Timely news thodupuzha

logo

Kerala news

ഇന്ധന സെസ് വർധനവ്; വിദ്യാർഥികളുടെ യാത്രനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രനിരക്ക് കൂട്ടണം, ഇന്ധന സെസ് വർധനവ് ഉയർത്തി സമരം ചെയ്യാനൊരുങ്ങി സ്വകാര്യ ബസുടമകൾ. മാർച്ച് 31നകം വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ 1 രൂപയാണ് വിദ്യാർഥികളുടെ കുറഞ്ഞ യാത്രനിരക്ക്. ഇത് 5 രൂപയായി ഉയർത്തണമെന്നാണ് ഉടമകൾ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം 28 ന് എല്ലാ കലക്‌ടറേറ്റിനു മുമ്പിൽ ധർഷയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഒപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.

വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: വെള്ളക്കരം കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിവർഷം 5% നിരക്ക് വർദ്ധനവ് ഏർപ്പെടുത്തണമെന്ന കേന്ദ്ര നിർദേശം നടപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സംസ്ഥാനത്ത് വെള്ളക്കരം കൂടിയത് വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനത്തിന് ഇരുട്ടടിയായാണ്. പുതിയ നിരക്കനുസരിച്ച് നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തിൽ അധികം നൽകേണ്ടി വരുമെന്ന് പ്രാഥമിക കണക്ക് പറയുന്നു. രണ്ട് …

വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

അധിക നികുതി കൊടുക്കരുത്; പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ

തിരുവനന്തപുരം: നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുമ്പ് ചർച്ചകൾ നടത്തണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം അദ്ദേഹം പിൻവലിച്ചു. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണ്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരും സമര ആഹ്വാനമല്ല നടത്തിയതെന്നും സുധാകരൻ വിശദീകരിച്ചു. ബജറ്റിന് പിന്നാലെ നികുതി നൽകരുതെന്നായിരുന്നു സുധാകരൻ പ്രഖ്യാപനം നടത്തിയത്. അതേസമയം, ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ പണ്ട് ഇത്തരമൊരു പ്രഖ്യാപനം …

അധിക നികുതി കൊടുക്കരുത്; പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ Read More »

കൂട്ട അവധിയിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ; കലക്ടർ അന്വേഷണം തുടങ്ങി

പത്തനംത്തിട്ട: കോന്നി താലൂക്ക് ഓഫീസിൽ നിന്ന് കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ  ജീവനക്കാരുടക്കൂടെ സംഘത്തിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാരും ഉണ്ടായതായി റിപ്പോർട്ട്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം ഓരോരുത്തരും യാത്ര ചിലവിന് നൽകിയിരുന്നു. 60 പേരുള്ള റവന്യൂ വിഭാഗത്തിലെ 39 പേരാണ് കൂട്ട അവധി എടുത്തത്. ഇതിൽ 19 പേർ മുൻകൂട്ടി അവധിക്ക് അപേക്ഷിച്ചിരുന്നു. 20 പേർ അനധികൃതമായി അവധിയെടുത്താണ് മൂന്നാറിലേക്ക് വിനോദയാത്ര പോയത്. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു. …

കൂട്ട അവധിയിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ; കലക്ടർ അന്വേഷണം തുടങ്ങി Read More »

തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും; ഇ.പി ജയരാജൻ

കണ്ണൂർ: കണ്ണൂരിലെ ആയുർവേദ റിസോർട്ടിൻ്റെയും തൻ്റെയും പേരിൽ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും …

തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും; ഇ.പി ജയരാജൻ Read More »

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി

തൊടുപുഴ: വിദേശ പഠന ഏജന്‍സിയായ ഹൈബ്രിഡ് എജു വിന്റെ നേതൃത്വത്തില്‍ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണക്ട് 2023 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി തൊടുപുഴയിലും അടിമാലിയിലും ഫെബ്രുവരി 11, 12 തീയതികളിലായി നടക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തിമൂന്ന് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികളെ നേരിട്ട് കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിച്ചറിയാമെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു. പഠിക്കാനായി ഇന്ത്യ വിടുന്നവരുടെ എണ്ണം …

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി Read More »

സാങ്കേതിക സര്‍വകലാശാലയില്‍ 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണം; വി ഡി സതീശൻ

