തൊടുപുഴ ശാസ്താംപാറയിൽ തീപിടുത്തം
തൊടുപുഴ: ഇടവെട്ടി ശാസ്താംപാറയിൽ എൽ പി സ്കൂളിനും, ക്ഷേത്രത്തിനും സമീപം പുല്ലിനും, അടിക്കാടുകൾക്കും തീ പിടിച്ചു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലിന് ആയിരുന്നു സംഭവം. പ്രവർത്തനം നിർത്തിയ പാറമടയ്ക്ക് സമീപമുള്ള വലിയ പ്രദേശത്തിന്റെ ഒരു ഭാഗത്താണ് തീ ഉണ്ടായത്. ആനകെട്ടിപ്പറമ്പിൽ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. അടിക്കാടുകൾ ഉണങ്ങിയ അവസ്ഥയിൽ ആയിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. നാട്ടുകാർ ചേർന്ന് തീ അണക്കാൻ നോക്കിയെങ്കിലും സാധിക്കാത്തതിനാൽ തൊടുപുഴ അഗ്നി രക്ഷാ സേനയെ സഹായത്തിനായി വിളിക്കുകയായിരുന്നു. ഉടൻതന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റൻ് സ്റ്റേഷൻ …