിന് അർഹനായ ഡോ. ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി സഹപ്രവർത്തകരെ അഭിനന്ദിച്ചത്. “സൻസദ് രത്‌‌ന പുരസ്‌‌കാരത്തിന് അർഹരായ പാർലമെന്റിലെ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. സമ്പന്നമായ ഉൾക്കാഴ്‌ചകളാൽ പാർലമെന്ററി നടപടികളെ സമ്പന്നമാക്കാൻ അവർക്ക് കഴിയട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും എംപിമാർക്ക് അഭിനന്ദനങ്ങൾ നേർന്നു.

ഭക്ഷ്യവിഷബാധ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളിൽ ഹൈക്കോടതിയ്ക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാർത്തകളെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്. ഇതുസംബന്ധിച്ച് സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും നൽകിയിരുന്നു. ഇത് …

ഭക്ഷ്യവിഷബാധ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി Read More »

യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ കൊലവിളി

കോഴിക്കോട്‌: കമ്മീഷണർ ഓഫീസിലേക്ക്‌ യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ നേതാക്കളുടെ കൊലവിളി പ്രസംഗം. യുവമോർച്ച പ്രവർത്തനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി ഐയുടെ കൈവെട്ടുമെന്നായിരുന്നു ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി സി മോഹനനന്റെ കൊലവിളി. കാക്കിയിൽ ആല്ലായിരുന്നില്ലെങ്കിൽ ശവം ഒഴുകി നടക്കുമായിരുന്നെന്നാണ് ബി.ജെ.പി ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ റിനീഷ് ഭീഷണി മുഴക്കിയത്‌. യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച സി ഐയെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിനിടെയായിരുന്നു കൊലവിളി മുഴക്കിയത്‌. മാർച്ചിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടായെങ്കിലും …

യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ കൊലവിളി Read More »

ഇ.പി.എഫ്‌ ഉയർന്ന പെൻഷൻ; അർഹതയുള്ളവർ അറിയിക്കേണ്ടത്‌ ഓൺലൈനിൽ

തിരുവനന്തപുരം: ഇ.പി.എഫ്‌ സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത്‌ ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന്‌ ഇപിഎഫ്‌ ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്‌. ഇത്‌ ഇനിയുമായിട്ടില്ല. 1995 നവംബർ 16 മുതൽ 5000/6500 രൂപയ്‌ക്കുമുകളിൽ ശമ്പളം വാങ്ങുന്നവരും, മുഴുവൻ ശമ്പളത്തിനും പി.എഫ്‌ വിഹിതം (തൊഴിലാളി, തൊഴിലുടമ വിഹിതം) അടച്ചുവരുന്നവരും, ഇപിഎസ്‌–-95 പ്രകാരം ഓപ്‌ഷൻ കൊടുക്കാത്തവരും, -2014 സെപ്‌തംബർ ഒന്നിന്‌ സർവീസിൽ ഉള്ളവർക്കുമാണ്‌ ഹയർ ഓപ്‌ഷൻ കൊടുക്കാൻ അർഹത. 2014 സെപ്‌തംബർ ഒന്നിനുശേഷം …

ഇ.പി.എഫ്‌ ഉയർന്ന പെൻഷൻ; അർഹതയുള്ളവർ അറിയിക്കേണ്ടത്‌ ഓൺലൈനിൽ Read More »

വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്; എം.വി.ഗോവിന്ദൻ

കണ്ണൂർ: കോൺഗ്രസ്‌– ലീഗ്‌- വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ്‌ ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ച നടന്നതെന്ന സി.പി.ഐ(എം) ആരോപണം ശരിവെക്കുന്നതാണ്‌ കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർ.എസ്‌.എസുമായി ചർച്ച നടത്തിയതിന്‌ ഞങ്ങൾക്ക്‌ എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന്‌ ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാടായിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ കൂടിയായ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ …

വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്; എം.വി.ഗോവിന്ദൻ Read More »