കോട്ടയം: കെ.ടി.യുവില്‍ നിയമവിരുദ്ധമായി തുടരുന്ന 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണമെന്നും, കേരളം കടക്കെണിയിൽ അല്ലെങ്കിൽ 4000 കോടിയുടെ നികുതി അടിച്ചേൽപ്പിച്ചതെന്തിനെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹത്തെ തള്ളിപ്പറയുന്നത് ഗാന്ധി നിന്ദയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായാണ് 6 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടരുന്നത്. 2021 ഒക്റ്റോബറില്‍ പാസാക്കിയ സാങ്കേതിക സര്‍വകലാശാല ബില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചില്ല. ബില്‍ വന്നതോടെ നവംബര്‍ 14ന് ഓര്‍ഡിനന്‍സും കാലഹരണപ്പെട്ടു. ഈ ഓര്‍ഡിനന്‍സിൻ്റെ അടിസ്ഥാനത്തിലാണ് 6 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിയമിതരായത്. മുന്‍ …

സാങ്കേതിക സര്‍വകലാശാലയില്‍ 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണം; വി ഡി സതീശൻ Read More »

ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം  അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം  രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിരുന്ന തുക ചിലവാക്കി കഴിഞ്ഞതിനാലാണ് അധികതുക അനുവദിച്ച്  സർക്കാർ ഉത്തരവിറക്കിയത്. ഡിസംബർ 30ന് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ചെവ്വാഴ്ചയാണ് ധനംവകുപ്പ് തുക അനുവദിച്ചത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിർദേശവും ഉള്ളപ്പോഴാണ് സർക്കാർ ഗവർണർക്ക് തുക അനുവദിച്ച് ഉത്തരവിറക്കിയത്.

പൊറോട്ട കഴിച്ച് അലർജിയായി വിദ്യാർത്ഥിനി അന്തരിച്ചു.

ഇടുക്കി :പൊറോട്ട കഴിച്ച് അലർജിയായി വിദ്യാർത്ഥിനി അന്തരിച്ചു.വാഴത്തോപ്പ് താന്നി കണ്ടം വെളിയത്തു മാലി സിജു ഗബ്രിയൽന്റെ മകൾ നയൻ മരിയ സിജു ആണ്(16) അന്തരിച്ചത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കുട്ടിക്ക് കാലങ്ങളായി മൈദ അലർജിയാണ്. ഇന്ന് രാവിലെ പൊറോട്ട കഴിച്ച ഉടനെ ബിപി താഴ്ന്നു പോവുകയായിരുന്നു. ഉടനേ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക്  തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ .

തൊടുപുഴ :കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക്  തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ .മിൽമയുടെ ഇത്തവണത്തെ ജില്ല യിലെ മികച്ച വനിതാ ക്ഷീര സഹകാ രിയായി  തെരെഞ്ഞെടുക്കപ്പെട്ട പാറപ്പുഴ   തകരപിള്ളിൽ ലൈസ സോജൻ സ്പോർട്സ്  സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു .നെയ്യശ്ശേരി മുണ്ടക്കൽ  മാത്യു -ഏലിക്കുട്ടി  ദമ്പതികളുടെ മകളായ ലൈസ  ഏഴാം ക്ലാസ് വരെ  നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിലാണ് പഠിച്ചത് .സ്കൂൾ തലത്തിൽ വോളിബോളിൽ  മികച്ച പ്രകടനം കാഴ്ച വച്ച ലൈസയ്ക്കു സ്പോർട്സ് സ്കൂളിൽ  പ്രെവേശനം ലഭിച്ചു .എട്ടാം …

കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക്  തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ . Read More »

4 കിലോ പൂവൻകോഴിക്ക് 34,000 രൂപ…!!

കണ്ണൂർ: ഇരുട്ടി പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന്‍റെ തിറ മഹോത്സവത്തിനോട് മുന്നോടിയായി നടന്ന ലേലത്തിൽ 4 കിലോയുള്ള കോഴി വിറ്റു പോയത്  34,000 രൂപയ്ക്ക്.  10 രൂപയിൽ തുടങ്ങിയ ലേലം 34000 രൂപയിൽ എത്തുകയായിരുന്നു. വാശിയേറിയ ലേലം വിളിയിൽ റെക്കോർഡ് തുകയ്ക്ക് പൂവൻകോഴിയെ സ്വന്തമാക്കിയത്  ടീം എളന്നർ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ്. 20,000 കടന്നതോടെ പീന്നീടുള്ള ഓരോ വിളിക്കും സംഘാടകർ 1000 രൂപ വീതം കൂട്ടി. ഇതാദ്യമായിട്ടാണ് ഇത്രയും വലിയ തുകയ്ക്ക് ലേലം നടക്കുന്നതെന്ന് സംഘാടക സമിതി പറഞ്ഞു.

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നു എന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പൈലറ്റ് അനൂപ് നായർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറുസ്ഥാനം രാജി വച്ച് സൈബി ജോസ് കിടങ്ങൂർ

കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറുസ്ഥാനം രാജി വച്ചു. അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റുദ്ധരിപ്പിച്ച് കക്ഷികളിൽ നിന്നും 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണ വിധേയനായി തുടരവെയാണ് രാജി. സൈബിയുടെ രാജി എക്സിക്യൂട്ടീവ് അംഗീകരിച്ചു. കൊച്ചിയിൽ നടന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ യോഗത്തിലാണ് സൈബി ജോസ് രാജി പ്രഖ്യാപിച്ചത്. അഭിഭാഷക പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കണമെന്നും ഒരു വിഭാഗം ആവശ്യപെട്ടിരുന്നു. 2022 ഓഗസ്റ്റിലാണ് താൻ അഭിഭാഷക അസോസിയേഷൻ …

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറുസ്ഥാനം രാജി വച്ച് സൈബി ജോസ് കിടങ്ങൂർ Read More »

വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസലിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു. വിദേശ പഠനത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു

വയനാട്: കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ആശുപത്രിക്കാരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വെച്ച് ഗീതു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ശരിയായ ചികിത്സ ലഭിക്കാത്തതിനാലാണ് യുവതി മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.

റെഡ് കോർണർ നോട്ടിസുണ്ടായിട്ടും കേരളത്തിലെ എട്ട് പേർ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതർ

അന്താരാഷ്ട്ര ഏജൻസിയായ ഇൻറർപോളിൻറെ റെഡ് കോർണർ നോട്ടിസുണ്ടായിട്ടും, കേരളത്തിലെ 8 പേർ ഇപ്പോഴും കാണാമറയത്ത്. സുകുമാരക്കുറുപ്പും ഡോ ഓമനയുമുൾപ്പെടെയുള്ളവർ വർഷങ്ങളായി അന്വേഷണ ഏജൻസികളുടെ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള മൂന്നു തീവ്രവാദികളും ഈ ലിസ്റ്റിലുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ റെഡ് കോർണർ നോട്ടിസ് നൽകിയിട്ടും പിടിയിലാകാത്തവരാണ് 1984ലെ പ്രമാദമായ ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പും 1996ലെ സ്യൂട്ട് കേസ് കൊലപാതകക്കേസ് പ്രതി പയ്യന്നൂർ സ്വദേശിനി ഡോ. ഓമനയും. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ, തിരുവനന്തപുരം …

റെഡ് കോർണർ നോട്ടിസുണ്ടായിട്ടും കേരളത്തിലെ എട്ട് പേർ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതർ Read More »

ഇന്ധന സെസ്; യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: നികുതി വർധനക്കും ഇന്ധന സെസിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് എത്തിയത് പത്തനംതിട്ടയിലും കൊച്ചിയിലുമാണ്. പൊലീസിന് നേരെ കൊച്ചിയിൽ പ്രകടനക്കാർ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയുണ്ടായി. സംഘർഷം അവസാനിപ്പിച്ച് പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തിയും ഉയോഗിച്ചു. പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിരവധിപ്പേർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. നാല് പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരിൽ മുപ്പതിലധികം പേരെ കസ്റ്റഡിയിലെടുത്തു.

സ്കൂളിലേക്ക് കുട്ടികളുമായി സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് അപകടം

കോട്ടയം: കോട്ടയം എം.സി റോഡിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം. വിദ്യാർഥികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂളിലേക്ക് കുട്ടികളുമായി സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഈജിപ്റ്റിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കോട്ടയം: ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരണപ്പെട്ട കോട്ടയം പന്നിമറ്റം സ്വദേശി കൊച്ചു മാധവശ്ശേരി വിട്ടിൽ വിശാൽ കമലാസനൻ്റെ(32) മൃതദേഹം നാട്ടിലെത്തിച്ചു. മർച്ചൻറ് നേവി ഉദ്യോഗസ്ഥനായ വിശാൽ കഴിഞ്ഞ അഞ്ചിനാണ് മരിച്ചത്. കപ്പൽ യാത്രയ്ക്കിടെ റഷ്യയിൽ വച്ച് രോഗബാധിതനായതിനെ തുടർന്ന് ഈജിപ്റ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറ് മാസം മുമ്പാണ് വിശാൽ നാട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയത്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. പി.ജി കമലാസനൻ (റിട്ട ആർമി), ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇടുക്കി സ്വദേശിനി അഖില …

ഈജിപ്റ്റിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു Read More »

തുർക്കി-സിറിയ ഭൂകമ്പം; സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ നാം സന്നദ്ധരാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തുർക്കിയിലും സിറിയയിലുമുണ്ടായ പ്രകൃതി ദുരന്തത്തിൽ ജീവൻപൊലിഞ്ഞവർക്കായി കേരള നിയമസഭ ആദരാഞ്ജലിയർപ്പിച്ചു. തകര്‍ന്നുപോയ ആ ഭുപ്രദേശത്തെയും ജനതയെയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോര്‍ക്കേണ്ടതുണ്ടെന്ന് പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ നിന്നും; ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും …

തുർക്കി-സിറിയ ഭൂകമ്പം; സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ നാം സന്നദ്ധരാണെന്ന് മുഖ്യമന്ത്രി Read More »

യു.എ.പി.എ കേസിൽ എൻ.ഐ.എയ്ക്ക് തിരിച്ചടി

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ എൻ.ഐ.എയ്ക്ക് തിരിച്ചടി. അലൻ ഷുഹൈബിൻറെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചി എൻ.ഐ.എ കോടതി തള്ളി. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ അലൻ ഷിഹൈബ് ചില പോസ്റ്റുകൾ ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എൻ.ഐ.എയുടെ വാദം. എന്നാൽ അലൻ എഴുതുന്ന പോസ്റ്റുകളല്ല ഇതോന്നും ആ രീതിയിൽ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്നുമായിന്നു കോടതി നിരീക്ഷിച്ചത്. കേസിൽ‌ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എൻ.ഐ.എയുടെ ഈ …

യു.എ.പി.എ കേസിൽ എൻ.ഐ.എയ്ക്ക് തിരിച്ചടി Read More »

ബോയ്ഫ്രണ്ടിനായി വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും കവർന്നു; പ്ലസ് ടു വിദ്യാർഥിനി പിടിയിൽ

കൊച്ചി: ബോയ്ഫ്രണ്ടിന് സ്മാർട്ട് ഫോൺ വാങ്ങാനുള്ള പണത്തിനായി വീട്ടമ്മയുടെ തലക്കടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും കവർന്ന പ്ലസ് ടു വിദ്യാർഥിനി പിടിയിൽ. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിക്ക് സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർഥിനി അക്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജലജ തനിച്ചായിരുന്ന സമയത്ത് വീട്ടിൽ എത്തിയ വിദ്യാർഥിനി വീട്ടമ്മയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയും സ്വർണം മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു.

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. 42,200 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഒരു ഗ്രം സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 5275 രൂപയാണ്. ഈ മാസം ആദ്യം സ്വർണ വില 43,000 ത്തിന് അടുത്തെത്തിയിരുന്നു. പിന്നീട് കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഉയർച്ച തുടരുന്ന അവസ്ഥയാണ് ഉണ്ടായത്.

വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിച്ച വിദേശ പൗരനെ അറസ്റ്റ് ചെയ്തു

കോട്ടയം: അനധികൃതമായി ഇന്ത്യയിലെത്തി താമസിച്ചുവന്നിരുന്ന വിദേശ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാൻ പൗരനായ അഹമ്മദ് നസീർ ഒസ്മാനി(24) എന്നയാളെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിസയിൽ അഫ്ഗാനിൽ നിന്നും ഇന്ത്യയിൽ എത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലും, പിന്നീട് ചങ്ങനാശേരിയിലുള്ള ഹോട്ടലിലും താമസിച്ചു ജോലി ചെയ്തു വരവെയാണ് ഇയാൾ പൊലീസിൻറെ പിടിയിലാകുന്നത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിൻറെ നേതൃത്വത്തിൽ ഹോട്ടലുകൾ, റിസോർട്ടുകൾ, …

വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിച്ച വിദേശ പൗരനെ അറസ്റ്റ് ചെയ്തു Read More »

വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പിന്മാറിയ കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തുവിനെയാണ്(23) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പഠിക്കുന്ന കാലയളവിൽ ഇരുവരും സുഹൃത്തുകളായിരുന്നു. പിന്നീടായിരുന്നു പ്രണയത്തിലായത്. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാൽ പിന്നീട് വിവാഹം കഴിക്കാതെ യുവാവ് ഒഴിഞ്ഞു മാറുകയുണ്ടായി. തുടർന്ന് വനിതാ സെല്ലിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. അതിനുശേഷം കിളിമാനൂർ പൊലീസ് പ്രതിയെ ആര്യനാട് നിന്നും പിടികൂടി. …

വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ Read More »

കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയ സംഭവം; അന്വേഷണത്തിന് ഡി.ആർ.ഐ