21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടിയത് ട്രെയ്നിൽ നിന്നും

കോട്ടയം: ട്രെയ്നിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. സീറ്റിനടിയിൽ നിന്നുമാണ് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. റെയ്ൽവേ പൊലീസും കേരള പൊലീസും ചേർന്നാണ് കുഴൽപണം പിടികൂടിയത്. പൊലീസ് സംഘം പിടികൂടുന്നതിനിടയിൽ പ്രതികൾ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരു ബണ്ടിൽ പണം ട്രെയ്നിൽ തന്നെ ഉപേക്ഷിച്ചു. ഈ പണമാണ് കോട്ടയത്ത് കാരയ്ക്കൽ എക്സ്പ്രസിൻ്റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്ന് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. 21 ലക്ഷം …

21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടിയത് ട്രെയ്നിൽ നിന്നും Read More »

മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി

തൊടുപുഴ: ഇടുക്കി ജില്ലയുടെ വ്യാപാര വാണിജ്യ സിരാകേന്ദ്രമായ തൊടുപുഴയിലെ അനേകം സഞ്ചാരികൾ ദിവസേന എത്തുന്ന പ്രൈവറ്റ് ബസ്റ്റാന്റ് നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മർച്ചന്റ്സ് യൂത്ത് വിംഗ്, ഓട്ടോജെറ്റ് ക്ലീനിംഗ് കമ്പനിയുമായി ചേർന്ന് സംഘടിപ്പിച്ച പ്രൈവറ്റ് ബസ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി. തൊടുപുഴയുടെ എല്ലാ ജീവകാരുണ്യ സാംസ്കാരികമേഖലയിൽ’ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗ്. യൂത്ത് വിംഗ് പ്രസിഡൻ് പ്രജീഷ് രവി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജായിരുന്നു ഉദ്ഘാടനം. ജില്ലാ …

മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി Read More »

ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയെടുത്തു

തിരുവനന്തപുരം: ഏജന്റുമാർ മുഖേനെ വ്യാജരേഖകളുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണ തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സി.എം.ആർ.ഡി.എഫെന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഈ അഴിമതി തുടങ്ങിയിട്ട് കാലങ്ങളായി. കളക്ടറേറ്റുകൾ വഴിയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എത്തുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയച്ച് …

ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയെടുത്തു Read More »

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; റദ്ദാക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കുറ്റത്തിന് നടൻ മോഹൻലാലിനെതിരെ രജിസ്റ്റർ‌ ചെയ്ത കേസ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യം വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതിയുടെ നി‍ർദേശം. കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിൻറെ നടപടി. വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും മോഹൻലാലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2011ൽ എറണാകുളം തേവരയിലെ മോഹൻലാലിൻറെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയായിരുന്നു രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ …

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; റദ്ദാക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി Read More »

കേബിൾ കഴുത്തിൽ കുടുങ്ങി 11 വയസുക്കാരന് പരുക്ക്

കൊച്ചി: മുണ്ടൻ വേലിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക്. 11 വയസുക്കാരൻ സിയാനാണ് പരിക്കേറ്റത്. പാൽ വാങ്ങാൻ സൈക്കളിൽ പോയി വരുന്നവഴിയായിരുന്നു അപകടം. സെക്കിളിൽ സഞ്ചിരിക്കുന്നതിനിടെ താഴ്ന്നു കിടന്ന കേബിളിൽ കഴുത്ത് കുരുങ്ങി കുട്ടി വാഴുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. ഇന്നലെ തന്നെ കേബിൾ കുഴുത്തിൽ കുടുങ്ങി നടക്കുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇത്. ഇന്നലെ രാവിലെ 6 മണിക്ക് മകളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിടെയാണ് അപകടം. എറണാകുളം …

കേബിൾ കഴുത്തിൽ കുടുങ്ങി 11 വയസുക്കാരന് പരുക്ക് Read More »

കിടപ്പിലായിരുന്ന ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം എൺപതുവയസ്സുകാരി തൂങ്ങി മരിച്ചു