കോഴിക്കോട്: കൊടുവള്ളിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഡിആർഐ. ഇവിടെ സ്ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊടുവള്ളിയിലെ ഒരു വീടിന് മുകളിൽ വെച്ച് സ്വര്‍ണ്ണം ഉരുക്കി കൊടുത്തിരുന്നു. അവിടെ നടത്തിയ റെയ്ഡിലാണ് നാല് കോടി രൂപക്ക് മുകളിൽ വില വരുന്ന 7.2 കിലോയോളം അനധികൃത സ്വര്‍ണ്ണം പിടികൂടിയത്. 13.2 ലക്ഷം രൂപയും കിട്ടിയിരുന്നു. പിടികൂടിയത്, കരിപ്പൂർ എയർപോർട്ടിലൂടെയടക്കം കടത്തിക്കൊണ്ടുവന്ന സ്വർണ്ണമാണ്. വീടിന്‍റെ ടെറസിൽ വെച്ച്, ഇവർ കാലങ്ങളായി കള്ളക്കടത്ത് സ്വർണം …

കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയ സംഭവം; അന്വേഷണത്തിന് ഡി.ആർ.ഐ Read More »

ന്യൂമോണിയ പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ഉമ്മൻ‌ചാണ്ടിയെ ആശുപത്രി മാറ്റുന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഉമ്മൻചാണ്ടിയെ തുടർ ചികിത്സക്കായി ബാംഗ്ലൂരിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബാംഗ്ലൂരിലേക്ക്, ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമേ കൊണ്ടുപോകൂ. ഉമ്മൻചാണ്ടിയെ നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് പരിചരിക്കുന്നത്. സർക്കാർ, ആറംഗ മെഡിക്കൽ …

ന്യൂമോണിയ പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ഉമ്മൻ‌ചാണ്ടിയെ ആശുപത്രി മാറ്റുന്നത് Read More »

സൈബി ജോസ് കോഴ വാങ്ങിയ കേസ്; പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു

കൊച്ചി: അഡ്വ. സൈബി ജോസ് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിലെ പ്രത്യേക അന്വേഷണ സംഘം നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. നിർമ്മാതാവിൽ നിന്ന് സൈബി കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന പണം വാങ്ങിയെന്നാണ് കുറ്റാരോപണം. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിർമ്മാതാവ്. പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം. അഡ്വ സൈബി ജോസ് കിടങ്ങൂർ …

സൈബി ജോസ് കോഴ വാങ്ങിയ കേസ്; പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു Read More »

‘എപ്പോഴും കേന്ദ്രത്തോട് കടം വാങ്ങുന്ന ഭിക്ഷാടകരെ പോലെ കൈ നീട്ടുകയാണ്’; കുമ്മനം രാജശേഖരൻ

ലഹരി മാഫിയയെ കയറൂരി വിടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. സർക്കാർ ബഫർ സോൺ പ്രശ്നം ഇത്രയും വലിച്ചു നീട്ടി കീറാമുട്ടിയാക്കി മാറ്റിയത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിലെ പ്രശ്നം പരിഹരിക്കാതെ ഭയാശങ്ക സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. വന്യജീവികളും മനുഷ്യരും തമ്മിൽ ഇത്രയും സംഘർഷപരമായ സാഹചര്യത്തിലേയ്ക്കെത്തിച്ചത് കേരളത്തിലെ സർക്കാരുകളുടെ ദുഷിച്ച വന നിയമങ്ങളാണെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു. ലഹരി മാഫിയയ്ക്ക് യഥേഷ്ടം വിഹരിക്കാൻ സർക്കാർ അവസരമൊരുക്കുകയാണ്. മറ്റു …

‘എപ്പോഴും കേന്ദ്രത്തോട് കടം വാങ്ങുന്ന ഭിക്ഷാടകരെ പോലെ കൈ നീട്ടുകയാണ്’; കുമ്മനം രാജശേഖരൻ Read More »

ഇന്ധനസെസ്; ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: ഇന്ധനസെസിൽ കുറവുണ്ടാകുമോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസ് 1 രൂപയായി കുറയ്ക്കണമെന്നായിരുന്നു ആദ്യ ചർച്ച. എന്നാൽ എൽഡിഎഫിൽ തന്നെ ഇക്കാര്യത്തിൽ രണ്ടഭിപ്രായമാണ് ഇപ്പോൾ ഉള്ളത്. സെസ് കുറയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം എൽ എ മാർ നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്ന സാഹചര്യത്തിൽ സെസ് കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചർച്ച. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് ശക്തമായി എതിർക്കുന്നുണ്ട്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ …

ഇന്ധനസെസ്; ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം Read More »

കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അദാനി വിഷയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ഉന്നയിച്ച് കൊണ്ട് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. ഈ വിഷയം നന്ദി പ്രമേയ ചർച്ചയിൽ എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉയർത്തി. അദ്ദേഹം പ്രസംഗം തുടങ്ങിയത് ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞായിരുന്നു. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്നങ്ങൾ ജനങ്ങൾ …

കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ച് രാഹുൽ ഗാന്ധി Read More »

കേരള ബജറ്റ്; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

കൊച്ചി: ബജറ്റ് നിർദേശങ്ങൾക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്കും ജില്ലാകേന്ദ്രത്തിലേക്കും നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബാരികേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ‌ പ്രവർത്തകർ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കോലം കത്തിക്കുക‍യും പലയിടങ്ങളിലും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തതായിരുന്നു സംഘർഷത്തിന് കാരണമായി.