മൂലമറ്റം: ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം ഭാര്യ തൂങ്ങി മരിച്ചു. കരിപ്പലങ്ങാട് കൊളപ്പുറത്ത് സുകുമാൻൻ്റെ(85) കഴുത്തറുത്ത ശേഷം മരിച്ചെന്ന് കരുതി ഭാര്യ മിനി(80) തൂങ്ങി മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. നാളുകളായി കിടപ്പിലായിരുന്ന സുകുമാരന്റെ ശുശ്രൂഷക്കായി വന്നിരുന്ന സ്ത്രീ എത്തിയപ്പോൾ ഗെയ്റ്റും വീടും പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളെ വിളിച്ചു ചേർത്ത് വീട് തുറക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. പിന്നീട് കുളമാവ് പോലീസിനെ വിവരം അറിയിച്ചു. അവർ നാട്ടുകാരുടെ സഹായത്താൽ മുറി തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുകുമാരനെയായിരുന്നു കണ്ടത്. …

കിടപ്പിലായിരുന്ന ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം എൺപതുവയസ്സുകാരി തൂങ്ങി മരിച്ചു Read More »

എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകൾ മാർച്ച് നാലിലേക്ക് മാറ്റി

തിരുവനന്തപുരം: ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകളുടെ തീയതി മാറ്റി. 27ന് നടക്കാനിരുന്ന പരീക്ഷകൾ മാർച്ച് നാലിലേക്കാണ് മാറ്റിയത്. 28ന് പല സ്ഥാലങ്ങളിലും തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ നടപടി. എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ല. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽ പരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷവെച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പെതു …

എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകൾ മാർച്ച് നാലിലേക്ക് മാറ്റി Read More »

അരി കൊമ്പനെ ഒതുക്കാൻ മയക്കുവെടി; കോൺഗ്രസ് സമരം താൽക്കാലികമായി നിർത്തി

ശാന്തൻ പാറ: കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി 31ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരം അരി കൊമ്പനെ മയക്കു വെടി വച്ച് പിടിച്ചു മാറ്റുന്നതിനുള്ള വൈൽഡ് ലൈഫ് വാർഡിന്റെ ഓർഡർ വന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതായി ഡി.സി.സി പ്രസിഡന്റെ സി.പി. മാത്യു അറിയിച്ചു. സമരം നയിച്ച ഡി.സി.സി. സെക്രട്ടറി എം.ഡി.അർജുനന് കരിക്കിൻ വെള്ളം നൽകി. ആനയെ പിടിച്ചു മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പൂപ്പാറയിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ഇതു …

അരി കൊമ്പനെ ഒതുക്കാൻ മയക്കുവെടി; കോൺഗ്രസ് സമരം താൽക്കാലികമായി നിർത്തി Read More »

ഹാസ്യ താരവും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

കൊച്ചി: ടെലിവിഷൻ അവതാരകയും ഹാസ്യ താരവുമായ സുബി സുരേഷ് അന്തരിച്ചു. കരൾരോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തു മണിക്കായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നൃത്തത്തിലൂടെയാണ് കലാരംഗത്ത് എത്തുന്നത്. തുടർന്നു കോമഡി വേദികളിലേക്കു ചുവടുമാറി. ടെലിവിഷനിൽ കോമഡി പരിപാടികളുടെ തുടക്കക്കാരിലൊരാളാണു സുബി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാലയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. സ്വദേശത്തും വിദേശത്തുമായി നിരവധി പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. മിമിക്രി താരങ്ങൾക്കൊപ്പം നിരവധി കോമഡി …

ഹാസ്യ താരവും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു Read More »

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി; ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം ഉത്സവദിനമായ 28ന്