ഗാന്ധി വധത്തിൽ ആർ.എസ്.എസിനെതിരെ പ്രസ്താവന; കെ സുധാകരനും പി.പി ചിത്തരഞ്ജനുമെതിരെ കേസ്

ആലപ്പുഴ: ആർ.എസ്.എസിനെതിരെ ഗാന്ധി വധവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സി.പി.എം നേതാക്കൾക്കെതിരെ കേസുമായി ബി.ജെ.പി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, ആലപ്പുഴ എം.എൽ.എയും സി.പി.എം നേതാവുമായ പി.പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്തു. അടുത്ത മാസം മൂന്നിലേക്ക് പരാതിക്കാരന്റെ മൊഴി എടുക്കാനായി കേസ് മാറ്റി. ഫെയ്സ്ബുക്കിൽ ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇരുവരും ജനുവരി മുപ്പതിന് നടത്തിയ പരാമർശത്തിനെതിരെയാണ് …

ഗാന്ധി വധത്തിൽ ആർ.എസ്.എസിനെതിരെ പ്രസ്താവന; കെ സുധാകരനും പി.പി ചിത്തരഞ്ജനുമെതിരെ കേസ് Read More »

മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: നിയമസഭയിൽ വെള്ളക്കരം കൂട്ടിയത് ആദ്യം പ്രഖ്യാപിക്കാത്തതിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്. സഭയോടുള്ള അനാദരവാണ് സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയതെന്ന പ്രതിപക്ഷ പരാതിയിൽ റോഷിയെ സ്പീക്കർ വിമർശിക്കുകയായിരുന്നു. തികച്ചും ഭരണപരമായ നടപടിയാണ് വെള്ളക്കരം വർധിപ്പിക്കുന്നത്. എങ്കിലും സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിൽ, സഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമമായൊരു മാതൃകയായേനെയെന്ന് സ്പീക്കർ എ.എൻ ഷംസീർ റൂളിങിൽ വ്യക്തമാക്കി.

നിന്നാലും ഇരുന്നാലും കിഴക്കോട്ടും വടക്കോട്ടും നോക്കിയാൽ വൈകാതെ നികുതി കേരളത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രത്യക്ഷമായി 3000 കോടിയുടെയും പരോക്ഷമായി 1000 കോടിയുമാണ് സർക്കാർ നികുതി ഏർപ്പെടുത്തിയതെന്നും കേരളത്തിന്റെ സാമ്പത്തിക അവസ്ഥ പാളം തെറ്റുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെളളത്തിന് 350% മാണ് കരം കൂട്ടിയത്. നിന്നാലും ഇരുന്നാലും കിഴക്കോട്ടും വടക്കോട്ടും നോക്കിയാൽ വൈകാതെ നികുതി കേരളത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അങ്ങനെ ഗവേഷണം നടത്തുകയാണ്. രണ്ട് ശതമാനം മാത്രമാണ് കേരളത്തിൽ നികുതി പിരിവ്. 20,000 കോടി കുടിശിക പിരിക്കാനുണ്ട്. ഈ നികുതി പിരിക്കാൻ ധനമന്ത്രിക്ക് ചങ്കൂറ്റമുണ്ടോയെന്ന് ചോദിച്ച …

നിന്നാലും ഇരുന്നാലും കിഴക്കോട്ടും വടക്കോട്ടും നോക്കിയാൽ വൈകാതെ നികുതി കേരളത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് Read More »

സ്ഫടികം വീണ്ടുമെത്തുന്നു; ട്രെയിലര്‍ പുറത്ത്

മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന കഥാപാത്രമാണ് ആട് തോമ. സ്ഫടികത്തിലെ നിഷേധിയായ മകനെ അത്ര തന്മയത്വത്തോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ സ്ഫടികം വീണ്ടുമെത്തുമ്പോള്‍, ആ അവിസ്മരീയ കഥാപാത്രത്തെ തിയറ്ററില്‍ കാണാന്‍ ആരാധകര്‍ എത്തുമെന്നു തന്നെയാണ് പ്രതീക്ഷ. സ്ഫടികത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം കൂടുതല്‍ സാങ്കേതിക മികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 9നാണ് റിലീസ്. റീ മാസ്റ്റേഡ് വേര്‍ഷനില്‍ അധികമായി 8 മിനിറ്റുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നു സംവിധായകന്‍ ഭദ്രന്‍ പറയുന്നു. 1995ലാണു സ്ഫടികം …

സ്ഫടികം വീണ്ടുമെത്തുന്നു; ട്രെയിലര്‍ പുറത്ത് Read More »

സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

കൊച്ചി: സ്വർണവിലയിൽ ഇന്നും വർധന. പവന് 80 രൂപ വർധിച്ച് 42,200 രൂപയായി. ഇന്നത്തെ വിപണിവില ഗ്രാമിന് 10 രൂപ ഉയർന്ന് 5275 രൂപയാണ്. ഇന്നലെ പവന് 200 രൂപ കൂടി 42,920 രൂപയും ഗ്രാമിന് 25 രൂപ ഉയർന്ന് 5265 രൂപയുമായിരുന്നു വില.

ബാങ്കിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചു; ഫോൺ സംഭാഷണം പുറത്ത്

പത്തനംത്തിട്ട: പന്തളം സർവ്വീസ് സഹകരണ ബാങ്കിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് സി.പി.എം ഏരിയ സെക്രട്ടറി ആർ ജ്യോതികുമാറിന്‍റെ ഫോൺ സംഭാഷണം പുറത്ത്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും സംഭാഷണത്തിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ബാങ്കിനു മന്നിൽ സിപിഎമ്മും ബിജെപിയുമായി ഏറ്റുമുട്ടി. ബാങ്ക് ജീവനക്കാരാനാണ് സ്വർണം മോഷ്ടിച്ചതെന്നും പൊലീസ് കേസ് അട്ടിമരിക്കാനാണ് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. പന്തളം സ്വകാര്യ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണത്തിൻ മേൽ അട്ടിമറി നടത്തിയെന്നാണ് ബാങ്ക് ജീവനക്കാരനായ അർജുൻ പ്രമോദിൽ …

ബാങ്കിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചു; ഫോൺ സംഭാഷണം പുറത്ത് Read More »

സെക്രട്ടേറിയേറ്റ് മർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ പി.കെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം. സെക്രട്ടേറിയേറ്റ് മർച്ചിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പി.കെ ഫിറോസ് അറസ്റ്റിലാകുന്നത്. പൊതുമുതൽ നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം കെട്ടിവച്ചതിനാൽ ജാമ്യം അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ നേരത്തെ 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവെച്ചതിനെ തുടർന്ന് ജാമ്യം ലഭിച്ചിരുന്നു.

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ

മാം​ഗ്ലൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാം​ഗ്ലൂരിലെ നഴ്സിങ് കോളേജ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ. കഴിഞ്ഞ ദിവസം 150ഓളം വിദ്യാർഥികളെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ഹോസ്റ്റലിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുകയുണ്ടായി. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഭക്ഷ്യവിഷബാധയുണ്ടായത് മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ്. പെൺകുട്ടികളാണ് ചികിത്സ തേടടിയവരിൽ ഭൂരിഭാഗവും. ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത് കോളേജ് നടത്തി …

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ Read More »

ഭര്‍ത്താവിന്‍റെ മരണശേഷം ഓർമ്മക്കുറവ് അലട്ടുന്നു, ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഭാനുപ്രിയ

പോയകാലത്തിന്‍റെ നായികയാണ് ഭാനുപ്രിയ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സുരേഷ് ഗോപിയുടെയുമൊക്കെ നായികയായി നിറഞ്ഞുനിന്ന നടി. മലയാളത്തില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും, തമിഴിലും തെലുങ്കിലുമൊക്കെ ഒരുകാലത്തു നിറഞ്ഞു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓര്‍മക്കുറവ് അലട്ടുകയാണെന്നും ഭാനുപ്രിയ പറയുന്നു. അഭിനയിക്കുമ്പോള്‍ പലപ്പോഴും സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഭര്‍ത്താവിന്‍റെ മരണശേഷമാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാനുപ്രിയ. ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്നെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിട്ടുണ്ടെന്നും ഭാനുപ്രിയ സൂചിപ്പിച്ചു. ആരോഗ്യം …

ഭര്‍ത്താവിന്‍റെ മരണശേഷം ഓർമ്മക്കുറവ് അലട്ടുന്നു, ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഭാനുപ്രിയ Read More »