കോട്ടയം: ഭക്തജന സഹസ്രങ്ങളെ സാക്ഷിയാക്കി ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ കൊടിയേറ്റിയത്. 10 ഉത്സവ ദിനങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറും. രണ്ടാം ഉത്സവം മുതൽ പ്രധാന വഴിപാടായി ഉത്സവബലി ദർശനം ആരംഭിക്കും. ഒൻപതാം ഉത്സവമായ പള്ളിവേട്ട വരെ ഉച്ചയ്ക്ക് ഒരുമണിക്ക് ഈ ചടങ്ങ് നടത്തും. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം …

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി; ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം ഉത്സവദിനമായ 28ന് Read More »

തൃശൂരിൽ പതിനൊന്നു പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു

തൃശൂർ: മുണ്ടത്തികോട് മേഴ്സി ഹോമിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു. പതിനൊന്നു പേർക്കാണു രോഗം സ്ഥീരികരിച്ചിരിക്കുന്നത്. ആരോഗ്യ വിഭാഗം മേഴ്സി ഹോമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയൽ, ശ്വാസംമുട്ടൽ തുടങ്ങിയവയാണു രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങൾ കണ്ടാൽ പൂർണ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും …

തൃശൂരിൽ പതിനൊന്നു പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു Read More »

നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും

കൊച്ചി: ഇനി മുതൽ ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ തയ്യാറാക്കും. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ഉത്തരവുകൾ നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ മലയാളത്തിൽ പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ. സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ. കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ …

നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും Read More »

കേരളം ജലബജറ്റിലൂടെ പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണ്; എം.ബി.രാജേഷ്

തിരുവനന്തപുരം: ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാൻ ആഗോള നടപടികൾക്കു പുറമെ പ്രാദേശിക ഇടപെടലുകളും വേണം. ഇത്തരത്തിലുള്ള സുപ്രധാന ഇടപെടലാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറാക്കുന്ന ജലബജറ്റെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലബജറ്റ് ബ്രോഷർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനു …

കേരളം ജലബജറ്റിലൂടെ പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണ്; എം.ബി.രാജേഷ് Read More »

കെ.എസ്‌‌.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം; എൻ.ടി.ശിവരാജൻ ജനറൽ സെക്രട്ടറി, ഡി.സുധീഷ് പ്രസിഡന്റ്

കാഞ്ഞങ്ങാട്: എൻ.ടി.ശിവരാജനെ ജനറൽ സെക്രട്ടറിയായും ഡി.സുധീഷിനെ പ്രസിഡന്റായും കെ.എസ്‌‌.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി.കെ.എ.ഷാഫിയാണ് ട്രഷറർ. എ.കെ.ബീന(കണ്ണൂർ), എൽ.മാഗി(എറണാകുളം), കെ.വി.ബെന്നി(എറണാകുളം), കെ.സി.മഹേഷ്(കണ്ണൂർ), എം.എ.അരുൺകുമാർ(പാലക്കാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.ബദറുന്നീസ (മലപ്പുറം), കെ.രാഘവൻ(കാസർഗോഡ്), എ.നജീബ്(തിരുവനന്തപുരം), എം.കെ.നൗഷാദലി(പാലക്കാട്), പി.ജെ.ബിനേഷ്(വയനാട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

ദുൽഖറിന് ദാദ സാഹിബ് ഫാൽക്കേ അവാർഡ്

പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോൾ ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്. ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. മലയാളത്തിലെ അഭിനേതാക്കളുടെ …

ദുൽഖറിന് ദാദ സാഹിബ് ഫാൽക്കേ അവാർഡ് Read More »

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി

കൊച്ചി: പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പരാതിയും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താൻ തന്നെ പരാതികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും. വിദ്യാഭ്യാസ ഓഫീസർമാർ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് …

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി Read More »

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ നിന്നും:‘ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ലോകമെമ്പാടും നിലനില്‍ക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്. മാതൃഭാഷയെ …

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി Read More »

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ

കാസർകോട്: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി രാവിലെ വാർത്തസമ്മേളനം നടത്തുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ എം വി ഗോവിന്ദൻ. ബിജെപിയെ വലിയ തോതിൽ എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ല. …

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ Read More »