വെള്ളക്കരം വർധിപ്പിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ നിർത്തിവെച്ച് വെള്ളക്കരം വർധിപ്പിച്ച നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. അഡ്വ എം വിൻസന്റ് എം.എൽ.എ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തിയത് യൂണിറ്റിന് മൂന്നിരട്ടിയോളം രൂപ വർധിപ്പിച്ചുവെന്നാണ്. അതേസമയം റോഷി അഗസ്റ്റിൻ വാട്ടർ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി ഇതിനെ പ്രതിരോധിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് വാദപ്രതിവാദങ്ങൾക്കൊടുവിൽ തള്ളി. പ്രതിപക്ഷം ഇതിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. റോഷി അഗസ്റ്റിൻ പറഞ്ഞത് നോട്ടീസ് വന്നത് നന്നായെന്നാണ്. വാട്ടർ അതോറിറ്റി 4912.42 …

വെള്ളക്കരം വർധിപ്പിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം Read More »

ചിന്ത ജെറോമിനെ ചൊല്ലി വീണ്ടും വിവാദം

കൊല്ലം: സംസ്ഥാന യുവജന കമ്മിഷൻ ചിന്ത ജെറോമിനെ ചൊല്ലി വീണ്ടും വിവാദം. 2 വർഷത്തോളം കൊല്ലം ജില്ലയിലെ തീരദേശ റിസോർട്ടിൽ കുടുബത്തോടൊപ്പം താമസിച്ചെന്നും, ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി. പ്രതിദിനം 8,500 രൂപയാണ് അപ്പാർട്ട്മെൻറിൻറെ വാടക. ഇതനുസരിച്ച് വാടകയായി 38 ലക്ഷത്തോളം രൂപ റിസോർട്ടിൽ നൽകിയെന്ന് പരാതിയിൽ‌ ആരോപിക്കുന്നു. ഇത്രയും പണം എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ വിഷ്ണു ആവശ്യപ്പെടുന്നുണ്ട്. അതേസമയം …

ചിന്ത ജെറോമിനെ ചൊല്ലി വീണ്ടും വിവാദം Read More »

പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതി ​സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നു

തിരുവനന്തപുരം: 6 മാസത്തെ വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയ രേഖ വെച്ച് പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതിയായ ഏജന്‍റ് ശോഭ, സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നതായി കണ്ടെത്തി. യഥാർത്ഥത്തിൽ രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്നവർക്കാണ് അപേക്ഷിക്കാനാവുക. ഇതുവരെ ക്രമക്കേട് കണ്ടെത്തിയത് 99 പെൻഷൻ അക്കൗണ്ടുകളിലാണ്. മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ മറ്റു പലരെയും തിരുകിക്കയറ്റി തിരുത്തൽ വരുത്തി അക്കൗണ്ടുകളിൽ പലിശയടക്കം കുടിശികയടച്ചെന്ന് കള്ളരേഖയുണ്ടാക്കിയും പെൻഷൻ നൽകി. പെൻഷൻ അക്കൗണ്ടുകള്‍ പ്രവാസികളല്ലാത്തവർക്ക് പോലും നൽകിയിരുന്നു. പ്രതിയായ ഏജന്റ് ശോഭ സ്വന്തം …

പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതി ​സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നു Read More »

ഉമ്മൻചാണ്ടിയെ ഉടനെ വിദഗ്ധ ചികിൽസക്കായി ബാം​ഗ്ലൂരിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിതനായി ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ഉമ്മൻചാണ്ടിയെ ബാം​ഗ്ലൂരിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുന്നത് ന്യുമോണിയ ബാധ മാറിയ ശേഷമാകും. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉമ്മൻചാണ്ടിയെ ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിലാകും കൊണ്ടുപോകുക.

പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുതെന്ന് ബി.രമേഷ്

തിരുവനന്തപുരം: ജനകീയമായ അഭിപ്രായ രൂപീകരണം വന്‍കിട പദ്ധതികളുടെ കാര്യത്തില്‍ അനിവാര്യമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അറിയിച്ചു. പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുത്. നവകേരള നിര്‍മിതി സംബന്ധിച്ച് മഹാപ്രളയത്തിന് ശേഷം താഴെ തട്ടില്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാരിന് കഴി‍ഞ്ഞില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ബി. രമേഷ് പറഞ്ഞു. പരിഷത്ത് നടത്തുന്ന സംസ്ഥാന പദയാത്ര അടുത്ത മാസം 28ന് പരിസ്ഥിതി ശാസ്ത്ര ദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കും. ഈ പദയാത്രയിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ സർക്കാരിന് മുന്നിൽ വെക്കാൻ …

പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുതെന്ന് ബി.രമേഷ് Read More »

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്ര അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിനെതിരെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ചികിത്സ പിഴവെന്ന ആരോപണം ഉണ്ടായിരിക്കുന്നത്. സുശീലാ ദേവി മരിച്ചത് കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനായിരുന്നു. ചികിത്സാ പിഴവെന്ന കാരണം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതിയും നൽകി. …

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം Read More »